ബേസിൽ ജോസഫ്
ചേരുവകൾ
ചിക്കന്‍ – 1 കിലോ (ലെഗ് പീസ് അല്ലെങ്കില്‍ ബ്രെസ്റ്റ് പീസ്)
ഇഞ്ചി പേസ്റ്റ് – 1 ടീസ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
സോയ സോസ് – 1 ടീസ്പൂണ്‍
ചില്ലി സോസ് – 1 ടീസ്പൂണ്‍
തക്കാളി സോസ് – 1 ടീസ്പൂണ്‍
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
ഉപ്പ് – 1 1/2 ടീസ്പൂണ്‍
മൈദ – 1 1/2 കപ്പ്
മുട്ട – 1 (നന്നായി അടിക്കുക)
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യമായത്
കോട്ടിംഗിനായി ..
ബ്രെഡ് പൊടി – അല്‍പം
എണ്ണ – വറുക്കാന്‍ ആവശ്യമായത്രയും
പാചകം ചെയ്യേണ്ട വിധം
ആദ്യം ചിക്കന്‍ കഷ്ണങ്ങള്‍ നന്നായി കഴുകി വൃത്തിയാക്കണം. എന്നിട്ട് ഒരു പാത്രത്തില്‍ ഇട്ട് തക്കാളി സോസ്, സോയ സോസ്, ചില്ലി സോസ്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് 10 മിനിറ്റ് അടുപ്പത്തുവെച്ചു വയ്ക്കുക, ചിക്കന്‍ മുക്കാല്‍ ഭാഗം വേവുമ്പോള്‍ ഇത് ഓഫ് ചെയ്ത് വെക്കേണ്ടതാണ്. ശേഷം മറ്റൊരു പാത്രത്തില്‍ മൈദ, ഉപ്പ്, കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി, അടിച്ച മുട്ടയും ചേര്‍ത്ത് ചെറുതായി ഇളക്കുക. ശേഷം അടുപ്പില്‍ ഒരു ഫ്രൈയിംഗ് പാന്‍ വെച്ച ശേഷം വറുക്കാന്‍ ആവശ്യമായ എണ്ണ ഒഴിക്കുക, ചിക്കന്‍ കഷണം പുറത്തെടുത്ത് മാവില്‍ മുക്കി ചട്ടിയില്‍ ഇട്ടു സ്വര്‍ണ്ണ തവിട്ട് നിറമാവുന്നത് വരെ വറുത്തെടുക്കുക. എല്ലാ ചിക്കന്‍ കഷ്ണങ്ങളും ഇതുപോലെ ഉണ്ടാക്കുകയാണെങ്കില്‍, രുചികരമായ ബ്രോസ്റ്റ് ചിക്കന്‍ റെഡി.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ഷെഫ് ജോമോൻ കുര്യാക്കോസ്
എരിശ്ശേരി
നമ്മുടെ സദ്യകൾക്ക് ഒരിക്കലും മാറ്റി നിർത്താൻ കഴിയാത്ത ഒന്നാണ് എരിശ്ശേരി .നല്ല നെയ്യ് തൂവിയ മത്തങ്ങ എരിശ്ശേരി കുഴച്ചു ചോറ് ഉണ്ണുന്ന സുഖം ഒന്ന് വേറെ തന്നെ അല്ലെ .എന്നാൽ പിന്നെ നമ്മുടെ മത്തങ്ങാ എരിശ്ശേരിയെ അതിന്റെ സ്വാദിന് ഒട്ടും മാറ്റം വരുത്താതെ ഭാവവും പേരും മാത്രം ഒന്ന് മാറ്റി ഒന്ന് അവതരിപ്പിക്കാം എന്ന് കരുതി
ചേരുവകള്‍
മത്തങ്ങ -500 ഗ്രാം
വന്‍പയര്‍ -100 ഗ്രാം
വെളുത്തുള്ളി -4 അല്ലി
ചുവന്നുള്ളി -2
വറ്റല്‍മുളക്- 2
ജീരകം -അര ടീസ്പൂണ്‍
മുളകുപൊടി ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
തേങ്ങ ചിരകിയത്- ഒരു തേങ്ങയുടേത് ഉപ്പ് -ആവശ്യത്തിന് കടുക് -ആവശ്യത്തിന് വെളിച്ചെണ്ണ -ആവശ്യത്തിന് കറിവേപ്പില
പാചകം ചെയ്യുന്ന വിധം
ആദ്യം വന്‍പയര്‍ വേവാന്‍ വയ്ക്കുക. കുക്കറില്‍ വേവിക്കുന്നതാണ് എളുപ്പം. മുക്കാല്‍ വേവാകുമ്പോള്‍ മത്തങ്ങയും മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് ഇവയും ചേര്‍ക്കുക. മത്തങ്ങ വെന്തുകഴിഞ്ഞാല്‍ അളവില്‍ പറഞ്ഞിരിക്കുന്ന തേങ്ങയില്‍ നിന്നും കാല്‍ ഭാഗം എടുത്തു അതിനോടൊപ്പം ജീരകവും വെളുത്തുള്ളിയും നന്നായി അരച്ച് ചേര്‍ക്കുക.
ചേരുവകള്‍ നന്നായി തിളപ്പിച്ച് വാങ്ങി വയ്ക്കുക. ഇനി വെളിച്ചെണ്ണയില്‍ വറ്റല്‍മുളക്, കടുക്, ഉള്ളി, കറിവേപ്പില ഇവ കടുക് വറുത്ത ശേഷം ബാക്കി വച്ചിരിക്കുന്ന തേങ്ങയും ഇതോടൊപ്പം ചേര്‍ത്ത് വറുക്കുക. ഇളം ചുവപ്പ് നിറമായാല്‍ വാങ്ങി വന്‍പയര്‍ മത്തങ്ങാ കൂട്ടില്‍ ചേര്‍ത്ത് ഇളക്കി എടുക്കുക. എരിശ്ശേരി തയ്യാര്‍.
ഷെഫ് ജോമോൻ കുര്യാക്കോസ്
സുജിത് തോമസ്
ഫ്രൂട്ട് സലാഡ് വിത്ത് കസ്റ്റർഡ്
ഫുൾ ഫാറ്റ് മിൽക്ക് – 2 1/2 കപ്പ്
പഞ്ചസാര – 6 ടേബിൾ സ്പൂൺ (മധുരം കൂടുതൽ ആവശ്യമെങ്കിൽ ചേർക്കാവുന്നതാണ് )
പഞ്ചസാര പാനി തയ്യാറാക്കാൻ – 2 ടേബിൾ സ്പൂൺ
കസ്റ്റർഡ് പൗഡർ – 2 1/2 ടേബിൾ സ്പൂൺ
ഫ്രൂട്ട്സ് ചെറുതായി മുറിച്ചത് –
5 കപ്പ്(കറുത്ത മുന്തിരിങ്ങ, ആപ്പിൾ, മാങ്ങാപ്പഴം, ഓറഞ്ച്,ഏത്തപ്പഴം, പൈൻആപ്പിൾ തുടങ്ങി ഏതു പഴവും ഉപയോഗിക്കാം )
വാനില എസ്സെൻസ് – 1 ടീ സ്പൂൺ
മേപിൾ എസ്സെൻസ് – 1 ടീ സ്പൂൺ (നിർബന്ധം ഇല്ല )
തയ്യാറാക്കുന്ന വിധം
കസ്റ്റാർഡ് പൗഡർ കാൽ കപ്പ് പാലിൽ കട്ടകെട്ടാതെ കലക്കി വെക്കുക.ബാക്കി പാൽ പഞ്ചസാര ചേർത്ത് തിളപ്പിക്കണം.തിളച്ച ശേഷം തീ നന്നായി കുറച്ചു വെച്ച് കസ്റ്റാർഡ് ചേർത്ത് നന്നായി ഇളക്കികൊടുക്കുക .
കുറുകി വരുമ്പോൾ വാനില എസ്സെൻസ് ചേർത്തിളക്കി വാങ്ങി വെക്കാം. തണുത്ത ശേഷം ഫ്രിഡ്ജിൽ വെക്കുക .
(പിരിഞ്ഞു പോകാതെ ഇരിക്കാൻ ഡബിൾ ബോയലിംഗ് മേതേഡിൽ തിളപ്പിച്ചെടുത്താൽ നല്ലത് )
ഫ്രൂട്ട്സ് ചെറിയ കഷ്ണങ്ങൾ ആയി കട്ട് ചെയ്തെടുക്കുക.
ചുവടു കട്ടിയുള്ള ഒരു പാനിൽ 2 ടേബിൾ സ്പൂൺ പഞ്ചസാര 2 ടേബിൾ സ്പൂൺ വെള്ളത്തിൽ അലിയിച്ചു നേർത്ത പരുവത്തിൽ അടുപ്പിൽ നിന്നും മാറ്റി ഫ്രൂട്ട്സുമായി യോജിപ്പിക്കുക. ഈ കൂട്ടിലേക്ക് മേപ്പിൾ എസ്സെൻസ് ചേർത്തിളക്കി ഫ്രിഡ്ജിൽ വെക്കണം .
പിന്നീട് സെറ്റ് ആയ കസ്റ്റാർഡ് ചേർത്ത് മിക്സ് ചെയ്യണം. നുറുക്കിയ നട്സ് വേണമെങ്കിൽ ചേർക്കാവുന്നതാണ് . ഇങ്ങനെ മിക്സ് ചെയ്ത ഫ്രൂട്ട് സാലഡ് കുറച്ചു നേരം ഫ്രിഡ്ജിൽ വെച്ച ശേഷം സെർവ് ചെയ്യാം .
സുജിത് തോമസ്
ഷെഫ് ജോമോൻ കുര്യാക്കോസ്
ഇതിലും എളുപ്പമായി ഗ്രിൽ ചിക്കൻ തയാറാക്കുന്നത് സ്വപ്നങ്ങളിൽ മാത്രം
ബേബി ചിക്കൻ 1 എണ്ണം ( തൊലിയോട് കൂടെ )
ജിൻജർ ഗാർലിക് പേസ്റ്റ് 2 ടീസ്പൂൺ
നാരങ്ങയുടെ നീര് 2 ടേബിൾസ്പൂൺ
കുരുമുളക് പൊടിച്ചത് 1 ടീസ്പൂൺ
ഓയിൽ 2 ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
1). നല്ലപോലെ കഴുകി വൃത്തിയാക്കിയ ചിക്കൻ വരഞ്ഞു വെച്ചതിനു ശേഷം
2). മാറിനേഷൻസ് ഒരുമിച്ചു ഒരു പാത്രത്തിൽ മിക്സ് ചെയ്തതിനു ശേഷം ചിക്കനിൽ തേച്ചു പിടിപ്പിച്ചു രണ്ടു മണിക്കൂർ എങ്കിലും കുറഞ്ഞത് റെസ്റ്റ് ചെയ്തതിനു ശേഷം ഓവനിൽ 200 ഡിഗ്രിയിൽ 15-20 ബേക്ക് ചെയ്തു എടുക്കുക.
ഷെഫ് ജോമോൻ കുര്യാക്കോസ്
മിനു നെയ്‌സൺ പള്ളിവാതുക്കൽ
മുട്ട പഫ്‌സ് ഇഷ്ടമില്ലാത്തവർ ആരുണ്ട് . ബേക്കറിയിൽ നിന്ന് വാങ്ങിക്കുന്ന ഈ വിഭവം അതേ രുചിയിൽ വീട്ടിലും തയാറാക്കാം.
ചേരുവകൾ
1 . 8 സ്ക്വയർ പഫ് പേസ്ട്രി
2 . 4 വേവിച്ച മുട്ടകൾ (പകുതിയായി മുറിക്കുക)
3 . 3 സവോള ചെറുതായി അരിഞ്ഞത്
4 . 2 tsp ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും (ഓരോന്നും)
5 .1/4 tsp മഞ്ഞൾപ്പൊടി
6 .1.5 tsp മുളകുപൊടി
7 .1 tsp മല്ലിപ്പൊടി
8 .1/2 tsp കുരുമുളക് പൊടി
9 .1/2 tsp ഗരം മസാല
10 .1 tbsp തക്കാളി കെച്ചപ്പ്
11 . കറിവേപ്പില
12 .1 മുട്ട (egg wash )
13 . എണ്ണ
14 . ഉപ്പ്
ഉണ്ടാക്കുന്ന രീതി
ഓവൻ 200 °C, 10 മിനിറ്റ് പ്രീ-ഹീറ്റ് ചെയ്യുക
ബേക്കിംഗ് ട്രേയിൽ ബേക്കിംഗ് പേപ്പർ വിരിക്കുക.
ഒരു വലിയ പാനിൽ എണ്ണ ചൂടാക്കി സവോള അരിഞ്ഞത് ചേർത്ത് ,ഗോൾഡൻ ബ്രൗൺ ആകുന്നത് വരെ ഇളക്കുക . അതിനുശേഷം ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് 2-3 മിനിറ്റ് വേവിക്കുക.
എല്ലാ മസാലപ്പൊടികളും ഉപ്പും ചേർത്ത് നന്നായി ഇളക്കുക. എണ്ണ തെളിഞ്ഞുവന്നുകഴിയുമ്പോൾ, 1-2 tsp ചൂടുവെള്ളം ചേർക്കുക. അതിലേക്കു തക്കാളി കെച്ചപ്പ്, കറിവേപ്പില എന്നിവ ചേർത്ത് വീണ്ടും ഇളക്കുക.
ഓരോ പഫ് പേസ്ട്രിയിലും ഏകദേശം 1 ടേബിൾസ്പൂൺ മസാല വയ്ക്കുക, തുടർന്ന് പകുതി മുട്ട വെച്ച് , അതിനു മുകളിൽ കുറച്ച് മസാലയും കൂടെ ഇട്ടശേഷം മടക്കി സീൽ ചെയ്യുക
എഗ്ഗ് വാഷിനായി 1 മുട്ട, 1-2 ടീസ്പൂൺ വെള്ളം ചേർത്ത് അടിക്കുക. സീൽ ചെയ്ത പഫുകളിൽ മുഴുവനും മുട്ട വാഷ് ചെയ്യുക.
പ്രീഹീറ്റ് ചെയ്ത ഓവനിൽ, 20-25 മിനിറ്റ് അല്ലെങ്കിൽ പഫ് പേസ്ട്രി ഗോൾഡൻ നിറമാകുന്നതുവരെ ബേക്ക് ചെയ്യുക.
തക്കാളി കെച്ചപ്പിനൊപ്പം ആസ്വദിക്കാം.
മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ
1. മംഗോ ലസ്സി
ആവശ്യമുള്ള ചേരുവകൾ:
1: പഴുത്ത മാങ്ങാ ( ചെറിയ കഷ്ണങ്ങൾ ആയി അരിഞ്ഞത് ) : 2 എണ്ണം
അല്ലെങ്കിൽ കേസർ/അൽഫോൻസോ മംഗോ പൾപ്പ്-
1 / 2 കപ്പ്
2: പുളിയില്ലാത്ത തൈര് : 1 കപ്പ്
3: പഞ്ചസാര : 4-5 സ്പൂണ്‍ (മധുരം അനുസരിച്ച് )
4: ഐസ് കട്ട -3 എണ്ണം
5.ഏലക്ക -1 എണ്ണം തൊലി കളഞ്ഞ്
തയ്യാറാക്കേണ്ട വിധം :
1: പഴുത്ത മാങ്ങാ അല്ലെങ്കിൽ മംഗോ പൾപ്പ് , തൈര് , പഞ്ചസാര , ഐസ് കട്ട , എന്നിവ നന്നായി മിക്സിയിൽ ഇട്ടു 3 – 5 മിനിറ്റ് നന്നായി അടിച്ചെടുക്കുക.
2: സ്വാദേറിയ മംഗോ ലസ്സി ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു കുടിക്കുക.
2. പിന്യാ കോളാഡാ
• പൈനാപ്പിൾ മുറിച്ചത് -1 കപ്പ്
• പൈനാപ്പിൾ ജ്യൂസ് – ½ കപ്പ്
• കോക്കനട്ട് ക്രീം – 5 ടേബിൾ സ്പൂൺ
• പഞ്ചസാര – 4-5 ടീ സ്പൂൺ
• ഐസ് കട്ട – 4 എണ്ണം
തയ്യാറാക്കേണ്ട വിധം :
• മേല്പറഞ്ഞ ചേരുവകൾ എല്ലാം മിക്സിയിൽ നന്നായി അടിച്ചെടുക്കുക
• ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച ശേഷം ഗ്ലാസിൽ, ചെറുതായി അരിഞ്ഞ പൈൻആപ്പിൾ കക്ഷണങ്ങൾ വിതറി സെർവ് ചെയ്യാം
ബേസിൽ ജോസഫ്
കേരളത്തിന്റെ രുചിയുടെ തലസ്ഥാനമാണ് കോഴിക്കോട് എന്ന് പലരും പറയാറുണ്ട്. പാരഗണിലേയും റഹ്മത്ത് ഹോട്ടലിലേയുമൊക്ക പൊറോട്ടയും കറികളും ബോംബേ ഹോട്ടലിലെ ബീഫ് ബിരിയാണിയും മേമ്പൊടിക്ക് മിൽക്ക് സർബത്തുമൊക്കെയായി കോഴിക്കോടൻ രുചി സാമ്രാജ്യം അങ്ങനെ പരന്നുകിടക്കുകയാണ്. ചൂടുകാലത്ത് കൊച്ചിക്കാർക്കു പ്രിയപ്പെട്ടത് കുലുക്കി സർബത്ത് ആണെങ്കിൽ കോഴിക്കോട്ടുകാർക്ക് അവൽ മിൽക്കിനോടാണ് താത്‌പര്യം. ചൂടുകാലത്ത് വയറുനിറച്ച് ഭക്ഷണം കഴിക്കാൻ ആർക്കും പറ്റില്ല. പക്ഷേ മനസും വയറും നിറയ്ക്കുകയും ശരീരം തണുപ്പിക്കുകയും ചെയ്യുന്ന മാജിക്കാണ് തനി കോഴിക്കോടനായ അവൽമിൽക്ക് കാണിക്കുന്നത്. വിശപ്പും ദാഹവും ഒരുമിച്ചു ശമിപ്പിക്കും. പണ്ട് ജയൻ പുറത്തു ചാക്കുകെട്ടും തലയിൽ ചുവന്ന കെട്ടുമായി നടന്ന അങ്ങാടി സിനിമ ഇറങ്ങിയ കാലത്തുതന്നെ അവൽമിൽക്ക് കോഴിക്കോട്ടുകാരുടെ സൂപ്പർസ്റ്റാറായിരുന്നു. അതായത് പുണ്യപുരാതന കാലം തൊട്ടേ കോഴിക്കോട്ടെ വല്യങ്ങാടിയും മിട്ടായിത്തെരുവിലും പുതിയ സ്റ്റാൻഡിലും കല്ലായിലുമൊക്കെ എല്ലാ കടകളിലും സുലഭമായിരുന്നു കക്ഷി. എന്റെ മംഗലാപുരം -മണിപ്പാൽ പഠന -ജോലി കാലഘട്ടത്തിൽ കോഴിക്കോട് വഴിയുള്ള യാത്രകളിൽ പലപ്പോഴും അവൽ മിൽക്കിന്റെ രുചി അറിഞ്ഞിട്ടുണ്ട് .
ഒരു നീളൻ ഗ്ലാസിൽ അവിൽമിൽക്ക് തയാറാക്കി ഗ്ലാസിന്റെ അങ്ങേയറ്റം വരെ തൊടാൻനീളമുള്ള സ്പൂണുമിട്ട് മുന്നിലേക്കു നീട്ടിയാലുണ്ടല്ലോ, എന്റെ സാറേ…പിന്നെ മുന്നിലുള്ളതൊന്നും കാണാൻ പറ്റൂല…..
ചേരുവകൾ
അവൽ – 50 ഗ്രാം
നെയ്യ് – 2 ടി സ്പൂൺ
ആൽമണ്ട്സ് – 5 എണ്ണം
കശുവണ്ടി – 5 എണ്ണം
ബനാന – 1 എണ്ണം
കണ്ടെൻസ്ഡ് മിൽക്ക് – 1 ടേബിൾ സ്പൂൂൻ
മിൽക്ക് – 100 ml (തിളപ്പിച്ച് ,തണുപ്പിച്ചത് )
ഷുഗർ – 1 ടീസ്പൂൺ
റോസ് സിറപ്പ് – 1/ 2 ടീസ്പൂൺ
വാനില ഐസ് ക്രീം – 1 സ്കുപ്
ഏലക്കാപ്പൊടി- ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ നെയ്യ് ചൂടാക്കി ആൽമണ്ട്സ്,കശുവണ്ടി (ചെറുതായി പൊടിച്ചിട്ട് ) എന്നിവ വറത്ത് എടുത്ത് മാറ്റി വയ്ക്കുക ,അതെ പാനിൽ അവൽ ഇട്ട് നല്ല ക്രിസ്പി ആവുന്നതു വരെ ഫ്രൈ ചെയ്യുക .ഒരു ചെറിയ മിക്സിങ്ങ് ബൌളിൽ ബനാന മാഷ് ചെയ്ത് അതിലേയ്ക്ക് കണ്ടെൻസ്ഡ് മിൽക്ക് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് വയ്ക്കുക .തയാറാക്കി വച്ചിരിക്കുന്ന പാലിലേയ്ക് ഷുഗർ ,റോസ് സിറപ്പ് ,ഒരു നുള്ള് ഏലക്കാപ്പൊടി എന്നിവ ചേർത്ത് ഒരു വിസ്ക് കൊണ്ട് നന്നായി മിക്സ് ചെയ്യുക .ഇനി ഒരു നല്ല നീളമുള്ള ഗ്ലാസ് എടുത്ത് അതിലേയ്ക്ക് ആദ്യം ബനാന മാഷ് ചെയ്തു വച്ചത് ഒഴിക്കുക .വറത്തുവച്ച ആൽമണ്ട്സ്,കശുവണ്ടി എന്നിവയിൽ നിന്നും പകുതി എടുത്തു ഇതിന് മുകളിൽ നിരത്തുക . അതിന് മുകളിൽ അവൽ കൂടി ചേർക്കുക .അവൽ മൂടി വരുന്നത് വരെ പാൽ ഒഴിക്കുക .വാനില ഐസ് ക്രീം കൊണ്ട് ടോപ് ചെയ്ത് ബാക്കി വച്ചിരിക്കുന്ന ആൽമണ്ട്സ്,കശുവണ്ടി കൊണ്ട് അലങ്കരിച്ച് സെർവ് ചെയ്യുക. നീളമുള്ള സ്പൂണെടുത്ത് നന്നായി ഇളക്കിചേർത്താൽ നല്ല കിടിലൻ അവൽമിൽക്ക് റെഡി… ഒറ്റവലിക്ക് അകത്താക്കാം എന്നു കരുതരുത്. പതുക്കെ സ്പൂൺ ഉപയോഗിച്ച് ആസ്വദിച്ച് കഴിക്കണം.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ഷെഫ് ജോമോൻ കുര്യാക്കോസ്
കള്ളപ്പം
ചേരുവകൾ:
അരിപ്പൊടി(പുഴുക്കലരി), തേങ്ങ, ജീരകം, ചുവന്നുള്ളി, വെളുത്തുള്ളി, ഉപ്പ്, കള്ള്, കപ്പി കാച്ചിയത്.
അരിമേടിച്ചു പൊടിപ്പിച്ചെടുക്കുന്നതാവും നല്ലത് 2.5 കി. ഗ്രാം മിച്ചം അരിപ്പൊടിയാണ് ഞാൻ എടുത്തത്, ഇനി തേങ്ങ ചിരവി അതു മിക്സിയിൽ ഒന്ന് അടിച്ചെടുക്കുക.(ഇടത്തരം വലിപ്പം ഉള്ള 4 തേങ്ങയാണ് എടുത്തത്, എത്ര ചേർക്കുന്നുവോ അത്രയും രുചി ഉണ്ടാവും), ഇനികുറച്ച് അല്ലി വെളുത്തുള്ളിയും രണ്ടുമൂന്നു ചുവന്നുള്ളിയും ജീരകവും അരച്ചെടുക്കുക(അളവുകൾ പിക് ചർ നോക്കുക), പിന്നെ ഒരു അര ഗ്ലാസ് കള്ളും എടുത്തു വയ്ക്കുക.
ഇനി ഈ പൊടിയിൽ നിന്നും രണ്ടു തവി പൊടി എടുത്തു കപ്പി കാച്ചി എടുത്തു വെക്കണം(പൊടിയിൽ കുറച്ചു നീട്ടി വെള്ളവും ചേർത്ത് ചെറിയ തീയിൽ കുറുക്കി എടുക്കുക,), ഇത് തണുപ്പിക്കാൻ പാത്രം വെള്ളത്തിൽ ഇറക്കി വെച്ചേക്കുക.
കലക്കി വയ്‌ക്കേണ്ട കലത്തിൽ തന്നെ അരിപ്പൊടി ഇടുക ഉപ്പു തളിച്ചു നന്നായി ആദ്യം മിക്സ് ചെയ്യുക,ഈ ടൈമിൽ കപ്പി കാച്ചിയത് തണുപ്പിച്ചതും കൂടി ചേർക്കുക, ശേഷം അടിച്ചു വെച്ചിരിക്കുന്ന തേങ്ങയും അരച്ച് വെച്ചിരിക്കുന്നതും ഇട്ടു നന്നായി കൈ കൊണ്ട് കുഴക്കുക.
ഇതിനു ശേഷം ഉപ്പും, മറ്റു ചേരുവകളുടെ അളവുകളും കറക്റ്റ് ആണോന്നു നോക്കിയിട്ടു വേണമെങ്കിൽ ചേർക്കുക, ശേഷം കള്ള് ഒഴിക്കുക. ഒരു അര ഗ്ലാസ് ചേർത്താൽ മതി, ഇത്രയും ചേർത്തതിന് ശേഷം മാത്രം വെള്ളം ചേർക്കണമെങ്കിൽ ചേർക്കുക, കാരണം കുറച്ചു കുറുക്കിയാണ് കലക്കി വയ്ക്കുക, എന്നാൽ ആവശ്യത്തിന് വെള്ളം വേണം, ഒരുപാട് ലൂസ് ആയി ഇരിക്കരുത്. (**തേങ്ങ ഒന്ന് അടിച്ചെടുക്കുന്നതിലും വെള്ളം ഉണ്ട്, അതുകൊണ്ട് ആണ് ലാസ്റ്റ് വെള്ളം ഒഴിക്കുന്നത് ).
ഇനി ചൂട് കിട്ടുന്നപോലെ കലം എടുത്തു വയ്ക്കുക (നമ്മൾ വിറകടുപ്പിനു സൈഡിൽ വെക്കും ).
ഇനി രാവിലെ ഒരുപാട് പരത്താതെ കുറച്ചു കട്ടിയിൽ ഉണ്ടാക്കി എടുക്കുക, രണ്ടു സൈഡും തിരിച്ചും മറിച്ചും ഇട്ടാണ് ഉണ്ടാക്കേണ്ടത്.
(കള്ളപ്പം ഉണ്ടാക്കാൻ പച്ചരിയേക്കാൾ പുഴുക്കലരി ആണ് നല്ലത്.)
ഷെഫ് ജോമോൻ കുര്യാക്കോസ്
മിനു നെയ്‌സൺ പള്ളിവാതുക്കൽ
ബ്രോക്കൺ ഗ്ലാസ് ജെല്ലോ
ചേരുവകൾ
ജെല്ലോ ക്യൂബുകൾക്കായി:-
1 . ജെല്ലോയുടെ 4 വ്യത്യസ്ത രുചികൾ
2 . 4 കപ്പ് തിളക്കുന്ന വെള്ളം
കണ്ടൻസ്ഡ് മിൽക്ക് ജെല്ലോയ്ക്ക്:-
1 . 3 ടേബിൾ സ്പൂൺ ജെലാറ്റിൻ പൊടി
2 . 1/4 കപ്പ് തണുത്ത വെള്ളം
3 . 395 ഗ്രാം കണ്ടൻസ്ഡ് മിൽക്ക്
4 . 1 കപ്പ് ചൂടുവെള്ളം
ഉണ്ടാക്കുന്ന രീതി
ആദ്യമായി ജെല്ലോയുടെ നാല് വ്യത്യസ്ത രുചികൾ തയ്യാറാക്കാം.
അതിനായി ഓരോ ജെല്ലോ ഫ്ലേവറും ഓരോ കപ്പ് ചൂടുവെള്ളത്തിൽ ലയിപ്പിച്ചു, വെവ്വേറെ കണ്ടെയ്നറുകളിൽ സെറ്റ് ചെയ്യാനായി, ഏകദേശം 1 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക.
ജെല്ലോ സെറ്റ് ആയതിനുശേഷം, കണ്ടൻസ്ഡ് മിൽക്ക് ജെല്ലോ തയ്യാറാക്കാം. അതിനായി ജെലാറ്റിൻ പൊടി 1/4 കപ്പ് തണുത്ത വെള്ളത്തിൽ ലയിപ്പിക്കുക.പൂർണ്ണമായും അലിഞ്ഞു കഴിഞ്ഞാൽ, 1 കപ്പ് ചൂടുവെള്ളവും കണ്ടൻസ്ഡ് മിൽക്കും ചേർത്ത് നന്നായി കൂടിച്ചേരുന്നതുവരെ ഇളക്കുക.
സെറ്റായ ജെല്ലോ സമചതുരകളാക്കി മുറിച്ച് ഒരു ഗ്ലാസ് ട്രേയിലേക്കു ക്രമരഹിതമായി വയ്ക്കുക. അതിലേക്കു തയ്യാറാക്കിവെച്ചിരിക്കുന്ന കണ്ടൻസ്ഡ് മിൽക്ക് ജെല്ലോ മിശ്രിതം ഒഴിക്കുക. എന്നിട്ടു 1-2 മണിക്കൂർ തണുപ്പിക്കാൻ ഫ്രിഡ്ജിലേക്ക് മാറ്റുക. ബ്രോക്കൺ ഗ്ലാസ് ജെല്ലോ മൂർച്ചയുള്ള കത്തി ഉപയോഗിച്ച് സമചതുരകളാക്കി മുറിച്ചു ഡിസേർട്ട് ബൗളിലേക്ക് മാറ്റി ആസ്വദിക്കുക.
മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ
ബേസിൽ ജോസഫ്
ചിക്കൻ പോട്ട് പൈ സൂപ്പ്
ചേരുവകൾ
ബോൺലെസ്സ് ചിക്കൻ- 500 ഗ്രാം
സബോള -1 എണ്ണം
മഷ്‌റൂം -100 ഗ്രാം
ക്യാരറ്റ് -100 ഗ്രാം
സെലറി – 2 തണ്ട്
പൊട്ടറ്റോ- 1 എണ്ണം
പീസ് -100 ഗ്രാം
കോൺ -50 ഗ്രാം
കുരുമുളക് പൊടി -1 ടീസ്പൂൺ
പ്ലെയിൻ ഫ്ലോർ -2 ടേബിൾസ്പൂൺ
ചിക്കൻ സ്റ്റോക്ക് -200 എംൽ
ബട്ടർ -100 ഗ്രാം
ക്രീം -100 എംൽ
വെളുത്തുള്ളി -3 അല്ലി
ഒലിവ് ഓയിൽ -50 എംൽ
പാഴ്സിലി -ഗാർണിഷ് ചെയ്യാൻ
ഉപ്പ് ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
ചിക്കൻ ബോയിൽ ചെയ്ത് ചെറുതായി ചീന്തി വയ്ക്കുക .സബോള ,മഷ്‌റൂം ,ക്യാരറ്റ് ,പൊട്ടറ്റോ ,സെലറി എല്ലാം വളരെ ചെറിയതായി അരിഞ്ഞു വയ്ക്കുക .ഒരു സോസ് പോട്ടിൽ ബട്ടർ ചൂടാക്കി .സബോള,ക്യാരറ്റ് ,സെലറി എന്നിവ വഴറ്റുക .വഴന്നു വരുമ്പോൾ മഷ്‌റൂം ,വെളുത്തുള്ളി എന്നിവ ചേർത്ത് ഇളക്കുക(2 -3 മിനിറ്റ്) . പ്ലെയിൻ ഫ്ലോർ കൂടി ചേർത്തിളക്കി ചിക്കൻ സ്റ്റോക്കും പൊട്ടറ്റോയും ഉപ്പും കുരുമുളക് പൊടിയും ചേർത്ത് ചെറുതീയിൽ പൊട്ടറ്റോ ഒരു വിധം കുക്ക് ആകുന്നത് വരെ ചൂടാക്കുക(10 -15 മിനിറ്റ്) . ഇതിലേയ്ക്ക് കുക്ക് ചെയ്തു വച്ചിരിക്കുന്ന ചിക്കൻ, ഗ്രീൻ പീസ്,കോൺ ക്രീം എന്നിവ ചേർത്ത് വീണ്ടും ഒരു 5 മിനിറ്റ് കൂടി ചെറുതീയിൽ തുറന്നു വച്ച് കുക്ക് ചെയ്യുക .ഇപ്പോൾ നല്ല കുറുകിയ രീതിയിൽ ആവും . ഉപ്പും എരിവും നോക്കി ആവശ്യമെങ്കിൽ ചേർത്ത് ചോപ്പ് ചെയ്ത് വച്ചിരിക്കുന്ന പാർസിലി കൊണ്ട് ഗാർണിഷ് ചെയ്‌തു ചൂടോടെ സെർവ് ചെയ്യുക’