Health

രാജ്യത്തിന് അടുത്ത ഭീഷണിയായി പിടിമുറുക്കിയിരിക്കുന്ന ബ്ലാക്ക് ഫംഗസ് അഥവാ മ്യൂകോർമൈക്കോസിസ് രോഗം ബാധിച്ച് കേരളത്തിൽ നാല് മരണം. എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ടായിരുന്ന നാലുപേരാണ് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്.

ആലുവ സ്വദേശിനി കച്ചംകുഴി വീട്ടിൽ ജുമൈലത്ത് ഇബ്രാഹീം (50), എച്ച്എംടി കോളനി ഉല്ലാസ് ഭവനിൽ ചന്തു (77) എന്നിവരാണ് മരിച്ച എറണാകുളം സ്വദേശികൾ. മറ്റ് രണ്ടുപേർ പത്തനംതിട്ട സ്വദേശികളാണ്. ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരാൾ എറണാകുളത്തും മറ്റൊരാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്.

എറണാകുളം ജില്ലയിൽ ആറ് മ്യൂകോർമൈക്കോസിസ് കേസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നോർത്ത് പറവൂർ സ്വദേശി (58) കോട്ടയം മെഡിക്കൽ കോളജിലും മൂക്കന്നൂർ സ്വദേശി (45) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. മലപ്പുറത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലായിരുന്ന രോഗിയുടെ കണ്ണ് നീക്കം ചെയ്തിരുന്നു.

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. കോവിഡ് ചികിത്സയില്‍ സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്നത് മൂലം പ്രതിരോധശേഷി കുറയുന്നതിനാല്‍ ബ്ലാക്ക് ഫംഗസ് പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

പ്രമേഹരോഗികള്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മ്യൂക്കോര്‍മൈകോസിസ് എന്ന ബ്ലാക്ക് ഫംഗസിനെ തടയാനായി വ്യക്തി ശുചിത്വം പാലിക്കണം എന്നാണ് ഡോക്ടര്‍മാരുടെ ഉപദേശം. പ്രമേഹമുള്ള വ്യക്തികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുക.

പല്ലുകള്‍ക്ക് പഴുപ്പ്, വായ്പുണ്ണ് എന്നിവ പെട്ടെന്നു തന്നെ ചികിത്സിക്കുക, വ്യക്തിശുചിത്വം പാലിക്കുക, ഓക്‌സിജന്‍ ഹ്യുമിഡിഫയര്‍ ദിവസവും വൃത്തിയാക്കുക, ഹ്യുമിഡിഫയറില്‍ ശുദ്ധമായ വെള്ളം ഉപയോഗിക്കുക, രോഗികള്‍ മാസ്‌ക് ധരിക്കുക എന്നിവ കൃത്യമായി പാലിക്കാന്‍ ശ്രദ്ധിക്കണം.

മ്യൂക്കോര്‍മൈകോസിസ് ഒരു ഫംഗല്‍ അണുബാധ ആയതിനാല്‍ ഇതിന് ആന്റി ഫംഗല്‍ മരുന്നുകള്‍ പ്രധാനമായും ആംഫോടെറിസിന്‍-ബി എന്ന മരുന്നാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. എന്നാല്‍ കണ്ണില്‍ നിന്ന് തലച്ചോറിലേക്ക് പടര്‍ന്നാല്‍ അണുബാധ വന്ന കണ്ണ് ഓപ്പറേഷന്‍ ചെയ്ത് മാറ്റേണ്ടി വരും.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

രണ്ടു തരം കോവിഡ് വാക്സിനുകൾ ആണല്ലോ ഇപ്പോൾ പ്രതിരോധ കുത്തി വെയ്പ്പിനുള്ളത്. മൂന്നു തരത്തിലുമുള്ള ട്രയൽ കഴിഞ്ഞ കോവിഷിൽഡ് ആണ് ഒന്ന്. ഇതൊരു വെക്ടർ വാക്സിൻ ആണ്. ചിമ്പാൻസിയിൽ നിന്നും വേർതിരിച്ചെടുത്ത വൈറസിനെ ഉപയോഗിച്ച് പ്രതിരോധത്തെ ഉണ്ടാക്കുന്ന രീതി ആണ് അവലംബിച്ചിട്ടുള്ളത്. വൈറസിനെ നിവീര്യമാക്കി ഉപയോഗിച്ച് പ്രതിരോധം നേടുന്ന രീതി ആണ് കോവക്സിൻ സ്വീകരിച്ചിട്ടുള്ളത്.

വാക്സിൻ എടുത്ത ശേഷം അരമണിക്കൂർ വിശ്രമിക്കുക. വാക്സിനേഷൻ കഴിഞ്ഞ് രണ്ടാഴ്ച മറ്റു വാക്സിനേഷനുകൾ ഒന്നും എടുക്കാൻ പാടില്ല. ആദ്യ വാക്സിനേഷൻ എടുത്ത് ഇരുപത്തിയെട്ടാം ദിവസം അടുത്ത ഡോസ് അതേ വാക്സിൻ തന്ന എടുക്കേണ്ടതാണ്. പ്രത്യേകം ഓർക്കുക ആദ്യം എടുത്ത വാക്സിൻ തന്നെ എന്ന് ഉറപ്പാക്കുക. രണ്ടാമത്തെ വാക്സിൻ എടുത്ത് മൂന്നാഴ്ച്ചയോടെ പ്രതിരോധമാകും.

അലർജി ഉള്ളവർ എടുക്കേണ്ടതില്ല. ഇവിടെ ചില മത്സ്യം, മാംസം ഭക്ഷ്യവസ്തുക്കൾ മൂലമുള്ള ചൊറിച്ചിൽ ചുവന്നു തടിപ്പ് പോലുള്ളത് അല്ല, ചില ഔഷധങ്ങൾ മൂലം ഉള്ള അലർജിയാണ് ഉദ്ദേശിച്ചത്. പതിനെട്ടു വയസിൽ താഴെ ഉള്ളവർ , മുലയൂട്ടുന്നവർ എന്നിവർ വാക്സിൻ എടുക്കേണ്ടതില്ല. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർ രണ്ടു മാസത്തിനു ശേഷം എടുത്താൽ മതിയാകും.
അത്യാസന്ന നിലയിൽ ഉള്ളവർ രക്തസമ്മർദ്ദം കൂടുതൽ ഉള്ളവർ ചില ഔഷധങ്ങൾ കഴിക്കുന്നവർ ഗുരുതരമായ രോഗങ്ങൾക്ക് ചികിത്സ നടത്തുന്നവർ തങ്ങളുടെ ഡോക്ടർമാരുടെ നിർദേശങ്ങൾ സ്വീകരിക്കുക.

പ്രമേഹം, രക്തസമ്മർദം, തൈറോയിഡ്, അമിതവണ്ണം, വൃക്ക രോഗം എന്നിങ്ങനെ ഉള്ളവർ വാക്സിനെടുക്കണോ എന്ന സംശയം നിലനിൽക്കുന്നു. ഇവർക്കും എടുക്കാവുന്ന വാക്സിൻ ആണ് നൽകിവരുന്നത്.

വാക്സിൻ എടുത്തവർക്ക്, കുത്തിയ ഭാഗത്തു വേദന, നേരിയ പനി എന്നിവ ഉണ്ടാകാം. ആവശ്യം എങ്കിൽ പനിക്ക് നിർദേശിക്കുന്ന ഗുളിക കഴിക്കാം. വേദനയുള്ള ഭാഗത്ത്‌ തുണി നനച്ചിടുന്നത് വേദന കുറയാനിടയാക്കും.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

സംസ്ഥാനത്തു ഏഴ് പേർക്ക് ബ്ലാക്ക് ഫംഗസ് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരിലാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. മൂന്ന് തമിഴ്‌നാട് സ്വദേശികളടക്കം ഏഴ് പേരിലാണ് ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

അതേസമയം, സംസ്ഥാനത്ത് നിലവിൽ ‘മ്യൂക്കോമൈകോസിസ്’ എന്ന ബ്ലാക്ക് ഫംഗസ് ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആന്റി ഫംഗൽ മരുന്നുകൾ ഉപയോഗിച്ച് ബ്ലാക്ക് ഫംഗസ് ബാധ ചികിത്സിച്ച് ഭേദപ്പെടുത്താൻ സാധിക്കും. സംസ്ഥാനത്തെ ചികിത്സാ പ്രോട്ടോക്കോളിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്.

വായുവിലുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസ് ആണ് രോഗബാധയുണ്ടാക്കുന്നത്. വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് ഉണ്ടാകാം. എന്നാൽ പൊതുവേ ഇത് മാരകമായ ഒന്നല്ല. കോവിഡ് ബാധിതർ, പ്രമേഹ രോഗികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ തുടങ്ങിയവരിൽ ഫംഗസ് ബാധയ്ക്ക് സാധ്യത കൂടുതലുണ്ട്. കോവിഡ് ബാധിതരിൽ ബ്ലാക്ക് ഫംഗസ് വലിയതോതിൽ കാണപ്പെടുന്നതായി എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡൽഹി എയിംസിൽ മാത്രം 23 പേർക്ക് ഈ ഫംഗസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അവശ്യ മെഡിക്കൽ വസ്തുക്കളുടെ വില സംസ്ഥാന സർക്കാർ പുതുക്കി നിശ്ചയിച്ചു.

ഇതുപ്രകാരം പിപിഇ കിറ്റിന് പരമാവധി 273 രൂപ മാത്രമേ ഈടാക്കാൻ സാധിക്കു. എൻ 95 മാസ്‌കിന് 22 രൂപയും സർജിക്കൽ മാസ്‌കിന് 3.90 രൂപയുമാക്കി സർക്കാർ വിലനിശ്ചയിച്ചു.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ സുപ്രധാനമായ സാനിറ്റൈസറും വിലനിയന്ത്രണ പട്ടികയിൽ കൊണ്ടുവന്നു. ഇതുപ്രകാരം അരലിറ്റർ സാനിറ്റൈസറിന് പരമാവധി 192 രൂപയെ ഈടാക്കാനാകൂ.

വിലവിവര പട്ടിക:

∙ പിപിഇ കിറ്റ്– 273രൂപ

∙ എൻ95 മാസ്ക്– 22രൂപ

∙ ട്രിപ്പിൾ ലെയർ മാസ്ക്– 3.90രൂപ

∙ ഫേസ് ഷീൽഡ്– 21രൂപ

∙ ഏപ്രൺ– 12 രൂപ

∙ സർജിക്കൽ ഗൗൺ– 65രൂപ

∙ പരിശോധനാ ഗ്ലൗസ്– 5.75രൂപ

∙ സാനിറ്റൈസർ (500 മില്ലി)– 192രൂപ

∙ സാനിറ്റൈസർ (200 മില്ലി) – 98രൂപ

∙ സാനിറ്റൈസർ (100 മില്ലി) – 55രൂപ

∙ എൻആർബി മാസ്ക്– 80രൂപ

∙ ഓക്സിജൻ മാസ്ക്– 54രൂപ

∙ ഹ്യുമിഡിഫയറുള്ള ഫ്ലോമീറ്ററിന് –1520രൂപ

∙ ഫിംഗർടിപ് പൾസ് ഓക്സീമീറ്റർ–1500രൂപ

രാജ്യത്ത് കോവിഡ് രോ​ഗബാധ അതിരൂക്ഷമായ സാഹചര്യത്തിൽ രോ​ഗബാധ രൂക്ഷമായ ജില്ലകൾ ആറു മുതല്‍ എട്ട് ആഴ്ച വരെ അടച്ചിടണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐംസിഎംആര്‍).

നിലവിലെ സാഹചര്യത്തില്‍ ഡല്‍ഹിയിലെ ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് വലിയ ദുരന്തത്തിന് കാരണമാകുമെന്ന് ഐ.സി.എം.ആർ തലവന്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു..

റോയിട്ടേഴ്‌സിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രോഗവ്യാപനം തടയാന്‍ ഇത് അനിവാര്യമാണെന്നും ഡോ. ബല്‍റാം ഭാര്‍ഗവ പറയുന്നു.

ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തിന് മുകളിലുള്ള രാജ്യത്തെ എല്ലാ ജില്ലകളിലും ലോക്ഡൗണ്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു.

രോഗവ്യാപന തോത് 5-10 ശതമാനത്തിനിടയിലായാല്‍ തുറന്നു കൊടുക്കാം. 6-8 ആഴ്ചയ്ക്കുള്ളില്‍ അതുണ്ടാകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് ഭേദമായാലും രോഗത്തെ തുടര്‍ന്ന് നിരവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും. ഇതില്‍ പുതുതായി കണ്ടു വരുന്ന ഒന്നാണ് ഫംഗല്‍ ബാധ. മ്യൂകോര്‍മൈകോസിസ് എന്ന് അറിയപ്പെടുന്ന ഫംഗല്‍ ബാധയാണ് ഇപ്പോള്‍ കോവിഡ് മുക്തരായ രോഗികളില്‍ കാണപ്പെടുന്നത്. ബ്ലാക് ഫംഗസ് എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്.

ഈ ഫംഗല്‍ ബാധ നിസാരമായ ഒന്നല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയില്‍ ഈ രോഗം ബാധിച്ച 2000 ഓളം പേര്‍ ചികിത്സയില്‍ ഉണ്ടെന്നതാണ് കണക്കുകള്‍. മൂക്കില്‍ തടസമുണ്ടാകുക, കണ്ണ്, കവിള്‍ എന്നിവിടങ്ങളില്‍ വരുന്ന നീര്, തലവേദന, ശരീര വേദന, ചുമ, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, ഛര്‍ദ്ദി എന്നിവയെല്ലാം ഇതിന്റെ ലക്ഷണമാണ്.

കാഴ്ച നഷ്ടം മുതല്‍ മരണം വരെ ഈ ഫംഗല്‍ ബാധ മൂലം സംഭവിച്ചേക്കാം. ഈ ഫംഗസ് തലച്ചോറിനെ ബാധിച്ചാല്‍ രോഗിയുടെ നില വളരെ ഗുരുതരമാകും. ഇത് മരണത്തിലേക്ക് നയിക്കും എന്നാണ് മെഡിക്കല്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ചര്‍മം കറുത്ത നിറമായി മാറുന്നത് ഈ ഫംഗല്‍ ബാധയുടെ പ്രധാന ലക്ഷണമാണ്.

പ്രതിരോധ ശേഷി കുറന്നതോടെയാണ് ഈ ഫംഗല്‍ ബാധ പിടിപെടുന്നത്. ലക്ഷണങ്ങള്‍ ഒന്നും തള്ളിക്കളയാതെ ഉടന്‍ തന്നെ ചികിത്സ നേടുക എന്നതാണ് പ്രധാനം. ഈ ഫംഗല്‍ ബാധ തലച്ചോറിനെ ബാധിക്കുന്നതിനാല്‍ പാരലൈസിസ്, ന്യൂമോണിയ, ചുഴലി തുടങ്ങിയ പല ലക്ഷണങ്ങളും ഇതിനുണ്ടാകാം.

ബി.1.167 ​കോ​വി​ഡ് വൈറസ് വ​ക​ഭേ​ദ​ത്തെ ഇ​ന്ത്യ​ന്‍ വ​ക​ഭേ​ദം എ​ന്ന് വി​ളി​ക്കു​ന്ന​തി​നെ​തി​രേ കേ​ന്ദ്ര സ​ർ​ക്കാ​ർ. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ (ഡ​ബ്ല്യു​എ​ച്ച്ഒ) റി​പ്പോ​ര്‍​ട്ടി​ല്‍ വൈ​റ​സി​നെ ഇ​ന്ത്യ​ന്‍ വ​ക​ഭേ​ദം എ​ന്ന് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

ഇ​ന്ത്യ​യി​ൽ ക​ണ്ടെ​ത്തി​യ ബി.1617 ​വ​ക​ഭേ​ദം ആ​ഗോ​ള​ത​ല​ത്തി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​യി ക​ഴി​ഞ്ഞ ദി​വ​സം ഡ​ബ്ല്യു​എ​ച്ച്ഒ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ വ​ക​ഭേ​ദ​മെ​ന്നാ​ണ് ഇ​തി​നെ വി​ശേ​ഷി​പ്പി​ച്ച​ത്. ഇ​തി​നെ​തി​രേ​യാ​ണ് കേ​ന്ദ്രം രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​പ്പോ​ൾ 44 രാ​ജ്യ​ങ്ങ​ളി​ൽ ഈ ​വ​ക​ഭേ​ദം ഇ​തി​ന​കം ക​ണ്ടെ​ത്തി​യ​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വ്യ​ക്ത​മാ​ക്കു​ന്നു. ഇ​ന്ത്യ​യ്ക്ക് പു​റ​ത്ത് ഈ ​വ​ക​ഭേ​ദം ഏ​റ്റ​വും കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് ബ്രി​ട്ട​നി​ലാ​ണ്. വൈ​റ​സി​ന് വ്യാ​പ​ന​ശേ​ഷി കൂ​ടു​ത​ലു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

 

ജനിതക വകഭേദം വന്ന ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കോവിഡ് വൈറസിനെ ചൊല്ലി ആഗോളതലത്തിൽ ഉത്കണ്ഠ ഏറുകയാണെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ). ബി.1.617 വകഭേദം ആഗോള ഉത്കണ്ഠയാണെന്നും വകഭേദത്തിന്റെ വർധിച്ച രോഗവ്യാപനത്തെക്കുറിച്ച് ഗവേഷകർക്ക് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.

അതിനാൽ ആഗോളതലത്തിൽ ആശങ്കപ്പെടേണ്ട വകഭേദമായി ബി.1.617നെ വിലയിരുത്തിയെന്നും സംഘടനയിലെ കോവിഡ് സാങ്കേതിക വിഭാഗം മേധാവി മരിയ വാൻ കേർഖോവ് പറഞ്ഞു.

ഇതുവരെ കണ്ടെത്തിയ സാധാരണ കോവിഡ് വൈറസുകളെക്കാൾ അപകടകരവും വാക്‌സിൻ സുരക്ഷയെ മറികടക്കാനിടയുള്ളതുമാണ് ഇന്ത്യയിലെ വകഭേദം എന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. നേരത്തെ, ഇന്ത്യയിൽ പടരുന്ന വകഭേദത്തെക്കുറിച്ച് ഇത്തരമൊരു മുന്നറിയിപ്പ് ഡബ്ല്യുഎച്ച്ഒ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥനും നൽകിയിരുന്നു. രോഗലക്ഷണങ്ങൾ ഇതിലേക്കു വിരൽചൂണ്ടുന്നതായും അവർ അഭിപ്രായപ്പെട്ടു.

ഡബ്ല്യുഎച്ച്ഒ ആഗോള ഉത്കണ്ഠയായി തരംതിരിക്കുന്ന നാലാമത്തെ വകഭേദമാണിത്. കഴിഞ്ഞമാസം ഒക്ടോബറിലാണ് ബി.1.617 വൈറസുകളെ ആദ്യമായി കണ്ടെത്തിയത്. 20ഓളം രാജ്യങ്ങളിൽ ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. ബി.1.617ന്റെ മൂന്ന് വകഭേദങ്ങളും ഇതുവരെ ഇന്ത്യയിൽ കണ്ടെത്തി. ബി.1.617.1, ബി.1.617.2, ബി.1.617.3 എന്നിവയാണവ. ഏറ്റവും രോഗവ്യാപനമുണ്ടായ മഹാരാഷ്ട്രയിലെ 50 ശതമാനം പേരെയും ബാധിച്ചത് ഇന്ത്യൻ വകഭേദമാണെന്നാണ് കണ്ടെത്തൽ.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

കദാചിത് വ്യാപന്നേഷ്വപി ഋതുഷു കൃത്യാപി ശാപ രക്ഷ: ക്രോധാ ധർമ്മ രൂപദ്ധ്വസ്യന്തേ ജനപദാ :,
വിഷഔഷധി പുഷ്പ ഗന്ധേന വാ വായനോപനീതേനാക്രമ്യതേ യോ ദശസ്ഥത്ര ദോഷ പ്രകൃത്യവിശേഷണ കാസ ശ്വാസ വമതു പ്രതിശ്യായ ശിരോരുഗ് രൂപതപ്യന്തേ,
ഗ്രഹ നക്ഷത്രചരിതൈർവാ
ഗ്രഹദാര ശയനാസന യാന വാഹന മണി രത്നോപകരണ ഗർഹിത ലക്ഷണ നിമിത്ത പ്രാദൂർഭാവൈർവാ.
സുശ്രുതം സൂത്രസ്ഥാനം (6അദ്ധ്യായം ഋതുചര്യ)

ഏതൊരുവനും അവന്റെ ദോശപ്രകൃതിക്കും അതീതമായി എപ്പോൾ വേണമെങ്കിലും രോഗപീഡ ഉണ്ടാകാം. കാസ ശ്വാസ ഛർദി ജലദോഷം തലവേദന ജ്വരം എന്നിവയും കടുത്ത ശ്വാസകോശ അസ്വസ്ഥതയും ആകും ലക്ഷണങ്ങൾ. രോഗ കാരണമാകുന്ന വസ്തുക്കൾ വായുവിലൂടെ ജന മധ്യത്തിൽ വ്യാപിച്ചു ശ്വസനവൈഷമ്യം ചുമ എന്നിവയാൽ ഉപദ്രവിക്കുന്നു.

രോഗകാരണമാകുന്നവ നാസാ ദ്വാരങ്ങളിലൂടെ കടന്ന് ശ്വസന തകരാറുകൾക്ക് ഇടയാക്കും. ചുമ ശ്വാസ തടസ്സങ്ങൾ മൂക്കൊലിപ്പ് എന്നിവയാൽ സമ്പർക്കത്താലും സ്പർശനത്താലും വസൂരി പോലെ പകരുന്നു.
രക്ഷസ്സിന്റെ ക്രോധമാണ് കാരണം. വിനാശകാരികളായ കീടങ്ങൾ ആണ് രോഗകാരികൾ.
ഇതിനുള്ള പരിഹാരം സ്ഥാന പരിത്യാഗം തന്നെ. അകലം പാലിക്കുക, ജന മധ്യത്തിൽ നിന്നും മാറി നിൽക്കുക. പകർച്ചയ്ക്കു ഇട നൽകാതെ അകലം പാലിക്കുക.

രോഗ കാരണവും ലക്ഷണവും പരിഹാരവും കാലതീതമാകുന്നു. സാർസ് പോലെ ഉള്ള രോഗങ്ങൾക്ക് സദൃശ്യമായി വന്നത് തികച്ചും യാദൃശ്ചികം. എത്രയോ ആയിരം നൂറ്റാണ്ടുകൾക്ക് മുമ്പ് എഴുതിയത് കാലത്തിന് നിരക്കും വിധം വസ്തുതാപരമായി എന്നത് ആയുർവേദ മഹത്വം.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

RECENT POSTS
Copyright © . All rights reserved