ഡോക്ടർ എ. സി. രാജീവ്‌ കുമാർ

ലോകമൊട്ടാകെ ഒട്ടേറെ ആളുകളെ ബാധിച്ചിട്ടുള്ള ഒരു വലിയ രോഗാവസ്ഥ ആണ് ന്യൂറോളജി തകരാർ. ഇതിലക്ക് ആയി സ്പെഷ്യലിറ്റി ഡോക്ടർമാരും ആശുപത്രികളും ധാരാളം ഉണ്ട്. 600ലേറെ ന്യൂറോളജി ഡിസോർഡർ രോഗങ്ങൾ ഉണ്ടെങ്കിലും പലതിനും പരിഹാരം ഇന്നും കണ്ടെത്തിയിട്ടില്ല.

ഈ ഘട്ടത്തിൽ ആണ് ആയുർവേദ ശാസ്ത്രം ന്യൂറോളജി തകരാറുകളെ പറ്റി പറയുന്നുണ്ടോ? എന്താണ് ആയുർവേദ സമീപനം? എന്നൊക്കെ അറിയാൻ പൊതു സമൂഹത്തിന് ആകാംക്ഷ ഉണ്ട്.

ശരീര കർമ്മ നിർവഹണ വ്യവസ്ഥകളെ പറ്റി ഇന്ന് എല്ലാവർക്കും സാമാന്യ അറിവുള്ളതാണല്ലോ. നേർവസ് സിസ്റ്റം, സർക്കുലറ്ററി, ഡൈജേസറ്റീവ്, സ്കെലിറ്റൽ, മസ്‌ക്കുലർ എന്നിങ്ങനെ ഉള്ള വ്യവസ്ഥകൾ ആണ് ശരീര സംബന്ധമായി നമ്മൾ പറ്റിക്കുന്നത്. ഇതിൽ നിന്നും വ്യത്യസ്തമായി എങ്കിലും സമാനതകൾ ഉള്ള നിലയിൽ ആയുർവേദ സിദ്ധാന്തം നില കൊള്ളുന്നു. ശരീരം ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളാൽ നിർമിതമാണ്. അഞ്ച് ഭൂതങ്ങളിൽ രണ്ടു വീതം ഉള്ള വാതം പിത്തം കഫം എന്നീ മൂന്നു വ്യവസ്ഥകൾ ശരീര കർമങ്ങൾ നിർവഹിക്കുന്നു. രസം രക്തം മാംസം മേദസ് അസ്ഥി മജ്ജ ശുക്ലം എന്നീ ഏഴു ധാതുക്കൾ ശരീര പ്രവർത്തനത്തിലും നിലനില്പിലും പങ്ക് വഹിക്കുന്നു. ശക്രുത് സ്വേദ മൂത്രം എന്നീ മൂന്നു വിസർജ്യങ്ങൾ മലങ്ങൾ ശരീരം പുറം തള്ളുന്നു. ദോഷ ധാതു മലങ്ങൾ ആണ് ശരീര നില നിൽപ്പിന്റെ അടിസ്ഥാനമായി കാണുന്നത്. ഇവയുടെ സന്തുലിതമായ അവസ്ഥ ആരോഗ്യത്തിനും ആസന്തുലിതാവസ്‌ഥ രോഗത്തിനും കാരണം ആകും.

ശരീരത്തിൽ ചലന സംബന്ധമായ എല്ലാ പ്രവർത്തനവും വാതത്തിന്റെ കർമ്മം ആകുന്നു. പചനം ദഹനം ഉത്പാദനം എല്ലാം പിത്തത്തിന്റെയും,ശരീര ആകൃതി പോഷണം സന്ധികളുടെ പ്രവർത്തനം സ്നിഗ്ദ്ധ ദ്രവ സാന്നിധ്യം നിലനിർത്തുക എന്നത് കഫത്തിന്റെയും കർമ്മം ആകുന്നു. ന്യൂറോ മസ്കുലോ സ്കെലിറ്റൽ പ്രവർത്തനങ്ങൾ നിർവഹിക്കുന്നത് വാതം എന്ന ഘടകം ആണ്. ന്യൂറോളജിക്കൽ ഡിസോർഡർ വാത രോഗങ്ങളുടെ പട്ടികയിൽ ആണ് ആയുർവേദ ശാസ്ത്രം ഉൾക്കൊള്ളിച്ചിട്ടുള്ളത്. വാത രോഗ ചികിത്സകൾ ഇത്തരം രോഗങ്ങൾക്ക് ആശ്വാസം ആകുന്നുമുണ്ട്.

അർദിതം അഥവാ ഫേഷ്യൽ പാൾസി, ഗ്രുധ്രസി അഥവാ സിയേറ്റിക്ക, അപതന്ത്രക അഥവാ കൺവൾഷൻ, അപസ്മാരം എപിലെപ്സി, കമ്പവാതം ട്രെമർ എന്നിങ്ങനെ ഉള്ള പല വാത രോഗങ്ങൾക്കും ന്യൂറോളജി ഡിസോർഡർ രോഗങ്ങൾക്ക് സമാനമായാണ് ആയുർവേദ വിവരണവും ചികിത്സയും.

പഞ്ചകർമ്മ ചികിത്സകൾ ന്യൂറോളജി ഡിസോർഡർ പ്രതിവിധിയായി കാണുന്നു. ഫലപ്രദമായ പ്രതിരോധവും പ്രതിവിധിയുമാകുന്നു എന്നതാണ് നൂറ്റാണ്ടുകളിലൂടെ ഉള്ള സാക്ഷ്യം. അഭ്യംഗം കിഴി പിഴിച്ചിൽ ഞവരക്കിഴി എന്നിവയും പഞ്ചകർമ്മ ചികിത്സക്രമങ്ങളും ഏറെ ഫലവത്തകുന്ന രോഗവസ്ഥായാണ് മിക്കവാറും ന്യൂറോളജി ഡിസോർഡർ രോഗങ്ങളും.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154