കേരളത്തിൽ എൽഡിഎഫിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ തോല്‍വിയിലേക്ക് അടുക്കുന്നതിന്‍റെ സൂചന. ഏകപക്ഷീയമായ മുന്നേറ്റമാണ് മിക്ക മണ്ഡലങ്ങളിലും യുഡിഎഫ് കാഴ്ച വയ്ക്കുന്നത്. ആലപ്പുഴയും കാസർകോടും മാത്രമാണ് എൽഡിഎഫിന് ആശ്വാസം നൽകിയത്. എന്നാൽ ആലപ്പുഴയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തീരദേശ മണ്ഡലങ്ങളിൽ ഷാനിമോൾ ഉസ്മാൻ മേൽകൈ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
എൽഡിഎഫ് പ്രതീക്ഷയർപ്പിച്ച പാലക്കാടും കണ്ണൂരും വടകരയുമൊന്നും ഇപ്പോൾ വരുന്ന വോട്ട് കണക്കുകൾ പ്രകാരം അനുകൂലമല്ല. മലബാർ ജില്ലകളിൽ എൽഡിഎഫ് നടത്തിയത് ജീവൻമരണ പോരാട്ടമാണ്. എൽഡിഎഫ് മുൾമുനയിൽ നിൽക്കുന്ന അവസ്ഥയാണ് കാണുന്നത്. രാഷ്ട്രീയ നയങ്ങളും സമീപനങ്ങളും മാറേണ്ടിയിരുന്നു എന്ന് തെളിയിക്കുന്ന വിധി.
സിപിഎമ്മിനെ തോൽപ്പിക്കുക എന്ന അജണ്ട കൂടി ഈ തിരഞ്ഞെടുപ്പിനുണ്ടെന്ന് പറയേണ്ടി വരും. മുഖമന്ത്രി പിണറായി വിജയന്റെ ധർമ്മടം മണ്ഡലത്തിൽ പോലും എൽഡിഎഫിന് നേട്ടമില്ല. പെരിയ ഇരട്ടകൊലപാതകവും ശബരിമലയും സിപിഎമ്മിന് തിരിച്ചടിയായി എന്ന് വ്യക്തമാണ്.
ഇടത് മുന്നണി ഏറെ പ്രതീക്ഷ വച്ച മണ്ഡലങ്ങളിലൊന്നായ കൊല്ലത്തും യുഡിഎഫ് മുന്നേറുകയാണ്. 13.85 ശതമാനം വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ 20000 ലേറെ വോട്ടുകളുടെ മുന്നേറ്റമാണ് ആര്‍എസ്പിയുടെ എന്‍ കെ പ്രേമചന്ദ്രന് നേടിയിരിക്കുന്നത്.
ഇടതുമുന്നണിയുടെ ശക്തി കേന്ദ്രങ്ങളായ പുനലൂരിലും ചടയമംഗലത്തും പ്രേമചന്ദ്രനാണ് ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാലിന് 50192 വോട്ടുകള്‍ നേടാനായപ്പോള്‍ 72427 വോട്ടുകളാണ് ഇതുവരെ പ്രേമചന്ദ്രന് ലഭിച്ചിരിക്കുന്നത്.
കേരളവും കേന്ദ്രവും ആകാംക്ഷയോടെ കാത്തിരുന്ന പത്തനംതിട്ടയിൽ മൽസരം യുഡിഎഫും ബിജെപിയും തമ്മിൽ. എന്നാൽ ഏറെ അമ്പരപ്പിക്കുന്നത് പി.സി ജോർജിന്റെ മണ്ഡലമായ പൂഞ്ഞാറിൽ കെ.സുരേന്ദ്രൻ മൂന്നാമതായി. 2217 വോട്ടുകളാണ് പൂഞ്ഞാറിൽ സുരേന്ദ്രന് ലഭിച്ചത്. പൂഞ്ഞാർ മണ്ഡലത്തിൽ യുഡിഎഫാണ് ഒന്നാമത്. എൽഡിഎഫ് രണ്ടാമത് നിൽക്കുന്നു. പി.സി ജോർജിന്റെ നിലപാടിന് വലിയ തിരിച്ചടിയാണ് പൂഞ്ഞാറിലെ വോട്ടർമാർ നൽകിയിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജ് സ്വന്തം മണ്ഡലമായ ആറൻമുളയിൽ പോലും പിന്നിലായി. ഇതുവരെയുള്ള വോട്ടെണ്ണൽ ഘട്ടത്തിൽ ഒരിക്കൽ പോലും എൽഡിഎഫിന് മുന്നിലെത്താനായില്ല. കേരളത്തിലെ 20 മണ്ഡലങ്ങളിലും യുഡിഎഫ് വമ്പിച്ച ലീഡ് നിലനിർത്തി മുന്നേറുന്ന കാഴ്ചയാണ് വ്യക്തമാകുന്നത്.
ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ശക്തമായ ത്രികോണ മൽസരങ്ങളാണ് പത്തനംതിട്ടയിൽ നടക്കുന്നത്. ശബരിമല സജീവ ചർച്ചയായ മണ്ഡലത്തിൽ ബിജെപി ശക്തമായാ മൽസരമാണ് നടത്തിയത്. സിറ്റിങ് എംപി ആന്റോ ആന്റണിയും ഇടതുമുന്നണി സ്ഥാനാർഥിയായ ആറൻമുള എംഎൽഎ വീണ ജോർജും തമ്മിലുള്ള മൽസരത്തിന്റെ ഗ്രാഫ് കുത്തനെ മാറിയതും ത്രികോണമൽസരത്തിനു മൂർച്ച കൂടിയതും ശബരിമലയുടെ പോരാളിയായി ബിജെപി ഉയർത്തിക്കൊണ്ടുവന്ന കെ. സുരേന്ദ്രൻ രംഗത്തെത്തിയതോടെയാണ്. ശബരിമല ഏറ്റവും വലിയ തിരഞ്ഞെടുപ്പു വിഷയമാകുന്ന മണ്ഡലമാണ് പത്തനംതിട്ട. അതിന്റെ പരുക്കേൽക്കുന്നത് ഇടതുപക്ഷത്തിനാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു.
ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന് വ്യക്തമായ മുന്നേറ്റം. പതിനഞ്ച് ശതമാനം വോട്ടുകൾ എണ്ണിക്കഴിയുമ്പോൾ ഡീനിന്റെ ലീഡ് 25000 കടന്നു. ജോയ്സ് ജോർജ് ഏറെ പിന്നിലാണ്.
ഇതേ ചലനം തന്നെയാണ് ആലപ്പുഴ ലോകസഭാമണ്ഡലത്തിലും കണ്ടത്. യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ 1717 വോട്ടിന് മുന്നിലായിരുന്നു. എന്നാലിപ്പോൾ ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥി എം.എ ആരിഫ് നേരിയ ലീഡ് നേടിയിട്ടുണ്ട്. 1686 വോട്ടിന് എൽഡിഎഫ് മുന്നിലെത്തി. ആലപ്പുഴ എന്ന ഒരേയൊരു മണ്ഡലത്തിലാണ് എൽഡിഎഫ് മുന്നിലേക്ക് എത്തുന്നത്.
എൽഡിഎഫിന് വേരോട്ടമുള്ള മണ്ഡലമാണ് ആലപ്പുഴ. അവിടെയാണ് ആരിഫ് ലീഡ് നിലനിർത്തുന്നത്. യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനാണ് തൊട്ടുപിന്നിൽ. മൂന്നാമത് എൻഡിഎയുടെ സ്ഥാനാർഥി ഡോ. കെ.എസ്. രാധാകൃഷ്ണനാണ്. അമ്പലപ്പുഴ, ഹരിപ്പാട്, കരുനാഗപ്പള്ളി മണ്ഡലങ്ങളിൽ ഷാനിമോൾക്കാണ് ലീഡ്. ചേർത്തല, ആലപ്പുഴ, അരൂർ മണ്ഡലത്തിൽ ആരിഫും മുന്നിലുണ്ട്.
കേരളത്തിൽ ഇരുപത് സീറ്റിലും ലീഡ് നേടി യുഡിഎഫ് മുന്നേറ്റം തുടരുകയാണ്. എൽഡിഎഫും എൻഡിഎയും ഒരിടത്തും ലീഡ‍് ചെയ്യുന്നില്ല. സിപിഎം ശക്തികേന്ദ്രമായ പാലക്കാട് യുഡിഎഫ് സ്ഥാനാർഥി വി കെ ശ്രീകണ്ഠൻ ആണ് ലീഡ് ചെയ്യുന്നത്. എൽഡിഎഫ് സ്ഥാനാർഥി എംബി രാജേഷ് പിന്നിലാണ്. 28000ത്തോളം വോട്ടിന്റെ ലീഡുണ്ട് ശ്രീകണ്ഠൻ.
ആലത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥി പികെ ബിജു പിന്നിലാണ്. തിരുവനന്തപുരത്ത് എൽഡിഎഫ് സ്ഥാനാർഥി സി ദിവാകരൻ മൂന്നാം സ്ഥാനത്താണ്. ശശി തരൂർ ലീഡ് ചെയ്യുന്ന മണ‍്ഡലത്തിൽ ബിജെപിയുടെ കുമ്മനം രാജശേഖരൻ ആണ് രണ്ടാം സ്ഥാനത്ത്.
*കണ്ണൂരില്‍ കെ സുധാകരൻ മുന്നിൽ
*വടകരയിൽ കെ മുരളീധരൻ മുന്നില്‍
*എറണാകുളത്ത് ഹൈബി ഈഡന്‍ മുന്നില്‍
*മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിക്കാണ് ലീഡ്
*പൊന്നാനിയില്‍ യുഡിഎഫ് മുന്നില്‍
*ആലത്തൂരില്‍ രമ്യ ഹരിദാസിന് ലീഡ്
*കാസര്‍കോട് രാജ്മോഹൻ ഉണ്ണിത്താൻ മുന്നില്‍
*പാലക്കാട് വി കെ ശ്രീകണ്ഠന് ലീഡ്
*തൃശൂരില്‍ ടി.എന്‍.പ്രതാപൻ ലീഡ് ചെയ്യുന്നു
*വയനാട്ടില്‍ രാഹുല്‍ ഗാന്ധി മുന്നില്‍
*കോഴിക്കോട് യുഡിഎഫ് ലീഡ്.
*ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന് ലീഡ്
*കോട്ടയത്ത് തോമസ് ചാഴികാടൻ മുന്നിൽ
*പത്തനംതിട്ടയില്‍ ആന്റോ ആന്റണി മുന്നിൽ
*ആലപ്പുഴയിൽ ഷാനിമോള്‍ ഉസ്മാൻ മുന്നിൽ
രാജ്യം ഉറ്റുനോക്കുന്ന വോട്ടെണ്ണലിൽ എൻഡിഎ കുതിപ്പ്. ലീഡ് മുന്നൂറും കടന്ന് മുന്നേറുകയാണ്. എൻഡിഎ– 327, യുപിഎ– 110, എംജിബി – 17, മറ്റുള്ളവർ -98.
സിപിഎം ശക്തികേന്ദ്രമായ പാലക്കാട് യുഡിഎഫിന്റെ വന്‍ മുന്നേറ്റം. സിപിഎം അടി പതറുന്ന കാഴ്ചയിലേക്കാണ് കാര്യങ്ങളുടെ ഇപ്പോഴത്തെ പോക്ക്. പാലക്കാട്ടെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആറിടത്തും യുഡിഎഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠൻ മുന്നിട്ട് നിൽക്കുകയാണ്. ഒരിടത്ത് മാത്രമാണ് എൽഡിഎഫിന്റെ എം.ബി.രാജേഷ് ലീഡ് ചെയ്തിരിക്കുന്നത്. ബിജെപി സ്ഥാനാർഥി കൃഷ്ണകുമാര്‍ സിയാണ് മൂന്നാം സ്ഥാനത്ത്. പാലക്കാട് നഗര മണ്ഡലത്തില്‍ ബിജെപിയാണ് മുന്നില്‍.
സിപിഎം ശക്തികേന്ദ്രങ്ങളിലെ പിന്നോട്ടുപോക്ക് പാര്‍ട്ടിയില്‍ പൊട്ടിത്തറി ഉണ്ടാക്കുമെന്ന് ഉറപ്പ്. നിലവിലെ കണക്ക് അനുസരിച്ച് പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാർക്കാട് എന്നിവിടങ്ങളിൽ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമാണ് ലഭിച്ചിരിക്കുന്നത്. മലമ്പുഴയിൽ മാത്രമാണ് എൽഡിഎഫിന് മേൽക്കൈ ഉള്ളത്. സിപിഎം ജയം ഉറപ്പിച്ച മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്.
കേരളവും കേന്ദ്രവും ആകാംക്ഷയോടെ കാത്തിരുന്ന പത്തനംതിട്ടയിൽ മൽസരം യുഡിഎഫും ബിജെപിയും തമ്മിൽ. എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജ് സ്വന്തം മണ്ഡലമായ ആറൻമുളയിൽ പോലും പിന്നിലായി. ഇതുവരെയുള്ള വോട്ടെണ്ണൽ ഘട്ടത്തിൽ ഒരിക്കൽ പോലും എൽഡിഎഫിന് മുന്നിലെത്താനായില്ല. കേരളത്തിലെ 20 മണ്ഡലങ്ങളിലും യുഡിഎഫ് വമ്പിച്ച ലീഡ് നിലനിർത്തി മുന്നേറുന്ന കാഴ്ചയാണ് വ്യക്തമാകുന്നത്. ശബരിമല വിഷയം സജീവ ചർച്ചയായ പത്തനംതിട്ടയിൽ എൽഡിഎഫ് വലിയ തിരിച്ചടിയാണ് നേരിടുന്നത്.
ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ശക്തമായ ത്രികോണ മൽസരങ്ങളാണ് പത്തനംതിട്ടയിൽ നടക്കുന്നത്. ശബരിമല സജീവ ചർച്ചയായ മണ്ഡലത്തിൽ ബിജെപി ശക്തമായാ മൽസരമാണ് നടത്തിയത്. സിറ്റിങ് എംപി ആന്റോ ആന്റണിയും ഇടതുമുന്നണി സ്ഥാനാർഥിയായ ആറൻമുള എംഎൽഎ വീണ ജോർജും തമ്മിലുള്ള മൽസരത്തിന്റെ ഗ്രാഫ് കുത്തനെ മാറിയതും ത്രികോണമൽസരത്തിനു മൂർച്ച കൂടിയതും ശബരിമലയുടെ പോരാളിയായി ബിജെപി ഉയർത്തിക്കൊണ്ടുവന്ന കെ. സുരേന്ദ്രൻ രംഗത്തെത്തിയതോടെയാണ്. ശബരിമല ഏറ്റവും വലിയ തിരഞ്ഞെടുപ്പു വിഷയമാകുന്ന മണ്ഡലമാണ് പത്തനംതിട്ട. അതിന്റെ പരുക്കേൽക്കുന്നത് ഇടതുപക്ഷത്തിനാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു.
തിരുവനന്തപുരം: കേരളത്തിൽ ശക്തമായ യുഡിഎഫ് മുന്നേറ്റം. തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടകളനുസരിച്ച് കേരളത്തിലെ എല്ലാ സീറ്റുകളിലും ലീഡ് ചെയ്യുന്നത് യുഡിഎഫാണ്. കേരളത്തിൽ പത്ത് ശതമാനം വോട്ടുകൾക്ക് താഴെ മാത്രമേ എണ്ണി തീർന്നിട്ടുള്ളൂ.
രാവിലെ 9.30 വരെയുള്ള കണക്കനുസരിച്ച് ലീഡ് നില ഇങ്ങനെ
രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. അതിന് ശേഷമാണ് സര്‍വ്വീസ് വോട്ടുകളുടെ സ്‌കാനിങ് ആരംഭിച്ചത്.
വോട്ടിങ് യന്ത്രങ്ങളിലെ വോട്ട് രാവിലെ 8.30 മുതല്‍ എണ്ണി തുടങ്ങി. എട്ട് മണിക്ക് ശേഷം ലഭിച്ച തപാല്‍ വോട്ടുകള്‍ എണ്ണുന്നില്ല. ആരാകും അടുത്ത പ്രധാനമന്ത്രി എന്ന് അറിയുന്നതിനൊപ്പം തങ്ങളുടെ ജനപ്രതിനിധികളെ കൂടി കാത്തിരിക്കുകയാണ് ജനങ്ങള്‍.
ഇത്തവണ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടിന് പുറമേ വിവിപാറ്റ് രസീതുകള്‍ കൂടി എണ്ണേണ്ടതുണ്ട്. ഒരു നിയോജക മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. വിവിപാറ്റ് രസീതുകള്‍ കൂടി എണ്ണേണ്ട സാഹചര്യം ഉള്ളതിനാല്‍ അന്തിമ ഫലം അറിയാന്‍ ഉച്ച കഴിയും. ഉച്ചയോടെ തന്നെ ഏകദേശ ഫലസൂചനകള്‍ ലഭിക്കുമെങ്കിലും ഒദ്യോഗിക പ്രഖ്യാപനം വൈകാനാണ് സാധ്യത.
ഏപ്രില്‍ 23 നായിരുന്നു കേരളത്തില്‍ 20 ലോക്സഭാ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്ത് 29 ഇടത്തായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് 2019 ന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലാണ് കേരളം ജനവിധി എഴുതിയത്. എല്ലാ മണ്ഡലങ്ങളിലും 70 ശതമാനത്തിലധികം ആളുകള്‍ വോട്ട് ചെയ്തു. മൂന്ന് ദശാബ്ദത്തിനിടയിലെ റെക്കോര്‍ഡ് പോളിങ്ങിനാണ് ഇത്തവണ സംസ്ഥാനം സാക്ഷ്യം വഹിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 74.04 ശതമാനമായിരുന്നു പോളിങ് എങ്കില്‍ ഇത്തവണ 77.68 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട് മണ്ഡലത്തില്‍ 80.31 ശതമാനമാണ് പോളിങ്. വയനാടിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് പോളിങ് ആണിത്.
പ്രധാനമായും ആറ് മണ്ഡലങ്ങളിലേക്കാണ് കേരളം ഉറ്റു നോക്കുന്നന്നത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മത്സരിക്കുന്ന വയനാട് മണ്ഡലം, പി.ജയരാജനും കെ.മുരളീധരനും മത്സരിച്ച വടകര, തുടക്കം മുതലേ വിവാദങ്ങള്‍കൊണ്ട് വാര്‍ത്തയില്‍ ഇടം നേടിയ ആലത്തൂര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ ബിജുവും തമ്മിലാണ് ഇവിടെ പോരാട്ടം. സെലിബ്രിറ്റി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി മത്സരിക്കുന്നു എന്നതാണ് തൃശൂര്‍ മണ്ഡലത്തിന്റെ പ്രത്യേകത. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം തൃശൂരെ മത്സരം കടുപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മറ്റ് രണ്ട് പ്രധാന മണ്ഡലങ്ങള്‍ പത്തനംതിട്ടയും തിരുവനന്തപുരവുമാണ്. പത്തനംതിട്ടയും തിരുവനന്തപുരവുമാണ്.
കേരളത്തില്‍ ത്രികോണ മത്സം നടക്കുന്ന മൂന്ന് മണ്ഡലങ്ങള്‍ തൃശൂരും പത്തനംതിട്ടയും തിരുവനന്തപുരവുമാണ്. തൃശൂരില്‍ സുരേഷ് ഗോപി, ടി.എന്‍ പ്രതാപന്‍, രാജാജി മാത്യൂ തോമസ് എന്നിവരാണ് മത്സരിക്കുന്നത്. പത്തനംതിട്ടയില്‍ ആന്‍ോ ആന്റണി, വീണാ ജോര്‍ജ്, കെ.സുരേന്ദ്രന്‍ എന്നിവര്‍ തമ്മിലാണ് മത്സരം. തിരുവനന്തപുരത്ത് പോരാട്ടം ശശി തരൂരും കുമ്മനം രാജശേഖരനും സി.ദിവാകരനും തമ്മിലാണ്. മൂന്ന് മണ്ഡലങ്ങളിലും കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് 73.35 ശതമാനവും തൃശൂരില്‍ 77.86 ശതമാനവും പത്തനംതിട്ടയില്‍ 74.09 ശതമാനം ആളുകളും വോട്ട് രേഖപ്പെടുത്തി.
കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, വയനാട്, ആലത്തൂര്‍, ചാലക്കുടി, ആലപ്പുഴ എന്നീ ലോക്സഭാ മണ്ഡലങ്ങളിലെ പോളിങ് 80 ശതമാനത്തിന് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയ മണ്ഡലം തിരുവനന്തപുരമാണ്.
മേയ് 19 നാണ് രാജ്യത്ത് അവസാന ഘട്ട വോട്ടെടുപ്പ് നടന്നത്. ഏഴ് ഘട്ടങ്ങളിലായാണ് രാജ്യം ഇത്തവണ വിധിയെഴുതിയത്. എക്സിറ്റ് പോളുകളില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം ഉണ്ടെങ്കിലും യഥാര്‍ഥ ഫലം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും.
തൃശൂര്‍: ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരില്‍ കോണ്‍ഗ്രസ് മുന്നേറ്റം. യുഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍.പ്രതാപന്‍ 2000 ത്തിലേറെ വോട്ടുകള്‍ക്ക് മുന്‍പിലാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാജാജി മാത്യു തോമസ് രണ്ടാം സ്ഥാനത്താണ്. ടി.എന്‍.പ്രതാപന്‍ പതിനഞ്ചായിരത്തോളം വോട്ടുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി മൂന്നാം സ്ഥാനത്താണ്.
തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് എല്‍ഡിഎഫ് കേരളത്തില്‍ രണ്ട് സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. യുഡിഎഫ് 15 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. പത്തനംതിട്ട സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്താണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
തിരുവനന്തപുരത്ത് ശശി തരൂരാണ് ലീഡ് ചെയ്യുന്നത്. എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരനാണ് രണ്ടാം സ്ഥാനത്ത്. എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഏഴ് ഘട്ടങ്ങളായാണ് രാജ്യത്ത് വോട്ടെടുപ്പ് നടന്നത്. മേയ് 19 നാണ് അവസാന ഘട്ടം നടന്നത്. കേരളത്തിൽ ഏപ്രിൽ 23 നായിരുന്നു വോട്ടെടുപ്പ്. 20 ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ പലയിടത്തും ത്രികോണ മത്സരം നടന്നതായാണ് റിപ്പോർട്ടുകൾ.
തിരുവനന്തപുരത്ത് ബിജെപിയിൽ നിന്നും ലീഡ് തിരിച്ചു പിടിച്ച് യുഡിഎഫ്. ശശി തരൂർ മികച്ച മുന്നേറ്റമാണ് ആദ്യ ഘട്ടത്തിൽ നടത്തുന്നത്. ആദ്യ ഫലസൂചനയിൽ ബിജെപി ശക്തമായ ലീഡ് സ്വന്തമാക്കിയിരുന്നു. പത്തനംതിട്ടയെക്കാള്‍ കൂടുതല്‍ ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ തെളിഞ്ഞു കത്തിയത് തിരുവനന്തപുരത്തായിരുന്നു. എല്ലാ പ്രവചന സര്‍വേകളും ഇൗ വികാരത്തിന് അടിവരയിട്ടു. ഹിന്ദു വികാരം ഉണര്‍ത്തി വോട്ടുകള്‍ പെട്ടിയിലാക്കാന്‍ ബിജെപിക്ക് ലഭിച്ച സുവര്‍ണാവസരമായിരുന്നു ഇത്തവണ. ആ കുതിപ്പിന് ആക്കം കൂട്ടാന്‍ കുമ്മനത്തെ പോലെ ഒരു സ്ഥാനാര്‍ഥി കൂടി എത്തിയതും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവവും തിരുവനന്തപുരത്തുകാരെ താമരയോട് അടുപ്പിക്കുമെന്ന് ബിജെപി കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങള്‍ ഉറച്ച് വിശ്വസിച്ചിരുന്നു.
എന്നാല്‍ കോണ്‍ഗ്രസ് ലക്ഷ്യം വച്ചിരുന്നത് ന്യൂനപക്ഷമേഖലയിലെ ഉയര്‍ന്ന പോളിങിലായിരുന്നു. മോദി വിരുദ്ധ വികാരവും വര്‍ഗീയതയ്ക്ക് കേരളത്തിലില്‍ ഇടം നല്‍ക്കാത്ത ചിന്താഗതിയും വോട്ടായി പെട്ടിയിലാകുെമന്ന് കോണ്‍ഗ്രസ് ഉറപ്പിച്ചിരുന്നു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് ഹിന്ദുവോട്ടുകള്‍ അനുകൂലമാകുമെന്ന് കണക്കുകൂട്ടൽ നായര്‍ വോട്ടുകളിലും യുഡിഎഫ് കണ്ണുവച്ചിരുന്നു. എല്‍ഡിഎഫിന്റെ ചിട്ടയായ സംഘടനാപ്രവര്‍ത്തനവും സി.ദിവാകരന്റെ ഇമേജും ഗുണമാകുമെന്ന് എല്‍ഡിഎഫ് ക്യാപും കരുതുന്നു
ആദ്യ റൗണ്ട് വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ ആലത്തൂരിലും പാലക്കാട്ടും ആദ്യ ലീഡ് യുഡിഎഫിന്. കേരളത്തില്‍ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ആലത്തൂർ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പി.കെ.ബിജു ആലത്തൂരിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയം നേടിയിരുന്നു. കേരളത്തില്‍ യുഡിഎഫിന് മേല്‍ക്കൈ ആണ് ആദ്യഘട്ടത്തില്‍. യുഡിഎഫ് പതിനാലിടത്ത് മുന്നില്‍; ആറിടത്ത് എല്‍ഡിഎഫ്.
ശക്തമായ ത്രികോണ മൽസരം നടക്കുന്ന പത്തനംതിട്ട മണ്ഡലത്തിൽ യുഡിഎഫ് ആദ്യ ഘട്ടത്തിൽ ലീഡ് ചെയ്യുന്നു. പോസ്റ്റൽ വോട്ടുകളിലും യുഡിഎഫ് കൃത്യമായ മുന്നേറ്റമാണ് നടത്തുന്നത്. ഇതുവരെ എൽഡിഎഫിനോ ബിജെപിക്കോ ഇതുവരെ ലീഡ് ചെയ്യാൻ സാധിച്ചിട്ടില്ല.
ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ശക്തമായ ത്രികോണ മൽസരങ്ങളാണ് പത്തനംതിട്ടയിൽ നടക്കുന്നത്. ശബരിമല സജീവ ചർച്ചയായ മണ്ഡലത്തിൽ ബിജെപി ശക്തമായാ മൽസരമാണ് നടത്തിയത്. സിറ്റിങ് എംപി ആന്റോ ആന്റണിയും ഇടതുമുന്നണി സ്ഥാനാർഥിയായ ആറൻമുള എംഎൽഎ വീണ ജോർജും തമ്മിലുള്ള മൽസരത്തിന്റെ ഗ്രാഫ് കുത്തനെ മാറിയതും ത്രികോണമൽസരത്തിനു മൂർച്ച കൂടിയതും ശബരിമലയുടെ പോരാളിയായി ബിജെപി ഉയർത്തിക്കൊണ്ടുവന്ന കെ. സുരേന്ദ്രൻ രംഗത്തെത്തിയതോടെയാണ്. ശബരിമല ഏറ്റവും വലിയ തിരഞ്ഞെടുപ്പു വിഷയമാകുന്ന മണ്ഡലമാണ് പത്തനംതിട്ട. അതിന്റെ പരുക്കേൽക്കുന്നത് ഇടതുപക്ഷത്തിനാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു.