വിജയവാഡ: കല്ലുമ്മക്കായ പെറുക്കിയ മലയാളി യുവാക്കൾ ആന്ധ്രാപ്രദേശിൽ അറസ്റ്റിൽ. നാലു കണ്ണൂർ സ്വദേശികൾ ഉൾപ്പെടെ ആറുപേരെയാണു വിജയവാഡ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
കൃഷ്ണാ നദിയിൽ കല്ലുമ്മക്കായ പറിക്കുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. കല്ലുമ്മക്കായ ശേഖരിച്ച കാറും കസ്റ്റഡിയിലെടുത്തു. കല്ലുമ്മക്കായ ആന്ധ്രയിൽ ഭക്ഷണ പദാർഥമല്ല. കേരളത്തിൽ ഇവ ആഹാരമാക്കുന്നവയാണ് എന്ന് ഇവർ പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല.
പിന്നീട് ഇവർ കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജനെ വിവരമറിയിക്കുകയായിരുന്നു. കേരള വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്.
ആള്‍മാറാട്ടത്തിലൂടെ ലക്ഷങ്ങള്‍ തട്ടിയ പ്രതി, പിടിക്കപ്പെടാതിരിക്കാന്‍ സ്വന്തം ഫോട്ടോയില്‍ ഹാരമണിയിച്ച് ചന്ദനത്തിരി കത്തിച്ച് മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചു. തട്ടിപ്പിനിരയായവര്‍ വീട്ടിലെത്തി അന്വേഷിക്കുമ്പോള്‍ പിടിക്കപ്പെടാതിരിക്കാനാണ് തന്ത്രം മെനഞ്ഞത്. ആള്‍മാറാട്ടക്കേസില്‍ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായ ജോയ് തോമസാണ്(48) ആളുകളെ തെറ്റിദ്ധരിപ്പിച്ചത്. വീടിന്‍റെ വരാന്തയിലെ ടീപ്പോയിയിലാണ് ഇയാള്‍ ഫോട്ടോ വച്ച് ഹാരമണിയിച്ച് ചന്ദനത്തിരി കത്തിച്ച് വച്ച് മുങ്ങിയത്.
അന്വേഷിച്ചെത്തുന്ന ആളുകള്‍ ഇയാള്‍ മരിച്ചെന്ന് കരുതി തിരികെ പോകും. എന്നാല്‍, പറ്റിക്കപ്പെട്ട ചിലര്‍ ഇയാള്‍ എങ്ങനെയാണ് മരിച്ചതെന്ന് അന്വേഷിച്ചപ്പോഴാണ് കൂടുതല്‍ ഞെട്ടിയത്. ഇയാള്‍ സര്‍ക്കാറുദ്യോഗസ്ഥനല്ലെന്നും ആള്‍മാറാട്ടം നടത്തി പറ്റിക്കുന്നയാളാണെന്നും നാട്ടുകാര്‍ പറഞ്ഞപ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ കുഴങ്ങി. സര്‍ക്കാറുദ്യോഗസ്ഥനാണെന്നും സര്‍ക്കാര്‍ ജോലി ഒപ്പിച്ചുതരാമെന്നും വാഗ്ദാനം ചെയ്താണ് ഇയാള്‍ പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയത്.
ശാസ്തമംഗലം സ്വദേശിയുടെ പരാതിയിലാണ് ഇയാള്‍ പിടിയിലായത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് ആന്‍ഡ് എക്സൈസ് വിഭാഗത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 36000 രൂപ തട്ടിയെടുത്ത കേസില്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കി. കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. പ്രതിയെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോളാണ് ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോയില്‍ മാലതൂക്കി ചന്ദന തിരിയും കത്തിച്ചുവച്ച നിലയില്‍ കണ്ടത്.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പൊലീസ് വലയിലാകുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥന്‍, സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍, ടിടിആര്‍ എന്നിങ്ങനെ പല പേരിലും ഇയാള്‍ ആളുകളെ പറ്റിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആദ്യ ഭാര്യയെ ഉപേക്ഷിച്ച ഇയാള്‍ തിരുനെല്‍വേലിയിലെ യുവതിയെ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ച് അവരോടൊപ്പമാണ് താമസിക്കുന്നത്.
നെടുങ്കണ്ടത്ത് കൊല്ലപ്പെട്ട രാജ്‌കുമാറിന്റെ പരുക്കുകൾ കസ്റ്റഡി മർദനത്തിലേതെന്നു വ്യക്തമാക്കി രണ്ടാം പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക തെളിവുകൾ. ആദ്യ പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്താത്ത പരുക്കുകൾ റീ പോസ്റ്റ്മോർട്ടത്തിലൂടെ കണ്ടെത്തി. മൂന്ന് മണിക്കൂർ നീണ്ട പോസ്റ്റ്മോർട്ടം നടപടികൾ അവസാനിച്ചു.
രാജ്‌കുമാർ ക്രൂരമായ കസ്റ്റഡി മർദ്ദനത്തിന് ഇരയായെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് രണ്ടാം പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക കണ്ടെത്തൽ. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ മൂന്ന് മണിക്കൂർ നീണ്ട റീ പോസ്റ്റ്മോർട്ടത്തിൽ രാജ്‌കുമാറിന്റെ നെഞ്ചിലും തുടയിലും കൂടുതൽ പരുക്കുകൾ കണ്ടെത്തി.
സംസ്കരിച്ചു മുപ്പത്തിയേഴാം ദിവസമാണ് മൃതദേഹം പുറത്തെടുത്തതെങ്കിലും മതിയായ തെളിവുകളും, സാമ്പിളുകളും ലഭിച്ചു. പി.ബി.ഗുജ്‌റാള്‍, കെ.പ്രസന്നന്‍ എന്നീ സീനിയര്‍ പോലീസ് സര്‍ജ്ജന്മാരും ഡോ.ഉന്‍മേഷും ചേര്‍ന്നാണ് റീ പോസ്റ്റുമോര്‍ട്ടം നടത്തിയത്. ന്യുമോണിയയാണ് മരണകാരണമെന്ന് ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയെങ്കിലും അതിൽ സംശയം ഉണ്ടെന്ന ജുഡീഷ്യൽ കമ്മീഷന്റെ വിലയിരുത്തൽ ശരിവയ്ക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
രണ്ടാഴ്ചക്കുള്ളിൽ രണ്ടാം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കും. നെടുംകണ്ടം പൊലീസിനും പീരുമേട് ജയിൽ അധികൃതർക്കുമെതിരെയുള്ള നിർണായക തെളിവായി റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട് മാറുമെന്നാണ് സൂചന.
തിരുവനന്തപുരം അമ്പൂരി രാഖി വധക്കേസില്‍ തെളിവെടുപ്പിന് എത്തിച്ച അഖിലിന് നേരെ വന്‍ പ്രതിഷേധം.
നൂറുകണക്കിന് നാട്ടുകാര്‍ പ്രതിക്കെതിരെ പ്രതിഷേധിച്ചു. ഒന്നാം പ്രതി അഖിലിനെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് വന്‍ പൊലീസ് സന്നാഹത്തിലാണ് തെളിവെടുത്തത്. ഇതിനിടയിൽ പ്രതിക്ക് നേരെ കല്ലേറുണ്ടായി. രാഖിയെ കൊന്ന് കുഴിച്ചിട്ട അമ്പൂരിയിലെ വീട്ടിലും പറമ്പിലുമാണ് തെളിവെടുപ്പ്. തെളിവെടുപ്പ് കാണാനായി സമീപത്തെ വീടുകളുടെ മുകളിലടക്കം വന്‍ജനക്കൂട്ടമാണുള്ളത്.
രാഖിയെ കൊന്ന് കുഴിച്ചുമൂടിയ സ്ഥത്തേക്കാണ് പ്രതിയെ പൊലീസ് ആദ്യം എത്തിച്ചത്. വലിയ പൊലീസ് സന്നാഹത്തിന്റെ നടുവിലായിരുന്നു പ്രതി അഖിൽ. വീടിന് മുകളിലും റോഡിലും കൂടിയ വീട്ടമ്മമാർ അടക്കമുള്ളവർ വലിയ രോഷമാണ് ഉയർത്തിയത്. ഇടയ്ക്ക് പ്രതിയ്ക്ക് േനരെ കല്ലേറ് വരെ നടന്നു.
മറ്റൊരു വിവാഹം കഴിച്ചാല്‍ വീട്ടില്‍വന്ന് ആത്മഹത്യചെയ്യുമെന്ന് രാഖി ഭീഷണിപ്പെടുത്തിയതാണ് കൊലപാതകത്തിനുള്ള പ്രകോപനമെന്ന് മുഖ്യപ്രതി അഖിലിന്റെ മൊഴി നൽകിയിരുന്നു. വിവാഹം കഴിച്ചാല്‍ സ്വൈര്യമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന് രാഖി പറഞ്ഞു. നിരന്തരം ശല്യപ്പെടുത്തിയപ്പോഴാണ് വകവരുത്താന്‍ തീരുമാനിച്ചതെന്നും അഖില്‍ മൊഴിനല്‍കി.
കൊലപാതകത്തില്‍ മുഖ്യപ്രതികളുടെ അച്ഛന്റെ പങ്കും പൊലീസ് അന്വേഷിക്കും. അഖിലിന്റെയും രാഹുലിന്റെയും അച്ഛനെതിരെ അയല്‍വാസികള്‍ ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിലാണിത്. അറസ്റ്റിലായ മൂന്നുപ്രതികളെയും കൊണ്ട് ഒരുമിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അതേസമയം അന്വേഷണത്തില്‍ പാളിച്ചകളുണ്ടെന്ന് രാഖിയുടെ കുടുംബം ആരോപിച്ചു.
പൊലീസിനെ നടുക്കി അഖിലിന്റെ മൊഴി
കഴുത്തിൽ കൊലക്കയർ മുറുകിയപ്പോൾ രാഖി എന്തോ പറയാൻ ശ്രമിച്ചിരുന്നു. ശല്യമാകാതെ ഒഴിഞ്ഞു തരാമെന്നാണോ അവൾ പറഞ്ഞത് എന്ന് പൊലീസുകാർ ചോദിച്ചപ്പോൾ പ്രതി അഖിലിന്റെ മൊഴി ഇങ്ങനെ: ‘കൈവച്ചു പോയില്ലേ, തീർക്കാമെന്നു കരുതി’. അമ്പൂരി രാഖി വധക്കേസിൽ പ്രതികളെ ചോദ്യം ചെയ്യുമ്പോൾ ലഭിക്കുന്നത് മരവിപ്പിക്കുന്ന ഉത്തരങ്ങളാണ്.
രാഖിയെ കാറിൽ കയറ്റി കൊണ്ടുവരുമ്പോൾ അമ്പൂരിയിൽ കാത്തുനിന്നിരുന്ന രാഹുൽ പിൻസീറ്റിൽ കയറി. ഇയാൾക്കൊപ്പം കാത്തുനിന്നിരുന്ന ആദർശ് ഇരു ചക്രവാഹനത്തിൽ മടങ്ങി. കുംമ്പിച്ചൽ എന്ന ഭാഗത്തെത്തിയപ്പോൾ കാർ നിർത്തി അഖിൽ പിൻസീറ്റിൽ കയറി. പിന്നീടു രാഹുലാണു കാർ ഓടിച്ചത്. രാഖി അനുനയത്തിനു തയാറാകുന്നില്ലെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നു തന്നെ ഭീഷണിപ്പെടുത്തിയെന്നും അഖിൽ ജ്യേഷ്ഠനോടു പറഞ്ഞു.
‘എങ്കിൽ പിന്നെ കൊന്നോട്ടെ’ എന്ന ചോദ്യത്തിനു ‘കൊന്നോളാൻ’ മറുപടി നൽകിയെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. യുവതി പിന്മാറിയിരുന്നെങ്കിൽ കൊല്ലുമായിരുന്നില്ലെന്നും ഇയാൾ പറഞ്ഞു. മുൻ സീറ്റിലിരുന്ന രാഖിയെ പിന്നിൽ നിന്ന് ആദ്യം കൈത്തണ്ട കൊണ്ടു കഴുത്തു ഞെരിച്ചുവെന്നും കൈ കഴച്ചപ്പോൾ സീറ്റ് ബെൽറ്റിട്ടു മുറുക്കിയെന്നുമാണ് ഇയാൾ പൊലീസിനോടു പറഞ്ഞത്
കാട്ടാക്കട അമ്പൂരി തട്ടാൻമുക്കിൽ നിർമാണം നടക്കുന്ന വീടിന്റെ വളപ്പിലാണു കുഴിച്ചിട്ട നിലയിൽ രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. ഓടുന്ന കാറിൽ വച്ചായിരുന്നു കൊലയെന്നും പ്രതി വെളിപ്പെടുത്തി. കേസിൽ അറസ്റ്റിലായ വാഴിച്ചൽ അമ്പൂരി തട്ടാൻമുക്ക് അശ്വതി ഭവനിൽ അഖിലി(24)യും ജ്യേഷ്ഠൻ രാഹുലി(26)നെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൂടുതൽ ചോദ്യം ചെയ്യലിനായാണ് അഖിലിനെ പൂവാർ സ്റ്റേഷനിലെത്തിച്ചത്. കൃത്യത്തിനു സഹായിച്ച അമ്പൂരി തട്ടാൻമുക്ക് ആദർശ് ഭവനിൽ ആദർശി(കണ്ണൻ–23)നെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. തെളിവെടുപ്പിനായി അഖിലിനെ ഇന്നു രാവിലെ അമ്പൂരി തട്ടാൻമുക്കിലെത്തിക്കും. സംഭവത്തെക്കുറിച്ചു പൊലീസ് ഭാഷ്യം: പൂവാർ പുത്തൻകട ജോയിഭവനിൽ രാജന്റെ മകൾ രാഖി മോളു(30)മായി ദീർഘകാല പ്രണയത്തെ തുടർന്നു രഹസ്യമായി വിവാഹം കഴിച്ച അഖിൽ മറ്റൊരു യുവതിയുമായി വിവാഹം തീരുമാനിച്ചതിനെത്തുടർന്നാണു രാഖിയെ ഒഴിവാക്കാൻ തീരുമാനിച്ചത്.
വാങ്ങിയത് ഒരു കടയിലെ ഉപ്പു പായ്ക്കറ്റ് മുഴുവനും
പ്രദേശത്തെ ഒരു കടയിൽ ഉണ്ടായിരുന്ന ഉപ്പു പായ്ക്കറ്റുകൾ മുഴുവൻ വാങ്ങി സംഭരിച്ചെന്ന് അഖിലിന്റെ വെളിപ്പെടുത്തൽ. മൃതദേഹം കുഴിയിലിട്ട് ഉപ്പു വിതറി മണ്ണിട്ടു മൂടിയ ശേഷം കുളിച്ചു വന്ന അഖിൽ തന്നെയാണു രാഹുലിനെയും ആദർശിനെയും കൊല നടത്തിയ കാറിൽ തമ്പാനൂരിൽ എത്തിച്ചതെന്നും പൊലീസ് അറിയിച്ചു. അവിടെ നിന്ന് അവർ ദീർഘദൂര സ്വകാര്യ ബസിൽ ഗുരുവായൂർക്കു തിരിച്ചു. തമ്പാനൂർക്കു വരുന്നതിനിടെ പാതയോരത്തെ കുറ്റിക്കാട്ടിൽ രാഖിയുടെ വസ്ത്രങ്ങൾ എറിഞ്ഞു കളഞ്ഞെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. രാഖിയുടെ ബാഗ് ഗുരുവായൂർ യാത്രയ്ക്കിടെ ബസിലും ഉപേക്ഷിച്ചു.
തിരുവനന്തപുരം: രാഖി തന്റെ വിവാഹം മുടക്കാന്‍ നിരന്തരം ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അഖിലിന്റെ മൊഴി. ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുതരണമെന്ന് അഭ്യര്‍ഥിച്ചിട്ടും കേള്‍ക്കാതെ വന്നതോടെയാണ് കൊലപാതകം നടത്തേണ്ടി വന്നതെന്നും അഖില്‍ മൊഴി നല്‍കിയതായി പൊലീസ്. കസ്റ്റഡിയിലുള്ള അഖിലിനെ അമ്പൂരിലെ വീട്ടില്‍ കൊണ്ടുവന്ന് പൊലീസ് തെളിവെടുപ്പ് നടത്തി. രാഖിയുടെ കഴുത്ത് ഞെരിക്കാന്‍ ഉപയോഗിച്ച കയര്‍ കണ്ടെത്താനുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. രാഖിയുടെ വസ്ത്രങ്ങള്‍ കൊലപാതകത്തിന് ശേഷം കത്തിച്ചു കളഞ്ഞു എന്നാണ് അഖില്‍ പറയുന്നത്. അഖിലിനെ മാത്രമാണ് ഇന്ന് അമ്പൂരിയില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്. അഖിലിനെ എത്തിച്ചതും നാട്ടുകാര്‍ തടിച്ചുകൂടി സ്ഥലത്ത് സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെട്ടാണ് ഇവരെ നീക്കിയത്.
ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുതരണമെന്നും കല്യാണം മുടക്കരുതെന്നും അഖില്‍ രാഖിയോട് ആവശ്യപ്പെട്ടു. എന്നാല്‍, രാഖി ഇത് സമ്മതിച്ചില്ല. ഒന്നിച്ച് ജീവിക്കണമെന്ന് അഖിലിനോട് രാഖി ആവശ്യപ്പെട്ടു. അഖിലിന്റെ പ്രതിശ്രുത വധുവിനോട് കല്യാണത്തില്‍ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട് രാഖി വാട്‌സ്ആപ് വഴി സന്ദേശം അയച്ചിരുന്നു. ഇതുകൂടാതെ കോളേജില്‍ എത്തി രാഖി നേരിട്ട് പെണ്‍കുട്ടിയോട് അഖിലുമായുള്ള കല്യാണത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. ഇതിലെല്ലാം പക പൂണ്ടാണ് അഖില്‍ രാഖിയെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് മൊഴി നല്‍കിയിട്ടുണ്ട്. രാഖി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അഖില്‍ പറയുന്നു.
കൊല നടത്താനായി നേരത്തെ ആസൂത്രണം ചെയ്തിരുന്നു. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് രാഖി കാറില്‍ കയറിയത്. കാറില്‍ വച്ചും രാഖിയോട് ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുതരണമെന്ന് അഖില്‍ ആവശ്യപ്പെട്ടു. എന്നാല്‍, രാഖി സമ്മതിച്ചില്ല. നിന്നെ കൊല്ലട്ടെ എന്ന് രാഖിയോട് ചോദിച്ചപ്പോള്‍ കൊന്നോളാന്‍ രാഖി പറഞ്ഞുവെന്നും പൊലീസിനോട് അഖില്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. കൈ ഉപയോഗിച്ച് ആദ്യം കഴുത്ത് ഞെരുക്കി. അതിനുശേഷം കാറിന്റെ സീറ്റ് ബെല്‍റ്റിട്ട് കഴുത്ത് കുരുക്കി. അപ്പോഴെല്ലാം രാഖി എന്തോ സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഒന്നും കേള്‍ക്കാന്‍ താന്‍ തയ്യാറായില്ല എന്ന് അഖില്‍ പറയുന്നു. എന്തുകൊണ്ടാണ് രാഖി പറഞ്ഞത് കേള്‍ക്കാതിരുന്നതെന്ന് പൊലീസ് ചോദിച്ചപ്പോള്‍ കൈവച്ച് പോയതുകൊണ്ട് തീര്‍ത്തുകളയാമെന്ന് തീരുമാനിച്ചു എന്നാണ് അഖില്‍ പറഞ്ഞതെന്നും റിപ്പോര്‍ട്ടുണ്ട്.
മുണ്ടിലേക്ക് മാറി, ഇനി ബ്രിട്ടീഷക്കാരുടെ പാന്റിലേക്ക് ഇല്ലന്ന് ജേക്കബ് തോമസ്. സര്‍വീസിലേക്ക് തിരിച്ച് വരാന്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് വന്നതിന് പിന്നാലെ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സര്‍ക്കാരാണ് തന്നെ മുണ്ടിലേക്ക് മാറ്റിയത്. ഇതില്‍ നിന്നും മാറാന്‍ ഇനി താല്‍പര്യമില്ല എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സര്‍വീസിലേക്ക് ഇനി തിരിച്ച് ഇല്ല എന്നതിന്റെ സൂചനയാണോ ഇത് എന്നതിന് വ്യക്തമായ മറുപടി അദ്ദേഹം നല്‍കിയില്ല. അഴിമതി നിറഞ്ഞ രാഷ്ട്രീയത്തില്‍ തിരുത്തല്‍ ശക്തിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ താന്‍ ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തിന് അര്‍ഹനാണ്. നിലവിലെ ഡിജിപിയെ മാറ്റുന്നതിന് നിയമതടസില്ല. അര്‍ഹതപ്പെട്ട സ്ഥാനം ലഭിച്ചാല്‍ നോക്കാമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പൊലീസ് മോധാവി ആകാതിരിക്കാന്‍ ഇപ്പോഴും ഗൂഡാലോചന നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് പുസ്തകം എഴുതിയതിന് രണ്ട് മാസം മുന്‍പ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. ഇത് പൊലീസ് മോധാവിയാകുന്നതിന് തടയിടാനാണന്നും അദ്ദേഹം പറഞ്ഞു.
ട്രൈബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന് ശ്രമിച്ചാലും അത് താങ്ങാനുള്ള ശക്തി തനിക്ക് ഉണ്ട്. ഒരു മനുഷ്യനെ വെട്ടി ഇത്രയധികം ദ്രോഹിച്ച സര്‍ക്കാരിന്റെ രണ്ട് വെട്ട് കൂടി സഹിക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു.
ജേക്കബ് തോമസിന്റെ തുടര്‍ച്ചയായ സസ്പെന്‍ഷന്‍ നിയമവിരുദ്ധമെന്നും തുടർച്ചയായി സസ്പെൻഷൻ നീണ്ടികൊണ്ടുപോകാനാകില്ലെന്നും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വ്യക്തമാക്കിയിരുന്നു.
കൊച്ചി∙ സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്ത ഡിജിപി ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. തുടർച്ചയായുള്ള സസ്പെൻഷൻ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും സസ്പെൻഷൻ വിഷയത്തിൽ കൃത്യമായ കാരണം ബോധ്യപ്പെടുത്താൻ സർക്കാരിന് സാധിച്ചിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു. സർക്കാരിനെ വിമർശിച്ചതിനെ തുടർന്ന് ഒന്നര വർഷമായി സസ്പെൻഷനിലാണ് ജേക്കബ് തോമസ്. സർക്കാരിന് കനത്ത തിരിച്ചടിയാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഈ ഉത്തരവ്. അടിയന്തരമായി അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കണം. പൊലീസിൽ ഒഴിവില്ലെങ്കിൽ തത്തുല്യമായ തസ്തികയിൽ നിയമിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
അഴിമതിക്കെതിരെയുള്ള ശബ്ദം കേരളത്തിൽ നിലച്ചിട്ടില്ലെന്നതാണ് വിധിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ജേക്കബ് തോമസ് പറഞ്ഞു. അഴിമതിക്കെതിരെയുള്ള ഏറ്റവും ഫലപ്രദമായ മാർഗം അകത്തുള്ളവർ തന്നെ പുറത്തുപറയുക എന്നതാണ്. നീതിന്യായ വ്യവസ്ഥ സുദൃഢമാണെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ അന്വേഷണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും തുടർച്ചയായി കാരണമില്ലാതെ പുറത്തു നിർത്തുന്നു എന്നും ചൂണ്ടിക്കാണിച്ച് ജേക്കബ് തോമസ് സമർപ്പിച്ച ഹർജിയിലാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്. നിലവിൽ ആറുമാസം കൂടുമ്പോൾ തന്റെ സസ്പെൻഷൻ നീട്ടിക്കൊണ്ടു പോകുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. എന്തു കാരണത്തലാണ് സസ്പെൻഷൻ എന്ന് വ്യക്തമാക്കാതെയാണ് സർക്കാർ നടപടി. അന്വേഷണങ്ങൾ നടത്തേണ്ട വിഷയങ്ങളുണ്ടെങ്കിൽ സമയബന്ധിതമായി അതു പൂർത്തിയാക്കണം. നടപടി സ്വീകരിക്കേണ്ട വിഷയമുണ്ടെങ്കിൽ അതു ചെയ്യാവുന്നതാണ്. ഈ വിഷയങ്ങളിലൊന്നും സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും ജേക്കബ് തോമസ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. തനിക്കെതിരായ സർക്കാർ നടപടി ന്യായീകരിക്കാവുന്നതല്ലെന്നും അദ്ദേഹം ട്രൈബ്യൂണലിൽ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
സർവീസിലിരിക്കെ മുൻകൂർ അനുമതിയില്ലാതെയാണ് പുസ്തകം പ്രസിദ്ധീകരിച്ചതെന്നും സർക്കാർ നയങ്ങളെ വിമർശിച്ചെന്നും ആരോപിച്ചാണ് ജേക്കബ് തോമസിനെ രണ്ടു വർഷം മുമ്പ് സർക്കാർ സസ്പെൻഡ് ചെയ്തത്. ഓഖി വിഷയത്തിൽ ദുരിതാശ്വാസ സഹായം എത്തിക്കുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചു എന്ന മട്ടിൽ ജേക്കബ് തോമസിൽ നിന്നു വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇത്തരത്തിൽ സർക്കാർ ഉദ്യോഗസ്ഥർ നിലപാടെടുക്കുന്നത് ചട്ടവിരുദ്ധമെന്നു കാണിച്ചായിരുന്നു നടപടി. എന്നാൽ ഇതിൽ തുടർ നടപടി സ്വീകരിക്കുന്നതിനൊ അന്വേഷണം നതത്തുന്നതിനൊ സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ സ്വയം വിരമിക്കലിന് ജേക്കബ് തോമസ് സർക്കാരിനോട് അനുമതി തേടിയിരുന്നു. എന്നാൽ ഇതിനെ സംസ്ഥാന സർക്കാർ എതിർക്കുകയും ചെയ്തു. സർക്കാരിനെ വിമർശിച്ചതിനും സർവീസ് ചട്ടലംഘനത്തിനും സസ്പെൻഷനിലായ ഉദ്യോഗസ്ഥനാണു ജേക്കബ് തോമസെന്നു കേരളം കേന്ദ്ര സർക്കാരിനെ അറിയിക്കുകയായിരുന്നു. സസ്പെൻഷനു കാരണമായ കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിയാണു കേന്ദ്രത്തിനു റിപ്പോർട്ട് നൽകിയത്. ഇതേത്തുടർന്ന് സ്വയം വിരമിക്കലിനുള്ള ജേക്കബ് തോമസിന്റെ അപേക്ഷ കേന്ദ്രം തള്ളിയിരുന്നു.
അഴിമതിവിരുദ്ധ പൊതുയോഗത്തിൽ ഓഖി ബാധിതർക്കുള്ള നടപടിയിലെ വീഴ്ച സംബന്ധിച്ചു നടത്തിയ പരാമർശത്തിന്റെയും മറ്റും പേരിൽ 2017 ഡിസംബറിലാണ് ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തത്. പിന്നാലെ ആത്മകഥയായ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകത്തിൽ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിനും നടപടിയെടുത്തിരുന്നു.
ആലപ്പുഴ: പുന്നമട ഒരുങ്ങുകയാണ് 67-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ആഹ്ലാദാരവങ്ങൾക്കു സാക്ഷിയാകാൻ. ഒപ്പം കേരളത്തിന്റെ കൈക്കരുത്തിന്റെ ബലത്തിൽ ഓളപ്പരപ്പുകളിൽ വിസ്മയം തീർക്കുന്ന ഒരു കായികോത്സവത്തെ ലോകത്തിന്റെ കായിക ഭൂപടത്തിലേക്കെത്തിക്കുന്ന ചാന്പ്യൻസ് പ്രീമിയർ ലീഗിനു കൂടി തുടക്കം കുറിക്കാൻ. നെഹ്റുട്രോഫി വള്ളംകളിയുടെ പ്രധാന മത്സരാവലികൾ ക്യാപ്റ്റൻമാർക്കു വിവരിച്ചുനൽകുന്ന ക്യാപ്റ്റൻസ് ക്ലിനിക്കും ട്രാക്ക് ആൻഡ് ഹീറ്റ്സ് നറുക്കെടുപ്പും ഇന്നു രാവിലെയും ഉച്ചയ്ക്കു ശേഷവുമായി നടക്കും. തുഴപ്പാടുകളുടെ ദൂരത്തിൽ ഇത്തവണ വെള്ളിക്കപ്പിൽ മുത്തമിടാൻ പോകുന്നത് ആരെന്നറിയാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയാവുന്പോൾ ഇത്തവണ പുന്നമടയിലേക്കെത്തുന്ന കളിവള്ളങ്ങൾ ഇവരാണ്.
ചുണ്ടൻ: ആയാപറന്പ് വലിയ ദിവാൻ(സിവിൽ സർവീസ് ബോട്ട് ക്ലബ്-ജവഹർ തായങ്കരി), (നവജീവൻ ബോട്ട് ക്ലബ്, ആർപ്പൂക്കര, കോട്ടയം, വീയപുരം(വേന്പനാട് ബോട്ട് ക്ലബ്, കുമരകം), ദേവസ് (എൻസിഡിസി ബോട്ട് ക്ലബ്, കൈപ്പുഴമുട്ട് കുമരകം), മഹാദേവികാട് കാട്ടിൽതെക്കേതിൽ(എൻസിഡിസി കൈപ്പുഴമുട്ട്, കുമരകം), ചെറുതന(ന്യൂ ചെറുതന ബോട്ട് ക്ലബ് ചെറുതന), സെന്റ് ജോർജ് (ബ്രദേഴ്സ് ബോട്ട് ക്ലബ് എടത്വ), ആലപ്പാട് ചുണ്ടൻ(ബ്രദേഴ്സ് ബോട്ട് ക്ലബ്, എടത്വ), കാരിച്ചാൽ (പോലീസ് ബോട്ട് ക്ലബ്), ശ്രീ വിനായകൻ (കൊച്ചിൻ ബോട്ട് ക്ലബ്), പായിപ്പാടൻ (കുമരകം ബോട്ട് ക്ലബ്), സെന്റ് പയസ് ടെൻത്, മഹാദേവികാട് (ജോയിച്ചൻ പാലയ്ക്കൽ ചേന്നങ്കരി), ആയാപറന്പ് പാണ്ടി (പുന്നമട ബോട്ട് ക്ലബ്), പുളിങ്കുന്ന് (ഹരിത ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ്), വെള്ളങ്കുളങ്ങര (നെടുമുടി ഫ്രണ്ട്സ് ബോട്ട് ക്ലബ്), കരുവാറ്റ ചുണ്ടൻ(അജയഘോഷ് കണക്കഞ്ചേരി കുമരകം, സെന്റ് ജോസഫ് (കാരിച്ചാൽ ചുണ്ടൻ വള്ളസമിതി), മഹാദേവൻ (വിബിസി ബോട്ട് ക്ലബ്, വേണാട്ടുകാട്), നടുഭാഗം(പള്ളാത്തുരുത്തി ബോട്ട് ക്ലബ്, കുപ്പപ്പുറം, ആലപ്പുഴ), ഗബ്രിയേൽ (വില്ലേജ് ബോട്ട് ക്ലബ് എടത്വ), ശ്രീ ഗണേശൻ, ശ്രീ കാർത്തികേയൻ, ചന്പക്കുളം (യുബിസി കൈനകരി)
ചുരുളൻ: വേങ്ങൽ പുത്തൻ വീടൻ(ലൂണ ബോട്ട് ക്ലബ്, കരുമാടി), വേലങ്ങാടൻ (ശ്രീ ശക്തീശ്വരപ്പൻ ബോട്ട് ക്ലബ്, വിരിപ്പുകാല കവണാറ്റിൻകര), കോടിമത (മലർവാടി ബോട്ട് ക്ലബ്, നോർത്ത് പറവൂർ), മൂഴി (സെൻട്രൽ ബോട്ട് ക്ലബ്, കുമരകം) ഇരുട്ടുകുത്തിഎഗ്രേഡ്: പടക്കുതിര (ഫ്രീഡം ബോട്ട് ക്ലബ് കളർകോട്), തുരുത്തിത്തറ(കാവുങ്കൽ ബോട്ട് ക്ലബ്), സായി നന്പർ വണ്‍ (കരുമാടിക്കുട്ടൻ ബോട്ട് ക്ലബ്, കരുമാടി), മൂന്നുതൈക്കൽ (എയ്ഡൻ മൂന്നുതൈക്കൽ)
ദുബായ്: ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം 30 മണിക്കൂര്‍ വൈകിയത് യാത്രക്കാരെ വലച്ചു. സാങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം.
ദുബായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്നലെ ഉച്ചയ്ക്ക് 1.30ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എഐ 934 നമ്പര്‍ എയര്‍ ഇന്ത്യ വിമാനമാണ് 30 മണിക്കൂര്‍ വൈകി പുറപ്പെട്ടത്. വിമാനത്താവളത്തിലെത്തി ബോര്‍ഡിംഗ് പാസെടുത്ത് പുറപ്പെടുന്നതിന് ഒരുമണിക്കൂര്‍ മുമ്പാണ് വിമാനം വൈകുമെന്ന വിവരം അധികൃതര്‍ അറിയിച്ചതെന്ന് യാത്രക്കാര്‍ പറഞ്ഞു.
അതേസമയം കേടായ വിമാനം നന്നാക്കുന്നതിനായി എൻജിനീയർമാർ എത്തിയെങ്കിലും അവർക്കുള്ള പാസ് ദുബായ് എയർപോർട്ട് അതോറിറ്റി നൽകാൻ താമസിച്ചതാണ് വിമാനം വൈകാന്‍ കാരണമായതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
സ്ത്രീകളും കുട്ടികളും രോഗികളും പ്രായമായവരുമടക്കം മുന്നൂറോളം യാത്രക്കാരാണ് വിമാനം പുറപ്പെടാന്‍ വൈകിയതുമൂലം ദുരിതമനുഭവിച്ചത്. രണ്ടും മൂന്നും ദിവസത്തെ അവധിക്കായി നാട്ടിലേക്ക് പുറപ്പെടാനിരുന്നവര്‍ യാത്ര റദ്ദാക്കി.
വസ്ത്രങ്ങളടക്കമുള്ള അത്യാവശ്യ സാധനങ്ങൾ ലഗ്ഗേജില്‍ കയറ്റി വിട്ടതിനാല്‍ ഒരു ദിവസം വൈകിയ സാഹചര്യത്തില്‍ മതിയായ വസ്ത്രവും മറ്റുമില്ലാതെ ഏറെ ദുരിതമനുഭവിച്ചതായി യാത്രക്കാര്‍ പരാതിപ്പെട്ടു. ഒന്നര ദിവസം വൈകി യുഎഇ സമയം വൈകീട്ട് 7.30നാണ് എയര്‍ഇന്ത്യ വിമാനം കൊച്ചിയലേക്ക് പുറപ്പെട്ടത്.
Video: Dubai-Cochin Air India flight delayed for more than 30 hours https://t.co/vng6WRs3VK pic.twitter.com/dm2kk3jqKr
— Khaleej Times (@khaleejtimes) July 28, 2019
Passengers of Air India flight A1934 at Dubai International Airport. Their flight was delayed for more than 30 hours. (KT reader video) https://t.co/vng6WRs3VK pic.twitter.com/BeZaBAQFGI
— Khaleej Times (@khaleejtimes) July 28, 2019
അമ്പൂരി കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് മുഖ്യപ്രതി അഖില്‍. കാറില്‍ വച്ച് തര്‍ക്കമുണ്ടായപ്പോള്‍ രാഖിയുടെ കഴുത്ത് ഞെരിച്ച് ബോധംകെടുത്തി. വീട്ടിലെത്തിച്ച് കയര്‍ കഴുത്തില്‍ മുറുക്കി മരണം ഉറപ്പാക്കി എന്നാണ് അഖിൽ പൊലീസിന് നൽകിയ മൊഴി. നേരത്തെ ഇതിന് സമാനമായ മൊഴിയാണ് അറസ്റ്റിലായ സഹോദരൻ രാഹുലും പൊലീസിന് നൽകിയത്. ഇന്നുവൈകുന്നേരത്തോടെയാണ് അഖില്‍ പൊലീസില്‍ കീഴടങ്ങിയത്.
സഹോദരന്റെ വിവാഹം തടയാന്‍ ശ്രമിച്ചതിനാല്‍ രാഖിയെ മുന്‍കൂട്ടി തീരുമാനിച്ച് കൊന്നതാണെന്ന് രാഹുല്‍ മൊഴിനല്‍കിത്. മൃതദേഹം മറവുചെയ്യാന്‍ കുഴിയെടുത്തപ്പോള്‍ പ്രതികളുടെ അച്ഛനും ഒപ്പമുണ്ടായിരുന്നെന്ന് അയല്‍വാസി വെളിപ്പെടുത്തി. അമ്പൂരി രാഖി വധത്തില്‍ മുഖ്യപ്രതികളുടെ അച്ഛന്റെ പങ്കും അന്വേഷിക്കും. അഖിലിന്റെയും രാഹുലിന്റെയും അച്ഛനെതിരെ അയല്‍വാസികള്‍ ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിലാണിത്. മൃതദേഹം മൂടിയ കുഴിവെട്ടുമ്പോള്‍ പ്രതികള്‍ക്കൊപ്പം അച്ഛനുമുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞിരുന്നു.
കൊലയില്‍ അഖിലിന്റെ മാതാപിതാക്കള്‍ക്ക് പങ്കുണ്ടെന്ന് രാഖിയുടെ പിതാവ് ആരോപിച്ചു. കൊല നടത്താനുപയോഗിച്ച കാര്‍ തമിഴ്നാട്ടിലെ തൃപ്പരപ്പില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.മലയിന്‍കീഴിലെ ഒളിത്താവളത്തില്‍ നിന്ന് ഇന്നുരാവിലെ രാഹുലിനെ പൊലീസ് പിടികൂടിയതോടെയാണ് രാഖി വധക്കേസിന്റെ ചുരുളഴിഞ്ഞത്. രാഖിയെ കൊല്ലാന്‍ താനും സഹോദരന്‍ അഖിലും ചേര്‍ന്ന് തീരുമാനിച്ചിരുന്നെന്ന് രാഹുല്‍ മൊഴി നല്‍കി. കൊല്ലാനായി തന്നെയാണ് രാഖിയെ നെയ്യാറ്റിന്‍കരയില്‍ നിന്ന് കാറില്‍ കയറ്റിയത്.
കൊലപാതകത്തിൽ കൈത്തണ്ട ഉപയോഗിച്ചു കഴുത്തു ഞെരിച്ചും കാറിലെ സീറ്റ് ബെൽറ്റിട്ടു മുറുക്കിയുമാണു കൃത്യം നടത്തിയതെന്ന് ഒന്നാം പ്രതിയും സൈനികനുമായ അഖിൽ. തന്നെ കൊന്നുകളഞ്ഞാലും ഈ ബന്ധത്തിൽ നിന്നു പിന്മാറില്ലെന്നു രാഖി മോൾ പറഞ്ഞപ്പോഴാണു കൊലപ്പെടുത്തിയതെന്നും ഇയാൾ പൂവാർ പൊലീസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
കാട്ടാക്കട അമ്പൂരി തട്ടാൻമുക്കിൽ നിർമാണം നടക്കുന്ന വീടിന്റെ വളപ്പിലാണു കുഴിച്ചിട്ട നിലയിൽ രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. ഓടുന്ന കാറിൽ വച്ചായിരുന്നു കൊലയെന്നും പ്രതി വെളിപ്പെടുത്തി. കേസിൽ അറസ്റ്റിലായ വാഴിച്ചൽ അമ്പൂരി തട്ടാൻമുക്ക് അശ്വതി ഭവനിൽ അഖിലി(24)യും ജ്യേഷ്ഠൻ രാഹുലി(26)നെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായാണ് അഖിലിനെ പൂവാർ സ്റ്റേഷനിലെത്തിച്ചത്.
അറസ്റ്റിലായ രാഹുലിനെ വൈദ്യപരിശോധനയ്ക്കു ശേഷം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽനിന്ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നു.
കൃത്യത്തിനു സഹായിച്ച അമ്പൂരി തട്ടാൻമുക്ക് ആദർശ് ഭവനിൽ ആദർശി(കണ്ണൻ–23)നെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. തെളിവെടുപ്പിനായി അഖിലിനെ ഇന്നു രാവിലെ അമ്പൂരി തട്ടാൻമുക്കിലെത്തിക്കും.
സംഭവത്തെക്കുറിച്ചു പൊലീസ് ഭാഷ്യം: പൂവാർ പുത്തൻകട ജോയിഭവനിൽ രാജന്റെ മകൾ രാഖി മോളു(30)മായി ദീർഘകാല പ്രണയത്തെ തുടർന്നു രഹസ്യമായി വിവാഹം കഴിച്ച അഖിൽ മറ്റൊരു യുവതിയുമായി വിവാഹം തീരുമാനിച്ചതിനെത്തുടർന്നാണു രാഖിയെ ഒഴിവാക്കാൻ തീരുമാനിച്ചത്. രാഖിയെ കാറിൽ കയറ്റി കൊണ്ടുവരുമ്പോൾ അമ്പൂരിയിൽ കാത്തുനിന്നിരുന്ന രാഹുൽ പിൻസീറ്റിൽ കയറി. ഇയാൾക്കൊപ്പം കാത്തുനിന്നിരുന്ന ആദർശ് ഇരു ചക്രവാഹനത്തിൽ മടങ്ങി.
കുംമ്പിച്ചൽ എന്ന ഭാഗത്തെത്തിയപ്പോൾ കാർ നിർത്തി അഖിൽ പിൻസീറ്റിൽ കയറി. പിന്നീടു രാഹുലാണു കാർ ഓടിച്ചത്. രാഖി അനുനയത്തിനു തയാറാകുന്നില്ലെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നു തന്നെ ഭീഷണിപ്പെടുത്തിയെന്നും അഖിൽ ജ്യേഷ്ഠനോടു പറഞ്ഞു. ‘എങ്കിൽ പിന്നെ കൊന്നോട്ടെ’ എന്ന ചോദ്യത്തിനു ‘കൊന്നോളാൻ’ രാഖി മറുപടി നൽകിയെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. യുവതി പിന്മാറിയിരുന്നെങ്കിൽ കൊല്ലുമായിരുന്നില്ലെന്നും ഇയാൾ പറഞ്ഞു.
മുൻ സീറ്റിലിരുന്ന രാഖിയെ പിന്നിൽ നിന്ന് ആദ്യം കൈത്തണ്ട കൊണ്ടു കഴുത്തു ഞെരിച്ചുവെന്നും കൈ കഴച്ചപ്പോൾ സീറ്റ് ബെൽറ്റിട്ടു മുറുക്കിയെന്നുമാണ് ഇയാൾ പൊലീസിനോടു പറഞ്ഞത്. കഴുത്തു ഞെരിക്കുന്നതിനിടെ രാഖി എന്തോ പറഞ്ഞതു വ്യക്തമായില്ല. നിലപാടു മാറ്റിയതാണെങ്കിലോ എന്ന പൊലീസിന്റെ ചോദ്യത്തിന്, ‘കൈവച്ചു പോയില്ലേ, തീർക്കാമെന്നു കരുതി’ എന്നായിരുന്നു അഖിലിന്റെ മറുപടി. തുടർന്നു വീട്ടിലെത്തി മരണം ഉറപ്പാക്കാൻ ജ്യേഷ്ഠനും അനുജനും ചേർന്നു സീറ്റ് ബെൽറ്റിട്ടു മുറുക്കിയെന്നും വീഴാതിരിക്കാൻ പ്ലാസ്റ്റിക് കയറിട്ടു സീറ്റിനോടു ചേർത്തു കെട്ടിയെന്നും പൊലീസ് അറിയിച്ചു.
വാങ്ങിയത് ഒരു കടയിലെ ഉപ്പു പായ്ക്കറ്റ് മുഴുവനും
പ്രദേശത്തെ ഒരു കടയിൽ ഉണ്ടായിരുന്ന ഉപ്പു പായ്ക്കറ്റുകൾ മുഴുവൻ വാങ്ങി സംഭരിച്ചെന്ന് അഖിലിന്റെ വെളിപ്പെടുത്തൽ. മൃതദേഹം കുഴിയിലിട്ട് ഉപ്പു വിതറി മണ്ണിട്ടു മൂടിയ ശേഷം കുളിച്ചു വന്ന അഖിൽ തന്നെയാണു രാഹുലിനെയും ആദർശിനെയും കൊല നടത്തിയ കാറിൽ തമ്പാനൂരിൽ എത്തിച്ചതെന്നും പൊലീസ് അറിയിച്ചു. അവിടെ നിന്ന് അവർ ദീർഘദൂര സ്വകാര്യ ബസിൽ ഗുരുവായൂർക്കു തിരിച്ചു. തമ്പാനൂർക്കു വരുന്നതിനിടെ പാതയോരത്തെ കുറ്റിക്കാട്ടിൽ രാഖിയുടെ വസ്ത്രങ്ങൾ എറിഞ്ഞു കളഞ്ഞെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. രാഖിയുടെ ബാഗ് ഗുരുവായൂർ യാത്രയ്ക്കിടെ ബസിലും ഉപേക്ഷിച്ചു.