Kerala

രാ​​​ഹു​​​ല്‍​ഗാ​​​ന്ധി​​​യു​​​ടെ പ്ര​​​സം​​​ഗ​​​ത്തി​​​ന് പ​​​ത്ത​​​നാ​​​പു​​​ര​​​ത്തും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും ആ​​​വേ​​​ശ​​​മേ​​​കി​​​യ ജ്യോ​​​തി​​​ക്ക് മ​​​ല​​​യോ​​​ര​​​നാ​​​ടി​​​ന്‍റെ നി​​​ല​​​യ്ക്കാ​​​ത്ത”കൈ​​​യ​​​ടി’. <br> <br> കോ​​​ണ്‍​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ല്‍​ഗാ​​​ന്ധി​​​യു​​​ടെ വാ​​​ക്കു​​​ക​​​ളു​​​ടെ അ​​ർ​​ഥ​​വും ആ​​ഴ​​വും അ​​ണു​​വി​​ട ചോ​​​രാ​​​തെ ജ​​​ന​​​ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ആ​​വേ​​ശം ചാ​​ലി​​ച്ച് പ​​​ക​​​ര്‍​ന്ന​​​തോ​​​ടെ​​​യാ​​​ണ് ജ​​​ന​​​ഹൃ​​ദ​​യ​​ങ്ങ​​ളി​​ൽ താ​​​ര​​​മാ​​​യി മാ​​​റി​​​യ ജ്യോ​​​തി വി​​​ജ​​​യ​​​കു​​​മാ​​​ർ തി​​​രു​​​വ​​​മ്പാ​​​ടി​​​യി​​​ലും ശ്ര​​​ദ്ധേ​​​യ​​​യാ​​​യ​​​ത്. മു​​ൻ സ​​മ്മേ​​ള​​ന​​ങ്ങ​​ളി​​ൽ രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ വാ​​ക്കു​​ക​​ളു​​ടെ ആ​​​വേ​​​ശം പ്ര​​​വ​​​ര്‍​ത്ത​​​ക​​രി​​​ലേ​​​ക്കെ​​​ത്തി​​​ച്ച ജ്യോ​​​തി​​​യു​​​ടെ വാ​​ക്ചാ​​തു​​രി​​യാ​​​ണ് വ​​​യ​​​നാ​​​ട് മ​​​ണ്ഡ​​​ല​​​ത്തി​​​ലെ തി​​​രു​​​വ​​​മ്പാ​​​ടി​​​യി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​യി​​​ലും പ​​​രി​​​ഭാ​​​ഷ​​​ക​​​യാ​​​യി നി​​​യോ​​​ഗി​​​ക്കാ​​​ൻ കെ​​​പി​​​സി​​​സി നേ​​​തൃ​​​ത്വ​​ത്തെ പ്രേ​​രി​​പ്പി​​ച്ച​​ത്.

ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ല്‍നി​​​ന്ന് വ​​​യ​​​നാ​​​ട്ടി​​ൽ മ​​​ത്സ​​​രി​​​ക്കാ​​​നു​​​ള്ള കാ​​​ര​​​ണ​​​വും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു നേ​​​രെ​​​യു​​​ള്ള വി​​​മ​​​ര്‍​ശ​​​നശ​​​ര​​​ങ്ങ​​​ളും രാ​​​ഹു​​​ല്‍​ഗാ​​​ന്ധി ഇം​​​ഗ്ലീ​​​ഷി​​​ൽ പ​​​റ​​​ഞ്ഞ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​മ്പോ​​​ഴേ​​​ക്കും അ​​​തേ വി​​​കാ​​​ര​​​ത്തോ​​​ടെ​​ത​​​ന്നെ മ​​​ല​​​യാ​​​ള​​​മാ​​​യി പ​​​രി​​​ഭാ​​​ഷ​​​പ്പെ​​​ടു​​​ത്തി സ​​​ദ​​​സി​​​നെ കൈ​​​യി​​​ലെ​​​ടു​​​ക്കാ​​​ന്‍ ജ്യോ​​​തി​​​ക്കാ​​​യി. പ്ര​​​സം​​​ഗ​​​ത്തി​​​ന്‍റെ ആ​​​വേ​​​ശം കൂ​​​ടി​​​യ​​​പ്പോ​​​ൾ പ​​​രി​​​ഭാ​​​ഷ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള സ​​​മ​​​യം ന​​​ല്‍​കാ​​​ന്‍ പോ​​​ലും ഒ​​​രു ഘ​​​ട്ട​​​ത്തി​​​ൽ രാ​​​ഹു​​​ല്‍​ഗാ​​​ന്ധി മ​​​റ​​​ന്നു.   തെ​​​റ്റ് സം​​​ഭ​​​വി​​​ച്ച​​​ത് ബോ​​​ധ്യ​​​പ്പെ​​​ട്ട ഉ​​​ട​​​ന്‍ ത​​​ന്നെ രാ​​​ഹു​​​ല്‍​ഗാ​​​ന്ധി പ്ര​​​സം​​​ഗ​​​ത്തി​​​നി​​​ടെ ജ്യോ​​​തി​​​യോ​​​ട് മാ​​​പ്പു പ​​​റ​​​യു​​​ക​​​യും മ​​​ല​​​യാ​​​ളം പ​​​രി​​​ഭാ​​​ഷ തു​​​ട​​​രാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്ത​​​ത് ശ്ര​​​ദ്ധേ​​​യ​​​മാ​​​യി.

അ​​​ര​​​മ​​​ണി​​​ക്കൂ​​​റാ​​​ണ് തി​​​രു​​​വ​​​മ്പാ​​​ടി​​​യി​​​ലെ സേ​​​ക്ര​​​ഡ് ഹാ​​​ര്‍​ട്ട് ഹ​​​യ​​​ര്‍​സെ​​​ക്ക​​​ന്‍​ഡ​​​റി സ്‌​​​കൂ​​​ളി​​​ലെ ഗ്രൗ​​​ണ്ടി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച പ​​​രി​​​പാ​​​ടി​​​യി​​​ൽ രാ​​​ഹു​​​ൽ പ്ര​​​സം​​​ഗി​​​ച്ച​​​ത്.  ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​ത്ത​​നം​​തി​​ട്ട​​യി​​ൽ പ​​​രി​​​ഭാ​​​ഷ വ്യ​​ക്ത​​മാ​​കാ​​തി​​രു​​ന്ന​​ത് സ്റ്റേജി​​​ലെ സ്പീ​​​ക്ക​​​റി​​​ന്‍റെ ത​​​ക​​​രാ​​​റാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു വി​​​ശ​​​ദീ​​​ക​​​ര​​​ണം. എ​​​സ്പി​​​ജി (സ്‌​​​പെ​​​ഷ​​​ല്‍ പ്രൊ​​​ട്ട​​​ക്ഷ​​​ന്‍ ഗ്രൂ​​​പ്പ്) വേ​​​ദി​​​യി​​​ലെ സ്പീ​​​ക്ക​​​ർ മാ​​​റ്റു​​ക​​യാ​​യി​​രു​​ന്നു.  രാ​​​ഹു​​​ല്‍ തി​​​രു​​​വ​​​മ്പാ​​​ടി​​​യി​​​ലെ വേ​​​ദി​​​യി​​​ല്‍ എ​​​ത്തു​​​ന്ന​​​തി​​​നു മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍​ക്ക് മു​​​മ്പു​​ത​​​ന്നെ എ​​​സ്പി​​​ജി അം​​​ഗ​​​ങ്ങ​​​ള്‍ വേ​​​ദി​​​യി​​​ലെ​​​ത്തി മൈ​​​ക്കും സ്പീ​​​ക്ക​​​റും പ​​​ല ത​​​വ​​​ണ പ​​​രി​​​ശോ​​​ധി​​​ച്ച് വേ​​​ണ്ട നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ല്കി​​​യി​​​രു​​​ന്നു. രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​യു​​​ടെ പ്ര​​​സം​​​ഗം പ​​​രി​​​ഭാ​​​ഷ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ചു​​​മ​​​ത​​​ല​​​യേ​​​റ്റെ​​​ടു​​​ത്ത ജ്യോ​​​തി​​​യും ശ​​​ബ്ദവ്യ​​​തി​​​യാ​​​ന​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്കി. അ​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് രാ​​​ഹു​​​ല്‍ ഗാ​​​ന്ധി വേ​​​ദി​​​യി​​​ല്‍ എ​​​ത്തി​​​യ​​​ത്. പ്ര​​​സം​​​ഗം തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നു മു​​​മ്പു​​ത​​​ന്നെ ജ്യോ​​​തി​​​യെ കെ.​​​സി.​ വേ​​​ണു​​​ഗോ​​​പാ​​​ല്‍ സ​​​ദ​​​സി​​​ന് പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി. ഇ​​​തോ​​​ടെ നി​​​റ​​​ഞ്ഞ കൈ​​​യ​​​ടി​​​യു​​​മാ​​​യി പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ ജ്യോ​​​തി​​​യെ വ​​​ര​​​വേ​​​ല്‍​ക്കു​​​ക​​​യും ചെ​​​യ്തു. രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​യു​​​ടെ പ്ര​​​സം​​​ഗ​​​ത്തി​​​നു ശേ​​​ഷം ജ്യോ​​​തി​​​ക്കും കൈ​​​യ​​​ടി ന​​​ല്‍​കി​​​യാ​​​ണ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ മ​​​ല​​​യോ​​​ര​​​മ​​​ണ്ണി​​​ല്‍നി​​​ന്ന് യാ​​​ത്ര​​​യാ​​​ക്കി​​​യ​​​ത്.

ആലുവയില്‍ മര്‍ദനമേറ്റ കുട്ടിയുടെ അമ്മയും അച്ഛനും പൊലീസ് കസ്റ്റഡിയിൽ. മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ഇവർക്ക് മേൽ ചുമത്തി. ഡോക്ടര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. അതേസമയം കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. തലച്ചോറിനും തലയോട്ടിയിലുമാണ് പരുക്ക്. അമ്മയുടെ കയ്യില്‍ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് ഇന്നലെയാണ് കുട്ടിയുടെ പിതാവ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആലുവയില്‍ വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശികളുടെ മകനാണ്. കുട്ടിക്ക് എങ്ങനെയാണ് പരുക്കേറ്റതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

തലയോട്ടിയിൽ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളുള്ള കുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്. കാലുകൾക്കും പരുക്കുണ്ട്. സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ പഴക്കം ചെന്നതാകാമെന്നാണ് ഡോക്ടര്‍മാരുടെ സംശയം. കുട്ടിയുടെ പരുക്ക് ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ ഉടന്‍ തന്നെ കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കുട്ടിക്ക് പരുക്കേറ്റത് മാതാപിതാക്കളുടെ മര്‍ദനത്തെ തുടര്‍ന്നാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ‌കുട്ടിയുടെ അച്ഛനെ മണിക്കൂറുകളോളം ഏലൂർ പോലീസ് ചോദ്യം ചെയ്തു. ജില്ലാചൈൽഡ് പ്രൊട്ടക്ൻ ഓഫീസറും ചൈൽസ് ലൈൻ പ്രവർത്തകരും സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിയിരുന്നു.

തൊഴിലുറപ്പും അടിസ്ഥാന വരുമാന പദ്ധതിയും വഴി കൂടുതല്‍ പാവങ്ങളെ ഐഎഎസിനു പ്രാപ്തമാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. വയനാട്ടില്‍നിന്ന് ഐഎഎസ് ലഭിച്ച ശ്രീധന്യയെയും കുടുംബത്തെയും നേരിൽ കണ്ട ശേഷം സംസാരിക്കുകയായിരുന്നു രാഹുൽ. ശ്രീധന്യ മലയാളി സമൂഹത്തിന് മാത്രമല്ല, ഇന്ത്യന്‍ യുവത്വത്തിന് തന്നെ ഒരു റോള്‍മോഡലാണെന്നും, ഇത്തരം ധന്യമാരാണ് സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവരേണ്ടതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 410 റാങ്ക് നേടി മികവ് തെളിയിച്ച കുറിച്യസമുദായത്തില്‍ നിന്നുള്ള കേരളത്തിലെ ആദ്യത്തെ പട്ടികവര്‍ഗക്കാരിയാണ് ശ്രീധന്യാ സുരേഷ്. വയനാട്ടിലെത്തിയ രാഹുല്‍ഗാന്ധി ഉച്ചഭക്ഷണം കഴിച്ചത് ശ്രീധന്യയുടെ കുടുംബത്തോടൊപ്പമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സുല്‍ത്താന്‍ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാൻ എത്തിയപ്പോഴാണ് രാഹുൽ ശ്രീധന്യയുമായി കൂടിക്കാഴ്ച നടത്തിയത്.

ഉച്ചയോടെ പൊതുസമ്മേളനം അവസാനിപ്പിച്ച് കോളജിലെ പ്രത്യേക മുറിയില്‍ തയ്യാറാക്കിയ ഭക്ഷണഹാളിലായിരുന്നു രാഹുൽ ശ്രീധന്യയുമായി സംസാരിച്ചത്. പട്ടികവര്‍ഗ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍, വയനാട്ടിലെ സാമൂഹിക പ്രശ്‌നങ്ങള്‍ തുടങ്ങി അന്താരാഷ്ട്ര കാര്യങ്ങള്‍ വരെ രാഹുലും ശ്രീധന്യയും തമ്മില്‍ ചര്‍ച്ച ചെയ്തു.

രാഹുൽ ഗാന്ധി സന്ദർശിച്ചപ്പോള്‍ അമ്മയും അച്ഛനും സഹോദരനും ശ്രീധന്യയ്ക്കൊപ്പം ഉണ്ടായിരുന്നു. ‘അര മണിക്കൂറോളം ഞങ്ങളോടൊപ്പം അദ്ദേഹം ചിലവഴിച്ചു. കൂടുതൽ സമയവും സിവിൽ സർവീസിന് തയാറെടുത്തതിനെക്കുറിച്ചും പരീക്ഷയിൽ നേരിട്ട ചോദ്യങ്ങളെക്കുറിച്ചുമൊക്കെയാണ് ചർച്ച ചെയ്തത്. അഭിമുഖം എങ്ങനെ നേരിട്ടുവെന്നും വരാനിരിക്കുന്ന പരിശീലനത്തെക്കുറിച്ചും ചോദിച്ചു. ഐഎഎസ് തന്നെ കിട്ടണമെന്നാണ് ആഗ്രഹമെന്നും അങ്ങനെയാണെങ്കിൽ മസൂറിയിലാകും പരിശീലനമെന്നും ഞാൻ പറഞ്ഞു. ആഗ്രഹം പോലെ തന്നെ നടക്കട്ടെ എന്ന് അദ്ദേഹം ആശീർവദിച്ചു. മാതാപിതാക്കളോടും അദ്ദേഹം സംസാരിച്ചു. എന്റെ വിജയത്തിൽ എത്രമാത്രം സന്തോഷമുണ്ടെന്ന് തിരക്കി. എങ്ങനെയാണ് എന്നെ പഠിപ്പിച്ചതെന്നും മറ്റ് കുടുംബസാഹചര്യങ്ങളും തിരക്കി. ആദിവാസി ഗോത്ര വിഭാഗങ്ങളിൽ നിന്ന് കൂടുതൽ പേർ മികച്ച വിദ്യാഭ്യാസം നേടി മുന്നോട്ട് വരേണ്ട ആവശ്യകത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് വയനാടിനെക്കുറിച്ചാണ് സംസാരിച്ചത്. എത്ര ഗോത്രവിഭാഗങ്ങളുണ്ടെന്നും അതിന്റെ ചരിത്രവും ചോദിച്ചു. വയനാട്ടിലെ ഗോത്രവർഗക്കാർ ഇപ്പോള്‍ 19 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതിന്റെ കാരണങ്ങളെക്കുറിച്ചും അദ്ദേഹം തിരക്കി. സഹോദരനോടും സംസാരിച്ചു. ഒരുമിച്ച് ഉച്ചഭക്ഷണം കഴിച്ചു. ഇംഗ്ലിഷിലാണ് അദ്ദേഹം സംസാരിച്ചത്. ഞാൻ ഇംഗ്ലിഷിൽ തന്നെ മറുപടി നൽകി”. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെക്കുറിച്ചുള്ള ശ്രീധന്യയുടെ വാക്കുകൾ ഇതാണ്. ബത്തേരി സെന്റ് മേരീസ് കോളജിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍ തുടങ്ങിയവരും രാഹുലിന് ഒപ്പമുണ്ടായിരുന്നു. എന്തായാലും ജീവിതത്തിൽ മറക്കാനാകാത്ത ദിവസമാണ് രാഹുൽ ഗാന്ധി സമ്മാനിച്ചതെന്ന് ശ്രീധന്യയും കുടുംബവും പ്രതികരിച്ചു.

410–ാം റാങ്കോടെയാണ് വയനാട്ടിലെ കുറിച്യര്‍ വിഭാഗത്തില്‍ നിന്നുള്ള സുരേഷ് –കമല ദമ്പതികളുടെ മകള്‍ വിജയിച്ചത്.ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായിട്ടാണ് ഒരു പെണ്‍കുട്ടി സിവില്‍ സര്‍വീസ് വിജയം നേടുന്നത്. പരീക്ഷാഫലം വന്ന ദിവസം ശ്രീധന്യയെ ഫോണില്‍ വിളിച്ച് രാഹുല്‍ അഭിനന്ദനം അറിയിച്ചിരുന്നു.

സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ പ്രചാരണ രംഗവും കൂടുതൽ സജീവമാവുകയാണ്. കോൺഗ്രസ് അധ്യക്ഷനും വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയുമായി രാഹുൽ ഗാന്ധി രണ്ട് ദിവസത്തെ പ്രചരണ പരിപാടികൾ പൂർത്തിയാക്കി ഇന്നലെ മടങ്ങിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തിലെത്തുന്നു. ഇന്ന് വൈകിട്ടോടെ കേരളത്തിലെത്തുന്ന നരേന്ദ്ര മോദി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുയോഗത്തിൽ സംസാരിക്കും.

തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം പാർലമെന്‍റ് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികള്‍ യോഗത്തിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ഇത് രണ്ടാം തവണയാണ് നരേന്ദ്രമോദി കേരളത്തിലെത്തുന്നത്. ഇത് രണ്ടാം തവണയാണ് തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് വേണ്ടി നരേന്ദ്രമോദി കേരളത്തിലെത്തുന്നത്. മോദിയുടെ രണ്ടാം വരവും സംസ്ഥാനത്താകമാനം ഗുണംചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി സംസ്ഥാന നേതൃത്വം.

ദേശീയതയിലും വിശ്വാസ വിഷയങ്ങളും കേന്ദ്രീകരിച്ച് തന്നെയാണ് ബിജെപിയും ആർഎസ്എസും പ്രചരണ രംഗത്ത് സജീവമാകുന്നത്. അവസാനഘട്ടത്തിൽ കൂടുതൽ ദേശീയ നേതാക്കളെ പ്രചരണത്തിനെത്തിച്ച് കരുത്ത് കാട്ടാനുള്ള ശ്രമങ്ങളും സജീവമാണ്. കഴിഞ്ഞ ദിവസം തൃശൂരിൽ പ്രചരണത്തിനെത്തിയ അമിത് ഷാ പത്തനംതിട്ടയിലും എത്തുമെന്നാണ് സൂചന.

പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്.

ശബരിമല ക്ഷേത്രം മുൻ തന്ത്രി കണ്ഠരര് മോഹനർക്കെതിരെ പരാതിയുമായി അമ്മ കോടതിയിൽ. അമ്മയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ നിന്ന് അമ്മ അറിയാതെ പണം പിൻവലിച്ചെന്നതാണ് പ്രധാന പരാതി. പ്രായമായ അമ്മയെ സംരക്ഷിച്ചുകൊള്ളാമെന്ന വാക്ക് നിറവേറ്റിയില്ലെന്നും പരാതിയിലുണ്ട്..

കണ്ഠരര് മോഹനർക്കെതിരെ കേരള ഹൈക്കോടതിയിലാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. ബാങ്കിൽ പോകാനുള്ള വിഷമം കാരണം ഇടപാടുകൾ കൈകാര്യം ചെയ്യാൻ കണ്ഠരര് മോഹനരെ അനുവദിച്ചിരുന്നുവെന്ന് ഹർജിയിൽ പറയുന്നുണ്ട്. തിരുവനന്തപുരത്ത് മകളുടെ കൂടെയാണ് അമ്മ ഇപ്പോൾ താമസിക്കുന്നത്.

വൃദ്ധമാതാവിന്റെ സംരക്ഷണത്തിന് വേണ്ടി തിരുവനന്തപുരം ആർഡിഒയ്ക്കും പരാതി നൽകിയിരുന്നു. ഈ അപേക്ഷയിൽ രണ്ടാഴ്ചക്കകം തീർപ്പിന് നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഹർജി അനുരഞ്ജന ശ്രമത്തിനായി ഈ മാസം 26 ലേക്ക് മാറ്റിവച്ചിരിക്കുകയാണ്.

മാസങ്ങളായുള്ള ചൂടിന് ആശ്വാസമേകി വേനല്‍മഴ എത്തി. ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് പലയിടത്തും ഇടിയോടുകൂടിയ മഴ പെയ്യുകയാണ്. തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു.

തെക്കന്‍ ജില്ലകളിലും തിരുവനന്തപുരത്തും കോട്ടയത്തും ശക്തമായ മഴയാണ് ഇന്ന് ലഭിച്ചത്. തലസ്ഥാനത്ത് ഉച്ചയ്ക്ക് ആരംഭിച്ച മഴ ഒന്നര മണിക്കൂറോളം നീണ്ടു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളില്‍ ശക്തമായ ഇടിയോട് കൂടി മഴ തുടരും.

ഈ മേഖലയില്‍ മണിക്കൂറില്‍ 40 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുമെന്നും മുന്നറിയിപ്പുണ്ട്. നാളെ പാലക്കാട്, മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം ജില്ലയുടെ ചില ഒറ്റപ്പെട്ട ഭാഗങ്ങളില്‍ അതിശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

മൂന്നാർ കുണ്ടള ഡാമിന്റെ ഷട്ടർ തുറന്നു.വൃഷ്ടി പ്രദേശത്ത് ശക്തമായ വേനൽ മഴ പെയ്തതിനെത്തുടർന്ന് കുണ്ടള ഡാമിൽ ജലനിരപ്പ് ഉയരുകയായിരുന്നു.അഞ്ച് ക്യുമെക്‌സ് വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്.അതേസമയം ഇടുക്കി ജില്ലയിലെ മറ്റ് അണക്കെട്ടുകളില്‍ ജലനിരപ്പ് താഴുമ്പോഴാണ് കുണ്ടള അണക്കെട്ട് അതിവേഗം നിറഞ്ഞത്.

1758.69 മീറ്റര്‍ ആണ് കുണ്ടള അണക്കെട്ടിന്റെ സംഭരണശേഷി. നീരൊഴുക്ക് വര്‍ദ്ധിച്ച് ജലനിരപ്പ് പരമാവധി സംഭരണശേഷിയില്‍ എത്തിയതോടെയാണ് ഇന്ന് ഷട്ടര്‍ ഉയര്‍ത്തിയത്.

കൊടും ചൂടില്‍ വെന്തുരുകുന്ന സംസ്ഥാനത്തിന് അപ്രതീക്ഷിതമായി എത്തിയ വേനല്‍ മഴ വലിയ ആശ്വാസമായെങ്കിലും സംസ്ഥാനത്തെ ഉയര്‍ന്ന താപനിലയില്‍ വലിയ മാറ്റം പ്രതീക്ഷിക്കേണ്ട എന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നത്. ഇന്നും നാളെയും വയനാട് ഒഴികെ എല്ലാ ജില്ലകളിലും താപനില ശരാശരിയിലും രണ്ട് ഡിഗ്രി വരെ കൂടിയേക്കാം.

രാജ്യത്ത് ഇക്കുറി ശരാശരി മഴ ലഭിക്കും എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചുവെങ്കിലും കാലവര്‍ഷം കുറയും എന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്‌കൈമെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പസഫിക് സമുദ്രത്തിലെ എല്‍നിനോ പ്രതിഭാസം ഇന്ത്യന്‍ ഉപഭൂഖണ്ഡലത്തിലെ മഴയുടെ ലഭ്യതയെ സാരമായി ബാധിക്കുമെന്ന് സ്‌കൈമറ്റ് ഇന്ന് പുറത്തു വിട്ട രണ്ടാമത്തെ റിപ്പോര്‍ട്ടിലും പറയുന്നു.

കൊച്ചിയില്‍ ഗുരുതര പരിക്കുകളോടെ മൂന്ന് വയസ്സുള്ള ആണ്‍കുട്ടിയെ ആലുവയിലെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന്റ ടെറസില്‍ നിന്നും വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ പരിശോധനയില്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന്റെ പൃഷ്ഠ ഭാഗത്ത് പൊള്ളലേറ്റ പാടുകളുണ്ട്. കാലുകളില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസിനേയും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരേയും വിളിച്ചു വരുത്തി.

എറണാകുളത്ത് താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരനെയാണ് തലയ്ക്ക് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും നിലവില്‍ വെന്റിലേറ്റര്‍ ഉപയോഗിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കുട്ടിയുടെ പരിക്കും മാതാപിതാക്കളുടെ വിശദീകരണവും ഒത്തു പോകുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ നില അതീവ ഗുരുതരമായിട്ടും വേറെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചു. മാതാപിതാക്കള്‍ ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ്.

വേനൽമഴക്കിടെ ഇടിമിന്നലേറ്റ് രണ്ടുമരണം. എറണാകുളം മുളന്തുരുത്തിക്ക് അടുത്ത് വെട്ടിക്കലിലാണ് അപകടം ഉണ്ടായത്. വെട്ടിക്കൽ മണ്ടോത്തുകുഴിയിൽ ജോണിയുടെ ഭാര്യ ലിസി, ഇവരുടെ അടുത്ത ബന്ധുവായ പതിനഞ്ചുകാരൻ അലക്‌സ് എന്നിവരാണ് മരിച്ചത്. വീടിന്റെ പിൻഭാഗത്ത് നിൽക്കുമ്പോഴാണ് ഇരുവർക്കും മിന്നലേറ്റത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിക്കും പരുക്കേറ്റു. ആഘാതത്തിൽ വീടിന്റെ ചുമരിൽ വിള്ളലുണ്ടായി. വൈകിട്ട് നാലരയോടെ ആയിരുന്നു അപകടം.

മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് ആംബുലന്‍സില്‍ എത്തിച്ച കുഞ്ഞിനെ ‘ജിഹാദിയുടെ വിത്ത്’ എന്ന് അധിക്ഷേപിച്ച ഹിന്ദുരാഷ്ട്ര സേവകനെതിരെ ഡിജിപിയ്ക്ക് പരാതി ലഭിച്ചു. ബിനില്‍ സോമസുന്ദരം എന്ന ഹിന്ദുരാഷ്ട്ര പ്രവര്‍ത്തകനാണ് കുട്ടിയെക്കുറിച്ച് വിഷം ചീറ്റുന്ന പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ഇതിനെതിരെ പരാതി നല്‍കിയത്. കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചതായും ശ്രീജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ്

“ആംബുലന്‍സിലുള്ളത് ‘ന്യൂനപക്ഷ ജിഹാദിയുടെ വിത്ത്’; അമൃത ആശുപത്രിയിലെത്തിച്ച കുഞ്ഞിന് നേരെ വര്‍ഗീയ വിഷം ചീറ്റി ഫേസ്ബുക്ക് പോസ്റ്റിട്ട തീവ്രവാദിക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. കര്‍ശന നടപടിയെന്ന് പൊലീസ്. വിഷയം ശ്രദ്ധയില്‍പ്പെടുത്തിയ സുഹൃത്തുക്കള്‍ക്ക് നന്ദി”.

ഇന്നലെ വൈകുന്നേരത്തോടെയാണ് ആംബുലന്‍സിലെത്തിച്ച 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞോമനയെ അധിക്ഷേപിച്ച് ബിനില്‍ സോമസുന്ദരം ഫേസ്ബുക്കിലും ട്വിറ്ററിലും കുറിപ്പിട്ടത്. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സ് വരുമ്പോള്‍ കേരളം ഒറ്റ മനസുമായി പ്രാര്‍ത്ഥനയിലായിരുന്നു. തെരുവുകളിലെ ജനങ്ങള്‍ ആംബുലന്‍സിന് വേണ്ടി വഴിമാറിയപ്പോള്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയുമെല്ലാം പിഞ്ചോമനയ്‌ക്കൊപ്പം നിന്നും. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ആ കുഞ്ഞിനെ അധിക്ഷേപിച്ചും വര്‍ഗീയ വിഷം ചീറ്റിയുമുള്ള കുറിപ്പെഴുതുകയുമായിരുന്നു ബിനില്‍ സോമസുന്ദരം. ആംബുലന്‍സിലുള്ളത് ജിഹാദിയുടെ വിത്താണ് എന്നായിരുന്നു ബിനില്‍ സോമസുന്ദരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

‘കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്’ ഇങ്ങനെയായിരുന്നു ബിനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

സംഭവം വിവാദമായതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ച് ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്‌തെന്ന് മറ്റൊരു കുറിപ്പിട്ട് രക്ഷപ്പെടാനുള്ള ശ്രമം നടത്തി. എന്നാല്‍ സമാനമായ പോസ്റ്റ് ട്വിറ്ററിലും ഇയാള്‍ ഇട്ടിരുന്നു. അതോടെ ഒരേ സമയം ട്വിറ്ററും ഫേസ്ബുക്കും ഹാക്ക് ചെയ്‌തോ എന്ന ചോദ്യവും ഉയര്‍ന്നു. ഹിന്ദു രാഷ്ട്ര സേവകനാണ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇയാള്‍ കടവൂര്‍ സ്വദേശിയാണെന്നാണ് പറയുന്നത്.

കേ​​​ര​​​ള​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​നും നി​​​ങ്ങ​​​ളോ​​​ടൊ​​​പ്പം കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം ചെ​​​ല​​​വ​​​ഴി​​​ക്കാ​​​നു​​​മാ​​​കു​​​ന്ന​​​ത് അ​​​ഭി​​​മാ​​​ന​​​മാ​​​ണെ​​​ന്ന് രാ​​​ഹു​​​ൽ​​​ ഗാ​​​ന്ധി പ​​​റ​​​ഞ്ഞു. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ശ​​​ബ്ദം പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കാ​​​നാ​​​യാ​​​ൽ അ​​​തു വ​​​ലി​​​യ ഒ​​​രു ഭാ​​​ഗ്യ​​​മാ​​​കും.   കേ​​​ര​​​ളം പ​​​ല രം​​​ഗ​​​ത്തും മാ​​​തൃ​​​ക​​​യാ​​​ണ്. വ്യ​​​ത്യ​​​സ്ത​​​ങ്ങ​​​ളാ​​​യ ആ​​​ശ​​​യ​​​ങ്ങ​​​ളും ജീ​​​വി​​​ത​​​രീ​​​തി​​​ക​​​ളും പു​​​ല​​​രു​​​ന്പോ​​​ൾ ത​​​ന്നെ പ​​​ര​​​സ്പ​​​രം ക​​​രു​​​താ​​​നും സ്നേ​​​ഹി​​​ക്കാ​​​നും ക​​​ഴി​​​യു​​​ന്ന​​​വ​​​രാ​​​ണ് കേ​​​ര​​​ളീ​​​യ​​​ർ. സ്വ​​​ന്തം വി​​​ശ്വാ​​​സ​​​ത്തി​​​ൽ ഉ​​​റ​​​ച്ചു​​​നി​​​ന്നുകൊ​​​ണ്ടു​​​ത​​​ന്നെ മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ ആ​​​ശ​​​യ​​​ങ്ങ​​​ളെ ആ​​​ദ​​​രി​​​ക്കു​​​ക​​​യും ബ​​​ഹു​​​മാ​​​നി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​വ​​​രാ​​​ണ് കേ​​​ര​​​ളീ​​​യ​​​ർ. നി​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് കൂ​​​ടു​​​ത​​​ൽ അ​​​റി​​​യാ​​​ൻ ല​​​ഭി​​​ച്ച അ​​​വ​​​സ​​​ര​​​മാ​​​യി ഞാ​​​ൻ ഇ​​​തി​​​നെ കാ​​​ണു​​​ന്നു. കേ​​​ര​​​ള ച​​​രി​​​ത്രം, പാ​​​ര​​​ന്പ​​​ര്യം ഇ​​​വ​​​യെ​​​ക്കു​​​റി​​​ച്ച് കൂ​​​ടു​​​ത​​​ൽ അ​​​റി​​​യ​​​ണ​​​മെ​​​ന്നു​​​ണ്ട്. നി​​​ങ്ങ​​​ളു​​​ടെ ഭാ​​​ഷ പ​​​ഠി​​​ക്കാ​​​നും ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.

പ​​​രി​​​ക്കേ​​​റ്റു ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നി​​​ട്ടും പ്ര​​​ചാ​​​ര​​​ണ രം​​​ഗ​​​ത്തേ​​​ക്കു ശ​​​ക്ത​​​മാ​​​യി മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ ഡോ. ​​​ശ​​​ശി തരൂരിനെ പ്ര​​​കീ​​​ർ​​​ത്തി​​​ച്ച് കോ​​​ണ്‍​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യ ത​​​രൂ​​​രി​​​നെ ചേ​​​ർ​​​ത്തു നി​​​ർ​​​ത്തി​​​യാണു രാ​​​ഹു​​​ൽ ത​​​രൂ​​​രി​​​നെ​​ക്കു​​​റി​​​ച്ചു വാ​​​ചാ​​​ല​​​നാ​​​യ​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ത​​​രൂ​​​രി​​​ന് ഒ​​​ര​​​പ​​​ക​​​ടം പ​​​റ്റി​​​യ​​​താ​​​യ​​​റി​​​ഞ്ഞ​​​പ്പോ​​​ൾ ത​​​നി​​​ക്കു വ​​​ലി​​​യ വി​​​ഷ​​​മം തോ​​​ന്നി​​​യെ​​​ന്നും എ​​​ന്നാ​​​ൽ, പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നാ​​​യി ഇ​​​വി​​​ടെ​​​യെ​​​ത്തു​​​മ്പോ​​ൾ ക​​​ർ​​​മ​​​നി​​​ര​​​ത​​​നും ഉൗ​​​ർ​​​ജ​​​സ്വ​​​ല​​​നു​​​മാ​​​യ ത​​​രൂ​​​രി​​​നെ കാ​​​ണു​​​മ്പോ​​​ൾ വ​​​ലി​​​യ സ​​​ന്തോ​​​ഷം തോ​​​ന്നു​​​ന്നു​​​.ത​​​രൂ​​​രി​​​നെക്കുറി​​​ച്ച് രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞ ന​​​ല്ല വാ​​​ക്കു​​​ക​​​ൾ​​​ക്കെ​​​ല്ലാം സെ​​​ൻ​​​ട്ര​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ തി​​​ങ്ങി​​​നി​​​റ​​​ഞ്ഞ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ആ​​​വേ​​​ശ​​​ത്തോ​​​ടെ ക​​​യ്യ​​​ടി​​​ച്ചു. പ​​​രി​​​ക്ക് ഭേ​​​ദ​​​പ്പെ​​​ടും മു​​​മ്പ് പ്ര​​​ചാ​​​ര​​​ണരം​​​ഗ​​​ത്തു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​ത് ത​​​രൂ​​​രി​​​ന്‍റെ മ​​​നഃ​​​ശ​​​ക്തി​​​യാണ് തെ​​​ളി​​​യി​​​ക്കു​​​ന്ന​​​ത്. കോ​​​ണ്‍​ഗ്ര​​​സ് പാ​​​ർ​​​ട്ടി​​​ക്കും കേ​​​ര​​​ള​​​ത്തി​​​നും കി​​​ട്ടി​​​യ അ​​​മൂ​​​ല്യ സ​​​മ്പ​​ത്താ​​​ണ് ത​​​രൂ​​​ർ. അ​​​തു​​​കൊ​​​ണ്ട് ത​​​രൂ​​​രി​​​ന്‍റെ വി​​​ജ​​​യം ത​​​ല​​​സ്ഥാ​​​ന​​​ത്തെ ജ​​​ന​​​ങ്ങ​​​ൾ ഉ​​​റ​​​പ്പു വ​​​രു​​​ത്ത​​​ണം. കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്ന നി​​​ല​​​യി​​​ൽ ത​​​ല​​​സ്ഥാ​​​ന​​​ത്തെ ജ​​​ന​​​ങ്ങ​​​ളോ​​​ട് താ​​​ൻ ഇ​​​താ​​​ണ് പ​​​റ​​​യാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്നും രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

കോ​​​ണ്‍ഗ്ര​​​സ് അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യാ​​​ൽ ക​​​ടം തി​​​രി​​​ച്ച​​​ട​​​യ്ക്കാ​​​ത്ത​​​തി​​​ന്‍റെ പേ​​​രി​​​ൽ ഒ​​​രു ക​​​ർ​​​ഷ​​​ക​​​നും ജ​​​യി​​​ലി​​​ൽ പോ​​​കേ​​​ണ്ടി​​​വ​​​രി​​​ല്ലെ​​​ന്ന് രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി ഉറപ്പു നല്കി. രാ​​​ജ്യ​​​ത്ത് ഒ​​​രു നീ​​​തി മാ​​​ത്ര​​​മേ​​​യു​​​ണ്ടാ​​​കൂ. അ​​​തു പാ​​​വ​​​പ്പെ​​​ട്ട​​​വ​​​നും പ​​​ണ​​​ക്കാ​​​ര​​​നും ഒ​​​രേ​​​പോ​​​ലെ​​​യാ​​​ക​​​ണം. ക​​​ർ​​​ഷ​​​ക​​​ർ​​​ക്കാ​​​യി പ്രത്യേക ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മെ​​​ന്ന കോ​​​ണ്‍ഗ്ര​​​സ് പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​യി​​​ലെ വാ​​​ഗ്ദാ​​​നം അ​​​വ​​​രോ​​​ടു​​​ള്ള താ​​​ത്പ​​​ര്യ​​​ത്തിന്‍റെ ഫല മാണ്. ആ​​​യി​​​ര​​​ക്കണ​​​ക്കി​​​നു ക​​​ർ​​​ഷ​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു പ്ര​​​ഖ്യാ​​​പ​​​നം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.  ക​​​ർ​​​ഷ​​​ക​​​രോ​​​ട് ആ​​​ലോ​​​ചി​​​ക്കാ​​​തെ അ​​​വ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഒ​​​രു തീ​​​രു​​​മാ​​​ന​​​വു​​​മു​​​ണ്ടാ​​​കി​​​ല്ല. റ​​​ബ​​​റിന്‍റെ മി​​​നി​​​മം വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കും. മോ​​​ദി സ​​​ർ​​​ക്കാ​​​രിന്‍റെ ന​​​യം മൂ​​​ലം റ​​​ബ​​​ർ വി​​​ല കു​​​ത്ത​​​നെ ഇ​​​ടി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് രാ​​​ഹു​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു​​​ള്ള ന​​​ഷ്‌​​ട​​​പ​​​രി​​​ഹാ​​​രം, പു​​​ത്ത​​​ൻ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ അ​​​വ​​​ത​​​ര​​​ണം, സ​​​ഹാ​​​യ​​​ങ്ങ​​​ൾ ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളി​​​ലൊ​​​ക്കെ ക​​​ർ​​​ഷ​​​ക​​​രു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ച​​​ന ന​​​ട​​​ത്തും. വി​​​ദ്യാ​​​ഭ്യാ​​​സം സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​രി​​​ക്കാ​​​നുള്ള തീ​​​രു​​​മാ​​​നം ശ​​​രി​​​യ​​​ല്ല. ദരിദ്ര കു​​​ട്ടി​​​ക​​​ൾ​​​ക്ക് സൗ​​​ജ​​​ന്യ വി​​​ദ്യാ​​​ഭ്യാ​​​സം ത​​​ന്നെ നി​​​ഷേ​​​ധി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​യാ​​​ണി​​​ത്. ന​​​രേ​​​ന്ദ്ര​​​ മോ​​​ദി സ​​​ർ​​​ക്കാ​​​ർ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ വി​​​ഹി​​​തം വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​ത് ല​​​ജ്ജാ​​​ക​​​ര​​​മാ​​​ണ്. രാ​​​ജ്യ​​​ത്തി​​​ന്‍റെ പൊ​​​തു​​​വ​​​രു​​​മാ​​​ന​​​ത്തി​​​ൽ ആ​​​റു ശ​​​ത​​​മാ​​​നം വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു ചെ​​​ല​​​വി​​​ട​​​ണ​​​മെ​​​ന്ന​​​താ​​​ണ് കോ​​​ണ്‍ഗ്ര​​​സ് ന​​​യം: രാഹുൽ പറഞ്ഞു.

Copyright © . All rights reserved