Kerala

കു​​റ​​വി​​ല​​ങ്ങാ​​ട്: സൗ​​ദി​​യി​​ലെ ന​​ര​​ക​​യാ​​ത​​ന​​ക​​ൾ​​ക്കും പീ​​ഡ​​ന​​ങ്ങ​​ൾ​​ക്കും വി​​ട ചൊ​​ല്ലി ഉ​​റ്റ​​വ​​രു​​ടെ ചാ​​ര​​ത്തേ​​ക്കു ടി​​ന്‍റു പ​​റ​​ന്നി​​റ​​ങ്ങു​​ന്നു. പൂ​​ർ​ണ​ഗ​​ർ​​ഭി​​ണി​​യാ​​യി​​രി​​ക്കെ നേ​​രി​​ടേ​​ണ്ടി​​വ​​ന്ന ​യാ​​ത​​ന​​ക​​ളു​​ടെ​യും മ​നഃ​ക്ലേ​ശ​ത്തി​ന്‍റെ​യും ന​​ടു​​ക്കു​​ന്ന ഓ​​ർ​​മ​​ക​​ളോ​​ടെ​​യാ​​ണ് ഉ​​ഴ​​വൂ​​ർ പാ​​ണ്ടി​​ക്കാ​​ട്ട് ടി​​ന്‍റു സ്റ്റീ​​ഫ​​ൻ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തു​ക.  സൗ​​ദി​​യി​​ലെ സ്വ​​കാ​​ര്യ​​സ്ഥാ​​പ​​ന​​ത്തി​​ൽ ന​​ഴ്സാ​​യ ടി​​ന്‍റു പ്ര​​സ​​വ​​ത്തി​നു നാ​ട്ടി​ലേ​ക്കു പോ​രാ​നാ​യി അ​​വ​​ധി തേ​​ടി​​യ​​തോ​​ടെ​യാ​ണ് പീ​ഡ​നപ​ർ​വം ആ​രം​ഭി​ക്കു​ന്ന​ത്. ‌  ഒ​​രു വ​​ർ​​ഷ​​ത്തോ​​ളം മു​​മ്പ് സൗ​​ദി​​യി​​ലെ​​ത്തി​​യ ടി​​ന്‍റു പ്ര​​സ​​വ​​ത്തി​​നാ​​യി നാ​​ട്ടി​​ലേ​​ക്കു പോ​​രാ​​ൻ അ​​വ​​ധി തേ​​ടി​​യെ​​ങ്കി​​ലും ക്ലി​​നി​​ക് അ​​ധി​​കൃ​​ത​​ർ സ​​മ്മ​​തി​​ച്ചി​​ല്ല.

പി​​ന്നീ​​ട് എം​​ബ​​സി​​യു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ നാ​​ട്ടി​​ലേ​​ക്കു പോ​​രാ​​ൻ ശ്ര​മി​ച്ചു. വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ​​ത്തി പ​​രി​​ശോ​​ധ​​നാ ന​​ട​​പ​​ടി പൂ​​ർ​​ത്തീ​​ക​​രി​​ച്ചു പോ​രാ​നൊ​രു​ങ്ങി.   ഇ​തി​നി​ട​യി​ൽ, നാ​ട്ടി​ലേ​ക്കു പോ​ന്ന​ത് ഇ​ഷ്ട​പ്പെ​ടാ​തി​രു​ന്ന തൊ​​ഴി​​ലു​​ട​​മ​ ടി​ന്‍റു​വി​നെ​തി​രേ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തൊ​​ഴി​​ൽ​സ്ഥ​​ല​​ത്തു​​നി​​ന്ന് ഒ​​ളി​​ച്ചോ​​ടി​​യെ​​ന്ന​​താ​​യി​​രു​​ന്നു പ​​രാ​​തി. നാ​ട്ടി​ലേ​ക്കു പോ​രാ​നെ​ത്തി​യ ടി​​ന്‍റു​​വി​​നെ ഇ​​തേ​ത്തു​​ട​​ർ​​ന്ന് എ​​യ​​ർ​​പോ​​ർ​​ട്ടി​​ൽ​നി​​ന്നു തി​​രി​​ച്ച​​യ​​ച്ചു.

പി​​ന്നീ​​ട് ഇ​​ന്ത്യ​​ൻ എം​​ബ​​സി​​യും മ​​നു​​ഷ്യാ​​വ​​കാ​​ശ പ്ര​​വ​​ർ​​ത്ത​​ക​​രു​​മാ​​യി നി​ര​ന്ത​ര​മാ​യി ബ​​ന്ധ​​പ്പെ​​ട്ടു ന​​ട​​ത്തി​​യ ശ്ര​​മ​​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ടി​​ന്‍റു നാ​​ട്ടി​​ലേ​​ക്കു പോ​​രാ​​നാ​​യി എ​​യ​​ർ​​പോ​​ർ​​ട്ടി​​ലെ​​ത്തി. ര​​ണ്ടാം ​വ​​ട്ടം എ​​യ​​ർ​​പോ​​ർ​​ട്ടി​​ലെ​​ത്തി​​യ​​പ്പോ​​ഴാ​​ക​​ട്ടെ ടി​​ന്‍റു​​വി​നു പ്ര​​സ​​വ​​വേ​​ദ​​ന​യാ​​രം​​ഭി​​ച്ചു. തു​​ട​​ർ​​ന്നു ചി​​ല​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ക്ക​​പ്പെ​​ട്ട ടി​​ന്‍റു പെ​​ണ്‍​കു​​ഞ്ഞി​നു ജ​ന്മം ​ന​​ൽ​​കി.  അ​​ന്യ​​ദേ​​ശ​​ത്ത് ഉ​​റ്റ​​വ​​രു​​ടെ സാ​​ന്നി​​ധ്യം പോ​​ലു​​മി​​ല്ലാ​​തെ പ്ര​​സ​​വി​ക്കേ​ണ്ടി വ​ന്ന ടി​​ന്‍റു മ​​റ്റു​​ള്ള​​വ​​രു​​ടെ സ​​ഹാ​​യ​​ത്താ​​ൽ ഇ​ന്നു നാ​​ട്ടി​​ലേ​​ക്കു പ​​റ​​ന്നി​​റ​​ങ്ങു​​ന്പോ​​ൾ ആ​ശ​ങ്ക​യോ​ടെ ദി​വ​സ​ങ്ങ​ളെ​ണ്ണി കാ​ത്തി​രു​ന്ന ഉ​റ്റ​വ​ർ ആ​ശ്വാ​സതീ​ര​ത്താ​ണ്.

കൊച്ചി: കാർഗോ ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് മാറി ശ്രീലങ്കയിൽ എത്തിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം ഇന്ന് തിരികെ നാട്ടിലെത്തിക്കും. കോന്നി കുമ്മണ്ണൂർ സ്വദേശി ഈട്ടിവീട്ടിൽ റഫീഖിന്‍റെ മൃതദേഹമാണ് പെട്ടി മാറി സൗദി എയർലൈൻസ് വിമാനത്തിൽ ശ്രീലങ്കയിലെത്തിച്ചത്. പകരം പത്തനംതിട്ടയിലെത്തിച്ചത് ശ്രീലങ്കൻ സ്വദേശിനിയുടെ മൃതദേഹം ആയിരുന്നു. സംസ്കാരച്ചടങ്ങിന് മുമ്പ് പെട്ടി തുറന്നപ്പോഴാണ് ഉള്ളിൽ സ്ത്രീയുടെ മ‍ൃതദേഹം കണ്ടത്. തുടർന്ന് ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഇന്ന് രാവിലെ 10 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് റഫീഖിന്‍റെ മൃതദേഹം എത്തിക്കുക. സൗദി അറേബ്യയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് ഫെബ്രുവരി 27 നാണ് റഫീഖ് മരിച്ചത്. അബഹാ വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ വെച്ച് പെട്ടി മാറിപ്പോവുകയായിരുന്നു. പത്തനംതിട്ടയിൽ എത്തിച്ച ശ്രീലങ്കൻ സ്വദേശിനിയുടെ മൃതദേഹം തിരിച്ചയക്കുമെന്ന് അധികൃതർ അറിയിച്ചു.

തിരുവനന്തപുരം: ഐപിഎല്‍ ഒത്തുകളി വിവാദത്തെതുടര്‍ന്ന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവാനന്ത വിലക്ക് സുപ്രീംകോടതി നീക്കിയതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ശശി തരൂർ എം.പിയെ സന്ദർശിച്ചു. വെളളിയാഴ്ച്ച രാത്രി ഒമ്പതരയോടെ തരൂരിന്റെ വസതിയിലെത്തിയാണ് താരം നന്ദി അറിയിച്ചത്. കോടതി വിധി വന്നതിന് ശേഷം ആദ്യമായാണ് അദ്ദേഹം ഒരു രാഷ്ട്രീയ നേതാവിനെ കാണാനെത്തുന്നത്. ഒരു പെട്ടി മധുരപലഹാരങ്ങളുമായാണ് അദ്ദേഹം ശശി തരൂരിനെ കാണാനെത്തിയത്. ഷാള്‍ അണിയിച്ചാണ് തരൂര്‍ ശ്രീശാന്തിനെ സ്വീകരിച്ചത്.

ഇതിന് പിന്നാലെ തരൂര്‍ ശ്രീശാന്തിന്റെ ഭാര്യയുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു. ശ്രീശാന്തിന് ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിട്ടപ്പോള്‍ തരൂര്‍ എംപി ഇടപെട്ടിരുന്നു. വിലക്ക് നീക്കിയതിന് ശേഷം താൻ ആദ്യമായി കാണുന്നയാളാണ് തരൂരെന്നും ശ്രീശാന്ത് പറഞ്ഞു. തനിക്ക് വിലക്ക് ഏർപ്പെടുത്തിയപ്പോൾ വിഷയം പാർലമെന്റിൽ ഉന്നയിക്കുകയും വിലക്ക് നീക്കാൻ ബി.സി.സി.ഐ യോട് ആവശ്യപ്പെട്ടതും തരൂരാണെന്ന് ശ്രീശാന്ത് ചൂണ്ടിക്കാട്ടി.

തനിക്ക് വേണ്ടി ഇടപെട്ട തരൂറിന് നന്ദി പറയാനാണ് എത്തിയത്. വ്യക്തിയെന്ന നിലയിലും എം.പിയെന്ന നിലയിലും തരൂരിനോട് ഏറെ ആദരവും ബഹുമാനവുമുണ്ട്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിലുണ്ടായ ബി.ജെ.പി ബന്ധത്തെക്കുറിച്ചും തരൂർ ആരാഞ്ഞു. എന്നാൽ ബി.ജെ.പിയുമായി തനിക്ക് ഇനി ബന്ധമുണ്ടാവില്ലെന്നും സജീവ രാഷ്ട്രീയത്തിലിറങ്ങാൻ ഉദ്ദേശമില്ലെന്നും അദ്ദേഹം തരൂരിനോട് വ്യക്തമാക്കി. ഇനി പൂർണമായും കളിയിൽ ശ്രദ്ധിക്കാനാണ് താൽപര്യമെന്നും ശ്രീശാന്ത് അറിയിച്ചു. അരമണിക്കൂറോളം തരൂറിനൊപ്പം ചെലവഴിച്ചാണ് ശ്രീശാന്ത് മടങ്ങിയത്.

ചുവടുകളും അടവുകളും തേച്ചുമിനുക്കി പി. ജയരാജൻ ഇറങ്ങിനിന്ന കടത്തനാടൻ അങ്കത്തട്ടിലേക്കു ‘പക്ഷിക്കരണം’ മറിഞ്ഞാണ് കെ. മുരളീധരൻ ചാടിവീണത്. ഇതോടെ, പതിനെട്ടടവുകളും പയറ്റുന്ന പൊടിപാറും പോരിന് വടകരയുടെ മണ്ണൊരുങ്ങുകയാണ്. കേരള രാഷ്ട്രീയത്തിലെ രണ്ടു കടുത്ത പോരാളികൾ ഏറ്റമുട്ടുമ്പോൾ പ്രതിയോഗിയെ ചുരികത്തുമ്പിൽ കോർക്കുക യുഡിഎഫോ എൽഡിഎഫോ എന്നറിയാൻ കേരളം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. പോരാട്ടം കൊഴുപ്പിക്കാൻ എൻഡിഎയും തട്ടിലേറിയിട്ടുണ്ട്.

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി നിയമസഭാ മണ്ഡലങ്ങളിലും കോഴിക്കോട്ടെ വടകര, കൊയിലാണ്ടി, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളിലുമായി പരന്നു കിടക്കുന്ന വടകര മണ്ഡലത്തിന്റെ രാഷ്ട്രീയ മനസ്സ് ആർക്കുമങ്ങനെ പിടികൊടുക്കാത്തതാണ്.

1971 മുതൽ 6 തവണ കെ.പി. ഉണ്ണിക്കൃഷ്ണനെ കടാക്ഷിച്ചു. വ്യത്യസ്ത മുന്നണികളിലായി കോൺഗ്രസ്, കോൺഗ്രസ് (യു), കോൺഗ്രസ് (എസ്) എന്നീ തോണികളിൽ കാലുവച്ചാണ് അദ്ദേഹം വട‘കര’ പിടിച്ചത്. 96ൽ അതേ ഉണ്ണിക്കൃഷ്ണനെ സിപിഎമ്മിലെ ഒ. ഭരതൻ തോൽപിച്ചു. 98ലും 99ലും സിപിഎമ്മിലെ തന്നെ എ.കെ. പ്രേമജത്തിനൊപ്പം. 2004ൽ 1.30 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പി. സതീദേവി. 1980ൽ തോറ്റു മടങ്ങിയ വടകര ചോമ്പാലക്കാരൻ മുല്ലപ്പള്ളി രാമചന്ദ്രൻ 2009ൽ തിരിച്ചെത്തിയപ്പോൾ അരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് മണ്ഡലം പിടിച്ചു. ടി.പി. ചന്ദ്രശേഖരന്റെ വധത്തിനുശേഷം നടന്ന 2014 ലെ വോട്ടെടുപ്പിൽ എ.എൻ. ഷംസീറിനെ മറികടന്നാണു വടകര, മുല്ലപ്പള്ളിയുടെ കൈപിടിച്ചത്.

കണ്ണൂർ ജയരാജത്രയത്തിലെ പ്രതാപശാലിയായ പി. ജയരാജനെ ഇക്കുറി സിപിഎം നിയോഗിച്ചപ്പോൾ ലക്ഷ്യം വടകര തിരിച്ചുപിടിക്കുക എന്നതു തന്നെയാണ്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പദവിയൊഴിഞ്ഞ് അതിവേഗം വടകരയിലെത്തിയ ജയരാജന്റെ പ്രചാരണ പര്യടനം മുന്നേറി.

മൂന്നാമങ്കത്തിനില്ലെന്നു മുല്ലപ്പള്ളി ഉറച്ചുനിന്നതോടെ കോൺഗ്രസ് ചർച്ചകൾ വഴിമുട്ടി. യുഡിഎഫിനു പിന്തുണ നൽകുമെന്ന് ആർഎംപി പ്രഖ്യാപിച്ചിട്ടും കോൺഗ്രസ് തീരുമാനം നീണ്ടു. ആ ഘട്ടത്തിലാണു ‘ലീഡറു’ടെ മകന്റെ ‘ലീഡ് റോളി’ലേക്കുള്ള വരവ്. വടകരയിലെ രാഷ്ട്രീയപ്പയറ്റിൽ എതിരാളികളെ ഞെട്ടിച്ചുകൊണ്ടാണു മുരളീധരന്റെ രംഗപ്രവേശം. കണ്ണൂരിന്റെ ‘ചെഞ്ചോരപ്പൊൻകതിർ’ കൊയ്തെടുക്കാൻ കോൺഗ്രസിന്റെ വജ്രായുധം.

ജയരാജന്റേതു ലോക്സഭയിലേക്കുള്ള ആദ്യ അങ്കമാണ്. ഇടതു കോട്ടയായ കൂത്തുപറമ്പിനെ 3 തവണ നിയമസഭയിൽ പ്രതിനിധീകരിച്ചു. 1999ൽ രാഷ്ട്രീയ എതിരാളികളുടെ വെട്ടേറ്റു കിടക്കയിലായെങ്കിലും കരുത്തനായി തിരിച്ചെത്തി ഇടതുമനസ്സ് കീഴടക്കി. വലതുകൈയുടെ സ്വാധീനക്കുറവും അറ്റുപോയ ഇടതു തള്ളവിരലും ജയരാജനിലെ പോരാളിക്കു തടസ്സമായില്ല. സിപിഎം ജില്ലാ സെക്രട്ടറിയായി 8 വർഷം കണ്ണൂരിൽ പാർട്ടിയെ നയിച്ചു. സഹോദരി സതീദേവി മത്സരിച്ചപ്പോൾ ഉൾപ്പെടെ വടകര മണ്ഡലത്തിൽ രാഷ്ട്രീയ നീക്കങ്ങൾക്കു ചുക്കാൻ പിടിച്ചതിന്റെ പരിചയവുമുണ്ട്.

ജയരാജനെ തളയ്ക്കാൻ കോൺഗ്രസ് ഇറക്കിയ തുറുപ്പുചീട്ടാണു മുരളീധരൻ. മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകൻ. വടകരയിൽ ഇറങ്ങാൻ ആരും തയാറാകാതിരുന്നപ്പോൾ വെല്ലുവിളി ഏറ്റെടുത്ത് വീരനായകനായാണു മുരളിയുടെ വരവ്. മുസ്‍ലിം ലീഗിന്റെയും ആർഎംപിയുടെയും ഇടപെടലുകളും അദ്ദേഹത്തിന്റെ വരവിനു കളമൊരുക്കി. മണ്ഡലത്തിലെ ചില ഇടതുപക്ഷ സഹയാത്രികരും മത്സരിക്കാൻ തന്നോട് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറയുന്നു.

3 തവണ കോഴിക്കോടിനെ ലോക്സഭയിൽ പ്രതിനിധീകരിച്ച മുരളിക്കു ജയവും (3 തവണ എംപി, വട്ടിയൂർക്കാവിൽ നിന്നു 2 തവണ എംഎൽഎ) തോൽവിയും (ലോക്സഭയിലേക്കു 3 തവണ, നിയമസഭയിലേക്കു 2 തവണ) പരിചയമുണ്ട്. കെപിസിസി അധ്യക്ഷനായിരിക്കെ മന്ത്രിക്കസേരയിലേറിയശേഷം ഉപതിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവി പിണഞ്ഞിട്ടുമുണ്ട്. തോൽവിയിൽ ഖിന്നനായി കോൺഗ്രസിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. പക്ഷേ, തറവാട്ടിലേക്കു മടങ്ങിയെത്തിയതു മുതൽ കോൺഗ്രസിന്റെ കരുത്താണ്. നിലപാടുകളിലെ വ്യക്തതയും ഇടപെടലുകളിലെ തന്ത്രജ്ഞതയും മുരളിയെ ഗ്രൂപ്പുകൾക്ക് അതീതനാക്കി. അക്രമ രാഷ്ട്രീയത്തിനെതിരായ തേരു തെളിച്ച് വടകരയിൽ നിന്നു പാർലമെന്റിലേക്കു പോകാൻ മുരളിക്കേ കഴിയുകയുള്ളൂവെന്നു വിശ്വസിക്കുന്ന പ്രവർത്തകർ കഴിഞ്ഞ ദിവസം വടകരയിൽ രാജകീയ വരവേൽപാണു സ്ഥാനാർഥിക്കു നൽകിയത്.

വോട്ട് ചോദിക്കാനെത്തിയ കെ.മുരളീധരനെ എസ്എഫ്‌ഐ തടഞ്ഞു
ശബരിമല വിഷയത്തിലെ ഇടപെടലുകളും അക്രമ രാഷ്ട്രീയത്തിനെതിരായ വികാരവും തുണയ്ക്കുമെന്നാണു ബിജെപി പ്രതീക്ഷ. വടകര സ്വദേശിയായ സംസ്ഥാന സെക്രട്ടറി വി.കെ. സജീവൻ ഒരുവട്ടം കൂടി മത്സരത്തിനിറങ്ങുമ്പോൾ മികച്ച പോരാട്ടമാണു പാർട്ടിയുടെ ലക്ഷ്യം. 2009ൽ നേടിയതിനേക്കാൾ ഇരട്ടിയോളം വോട്ടുകൾ കഴിഞ്ഞ തവണ നേടി. 2011ലെ നിയമസഭ തിരഞ്ഞെടുപ്പിനേക്കാളും മികച്ച പ്രകടനം 2016ൽ നടത്തി. ഇത്തവണ അതിനേക്കാൾ മികച്ച പ്രകടനമാണു നോട്ടം. ആർഎസ്എസിലൂടെ പൊതുരംഗത്തേക്കെത്തിയ വടകര സ്വദേശിയായ സജീവൻ കഴിഞ്ഞ 4 വർഷമായി ബിജെപി സംസ്ഥാന സെക്രട്ടറിയാണ്.

വടകരയിലെ ഭൂരിഭാഗം നിയമസഭാ മണ്ഡലങ്ങളും തദ്ദേശസ്ഥാപനങ്ങളും ഇടതുചേർന്നാണു നിൽക്കുന്നത്. 7 മണ്ഡലങ്ങളിൽ പാറക്കൽ അബ്ദുല്ല (മുസ്‍ലിം ലീഗ്) ജയിച്ച കുറ്റ്യാടിയൊഴികെ എല്ലായിടത്തും എൽഡിഎഫ് എംഎൽഎമാരാണ്. തലശ്ശേരി, കൂത്തുപറമ്പ്, പേരാമ്പ്ര, കൊയിലാണ്ടി എന്നിവിടങ്ങളിൽ സിപിഎമ്മും വടകരയിൽ ജെഡിഎസും നാദാപുരത്തു സിപിഐയും വെന്നിക്കൊടി പാറിച്ചു.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വടകര ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫിന്റെ ആകെ ഭൂരിപക്ഷം 76,991 വോട്ടുകളാണ്. തദ്ദേശസ്ഥാപനങ്ങളിൽ 37 ഇടങ്ങളിലും ഇടതുഭരണമാണ്. യുഡിഎഫിന് 14 തദ്ദേശസ്ഥാപനങ്ങൾ. ഒരിടത്ത് ആർഎംപി.

സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ ജനം പ്രതികരിക്കുമെന്നു യുഡിഎഫ് കരുതുന്നു. മുസ്‍ലിം ലീഗിന്റെ ഉറച്ച പിന്തുണയും ശബരിമല വിഷയത്തിലെ മുരളിയുടെ ഉറച്ച നിലപാടുകളും വോട്ടാകുമെന്നു യുഡിഎഫ് ക്യാംപ്. ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ രമയെ നിർത്താതെ യുഡിഎഫിനു പിന്തുണ നൽകുന്ന ആർഎംപിയും ആത്മവിശ്വാസം കൂട്ടുന്നു. എൽജെഡിയിലെ ഭിന്നതയും അനുകൂല ഘടകമാകുമെന്നു പ്രതീക്ഷ.

കഴിഞ്ഞ 10 വർഷം വികസനകാര്യത്തിൽ കോൺഗ്രസ് മണ്ഡലത്തെ പിന്നോട്ടു നടത്തിയെന്നാരോപിച്ചാണു സിപിഎം വോട്ട് പിടിക്കുന്നത്. യഥാർഥ വികസനത്തിലേക്കു കൈപിടിച്ചു നടത്താൻ ജയരാജനു കഴിയുമെന്ന് എൽഡിഎഫ് പറയുന്നു. സാന്ത്വനപരിചരണരംഗത്ത് അദ്ദേഹം കണ്ണൂരിൽ നടത്തുന്ന പ്രവർത്തനങ്ങളെ വോട്ടർമാർ അംഗീകരിക്കുമെന്നും ലോക്താന്ത്രിക് ജനതാദളിന്റെ പിന്തുണ തുണയ്ക്കുമെന്നും ആത്മവിശ്വാസത്തോടെ ഇടതുപക്ഷം കണക്കുകൂട്ടുന്നു. മോദി പ്രഭാവത്തിൽ വോട്ട് ശതമാനം കൂടുമെന്നാണു ബിജെപി പ്രതീക്ഷ. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരായ ജനവികാരം തങ്ങളെ തുണയ്ക്കുമെന്നും അവർ കണക്കുകൂട്ടുന്നു.

കേരളത്തെ നടുക്കിയ ആ ദുരഭിമാനക്കെലായുടെ ഒന്നാംവാർഷികത്തിലും പ്രണയത്തെ ചേർത്ത് പിടിച്ച് യുവാവ്. ‘കുഞ്ഞാവേ ഇന്നേക്ക് ഒരു വർഷമായി നീയെന്നെ വിട്ടുപോയിട്ട്… മിസ് യു വാവേ..’ എന്നാണ് ആതിരയുടെ ഒന്നാം ചരമവാർഷികത്തിൽ ബ്രിജേഷ് ഫെയ്സ്ബുക്കിൽ കുറിച്ചത്. താലി കെട്ടി സ്വന്തമാക്കാൻ കൊതിച്ച പെണ്ണ് വിവാഹദിവസം സ്വന്തം പിതാവിന്റെ കുത്തേറ്റ് പ്രാണൻ വെടിഞ്ഞപ്പോൾ ദുഃഖം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞ ബ്രിജേഷിന്റെ ചിത്രം മലയാളിയുടെ ഉള്ളുലച്ചതാണ്. ദുരഭിമാന കൊലയ്ക്ക് ഇരയായി ആതിര ജീവൻ വെടിയുമ്പോൾ ഉയർന്ന ചോദ്യങ്ങൾ ഇപ്പോഴും അതുപോലെ നിൽക്കുന്നു.

വിവാഹത്തലേന്നായിരുന്നു ആതിര അച്ഛന്റെ കുത്തേറ്റു മരിച്ചത്. സ്വന്തം ജാതിയിൽ നിന്നല്ലാത്തെ ഒരാളെ മകൾ പ്രണയിച്ച് വിവാഹം കഴിക്കാൻ ഒരുങ്ങിയതാണ് കൊലപാതകത്തിന് കാരണം. മദ്യലഹരിയിലാണ് മകളെ ആക്രമിച്ചതെന്നും രാജൻ മലപ്പുറം ഡിവൈഎസ്പിക്കു നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. പേരാമ്പ്ര സ്വദേശിയായ ഇതര ജാതിയിലെ യുവാവുമായി ആതിര പ്രണയത്തിലായിരുന്നു. ആ ബന്ധത്തെ രാജൻ എതിർത്തിരുന്നു. പ്രശ്നം പൊലീസ് സ്റ്റേഷനിൽ പരിഹരിച്ചു. യുവാവുമായി ആതിരയുടെ വിവാഹം ക്ഷേത്രത്തിൽ വച്ചു നടത്താനും നിശ്ചയിച്ചു. മദ്യപിച്ചെത്തിയ രാജൻ വീട്ടിൽ വിവാഹത്തെച്ചൊല്ലി വഴക്കിട്ടുകയുംതുടർന്നു രക്ഷപ്പെടാൻ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി കട്ടിലിനടിയിൽ ഒളിച്ച ആതിരയെ തിരഞ്ഞുപിടിച്ചു കുത്തുകയായിരുന്നു.

 

കാ​യം​കു​ള​ത്ത് വി​വാ​ഹ​ത്ത​ട്ടി​പ്പി​ന് അ​റ​സ്റ്റി​ലാ​യ ശാ​ലി​നി വി​വി​ധ ജി​ല്ല​ക​ളി​ലാ​യി വി​വാ​ഹം ക​ഴി​ച്ച​ത് ഒ​രു ഡ​സി​നി​ല​ധി​കം പേ​രെ​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തി​ലൂ​ടെ 200 പ​വ​നി​ല​ധി​കം സ്വ​ർ​ണം അ​ടി​ച്ചു മാ​റ്റി​യി​ട്ടു​ള്ള ഇ​വ​ർ ബാ​ങ്ക് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് കോ​ട്ട​യം മോ​നി​പ്പ​ള്ളി​യി​ൽ വെ​ച്ച് പ​ല യു​വാ​ക്ക​ളി​ൽ നി​ന്നു​മാ​യി ക​ബ​ളി​പ്പി​ച്ചെ​ടു​ത്ത​ത് 19 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. വി​വാ​ഹം ക​ഴി​ച്ച് ര​ണ്ടോ മൂ​ന്നോ ദി​വ​സം മാ​ത്രം ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ ക​ഴി​യു​ന്ന ഇ​വ​ർ അ​തി​നി​ടെ എ​ല്ലാം അ​ടി​ച്ചു മാ​റ്റി മു​ങ്ങു​ക​യാ​ണ് രീ​തി.

കാ​യം​കു​ളം​ത്ത് വി​വാ​ഹ​ത്ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം മ​ണ്ണ​ന്ത​ല കൊ​ട്ടാ​ര​ത്തി​ൽ ശാ​ലി​നി(35) ഒ​ടു​വി​ൽ അ​റ​സ്റ്റി​ലാ​യ​ത്. പു​തു​പ്പ​ള്ളി സ്വ​ദേ​ശി സു​ധീ​ഷ് ബാ​ബു കാ​യം​കു​ളം പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. വി​വാ​ഹ മോ​ചി​ത​നാ​യ ഇ​ദ്ദേ​ഹം ന​ൽ​കി​യ വി​വാ​ഹ പ​ര​സ്യ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ശാ​ലി​നി​യെ ക​ഴി​ഞ്ഞ അ​ഞ്ചി​നു വാ​ര​ണ​പ്പ​ള്ളി ക്ഷേ​ത്ര​ത്തി​ൽ​വ​ച്ചു വി​വാ​ഹം ക​ഴി​ച്ചു. ഇ​തി​നു ശേ​ഷ​മാ​ണ് ഇ​വ​രു​ടെ ത​ട്ടി​പ്പ് തി​രി​ച്ച​റി​യു​ന്ന​ത്.

മ​ഞ്ചേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക എ​ന്ന നി​ല​യി​ലാ​ണ് പ​രി​ച​യ​പ്പെ​ടു​ന്ന​ത്. വി​വാ​ഹി​ത​യാ​ണെ​ന്നും ഭ​ർ​ത്താ​വ് മ​ര​ണ​പ്പെ​ട്ട​താ​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് എ​റ​ണാ​കു​ള​ത്തു​വ​ച്ചാ​ണു നേ​രി​ൽ ക​ണ്ട​ത്. മാ​താ​പി​താ​ക്ക​ൾ ചെ​റു​പ്പ​ത്തി​ലെ മ​ര​ണ​പ്പെ​ട്ട​തി​നാ​ൽ മ​റ്റു ബ​ന്ധു​ക്ക​ളി​ല്ലെ​ന്നും ഭ​ർ​ത്താ​വി​ന്‍റെ സ​ഹോ​ദ​രി​യു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണു ക​ഴി​യു​ന്ന​തെ​ന്നും അ​റി​യി​ച്ചു. ഭ​ർ​തൃ​സ​ഹോ​ദ​രി​യെ​ന്ന പേ​രി​ൽ ആ​രോ ഫോ​ണി​ലും വി​ളി​ച്ചി​രു​ന്നു.

ഇ​തി​നി​ടെ യു​വാ​വി​ന്‍റെ കൈ​യി​ൽ നി​ന്ന് മൂ​ന്നു പ​വ​ന്‍റെ മാ​ല ശാ​ലി​നി വാ​ങ്ങി. ത​ന്‍റെ കൈ​വ​ശ​മി​രു​ന്ന മാ​ല അ​ഞ്ചു പ​വ​ന്‍റേ​താ​ണെ​ന്നു പ​റ​ഞ്ഞു യു​വാ​വി​നു ന​ൽ​കു​ക​യും ചെ​യ്തു. പി​ന്നീ​ട് ഇ​വ​ർ ജ്വ​ല്ല​റി​യി​ൽ പോ​യും ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങി. ഒാ​ച്ചി​റ ക്ഷേ​ത്ര​ദ​ർ​ശ​നം ക​ഴി​ഞ്ഞു​വ​ര​വേ​യാ​ണ് യു​വ​തി​യെ പ​രി​ച​യ​മു​ള്ള ചി​ല​ർ കാ​ണു​ന്ന​ത്.

യു​വ​തി ത​ട്ടി​പ്പു​കാ​രി​യാ​ണെ​ന്നു ഇ​വ​ർ യു​വാ​വി​നെ അ​റി​യി​ക്കു​ക​യും നേ​ര​ത്തെ വ​ന്ന ടി​വി വാ​ർ​ത്ത​യു​ടെ ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ യു​വ​തി ത​നി​ക്കു സ​മ്മാ​നി​ച്ച മാ​ല യു​വാ​വ് പ​രി​ശോ​ധി​പ്പി​ച്ച​പ്പോ​ൾ മു​ക്കു​പ​ണ്ട​മാ​ണെ​ന്നു വ്യ​ക്ത​മാ​യി. തു​ട​ർ​ന്നാ​ണ് കേ​സ് ന​ൽ​കി​യ​ത്. യു​വാ​വി​ന്‍റെ പെ​രു​മാ​റ്റ​ത്തി​ൽ​നി​ന്ന് പ​ന്തി​കേ​ടു തോ​ന്നി​യ യു​വ​തി സ്ഥ​ലം​വി​ടാ​നാ​യി കാ​യം​കു​ളം കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്

ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, തു​ശൂ​ർ ജി​ല്ല​ക​ളി​ൽ നി​ന്നും ഒ​രു ഡ​സ​നി​ല​ധി​കം പ​രാ​തി​ക​ളാ​ണ് ആ​യൂ​ർ സ്വ​ദേ​ശി​നി​യാ​യ ഇ​വ​ർ​ക്കെ​തി​രേ പോ​ലീ​സി​ന് കി​ട്ടി​യി​ട്ടു​ള്ള​ത്. 2014 ൽ ​കോ​ട്ട​യം ജി​ല്ല​യി​ലെ ചി​ങ്ങ​വ​ന​ത്ത് മ​ധ്യ​വ​യ​സ്ക്ക​നാ​യ ഒ​രു ഓ​ട്ടോ ഡ്രൈ​വ​റെ വി​വാ​ഹം ചെ​യ്തു മു​ങ്ങി​യ ഇ​വ​രെ മൂ​ന്നാം ദി​വ​സം പ​ഴ​നി​യി​ൽ നി​ന്നാ​യി​രു​ന്നു പോ​ലീ​സ് പൊ​ക്കി​യ​ത്. ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​യെ​ന്ന് പ​ത്ര​പ്പ​ര​സ്യം ന​ൽ​കി സു​ഹൃ​ത്തി​നെ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു വി​വാ​ഹം ഉ​റ​പ്പി​ച്ച​ത്.

വ​ര​നെ​ക്കൊ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ളും ഉ​ട​യാ​ട​ക​ളും വാ​ങ്ങി​പ്പി​ച്ച് സ​ദ്യ​യു​മൊ​ക്കെ ന​ട​ത്തി​ച്ചാ​യി​രു​ന്നു വി​വാ​ഹം. പി​റ്റേ​ന്ന് ആ​ല​പ്പു​ഴ ബീ​ച്ച് കാ​ണാ​ൻ പോ​യ​പ്പോ​ൾ അ​വി​ടെ വെ​ച്ച് മു​ങ്ങി. അ​ഭി​ഭാ​ഷ​ക​നെ കാ​ണാ​ൻ പോ​ക​ണ​മെ​ന്ന് പ​റ​ഞ്ഞ് കാ​ർ പി​ടി​ച്ചാ​യി​രു​ന്നു ആ​ല​പ്പു​ഴ​യി​ലേ​ക്ക് ഇ​രു​വ​രും പോ​യ​ത്.​ഭ​ർ​ത്താ​വി​നെ ബീ​ച്ചി​ൽ ഇ​രു​ത്തി​യ ശേ​ഷം മു​ങ്ങു​ക​യാ​യി​രു​ന്നു. രാ​ത്രി വൈ​കി​യി​ട്ടും തി​രി​കെ വ​രാ​തി​രു​ന്ന​തോ​ടെ ഓ​ട്ടോ​ഡ്രൈ​വ​ർ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു.

ക​ല്യാ​ണ​ത്തി​ന് ഫോ​ട്ടോ​ഗ്രാ​ഫ​ർ വേ​ണ്ടെ​ന്ന് നി​ല​പാ​ടെ​ടു​ത്തി​രു​ന്ന ശാ​ലി​നി ചെ​ല​വ് ചു​രു​ക്ക​ൽ പ​റ​ഞ്ഞാ​ണ് ഫോ​ട്ടോ​യി​ൽ നി​ന്നും ഒ​ഴി​വാ​യ​ത്. പി​ന്നീ​ട് മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു പോ​ലീ​സ് അ​ന്വേ​ഷി​ച്ച​ത്. ഇ​വ​രെ കാ​വാ​ലം സ്വ​ദേ​ശി​യാ​യ മ​റ്റൊ​രു മു​ൻ ഭ​ർ​ത്താ​വി​നെ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പ​ഴ​നി​യി​ൽ വെ​ച്ച് അ​റ​സ്റ്റി​ലാ​കു​ന്പോ​ൾ ഓ​ട്ടോ ഡ്രൈ​വ​ർ അ​ണി​യി​ച്ച താ​ലി മാ​ല​യും 20,000 രൂ​പ​യും ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് കേ​സ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി ഒ​ത്തു​തീ​ർ​പ്പാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. ചി​ങ്ങ​വ​നം കാ​ര​നെ ത​ട്ടി​ച്ച പ്ര​ശ്നം അ​വ​സാ​നി​ച്ച് മാ​സ​ങ്ങ​ൾ ക​ഴി​യും മു​ന്പ് അ​ടു​ത്ത വി​വാ​ഹ​ത്ത​ട്ടി​പ്പി​നാ​യി ഇ​റ​ങ്ങി.

പ​ക്ഷേ ഓ​ട്ടോ ഡ്രൈ​വ​ർ ന​ൽ​കി​യ മൊ​ബൈ​ൽ ഫോ​ട്ടോ പ​ത്ര​ത്തി​ൽ വ​ന്ന​തോ​ടെ​യാ​ണ് പ​ല​ർ​ക്കും ത​ട്ടി​പ്പി​നി​ര​യാ​യ​ത് ബോ​ധ്യ​പ്പെ​ട്ട​ത്. ആ​യൂ​ർ സ്വ​ദേ​ശി​യാ​ണെ​ങ്കി​ലും മ​ല​പ്പു​റം ജി​ല്ല​യി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്ന ശാ​ലി​നി അ​ഭി​ഭാ​ഷ​ക, കോ​ട​തി ഉ​ദ്യോ​ഗ​സ്ഥ എ​ന്നൊ​ക്കെ പ​ത്ര​പ്പ​ര​സ്യം ന​ൽ​കി​യാ​ണ് വി​വാ​ഹ​ത്ത​ട്ടി​പ്പ്.

കു​ള​ന​ട ഉ​ള്ള​ന്നൂ​ർ വി​ള​യാ​ടി​ശ്ശേ​രി​ൽ ക്ഷേ​ത്ര​ത്തി​ൽ വി​വാ​ഹം ചെ​യ്ത ശാ​ലി​നി​യെ അ​വി​ടെ​വെ​ച്ച് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ ക​ബ​ളി​ക്ക​ലി​ന് ഇ​ര​യാ​യ ഒ​രാ​ളു​ടെ സു​ഹൃ​ത്ത് ശാ​ലി​നി​യെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. ഷീ​ബ എ​ന്ന വി​ളി​പ്പേ​രി​ലും ഇ​വ​ർ അ​റി​യ​പ്പെ​ട്ടി​രു​ന്നു.

പ​ന​ങ്ങാ​ട് കേ​ന്ദ്രീ​ക​രി​ച്ചു വി​വാ​ഹ​ത്ത​ട്ടി​പ്പു ന​ട​ത്തി​യ കേ​സി​ൽ ശാ​ലി​നി​യു​ടെ കൂ​ട്ടാ​ളി​യെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഏ​റ്റു​മാ​നൂ​ർ തെ​ള്ള​കം പേ​രൂ​ർ കു​ഴി​ച്ചാ​ലി​ൽ കെ.​പി.​തു​ള​സീ​ദാ​സ് (42) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. വി​വാ​ഹ​ത​ട്ടി​പ്പു ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ശാ​ലി​നി​യെ ഉ​ള്ള​ന്നൂ​ർ വി​ള​യാ​ടി ക്ഷേ​ത്ര​ത്തി​ലെ വി​വാ​ഹ​വേ​ദി​യി​ൽ നി​ന്നും പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

പി​ന്നീ​ട് യു​വ​തി​യു​ടെ മൊ​ബൈ​ലി​ൽ ഏ​ട്ട​ൻ ന​ന്പ​ർ വ​ണ്‍ എ​ന്ന പേ​രി​ൽ നി​ര​വ​ധി വി​ളി​ക​ൾ വ​ന്നി​രു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മാ​റി​യു​ടു​ക്കാ​ൻ വ​സ്ത്രം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു യു​വ​തി​യെ കൊ​ണ്ടു​വി​ളി​പ്പി​ച്ച പോ​ലീ​സ് വ​സ്ത്ര​വു​മാ​യി സ്റ്റേ​ഷ​നി​ൽ എ​ത്തി​യ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നു​മാ​ണ് സ​ഹോ​ദ​ര​ൻ അ​ല്ലെ​ന്നും വി​വാ​ഹ​ത്ത​ട്ടി​പ്പി​നു യു​വ​തി​യു​ടെ കൂ​ട്ടാ​ളി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും മ​ന​സ്സി​ലാ​യ​ത്.

ഒ​രു വ​ർ​ഷ​മാ​യി ഇ​വ​ർ ഒ​ന്നി​ച്ചാ​യി​രു​ന്നു താ​മ​സം. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് ഇ​രു​വ​രു​ടെ​യും പേ​രി​ലു​ള്ള എ​ടി​എം, വീ​സാ കാ​ർ​ഡു​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഉ​ള്ള​ന്നൂ​രി​ലെ വി​വാ​ഹ​ത്ത​ട്ടി​പ്പും ഇ​രു​വ​രും ചേ​ർ​ന്ന് ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണ്. ത​ട്ടി​പ്പി​നി​ര​യാ​യ യു​വാ​വി​ൽ നി​ന്നു വാ​ങ്ങി​യ പ​ണം ഇ​രു​വ​രും ചെ​ല​വ​ഴി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

പൊ​ലീ​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശാ​ലി​നി​ക്ക് ഒ​രു ഡ​സ​നി​ല​ധി​കം ഭ​ർ​ത്താ​ക്ക​ൻ​മാ​രു​ള്ള​ത്. ഇ​വ​രി​ൽ എ​ല്ലാ​വ​രും പ​റ്റി​ക്ക​പ്പെ​ട്ടു എ​ങ്കി​ലും കി​ട​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി പ്ര​മോ​ദ് പേ​ര് വെ​ളി​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത ഒ​രു കു​ന്പ​നാ​ട്ടു​കാ​ര​ൻ, ചി​ങ്ങ​വ​നം സ്വ​ദേ​ശി​യാ​യ ഒാ​ട്ടോ ഡ്രൈ​വ​ർ, പു​തു​പ്പ​ള്ളി സ്വ​ദേ​ശി സു​ധീ​ഷ് തു​ട​ങ്ങി ചി​ല​ർ മാ​ത്ര​മാ​ണ് ശാ​ലി​നി​ക്കെ​തി​രേ പ​രാ​തി ന​ൽ​കാ​ൻ ത​യാ​റാ​യ​ത്. ശാ​ലി​യു​ടെ ആ​ദ്യ​ഭ​ർ​ത്താ​വ് ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ര​ണ്ടാ​മ​ത്തെ ഭ​ർ​ത്താ​വ് ചെ​ന്നൈ സ്വ​ദേ​ശി​യാ​യ ബേ​ബി​യാ​ണ​ത്രേ.

പ​ത്ര​ത്തി​ൽ വി​വാ​ഹ​പ്പ​ര​സ്യം ന​ൽ​കി​യാ​ണ് ശാ​ലി​നി വി​വാ​ഹ​ത്ത​ട്ടി​പ്പു​ക​ൾ ന​ട​ത്താ​റു​ള്ള​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്പോ​ഴും ശാ​ലി​നി​ക്ക് ഒ​രു കൂ​സ​ലു​ണ്ടാ​യി​രു​ന്നി​ല്ല. മ​ജി​സ്ട്രേ​ട്ടി​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്കു ചി​രി​ച്ചു​കൊ​ണ്ടാ​ണ് ശാ​ലി​നി മ​റു​പ​ടി പ​റ​ഞ്ഞ​ത്. കോ​ട​തി​ക്ക് പു​റ​ത്ത് ത​ടി​ച്ച് കൂ​ടി​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ നോ​ക്കി ചി​രി​ക്കാ​നും, ഞാ​ൻ പോ​സ് ചെ​യ്തു ത​ര​ണോ എ​ന്ന് ചോ​ദി​ക്കാ​നും ശാ​ലി​നി സ​മ​യം ക​ണ്ടെ​ത്തി.

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം, കൊ​ച്ചു​വേ​ളി തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​ത്രി​യി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ ഡ്രോ​ണ്‍ പ​റ​ത്തി​യ​താ​യി ക​ണ്ടെ​ത്തി. കോ​വ​ള​ത്ത് വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തി​യ പോ​ലീ​സാ​ണ് ഡ്രോ​ണ്‍ കാ​മ​റ ശ്ര​ദ്ധി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സും ഇ​ന്‍റ​ലി​ജ​ൻ​സും സം​യു​ക്ത അ​ന്വേ​ഷ​ണം തു​ട​ങ്ങി.   വി​ക്രം സാ​രാ​ഭാ​യ് സ്പേ​സ് റി​സ​ർ​ച്ച് സെ​ന്‍റ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​ദേ​ശ​ത്താ​ണ് ഡ്രോ​ൺ ക​ണ്ടെ​ത്തി​യ​ത്. പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ കേ​ര​ള​മു​ൾ​പ്പ​ടെ​യു​ള്ള തീ​ര​മേ​ഖ​ല​ക​ളി​ൽ അ​തീ​വ​ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന മു​ന്ന​റി​യി​പ്പ് നി​ല​നി​ൽ​ക്കെ​യാ​ണ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ഡ്രോ​ൺ പ​റ​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്.

ഓച്ചിറയില്‍ പതിമൂന്നുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പ്രതിക്കായി പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കി. തട്ടികൊണ്ടുപോയി അഞ്ചുദിവസം കഴിഞ്ഞിട്ടും ഇരുവരെയും കണ്ടെത്താനാകാത്തതിനാലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. ബംഗലൂരൂ, രാജസ്ഥാന്‍ എന്നിവിടങ്ങളിലും കേരളത്തിലെ വടക്കന്‍ ജില്ലകളിലും ലുക്ക് ഔട്ട് നോട്ടീസിറക്കും. നിലവില്‍ കേസന്വേഷിച്ചുകൊണ്ടിരുന്ന ഓച്ചിറ എസ്‌ഐ, സിഐ, എന്നിവരില്‍ നിന്നും അന്വേഷണചുമതല കരുനാഗപളളി എസ്പിക്ക് കൈമാറി.

അതേസമയം പ്രതിയെ കണ്ടെത്താന്‍ സാധിക്കാത്തതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം നേതാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചു. കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ പെണ്‍കുട്ടിയുടെ വീട്ടിന് മുന്നില്‍ 24 മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചു. പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ മുഹമ്മദ് റോഷന്‍ സ്ഥലത്തെ സിപിഎം നേതാവ് നവാസിന്‍റെ മകനായതിനാലാണ് കേസ് മുന്നോട്ട് പോകാത്തതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

ന്യൂഡല്‍ഹി: പത്തനംതിട്ട സീറ്റിനായി തര്‍ക്കം തുടരുന്നതിനിടയില്‍ ബി.ജെ.പിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തിറക്കും. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള, അല്‍ഫോണ്‍സ് കണ്ണന്താനം, കെ. സുരേന്ദ്രന്‍, എം.ടി രമേശ് എന്നിവരാണ് പത്തനംതിട്ട സീറ്റിനായി നിലവില്‍ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഇതില്‍ സുരേന്ദ്രനെ പിന്തുണച്ച് ആര്‍.എസ്.എസ് രംഗത്ത് വന്നിരുന്നു. എന്നാല്‍ ദേശീയ നേതൃത്വത്തിന് അല്‍ഫോണ്‍സ് കണ്ണന്താനമോ അല്ലെങ്കില്‍ ശ്രീധരന്‍ പിള്ളയോ മത്സരിക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ അണികള്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ സുരേന്ദ്രനെ പരിഗണിക്കാനായിരിക്കും അമിത് ഷാ ശ്രമിക്കുക.

സംസ്ഥാനതലത്തിലെ ഭിന്നത കേന്ദ്രനേതൃത്വത്തെയും ആശയക്കുഴപ്പത്തിലാക്കി എന്നത് വ്യക്തമാണ്. ബിജെപിയുടെ 14 സീറ്റില്‍ 13 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടും പത്തനംതിട്ട മാത്രം ഒഴിച്ചിട്ടിരിക്കുന്നത്. മുരളീധരപക്ഷവും കെ. സുരേന്ദ്രന്റെ ഗ്രൂപ്പും പത്തംതിട്ട സീറ്റിനായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. വ്യക്തി തലത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും കെ. സുരേന്ദ്രനും തമ്മിലാണ് പ്രധാനമായും സീറ്റിനെ ചൊല്ലി തര്‍ക്കം. പത്തനംതിട്ടയില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ മത്സര രംഗത്ത് നിന്ന് പിന്മാറുമെന്നാണ് സുരേന്ദ്രന്റെ ഭീഷണി. അതേസമയം കേന്ദ്ര നേതൃത്വത്തെ സ്വാധീനിച്ച് സീറ്റ് സ്വന്തമാക്കാനുള്ള തയ്യാറെടുപ്പാണ് പിള്ള നടത്തുന്നത്. നേരത്തെ അല്‍ഫോണ്‍സ് കണ്ണന്താനവും എം.ടി രമേശും ഉള്‍പ്പെടെയുള്ളവര്‍ പത്തനംതിട്ടയില്‍ മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ കണ്ണന്താനത്തിന് കോട്ടയം സീറ്റ് നല്‍കി ഒതുക്കാനാണ് ബി.ജെ.പി നേതൃത്വത്തിന്റെ ശ്രമം. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ പിഎസ് ശ്രീധരന്‍പിള്ളയെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാനാണ് ധാരണയായത്. പിന്നാലെ പിളളയ്‌ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ബിജെപി അണികളുടെ പ്രതിഷേധവുമുണ്ടായി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ യുടെ ഫെയിസ്ബുക്ക് പേജിലാണ് അണികളുടെ പ്രതിഷേധം അരങ്ങേറുന്നത്. പിള്ളയെ മത്സരിപ്പിക്കരുതെന്നും കെ. സുരേന്ദ്രനെ സീറ്റിലേക്ക് പരിഗണിക്കണമെന്നുമാണ് പ്രവര്‍ത്തകരുടെ ആവശ്യം.

ഡിജിപി ജേക്കബ് തോമസ് തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയാകും. ചാലക്കുടി മണ്ഡലത്തില്‍ നിന്ന് ട്വന്റി 20 മുന്നണിയുടെ സ്ഥാനാര്‍ഥിയായാണ് ജേക്കബ് തോമസ് മത്സരിക്കുക. കേരളത്തിലാദ്യമായാണ് സസ്‌പെന്‍ഷനിലുള്ള ഐപിഎസ് ഓഫീസര്‍ മത്സരിക്കാനെത്തുന്നത്. മത്സരിക്കുന്നതിന് വേണ്ടി അദ്ദേഹം ഐ പി എസില്‍ നിന്ന് രാജി വയ്ക്കുമെന്നാണ് സൂചന.

ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി സിറ്റിംഗ് എം പി ഇന്നസെന്റും യു ഡി എഫിന് വേണ്ടി മുന്നണി കണ്‍വീനര്‍ ബെന്നി ബഹനാനുമാണ് ഇവിടെ സ്ഥാനാര്‍ത്ഥികള്‍. കേരളാ കാഡറിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥന്‍ നിലവില്‍ ജേക്കബ് തോമസാണ്. എന്നാല്‍ 2017 ഡിസംബര്‍ മുതല്‍ ജേക്കബ് തോമസ് സസ്‌പെന്‍ഷനിലാണ്. കിഴക്കമ്പലം പഞ്ചായത്തില്‍ നല്ല സ്വാധീനമുള്ള കൂട്ടായ്മയാണ് ട്വന്റി 20. കിഴക്കമ്പലം പഞ്ചയാത്ത് ഭരിക്കുന്നത് ട്വന്റി 20ആണ്.

ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിയന്റെ അടുത്ത വൃത്തങ്ങളിലുള്ളയാളായിരുന്നു ജേക്കബ് തോമസ്. പിന്നീട് പല കാരണങ്ങള്‍ക്കൊണ്ടും തുടരെ സസ്‌പെന്‍ഷന്‍ ലഭിക്കുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved