തിരുവനന്തപുരം: മൗനിയാകാന് തനിക്ക് മനസ്സില്ലെന്ന് ജേക്കബ് തോമസ്. അഴിമതിക്കെതിരെ നില്ക്കുന്നവരെ മൗനിയാക്കാന് ശ്രമം നടക്കുന്നു. ഇപ്പോള് സ്രാവുകള്ക്കൊപ്പം നീന്തുകയാണ്. ഇനിയും സ്രാവുകള്ക്കൊപ്പം തന്നെ നീന്തല് തുടരും. സ്രാവുകള്ക്കൊപ്പം നീന്തുമ്പോള് പലതും നേരിടേണ്ടി വരും. സസ്പെന്ഷനെ കുറിച്ച് അറിവ് കിട്ടിയിട്ടില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. അഴിമതി വിരുദ്ധ ദിവസമാണ് അഴിമതിക്കെതിരെ സംസാരിച്ചത്. അഴിമതി വിരുദ്ധ നിയമം നടപ്പിലാകുന്നുണ്ടെന്ന് ജനം കരുതുന്നുണ്ടോ എന്നും ജേക്കബ് തോമസ് ചോദിച്ചു.
സംസ്ഥാനത്തെ നിയമവാഴ്ച തകര്ന്നെന്നുള്ള പ്രസ്താവനയെ തുടര്ന്നാണാണ് ജേക്കബ് തോമസിനെ സസ്പെന്ഡ് ചെയ്തിരിക്കുന്നത്. ഇത് സര്ക്കാരിനെ കുറിച്ച് ജനങ്ങള്ക്കിടയില് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മുഖ്യമന്ത്രിയുടെ നിര്ദേശപ്രകാരമാണ് നടപടിയെടുത്തത്.ജേക്കബ് തോമസ് നിലവില് സര്ക്കാര് ജീവനക്കാര്ക്ക് വിദഗ്ധ പരിശീലനം നല്കുന്ന സ്ഥാപനമായ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന് ഗവണ്മെന്റ് (ഐഎംജി) ഡയറകട്റാണ്.
സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നും അഴിമതിക്കെതിരെ നിലകൊള്ളാന് ജനങ്ങള് ഇതുകൊണ്ടാണ് പേടിക്കുന്നതെന്നുമാണ് ജേക്കബ് തോമസ് പറഞ്ഞത്. കേരളത്തില് അഴിമതിക്കാര് ഐക്യത്തിലാണെന്നും അവര്ക്ക് അധികാരമുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു. ഓഖി ദുരന്തത്തില്എത്ര പേര് മരിച്ചുവെന്നോ കാണാതായെന്നോ ആര്ക്കും അറിയില്ല. പണക്കാരുടെ മക്കളാണ് കടലില് പോയതെങ്കില് ഇതാകുമായിരുന്നോ പ്രതികരണം. ജനങ്ങളുടെ കാര്യം നോക്കാന് കഴിയാത്തവര് എന്തിന് തുടരുന്നു എന്നാണ് ജനം ചോദിച്ചത്. ജനവിശ്വാസമുള്ള ഭരണാധികാരികള്ക്ക് ജനത്തിന്റെ അടുത്തുപോയി നില്ക്കാം. ജനങ്ങളാണ് യഥാര്ഥ അധികാരിയെന്നും ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു.
ഗുണനിലവാരമില്ലാത്ത സേവനമായി ഭരണം മാറുന്നു. അഴിമതി തുടര്ന്നാല് ദരിദ്രര് ദരിദ്രരായി തുടരുകയും കയ്യേറ്റക്കാര് വമ്പന്മാരായി മാറുകയും ചെയ്യും. അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുകയാണ് ഇപ്പോള് നടക്കുന്നത്. 51 വെട്ടു വെട്ടിയില്ലെങ്കിലും അവരെ നിശബ്ദരാക്കും. ഭീകരരുടെ രീതിയാണത്. ഭരണം നിലവാരമില്ലാതാകുമ്പോഴാണ് വലിയ പ്രചാരണങ്ങള് വേണ്ടിവരുന്നതെന്നും അദ്ദേഹം പരിഹസിച്ചു. അഴിമതിക്കാരെല്ലാം ഒന്നാണ്. സുനാമി പാക്കേജിലെ 1600 കോടി രൂപ അടിച്ചുമാറ്റി. സുനാമി ഫണ്ട് ഉപയോഗിച്ചിരുന്നുവെങ്കില് ചെല്ലാനത്ത് ഇന്ന് ഈ കാഴ്ച കാണേണ്ടിവരുമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
തിരുവനന്തപുരം: സര്ക്കാരിനെ വിമര്ശിച്ചതിന് ഡിജിപി ജേക്കബ് തോമസിനെ സസ്പെന്ഡ് ചെയ്തു. ഓഖി ദുരന്തം കൈകാര്യം ചെയ്തതില് സര്ക്കാരിന് വീഴ്ച വരുത്തിയെന്നും സംസ്ഥാനത്ത് ക്രമസമാധാന നില തകര്ന്നുവെന്നും വിമര്ശിച്ചതിനെത്തുടര്ന്നാണ് സസ്പെന്ഷന്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി നടപടി സ്വീകരിച്ചത്. നിലവില് ഐഎംജി ഡയറക്ടറാണ്.
ഡിസംബര് 9ന് തിരുവനന്തപുരം പ്രസ്ക്ലബില് നടന്ന പരിപാടിയിലാണ് സര്ക്കാരിനെതിരെ ജേക്കബ് തോമസ് രൂക്ഷ വിമര്ശനം ഉന്നയിച്ചത്. പണക്കാരുടെ മക്കളാണ് കടലില് പോയിരുന്നതെങ്കില് സര്ക്കാരിന്റെ പ്രതികരണം ഇതാകുമായിരുന്നില്ലെന്നായിരുന്ന ഓഖി ദുരന്തം കൈകാര്യം ചെയ്തതില് ജേക്കബ് തോമസിന്റെ വിമര്ശനം. അഴിമതിക്കാര് ഐക്യത്തിലാണെന്നും 51 വെട്ട് വെട്ടിയില്ലെങ്കിലും അഴിമതി വിരുദ്ധരെ നിശബ്ദരാക്കുമെന്നും ജേക്കബ് തോമസ് തുറന്നടിച്ചിരുന്നു.
ഈ ആരോപണങ്ങള് ജനങ്ങള്ക്കിടയില് സര്ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തല്. സര്ക്കാര് പ്രതിസന്ധിയില് നില്ക്കുന്ന സമയത്ത് ഒരു ഉദ്യോഗസ്ഥന് ഈ വിധത്തില് പ്രവര്ത്തിക്കാന് പാടില്ലായിരുന്നുവെന്നും വിശദീകരിക്കപ്പെടുന്നു. ഇതേത്തുടര്ന്ന് അഖിലേന്ത്യാ സര്വീസ് നിയമം അനുസരിച്ച് നടപടിയെടുക്കാന് ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്ദേശം നല്കുകയായിരുന്നു.
കൗമാരക്കാരന് മൊബൈല് ഫോണ് വാങ്ങി നല്കിയത് കാരണം പെരുവഴിയിലായി ഒരു കുടുംബം. പത്തനംതിട്ട കളക്ടറേറ്റില് നടന്ന വനിതാ കമ്മിഷന് അദാലത്തിലാണ് പരാതിയുമായി വീട്ടമ്മ എത്തിയത്.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബം, സമപ്രായക്കാരെ പോലെ പ്ലസ്ടു പരീക്ഷ ജയിച്ചപ്പോള് ബൈക്ക് വേണമെന്നായിരുന്നു കൗമാക്കാരന്റെ ആവശ്യം, എന്നാല് രോഗബാധിതനായ ഭര്ത്താവിനെയും അവരുടെ മാതാപിതാക്കളെയും സംരക്ഷിക്കുന്ന കൂലിപണിക്കാരിയായ അമ്മയ്ക്ക് ബൈക്ക് വാങ്ങി നല്കാന് കഴിഞ്ഞില്ല. പകരം സമ്മാനമായി സ്മാര്ട്ട് ഫോണ് വാങ്ങി നല്കി.
സംഭവം :പത്തനംതിട്ട കളക്ടറേറ്റില് നടന്ന വനിതാ കമ്മിഷന് അദാലത്തില് നിന്നും…..
സൗദി അറേബ്യയില് ജോലിചെയ്യുന്ന ഹോംനഴ്സുമായി സമൂഹമാധ്യമത്തിലൂടെ മകന് ചങ്ങാത്തത്തിലായി. 42 വയസ്സുള്ള ഹോംനഴ്സ്, കൗമാരക്കാരന്റെ അക്കൗണ്ടിലേക്ക് 43,000 രൂപ നിക്ഷേപിച്ചു. നാട്ടിലെത്തിയ സ്ത്രീ 17കാരനുമായി ബംഗളൂരുവിനു കടന്നു. ആറുമാസം കുടുംബവുമായി യാതൊരു ബന്ധവുമില്ലാതെ ഹോംനഴ്സിനൊപ്പം താമസിച്ചു. പിന്നീട് ഇരുവരും പിരിഞ്ഞു. സ്ത്രീ തുക തിരികെ ആവശ്യപ്പെട്ടു. തുക നല്കാന് കഴിയാതെ പയ്യന് തിരികെ വീട്ടിലെത്തി.
പണം മടക്കി നല്കുന്നില്ലെന്ന് കാണിച്ച് ഹോംനേഴ്സ് കോടതിയില് ക്രിമിനല് കേസ് നല്കി. അതോടെ 18 വയസ്സു പൂര്ത്തിയായ ഇയാള് മൂന്നുമാസം ജയിലിലുമായി. ആകെയുണ്ടായിരുന്ന അഞ്ചുസെന്റ് സ്ഥലവും വീടും പണയപ്പെടുത്തി അമ്മ, മകനെ ജാമ്യത്തിലിറക്കി. ചിലരുടെ സഹായത്തോടെ മകന് വിദേശത്തു ജോലിയും തരപ്പെടുത്തി.
എന്നാല്, ഇപ്പോള് 19 വയസ്സുള്ള യുവാവിന്റെ പേരില് നടപടിയെടുക്കണമെന്നും 43,000 രൂപയും അതിന്റെ പലിശയും മടക്കി നല്കണമെന്നും ആവശ്യപ്പെട്ടാണ് ഹോംനഴ്സ് കമ്മിഷന് മുന്നിലെത്തിയത്.
മകന്റെ പ്രായം മാത്രമുള്ള, പ്രായപൂര്ത്തിയാകാത്ത കുട്ടിയെ വഴിവിട്ട ജീവിതത്തിനു പ്രേരിപ്പിക്കുകയും പിന്നീട് ക്രിമിനല് കേസില്പ്പെടുത്തുകയും ചെയ്ത സ്ത്രീയുടെ നടപടി ഹീനവും നിന്ദ്യവുമാണെന്ന് കമ്മിഷന് വിലയിരുത്തി. ഇത്തരത്തിലുള്ള സ്ത്രീകള് സമൂഹത്തിന് അപമാനവും ഭീഷണിയുമാണെന്നും നിരീക്ഷിച്ചു. തിരിച്ചറിവെത്തുന്നതിനു മുമ്പ് കുട്ടികള് ആവശ്യപ്പെടുന്നതെന്തും വാങ്ങിനല്കുന്ന രക്ഷിതാക്കള്ക്കുള്ള മുന്നറിയിപ്പാണ് ഇത്തരം സംഭവങ്ങളെന്നും നിരീക്ഷിച്ചു.
തുക മടക്കി നല്കണമെന്ന ഇവരുടെ ആവശ്യത്തില് ഇപ്പോള് തീരുമാനമെടുക്കാന് കഴിയില്ലെന്നും കോടതിയിലുള്ള കേസിന്റെ വിധിയുടെ അടിസ്ഥാനത്തില് തുടര്നടപടി സ്വീകരിക്കാമെന്നും കമ്മിഷന് അറിയിച്ചു.
ഇന്നലെ രാത്രി പത്തരയോടെയാണ് സി.എസ്.ഐ സഭയ്ക്ക് കീഴില് വരുന്ന എച്ച്.എം.എസ് ദേവാലയത്തിന് നേരെ ആക്രമണമുണ്ടായത്. വ്യാഴാഴ്ച മതപരിവര്ത്തനം ആരോപിച്ച് ഈ പള്ളിയിലെ പുരോഹിതന് ലോറന്സിന് പള്ളിയ്ക്ക് സമീപം വച്ച് മര്ദ്ദനമേറ്റിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം രാത്രിയിലെ ആക്രമണം. ‘നീ മതപരിവര്ത്തനം നടത്തും അല്ലേടാ ‘ എന്ന് ആക്രോശിച്ചായിരുന്നു മര്ദ്ദനമെന്ന് പുരോഹിതന് ലോറന്സ് നെയ്യാര്ഡാം പോലീസില് നല്കിയ പരാതിയില് പറയുന്നു. ഗുരുതരമായി പരിക്കേറ്റ പുരോഹിതന് നെയ്യാറ്റിന്കര ജില്ലാ ആശുപത്രിയില് ചികിത്സ തേടിയിരുന്നു
വടക്കാഞ്ചേരി: ഇരട്ടക്കുളങ്ങരയില് യുവ ദമ്പതിമാരെ വീടിനുള്ളില് കത്തിക്കരിഞ്ഞ നിലയില് കണ്ടെത്തി. സാമ്പത്തിക പ്രശ്നമാണ് മരണത്തിന് പിന്നിലെന്ന് കരുതുന്നു. വാലുമേല് പറമ്പില് സുരാജ്(36), ഭാര്യ സൗമ്യ (30) എന്നിവരെയാണ് പൊള്ളലേറ്റു മരിച്ച നിലയില് കണ്ടെത്തിയത്.
കുമാരനെല്ലൂരില് ബാര്ബര് ഷോപ്പ് നടത്തുന്ന സുരാജിനെ തിങ്കളാഴ്ച വെളുപ്പിനെ അയല്ക്കാര് കണ്ടിരുന്നു. രാവിലെ എട്ടിന് വീടിനുള്ളില് പുക ഉയരുന്നത് കണ്ട് സമീപവാസികള് എത്തിയപ്പോഴാണ് ഇരുവരേയും കിടപ്പു മുറിയില് മരിച്ച നിലയില് കണ്ടെത്തിയത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഗൃഹോപകരണങ്ങളും കത്തി നശിച്ചു. കന്നാസില് സൂക്ഷിച്ചിരുന്ന മണ്ണെണ്ണയും കണ്ടെടുത്തു.
രണ്ടാം ക്ലാസ് വിദ്യാര്ത്ഥിനിയായ ഏകമകള് നിവ്യ സുരാജിന്റെ അമ്മയ്ക്കൊപ്പമാണ് മസം. ആക്ട്സിന്റെ സജീവ പ്രവര്ത്തകനായിരുന്നു സുരാജ്. മന്ത്രി എസി മൊയ്തിന് ബന്ധുക്കളെ ആശ്വസിപ്പിക്കാന് വസതിയിലെത്തി.
കസബയെയും നായകന് മമ്മൂട്ടിയെയും വിമര്ശിച്ച നടി പാര്വ്വതിക്കെതിരെ സോഷ്യല് മീഡിയയില് നടക്കുന്ന വിമര്ശനങ്ങളെ അപലപിച്ച് മന്ത്രി തോമസ് ഐസക്. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.
മന്ത്രിയുടെ കുറിപ്പ്:
ഗോവയില് നടന്ന രാജ്യാന്തര ചലച്ചിത്രമേളയില് മികച്ച അഭിനയത്തിനുള്ള പുരസ്കാരം നേടിയ നടിയാണ് പാര്വതി. മലയാള സിനിമയുടെ ഗരിമ രാജ്യാന്തരതലത്തില് ഉയര്ത്തിപ്പിടിച്ച ഈ യുവതി ഇപ്പോള് കടുത്ത സൈബര് ആക്രമണം നേരിടുകയാണ്. ഒരു സിനിമയിലെ സ്ത്രീവിരുദ്ധതയെ സംബന്ധിച്ച അഭിപ്രായപ്രകടനത്തിന്റെ പേരിലാണ് അധിക്ഷേപം . സ്ത്രീകളോടുള്ള ഈ അക്രമവാസന അങ്ങേയറ്റം അപലപനീയമാണ്. ഇത്തരത്തിലുള്ള ആദ്യ സംഭവമല്ല ഇത്. സിനിമാ രംഗത്ത് പ്രവര്ത്തിക്കുന്ന സ്ത്രീകള് സംഘടിക്കാനും ശബ്ദമുയര്ത്താനും തുടങ്ങിയത് ആരെയൊക്കെയോ അസ്വസ്ഥരാക്കുന്നുണ്ടെന്നത് വ്യക്തം.
സമീപകാലത്തു തന്നെ അഭിനേത്രിമാരായ സജിതാമഠത്തിലും റീമാ കല്ലിങ്കലും തിരക്കഥാകൃത്തായ ദീദി ദോമോദരനുമടക്കം പല സ്ത്രീകളും ഈ ആരാധകക്കൂട്ടത്തിന്റൊ ആക്രമണത്തിനിരയായിട്ടുണ്ട്. ഇത് അങ്ങേയറ്റം പ്രതിലോമകരവും സ്ത്രീവിരുദ്ധവുമാണ്. പാര്വതി ഉന്നയിച്ച വിമര്ശനം ശരിയോ തെറ്റോ ആകട്ടെ. പക്ഷേ, അതിനെ നേരിടേണ്ടത് ഇങ്ങനെയല്ല. സൈബറിടത്തില് അസഹിഷ്ണുത ഭയാനകമാം വിധം വര്ദ്ധിച്ചിരിക്കുകയാണ്. തങ്ങള്ക്ക് ഹിതകരമല്ലാത്ത അഭിപ്രായം പറയുന്നവരെല്ലാം ഹീനമായ അധിക്ഷേപങ്ങള്ക്ക് ഇരയാവുകയാണ്. ഇതിനേറ്റവും കൂടുതല് ഇരകളാകുന്നത് സ്ത്രീകളാണ്.
വിമണ് ഇന് സിനിമാ കലക്ടീവ് എന്ന സംഘടനയുടെ രൂപീകരണം മുതല് അതില് പ്രവര്ത്തിക്കുന്നവരെ നിരന്തരമായി ആക്രമിക്കുന്ന ഒരു പ്രവണത കാണുന്നുണ്ട് .
സ്ത്രീകള് വളരെയധികം ചൂഷണം നേരിടുന്ന ഒരു മേഖലയാണ് സിനിമ. അവിടെനിന്നുയരുന്ന ധീരമായ സ്ത്രീശബ്ദങ്ങളെ ആക്രമിച്ചൊതുക്കാനുള്ള നീക്കങ്ങള് സാംസ്കാരിക കേരളത്തിന് നാണക്കേടാണ്. സ്ത്രീകളുടെ ഇത്തരം കൂട്ടായ്മകളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടത്.
ഓഖി ചുഴലിക്കാറ്റിലെ മുന്നറിയിപ്പിെനക്കുറിച്ചുളള മുഖ്യമന്ത്രി പിണറായി വിജയന്റെ വാദത്തെ തിരുത്തി പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ). നവംബര് 29നു തന്നെ ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്കിയെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ചൊവ്വാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലടക്കമുള്ള ഓഖി ദുരിതമേഖലകള് സന്ദര്ശിക്കാനിരിക്കെയാണു വിശദീകരണം. മുപ്പതാം തീയതി ഉച്ചയ്ക്കാണു മുന്നറിയിപ്പു ലഭിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. സന്ദര്ശനത്തോടനുബന്ധിച്ച് പുറത്തിറക്കിയ വാര്ത്താക്കുറിപ്പിലാണ് മുന്നറിയിപ്പിനെക്കുറിച്ചും വ്യക്തമാക്കിയിരിക്കുന്നത്.
തിങ്കളാഴ്ച രാത്രി മംഗലാപുരത്തെത്തുന്ന പ്രധാനമന്ത്രി ലക്ഷദ്വീപായിരിക്കും ആദ്യം സന്ദര്ശിക്കുക. തുടര്ന്ന് കന്യാകുമാരിയിലേക്കു പോകും. വൈകിട്ട് അഞ്ചിന് തിരികെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി പൂന്തുറയിലെ ദുരിത ബാധിത പ്രദേശത്ത് 10 മിനിറ്റ് ചെലവഴിക്കും. സെന്റ് തോമസ് സ്കൂള് ഗ്രൗണ്ടില് ദുരന്തബാധിതരുടെ കുടുംബാംഗങ്ങളെ കാണും.
നേരത്തെ തയാറാക്കിയ പ്രധാനമന്ത്രിയുടെ യാത്രാപരിപാടിയില് തീരപ്രദേശം ഉള്പ്പെട്ടിരുന്നില്ല. എന്നാല് ബിജെപി സംസ്ഥാന നേതൃത്വം സമ്മര്ദം ചെലുത്തിയതിനെ തുടര്ന്നു പൂന്തുറയെക്കൂടി ഉള്പ്പെടുത്തുകയായിരുന്നു. അതേസമയം കാണാതായവരുടെ കണക്കുകള് പെരുപ്പിച്ചു കാട്ടുന്നുവെന്ന സര്ക്കാര് വാദം വേദനയുണ്ടാക്കുന്നതായി ലത്തീന് സഭ പ്രതികരിച്ചു. ആനുകൂല്യങ്ങള് ലഭിക്കാന് കണക്കുകള് പെരുപ്പിക്കേണ്ടതില്ലെന്ന മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ പരാമര്ശത്തോടായിരുന്നു പ്രതികരണം. മത്സ്യത്തൊഴിലാളികളുടെ സമഗ്ര വികസനത്തിനായി 3500 കോടിയുടെ പദ്ധതി നടപ്പാക്കണം. നഷ്ടക്കണക്കുകള് വ്യക്തമാക്കി സര്ക്കാര് ധവളപത്രം പുറത്തിറക്കണമെന്നും ലത്തീന് സഭ ആവശ്യപ്പെട്ടു.
മല്സ്യ തൊഴിലാളികള്ക്ക് ജാഗ്രതാ നിര്ദേശം
കേരള തീരത്ത് അടുത്ത 24 മണിക്കൂറിനുളളില് 45 കിലോമീറ്റര് മുതല് 55 കിലോമീറ്റര് വരെ വേഗതയുളള ശക്തമായ കാറ്റ് വീശാന് സാധ്യതയുളളതായി കാലാവസ്ഥാ മുന്നറിയിപ്പുളളതിനാല് മത്സ്യത്തൊഴിലാളികള് ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര് അറിയിച്ചു.
മോഹന്ലാലിന്റെ ഒടിയന് ലുക്കിനെ വിമര്ശിച്ച അഭിഭാഷക സംഗീത ലക്ഷ്മണയ്ക്ക് മറുപടിയുമായി എഴുത്തുകാരനായ ലിജീഷ് കുമാര്.
ലിജീഷ് കുമാറിന്റെ കുറിപ്പ് വായിക്കാം–
മാഡം സംഗീതാ ലക്ഷ്മണ, ഒന്നും തോന്നരുത് നവമാധ്യമങ്ങള് നിറയെ നിങ്ങളുടെ നാറ്റമാണ്, അതാ.
70 മില്യണ് യു.എസ്.ഡോളര് അതായത് 450 കോടി, എന്തിരന് 2 വിന്റെ ബഡ്ജറ്റാണിത്. 250 കോടിക്കാണ് ബാഹുബലിയുടെ രണ്ടാം ഭാഗം വന്നത്. 200 കോടിയുടെ പത്മാവതിയാണ് വിവാദത്തില് കിടക്കുന്നത്. 175 കോടി മുടക്കി ധൂം 3 എടുത്ത യഷ് രാജ് ഫിലിംസ് അഞ്ച് വര്ഷങ്ങള്ക്ക് ശേഷം വീണ്ടും വരുന്നത്
ആമീര്ഖാന്, അമിതാഭ് ബച്ചന്, ഫാത്തിമ സന ഷെയ്ഖ്, കത്രീന കൈഫ്, ജാക്കി ഷറോഫ് തുടങ്ങിയ വമ്പന് താര നിരയെ അണി നിരത്തി 210 കോടി മുടക്കി നിര്മ്മിക്കുന്ന തഗ്സ് ഓഫ് ഹിന്ദുസ്ഥാന് എന്ന സിനിമയുമായാണ്. അക്കാലത്താണ് 35 കോടിയുടെ വീരവും 27 കോടിയുടെ പഴശ്ശിരാജയും 25 കോടിയുടെ പുലിമുരുകനും നമ്മുടെ വാര്ത്തകളില് നിറയുന്നത്. നമുക്ക് ശങ്കര്മാരോ രാജമൗലിമാരോ സഞ്ജയ് ലീലാ ബന്സാലിമാരോ ഇല്ലാഞ്ഞിട്ടല്ല. വലിയ സ്വപ്നങ്ങള് കാണുന്നവരാണ് നമ്മുടെ എഴുത്തുകാരും സംവിധായകരും, അത് പകര്ത്തി വില്ക്കാവുന്നത്രയും വലുതല്ല നമ്മുടെ സിനിമ ഇന്ഡസ്ട്രി. ആ ഇന്ഡസ്ട്രിയില് നിന്നുമാണ് ഒടിയന് പോലൊരു സിനിമ വരുന്നത്.
ഒടിയന് മഹത്തായ ഒരു സിനിമയായിരിക്കും എന്ന മുന്വിധിയൊന്നും എനിക്കില്ല. സിനിമകളെക്കുറിച്ച് അത്തരം മുന്വിധികളില്ലാതിരിക്കലാണ് സിനിമയ്ക്ക് നല്ലതും. 175 കോടിയുടെ ധൂം 3 എന്നെ ആനന്ദിപ്പിച്ച പടമല്ല. 100 കോടി കടന്ന റാവണ്, സിങ്കം, ഡോണ്, വിവേകം, കോച്ചടിയാന്, സ്പൈഡര്, കബാലി, ലിങ്ക അങ്ങനെ ആനന്ദിപ്പിക്കാത്ത കോടീശ്വരന്മാര് പലരുമുണ്ട്. പക്ഷേ, എന്റെ ആനന്ദം മാത്രമല്ല സിനിമ.
ഒടിയന് എന്ന സിനിമ, താനുദ്ദേശിക്കുന്ന പോലെ തീയറ്ററിലെത്തിക്കാന് എത്ര പണം വേണ്ടി വരുമെന്നത് അതിന്റെ സംവിധായകന് മാത്രമേ പറയാന് കഴിയൂ. ഇപ്പോള് അതയാളുടെ സിനിമയാണ്. അതിന് വേണ്ട ലൊക്കേഷന്, ആര്ട്ടിസ്റ്റ്, ക്രിയേറ്റീവ് കോണ്ട്രിബ്യൂട്ടേഴ്സ് എല്ലാം അയാള് ആഗ്രഹിക്കുന്ന സിനിമയ്ക്ക് വേണ്ട ചേരുവകളാണ്. കോടിക്കണക്കിന് രൂപ മുതല്മുടക്കുള്ള ഒരു സിനിമയ്ക്ക് അതിന്റേതായ മാര്ക്കറ്റിങ് രീതികളും ആവശ്യമുണ്ട്. മോഹന്ലാലിന്റെ പുതിയ രൂപത്തെ അവര് മാര്ക്കറ്റ് ചെയ്തെന്നിരിക്കും. അതാണ് കച്ചവട സിനിമയുടെ ശരി.
ആര്ട്ടിസ്റ്റുകളും ടെക്നീഷ്യന്സുമൊക്കെ ഇത്ര പണം വാങ്ങാമോ എന്നൊരു ചോദ്യമുണ്ട്. മുംബൈ താജില് ചെന്ന് 2 പേര്ക്ക് കഴിക്കാവുന്ന മീല്സിന് ഒന്നരലക്ഷം രൂപ ഏത് കോത്തായത്തെ വിലയാണ് എന്ന് ചോദിക്കുമ്പോലാണത്. ബാംഗ്ലൂരിലെ രാജ്ഭോഗില് ഗോള്ഡ് പ്ലേറ്റില് വിളമ്പുന്ന ദോശയ്ക്ക് 1000 രൂപയാണ്, എന്റെ നാട്ടിലെ സരസ്വതീ ഭവനില് 35 ! ഡല്ഹിയിലെ ലീലാ പാലസില് ഒരു കഷ്ണം പിസ്സയ്ക്ക് പതിനായിരം രൂപയാണ്, ഹൈദരാബാദിലെ അനാര്ക്കലിയുടെ ഒരു പോര്ഷന് ബട്ടര് ചിക്കന് 6000 രൂപയുണ്ട്, തൊട്ടപ്പുറത്തെ ഹോട്ടലില് 60 ന് കിട്ടും എന്ന് നമുക്ക് പോയി പരാതി പറയാം. അവര്ക്ക് പറയാനുള്ള മറുപടി ഇവിടെ 6000 ആണ്, നിങ്ങള് 60 ഉള്ളിടത്ത് പോകൂ എന്നായിരിക്കും. സംവിധായകന് എന്ത് ചെയ്യും ? 6000 ത്തിന്റെ ബട്ടര് ചിക്കന് കാത്തിരിക്കുന്ന എനിക്കും നിങ്ങള്ക്കും 60 ന്റെ ചിക്കന് അയാള് വിളമ്പുന്നതെങ്ങനെ. അയാളുടെ മുമ്പില് ഒറ്റ വഴിയേ ഉള്ളൂ, ആറായിരത്തിന്റെ ചിക്കന് കറി വിറ്റ് ആറ് കോടി തിരികെപ്പിടിക്കാവുന്ന മാര്ക്കറ്റിങ്. അത് നിങ്ങളെ ഉപദ്രവിക്കാത്തിടത്തോളം അവരത് ചെയ്യട്ടെ.
പ്രിയ സംഗീത ലക്ഷ്മണ, സിനിമ മികവുറ്റതാക്കാന് മാത്രമല്ല അതിന്റെ അണിയറ പ്രവര്ത്തകര് ശ്രദ്ധിക്കേണ്ടത്. ഇമ്മാതിരി മാര്ക്കറ്റിംഗ് തന്ത്രങ്ങളും അവര് മെനയേണ്ടതുണ്ട്. അതിനെ ഭയക്കുന്നതെന്തിന് ? താങ്കളെ പോലെ ഉന്നത ആസ്വാദനതലവും ബുദ്ധിയുമുള്ള പ്രേക്ഷകരുടെ IQ കേവലം പബ്ലിസിറ്റി ഗിമ്മിക്സ് കണ്ടപായപ്പെടാന് മാത്രമേ ഉള്ളോ ?
ഒടിയന് എന്ന സിനിമ ഇറങ്ങി ഏറ്റവും കുറഞ്ഞത് ഒരു 5 പേരെങ്കിലും നല്ലത് പറഞ്ഞാല്, അതില് ഒരാളെങ്കിലും don’t miss it എന്നു പറഞ്ഞാല് ഓടിപ്പോയി സിനിമ കാണുന്ന, നിങ്ങളെപ്പോലുള്ള പ്രേക്ഷകരെ സ്വാധീനിക്കാന് തന്നെയാണ് മാഡം ഇപ്പരിപാടികള്. ഇതില് വീഴാത്തവരെ വീഴ്ത്താനാണ് നിങ്ങള് മേല്പ്പറഞ്ഞ മൗത്ത് പബ്ലിസിറ്റി.
പിന്നെ എല്ലാ ആണുങ്ങളും അഡ്വ.സംഗീത ലക്ഷ്മണയ്ക്ക് കാഴ്ച സുഖം തരണമെന്നില്ല. താരാരാധകര് പരസ്പരം പോര് വിളിക്കട്ടെ, അതിനിടയില് വ്യക്തിപരമായ അധിക്ഷേപങ്ങളുമായെത്തുന്ന നിങ്ങളെപ്പോലുള്ള കലാപരിപാടിക്കാരാണ് കഷ്ടം. എന്നും ടോയ്ലറ്റില് പോയിട്ടും എന്താണ് മാഡം ഇത്ര ദുര്ഗന്ധം വമിപ്പിക്കുന്ന അഴുക്കുകള് മാത്രം അകത്തിങ്ങനെ കെട്ടി നില്ക്കുന്നത്. കോട്ടക്കല് ആര്യവൈദ്യശാലയുടെ ഒരു വിരേചന ഗുളികയുണ്ട്. പുലര്ച്ചെ വെറും വയറ്റില് 1 ഗുളിക പച്ച വെള്ളത്തില് കലക്കി കുടിച്ചാല് മതി, ഇളകിപ്പൊയ്ക്കോളും.
ഇടക്കിടക്ക് പച്ച വെള്ളം കുടിച്ചാല് പൊയ്ക്കൊണ്ടേയിരിക്കും. ഉള്ളിലെ അഴുക്ക് മുഴുവന് പോയ്ക്കഴിഞ്ഞെന്നുറപ്പായാല് ചൂടുവെള്ളം കുടിക്കുകയോ, മോര് കൂട്ടി ചോറ് കഴിക്കുകയോ ചെയ്താല് മതി, നിന്നോളും. ഒന്നും തോന്നരുത് നവമാധ്യമങ്ങള് നിറയെ നിങ്ങളുടെ നാറ്റമാണ്, അതാ.
മികച്ച നടിക്കുള്ള ദേശീയ അവാര്ഡ് എത്തിച്ച താരമാണ് സുരഭി. എന്നാല് മുന്നിര നടിമാര്ക്ക് കിട്ടുന്ന അഭിനന്ദനമോ പരിഗണനയോ ഒന്നും സുരഭിയ്ക്ക് കിട്ടിയിട്ടില്ല. മാത്രമല്ല ഐഎഫ്എഫ്കെ വേദിയില് താരത്തിന് വേണ്ട രീതിയില് അംഗീകാരങ്ങളും ലഭിച്ചില്ല. ഇതിനെതിരെ ആരാധകര് രംഗത്ത് വന്നിരുന്നു. എന്നിരുന്നാലും സ്ത്രീകള്ക്കു വേണ്ടി എന്ന പേരില് പ്രചരിക്കുന്ന ഡബ്ല്യൂസിസി ഇതിനൊന്നും മറുപടി നല്കിയില്ല. പക്ഷേ സുരഭിക്ക് വേണ്ടി അവര് ശബ്ദം ഉയര്ത്താത്തതിന് കാരണമായതെന്തെന്ന് സുരഭിയുടെ വാക്കുകളില് നിന്ന് വ്യക്തമാകുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഡബ്ല്യുസിസിയുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞത്.
‘സിനിമയില് സ്ത്രീകളുടെ പ്രശ്നങ്ങള് പരിഹരിക്കാന് സംഘടനകള് വരുന്നത് നല്ലതാണ്. ആദ്യകാലത്ത് ഞാനും അതിലെ ഒരു സൈലന്റ് അംഗമായിരുന്നു. രൂപീകരിച്ച സമയത്ത് പല ചര്ച്ചകളിലും എനിക്ക് പങ്കെടുക്കാന് കഴിഞ്ഞിരുന്നില്ല. അവാര്ഡ് കിട്ടിയ സമയമായതിനാല് തിരക്കിലായിപ്പോയി. എന്റെ ജീവിതത്തില് ആദ്യമായിട്ടാണ് ഇത്രയും തിരക്ക് വരുന്നത്.
സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള് വാട്സ്ആപ്പ് ഗ്രൂപ്പില് ചര്ച്ച ചെയ്യാറുണ്ടായിരുന്നു. തിരക്കിനിടയില് ഞാന് ആ സമയത്ത് അല്പ്പം മൗനം പാലിച്ചു. പക്ഷേ എന്റെ മൗനം സംഘടനയിലെ അംഗങ്ങള്ക്ക് ബുദ്ധിമുട്ടാണെന്ന് സൂചിപ്പിക്കുന്ന മെസേജ് കണ്ടു, അപ്പോള് സംഘടനയ്ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ച് മാറിനിന്നു. ഞാന് സിനിമയില് ഇത്രകാലം ചെറിയ വേഷങ്ങള് ചെയ്ത നടിയാണ്. തീയറ്റര് ആര്ട്ടിസ്റ്റാണ്. എനിക്കൊപ്പം ജോലി ചെയ്യുന്നവരില് ഭൂരിഭാഗം പുരുഷന്മാരാണ്. അവിടെ നമ്മുടേതായ ഒരു സ്പേസ് ഉണ്ടാക്കുകയാണ് ഞാന് ചിന്തിക്കുന്നത്. ഒരു വ്യക്തിയെന്ന നിലയില് ഒപ്പം ജോലി ചെയ്യുന്നവര്ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാല് കൂടെ നില്ക്കുക എന്നതാണ് എന്റെ ചിന്താഗതി. വനിതാ കൂട്ടായ്മയുടെ ലക്ഷ്യം നല്ലതാണെങ്കില് ഭംഗിയായി നടക്കട്ടെ’ എന്നും സുരഭി പറയുന്നു.
ഒടിയന് ലുക്ക് വൈറലായതിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയില് മോഹന്ലാല് പങ്കെടുത്തത് വിശേഷപ്പെട്ട സണ്ഗ്ലാസ് ധരിച്ചെന്ന് റിപ്പോര്ട്ട്. എതിരെ നില്ക്കുന്നവരുടെ ദൃശ്യങ്ങള് ഒപ്പിയെടുക്കാന് കഴിയുന്ന ഹിഡന് ക്യാമറ ഘടിപ്പിച്ച സണ്ാസ് ആണ് മോഹന്ലാല് ധരിച്ചതെന്നാണ് റിപ്പോര്ട്ട്.
സണ്ഗ്ലാസിന്റെ മധ്യത്തിലായാണ് ക്യാമറ ഘടിപ്പിച്ചതെന്നാണ് റിപ്പോര്ട്ട്. മറ്റുളളവരുടെ പ്രതികരണം പിടിച്ചെടുക്കാനാണ് ഗ്ലാസ് ധരിച്ചതെന്നും റിപ്പോര്ട്ടില് പറയുന്നു. ഇടപ്പള്ളിയിലെ മൈജിയുടെ ഷോറൂം ഉദ്ഘാടനത്തിനാണ് പുതിയ ലുക്കില് മോഹന്ലാല് ശനിയാഴ്ച്ച എത്തിയത്. രാവിലെ 10.30നാണ് ഷോറൂമിന്റെ ഉദ്ഘാടനം നടന്നത്.
മോഹന്ലാലിന്റെ ലുക്കിനെക്കുറിച്ച് ചര്ച്ചകള് കൊഴുത്തതോടെ ഇന്നലെ പരിപാടിയില് വന് ആരാധക പ്രവാഹമാണ് ഉണ്ടായത്. ആരാധകരുടെ തിരക്ക് മൂലം ഇടപ്പളളിയില് ഗതാഗത സ്തംഭനം ഉണ്ടായി. ഒടിയന് ഫസ്റ്റ് ലുക്ക് വന്നതിന് ശേഷം കംപ്യൂട്ടര് ഗ്രാഫിക്സ് ഉപയോഗിച്ചെന്ന വിമര്ശനം ഉയര്ന്നിരുന്നു. എന്നാല് പൊതുപരിപാടിയില് പങ്കെടുത്തതോടെ ആരാധകരുടെ സംശയങ്ങള്ക്ക് വിരാമമായി.
സ്പെഷ്യല് ഇഫക്ടിന്റെ സഹായത്തോടെ ചെയ്തതാണോ ഈ രൂപമാറ്റമെന്നാണ് സംശയം ഉയര്ന്നത്. എന്നാല് പൊതുപരിപാടിയില് ലുക്ക് വെളിപ്പെടുത്തിയതോടെ വിമര്ശകരുടെ വായടച്ചു.
അദ്ദേഹം വിമാനത്താവളത്തില് നിന്നും പുറത്തേക്ക് വരുന്ന ചിത്രങ്ങള് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മീശയില്ലാത്ത വണ്ണം കുറഞ്ഞ പുതിയൊരു മോഹന്ലാലിനെ തന്നെയാണ് ചിത്രത്തില് കാണാനാവുക. മോഹന്ലാലിന്റെ നിര്ബന്ധപ്രകാരം മീശ എടുത്ത് കളഞ്ഞ് തന്നെയാണ് അഭിനയിപ്പിച്ചതെന്ന് സംവിധായകനായ ശ്രീകുമാര് പറഞ്ഞിരുന്നു.
ഒടിയനില് യുവാവായ ഒടിയന് മാണിക്യന് എന്ന കഥാപാത്രത്തിനാണ് തീര്ത്തും വ്യത്യസ്തവും കൂടുതല് എനര്ജറ്റിക്കുമായ രൂപം വരുന്നുവെന്ന് വാര്ത്തയുണ്ടായിരുന്നു. പറഞ്ഞത് പോലെ രൂപം മാറി, ഒടിയന് ചെറുപ്പമായിരിക്കുകയാണ്.