തലശേരി: പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികളെ വലയിലാക്കി പീഡിപ്പിക്കുന്ന വന് സെക്സ് റാക്കറ്റിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള് പുറത്ത്. എട്ടാം ക്ലാസ് വിദ്യാര്ഥിനിയെ ശീതളപാനീയത്തില് മയക്കു മരുന്ന് നല്കി പീഡിപ്പിച്ച സംഭവത്തില് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സെക്സ് റാക്കറ്റിലെ കണ്ണികളെന്ന് സംശയിക്കുന്ന 21 കാരനേയും യുവതിയേയും തേടി പോലീസ് അന്വേഷണം ഊര്ജിതമാക്കി. പെണ്കുട്ടിയെ സെക്സ് റാക്കറ്റിന് കൈമാറിയത് ബന്ധുവായ യുവതിയാണെന്നും പോലീസിൽ വിവരം ലഭിച്ചു. രണ്ട് വര്ഷമായി തുടരുന്ന പീഡന വിവരം വിദേശത്തു നിന്നും നാട്ടിലെത്തിയ പിതാവിനോട് പെണ്കുട്ടി പങ്കു വെച്ചതോടെയാണ് വടക്കേ മലബാര് കേന്ദ്രീകരിച്ചുള്ള വന് സെക്സ് റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങള് പുറത്തു വന്നിട്ടുള്ളത്. മകളേയും കൂട്ടി ചൈല്ഡ് ലൈന് അധികൃതരുടെ അടുത്തെത്തിയ പിതാവ് പൊട്ടിക്കരഞ്ഞു കൊണ്ടാണ് മകള്ക്കുണ്ടായ പീഡനം വിശദീകരിച്ചത്. പീഡിപ്പിച്ച യുവാവിനെ കുറിച്ച് വ്യക്തമായ വിവരങ്ങള് പെണ്കുട്ടി പോലീസ് കൈമാറിയിട്ടുണ്ട്. ബന്ധുവായ പെണ്കുട്ടിയെ സെക്സ് റാക്കറ്റിന് കൈമാറിയ യുവതി മറ്റ് പല പെണ്കുട്ടികളേയും ഈ റാക്കറ്റിന് എത്തിച്ചു കൊടുത്തിട്ടുള്ളതായാണ് സൂചന.
പിതാവിന്റെ സഹോദരി കൂട്ടി കൊണ്ടു പോയി പരിചയമില്ലാത്ത ഒരു വീട്ടിലാക്കിയെന്നും അവിടെ വെച്ച് കുടിക്കാന് ശീതളപാനീയം നല്കിയെന്നും തുടര്ന്ന് തന്നെ ഒരാള് പീഡിപ്പിച്ചുവെന്നുമാണ് പെണ്കുട്ടി അധികൃതര്ക്ക് നല്കിയ മൊഴിയില് പറയുന്നത്. പെണ്കുട്ടിയുടെ പിതാവ് സഹോദരിയോട് ഇത് സംബന്ധിച്ച് ചോദിച്ചപ്പോള് വ്യക്തമായ മറുപടി ലഭിച്ചില്ല. എന്നാല് ഇടക്ക് പണത്തിനു വേണ്ടി താന് എന്തും ചെയ്യുമെന്ന് യുവതി പറഞ്ഞതോടെയാണ് കൂടുതല് വിവരങ്ങള് പുറത്തു വന്നത്. ശീതളപാനീയത്തില് മയക്കുമരുന്ന് നല്കിയ ശേഷമാണ് പീഡനം നടന്നിട്ടുള്ളതെന്നാണ് അന്വേഷണ സംഘത്തിന്റെയും നിഗമനം.
പിതൃസഹോദരിയുടെ നിര്ബന്ധത്തിനു വഴങ്ങി പല തവണ അതേ കേന്ദ്രത്തില് പെണ്കുട്ടിക്ക് പോകേണ്ടി വന്നിട്ടുണ്ട്. പീഡനം തുടര്ക്കഥയാകുകയും യുവാവ് പെണ്കുട്ടിയെ തേടി വീടിന് പരിസരത്ത് എത്തുകയും ചെയ്തിരുന്നു. ഇപ്പോള് പത്താം ക്ലസില് പഠിക്കുന്ന പെണ്കുട്ടി ട്യൂഷന് പോയ സമയത്ത് ബൈക്കിലെത്തിയ യുവാവ് പെണ്കുട്ടിക്ക് ചുറ്റും കറങ്ങുകയും പണം നല്കിയതാണെന്നും വീണ്ടും നിന്നെ വേണമെന്നും പെണ്കുട്ടിയോട് പറഞ്ഞതായുള്ള വിവരവും പുറത്തു വന്നിട്ടുണ്ട്.
അന്ന് കരഞ്ഞ് കൊണ്ട് പെണ്കുട്ടി വീട്ടിലേക്കോടിയതായും പറയപ്പെടുന്നു. പെണ്കുട്ടി പീഡനത്തിരയായ വീടും പോലീസ് തിരിച്ചറിഞ്ഞതായാണ് സൂചന. പെണ്കുട്ടിയില് നിന്ന് വനിതാ പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.വന് തുക ഈടാക്കി പ്രായപൂര്ത്തിയാകാത്ത പെൺകുട്ടികളെ എത്തിച്ചു നല്കുന്ന സംഘത്തിലെ അംഗങ്ങളാണ് യുവാവും യുവതിയുമെന്നാണ് സൂചന. ഇവര്ക്ക് മയക്കു മരുന്ന് ശൃംഖലയായും ബന്ധമുണ്ടെന്ന റിപ്പോര്ട്ടും പുറത്തു വന്നിട്ടുണ്ട്. ഡിവൈഎസ്പി പ്രിന്സ് അബ്രഹാം, സിഐ കെ.ഇ പ്രേമചന്ദ്രന്, പ്രിന്സിപ്പല് എസ്ഐ എം.അനില് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.