Kerala

ഉദ്ഘാടനം വൈകിയതിൽ കോപിഷ്ഠനായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴക്കൂട്ടം ടെക്നോസിറ്റിയിലെ സൺടെക് ശിലാസ്ഥാപന വേദിയിലായിരുന്നു മുഖ്യമന്ത്രിയെ ചൊടിപ്പിച്ച സംഭവം ഉണ്ടായത്. ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി കൃത്യസമയത്തുതന്നെ വേദിയിലെത്തി. ക്ഷമയോടെ ഉദ്ഘാടനത്തിനായി ഏറെ നേരം കാത്തിരുന്നു.

ചടങ്ങിൽ സന്നിഹിതരായ പലരും പ്രസംഗിച്ചു കഴിഞ്ഞിട്ടും ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയെ വിളിച്ചില്ല. ഇതോടെ ക്ഷമ നശിച്ച മുഖ്യമന്ത്രി ആരും ക്ഷണിക്കാതെ തന്നെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു. മൈക്കിനടുത്തേക്ക് പോയി. ഇനിയെങ്കിലും ഉദ്ഘാടനം നടത്താന്‍ തയാറായില്ലെങ്കില്‍ ഒന്നും സംസാരിക്കാതെ ഇറങ്ങിപ്പോകേണ്ടി വരുമെന്ന് പറഞ്ഞു. ഇതു കേട്ടതോടെ വേദിയിലുണ്ടായിരുന്നവരെല്ലാം എഴുന്നേറ്റുനിന്നു.

സംഘാടകർ ഉടൻ തന്നെ മുഖ്യമന്ത്രിയെ ശിലാസ്ഥാപന ചടങ്ങിലേക്ക് ക്ഷണിച്ചു. പിണറായി ഉദ്ഘാടനം നിർവഹിച്ചു. അതിനുശേഷം പ്രസംഗിക്കുകയും എല്ലാവർക്കും ഓണം ബക്രീദ് ആശംസകള്‍ നേരുകയും ചെയ്തു.

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരെ കൊള്ളയടിച്ചു. മലയാളികളാണ് കൊളള സംഘത്തിന്റെ ഇരകളായത്. വടിവാള്‍ കഴുത്തില്‍ വച്ച് ഭീഷണിപ്പെടുത്തിയാണ് അജ്ഞാത സംഘം പണവും സ്വർണവും തട്ടിയെടുത്തതെന്ന് യാത്രക്കാര്‍ പറയുന്നു. ബൈക്കിൽ എത്തിയ 8 ഓളം സംഘമാണ് അക്രമം നടത്തിയതെന്നാണ് സൂചന.

പുലര്‍ച്ചെ 2.45 നായിരുന്നു സംഭവം. കെഎസ്ആര്‍ടിസി ബസ് ഛനപട്ടണത്തെത്തിയപ്പോ‍ഴാണ് അജ്ഞാത സംഘം അതിക്രമിച്ച് കയറിയത്. വടിവാളും കത്തിയുമടക്കമുളള മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടുകയായിരുന്നു. ബസ് ഛന്നപട്ടണ പൊലീസ് സ്റ്റേഷനിലാണിപ്പോള്‍. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

കു​ട്ടി​ക​ളു​മാ​യി യു​വ​തി കി​ണ​റ്റി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു. ഹ​നു​ൻ ഹാ​മി​സ് (നാലര വയസ്സ്), മു​ഹ​മ്മ​ദ് റം​ഷാ​ൻ (ഒന്നര വയസ്സ്) എന്നീ കുട്ടികളാണ് മ​രി​ച്ച​ത്. നാ​ദാ​പു​രം വാ​ണി​മേ​ൽ കൊ​ടി​യൂ​റ​യി​ലാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​ക​ളു​ടെ അ​മ്മ ജ​നീ​ഫ​യെ പ​രുക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നാദാപുരം ദാറുൽ ഹുദാ നഴ്‌സറി വിദ്യാർഥികളാണ് മരിച്ചത്. അവശ നിലയിലായ ജനീഫ കല്ലാച്ചി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ പ്രശ്‌നത്തെ തുടർന്നാണ് യുവതി കിണറ്റിൽ ചാടിയതെന്നാണ് പ്രാഥമിക നിഗമനം. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ജനീഫയെയും മൂത്ത കുട്ടിയെയും പുറത്തെടുത്തെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. ഒന്നര മണിക്കൂർ കഴിഞ്ഞാണ് രണ്ടാമത്തെ കുട്ടിയെ പുത്തെടുക്കാൻ കഴിഞ്ഞത്.

കിണറ്റിലെ ചെളിയിൽ പൂണ്ട നിലയിലായിരുന്നു മുഹമ്മദ് റംഷാൻ. കിണറ്റിലെ വെള്ളം മോട്ടോർ ഉപയോഗിച്ച് പുറത്തു കളഞ്ഞാണ് ചേലക്കാട് നിന്നെത്തിയ ഫയർ ഫോഴ്‌സിന്റെ സഹായത്തോടെ നാട്ടുകാർ ഈ കുട്ടിയെ പുറത്തെടുത്തത്. കുട്ടികളുടെ മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭർത്താവ് ഹമീദിനെയും ഭർതൃപിതാവ് അമ്മദ്‌ഹാജിയെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 സ്വന്തം ലേഖകൻ 

കോട്ടയത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ടയാളെയും പ്രതികളെയും  തിരിച്ചറിഞ്ഞു. പയ്യപ്പാടി സ്വദേശി സന്തോഷാണ് മരിച്ചത്. മുൻപ് ചില്ലറ കൊട്ടേഷൻ പരിപാടിയുമായി നടന്ന ഇയാൾ ആനപാപ്പാൻ ആണെന്നാണ് പറയുന്നു  കുപ്രസിദ്ധ ഗുണ്ട കമ്മല്‍ വിനോദ്, ഭാര്യ കുഞ്ഞുമോള്‍ എന്നിവര്‍ അറസ്റ്റില്‍. ഇവരെ എത്തിച്ചുനടത്തിയ തെളിവെടുപ്പില്‍ സന്തോഷിന്‍റെ തല സമീപത്തെ തോട്ടില്‍ നിന്ന് കണ്ടെടുത്തു. ഗുണ്ടാ ഇടപാടിലൂടെ പരിചയം ഉണ്ടായിരുന്ന ഇവർ   കുഞ്ഞുമോന്റെ  ഭാര്യയുമായുള്ള സന്തോഷിന്റെ  അവിഹിതബന്ധം ആണ് കൊലയ്ക്ക് കാരണമെന്നാണ്  പ്രാഥമിക നിഗമനം.  ഇന്നലെയാണ് സന്തോഷിന്‍റെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. കൊലനടന്നത് രണ്ടു ദിവസം മുൻപാണെന്നാണ് പ്രതികളുടെ മൊഴി

പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയിൽ. ഞ്ചേരി പയ്യനാട് വട്ടിപ്പറമ്പത്ത് പ്രിന്‍സ് റഹ്മാനെയാണ് പോലീസ് പിടികൂടിയത്. രാവിലെ അടുക്കളയില്‍ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്ന യുവതിയെ പിന്നിലൂടെ വന്ന പ്രതി വായും മൂക്കും പൊത്തിപ്പിടിക്കുകയായിരുന്നു.പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതിയുടെ മൂക്കിലൂടെ രക്തം വന്നു. ഇതുകണ്ടതോടെ പ്രിൻസ് ഓടിരക്ഷപ്പെടുകയായിരുന്നു.

പ്രിന്‍സ് നേരത്തെയും സമാനമായ രീതിയില്‍ പ്രദേശത്തെ വീടുകളില്‍ കയറി സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മഞ്ചേരി സിഐ എന്‍ബി ഷൈജു, എസ്‌ഐ റിയാസ് ചാക്കീരി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

കുറച്ചുനാൾ മുന്‍പ് കൂടെ പഠിച്ച പെണ്‍സുഹൃത്തിന്റെ അശ്ലീല വീഡിയോ കാണേണ്ടിവന്ന അനുഭവം വേദനയോടെ പങ്കുവെയ്ക്കുകയാണ് സുഷാന്ത് നിലമ്പൂര്‍. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് തനിക്കുണ്ടായ അനുഭവം സുഷാന്ത് പങ്കുവെയ്ക്കുന്നത്. വാട്‌സ്ആപ്പിലെ ഒരു അശ്ലീല ഗ്രൂപ്പിലാണ് ആ പെണ്‍കുട്ടിയുടെ വീഡിയോ കണ്ടത്. അത് വളരെയധികം വേദനിപ്പിച്ചെന്നും സുഷാന്ത് പറയുന്നു.

പ്ലസ് ടു കഴിഞ്ഞ സമയത്ത് കമ്പ്യൂട്ടര്‍ കോഴ്‌സിന് ചേര്‍ന്നപ്പോഴായിരുന്നു പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. സഹോദരീ തുല്യമായ ഒരു ബന്ധമായിരുന്നു പെണ്‍കുട്ടിയുമായി തനിക്കുണ്ടായിരുന്നത്. അച്ഛന്‍ ചെറുപ്പത്തിലേ മരിച്ചു പോയ അവളെ അമ്മയാണ് വളര്‍ത്തിയിരുന്നത്. ഓണക്കാലത്തൊക്കെ അവളുടെ വീട്ടില്‍ പോയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് അവളുടെ നഗ്ന വീഡിയോ കാണാനിടയാക്കിയത്. ആ സംഭവത്തിന് ശേഷം അവള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതായി അറിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കണമെന്ന് തോന്നിയില്ല. ആ വീഡിയോ വളരെയധികം വേദനിപ്പിച്ചു. അന്യ സ്ത്രീയുടെ ശരീരം കാണുമ്പോഴുള്ള വികാരമല്ല വേണ്ടപ്പെട്ടവരുടെ വീഡിയോ കാണുമ്പോള്‍ ഉണ്ടാകുന്നതെന്ന് ആ സംഭവത്തോടെ മനസിലായെന്നും സുഷാന്ത് പറഞ്ഞു.

ഇത്തരത്തിലുള്ള വീഡിയോ കൈയില്‍ കിട്ടുമ്പോള്‍ അതിലുള്ളവര്‍ക്ക് ഒരമ്മയുണ്ട്, സഹോദരീ-സഹോദരന്മാര്‍ ഉണ്ടായിരിക്കുമെന്ന് നാം ചിന്തിക്കുന്നില്ല. സ്‌നേഹം പ്രകടപ്പിച്ച് അടുത്തു കൂടുന്നവരോട് ‘നോ’ എന്ന പറയേണ്ട സാഹചര്യമുണ്ടായാല്‍ അത് പറയാന്‍ മടിക്കരുത്. അല്ലാത്ത പക്ഷം നിങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ ഇത്തരത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലോ പോണ്‍ സൈറ്റുകളിലോ വരാന്‍ സാധ്യതയുണ്ടെന്നും സുഷാന്ത് പറയുന്നു.

ഓണവും ബക്രീദും ഒന്നിച്ചെത്തിയതോടെ അവശ്യസാധനങ്ങളുടെ വില ഉയരുന്നു. പച്ചക്കറികള്‍ക്കും പഴവര്‍ഗ്ഗങ്ങള്‍ക്കും തീവിലയാണ്. ഓണവിപണിയില്‍ ഇത്തവണയും ഏത്തക്കായ് തന്നെയാണ് രാജാവ്. റെക്കോര്‍ഡ് വിലയാണ് ഓണവിപണിയില്‍ ഏത്തക്കായ്ക്ക്. നാടന്‍ ഏത്തക്കായയ്ക്ക് ആവശ്യക്കാരേറിയത് കര്‍ഷകര്‍ക്ക് ആശ്വാസമായെങ്കിലും വിപണിയിലെ വിലക്കയറ്റം താങ്ങാനാവുന്നില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ഏത്തക്കായയ്ക്ക് 70 മുതല്‍ 75 രൂപവരെയാണ് വില. ഇതിനു പുറമേ തക്കാളി, അച്ചിങ്ങ, ക്യാരറ്റ്, തുടങ്ങിയവയുടെ വിലയും കുതിച്ചുയരുകയാണ്.

കോട്ടയം നഗരസഭയിലെ കയ്യേറ്റങ്ങള്‍ക്കും അനധികൃത നിര്‍മ്മാണങ്ങള്‍ക്കും എതിരെ പ്രതികരിച്ച വിവരാവകാശ പ്രവര്‍ത്തകന്‍ മഹേഷ് വിജയനെ കുമാരനല്ലൂര്‍ പാറയില്‍ ക്രഷര്‍ ഉടമകള്‍ ആക്രമിച്ച സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും വിവരാവകാശ പ്രവര്‍ത്തകരും പ്രതിഷേധ സംഗമം നടത്തി. കുമാരനല്ലൂര്‍ നഗരസഭ കാര്യാലയത്തിനു മുന്നില്‍ നിന്നും പാറയില്‍ ക്രഷറിലേക്ക് പ്രകടനം നടത്തി.

പാറയില്‍ ക്രഷറിന് നടന്ന പ്രതിഷേധ സമ്മേളനം സംസ്ഥാന കണ്‍വീനര്‍ അഡ്വ സി.ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. എ.എ.പി യുടെ വിവരാവകാശ വിംഗിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ മഹേഷ് വിജയന്‍ ഒറ്റക്കല്ലെന്നും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ആരു ശ്രമിച്ചാലും നടക്കില്ലെന്നും കോട്ടയം പാര്‍ലമെന്റ് മണ്ഡലം ഒബ്സെര്‍വര്‍ അഡ്വ: കെ. ഉബൈദത്ത് പ്രസ്താവിച്ചു. പാര്‍ട്ടി മുന്‍ ജില്ലാ കണ്‍വീനര്‍ കെ.എസ്. പത്മകുമാര്‍, ആര്‍.ടി.ഐ. വിംഗ് സംസ്ഥാന സമിതിയംഗം നൗഷാദ് പല്ലാരിമംഗലം, ഓ.ഡി. കുര്യാക്കോസ്, അനില്‍ മൂലേടം എന്നിവര്‍ സംസാരിച്ചു.

വീട്ടുകാര്‍ക്കു താല്‍പ്പര്യം ഇല്ലാതെ നടത്തിയ പ്രണയ വിവാഹത്തിനിടയില്‍ ബന്ധുക്കളുടെ കൂട്ടത്തല്ല്. പാല നഗരത്തിലെ പള്ളിയിലായിരുന്നു വിവാഹം. പള്ളിയോടു ചേര്‍ന്ന പാരിഷ് ഹാളില്‍ വിരുന്നും. മധുരം വയ്ക്കലിനു വരനും വധുവും മണ്ഡപത്തില്‍ കയറിയപ്പോഴായിരുന്നു സംഭവം.

വേദിയില്‍ വരന്റെയും വധുവിന്റെയും കൂട്ടര്‍ തമ്മില്‍ തല്ലു തുടങ്ങി. വരന്റെ ബന്ധുവായ സ്ത്രീയും വധുവിന്റെ ബന്ധുവായ മറ്റൊരു സ്ത്രീയും തമ്മില്‍ തുടങ്ങിയ കശപിശയാണു കൂട്ടത്തല്ലായി മാറിയത് എന്നു പറയുന്നു.

പെണ്ണിന്റെയും ചെറുക്കന്റെയും നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു വിവാഹം. ഇരുവരുടെയും ബന്ധുക്കള്‍ക്ക് ഇതിനോടു താല്‍പ്പര്യം ഉണ്ടായിരുന്നില്ല. കശപിശ കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു എന്നു പറയുന്നു. കൂട്ടത്തല്ലിനെ തുടര്‍ന്നു പാരീഷ് ഹാളിനും കേടുപാടു സംഭവിച്ചു എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. പള്ളിയില്‍ നിന്നു വിളിച്ച് അറിയച്ചതിനെ തുടര്‍ന്നാണു പോലീസ് എത്തിയത്. ബഹളത്തിനിടയില്‍ വധു പള്ളിവികാരിയുടെ അടുത്തു പരാതിയുമായി എത്തി എന്നും പറയുന്നു.

അടിപിടക്കിടയില്‍ കല്ല്യാണത്തിന് എത്തിയവരുടെ വസ്ത്രത്തില്‍ കറികള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണാവശിഷ്ട്ടങ്ങള്‍ പുരണ്ടതു മൂലം വൃത്തികേടായി എന്നും ആക്ഷേപം ഉണ്ട്. അടിയെ തുടര്‍ന്നു വിരുന്നിനെത്തിയവര്‍ ഭക്ഷണം പോലും കഴിക്കാതെ സ്ഥലം കാലിയാക്കി. തുടര്‍ന്നു വികാരിയച്ചന്‍ ഇടപെട്ടു വധുവിനേയും വരനേയും വീട്ടുകാരേയും സാമാധപ്പനിച്ചു പറഞ്ഞയക്കുകയായിരുന്നു. എന്നാല്‍ എന്തിനാണു തല്ല് ഉണ്ടായത് എന്നു വീട്ടുകാര്‍ക്കു പോലും നിശ്ചയമില്ല എന്നും പറയുന്നു. വധുവരന്മാര്‍ പാല സ്വദേശികളാണ്.

കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌, ജാഗ്രതപാലിക്കുക..
പ്രിയപ്പെട്ടവരെ, അർദ്ധരാത്രി 2 ന്റേയും 4 ന്റേയും ഇടയിലാണ് കവർച്ച നടക്കുന്നത്. മാരകായുധങ്ങളുമായി സംഘടിതമായി വരുന്ന കവർച്ചക്കാരുടെ അടുത്ത ഇര നമ്മൾ ആ വാതിരിക്കാൻ പോലീസ് പറയുന്നചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഗുണം ചെയ്തേക്കാം
1.കവർച്ച നടന്ന എല്ലാ വീടുകളിലും അടുക്കള വാതിൽ തകർത്താണ് അകത്ത് കയറിയത്, വാതിലിന്റെ എല്ലാ ലോക്കും ഭദ്രതയും ഉറപ്പു ള്ളതാക്കുകയും ലോക്ക് ചെയ്തെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക, എല്ലാ വാതിലുകളും അടക്കുകയും താക്കോൽ ഉപയോഗിച്ചും പൂട്ടുക, വാതിലിന്റെ പുറകിൽ ഇരുമ്പിന്റെ പട്ട പിടിപ്പിച്ചാൽ കൂടുതൽ സുരക്ഷ ലഭിക്കും, ജനൽ പാളികൾ രാത്രി അടച്ചിടുക! “അപരിചിതർ ബെല്ലടിച്ചാൽ വാതിൽ തുറക്കാതെ ജനൽ വഴി കാര്യം അന്വേഷിക്കുക”!
2.വീടിനു പുറത്തും അടുക്ക്ളഭാഗത്തും മറ്റു രണ്ടു ഭാഗങ്ങളിലും രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക
3.അപരിചിതരായ സന്ദർശകർ, പിരിവുകാർ, പഴയ വസ്ത്ര പാഴ്വസ്തു ശേഖരിക്കുന്നവർ ,യാചകർ,പുതപ്പ് പോലുളളവ വിൽക്കുന്ന കച്ചവടക്കാർ, പ്രാദേശിക വഴികളിലൂടെ ബൈക്കിലോ മറ്റു വാഹനങ്ങളിലോ സംശയാസ്പദമായ രീതിയിൽ സഞ്ചരികുന്നവർ തുടങ്ങിയവരെ വളരെ ശ്രദ്ധിക്കുക, തൊട്ടടുത്ത ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളുമായി അകലം പാലിക്കുക!
4.കവർച്ചക്കാർക്ക് ഉപയോഗപ്രദമാവുന്ന ഉപകരണങ്ങൾ , ആയുധങ്ങൾ, പാര, മഴു ഗോവണി എന്നിവ വീട്ടിൽ അവർക്ക് കിട്ടാത്ത രീതിയിൽ സുരക്ഷിതമാക്കി വെക്കുക, രാത്രി പുറത്ത് ടാപ്പിൽ നിന്ന് വെള്ളം പോകുന്ന ശബ്ദം കേട്ടാൽ പുറത്ത് ഇറങ്ങരുത്! രാത്രി ഉമ്മറത്ത് കൊച്ചു കുട്ടികളുടെ കരച്ചിൽ കേട്ടാൽ ഉടൻ അയൽ വാസികളെ വിവരം അറിയിക്കുകയും, വാതിൽ തുറക്കാതിരിക്കുകയും ചെയ്യുക.
5.കൂടുതൽ ആഭരണങ്ങൾ അണിയാതിരിക്കുക, പണം ആഭരണം തുടങ്ങിയവ അൾമറ മേശ പോലുള്ളവയിൽ സൂക്ഷിക്കാതിരിക്കുക, കൂടുതൽ വില പിടിപ്പുള്ളവ ബാങ്ക് ലോക്കറിൽ സൂക്ഷിക്കുക! നമ്മുടെ കുഞ്ഞുങ്ങൾക്ക് സ്വർണം, ഗ്യാരണ്ടി ആഭരണങ്ങൾ അണിയിക്കാതിരിക്കുക
6.കവർച്ച നടന്നാൽ ഉടൻ മറ്റുള്ളവരെ അറീക്കുകയും സംഘടിതമായി വാഹനത്തിൽ ഒരേ സമയം നാലു ഭാഗവും അന്വേഷണം നടത്തുക

7.പോലീസ് വരുന്നതിന് മുൻപ് കവർച്ച നടന്ന മുറി, വാതിൽ, അവർ ഉപയോഗിച്ച വസ്തുക്കൾ എന്നിവ തൊടാതിരിക്കുക! തെളിവ് നഷ്ടപ്പെടും
8.വലിയ സംമ്പാദ്ധ്യം ഉള്ളവർ CCTV Camara സ്ഥാപിക്കുക, രാത്രി റെക്കോർഡ് മോഡിൽ ഇടുക
9.കവർച്ച ശ്രമം നടന്നാൽ ആയുധവും വെളിച്ചവും ഇല്ലാതെ ഒറ്റക്ക് പുറത്തിറങ്ങാതിരിക്കുക
10.രാത്രി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കാതിരിക്കുക, അയൽ വീടുകളിലെ നമ്പർ ശേഖരിച്ചു കാണുന്ന സ്ഥലത്ത് വെക്കുക, പോലീസ് സ്റ്റേഷൻ നമ്പർ എല്ലാ വീട്ടിലും സൂക്ഷിക്കുക.
ഇത്തരം കാര്യങ്ങൾ നിസാരമെന്ന് തോന്നാമെങ്കിലും ഇരകളായി തീർന്നാൽ ഗൗരവമായി തീരും.
ഇന്നത്തെ ഇര നാമാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ഈ വിവരം വേഗം മറ്റുള്ളവരിലേക് ഷെയർ ചെയ്യുക.
നിങ്ങളുടെ നാട്ടിലെ ടൗണിലോ മറ്റോ പുതുതായി അപരിചിത രോ അന്യസംസ്താനക്കാരോ വാടകക്ക് താമസിക്കുന്നുണ്ടെങ്കിൽ/ അവരെക്കുറിച്ചുള്ള വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക റോഡ് വക്കിൽ ആൾ താമസം ഇല്ലാത്ത വീടുകൾ ആർക്കും ഒളിഞ്ഞിരിക്കാൻ പറ്റാത്ത വിധം കതക് സ്ഥാപിക്കുക.
പകൽ പുറത്തിറങ്ങാതെ റൂമിൽ കഴിയുന്നവരെയും ആർഭാഢ ജീവിതം നയിക്കുന്നവരെയും നിരീക്ഷിക്കുക …….
എല്ലാവർക്കും അയച്ചു കൊടുക്കൂ ഇ സന്ദേശം.
ഈ മെസ്സേജ് നമ്മൾ വീട്ടിൽ ഉള്ള എല്ലാവരെയും വായിച്ചു കേൾപ്പിക്കുക. ഒരു ഭവനത്തിലെ എല്ലാവരും ഇത് സംബന്ധിച്ചു അവബോധം ഉള്ളവർ ആവണം.

RECENT POSTS
Copyright © . All rights reserved