ഓണവും ബക്രീദും ഒന്നിച്ചെത്തിയതോടെ അവശ്യസാധനങ്ങളുടെ വില ഉയരുന്നു. പച്ചക്കറികള്‍ക്കും പഴവര്‍ഗ്ഗങ്ങള്‍ക്കും തീവിലയാണ്. ഓണവിപണിയില്‍ ഇത്തവണയും ഏത്തക്കായ് തന്നെയാണ് രാജാവ്. റെക്കോര്‍ഡ് വിലയാണ് ഓണവിപണിയില്‍ ഏത്തക്കായ്ക്ക്. നാടന്‍ ഏത്തക്കായയ്ക്ക് ആവശ്യക്കാരേറിയത് കര്‍ഷകര്‍ക്ക് ആശ്വാസമായെങ്കിലും വിപണിയിലെ വിലക്കയറ്റം താങ്ങാനാവുന്നില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ഏത്തക്കായയ്ക്ക് 70 മുതല്‍ 75 രൂപവരെയാണ് വില. ഇതിനു പുറമേ തക്കാളി, അച്ചിങ്ങ, ക്യാരറ്റ്, തുടങ്ങിയവയുടെ വിലയും കുതിച്ചുയരുകയാണ്.