നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി എംപിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ പത്മജ വേണുഗോപാലും.
അതേസമയം, പത്മജ വേണുഗോപാലുമായുള്ള വ്യക്തി ബന്ധത്തിന് ഒരു കോട്ടവും സംഭവിക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പത്മജ ചേച്ചിക്ക് ഇഷ്ടമല്ലാത്ത പ്രസ്ഥാനത്തിലേക്ക് താന്‍ പോയി. അത് തന്റെ ഇഷ്ടം മാത്രമാണെന്നും സുരേഷ് ഗോപി റിപ്പോര്‍ട്ടര്‍ ടിവി അഭിമുഖത്തില്‍ പറഞ്ഞു.
”രാഷ്ട്രീയമല്ല, രാഷ്ട്രമാണ് പ്രധാനമെങ്കില്‍, മത്സരം അതിലെ അനിവാര്യതയാണെങ്കില്‍ സ്വന്തം അച്ഛനാണെങ്കിലും മത്സരിക്കണം. പത്മജ ചേച്ചിക്ക് ഇഷ്ടമല്ലാത്ത പ്രസ്ഥാനത്തിലേക്ക് ഞാന്‍ പോയി. അത് എന്റെ ഇഷ്ടമാണ്. ആ പ്രസ്ഥാനത്തിന്റെ ഐഡിയോളജിക്കും നിര്‍വഹണ പൊരുമയ്ക്കും ശക്തി പകരാന്‍ വേണ്ടി അവര്‍ക്കൊപ്പം ഞാന്‍ പോയി. അവര്‍ക്ക് വേണ്ടി ഈ മണ്ഡലത്തില്‍ ഞാന്‍ പൊരുതുന്നു. ബന്ധം എന്നത് ബന്ധം തന്നെയാണ്. അതിനൊരു കോട്ടവും തട്ടില്ല’- സുരേഷ് ഗോപി പറഞ്ഞു.
തിരൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സ്വകാര്യ മാളിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ ദുർഹന്ധം വമിച്ചതിനെ തുടർന്ന് മാൾ അധികൃതരും, പരിസരവാസികളും കിണർ പരിശോധിക്കുകയായിരുന്നു. അങ്ങനെയാണ് മൃതദേഹം കണ്ടെത്തുന്നത്. മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.
പ്രദേശത്ത് നിന്ന് കഴിഞ്ഞ ദിവസം കാണാതായ വ്യക്തിയുടെ മൃതദേഹമാണ് ഇതെന്ന് സംശയിച്ചിരുന്നുവെങ്കിലും പിന്നീട് അയാളല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ച് എബിവിപി പ്രവർത്തകരുടെ ആക്രമണത്തിനിരയായ കന്യാസ്ത്രീകൾ ദേശീയ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നൽകി. കുറ്റക്കാർക്കെതിരേ മാതൃകാപരമായ നടപടി വേണമെന്ന് കന്യാസ്ത്രീകൾ ആവശ്യപ്പെട്ടു.
അതേസമയം സംഭവത്തിൽ കാൺപൂർ റെയിൽവേ എസ്എസ്പി കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തി. റെയിൽവേയുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു നടപടി. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കന്യാസ്ത്രീകളെ ഫോണിൽ വിളിച്ച് പിന്തുണയറിയിച്ചു.
കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന രണ്ടു സന്യാസാർഥിനികളെ നിർബന്ധിത മതപരിവർത്തനം നടത്തി എന്നാരോപിച്ചായിരുന്നു എബിവിപി പ്രവർത്തകരുടെ ആക്രമണം. എന്നാൽ, ഇവരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചതിൽ നിന്ന് രണ്ടു യുവതികളും 2003-ൽ മാമ്മോദീസ സ്വീകരിച്ചവരാണെന്നു കണ്ടെത്തി. അതോടെ അവർ ഇരുവരും തന്നെ ജന്മനാ ക്രൈസ്തവരാണെന്നു വ്യക്തമാകുകയും മതപരിവർത്തനം എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നു തെളിയുകയും ചെയ്തു.
കന്യാസ്ത്രീകളായ ലിബിയ തോമസ്, ഹേമലത, സന്യാസാർഥികളായ ശ്വേത, ബി. തരംഗ് എന്നിവർക്കാണ് ട്രെയിനിൽ വച്ച് ദുരനുഭവമുണ്ടായത്. ഒഡീഷ സ്വദേശിനികളായ സന്യാസാർഥികളെ വീട്ടിൽ എത്തിക്കുന്നതിന് പോകുമ്പോഴാണ് നാലംഗ സംഘത്തിന് നേരെ എബിവിപി ആക്രമണം നടന്നത്.
ഋഷികേശിലെ പഠന ക്യാന്പിൽ പങ്കെടുത്ത ശേഷം ഹരിദ്വാറിൽ നിന്നു പുരിയിലേക്കു പോകുന്ന ഉത്കൽ എക്സ്പ്രസിൽ മടങ്ങുമ്പോഴാണ് ഇവർ കന്യാസ്ത്രീകളോട് മോശമായി പെരുമാറിയത്.
സംഭവത്തിൽ ബിജെപി നേതാവ് ജോർജ് കുര്യൻ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായ്ക്ക് പരാതി നൽകിയിരുന്നു. കുറ്റക്കാർക്കെതിരേ നടപടിയുണ്ടാകുമെന്ന് അമിത് ഷാ പിന്നീട് പ്രതികരിക്കുകയും ചെയ്തു.
തിരുവനന്തപുരം: കിഫ്ബിയില്‍ നടന്ന ആദായ നികുതി വകുപ്പ് റെയ്ഡിനെതിരേ രൂക്ഷ വിമര്‍ശവുമായി ധനമന്ത്രി ഡോ. തോമസ് ഐസക് രംഗത്ത്. കിഫ്ബിക്കെതിരായ റെയ്ഡ് തെമ്മാടിത്തരം മാത്രമല്ല ഊളത്തരവുമാണ്. ആദായ നികുതി കമ്മിഷണർക്കു വിവരമില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഡൽഹിയിലെ യജമാനൻമാർക്കു വേണ്ടി എന്തും ചെയ്യുന്ന കൂട്ടരാണു കേന്ദ്ര ഏജൻസികൾ. കിഫ്ബിയുടെ സൽപ്പേര് നശിപ്പിക്കാനാണു റെയ്ഡ് നടത്തിയത്. കേന്ദ്ര ഏജൻസികളുടെ വരവ് അവസാനത്തേതെന്നു കരുതുന്നില്ല. ഈസ്റ്റർ അവധിക്കു മുൻപ് ഇഡിയുടെ വരവ് പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് കിഫ്ബി വഴി നടപ്പാക്കിയ പദ്ധതികളുടെ വിവരങ്ങളും കരാറുകാരുടെ വിശദാംശങ്ങളും ശേഖരിച്ചിരുന്നു. പതിനഞ്ചോളം ഉദ്യോഗസ്ഥരാണ് ആസ്ഥാനത്ത് പരിശോധനയ്ക്ക് എത്തിയത്. മണിക്കൂറുകൾ നീണ്ട പരിശോധനയാണ് കിഫ്ബിയിൽ കേന്ദ്ര ഏജൻസി നടത്തിയത്.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്ത് കിഫ്ബി നടത്തിയ പദ്ധതികളുടെ വിശദാംശങ്ങൾ, കോണ്‍ട്രാക്ടര്‍മാര്‍ക്ക് കൈമാറിയ തുകയുടെ വിവരങ്ങള്‍ പദ്ധതികള്‍ക്ക് വേണ്ടി വിവിധ കോണ്‍ട്രാക്ടര്‍മാരിൽ നിന്നും ഈടാക്കിയ പണത്തിന്റെ നികുതി, എന്നിവ സംബന്ധിച്ച് രേഖകളാണ് കിഫ്ബിയിൽ നിന്നും ശേഖരിച്ചത്.
മധ്യകേരളത്തിൽ കനത്ത കാറ്റും മഴയും. എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളി ശക്തമായ മഴയിലും കാറ്റിലും മധ്യകേരളത്തിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. വൈകിട്ട് അരമണിക്കൂറോളം നീണ്ട ശക്തമായ കാറ്റും മഴയുമാണ് കൊച്ചി നഗരത്തിൽ അനുഭവപ്പെട്ടത്. നിരവധി നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. ആലുവ അടക്കം പല സ്ഥലത്തും മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു.
മരം ഒടിഞ്ഞു വീണ് കൊച്ചിയിൽ രണ്ട് യുവാക്കൾക്ക് പരുക്കേറ്റു. കൊച്ചി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമാണ് മരം ഒടിഞ്ഞു വീണത്. മധുര സ്വദേശികളായ അരുൺ, കതിർ എന്നിവർ മരത്തിനടിയിൽപ്പെട്ടു. ഇതിൽ അരുൺ എന്ന യുവാവിന്റെ കാലിന് ഗുരുതര പരുക്കേറ്റു. കതിരിന്റെ പരിക്ക് നിസാരമാണ്.
എറണാകുളം ജില്ലയുടെ മലയോര ഗ്രാമങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി. മേയ്ക്കലടി ലക്ഷം വീട് കോളനിയിൽ അഞ്ച് വീടുകൾ ഭാഗീകമായി തകർന്നു. റെയിൽവേ ട്രാക്കിൽ മരം വീണതിനെ തുടർന്ന് പലയിടത്തും ട്രെയിൻ ഗതാഗതവും തടസ്സപ്പെട്ടു. ആലുവയിലെ ഗസ്റ്റ് ഹൗസ് കോംപൗണ്ടിലെ കെട്ടികൾക്ക് മുകളിലേക്കും മരം ഒടിഞ്ഞു വീണു.
വസ്ത്രധാരണത്തിന്റെ പേരില്‍ നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകാറുള്ള താരങ്ങളില്‍ ഒരാളാണ് സാനിയ ഇയ്യപ്പന്‍. ആത്മവിശ്വാസമുള്ള ഒരാളെ മോശം കമന്റുകളൊന്നും ബാധിക്കില്ല എന്നാണ് സാനിയ പറയുന്നത്. എന്നാല്‍ അല്‍പം കടന്നു പോയ കമന്റിനെതിരെ കേസ് കൊടുത്തതായും കമന്റ് ചെയ്തയാളെ കണ്ട് ഞെട്ടിപ്പോയതായും സാനിയ പറയുന്നു.
”ഷോര്‍ട്സ് ഇട്ടതിന് എന്നെ മുംബൈ ബസില്‍ കയറ്റി വിടണം എന്ന കമന്റ് അല്‍പം കടന്നു പോയതിനാല്‍ മാത്രമാണ് കേസ് കൊടുക്കേണ്ടി വന്നത്. കമന്റ് ചെയ്ത ആളെ കണ്ട് ഞാന്‍ ഷോക്ക്ഡ് ആയിപ്പോയി. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയായിരുന്നു അത്” എന്നാണ് സാനിയ പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
സ്‌റ്റൈലിഷ് വസ്ത്രങ്ങളണിയാന്‍ തനിക്ക് ഇഷ്ടമാണ്. സ്വയം കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം കൊണ്ട് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ വാങ്ങി ധരിക്കുന്നതില്‍ എന്റെ കുടുംബത്തിന് പ്രശ്നമില്ലെങ്കില്‍ പിന്നെ മറ്റുള്ളവര്‍ പ്രയാസപ്പെടുന്നത് എന്തിനാണെന്ന് അറിയില്ലെന്നും താരം പറഞ്ഞു. അതേസമയം, ദ പ്രീസ്റ്റ് ആണ് സാനിയയുടെതായി റിലീസ് ചെയ്ത ഒടുവിലത്തെ ചിത്രം.
കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രമാണ് സാനിയയുടെതായി റിലീസിന് ഒരുങ്ങുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ചിത്രം സൂരജ് ടോം ആണ് സംവിധാനം ചെയ്യുന്നത്. റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ദുല്‍ഖര്‍ ചിത്രം സല്യൂട്ട് ആണ് താരത്തിന്റെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം.
ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ പ്രതിപക്ഷം കെട്ടുകഥ ഊതിപ്പെരുപ്പിക്കുകയാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ.ജാഗ്രത പുലർത്തിയില്ല എന്നതു മാത്രമാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയെന്നും മന്ത്രി കൂട്ടിചേർത്തു.
ആഴക്കടൽ മത്സ്യബന്ധനത്തിന് കരാറില്ല. കപ്പലുണ്ടാക്കാനുള്ള കരാർ റദ്ദാക്കി ഒരുമാസം കൊണ്ട് കപ്പലുണ്ടാക്കാനാവില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.ഏതെങ്കിലും ഒരാൾ ഫയൽ കണ്ടു എന്നതൊന്നും കാര്യമല്ലെന്നും ആഴക്കടൽ മത്സ്യബന്ധന ലൈസൻസും കപ്പൽ നിർമ്മാണവും തമ്മിൽ ബന്ധമില്ലെന്നും മേഴ്സിക്കുട്ടിയമ്മ കൊല്ലത്ത് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അമേരിക്ക : വിസയുടെ പേയ്‌മെന്റ് സംവിധാനം ഉപയോഗിച്ച് ലോകത്തെ 70 മില്യൺ സ്റ്റോറുകളിൽ ക്രിപ്‌റ്റോകറൻസിയിൽ ഷോപ്പിംഗ് നടത്തുവാൻ സൗകര്യം ഒരുക്കുന്നതോടൊപ്പം, എല്ലാ ക്രിപ്റ്റോ കറൻസികളും വാങ്ങുവാനും വിൽക്കുവാനും ഉള്ള സൗകര്യം ഒരുക്കുമെന്ന് വിസയുടെ സി ഇ ഒ ആൽഫ്രഡ് കെല്ലി വ്യക്തമാക്കി. അഞ്ച് വർഷത്തിനുള്ളിൽ ക്രിപ്‌റ്റോകറൻസി മുഖ്യധാരയിൽ എത്തുമെന്നും അതുകൊണ്ട് തന്നെ വിസയുടെ പേയ്‌മെന്റ് സംവിധാനത്തിൽ അത് ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അറിയിച്ചു.
ബിറ്റ് കോയിന്റെ വിലയിൽ അടുത്തിടെയുണ്ടായ വർധന കണക്കിലെടുത്ത് വിസ കൂടുതൽ മുഖ്യധാരയിലേക്ക് എത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി അദ്ദേഹം സൂചിപ്പിച്ചു. ” ഞങ്ങൾ രണ്ട് കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയാണ്. വിസ പേയ്‌മെന്റ് സംവിധാനം ഉപയോഗിച്ച് ബിറ്റ് കോയിൻ വാങ്ങുന്നത് പ്രാപ്തമാക്കുക എന്നതാണ് ഒന്ന്. ചില ബിറ്റ് കോയിൻ വാലറ്റുകളുമായി ചേർന്ന് പ്രവർത്തിച്ച് ബിറ്റ് കോയിൻ ഒരു ഫിയറ്റ് കറൻസിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നുണ്ട്. അതിനാൽ വിസ സ്വീകരിക്കുന്ന ലോകത്തെ 70 മില്യൺ സ്ഥലങ്ങളിൽ ഉടനടി ഈ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയും.” കെല്ലി വ്യക്തമാക്കി.
ഒരു പുതിയ പേയ്‌മെന്റ് വാഹനമാകാനുള്ള ശക്തമായ സാധ്യത ഞങ്ങൾ കാണുന്നു. വാസ്തവത്തിൽ, ലോകമെമ്പാടും വളർന്നുവരുന്ന ക്രിപ്റ്റോ വിപണിയെ വേഗത്തിലാക്കാൻ ഞങ്ങൾക്ക് കഴിയും . ഈ വിപണിയിൽ വിസ ധാരാളം സ്ഥാപനങ്ങളുമായി ഒന്നിച്ച് പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഉപയോക്താക്കൾക്ക് അവരുടെ വിസ കാർഡുകൾ ഉപയോഗിച്ച് ക്രിപ്റ്റോ കറൻസികൾ വാങ്ങാൻ പ്രാപ്തരാക്കുന്നതിനോ അല്ലെങ്കിൽ ആഗോളതലത്തിൽ വിസ സ്വീകരിക്കുന്ന 70 ദശലക്ഷം വ്യാപാരികളിൽ ഏതെങ്കിലും ഫിയറ്റ് കറൻസികൾ സ്വീകരിക്കുന്ന വാലറ്റുകളും എക്സ്ചേഞ്ചുകളുമായി മാറുകയാണ് നമ്മുടെ ലക്ഷ്യമെന്നും വിസ അവരുടെ ഓഹരി ഉടമകളെ അറിയിച്ചു.
വിസ ഒരിക്കലും ക്രിപ്റ്റോ കറൻസിയിൽ പണമിടപാടുകൾ അനുവദിക്കില്ലെന്നും , കാരണം ഇത് ഒരു പേയ്‌മെന്റ് സംവിധാനമല്ലെന്നും , ഞങ്ങൾ ഫിയറ്റ് കറൻസി അടിസ്ഥാനമാക്കിയുള്ള ഇടപാടുകൾ മാത്രമേ നടത്തുകയുള്ളെന്നും വിസയുടെ സി ഇ ഒ യായ ആൽഫ്രഡ് കെല്ലി 2018 ൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന് 2021 ൽ ക്രിപ്റ്റോ കറൻസിയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ അറിവുകൾ വർദ്ധിച്ചപ്പോൾ അഞ്ച് വർഷത്തിനുള്ളിൽ ക്രിപ്‌റ്റോ കറൻസികൾ മുഖ്യധാരയിൽ എത്തുമെന്നും അതുകൊണ്ട് തന്നെ വിസയുടെ പേയ്‌മെന്റ് സംവിധാനത്തിൽ ക്രിപ്റ്റോ കറൻസികളെ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും മാറ്റി പറയേണ്ടി വന്നിരിക്കുന്നു. ലോകസാമ്പത്തിക വിപണി ക്രിപ്റ്റോ കറൻസികളെ പൂർണ്ണമായും അംഗീകരിക്കുന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ ദിനംപ്രതി പുറത്ത് വന്നുകൊണ്ടിരിക്കുന്നത് .
കൊച്ചി: പതിമൂന്നു വയസുകാരിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാണാതായ പിതാവിനായി അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിക്കുന്നു. കങ്ങരപ്പടി ഹാര്‍മണി ഫ്ലാറ്റില്‍ ശ്രീഗോകുലത്തില്‍ സനു മോഹനെയാണ് (40) കാണാതായത്. ഇയാളുടെ കാർ വാളയാര്‍ ചെക്പോസ്റ്റ് കടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
മകള്‍ വൈഗയെ (13) ആണ് മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ഞായറാഴ്ച രാത്രി മഞ്ഞുമ്മല്‍ ഗ്ലാസ് കോളനിക്കു സമീപം മുട്ടാര്‍ പുഴയില്‍ തള്ളിയിട്ടശേഷം സനു തമിഴ്നാട്ടിലേക്കു കടന്നതായതായാണു പോലീസ് സംശയിക്കുന്നത്.
ഇയാള്‍ക്കു വന്‍ കടബാധ്യതകള്‍ ഉണ്ടായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ വൈഗയുടെ മൃതദേഹം ലഭിച്ചെങ്കിലും സനുവിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇയാളും പുഴയില്‍ വീണിട്ടുണ്ടാകുമെന്നു കരുതി തെരച്ചില്‍ തുടരുകയായിരുന്നു.
ഇതിനിടെയാണ് വാളയാര്‍ ചെക്പോസ്റ്റ് ഇയാളുടെ കാർ കടന്നുപോകുന്നതിന്റഎ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. ഇതേതുടര്‍ന്ന് പുഴയിലെ തെരച്ചില്‍ ബുധനാഴ്ചയോടെ ഉച്ചയോടെ അവസാനിപ്പിച്ചു.
സനുവിനെ കണ്ടെത്താനായി പോലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ഈ സംഘം ഉടന്‍ വാളയാര്‍ ചെക്പോസ്റ്റിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. സനുവിനൊപ്പം കാറില്‍ മറ്റാരെങ്കിലുമുണ്ടായിരുന്നോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിനു ശേഷമാകും സംഘം അന്വേഷണത്തിനായി തമിഴ്നാട്ടിലേക്ക് പോകുക.
സനു മുമ്പ് പൂനെയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഇയാള്‍ക്കെതിരേ ഒരു ചെക്ക് കേസുണ്ടായിരുന്നു. ഇതുസംബന്ധിച്ചും അന്വേഷണം നടത്തും. കൂടാതെ ഇയാളുടെ ബാങ്ക് ഇടപാടുകളും കഴിഞ്ഞ ഒരുമാസത്തെ ഫോണ്‍ വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
സനുവിന്റെ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് ബന്ധുക്കളെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനായി അന്വേഷണ സംഘം ഇന്ന് ആലുപ്പുഴയിലെത്തി ഭാര്യയെയും ബന്ധുക്കളെയും കാണും. ഇവരില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
സ്മിജയുടെ സത്യസന്ധയ്ക്ക് ബിഗ് സല്യൂട്ട് അടിച്ച് കേരള പോലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പോലീസ് അഭിനന്ദനം അറിയിച്ചത്. സ്മിജയുടെ സത്യസന്ധതക്ക് ബിഗ് സല്യൂട്ട് എന്ന് പോലീസ് കുറിച്ചു. നല്‍കുന്ന വാക്കുകള്‍ക്ക് കോടികളേക്കാള്‍ മൂല്യമുണ്ടെന്ന് തന്റെ പ്രവര്‍ത്തിയിലൂടെ തെളിയിച്ച സ്മിജ ഇന്നത്തെ സമൂഹത്തിന് സമാനതകളില്ലാത്ത മാതൃകയാണെന്ന് പോലീസ് കുറിച്ചു.
ലോട്ടറി ഏജന്റ് സ്മിജയുടെ കയ്യില്‍ നിന്നും കടം പറഞ്ഞ ലോട്ടറി ടിക്കറ്റിലൂടെയാണ് കീഴ്മാട് ചക്കംകുളങ്ങര പാലച്ചോട്ടില്‍ പി.കെ. ചന്ദ്രനെ തേടി ആറ് കോടിയുടെ ഭാഗ്യമെത്തിയത്. കടമായി പറഞ്ഞുവച്ച ടിക്കറ്റിന് ആറുകോടി സമ്മാനമടിച്ചിട്ടും യാതൊരു പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെ ടിക്കറ്റ് െകെമാറാന്‍ സ്മിജ മടി കാട്ടിയില്ല. രാജഗിരി ആശുപത്രിക്ക് മുന്‍പിലാണ് സ്മിജയുടെ ടിക്കറ്റ് കച്ചവടം.
പട്ടിമറ്റം ഭാഗ്യലക്ഷ്മി ഏജന്‍സിയില്‍ നിന്ന് ലോട്ടറിയെടുത്താണ് സ്മിജ വില്‍പ്പന നടത്തുന്നത്. ഞായറാഴ്ച നടന്ന നറുക്കെടുപ്പിലാണ് എസ്.ഡി. 316142 എന്ന നമ്പറിലൂടെ ചന്ദ്രന്‍ സമ്മാനം നേടിയത്.
ഞായറാഴ്ച 12 ബമ്പര്‍ ടിക്കറ്റുകള്‍ ബാക്കി വന്നതോടെ സ്ഥിരമായി ടിക്കറ്റെടുക്കുന്ന ചന്ദ്രനോട് ഒരു ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഫോണിലൂടെ നമ്പറുകള്‍ ചോദിച്ചറിഞ്ഞ ചന്ദ്രന്‍ ടിക്കറ്റ് തെരഞ്ഞെടുത്തു. സമ്മാനമുണ്ടെന്ന് അറിഞ്ഞ ഉടനെ ടിക്കറ്റ് ചന്ദ്രനെ ഏല്‍പ്പിക്കുകയായിരുന്നു. മൊെബെലിലൂടെ പറഞ്ഞുവച്ച ടിക്കറ്റ് വാട്ട്സ് ആപ്പിലൂടെ ചന്ദ്രന് അയച്ചു കൊടുത്തിരുന്നെങ്കിലും ടിക്കറ്റ് നല്‍കിയിരുന്നില്ല. ഞായറാഴ്ച വൈകിട്ടോടെ തന്റെ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് സ്മിജയറിഞ്ഞു. ഇക്കാര്യം ചന്ദ്രനെ വിളിച്ചുപറഞ്ഞ് രാത്രിയോടെ ടിക്കറ്റ് കൈമാറി.
പട്ടിമറ്റം വലമ്പൂരില്‍ െലെഫ് പദ്ധതി പ്രകാരം നിര്‍മിച്ച വീട്ടിലാണ് സ്മിജയും രാജേഷും മക്കളും താമസിക്കുന്നത്. മൂത്തമകന്‍ മസ്തിഷ്‌ക്കത്തിലെ അണുബാധയ്ക്ക് ചികിത്സയിലാണ്. ഇളയവനായ രണ്ടു വയസ്സുകാരന്‍ അര്‍ബുദ ചികിത്സയിലും. ദുരിതമായ സാഹചര്യത്തില്‍ പോലും സ്മിജ കെ. മോഹനെ ലോട്ടറിഭാഗ്യം പ്രലോഭിപ്പിച്ചില്ല. ഭാഗ്യക്കുറി കൊണ്ടുവരുമായിരുന്ന കോടികളേക്കാള്‍ സത്യസന്ധതയ്ക്ക് മൂല്യമുണ്ടെന്ന് സ്മിജ ലോകത്തോട് വിളിച്ചുപറയുകയാണെന്ന് കുറിപ്പില്‍ അഭിനന്ദനം അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
സ്മിജയുടെ സത്യസന്ധതക്ക് ബിഗ് സല്യൂട്ട്
നല്‍കുന്ന വാക്കുകള്‍ക്ക് കോടികളേക്കാള്‍ മൂല്യമുണ്ടെന്ന് തന്റെ പ്രവര്‍ത്തിയിലൂടെ തെളിയിച്ച സ്മിജ ഇന്നത്തെ സമൂഹത്തിന് സമാനതകളില്ലാത്ത മാതൃകയാണ്.ലോട്ടറി ഏജന്റ് സ്മിജയുടെ കയ്യില്‍ നിന്നും കടം പറഞ്ഞ ലോട്ടറി ടിക്കറ്റിലൂടെയാണ് കീഴ്മാട് ചക്കംകുളങ്ങര പാലച്ചോട്ടില്‍ പി.കെ. ചന്ദ്രനെ തേടി ആറ് കോടിയുടെ ഭാഗ്യമെത്തിയത്. കടമായി പറഞ്ഞുവച്ച ടിക്കറ്റിന് ആറുകോടി സമ്മാനമടിച്ചിട്ടും യാതൊരു പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെ ടിക്കറ്റ് െകെമാറാന്‍ സ്മിജ മടി കാട്ടിയില്ല. രാജഗിരി ആശുപത്രിക്ക് മുന്‍പിലാണ് സ്മിജയുടെ ടിക്കറ്റ് കച്ചവടം.
പട്ടിമറ്റം ഭാഗ്യലക്ഷ്മി ഏജന്‍സിയില്‍ നിന്ന് ലോട്ടറിയെടുത്താണ് സ്മിജ വില്‍പ്പന നടത്തുന്നത്. ഞായറാഴ്ച നടന്ന നറുക്കെടുപ്പിലാണ് എസ്.ഡി. 316142 എന്ന നമ്പറിലൂടെ ചന്ദ്രന്‍ സമ്മാനം നേടിയത്. ഞായറാഴ്ച 12 ബമ്പര്‍ ടിക്കറ്റുകള്‍ ബാക്കി വന്നതോടെ സ്ഥിരമായി ടിക്കറ്റെടുക്കുന്ന ചന്ദ്രനോട് ഒരു ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഫോണിലൂടെ നമ്പറുകള്‍ ചോദിച്ചറിഞ്ഞ ചന്ദ്രന്‍ ടിക്കറ്റ് തെരഞ്ഞെടുത്തു.
സമ്മാനമുണ്ടെന്ന് അറിഞ്ഞ ഉടനെ ടിക്കറ്റ് ചന്ദ്രനെ ഏല്‍പ്പിക്കുകയായിരുന്നു. മൊെബെലിലൂടെ പറഞ്ഞുവച്ച ടിക്കറ്റ് വാട്ട്സ് ആപ്പിലൂടെ ചന്ദ്രന് അയച്ചു കൊടുത്തിരുന്നെങ്കിലും ടിക്കറ്റ് നല്‍കിയിരുന്നില്ല. ഞായറാഴ്ച വൈകിട്ടോടെ തന്റെ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് സ്മിജയറിഞ്ഞു. ഇക്കാര്യം ചന്ദ്രനെ വിളിച്ചുപറഞ്ഞ് രാത്രിയോടെ ടിക്കറ്റ് കൈമാറി.
പട്ടിമറ്റം വലമ്പൂരില്‍ െലെഫ് പദ്ധതി പ്രകാരം നിര്‍മിച്ച വീട്ടിലാണ് സ്മിജയും രാജേഷും മക്കളും താമസിക്കുന്നത്. മൂത്തമകന്‍ മസ്തിഷ്‌ക്കത്തിലെ അണുബാധയ്ക്ക് ചികിത്സയിലാണ്. ഇളയവനായ രണ്ടു വയസ്സുകാരന്‍ അര്‍ബുദ ചികിത്സയിലും. ദുരിതമായ സാഹചര്യത്തില്‍ പോലും സ്മിജ കെ. മോഹനെ ലോട്ടറിഭാഗ്യം പ്രലോഭിപ്പിച്ചില്ല. ഭാഗ്യക്കുറി കൊണ്ടുവരുമായിരുന്ന കോടികളേക്കാള്‍ സത്യസന്ധതയ്ക്ക് മൂല്യമുണ്ടെന്ന് സ്മിജ ലോകത്തോട് വിളിച്ചുപറയുകയാണ്.