സിനിമയെ വെല്ലുന്ന ദാരുണപ്രതികാരം…! മകളെ പ്രണയിച്ചു ലൈംഗികമായി ദുരുപയോഗം ചെയ്തു മറ്റൊരു വിവാഹം കഴിച്ചു; പെൺകുട്ടിയുടെ അച്ഛൻ യുവാവിന്റെ വീട്ടിൽ കയറി കുട്ടികളെയടക്കം ആറുപേരെ വെട്ടിക്കൊന്നു….

സിനിമയെ വെല്ലുന്ന ദാരുണപ്രതികാരം…!  മകളെ പ്രണയിച്ചു ലൈംഗികമായി ദുരുപയോഗം ചെയ്തു മറ്റൊരു വിവാഹം കഴിച്ചു; പെൺകുട്ടിയുടെ അച്ഛൻ യുവാവിന്റെ വീട്ടിൽ കയറി കുട്ടികളെയടക്കം ആറുപേരെ വെട്ടിക്കൊന്നു….
April 15 16:29 2021 Print This Article

സിനിമയെ വെല്ലുന്ന ദാരുണപ്രതികാരം സ്വന്തം ഗ്രാമത്തിൽ നടന്ന ഞെട്ടലിലാണ് ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തെ ജുട്ടഡ ഗ്രാമത്തിലെ ഗ്രാമീണർ. മകളെ പ്രണയിച്ച് ലൈംഗികമായി ദുരുപോഗം ചെയ്യുകയും പിന്നീട് വഞ്ചിക്കുകയും ചെയ്തയാളോടുള്ള പ്രതികാരമായി അയാളുടെ വീട്ടിൽ കയറി പിഞ്ചുകുട്ടികളെയടക്കം ആറുപേരെ വെട്ടിക്കൊന്ന് പിതാവിന്റെ പ്രതികാരം.

വ്യാഴാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കൂട്ടക്കൊലയ്ക്ക് പിന്നിൽ കൊല്ലപ്പെട്ടവരുടെ അയൽക്കാരനായ അപ്പാലരാജു ആണെന്നും ഇയാളെ പിടികൂടിയെന്നും പോലീസ് പറഞ്ഞു. അപ്പലരാജുവിന്റെ കൈകൊണ്ട് നഷ്ടമായത് ഒരു വയോധികന്റേയും മൂന്ന് സ്ത്രീകളുടേയും രണ്ട് കുട്ടികളുടേയും ജീവനാണ്.

മരിച്ച കുട്ടികളിൽ ഒരാൾ രണ്ട് വയസുള്ള ഒരു കുട്ടിയും മറ്റൊരു കുഞ്ഞ് ആറുമാസം പ്രായം മാത്രമുള്ള കുഞ്ഞുമാണ്. രമണ(60), ഉഷാറാണി(35), രമാദേവി (53), അരുണ (37), ഉദയ്കുമാർ (രണ്ട്), ഉർവശി (ആറ് മാസം) എന്നിവരാണ് മരിച്ചത്.

ഇവരുടെ കുടുംബാംഗമായ വിജയ് അപ്പാലരാജുവിൻറെ മകളുമായി പ്രണയത്തിലായിരുന്നു. പിന്നീട് വിജയ് വേറെ വിവാഹം കഴിച്ചു. വിവാഹത്തിനുശേഷം നാട്ടിൽ നിന്ന് മാറിയ വിജയ് ഈയടുത്ത് നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ടെന്നറിഞ്ഞ് അയാളോട് പ്രതികാരം ചെയ്യാനാണ് അപ്പാലരാജു വീട്ടിലെത്തിയത്.

എന്നാൽ, ഈ സമയം വിജയ് വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് കലി പൂണ്ട അപ്പലരാജപ മറ്റുള്ളവരെ പുല്ലരിയുന്ന ആയുധം ഉപയോഗിച്ച് ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles