Kerala

പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജും ഈരാറ്റുപേട്ട നഗരസഭയും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. എന്ത് നടപടി വന്നാലും ഒരു പരിപാടിയിലും പി സി ജോര്‍ജ് എംഎല്‍എയെ പങ്കെടുപ്പിക്കില്ലെന്ന് ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ വി എം സിറാജ് പറഞ്ഞു.

മുസ്‌ലിം സമുദായത്തെ ഒന്നടങ്കം ഭിന്നിപ്പിക്കാന്‍ ശ്രമിച്ച പി സി ജോര്‍ജിനെ നഗരസഭാ പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നത് കൗണ്‍സില്‍ തീരുമാനാണെന്നാണ് നഗരസഭാ ചെയര്‍മാന്‍ വി എം സിറാജ് വ്യക്തമാക്കിയത്. എംഎല്‍എ പങ്കെടുത്താല്‍ ലൈഫ് കുടുംബ സംഗമത്തില്‍ കൗണ്‍സിലര്‍മാരും ഗുണഭോക്താക്കളും പങ്കെടുക്കില്ലായിരുന്നു.

തനിക്കൊപ്പമുണ്ടെന്ന് പി സി ജോര്‍ജ് അവകാശപ്പെടുന്ന കൗണ്‍സിലര്‍മാരെല്ലാം ലൈഫ് പദ്ധതി പരിപാടിയുടെ ആദ്യാവസാനം പങ്കെടുത്തതായും ചെയര്‍മാന്‍ പറഞ്ഞു. ലൈഫ് കുടുംബ സംഗമത്തില്‍ പങ്കെടുപ്പിക്കാത്തതിനെതിരെ പ്രിവിലേജ് മൂവ് ചെയ്യുമെന്ന പി സി ജോര്‍ജിന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു വി എം സിറാജ്.

കര്‍ണാടകയില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തിയ സംഘത്തെ പൊലീസ് തടഞ്ഞു. മുസ്ലീങ്ങളായ അയ്യപ്പഭക്തരെയാണ് സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചും കേന്ദ്ര ഇന്റലിജന്റ്സ് ബ്യൂറോയും ചേര്‍ന്ന് തടഞ്ഞത്. തുടര്‍ന്ന് ദര്‍ശനം നടത്താതെ ഇവര്‍ മടങ്ങി. ശബരിമല വലിയ നടപ്പന്തലില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.

ചിക്ബെല്ലാപ്പൂര്‍ ജില്ലയിലെ ചിന്താമണി സ്വദേശികളായ ഭാര്‍ഗവേന്ദ്ര, പ്രേംകുമാര്‍, ടി.വി.വിനോദ്, ബാബു റെഡ്ഡി, അന്‍സാര്‍ഖാന്‍, നയാജ്ബാഷ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ അന്‍സാര്‍ഖാന്‍, നയാജ്ബാഷ എന്നിവര്‍ മുസ്ലീം വേഷത്തിലായിരുന്നു. തുടര്‍ന്നാണ് പൊലീസ് തടഞ്ഞത്.

എന്നാല്‍ മുസ്ലീം വേഷത്തിലുള്ളവര്‍ തങ്ങളുടെ സുഹൃത്തുക്കളാണെന്നും വിശ്വാസമുള്ളതുകൊണ്ടാണ് വന്നതെന്നും ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞെങ്കിലും സംഘത്തെ ദര്‍ശനം നടത്താന്‍ അനുവദിച്ചില്ല. പിന്നീട് പമ്പയിലുണ്ടായിരുന്ന കര്‍ണാടക പൊലീസിന്റെ സാന്നിധ്യത്തില്‍ ഇവരെ വിശദമായി ചോദ്യംചെയ്തു. സംശയകരമായി ഒന്നും കണ്ടെത്താനായില്ല. കര്‍ണാടകയിലും വിവരങ്ങള്‍ തിരക്കി. അന്‍സാര്‍ഖാനും നയാജ്ബാഷയും പഴത്തിന്റെ മൊത്തക്കച്ചവടക്കാരാണ്. മുസ്ലീങ്ങള്‍ക്ക് ദര്‍ശനം നടത്താമെന്ന് അറിയില്ലെന്നായിരുന്നു എന്നായിരുന്നു കേന്ദ്രപൊലീസിന്റെ വാദം.

ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലോടെ സംഘത്തിന് ദര്‍ശനത്തിനുള്ള സൗകര്യമൊരുക്കാന്‍ നിര്‍ദേശമുണ്ടായി. എന്നാല്‍, വിഷമമുണ്ടായതിനാല്‍ സന്നിധാനത്തേക്ക് പോകുന്നില്ലെന്ന നിലപാടില്‍ അന്‍സാര്‍ഖാനും നയാജ്ബാഷയും പമ്ബയില്‍ത്തന്നെ തങ്ങി. മറ്റുള്ളവര്‍ ദര്‍ശനം നടത്തി.

2019ൽ കേരളത്തില്‍ 41151 റോഡ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്വിറ്ററിലൂടെ കേരള പോലീസാണ് കണക്ക് പുറത്തുവിട്ടത്. റിപ്പോര്‍ട്ട് ചെയ്ത 41151 റോഡപകടങ്ങളില്‍ 4408 പേര്‍ മരണപ്പെടുകയും, 32577 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 13382 പേര്‍ക്ക് നിസാര പരിക്കുകളെ ഉണ്ടായിട്ടുള്ളൂ.

ഓര്‍ക്കാം നമുക്കായി കാത്തിരിക്കുന്നവരെ, ശുഭയാത്ര സുരക്ഷിതയാത്ര എന്നു പറഞ്ഞാണ് പോലീസ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഓരോ വര്‍ഷവും 35,000 ത്തിനും 43,000 ത്തിനും ഇടയ്ക്ക് റോഡ് അപകടങ്ങള്‍ കേരളത്തില്‍ സംഭവിക്കുന്നു എന്നാണ് കണക്കുകള്‍.

കേരളത്തില്‍ 2001 മുതല്‍ 2018 വരെ റോഡ് അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 67,337 ആണ്. ഇതേ കാലയളവില്‍ റോഡ് അപകടങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 8,15,693. ഇതിന്റെ കൂടെ 2019-ലെ കണക്കുകള്‍കൂടി ചേര്‍ത്താല്‍ അപകടങ്ങളുടെ എണ്ണം ഏഴുലക്ഷത്തിലധികം വരും. മരിച്ചവരുടെ എണ്ണം 72,000 ത്തോളം. പരിക്കേറ്റവരുടെ എണ്ണം 8,60,000-ല്‍ അധികമാണ്.

ഉത്തർപ്രദേശിലെ ബിജ്നോറിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കട്ടിലിനോട് ചേർത്ത് കെട്ടിയ നിലയിലായിരുന്നു മൃതദേഹം കിടന്നത്. മൃതദേഹത്തിന് സമീപത്ത് നിന്ന് മൂന്ന് തിരകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. വെടിവച്ച് കൊന്ന ശേഷം പെൺകുട്ടിയെ ചുട്ടെരിച്ചതാണോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

ആളൊഴിഞ്ഞ പ്രദേശത്തെ കിണറിന് സമീപത്തായാണ് മൃതദേഹം കിടന്നിരുന്നതെന്ന് നാട്ടുകാർ പറയുന്നു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാൻ ഡിഎൻഎ സാംപിളുകൾ ശേഖരിച്ചതായും പൊലീസ് വ്യക്തമാക്കി

മൃതദേഹം തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സമീപത്തെ സ്റ്റേഷൻ പരിധികളിൽ ആരെയും കാണാതായതായി പരാതി കിട്ടിയിട്ടില്ലെന്നും പൊലീസ് പറയുന്നു. കുറ്റവാളികൾക്കായും തിരച്ചിൽ ഊർജിതമാണ്.

കാന്‍സര്‍റിന്റെ വേദനയെ പുഞ്ചിരി കൊണ്ടു മറച്ച പോരാളി സുധി സുരേന്ദ്രന്‍ ഒടുവില്‍ മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞു. മരണ വാര്‍ത്ത നന്ദു മഹാദേവയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കാന്‍സര്‍ അതിജീവന കൂട്ടായ്മയായ അതിജീവനം കാന്‍സര്‍ ഫൈറ്റേഴ്സ് ആന്‍ഡ് സപ്പോര്‍ട്ടേഴ്സിലാണ് സുധിയുടെ വിയോഗ വാര്‍ത്ത നന്ദു വേദനയോടെ കുറിക്കുന്നത്.

മരണത്തിന് ദിവസങ്ങള്‍ക്കു മുമ്പ് സുധി പങ്കുവച്ച് ടിക് ടോക് വിഡിയോകളാണ് ഏവരുടേയും കണ്ണുനനയിക്കുന്നത്. കൂട്ടത്തില്‍ മകനൊപ്പമുള്ള വിഡിയോയാണ് ഏവരുടേയും കണ്ണുനിറയ്ക്കുന്നത്. സുധിക്ക് ആദരമെന്നോണം നിരവധി പേരാണ് ആ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുന്നത്

പ്രണയം നിരസിച്ച യുവാവിനെ വീഡിയോ കോള്‍ ചെയ്യുന്നതിനിടെ വിദ്യാര്‍ഥിനി ജീവനൊടുക്കി. പള്ളിക്കുന്ന് സ്റ്റാഗ്ബ്രൂക്ക് എസ്റ്റേറ്റില്‍ സുരേഷിന്റെ മകള്‍ സൗമ്യ (21) ആണ് വീട്ടില്‍ തൂങ്ങി മരിച്ചത്. മരണ ദൃശ്യങ്ങള്‍ ഫോണില്‍ കണ്ട യുവാവ് ഇതിന്റെ സ്ക്രീന്‍ ഷോട്ടുമായി പീരുമേട് പൊലീസ് സ്റ്റേഷനില്‍ എത്തി വിവരം അറിയിച്ചു. സ്റ്റേഷനില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെ സൗമ്യയുടെ വീട്ടിലേക്കു പൊലീസ് എത്തി വാതില്‍ പൊളിച്ചു കയറിയെങ്കിലും രക്ഷിക്കാനായില്ല. പിതാവ് സുരേഷ് വിദേശത്താണ്. അമ്മ ഈ സമയത്ത് ജോലിക്കു പോയിരിക്കുകയായിരുന്നു.

പൊലീസ് വന്നപ്പോഴാണ് അയല്‍വാസികള്‍ ഉള്‍പ്പെടെ വിവരം അറിയുന്നത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണു സൗമ്യ. ഏലപ്പാറ കീഴേപെരുന്തറ സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ അനീഷുമായി അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ ഫോണില്‍ സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പ്രണയ ബന്ധം മുറിയുന്നതിന്റെ മാനസിക സമ്മര്‍ദത്തിലായിരുന്നു യുവതിയെന്നു പൊലീസ് കരുതുന്നു. അനീഷിനെ വീഡിയോ കോള്‍ ചെയ്തുകൊണ്ട് ഫോണ്‍, ഫ്രിജിനു മുകളില്‍ വച്ച ശേഷം സൗമ്യ ജീവനൊടുക്കുകയായിരുന്നു. ഈ ദൃശ്യങ്ങളാണു പൊലീസിനു ലഭിച്ചത്. അനീഷിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.

നാടിനെ ഞെട്ടിച്ച കൊലപതകമായിരുന്നു കൂടത്തായി കൊലപാതകങ്ങൾ. കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പാരമ്പര​ക​ളി​ല്‍ മു​ഖ്യ​പ്ര​തി​ജോ​ളി​യു​ടെ കു​ത്ത​ഴി​ഞ്ഞ ജീ​വി​തം കു​റ്റ​പ​ത്ര​ത്തി​ല്‍ കൃ​ത്യ​മാ​യി വ​ര​ച്ചു​കാ​ട്ടി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ . ജോ​ളി കോ​ഴി​ക്കോ​ട് വ​ച്ച്‌ മാ​ര​ക​രോ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​യ​ത​ട​ക്കം ഞെ​ട്ടി​ക്കു​ന്ന​വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​സം​ഘം ഇ​തി​ന​കം ശേ​ഖ​രി​ക്കു​ക​യും അ​നു​ബ​ന്ധ​രേ​ഖ​ക​ള്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കേ​സി​ലെ മു​ഖ്യ​പ്ര​തി​യു​ടെ വ​ഴി​വി​ട്ടു​ള്ള ജീ​വി​തം കോ​ട​തി​ക്ക് ബോ​ധ്യ​പ്പെ​ടു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഇ​വ​രു​ടെ വ്യ​ക്തി ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ര​മാ​വ​ധി തെ​ളി​വു​ക​ള്‍ അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്.

ഇ​വ​ര്‍ മാ​ര​ക​രോ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​യ സ്ഥ​ല​വും തീ​യ​തി​യും രേ​ഖ​ക​ള്‍ സ​ഹി​തം കു​റ്റ​പ​ത്ര​ത്തോ​ടൊ​പ്പം സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മേ അ​റ​സ്റ്റി​ലാ​കു​ന്ന​തി​ന് ആ​റു​മാ​സം മു​ന്‍​പ് ത്വ​ക്ക് രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ റി​ട്ട. ത്വ​ക്ക് രോ​ഗ ഡോ​ക്ട​റു​ടെ അ​ടു​ത്ത് ജോ​ളി ചി​കി​ല്‍​സ തേ​ടി​യി​രു​ന്നു. ഇ​തി​ന് ഇ​വ​ര്‍​ക്ക് ഡോ​ക്ട​ര്‍​മാ​ര്‍ ന​ല്‍​കി​യ മ​രു​ന്ന്കു​റി​പ്പ​ടി​യും മ​രു​ന്നു​ക​ളും അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ച്ചി​രു​ന്നു. ജ​യി​ലി​ല്‍ ക​ഴി​യ​വേ ഈ ​മ​രു​ന്ന ഇ​വ​ര്‍​ക്ക് വ​നി​താ പോ​ലീ​സു​കാ​ര്‍ വാ​ങ്ങി​ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം കു​റ്റ​പ​ത്ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​പ​രി​ചി​ത​രാ​യ പു​രു​ഷ​ന്‍​മാ​രെ പ​രി​ച​യ​പ്പെ​ട്ടാ​ല്‍ പോ​ലും അ​ടു​ത്തേ​ക്ക് ചേ​ര്‍​ന്നി​രു​ന്ന് സം​സാ​രി​ക്കു​ന്ന പ്ര​കൃ​ത​മാ​യി​രു​ന്നു ജോ​ളി​ക്കു​ണ്ടാ​യി​രു​ന്ന​ത് എ​ന്ന​തി​ന്‍റെ തെ​ളി​വും പോ​ലീ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

ഇ​ത് ഇ​വ​രു​ടെ മ​റ്റൊ​രു വി​ചി​ത്ര​സ്വ​ഭാ​വ​മാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു.​ നി​ല​വി​ല്‍ റോ​യ് തോ​മ​സ് വ​ധ​കേ​സി​ല്‍​മാ​ത്രമാ​ണ് ഇ​പ്പോ​ള്‍ കു​റ്റ​പ്ര​തം സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മ​റ്റ് കേ​സു​ക​ളി​ലും ഉ​ട​ന്‍ ത​ന്നെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കും. ഇ​പ്പോ​ഴും ജോ​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​റി​യ വി​വ​ര​ങ്ങ​ള്‍ പോ​ലും അ​ന്വേ​ഷ​ണ​സം​ഘം കൃ​ത്യ​മാ​യി ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ജോ​ളി​യു​ടെ ര​ണ്ടാം ഭ​ര്‍​ത്താ​വാ​യ പൊ​ന്നാ​മ​റ്റം ഷാ​ജു​വി​ന്‍റെ ഭാ​ര്യ സി​ലി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഈ ​മാ​സം 18നോ​ടെ കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കും.

രോഗിയായ ഭാര്യയെ കാറിൽ ഉപേക്ഷിച്ചു ഭർത്താവ് ദുരൂഹ സാഹചര്യത്തിൽ മുങ്ങി. ഭക്ഷണവും വെള്ളവും ലഭിക്കാതെ വീട്ടമ്മ കാറിനുള്ളിൽ കിടന്നത് ഒന്നര ദിവസം. അവശയായ വീട്ടമ്മയെ ഓട്ടോറിക്ഷ ഡ്രൈവറാണ് ആശുപത്രിയിൽ എത്തിച്ചത്. വയനാട് മാനന്തവാടി വെൺമണി കമ്പെട്ടി വലിയ വേലിക്കകത്ത് മാത്യുവിന്റെ ഭാര്യ ലൈലാ മണിയെയാണ്(53) ഇന്നലെ രാവിലെ 11 ന് അടിമാലി–കുമളി ദേശീയപാതയിൽ അടിമാലി പൊലീസ് സ്റ്റേഷനു സമീപം അവശനിലയിൽ കാറിനുള്ളിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയാണ് തന്നെ ഉപേക്ഷിച്ച് ഭർത്താവ് മുങ്ങിയതെന്ന് ലൈലാ മണി പറയുന്നു.

വ്യാഴാഴ്ച രാവിലെ മുതൽ ദേശീയപാതയോരത്തു കിടന്നിരുന്ന കാർ, ഓട്ടോറിക്ഷ ഡ്രൈവർ കൂമ്പൻപാറ തോപ്പിൽ ദീപുവിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇന്നലെയും കാർ അവിടെത്തന്നെ കിടക്കുന്നതു കണ്ട് ദീപു സുഹൃത്തുമായി എത്തി പരിശോധിച്ചപ്പോൾ ആണ് മുൻ സീറ്റിൽ ലൈലാ മണിയെ കണ്ടെത്തിയത്. പൊലീസിന്റെ സഹായത്തോടെ ലൈലാ മണിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.നാലു വർഷം മുൻപുണ്ടായ രോഗത്തെ തുടർന്ന് ലൈലാ മണിയുടെ ശരീരം തളർന്നിരുന്നു.

പരസഹായമില്ലാതെ ഇവർക്ക് എഴുന്നേറ്റു നിൽക്കാൻ കഴിയില്ല. സംസാരശേഷിയും കുറവാണെന്ന് ഇവർ‍ പൊലീസിനു മൊഴി നൽകി. മാനന്തവാടിക്കു സമീപം 6 സെന്റ് സ്ഥലവും വീടും ഉണ്ടെന്നും രണ്ടു മക്കളാണ് തനിക്കുള്ളതെന്നും ഇവർ പൊലീസിനോടു പറഞ്ഞു. ഒരു മകൻ മഞ്ജിത്, കട്ടപ്പന ഇരട്ടയാറിൽ താമസിക്കുന്നു. മൂന്നു ദിവസം മുൻപ് മജ്‍ഞിത്തിന്റെ വീട്ടിൽ പോകാമെന്നു പറഞ്ഞാണ് മാത്യു, വയനാട് നിന്ന് കാറിൽ തന്നെ കൂട്ടിക്കൊണ്ടു വന്നതെന്നും ലൈലാ മണി പൊലീസിനു മൊഴി നൽകി.

അടിമാലിയിൽ എത്തിയപ്പോൾ ശുചിമുറിയിൽ പോയി വരാം എന്നു പറഞ്ഞ് കാറിൽ നിന്നു മാത്യു ഇറങ്ങിയെന്നും പിന്നീട് തിരികെ എത്തിയില്ലെന്നും ലൈലാ മണി പറയുന്നു. ബുധനാഴ്ച മുതൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ കാറിൽ കിടന്നതോടെ അവശനിലയിൽ ആയി. കാറിൽ രേഖപ്പെടുത്തിയ മൊബൈൽ നമ്പർ മാത്യുവിന്റേതാണെന്നാണ് പൊലീസ് നിഗമനം. ഈ നമ്പറിൽ വിളിച്ചപ്പോൾ ഫോൺ എടുത്തെങ്കിലും പൊലീസിൽ നിന്നാണെന്ന് അറിയിച്ചതോടെ സ്വിച്ച് ഓഫ് ചെയ്തതായി എസ്ഐ സി.ആർ.സന്തോഷ് പറഞ്ഞു.

പരസ്പര വിരുദ്ധമായാണ് ലൈലാ മണി സംസാരിക്കുന്നത്. മാത്യു വയനാട്ടിൽ കൊയിലേരി, വെൺമണി, പടച്ചിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ മാറി മാറി താമസിച്ചിരുന്നു. വാടകയ്ക്കായിരുന്നു മിക്കയിടങ്ങളിലെയും താമസം. കാറിൽ ചായപ്പൊടി വിൽപനയായിരുന്നു കുറെക്കാലം. ഇയാളും ഭാര്യയും തിരുവനന്തപുരം സ്വദേശികളാണ്. എന്നാണ് ഇവർ വയനാട്ടിലെത്തിയതെന്ന് വയനാട്ടിൽ ഉള്ളവർക്കും അറിയില്ല. ആരോടും അധികം അടുത്തിടപഴകാത്ത പ്രകൃതമാണ് ഇവരുടേത്. വെൺമണിയിലെ സ്ഥലവും വീടും വിറ്റുവെന്നും ഇപ്പോൾ വയനാട്ടിൽ വരാറില്ലെന്നും പ്രദേശവാസികൾ പറയുന്നു

 

സ്വന്തം ലേഖകൻ 

ലണ്ടൻ :   ഈ കോൺഗ്രസ് എന്തേ നന്നാവാത്തേ ?..  ഇവർ എന്തേ വോട്ടിംഗ് മെഷീനെതിരെ സുപ്രീംകോടതിയിൽ കേസ് കൊടുക്കാത്തത് ?. ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരുവാൻ തെരുവിലിറങ്ങി സമരം ചെയ്യാൻ എന്തുകൊണ്ടാണ് ഇവർ തയ്യാറാകാത്തത് ?. പാർട്ടിയിലെ പാഴ് കിഴവന്മാരാണ് ഈ പാർട്ടിയെ നന്നാവാൻ സമ്മതിക്കാത്തത്. ഇവന്മാരെ ഒക്കെ ഒഴിവാക്കിയാലെ ഈ പാർട്ടി ( കോൺഗ്രസ്  ) നന്നാവൂ !

ലോകത്ത് എവിടെയും ഇന്ത്യൻ രാഷ്ട്രീയത്തെപ്പറ്റിയുള്ള ചർച്ചകൾ നടക്കുമ്പോൾ കോൺഗ്രസ് പാർട്ടിയോട് ആത്മാർത്ഥമായ സ്നേഹം ഉള്ളിൽ കൊണ്ടു നടക്കുന്ന ഏതൊരു കോൺഗ്രസ്സുകാരനും വേദനയോടെ ചോദിക്കുന്ന ചില ചോദ്യങ്ങളല്ലേ ഇവയൊക്കെ ?. ഇത് കോൺഗ്രസ്സുകാരൻ മാത്രമല്ല രാഷ്ട്രീയ ഭേദമന്യേ മതേതര ഇന്ത്യയെ സ്നേഹിക്കുന്ന , നിക്ഷപക്ഷമായി ഇന്ത്യയുടെ വളർച്ച ആഗ്രഹിക്കുന്ന ഓരോ ഇന്ത്യക്കാരനും പരസ്പരം ചോദിക്കുന്ന ചോദ്യങ്ങളാണ്. കോൺഗ്രസ് പാർട്ടിയെ നശിപ്പിക്കുന്നത് പാഴ് കിഴവന്മാരായ ചില നേതാക്കളാണെന്ന അപ്രീയമായ സത്യം ഒരോ കോൺഗ്രസ്സുകാരനും തിരിച്ചറിഞ്ഞുവെങ്കിലും ഈ പാർട്ടിയുടെ നേതൃത്വം മാത്രം ഇപ്പോഴും അത് തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇന്നോളം സമസ്തമേഖലകളിലും  ഇന്ത്യ കൈവരിച്ചിട്ടുള്ള നേട്ടങ്ങൾക്ക് പ്രധാന പങ്ക് വഹിച്ചിട്ടുള്ള രാഷ്ട്രീയ പാർട്ടി ഏതാണെന്ന് ചോദിച്ചാൽ കോൺഗ്രസ് ആണെന്ന് ആർക്കും നിസംശയം പറയാൻ കഴിയും. ഇന്ത്യ കണ്ട പ്രഗത്ഭരായ കോൺഗ്രസ് പ്രധാനമന്ത്രിമാരിൽ രാജീവ് ഗാന്ധിവരെയുള്ളവർ വളരെയധികം ഉൾക്കാഴ്ചയോടെ സ്വീകരിച്ചിട്ടുള്ള പുരോഗമനപരമായ നടപടികളാണ് ഇന്നത്തെ ഇന്ത്യയുടെ വളർച്ചയ്ക്ക്  അടിത്തറ പാകിയതെന്ന് തറപ്പിച്ച് പറയാം .

എന്നാൽ ഇന്നത്തെ ഇന്ത്യയുടെ തകർച്ചയ്‌ക്കും കാരണം കോൺഗ്രസ്സാണെന്ന്‌ പറഞ്ഞാൽ സത്യസന്ധമായി ഇന്ത്യൻ രാഷ്ട്രീയം വിലയിരുത്തുന്ന ആർക്കും അല്ല എന്ന് പറയുവാൻ കഴിയുമോ ? . കാരണം കോൺഗ്രസ് പാർട്ടിയിൽ എന്ന് മുതൽ ആർ എസ് എസ് ഇസ്സവും , സംഘപരിവാറിസ്സവും പരോക്ഷമായി കടന്നുകൂടിയോ അന്നു മുതല്ലേ ഈ മഹാപ്രസ്ഥാനത്തിന്റെ തകർച്ച ആരംഭിച്ചത് ?.  ഒന്ന് കൂടി വ്യക്‌തമായി പറഞ്ഞാൽ അധികാരക്കൊതിയന്മാരും , ആർ എസ് എസ് ചാരന്മാരുമായ നേതാക്കന്മാർ കോൺഗ്രസ് പാർട്ടിയുടെ തലപ്പത്ത് വന്നതോട് കൂടിയല്ലേ ഈ പാർട്ടി ഇത്രയധികം തകർന്നടിഞ്ഞത് ?. അവർ നൽകിയ തെറ്റായ ഉപദേശങ്ങളും , നടപടിപടികളുമല്ലേ ഈ പാർട്ടി ഇത്രയധികം ഇല്ലാതാകാൻ കാരണം.

ഇതുപറയുമ്പോൾ വിരൽ ചൂണ്ടുന്നത് കോൺഗ്രസ്സിന്റെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിലേയ്ക്കും , ഇന്ന് കോൺഗ്രസ് നേതൃത്വത്തിൽ കടിച്ച് തൂങ്ങി കിടന്ന് , കോൺഗ്രസ് പാർട്ടിയ്ക്ക് ഉപദേശങ്ങൾ നൽകി ദിനംപ്രതി  ആ പാർട്ടിയെ തകർത്തുകൊണ്ടിരിക്കുന്ന അധികാര കൊതിയന്മാരായ ഒരു കൂട്ടം പാഴ് കിഴവന്മാരിലേയ്ക്കുമല്ലേ ?. നരസിംഹറാവുവിന്റെ കാലഘട്ടം മുതൽ ഇന്ത്യയിലെ ഏറ്റവും വലിയ ബിജെപിയുടെ ഏജൻന്റ് കോൺഗ്രസ്സല്ലേ എന്ന് ആരെങ്കിലും ചോദിച്ചാൽ പരോക്ഷമായിട്ടെങ്കിലും സമ്മതിക്കേണ്ടി വരില്ലേ ?. യഥാർത്ഥത്തിൽ കോൺഗ്രസ് ബി ജെ പിയുടെ ഏജന്റാണോ എന്ന് സത്യസന്ധമായി ഒന്ന് പരിശോധിച്ച് നോക്കാം.

ബാബറി മസ്ജിദ് 

മതേതര – ജനാധിപത്യ ഇന്ത്യയ്‌ക്കേറ്റ ഏറ്റവും വലിയ കളങ്കമേതെന്ന് ചോദിച്ചാൽ അത് ബാബറി മസ്ജിദിന്റെ പതനമാണെന്ന് ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കുന്ന ഏവരും ഓരോ സ്വരത്തിൽ പറയില്ലേ ?. എങ്കിൽ ആരുടെ ഭരണകാലത്താണ് ബാബറി മസ്ജിദ് തകർക്കപ്പെട്ടത് ? ബിജെപിയുടെ ചാരനെന്ന് അന്നത്തെ മാധ്യമങ്ങൾ വിധിയെഴുതിയ കോൺഗ്രസ് പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ ഭരണകാലഘട്ടത്തിൽ. നരസിംഹ റാവു ബിജെപിയുടെ ചാരനാണെന്ന് മാധ്യമങ്ങൾ പ്രചരിപ്പിക്കാൻ കാരണം പ്രധാനമന്ത്രിയായ നരസിംഹ റാവു ബാബറി മസ്ജിദ് തകർക്കപ്പെടുന്ന നിമിഷം വരെ സ്വീകരിച്ച സംശയാസ്പദമായ നടപടികളാണ്. സൈന്യത്തെ ഉപയോഗിച്ച് ബാബറി മസ്ജിദ് തകർക്കുന്നത് തടയാമായിരുന്ന പ്രധാനമന്ത്രി നരസിംഹ റാവു ആർ എസ് എസ്സിന് സഹായകരമായ നിലപാടാണ് സ്വീകരിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ലേ ?

ഗുജറാത്ത് കൂട്ടക്കൊല

ഗുജറാത്തിൽ മോദിയുടെ നേത്ര്യത്വതിലാണ് വംശഹത്യ നടന്നതെന്ന് തെളിവുകൾ അടക്കം നൂറുകണക്കിന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . ഇതിന് ശേഷം രണ്ട് തവണ കോൺഗ്രസ് കേന്ദ്രം ഭരിച്ചിരുന്നു. ഗോധ്ര തീവയ്പ് പോലും മോദി ആസൂത്രണം ചെയ്തതാണെന്ന് പരക്കെ ആക്ഷേപമുണ്ടായിട്ടും കോൺഗ്രസ് മോദിയ്‌ക്കെതിരെ ശക്തമായ ഒരു നടപടിയും എടുത്തില്ല . നടപടികൾ എല്ലാം ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ വേണ്ടിയുള്ള വെറും കാട്ടി കൂട്ടലുകൾ മാത്രമായിരുന്നില്ലേ ? .

സൊഹ്റാബുദ്ധീൻ കൊല

സൊഹ്റാബുദ്ധീൻ വ്യാജ ഏറ്റുമുട്ടൽ കൊല നടക്കുന്നത് കോൺഗ്രസ് കേന്ദ്രം ഭരിക്കുന്ന സമയത്താണ്. സൊഹ്റാബുദ്ദീനെ ദാരുണമായി കൊലപ്പെടുത്തി ഭാര്യ കൗസർബിയെ കൂട്ട മാനഭംഗം ചെയ്ത ശേഷം, പെട്രോൾ ഒഴിച്ച് കത്തിച്ചു കൊന്നു . ഈ കേസിൽ ആരോപണ വിധേയനായ അമിത്ഷായ്ക്കെതിരെ കോൺഗ്രസ് ഫലപ്രദമായ ഒരു നീക്കവും നടത്തിയില്ല. മോദിയെയും അമിത് ഷായെയും നിയമവിധേയമായി പിടികൂടി ജയിലിലടക്കാൻ കോൺഗ്രസിന് രാജ്യത്തെ എല്ലാവിധ അധികാരങ്ങളും ഉണ്ടായിട്ടും കോൺഗ്രസ് അവരെ കെട്ടഴിച്ച് വിട്ടു. സത്യത്തിൽ മോദിയെയും അമിത് ഷായെയും രക്ഷിക്കാൻ കോൺഗ്രസ് എടുത്ത ഈ  സമീപനമല്ലേ ഇന്ന് രാജ്യം നേരിടുന്ന എല്ലാ ദുരിതത്തിന്റെയും കാരണം ?.

അഴിമതി കേസ്സുകൾ

ഷീലാദീക്ഷിത്തിനെ പോലെ അഴിമതിക്കാരായ നേതാക്കന്മാരെ കൊണ്ട് നിറഞ്ഞ കോൺഗ്രസ് പാർട്ടി അഴിമതിക്കാരായ ബി ജെ പി നേതാക്കൾക്കെതിരെ യാതൊരു നടപടികളും സ്വീകരിച്ചില്ല . അതുമാത്രമല്ല അഴിമതി തടയുവാൻ കെജ്രിവാൾ കൊണ്ടുവന്ന എല്ലാ നടപടികൾക്കുമെതിരെ ബി ജെ പി യ്‌ക്കൊപ്പം നിലകൊണ്ടു. ദില്ലിയ്ക്ക് പൂർണ്ണ അധികാരം നല്കാതിരുവാനും, ആം  ആദ്മി പാർട്ടിയെയും കേജ്രിവാളിനെയും ഇല്ലാതാക്കാനും ബിജെപിക്കൊപ്പം ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചില്ലേ ? .

ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ

രാജ്യം മുഴുവൻ നടന്ന പല തെരഞ്ഞെടുപ്പുകളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉപയോഗിച്ച് അനേകം തട്ടിപ്പുകൾ നടന്നിട്ടും രാജ്യവ്യാപകമായി അതിനെതിരെ ശക്തമായ പ്രക്ഷോപം നടത്തുവാനോ , ഒരു കേസ് ഫയൽ ചെയ്ത് തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലേയ്ക്ക് കൊണ്ടുവരുവാനോ കാര്യമായി ഒന്നും ചെയ്തില്ല. അത് മാത്രമല്ല  ദില്ലിയ്ക്ക് പുറമെ ബഹുഭൂരിപക്ഷത്തോടെ ആം ആദ്മി പാർട്ടി അധികാരത്തിലെത്തുമെന്ന് എല്ലാ മാധ്യമങ്ങളും പ്രവചിച്ച , കഴിഞ്ഞ പഞ്ചാബ് തെരഞ്ഞെടുപ്പിൽ ബി ജെ പിയുമായി സഹകരിച്ച് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പിലൂടെ കോൺഗ്രസ് പഞ്ചാബിൽ അധികാരത്തിലെത്തി. പ്രത്യുപകാരമായി മറ്റ് സംസ്ഥാനങ്ങളിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പിനെതിരെ പ്രതികരിക്കാതിരിക്കുകയും ചെയ്തില്ലേ ?.

ഇന്നത്തെ കോൺഗ്രസ് നേതാവ് നാളത്തെ ബിജെപി നേതാവ് 

ബി ജെ പിക്ക് വേണ്ടി പ്രവർത്തിക്കുന്ന നേതാക്കന്മാർ അധവധിയുണ്ട് കോൺഗ്രസ് പാർട്ടിയിൽ. ഈ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കോൺഗ്രസിൽ നിന്ന് നൂറോളം എംഎൽഎ മാരും എംപിമാരുമാണ് ബി ജെ പിയിലേക്ക് പോയത്. എം എൽ എ മാരും , എം പി മാരും ബി ജെ പിയിലേക്ക് പോകാതിരിക്കാൻ പുറം ലോകവുമായി ബന്ധപ്പെടാതിരിക്കാൻ മൊബൈൽ ഫോണുൾപ്പടെയുള്ള എല്ലാ സൗകര്യങ്ങളും ഒഴിവാക്കി ഹോട്ടലുകളിലും റിസോർട്ടുകളിലും അടച്ചിടേണ്ട ഗതികേടല്ലേ ഇപ്പോൾ കോൺഗ്രസിനുള്ളത് ?.

ജനസമ്മതിയില്ലാത്ത നേതാക്കന്മാരുടെ ഉപദേശം

അഹമ്മദ് പട്ടേൽ , എ. കെ. ആന്റണി , വയലാർ രവി , പി. ജെ. കുര്യൻ , പി സി ചാക്കോ തുടങ്ങി പൊതുസമൂഹത്തിനിടയിൽ യാതൊരു സ്വാധീനവുമില്ലാത്ത നേതാക്കന്മാർ നൽകുന്ന ഉപദേശങ്ങൾ കോൺഗ്രസിന് തകർച്ചകൾ മാത്രം നൽകുന്നു . രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കേണ്ട അധികാര മോഹികളായ ഇക്കൂട്ടരെ ഒഴിവാക്കി പുതുതലമുറയ്ക്ക് അവസരം നൽകാതെ കോൺഗ്രസ് ദിനംപ്രതി തകർന്നുകൊണ്ടിരിക്കുകയല്ലേ ?.

കാലത്തിനൊപ്പം വളരാത്ത രാഷ്ട്രീയം

കോൺഗ്രസ്സുകാർ ആം ആദ്മി പാർട്ടിയെ വിലയിരുത്തുന്നത് കോൺഗ്രസിനെ ഡെൽഹിയിൽ തോൽപിച്ച പാർട്ടി എന്നതിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ അതാകട്ടെ പാക്വതയില്ലാത്ത വെറും വൈകാരിക സമീപനമാണ്. കോൺഗ്രസ്സുകാർ കരുതുന്നത് ബിജെപിയെ നേരിടാൻ ദേശീയ തലത്തിൽ കോൺഗ്രസ്സിന് മാത്രമേ കഴിയുള്ളൂ എന്നാണ്. അതുകൊണ്ട് കോൺഗ്രസിനെ തോൽപ്പിക്കുന്ന പാർട്ടികൾ എല്ലാം ബിജെപി യെ സഹായിക്കുന്നു എന്നാണ് അവർ പറഞ്ഞു പരത്തുന്നത്. കോൺഗ്രസിന് മാത്രമേ ബിജെപിയെ നേരിടാനാകൂ എന്നത് ശരിക്കും   തെറ്റായ രാഷ്ട്രീയ വിലയിരുത്തലാണ് . കാരണം കോൺഗ്രസ് ദേശീയ തലത്തിൽ തകർന്നടിഞ്ഞ പാർട്ടിയായി മാറി കഴിഞ്ഞു . വെറും 50 സീറ്റിലേക്ക് കോൺഗ്രസ് ചുരുങ്ങിയിരിക്കുന്നു. അതായത് ബിജെപിക്ക് ഒരു സംസ്ഥാനത്ത് നിന്ന് കിട്ടിയ ആകെ സീറ്റിൻറെ എണ്ണം പോലും കോൺഗ്രസിന് മൊത്തം രാജ്യത്ത് നിന്ന് കിട്ടിയിട്ടില്ല. അപ്പോൾ ബിജെപിയെ എതിർക്കാൻ കോൺഗ്രസിന് കഴിവില്ലെന്ന് വ്യക്തമല്ലേ ?.

അപ്പോൾ പിന്നെ ബി ജെ പിയെ എതിർക്കാൻ എങ്ങനെ കഴിയും ?.

ഓരോ സംസ്ഥാനത്തും പ്രാദേശികമായി ബിജെപിയെ തകർത്തു കൊണ്ടിരിക്കുന്ന പാർട്ടികൾക്ക് മാത്രമേ അതിന് കഴിയൂ. അതാണ് മമതാ ബാനർജി , അരവിന്ദ് കെജ്രിവാൾ , എസ് പി , ബി എസ് പി , വൈ എസ് ആർ കോൺഗ്രസ് , കേരളത്തിൽ ഇടതുപക്ഷം , തമിഴ് നാട്ടിൽ ഡി എം കെ , എഐഎഡിഎംകെ , മഹാരാഷ്ട്രയിലെ ശിവസേന തുടങ്ങിയ പാർട്ടികൾ ചെയ്യുന്നത്.

ഈ പാർട്ടികൾ അധികവും ബിജെപിയെ ശക്തമായി പ്രതിരോധിച്ചിട്ടും കോൺഗ്രസ് അത് അംഗീകരിക്കാൻ തയ്യാറല്ല. ഇവരെ കൂടെ നിർത്താതെ കോൺഗ്രസിന് പാർലമെന്റ് പിടിക്കാൻ പറ്റില്ലെന്ന് 100% ഉറപ്പാണ് . പക്ഷേ കോൺഗ്രസ്സുകാർ ചെയ്യുന്നതെന്താണ് ?, ഇവരെയൊക്ക ബിജെപി ഏജൻന്റെന്ന് മുദ്രകുത്തി മാറ്റി നിർത്തുന്നു. എത്ര വലിയ വിഡ്ഢിത്തമാണിത്. ഈ യാഥാർത്ഥ്യങ്ങൾ കോൺഗ്രസിലെ കാര്യവിവരമുളള നേതാക്കൾ തിരിച്ചറിയുന്നുണ്ട്.

പക്ഷെ കോൺഗ്രസിലെ ഷീലാ ദീക്ഷിത്തിനെപ്പോലെയുള്ള ബി ജെ പി അനുകൂല നേതാക്കളും , അധികാര കൊതിയന്മാരായ പാഴ് കിഴവന്മാരും ഒരിക്കലും പ്രതിപക്ഷ കക്ഷികളുമായി ചേർന്ന് നല്ലൊരു സഖ്യം രൂപപ്പെടുത്താൻ തയ്യാറാവില്ല . പകരം ബംഗാളിൽ മമതയുടെ തൃണമൂൽ കോൺഗ്രസിനെയും , ഡെൽഹിയിൽ കേജരിവാളിന്റെ ആം ആദ്മി പാർട്ടിയെയും , കേരളത്തിൽ ഇടതുപക്ഷത്തെയും അകറ്റി നിർത്തി കോൺഗ്രസ്സിനെ വീണ്ടും വീണ്ടും ഇന്ത്യയിൽ ഇല്ലാതാക്കികൊണ്ടിരിക്കുന്നു . കോൺഗ്രസ്സേ… തിരിച്ചറിയുക ….  ഷീലാ ദീക്ഷിത്തിനെപ്പോലെയും , അണ്ണാ ഹസ്സാരെപ്പോലെയും , കിരൺ ബേദിയെപ്പോലെയുമുള്ള ബി ജെ പി ഏജന്റുമാർ നിന്നിൽ നിറഞ്ഞു കവിഞ്ഞിരിക്കുന്നു.

അതുകൊണ്ട് തന്നെ വീണ്ടും ചോദിക്കുന്നു .,, രാജ്യം ഇത്രയധികം അപകടം പിടിച്ച കാലത്ത് കൂടി കടന്നുപോകുമ്പോഴും …  കോൺഗ്രസ്സേ .. എന്തേ നീ ഇനിയെങ്കിലും നന്നാവാത്തേ ?… നിന്നെ നന്നാവാൻ സമ്മതിക്കാത്തത് ഈ പാഴ് കിഴവന്മാരല്ലേ ?. അതുകൊണ്ട് തന്നെ ഈ പാഴ് കിഴവന്മാരുടെ ഉപദേശങ്ങൾക്ക് ചെവികൊടുക്കാതെ ഇന്ത്യയുടെ വളർച്ചയ്ക്ക് കൂട്ട് നിൽക്കുകയല്ലേ നീ ചെയ്യേണ്ടത് ?.

തൃശ്ശൂർ: ‘ഞങ്ങളുടെ ഗോപിക്കുട്ടനുപകരം ദൈവംതന്ന നിധികളാണ് ഇവർ. മൂത്തയാളെ ഞങ്ങൾ ഗോപിക്കുട്ടൻ എന്നുതന്നെ വിളിക്കും. ഇളയവനെ ഗോകുൽകുട്ടനെന്നും’. കൃഷ്ണമണിപോലെ കാത്ത ഏകമകൻ ബൈക്കപകടത്തിൽ മരിച്ചപ്പോൾ തളർന്നുപോയ ലളിതയും മണിയും ഈ ഇരട്ടക്കുട്ടികളുടെ പാൽപുഞ്ചിരിയിൽ വേദന മറക്കുകയാണ്. 54-ാം വയസ്സിൽ, ഐ.വി.എഫ്.(ഇൻ വിട്രോഫെർട്ടിലൈസേഷൻ) എന്ന കൃത്രിമഗർഭധാരണത്തിലൂടെയാണ് ലളിത രണ്ട് ആൺകുട്ടികളുടെ അമ്മയായത്.

2017 മേയ് 17-നാണ് ബൈക്കിൽ ലോറിയിടിച്ച് ഗോപിക്കുട്ടൻ മരിച്ചത്. ജീവിതം നിശ്ചലമായെന്നു തോന്നിത്തുടങ്ങിയതോടെയാണ് ജീവിതസായന്തനത്തിലും ഒരുകുഞ്ഞ് വേണമെന്ന ആഗ്രഹം ഈ ദമ്പതിമാർക്കുണ്ടായത്. 35-ാം വയസ്സിൽ പ്രസവം നിർത്തിയ ലളിതയുടെ മുന്നിലുള്ള പോംവഴി കൃത്രിമഗർഭധാരണം മാത്രമായിരുന്നു. ഓട്ടോഡ്രൈവറായ മണിക്ക് അതിനുള്ള ചെലവ് താങ്ങാനാവുമായിരുന്നില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ മണി ഗൈനക്കോളജിസ്റ്റ് ഡോ. കൃഷ്ണൻകുട്ടിയെ കാണാൻപോയി.

കഷ്ടപ്പാടും ആഗ്രഹവും ഡോക്ടറോട് പറഞ്ഞു. മരുന്നിന്റെ തുകമാത്രം നൽകിയാൽമതി ചികിത്സ സൗജന്യമായി ചെയ്തുതരാമെന്ന ഡോക്ടറുടെ വാക്കുകൾ അവർക്ക് ആശ്വാസമായി. ഏഴുമാസത്തെ ചികിത്സ വിജയംകണ്ടു. കൃത്രിമ ഗർഭധാരണത്തിലൂടെ മൂന്നുകുഞ്ഞുങ്ങൾ. പക്ഷേ, വിധി പിന്നെയും അവരെ പരീക്ഷിച്ചു.

ഒരു കുഞ്ഞിനെ ഗർഭകാലത്ത് നഷ്ടമായി. നവംബർ രണ്ടിന് തുടർചികിത്സയ്ക്കായി ലളിതയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഡോ. റീന ഷാജിയുടെ നേതൃത്വത്തിലായിരുന്നു പിന്നീട് ചികിത്സ. 34-ാം ആഴ്ചയിൽ ഡോ. മേഘ ജയപ്രകാശിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. ജനിച്ചപ്പോൾ തൂക്കക്കുറവുണ്ടായിരുന്നെങ്കിലും ഇപ്പോൾ അവർ പൂർണ ആരോഗ്യവാന്മാരാണ്.

തലോരിലെ കൊച്ചുവീട് വൃത്തിയാക്കിയിട്ടുവേണം മക്കളുമായി അവിടേക്കുകയറാനെന്ന് മണി പറയുന്നു. അതുവരെ അമ്മയും മക്കളും ഒളരിയിലുള്ള നഴ്സിങ് ഹോമിലാണു താമസം. ‘ഇവർക്ക് ഇവിടത്തെ ഡോക്ടർമാർ പേരിടാമെന്ന് പറഞ്ഞിട്ടുണ്ട്, ഞങ്ങളിട്ടത് വിളിപ്പേരായി കിടക്കട്ടെ. എന്റെ ഒാട്ടോയുടെ േപരും ഇനി ഇതുതന്നെ’- മണി ചിരിയോടെ പറയുന്നു.

ഐ.വി.എഫ്.

ബീജവും അണ്ഡവും ശരീരത്തിനു പുറത്തുവെച്ചു സംയോജിപ്പിക്കുകയും ഭ്രൂണത്തെ പിന്നീടു ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. 40 ശതമാനത്തോളമാണ് വിജയസാധ്യത.

Copyright © . All rights reserved