ഐക്യരാഷ്ട്ര പൊതുസഭയുടെ 74-ാമത് സമ്മേളനത്തില്‍ ഇന്ത്യക്കെതിരെയും ആർഎസ്എസിനെതിരെയും രൂക്ഷമായി വിമർശിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കാശ്മീർ വിഷയം ഉയർത്തിയായിരുന്നു ഇമ്രാൻ ഇന്ത്യയിലെ നരേന്ദ്രമോദി സർക്കാറിനെയും നടപടികളെയും വിമർശിച്ച് രംഗത്തെത്തിയത്. കാശ്മീരിൽ ഇന്ത്യ നടപ്പാക്കുന്ന കർഫ്യൂ മനുഷ്യത്വ രഹിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ കാശ്മീർ വിഷയം പരാമർശിക്കാതെയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്തത്.
പുൽവാമ സംഭവിച്ചപ്പോൾ ഇന്ത്യ ഉടൻ പാകിസ്താനെ കുറ്റപ്പെടുത്തിയെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. എന്നാൽ ഞങ്ങൾ അവരോട് തെളിവ് ചോദിച്ചു, പകരം അവർ വിമാനം അയക്കുകയായിരുന്നു. പ്രധാനമന്ത്രി മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവും നുണയുടെ അടിസ്ഥാനത്തിലായിരുന്നു. “ഞാൻ പാകിസ്താനെ ഒരു പാഠം പഠിപ്പിച്ചു” എന്നയിരുന്നു തെരഞ്ഞെടുപ്പ് വേളയിൽ പ്രധാനമന്ത്രി മോദി പ്രചാരണം നടത്തിയത്. അത് നുണയാണ് ഇമ്രാൻ ഖാൻ പറഞ്ഞു.
ആർഎസ്എസിന്റെ ആശയങ്ങളിൽ വിശ്വസിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി മോദി. അഡോൾഫ് ഹിറ്റ്ലർ, ബെനിറ്റോ മുസ്സോളിനി എന്നിവരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട സംഘടനയാണ് ആർഎസ്എസ്. ആർഎസ്‌എസ് മുസ്ലീങ്ങളുടെ വംശീയ ഉന്മൂലനത്തിൽ വിശ്വസിക്കുന്നു. എന്നാൽ അഹങ്കാരം പ്രധാനമന്ത്രി മോദിയെ അന്ധനാക്കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കാശ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 പ്രകാരമുള്ള വ്യവസ്ഥകൾ റദ്ദാക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തെക്കുറിച്ചും ഇമ്രാൻ പ്രസംഗത്തിൽ പരാമർശിച്ചു. 50 ദിവസങ്ങളായി കാശ്മീരിൽ കശ്മീരിലെ കർഫ്യൂ നിലനിൽക്കുകയാണ്. അത് പിൻവലിക്കുമ്പോൾ അവിടെ വലിയ രക്തച്ചൊരിച്ചിൽ ഉണ്ടാകുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
കശ്മീരിലെ കർഫ്യൂ നീക്കിയാൽ എന്ത് സംഭവിക്കുമെന്ന് പ്രധാനമന്ത്രി മോദി ചിന്തിച്ചിട്ടുണ്ടോ? നിങ്ങൾ പ്രത്യേക പദവി പിൻവലിച്ചുവെന്ന് കശ്മീരിലെ ആളുകൾ അംഗീകരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? കശ്മീരിലെ ആയിരക്കണക്കിന് കുട്ടികളെ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്. അവരും പുറത്തുവരും സംസ്ഥാനത്തെ കർഫ്യൂ നീക്കിയാൽ അവർ തെരുവുകളിൽ ഇറങ്ങും. ശേഷം തെരുവുകളിൽ സൈന്യം അവരെ വെടിവച്ചുകൊല്ലും. ഇന്ന് ഇന്ത്യൻ സൈന്യം പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും കേൾക്കുന്നു. എന്നാൽ കർഫ്യൂ നീക്കിയ ശേഷം കശ്മീരിൽ എന്ത് സംഭവിക്കും, അവിടെ പുൽവാമയെപോലെ മറ്റൊരു ഭീകരാക്രമണം ഉണ്ടാകും. അപ്പോഴും ഇന്ത്യ പാകിസ്താനെ കുറ്റപ്പെടുത്തുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇന്ത്യയിൽ ദശലക്ഷക്കണക്കിന് മുസ്‌ലിംകളുണ്ട്. പ്രധാനമന്ത്രി മോദി, അവർ എന്താണ് ചിന്തിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ. രക്തച്ചൊരിച്ചിലുണ്ടായാൽ മുസ്‌ലിംകൾ തീവ്രവാദികളാകും. നിങ്ങൾ മുസ്‌ലിംകളെ തീവ്രവാദികളാവാൻ, അവർ ആയുധമെടുക്കാൻ നിർബന്ധിക്കപ്പെടുകയാണ് ഖാൻ പറയുന്നു.
പാകിസ്താനെക്കാൾ നാല് മടങ്ങ് വലിയ രാജ്യമാണ് തങ്ങളുട അയൽരാജ്യം. ഞങ്ങൾ എന്തു ചെയ്യും? ഇക്കാര്യം ഞാൻ എന്നോട് തന്നെ പല തവണ ചോദിച്ചിട്ടുണ്ട്. വേണ്ടിവന്നാൽ ഞങ്ങൾ യുദ്ധം ചെയ്യും, എന്നാൽ രണ്ട് ആണവ രാജ്യങ്ങൾ പോരാടുമ്പോൾ എന്ത് സംഭവിക്കുമെന്ന് ചിന്തിക്കുണം ഇമ്രാൻ ഖാൻ ചോദിക്കുന്നു.
ലോകത്തെ ഇസ്ലാമോഫോബിയ വിഷയം ഉയർത്തിയായിരുന്നു പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തന്റെ പ്രസംഗം ആരംഭിച്ചത്. വേൾഡ് ട്രേഡ് സെന്റർ 9/11 ആക്രമണത്തിന് ശേഷം ലോകത്ത് ഇസ്‌ലാമോഫോബിയ വളരെ വേഗതയിൽ വളർന്നിട്ടുണ്ട്. അത് ഭയപ്പെടുത്തുന്നതാണ്. ജനങ്ങൾക്കിടയിൽ കടുത്ത ഭിന്നത സൃഷ്ടിക്കുകയാണ്, യൂറോപ്യൻ രാജ്യങ്ങളിലെ മുസ്‌ലിംകൾ പാർശ്വവൽക്കരിക്കപ്പെട്ടുവെന്നു. ഇത് വലിയ പ്രത്യാഖാതങ്ങൾ സൃഷ്ടിക്കുമെന്നും ഇമ്രാന്‍ ഖാൻ പറയുന്നു.
ലോക ജീവിത ക്രമത്തിൽ ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വർദ്ധിച്ച് വരികയാണ്. ഇത് കൂടുതൽ ദാരിദ്ര്യത്തിനും മരണത്തിനും കാരണമാകുന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ലോകത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ച ഇമ്രാൻ ഖാൻ അഴിമതി, നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയെ ചെറുക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, കാലാവസ്ഥാ വ്യതിയാനവും തീവ്രവാദവും ഉയർത്തിക്കാട്ടിയായിരുന്നു ഐക്യരാഷ്ട്ര പൊതുസഭയുടെ 74-ാമത് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. ലോകത്തിന് യുദ്ധം നൽകാതെ സമാധാനത്തിന്റെ സന്ദേശമാണ് ഇന്ത്യ നൽകിയിട്ടുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു. ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളിൽ ഇന്ത്യ നൽകിയ സംഭാവന വളരെ വലുതാണ്. രാജ്യം ഇതിനായി മറ്റേത് രാജ്യത്തേക്കാളും ഈ ദൗത്യങ്ങൾക്കായി ഇന്ത്യ ത്യാഗം ചെയ്തിട്ടുണ്ട്. ലോകത്തിന് യുദ്ധം നൽകാതെ സമാധാനത്തിന്റെ സന്ദേശമാണ് നൽകിയിട്ടുള്ളത്. എന്നാൽ ഭീകരത ഏതെങ്കിലും ഒരു രാജ്യത്തിന് വെല്ലുവിളിയല്ല, മറിച്ച് എല്ലാ രാജ്യങ്ങൾക്കും മനുഷ്യവർഗത്തിനും മൊത്തത്തിൽ വെല്ലുവിളിയാണ്. അതിനാൽ മനുഷ്യരാശിക്കുവേണ്ടി, ലോകം മുഴുവൻ ഭീകരതയ്‌ക്കെതിരെ ഒന്നിക്കണമെന്നും മോദി ആവശ്യപ്പെട്ടു. രണ്ടാം തവണ അധികാരത്തില്‍ എത്തിയതിന് ശേഷം ഇതാദ്യമായാണ് മോദി യുഎന്‍ പൊതുസഭയില്‍ ലോകനേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.
പാലാ ഉപതെരഞ്ഞെടുപ്പിൽ കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന കെ എം മാണിയുടെ പിൻഗാമിയായി എൻസിപി നേതാവും മുൻ സിനിമ, സ്പോര്‍ട്സ് താരവുമായ മാണി സി കാപ്പൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് .കെ.എം.മാണി അടക്കി വാണിരുന്ന പാലാ നിയമസഭാ മണ്ഡലത്തെ ഇനി മറ്റൊരു മാണി നയിക്കുമ്പോൾ പാലായുടെ പുതിയ മാണിക്യത്തെ കുറിച്ച് കൂടുതലറിയാം
പാല നിയോജകമണ്ഡലത്തിൽ പുതിയ താരോദയമായ മാണി സി കാപ്പൻ സുദീര്‍ഘമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിലുപരിയായി ചലച്ചിത്ര, സ്പോര്‍ട്സ് മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ആളാണ്
1956 മെയ് 30ന് പാലായിൽ ചെറിയാൻ ജെ കാപ്പന്‍റെയും ത്രേസ്യാമ്മയുടെയും ഏഴാമത്തെ മകനായി ആണ് മാണി സി കാപ്പൻ ജനിച്ചത് … സ്വാതന്ത്ര്യസമര സേനാനിയും അഭിഭാഷകനുമായിരുന്ന പിതാവ് ചെറിയാൻ ജെ കാപ്പൻ നിയമസഭാംഗം, പാലാ മുനിസിപ്പൽ ചെയര്‍മാൻ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച വ്യക്തിയാണ് . ചങ്ങനാശ്ശേരിയിലെ പാലത്തിങ്കൽ കുടുംബാംഗമായ ആലീസാണ് ഭാര്യ. ചെറിയാൻ കാപ്പൻ, ടീന, ദീപ എന്നിവർ മക്കളാണ്.
കുട്ടിക്കാലത്തു പഠനത്തെക്കാള്‍ സ്പോര്‍ട്സിലായിരുന്നു മാണി സി കാപ്പന് താത്പര്യം. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലും മടപ്പള്ളി സര്‍ക്കാര്‍ കോളേജിലും കലാലയ ജീവിതം പൂര്‍ത്തിയാക്കിയ മാണി സി കാപ്പൻ ഒരു ശരാശരി വിദ്യാര്‍ത്ഥി മാത്രമായിരുന്നു.
എന്നാൽ വോളിബോള്‍ താരമെന്ന നിലയിൽ അദ്ദേഹം പേരെടുത്തിരുന്നു . കോളേജ് വിദ്യാഭ്യാസകാലത്ത് സംസ്ഥാന വോളിബോള്‍ ടീമിൽ നാല് വര്‍ഷത്തോളം കളിച്ചിട്ടുണ്ട്. നാല് വര്‍ഷത്തോളം കാലിക്കറ്റ് സര്‍വകലാശാല ടീം ക്യാപ്റ്റനുമായിരുന്നു . തുടർന്ന് കെഎസ്ഇബി വോളിബോള്‍ ടീമിലും എത്തി . ഏകദേശം ഒരു വര്‍ഷത്തോളം പ്രൊഫഷണൽ സ്പോര്‍ട്സിൽ ചെലവഴിച്ച മാണി സി കാപ്പൻ 1978ൽ അബുദബി സ്പോര്‍ട്സ് ക്ലബിലേയ്ക്ക് ചേക്കേറി.
അന്തരിച്ച ഇതിഹാസ തരാം ജിമ്മി ജോർജിനൊപ്പം അബുദാബി സ്പോർട്സ് ക്ലബ്ബിൽ കളിക്കുവാൻ സാധിച്ച ചുരുക്കം ചില മലയാളികളിൽ ഒരാളാണ് മാണി സി കാപ്പൻ. നാലു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം നാട്ടിലേക്ക് തിരികെയെത്തി സിനിമ രംഗത്തേക്ക് തിരിഞ്ഞു. 14 വർഷത്തോളം കായിക രംഗത്ത് സജീവമായ അദ്ദേഹത്തെ നിരവധി കായിക പുരസ്കാരങ്ങൾ തേടിയെത്തിയിട്ടുമുണ്ട് .
ഇരുപത്തിഅഞ്ചോളം ചിത്രങ്ങളിൽ മാണി സി കാപ്പൻ അഭിനയിച്ചു . 1960ൽ പുറത്തിറങ്ങിയ സീത ആയിരുന്നു ആദ്യ ചിത്രം. തുടര്‍ന്ന് കുസൃതിക്കാറ്റ്, യുവതുര്‍ക്കി, ആലിബാബയും ആറര കള്ളന്മാരും, ഫ്രണ്ട്സ്, ഇരുവട്ടം മണവാട്ടി തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഇതോടൊപ്പം ജനം (1993), കുസൃതിക്കാറ്റ് (1995), കുസൃതി (2004), മാന്നാർമത്തായി സ്പീക്കിങ്ങ് (1995), മാൻ ഓഫ് ദ് മാച്ച് (1996), മേലേപ്പറമ്പിൽ ആൺവീട് (1993), നഗരവധു (2001) എന്നീ ചിത്രങ്ങളുടെ നിര്‍മാതാവ് കൂടിയായിരുന്നു അദ്ദേഹം. 2012ൽ ബോറോലാര്‍ ഖോര്‍ എന്ന ആസാമീസ് – ബെംഗാളി ചിത്രം അദ്ദേഹം സംവിധാനം ചെയ്തിട്ടുമുണ്ട്.
സിനിമയോടൊപ്പം തന്നെ കോൺഗ്രസ് എസ്സിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് കടന്ന മാണി സി കാപ്പൻ സംസ്ഥാന ട്രെഷറർ ആയിരുന്നു. പിന്നീട് കോൺഗ്രസ് എസ് എൻ.സി.പിയായി മാറിയപ്പോഴും അദ്ദേഹം സംസ്ഥാന ഭാരവാഹിയായി.
2000 – 2005 കാലയളവിൽ പാല മുനിസിപ്പൽ കൗൺസിലറായും തുടര്‍ന്ന് നാളികേര വികസന ബോര്‍ഡ് വൈസ് ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചു. . മാണി സി കാപ്പൻ കൗൺസിലർ ആയിരുന്ന സമയത്ത് തന്നെ അദ്ദേഹത്തിൻ്റെ സഹോദരന്മാരായ ജോർജ് സി കാപ്പൻ, ചെറിയാൻ സി കാപ്പൻ എന്നിവരും കൗൺസിലർമാരായിരുന്നു. ഒരു കുടുംബത്തിൽ നിന്നും തന്നെ മൂന്ന് കൗൺസിലർമാർ എന്ന അപൂർവ്വ നേട്ടം കാപ്പൻ കുടുംബത്തിന് സ്വന്തമായി. മൂന്ന് തവണ ഇടതുപക്ഷ മുന്നണി നിയമസഭാ സ്ഥാനാർത്ഥിയായി പാലായിൽ മത്സരിച്ചിട്ടുണ്ട്. നിലവിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ ദേശീയ വർക്കിംഗ് കമ്മിറ്റി മെമ്പറാണ്.
മുൻപ് 2006ലും 2011ലും 2016ലും ഇടതുപക്ഷ മുന്നണിയായി നിയമസഭാ തെരഞ്ഞെടുപ്പിൽ മാണിയ്ക്കെതിരെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. എന്നാൽ കെ എം മാണിയെ തോൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.. . എന്നാൽ 1996ൽ 23,790 വോട്ടിന്‍റെ റെക്കോഡ് ലീഡ് സൃഷ്ടിച്ച കെ എം മാണിയുടെ ലീഡ് കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും 8000 കടന്നിട്ടില്ല – കാരണം ഈ മൂന്ന് തവണയും എതിരാളി മാണി സി കാപ്പൻ ആയിരുന്നു . ഇന്നിതാ കെ എം മണിയില്ലാത്ത പാലായിൽ വിജയിക്കുകയും ചെയ്തിരിക്കുന്നു രാഷ്ട്രീയത്തോടൊപ്പം സിനിമയെയും ഒപ്പം നിര്‍ത്തിയ കേരളത്തിലെ വിരലിലെണ്ണാവുന്ന നേതാക്കളിലൊരാളായ മാണി സി കാപ്പൻ
കോവളത്ത് വാഹനത്തിന് സൈഡ് കൊടുക്കാത്തതിന് യുവാവിനെ കുത്തികൊലപ്പെടുത്തുന്നതിന്റ ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ രാത്രിയാണ് വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന പേരില്‍ കോവളം സ്വദേശി സൂരാജിനെ കുത്തികൊലപ്പെടുത്തിയത്. പ്രതി ഓട്ടോ ഡ്രൈവര്‍ മനുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍് ചെയ്തു.
രാവിലെ മനുവിന്റെ വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് ഇന്നലെ രാത്രി ഏഴരയോടെ സൂരജിനെ മനു ആക്രമിച്ചത്. ആഴാകുളത്തിന് സമീപമുള്ള ഓട്ടോ സ്്റ്റാന്‍ില്‍ ബൈക്കിലെത്തിയ സൂരജിനെയും സുഹൃത്ത് വിനീഷ് ചന്ദ്രയേയും നടന്ന് അടുത്തുവന്ന മനു കുത്തി വീഴ്ത്തുകയായിരുന്നു. തുടരെ തുടരെ കത്തികൊണ്ട് ആക്രമിച്ച മനു സൂരുജിനെയും വിനീഷിനെയും മാരകമായി പരിക്കേല്‍പ്പിച്ചു
ഇന്നലെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത മനുവിനെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. പ്രതിയും കൊല്ലപ്പെട്ട സൂരജനും തമ്മില്‍ മുന്‍വൈരാഗ്യമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സൂരജ് കൊല്ലപ്പെട്ടതിന്റെ പ്രതികാരത്തില്‍ മനു ഓട്ടോ ഓടിക്കുന്ന സ്റ്റാന്‍ഡും മനുവിന്റെ അച്ഛന്റെ തട്ടുകടകളും സൂരജിന്റെ സുഹൃത്തുക്കള്‍ അടിച്ചു തകര്‍ത്തു. കത്തികുത്തില്‍ പരിക്കേറ്റേ സൂരജിന്റെ സുഹൃത്ത് വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്.
കേരള കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന പാലാ മണ്ഡലം തമ്മിലടികൊണ്ട് കൈവിട്ട കാഴ്ചയാണ് ഇന്ന് നടന്ന വോട്ടെണ്ണലില്‍ നടന്നത്. അനൈക്യത്തിനെതിരെ യുഡിഎഫ് നേതാക്കള്‍ വരെ രൂക്ഷഭാഷയിലാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. 54 വര്‍ഷത്തിന് ശേഷമാണ് എല്‍ഡിഎഫ് പാലാ മണ്ഡലത്തില്‍ വിജയമുറപ്പിക്കുന്നത്. ഇപ്പോഴിതാ കേരള കോണ്‍ഗ്രസിനെയും ജോസ് കെ മാണിയേയും പരസ്യമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഷോണ്‍ ജോര്‍ജ്. ചീഞ്ഞ കൈതച്ചക്കയുടെ ചിത്രത്തോടൊപ്പമാണ് പോസ്റ്റ്. ജോസ് ടോം മല്‍സരിച്ചത് കൈതച്ചക്ക ചിഹ്നത്തിലാണ്.
ഷോണിന്റെ കുറിപ്പ് ഇങ്ങനെ:
അമ്പത് വർഷകാലം കൊണ്ട് കെ.എം.മാണി ഉണ്ടാക്കിയത് അഞ്ച് വർഷകാലം കൊണ്ട് ജോസ് കെ.മാണിയും ഭാര്യയും ചേർന്ന് കൈയ്യടക്കാം എന്ന് വിചാരിച്ചാൽ ……ഇവിടെയുള്ള കേരള കോൺഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണ് എന്ന് കരുതരുത്…..
മൂന്ന് മാസങ്ങൾക്ക് മുമ്പ് 33,000 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്ന പാലാ നിയോജകമണ്ഡലത്തെ ഈ അവസ്ഥ എത്തിക്കാൻ ജോസ് കെ.മാണി നിങ്ങളുടെ നിലപാടുകൾ മാത്രമാണ് കാരണം..ഇനിയെങ്കിലും നന്നാവാൻ നോക്കൂ…
കോട്ടയം: പാര്‍ട്ടിയുടെ ജീവനാഡിയായ മണ്ഡലം കൈവിട്ടു പോകുമെന്നുറപ്പായതോടെ കേരള കോണ്‍ഗ്രസില്‍ അഭ്യന്തര കലാപം രൂക്ഷമായി. പാര്‍ട്ടി വോട്ടുകള്‍ എല്‍ഡിഎഫിന് മറിച്ചെന്ന ആരോപണവുമായി ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങള്‍ രംഗത്തു വന്നിട്ടുണ്ട്.
പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ ലീഡ് പിടിച്ചതിന് പിന്നാലെ പിജെ ജോസഫാണ് വോട്ടുകച്ചവടം എന്ന ആരോപണവുമായി രംഗത്തു വന്നത്. കേരള കോണ്‍ഗ്രസിലെ ജോസ് വിഭാഗക്കാര്‍ ഇടതുപക്ഷത്തിന് വോട്ടു മറിച്ചെന്നായിരുന്നു ജോസഫിന്‍റെ ആരോപണം.
തൊട്ടു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമും വോട്ടുകച്ചവടം എന്ന ആരോപണം ആവര്‍ത്തിച്ചു. യുഡിഎഫിന്‍റെ ശക്തികേന്ദ്രമായ രാമപുരത്തെ ബിജെപി വോട്ടുകള്‍ ഇടതുപക്ഷത്തിന് ലഭിച്ചെന്ന് ആരോപിച്ച ജോസ് ടോം കള്ളന്‍ കപ്പലില്‍ തന്നെയുണ്ടെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നും പണി കിട്ടിയെന്ന സൂചനയോടെ പറഞ്ഞു.
യുഡിഎഫില്‍ നിന്നും തനിക്ക് വോട്ടുകള്‍ ചോര്‍ന്ന് കിട്ടിയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗക്കാരുടെ വോട്ടുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ ബിഡിജെഎസില്‍ നിന്നും എസ്എന്‍ഡിപിയില്‍നിന്നും തനിക്ക് വോട്ടുകള്‍ കിട്ടി. ബിജെപി വോട്ടുകള്‍ ഇടതിന് മറിഞ്ഞെന്ന ആരോപണവും അദേഹം തള്ളിക്കളഞ്ഞു.
എൽഡിഎഫ് പ്രവർത്തകർ കെഎം മാണിയുടെ വീടിനു മുൻപിൽ നടത്തിയ പ്രകടത്തിൽ നേരിയ സംഘർഷം. പ്രകടമായി വന്ന പ്രവർത്തകർ മാണിയുടെ വീടിനു മുൻപിൽ തടിച്ചു നിന്ന് കേരളകോൺഗ്രസ് പ്രവർത്തകരും തമ്മിൽ മുദ്രാവാക്യം വിളിയുണ്ടാകുകയും ഉന്തും തള്ളും ഉണ്ടായി. സംഘർഷ സമയത്തു വിരൽ എണ്ണാവുന്ന പോലീസ് മാത്രം ഉണ്ടായിരുന്നു. പിന്നീട് പ്രവർത്തകരെ പോലീസിനൊപ്പം ചേർന്ന് നേതാക്കൾ പിടിച്ചു മാറ്റുകയായിരുന്നു. കുടുതൽ വിവരങ്ങൾ വെളിവായിട്ടില്ല
പാലാ ഉപതിരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ ലീഡ് നില ഉയർത്തുന്നത് ഇടതുസർക്കാരിനുള്ള അംഗീകാരമാണെന്ന് എൻസിപി ദേശീയ സെക്രട്ടറി ടി പി പീതാംബരൻ. പാലായിലെ ജനങ്ങൾ നേരത്തേ തന്നെ മാണി സി കാപ്പനെ അംഗീകരിച്ചിട്ടുണ്ട്. മാണി സി കാപ്പന് വ്യക്തമായ സ്വാധീനം ഇവിടെയുണ്ട്.
മാണിസാറിനെ പോലൊരു അതികായൻ നിന്നപ്പോഴും ഭൂരിപക്ഷം കുറച്ചു കൊണ്ടുവരാൻ എൽഡിഎഫിന് കഴിഞ്ഞിരുന്നു. ഇത് നാലാം തവണയാണ് മാണി സി കാപ്പൻ പാലായിൽ മത്സരത്തിനിറങ്ങുന്നത്. ആ സ്നേഹം ജനങ്ങൾക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ മാണി സി കാപ്പൻ ലീഡ് നില ഉയർത്തുകയാണ്. 3757 ആണ് നിലവിലെ ലീഡ് നില. ഭരണങ്ങാനം പഞ്ചായത്തിലും മാണി സി കാപ്പൻ നേട്ടം കൊയ്യുകയാണ്.
പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മാണി സി കാപ്പൻ. പാലാ നഗരസഭ കൂടി എണ്ണത്തിരൂമ്പോൾ ലീഡ് പതിനായിരം കടക്കുമെന്നും മാണി സി കാപ്പൻ പ്രതികരിച്ചു.
‘പാലാ മുൻസിപ്പാലിറ്റി കൂടി എണ്ണട്ടെ, അപ്പോ കാണാം. ലീഡ് 10,000 കടക്കും. എസ്എൻഡിപി വോട്ടുകൾ ലഭിച്ചിട്ടുണ്ട്. അസ്വസ്ഥരായ കേരള കോൺഗ്രസിന്റെയും ജനപക്ഷത്തിന്റെയും ഉൾപ്പെടെ എല്ലാ കക്ഷികളുടെയും വോട്ട് ലഭിച്ചിട്ടുണ്ട്”- മാണി സി കാപ്പൻ പ്രതികരിച്ചു.
വോട്ടെണ്ണൽ പകുതി ആയപ്പോൾ എൽഡിഎഫിന് വൻ മുന്നേറ്റം. മാണി സി കാപ്പന്റെ ലീഡ് 4000 കടന്നു. യുഡിഎഫ് സ്ഥാനാർഥി നിലവിൽ ചിത്രത്തിലെ ഇല്ലാത്ത അവസ്ഥയാണ്. യുഡിഎഫിന്റെ ഉറച്ച കോട്ടയിൽ പോലുമാണ് എൽഡിഎഫ് മുന്നേറ്റമെന്നതും ശ്രദ്ധേയമാണ്.
നാലു പഞ്ചായത്തുകളിലും മുന്നേറി മാണി സി.കാപ്പന്‍. കടനാട്ടും (870 വോട്ട്) രാമപുരത്തും (751 വോട്ട്) മേലുകാവിലും ഇടതുമുന്നണി ലീഡ് നേടി. ബിജെപി എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് ജോസ് ടോം ആരോപിച്ചു. യുഡിഎഫിന്റെ വോട്ടാണ് തനിക്ക് കിട്ടിയതെന്ന് മാണി സി.കാപ്പന്‍ തിരിച്ചടിച്ചു. രാമപുരത്ത് ബിജെപിക്ക് വോട്ട് കുറഞ്ഞു. ഇത് പരിശോധിക്കുമെന്ന് എന്‍.ഹരി വ്യക്തമാക്കി.
ജോസ് ടോം മാണി സി കാപ്പൻ എൻ ഹരി
51194 54137 18044
40.01% 42.31% 14.10
09:15 ആദ്യ റൗണ്ട് വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ കാപ്പൻ 162 വോട്ടിനു മുൻപിൽ
രാമപുരം പഞ്ചായത്തിൽ ഇനി ഏഴു ബൂത്തുകൾ ബാക്കി
09:35 വോട്ട് എണ്ണൽ കേന്ദ്രങ്ങൾ കാലതാമസം നേരിടുന്നു
09:38 രാമപുരം പഞ്ചായത്തു പൂര്ണ്ണമായി മാണി സി കാപ്പൻ 751 വോട്ടിനു മുൻപിൽ
09:40 കടനാട് പഞ്ചായത്തു എണ്ണിത്തുടങ്ങി
രാമപുരത്തു പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ല ജോസ് ടോം
ആശങ്കയില്ലാന്നു എംപി തോമസ് ചാഴികാടൻ
09:49 മൂന്നാം റൗണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ കാപ്പൻ 757 വോട്ടിനു മുൻപിൽ
09:54 മാണി സി കാപ്പൻ 1570 വോട്ടിനു മുൻപിൽ
ജോസ് ടോം സ്ഥാനാർഥി ജോസ് കെ മാണിയുമായി കെ എം മാണിയുടെ വീട്ടിൽ അടച്ചിട്ട മുറിയിൽ ചർച്ച നടത്തുന്നു
കേരള കോൺഗ്രസ്സ് കേന്ദ്രങ്ങളിൽ മ്ലാനത
10: 00 മാണി സി കാപ്പൻ ആദ്യ മുന്ന് പഞ്ചായത്തുകളിലും മുൻപിൽ ലീഡ് 2181
2016 യിൽ കെ എം മണിക്ക് 305 വോട്ടിന്റെ ലീഡ് കിട്ടിയ പഞ്ചായത്തു
ലോകസഭാ ഇലക്ഷനിൽ യുഡിഎഫിനും ചാഴിക്കാടനും 4500 വോട്ടിന്റെ പരിപക്ഷം കിട്ടിയ പഞ്ചായത്തുകൾ
10: 02 കാപ്പന്റെ ലീഡ് 2231 കടന്നു വോട്ട് എണ്ണൽ നാലാം റൗണ്ട് കഴിഞ്ഞു
യുഡിഎഫ് കേന്ദ്രങ്ങളിൽ അങ്കലാപ്പ്, പരാജയം മണക്കുന്നു
10:11 മാണി സി കാപ്പന്റെ ലീഡ് രാമപുരം, കടനാട്, മേലുകാവ്,എണ്ണിക്കഴിഞ്ഞു മുന്നിലവ്, തലനാട് എണ്ണുന്നു 3000 ലീഡ് കഴിഞ്ഞു
യുഡിഫിന്റെ ഉറച്ച കോട്ടയിൽ എൽഡിഎഫിന് മുന്നേറ്റം. രാമപുരം പഞ്ചായത്തില്‍ മാണി സി.കാപ്പന് 700 വോട്ടിന്റെ ലീഡ് നേടി. കടനാട് പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണുകയാണ്.പോസ്റ്റല്‍ വോട്ടില്‍ തുല്യമായിരുന്നു ഇരുമുന്നണികളും. എന്നാൽ സര്‍വീസ് വോട്ടില്‍ കാപ്പന്‍ മുന്നിട്ട് നിന്നു.
രാമപുരത്ത് ആകെ 22 ബൂത്തുകളാണ് ഉള്ളത്. രാമപുരത്ത് യുഡിഎഫിന് അപ്രതീക്ഷിത തിരിച്ചടിയാണ് പുറത്തുവരുന്ന ഫലങ്ങൾ സൂചിപ്പിക്കുന്നത്. മൂന്നിടങ്ങളിൽ ബിജെപി മുന്നിട്ട് നിന്നിരുന്നു.
10:20 ഞെട്ടിച്ചു കാപ്പന്റെ കുതിപ്പ് 3108 , 40 % വോട്ടുകൾ എണ്ണിക്കഴിഞ്ഞു
ബിജെപി വോട്ടുകൾ എൽഡിഫ് മറിച്ചു എന്ന് ആക്ഷേപം ഉന്നയിച്ചു ലീഗ് നേതാക്കൾ
10:30 എൽഡിഎഫ് സ്ഥാനാർഥി കാപ്പൻ മുന്നിൽ ഒന്ന് വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 3208 വോട്ടിനു മുൻപിൽ
വിജയം സുനിശ്ചിതം, പൂരിപക്ഷം 10000 കടക്കുമെന്ന് കാപ്പൻ
വോട്ട് ചോർന്നിട്ടില്ലന്നു എൻ ഹരി
10:40 അഞ്ചാം റൗണ്ട് വോട്ട് എണ്ണിക്കഴിയുമ്പോൾ 3299 വോട്ടിന്റെ ലീഡ്
ഭരണങ്ങാന എണ്ണിത്തുടങ്ങുന്നു യുഡിഫ് പ്രതീക്ഷിക്കുന്നു പഞ്ചായത്തുകൾ
പ്രതീക്ഷിച്ച മുന്നേറ്റമെന്നു എൻസിപി മന്ത്രി ശശിധരൻ
മന്ത്രി സ്ഥാനം മാറുന്നത് ഇപ്പോൾ പരിഗണനയിൽ ഇല്ല
10:45 കുതിച്ചുയരുന്നു ലീഡ് മാണി സി കാപ്പന്റെ ലീഡ് 3500 കഴിഞ്ഞു
ഭരണങ്ങാനവും യുഡിഎഫിനെ കൈവിടുന്നു
കരൂർ പഞ്ചായത്തിൽ എണ്ണിത്തുടങ്ങി, കെ എം മണിക്ക് ഏറ്റവും കൂടുതൽ പൂരിപക്ഷം കിട്ടിയ പഞ്ചായത്തുകൾ ഒന്ന്
10:51 കരൂർ പഞ്ചായത്തു എണ്ണുമ്പോൾ കാപ്പൻ ലീഡ് ഉയർത്തുന്നു നാലായിരം കഴിഞ്ഞു 4106 വോട്ടിന്റെ പൂരിപക്ഷം
ലോകസഭയിലേക്കു ചാഴിക്കാടന് 4500 വോട്ടിന്റെ പൂരിപക്ഷം നൽകിയ പഞ്ചായത്ത്
ഇനി മുത്തോലി പാലാ നഗരസഭാ മീനച്ചിൽ കൊഴുവനാൽ എലിക്കുളം പഞ്ചായത്തുകൾ
11:10 കാപ്പന്റെ മുന്നേറ്റം 4500 കഴിഞ്ഞു
കെ മാണിയുടെ ശക്തമായ കോട്ടകൾ മാണി സി കാപ്പന് മുൻപിൽ വീഴുന്നു
പാലാ നഗരസഭാ മാണി സി കാപ്പനൊപ്പം നിൽക്കുമെന്ന് എൽഡിഫ് പ്രതീക്ഷ
യുഡിഎഫ് ശക്തികേന്ദ്രമായ കരൂരും ചോരുന്നു
കേരള കോൺഗ്രസ്സിനുള്ളിലെ പടലപ്പിണക്കങ്ങളെ പഴിച്ചു കോൺഗ്രസ്സ് നേതാക്കൾ
ജോസഫിനെ കൂവിയത് അവമതിപ്പുണ്ടാക്കി തോമസ് ചാഴിക്കാടന്റെ വാക്കുകൾ
11:40 മുത്തോലിയിൽ 516 വോട്ടിന്റെ ലീഡ് ജോസ് ടോമിന്, കാപ്പന്റെ ലീഡ് 3724 വോട്ട് ആയി കുറഞ്ഞു
ജോസ് കെ മണിയോടുള്ള എതിർപ്പ് പ്രതിഫലിച്ചു കാപ്പന്റെ വാക്കുകൾ
11:50 എണ്ണുന്നത് ജോസ് ടോമിന്റെ സ്വന്തം മീനച്ചിൽ പഞ്ചായത്ത് ഒപ്പം കൊഴുവനാലും, കാപ്പന്റെ ലീഡ് 4296
12:16 ഇനി രണ്ടു റൗണ്ടുകളായി 22 ബൂത്തുകൾ മാത്രം, മാണി സി കാപ്പന്റെ പൂരിപക്ഷം 3027
പാലാ യുഡിഫ് കൈവിട്ടു കഴിഞ്ഞു ജയം ഉറപ്പിച്ചു കാപ്പൻ, കാപ്പൻ വോട്ട് എന്നാൽകേന്ദ്രത്തിലേക്ക്.
എൽഡിഫ് കെഎം മാണിയുടെ വീടിനു മുൻപിൽ നടത്തിയ പ്രകടത്തിൽ നേരിയ സംഘർഷം
പാലായില്‍ ഇടതുമുന്നണി മുന്നില്‍. 150 വോട്ടുകള്‍ക്കാണ് മുന്നേറ്റം. തപാല്‍വോട്ടുകളില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമായിരുന്നു (6–6). മൂന്ന് പോസ്റ്റല്‍ വോട്ടുകള്‍ അസാധുവായി. 14 സര്‍വീസ് വോട്ടുകള്‍ എണ്ണിത്തീര്‍ന്നു; രണ്ടെണ്ണം അസാധുവായി. വോട്ടിങ് യന്ത്രങ്ങളില്‍ ആദ്യം എണ്ണുന്നത് രാമപുരം പഞ്ചായത്തിലെ വോട്ടുകളാണ്.
രാമപുരത്തെ വോട്ടുകൾ പാലയിലെ വിധി നിർണയിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. എൽഡിഎഫിനും യുഡിഎഫും ഒരു പോലെ മേൽകൈയുള്ള പഞ്ചായത്ത് ആണ് രാമപുരം. രാമപുരത്തെ ഫലത്തിന്റെ അടിസ്ഥാനത്തിൽ പാലായുടെ തരംഗം ഏറെക്കുറെ അറിയാൻ സാധിക്കാം.
പാലാ കാര്‍മല്‍ പബ്ലിക് സ്കൂളിലാണ് വോട്ടെണ്ണല്‍ തുടരുന്നത്. 12 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 176 ബൂത്തുകളാണുളത്. 71.43 ശതമാനമായിരുന്നു പാലായിലെ പോളിങ് ശതമാനം. വോട്ടെണ്ണിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കേ പ്രതീക്ഷയിലാണ് മുന്നണികള്‍.
09:15 ആദ്യ റൗണ്ട് വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ കാപ്പൻ 162 വോട്ടിനു മുൻപിൽ
രാമപുരം പഞ്ചായത്തിൽ ഇനി ഏഴു ബൂത്തുകൾ ബാക്കി