India

ആ​ല​പ്പു​ഴ: എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി സു​ഭാ​ഷ് വാ​സു. വെ​ള്ളാ​പ്പ​ള്ളി​യും കു​ടും​ബ​വും എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ൽ വ​ൻ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് സു​ഭാ​ഷ് വാ​സു തു​റ​ന്ന​ടി​ച്ചു. ഒ​രു കോ​ടി എ​ൺ​പ​ത് ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് ആ​സ്തി എ​ന്നാ​ണ് തു​ഷാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നു മു​ൻ​പ് ന​ൽ​കി​യ സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ കാ​ണി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, തു​ഷാ​റി​ന് 500 കോ​ടി​യു​ടെ ആസ്തി​യു​ണ്ട്. ഇ​തെ​ങ്ങ​നെ ഉ​ണ്ടാ​യെ​ന്ന് അ​ന്വേ​ഷി​ക്ക​ണം- അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​യു​ള്ള താ​ൻ ഇ​തു​വ​രെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ഒ​ന്നും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നു പ​റ​ഞ്ഞ സു​ഭാ​ഷ് വാ​സു ലോ​ക വ്യ​ഭി​ചാ​ര​ശാ​ല​യാ​യ മ​ക്കാ​വു​വി​ൽ തു​ഷാ​റി​ന് ഫ്ലാ​റ്റു​ണ്ടെ​ന്നും ആ​രോ​പി​ച്ചു. ശ്രീ​നാ​രാ​യ​ണീ​യ​രെ സേ​വി​ക്കു​ക​യ​ല്ല തു​ഷാ​റി​ന്‍റെ ല​ക്ഷ്യ​മെ​ന്നും എ​സ്എ​ൻ​ഡി​പി​യെ കൊ​ണ്ട് ആ​ർ​ജി​ച്ച സ​മ്പ​ത്ത് ന​ഷ്ട​പ്പെ​ടു​മോ എ​ന്നാ​ണ് തു​ഷാ​റി​ന്‍റെ ചി​ന്ത​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​പി​എ​മ്മു​മാ​യി വെ​ള്ളാ​പ്പ​ള്ളി​യും തു​ഷാ​റും ഒ​ത്തു​ക​ളി​ച്ചെ​ന്ന് തു​റ​ന്ന​ടി​ച്ച സു​ഭാ​ഷ് വാ​സു ഇ​രു​വ​രും എ​ൻ​ഡി​എ​യെ വ​ഞ്ചി​ച്ചെ​ന്നും പ​റ​ഞ്ഞു. ആ​ല​പ്പു​ഴ, അ​രൂ​ർ, ആ​റ്റിങ്ങൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കു​തി​ര​ക്ക​ച്ച​വ​ടം ന​ട​ന്ന​ത്. വെ​ള്ളാ​പ്പ​ള്ളി​ക്കും കു​ടും​ബ​ത്തി​നും സി​പി​എ​മ്മു​മാ​യി തെ​റ്റാ​യ കൂ​ട്ടു​കെ​ട്ടാ​ണ് ഉ​ള്ള​ത്- അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. കേ​ര​ള​ത്തി​ലു​ണ്ടാ​യ പ​ല കൊ​ല​പാ​ത​ക​ങ്ങ​ളി​ലും വെ​ള്ളാ​പ്പ​ള്ളി​ക്ക് പ​ങ്കു​ണ്ട്. വെ​ള്ളാ​പ്പ​ള്ളി​ക്ക് എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന്‍റെ ത​ല​പ്പ​ത്തി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​സ്കാ​ര​മി​ല്ലാ​യ്മ യോ​ഗ​ത്തി​ന് നി​ര​വ​ധി ത​വ​ണ ക്ഷീ​ണ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പ​റ​ഞ്ഞ സു​ഭാ​ഷ് വാ​സു വെ​ള്ളാ​പ്പ​ള്ളി രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​ത്തു​ന്ന വി​ല​കു​റ​ഞ്ഞ ആ​രോ​പ​ണ​ങ്ങ​ൾ ഇ​തി​നു തെ​ളി​വാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

താ​നാ​ണ് ബിഡിജെഎസിന്‍റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ചിരിക്കുന്ന രേഖകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ബിഡിജെഎസിൽ തുഷാറിന് അംഗത്വമുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ക്കാ​ൻ ധൈ​ര്യ​മു​ണ്ടോ​യെ​ന്നും സു​ഭാ​ഷ് വാ​സു വെ​ള്ളാ​പ്പ​ള്ളി​യെ വെ​ല്ലു​വി​ളി​ച്ചു. ഇ​നി​യും ത​നി​ക്കെ​തി​രെ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ വെ​ള്ളാ​പ്പ​ള്ളി​യോ തു​ഷാ​റോ ഉ​ന്ന​യി​ച്ചാ​ൽ അ​വ​രു​ടെ കു​ടും​ബ​ത്തി​ലു​ള്ള​വ​ർ ത​ല​യി​ൽ മു​ണ്ടി​ട്ട് ന​ട​ക്കേ​ണ്ട ഗ​തി​വ​രു​മെ​ന്നും അ​ത്ത​രം നി​ര​വ​ധി തെ​ളി​വു​ക​ൾ ത​ന്‍റെ പ​ക്ക​ലു​ണ്ടെ​ന്നും സു​ഭാ​ഷ് വാ​സു വ്യക്തമാക്കി.

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​യെ എ​തി​ർ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ 11 സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്ക് ക​ത്ത​യ​ച്ചു. കേ​ര​ള​ത്തി​ൽ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​റി​ന്‍റെ ന​ട​പ​ടി​ക​ൾ നി​റു​ത്തിവ​ച്ചുവെന്നും സ​മാ​ന​രീ​തി​യി​ൽ ഭേ​ദ​ഗ​തി​യെ എ​തി​ർ​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിക്കുന്ന ആശങ്കകളും നിയമത്തിനെതിരേ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയതും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിയമത്തെ എതിർക്കുന്നവർ കേരളം ചെയ്തതുപോലെ നിയമസഭ ചേർന്ന് പ്രമേയം പാസാക്കണമെന്നും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ മുന്നിട്ടിറങ്ങണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ജാ​ർ​ഖ​ണ്ഡ്, പ​ശ്ചി​മ​ ബം​ഗാ​ൾ, ആ​ന്ധ്ര​പ്ര​ദേ​ശ്, ബിഹാർ, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഒഡീഷ, ഡൽഹി തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്കാ​ണ് പിണറായി കത്തയച്ചിരിക്കുന്നത്.

ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ചികിത്സാസഹായം തേടുന്നു. പ്ലാറ്റ്ഫോമിനിടയിൽ പെട്ട് കാലുകൾക്ക് പരിക്കേറ്റ ആഷ്‍ലിക്ക് ചികിത്സയക്കായി 15 ലക്ഷം രൂപ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് കൂലിപ്പണിക്കാരനായ അച്ഛൻ ഭരതൻ.

ഫാഷൻ ഡിസൈനറാവാനാണ് ആഷ്‍ലിക്ക് ആഗ്രഹം. കോഴിക്കോട് യൂണിവേഴ്സിറ്റിക്ക് കീഴിലാണ് ആഷ്‍ലി പഠിക്കുന്നത്. പരപ്പനങ്ങാടിയിൽ നിന്ന് രാവിലെ കോളേജിലേക്ക് ട്രെയിനിൽ പോകുകയായിരുന്നു ആഷ്‍ലി. കോഴിക്കോട് സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് വണ്ടി കടന്നതും ഇറങ്ങാനുള്ള ആളുകളുടെ തിരക്കുകൂട്ടലിൽ താഴേക്ക് വീണുപോകുകയായിരുന്നു.

ഫയർഫോഴ്സെത്തിയാണ് ആഷ്ലിയെ പുറത്തെടുത്തത്. ഇടതുകാലിന് ഗുരുതരമായി പരിക്കുപറ്റി. ഇതുവരെ മൂന്ന് ശസ്ത്രക്രിയ കഴിഞ്ഞു. ഇനി പ്ലാസ്റ്റിക് സർജ്ജറി ബാക്കിയുണ്ട്.

നാട്ടുകാരും കമ്മറ്റിയുണ്ടാക്കി പണം സമാഹരിക്കുന്നുണ്ട്. ഇതുവരെ കിട്ടിയത് രണ്ടുലക്ഷം രൂപയാണ്. പതിനഞ്ചുലക്ഷത്തിലേറെ രൂപ ചികിത്സയ്ക്ക് വേണം.ഇത് എവിടുന്നുണ്ടാക്കുമെന്ന് ഭരതന് ഒരു രൂപവുമില്ല .സുമസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് കുടുബം

PUNJAB NATIONAL BANK
A/C NO. 4522000100038405
IFSC CODE PUNB 0452200
BRANCH PARAPPANANGADI

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നോട്ടീസ് അയച്ച് യുപി പോലീസ്. 200 പേര്‍ക്കാണ് ഫിറോസാബാദ് പോലീസ് നോട്ടീസയച്ചിരിക്കുന്നത്. നോട്ടീസ് അയച്ചിരിക്കുന്നവരില്‍ ആറ് വര്‍ഷം മന്‍പ് മരിച്ചയാളുമുണ്ട്. മരിച്ചയാള്‍ക്കും കിടപ്പ് രോഗികള്‍ക്കും മാസങ്ങളായി ചികിത്സയില്‍ കഴിയുന്നവര്‍ക്കും പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.

ആറ് വര്‍ഷം മുമ്പ് 94ാം വയസില്‍ മരിച്ച ബന്നെ ഖാനാണ് പോലീസ് നോട്ടീസ് അയച്ചത്. 90 ഉം 93 ഉം വയസുള്ള രണ്ട് പേര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. 93 വയസുള്ള ഫസ്ഹത്ത് ഖാന്‍ മാസങ്ങളായി കിടപ്പിലാണ്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാകാനും 10 ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെക്കാനുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ന്യൂമോണിയ ബാധിച്ച് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞെത്തിയ സൂഫി അന്‍സാര്‍ ഹുസൈനും പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ഇങ്ങനെ നിരവധി നിരപരാധികള്‍ക്കാണ് ഉത്തര്‍പ്രദേശ് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.

1804-ൽ തിരുവിതാംകൂർ ദിവാനായിരുന്ന വേലുത്തമ്പി ദളവാ സ്ഥാപിച്ചതാണ്‌ ചങ്ങനാശ്ശേരിയിലെ വ്യാപാര കേന്ദ്രം അഥവാ ചങ്ങനാശ്ശേരി ചന്ത. ഇതിന്റെ ശതാബ്ദി സ്മാരകമായി 1905-ൽ പണികഴിപ്പിച്ചതാണ്‌ ബോട്ടുജെട്ടിയ്ക്കടുത്തുള്ള അഞ്ചുവിളക്ക്‌. പഴയ പ്രതാപകാലത്തിന്റെ ഓർമ്മയായി ചന്തയും അഞ്ചു വിളക്കും ഇവിടെ ഉണ്ടെങ്കിലും വല്ലപ്പോളും വിരുന്നു എത്തുന്ന സിനിമകളിലൂടെ ആണ് ഇന്ന് ഇവിടം പുറംലോകം അറിയുന്നത്.

ചന്തയോട് അരകിലോമീറ്റർ ചേർന്ന് ഒന്നര കിലോമീറ്റെർ ചുറ്റളവിൽ കിടക്കുന്ന ദീപ് ഗ്രാമം ആണ് പറാൽ. ചുറ്റും നെൽ വയലുകളാൽ ചുറ്റപ്പെട്ട് അപ്പർ കുട്ടനാടൻ ഗ്രാമം. ചങ്ങനാശേരി പട്ടണവും മാർക്കറ്റു ആയി അരകിലോമീറ്റർ ദൂരം ഉള്ളു എങ്കിലും തികച്ചു ഗ്രാമത്തിന്റെ അന്തരീക്ഷം ആണ് പറാൽ. മാർക്കറ്റുമായി ഈ ഗ്രാമത്തെ ബന്ധിപ്പിക്കുന്നത് നിലവിൽ കൃഷി ചെയ്യാതെ മാലിന്യക്കൂമ്പാരം ആയി മാറിക്കൊണ്ടിരിക്കുന്ന വയലുകൾക്കു നടുവിലൂടെയുള്ള ഒരു റോഡ് മാർഗം മാത്രം ആണ്. എവിടുന്നു മറ്റൊരു കുട്ടനാടൻ പ്രദേശമായ കുമരംക്കേരിയിലേക്കും റോഡ് മാർഗം പോകാം. രണ്ടു കിലോമീറ്റെർ ചുറ്റളവിൽ ദീപ്‌പോലെ ഏകദേശം 600 ഓളം കുടുംബങ്ങൾ തിങ്ങി പാർക്കുന്ന ഈ ഗ്രാമം ദിനംപ്രതി ചങ്ങനാശേരി മാർക്കെറ്റിലെയും നഗര പ്രദേശത്തെയും മാലിന്യ സംസ്കരണ ശാലയായി മാറിക്കൊണ്ടിരിക്കുകയാണ്.ചങ്ങനാശേരി ചന്തയിൽ നിന്നും ഗ്രാമത്തിലേക്കുള്ള റോഡിന്റെ ഇരുവശവും അരകിലോമിറ്ററോളം ദൂരം തരിശുപാടം നിറയെയും റോഡിലും കോഴിക്കടയിൽ നിന്നും തള്ളുന്ന അറവ് മനുഷ്യവിസർജ മാലിന്യം ഉൾപ്പെടെ നിറഞ്ഞുനാറിയിട്ടു വാഹനത്തിൽ പോലും യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്.

അരകിലോമീറ്റർ ദൂരം മാത്രം പട്ടണവുമായി യാത്ര ഉള്ളതിനാലും കെഎസ്ആർടിസി ഒന്നിൽ കൂടുതൽ സർവീസുകൾ നടത്തുന്നില്ലതിനാലും നൂറുകണക്കിന് സ്കൂൾ കോളജ് ഓഫീസ് ജോലിക്കാർ രാവിലെ കാൽനടയായി വേണം ഈ റോഡിലൂടെ യാത്ര ചെയ്യുവാൻ. കനത്ത ദുർഗന്ധം മൂലം വാഹനങ്ങളിൽ പോലും യാത്ര ചെയ്യാൻ മേലാത്ത സ്ഥിതിയാണ് ഇവിടെ. പരാതികൾ പലപ്രാവിശ്യം വേണ്ടപ്പെട്ട അധികാരികളുടെ മുൻപിൽ എത്തിച്ചെങ്കിലും പ്രതികരണം വാക്കുകളിലും മുന്നറിയിപ്പുകളിലും ഒതുങ്ങുന്നതു അല്ലാതെ ശശോത പരിഹാരംഒന്നും ഇതുവരെ ഇവരെ തേടിയെത്തിയിട്ടില്ല. ചങ്ങനാശേരി നഗരസഭയിൽ പെട്ട പകുതി പ്രദേശവും പറാൽ ഉൾപ്പെടുന്ന ഗ്രാമപ്രദേശം വാഴപ്പള്ളി പഞ്ചായത്തിന്റെ കിഴിലും ആയതിനാൽ രണ്ടിടത്തും നിന്നും തികഞ്ഞ അവഗണനയാണ് ഈ ഗ്രാമവാസികൾ അനുഭവിക്കുന്നത്. മറ്റൊരു വിളപ്പിൽ ശാലപോലെ ആയികൊണ്ടിരിക്കുന്ന പറാൽ ഗ്രാമവാസികൾ സഹികെട്ടു ഒരേ ശബ്ദത്തിൽ ചോദിക്കുന്നു ഞങ്ങളും മനുഷ്യരല്ലേ…!

കഴിഞ്ഞ വെള്ളപ്പൊക്ക സമയത്തും പാടങ്ങളിൽ കെട്ടിക്കിടന്ന അഴുകിപോകാത്ത കുട്ടികളുടെ നാപ്കിൻ പോലുള്ള വസ്തുക്കൾ ചാക്ക് കേട്ട് ഉൾപ്പെടെ ആണ് വീടിനുള്ളിലും പറമ്പിലേക്കും ഒഴുകി വന്നത്. കൊതുകും പകർച്ച വ്യാധിയും ഉൾപ്പെടെ കുട്ടികൾക്കും മുതിർന്നവർക്കും ചെറിച്ചിലും ശാരീരിക അസ്വസ്ഥതകളും പതിവാണ്. ഇനിയും ദുരിതം അനുഭവിക്കാൻ ഞങ്ങൾക്കാവില്ലന്നു പറാൽ ദേശവാസികൾ ഒന്നായി പറയുന്നു. പ്രാരംഭ നടപടികൾക്കായി മുന്നറിയിപ്പ് ബോർഡുകളും സിസിടിവിയും സ്ഥാപിച്ചു കാത്തിരിക്കുകയാണ് അവർ. ഇനിയും അധികാരികൾ അവഗണിച്ച സ്വയം നിയമം കൈയിലെടുക്കാൻ ഞങ്ങൾ ബാധ്യസ്ഥരാകുമെന്നും അവർ പറയുന്നു

ബിജോ തോമസ് അടവിച്ചിറ

സ്വിമ്മിങ് സ്യൂട്ട് ധരിച്ച് കടലോരത്തുനിന്നുള്ള ഫോട്ടോ പങ്കുവെച്ച് ബോളിവുഡ് ഗായിക സോന മോഹപാത്ര. ഗായികയുടെ ഫോട്ടോവിന് മോശം കമന്റുകള്‍ വന്നിരുന്നു. സംസ്‌കാരത്തിന് യോജിക്കുന്ന വസ്ത്രമല്ലെന്നും സോന ഗൗരവക്കാരിയാണെന്നാണ് വിചാരിച്ചിരുന്നതെന്നും ഇത്തരമൊരു വസ്ത്രം ധരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും ആളുകള്‍ കമന്റു ചെയ്തു.

ShutUpSona

@sonamohapatra

I shared some last evening & ppl wrote in saying “wearing slut clothes & then saying ?! “. Some felt let down, “thought you were a serious person?!”. Many sent ❤️& 🔥. I refuse to fit in to any box, just like I refuse to suck in my well earned belly.2020 here I Come!

View image on TwitterView image on TwitterView image on TwitterView image on Twitter
268 people are talking about this

43കാരിയാണ് സോന. മോശം കമന്റുകള്‍ക്ക് സോന മറുപടി നല്‍കുന്നവിധം വീണ്ടും പോസ്റ്റിട്ടു. ചെറിയ വസ്ത്രങ്ങള്‍ ധരിക്കുന്നതു കൊണ്ട് ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നതിനെ ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. ഞാന്‍ വളരെ സീരിയസ് ആയ വ്യക്തി ആണെന്നാണ് പലരും കരുതുന്നത്. നിങ്ങളുടെ കാഴ്ചപ്പാട് അങ്ങനെയായതിനാല്‍ ഞാന്‍ ഖാദി ധരിക്കുകയോ ശരീരം മുഴുവന്‍ മറച്ചു നടക്കുകയോ ചെയ്യണോ? സംസ്‌കാരത്തെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്‍പ്പങ്ങളോ കുലസ്ത്രീ സങ്കല്‍പ്പങ്ങളോ എന്റെ ബാധ്യതയല്ല. അതിനാല്‍ ഇതില്‍ ഞാന്‍ ഒട്ടും ഖേദിക്കുന്നില്ല.

ShutUpSona

@sonamohapatra

I shared some last evening & ppl wrote in saying “wearing slut clothes & then saying ?! “. Some felt let down, “thought you were a serious person?!”. Many sent ❤️& 🔥. I refuse to fit in to any box, just like I refuse to suck in my well earned belly.2020 here I Come!

View image on TwitterView image on TwitterView image on TwitterView image on Twitter

ShutUpSona

@sonamohapatra

Grateful for all writing in.The first category of people show themselves to the rest of the world & hopefully someone in their life’s will teach them the concept of ‘consent’ & how clothes or lack of them doesn’t justify anyone attacking a woman. 2020 here I Come.

View image on TwitterView image on TwitterView image on TwitterView image on Twitter
39 people are talking about this

താന്‍ തന്റെ ശരീരത്തില്‍ അഭിമാനിക്കുന്നതായും സോന ട്വിറ്ററില്‍ കുറിച്ചു. ഗായകരായ അനു മാലിക്, കൈലാഷ് ഖേര്‍ എന്നിവര്‍ക്കെതിരെ 2018ല്‍ മീ ടു ആരോപണങ്ങളുമായി രംഗത്തെത്തിയ ഗായകരില്‍ പ്രധാനിയാണ് സോന. സല്‍മാന്‍ ഖാനെതിരെയും സോന വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു.

ആലപ്പുഴ: സിപിഎം കുട്ടനാട് ഏരിയ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു. പുളിങ്കുന്ന് സ്വദേശി ജോസ് തോമസിനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിയത്.പുലർച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം. ഇയാളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു.

ദുരൂഹസാഹചര്യത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാര്‍ കെഡിഎച്ച്പി ചെണ്ടുവര എസ്റ്റേറ്റിനുള്ളിലെ വീടിനുള്ളിലാണ് പന്ത്രണ്ടുവയസ്സുകാരനായ സിദ്ധാർഥിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.

തേയിലത്തോട്ടത്തിലെ പണി കഴിഞ്ഞ് മടങ്ങിയെത്തിയ അമ്മ ദീപയാണ് സിദ്ധാർഥിനെ വീടിനുള്ളിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. പിന്നീട് അയല്‍വാസികളെ വിളിച്ചുവരുത്തി കുട്ടിയെ താഴെയിറക്കി. തുടർന്ന് കുട്ടിയെ ചെണ്ടുവരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ചെണ്ടുവര എസ്‌റ്റേറ്റിലെ സൂപ്പര്‍വൈസറായ രാജയുടെയും തൊഴിലാളിയായ ദീപയുടെയും മകനാണ് സിദ്ധാര്‍ഥ്. ഏക സഹോദരി മൂന്നാര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മൂന്നാറില്‍ നിന്നും ഏറെ അകലെയുള്ള ചെണ്ടുവര എസ്റ്റേറ്റില്‍ മികച്ച ആശുപത്രിയോ ഫ്രീസര്‍ സൗകര്യങ്ങളോ ഇല്ലാത്തതു കാരണം ബുധനാഴ്ച രാവിലെയോടെയാണ് കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അടിമാലിയില്‍ എത്തിച്ചത്.

പ്രാഥമിക നിഗമനത്തില്‍ കുട്ടിയുടെ മരണം കൊലപാതകമായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.കുട്ടിയുടെ തുടയുടെ ഭാഗത്തും തോളിലും കണ്ട പാടുകളാണ് സംശ‌യത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.

 

പ്ര​ശ​സ്ത ഗാ​യി​ക അ​നു​രാ​ധ പ​ദ്വാ​ളി​ന്‍റെ പു​ത്രി​യാ​ണെ​ന്ന അ​വ​കാ​ശ​വു​മാ​യി മ​ല​യാ​ളി വീ​ട്ട​മ്മ. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ ക​ർ​മ​ല മോ​ഡ​ക്സാ​ണ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി തി​രു​വ​ന​ന്ത​പു​രം കു​ടം​ബ​ക്കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്.

ത​ന്‍റെ മാ​താ​പി​താ​ക്ക​ൾ അ​നു​രാ​ധ പ​ദ്വാ​ളും അ​രു​ണ്‍ പ​ദ്വാ​ളു​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ചു​കി​ട്ട​ണ​മെ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്നു ക​ർ​മ​ല മോ​ഡ​ക്സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. അ​നു​രാ​ധ​യു​ടേ​യും അ​രു​ണി​ന്‍റെ​യും സ്വ​ത്തി​ന്‍റെ നാ​ലി​ൽ ഒ​ന്ന് അ​വ​കാ​ശം സ്ഥാ​പി​ച്ചു കി​ട്ടു​ന്ന​തി​നും ത​നി​ക്കു ല​ഭി​ക്കേ​ണ്ട മെ​ച്ച​പ്പെ​ട്ട ബാ​ല്യ​വും കൗ​മാ​ര​വും യൗ​വ​ന​വും ന​ഷ്ട​പ്പെ​ട്ട​തി​ലും ത​ന്നെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തി​ലു​മു​ള്ള ന​ഷ്ട​ത്തി​ന് 50 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കേ​സ് ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും ക​ർ​മ​ല പ​റ​ഞ്ഞു.

മാ​താ​വി​ൽ നി​ന്നും ക​ടു​ത്ത അ​വ​ഗ​ണ​ന​യും ഒ​റ്റ​പ്പെ​ടു​ത്ത​ലും അ​സ​ഹ​നീ​യ​മാ​യി തീ​ർ​ന്ന​പ്പോ​ൾ ആ​ണ് യ​ഥാ​ർ​ഥ മാ​താ​വി​നെ സ്ഥാ​പി​ച്ചു കി​ട്ടു​ന്ന​തി​നാ​യി കോ​ട​തി​യെ സ​മീ​പി​ക്കേ​ണ്ടി വ​ന്ന​ത്. താ​ൻ ജ​നി​ച്ച​പ്പോ​ൾ വ​ള​ർ​ത്താ​നാ​യി ഏ​ല്പി​ച്ച​ത് പൊ​ന്ന​ച്ച​നേ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ആ​ഗ്ന​സി​നേ​യു​മാ​ണ്. വ​ള​ർ​ത്ത​ച്ഛ​നാ​യ പൊ​ന്ന​ച്ച​ൻ ത​ന്നെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​ത്തി​നു തൊ​ട്ടു​മു​ന്പ് അ​നു​രാ​ധ പ​ദ്വാ​ളാ​ണ് ത​ന്‍റെ യ​ഥാ​ർ​ഥ മാ​താ​വെ​ന്നു വെ​ളി​പ്പെ​ടു​ത്തി​യ​ത്. പൊ​ന്ന​ച്ച​നും ആ​ഗ്ന​സും സ്വ​ന്തം മാ​താ​പി​താ​ക്ക​ളാ​ണെ​ന്നു വി​ശ്വ​സി​ച്ചാ​ണ് താ​ൻ വ​ള​ർ​ന്ന​ത്.

എ​ന്നാ​ൽ മ​ര​ണ​ത്തി​നു തൊ​ട്ടു മു​ന്പാ​യി പൊ​ന്ന​ച്ച​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ഇ​ങ്ങ​നെ​യാ​ണ്: 1969ൽ ​അ​നു​രാ​ധ പ​ദ്വാ​ളി​ന്‍റെ​യും അ​രു​ണി​ന്‍റെ​യും വി​വാ​ഹം ക​ർ​ണാ​ട​ക​ത്തിൽ കാ​ർ​വാ​ർ എ​ന്ന സ്ഥ​ല​ത്തു ന​ട​ന്നു. മാ​താ​വി​ന്‍റെ അ​ടു​ത്ത കു​ടും​ബ സു​ഹൃ​ത്ത് എ​ന്ന നി​ല​യി​ൽ പൊ​ന്ന​ച്ച​ൻ അ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

1974ൽ ​അ​നു​രാ​ധ​യ്ക്ക് ഒ​രു പെ​ണ്‍​കു​ഞ്ഞ് ജ​നി​ച്ചു. സം​ഗീ​ത​ലോ​ക​ത്ത് പ്ര​ശ​സ്തി​യി​ൽ നി​ൽ​ക്കു​ന്ന സ​മ​യം ആ​യ​തി​നാ​ൽ അ​നു​രാ​ധ​യ്ക്ക് കു​ഞ്ഞി​നെ നോ​ക്കാ​ൻ സ​മ​യം ല​ഭി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന് കു​ഞ്ഞി​നെ പൊ​ന്ന​ച്ച​നെ​യും ഭാ​ര്യ ആ​ഗ്ന​സി​നേ​യും ഏ​ല്പി​ച്ചു. പ​ട്ടാ​ള​ത്തി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന പൊ​ന്ന​ച്ച​ൻ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു സ്ഥ​ലം മാ​റ്റം കി​ട്ടി​യ​പ്പോ​ൾ പൊ​ന്ന​ച്ച​നി​ൽ നി​ന്നും ത​ന്നെ തി​രി​കെ വാ​ങ്ങാ​നാ​യി അ​നു​രാ​ധ​യും അ​രു​ണു​മെ​ത്തി.

എ​ന്നാ​ൽ ത​ന്‍റെ വ​ള​ർ​ത്ത​ച്ഛ​നാ​യ പൊ​ന്ന​ച്ച​നും ആ​ഗ്ന​സി​നും കു​ഞ്ഞി​നെ അ​വ​ർ​ക്ക് കൈ​മാ​റാ​ൻ മാ​ന​സീ​ക​മാ​യി ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. ഇ​തോ​ടെ പൊ​ന്ന​ച്ച​നോ​ടും ആ​ഗ്ന​സി​നോ​ടു​മൊ​പ്പം കു​ട്ടി വ​ള​ര​ട്ടെ​യെ​ന്ന നി​ല​പാ​ട് അ​നു​രാ​ധ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പൊ​ന്ന​ച്ച​ൻ മ​ര​ണ​ത്തി​നു തൊ​ട്ടു​മു​ന്പ് ത​ന്നോ​ട് പ​റ​ഞ്ഞ​താ​യി ക​ർ​മ​ല പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

പൊ​ന്ന​ച്ച​നൊ​പ്പം വ​ർ​ക്ക​ല​യി​ൽ എ​ത്തി​ച്ചേ​ർ​ന്നു. എ​ന്നാ​ൽ തു​ട​ർ​ന്ന് ക​ർ​മ​ല​യെ​പ്പ​റ്റി തി​ര​ക്കു​വാ​നോ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​വാ​നോ യ​ഥാ​ർ​ഥ മാ​താ​പി​താ​ക്ക​ൾ ത​യാ​റാ​വാ​ത്ത​ത് പൊ​ന്ന​ച്ച​നി​ൽ ക​ടു​ത്ത അ​മ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കി. സാ​ന്പ​ത്തീ​ക പ​രാ​ധീ​ന​ത​യെ തു​ട​ർ​ന്ന് പ​ത്താം ക്ലാ​സോ​ടെ ത​ന്‍റെ പ​ഠ​നം അ​വ​സാ​നി​ച്ച​താ​യി ക​ർ​മ​ല പ​റ​ഞ്ഞു .

വി​വാ​ഹ​പ്രാ​യ​മാ​യ സ​മ​യം പൊ​ന്ന​ച്ച​ൻ അ​നു​രാ​ധ പ​ദ്വാ​ളി​നെ നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ത​ന്‍റെ മ​ക​ളാ​യി അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു അ​നു​രാ​ധ​യു​ടെ മ​റു​പ​ടി. തു​ട​ർ​ന്ന് വ​ള​ർ​ത്ത​ച്ഛ​നാ​യ പൊ​ന്ന​ച്ച​ൻ 1992ൽ ​വി​വാ​ഹം ന​ട​ത്തി​ത്ത​ന്നു. വ​ള​ർ​ത്ത​ച്ഛ​ൻ മ​ര​ണ​ത്തി​നു തൊ​ട്ടു മു​ന്പ് വെ​ളി​പ്പെ​ടു​ത്തി​യ ഈ ​സ​ത്യം ത​ന്നെ ഏ​റെ ധ​ർ​മ​സ​ങ്ക​ട​ത്തി​ലാ​ക്കി.

തു​ട​ർ​ന്ന് നി​ര​വ​ധി ത​വ​ണ ശ്ര​മി​ച്ച​തി​ന്‍റെ ഫ​ല​മാ​യി അ​നു​രാ​ധ പ​ദ്വാ​ളി​ന ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞു. എ​ന്നാ​ൽ ത​ന്‍റെ മാ​തൃ​ത്വം നി​ഷേ​ധി​ക്കു​ക​യാ​ണ് അ​നു​രാ​ധ ചെ​യ്ത​ത്. ഇ​ത് ഏ​റെ ദു:​ഖ​ത്തി​ലാ​ക്കി. ഇ​തേ തു​ട​ർ​ന്നാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മാ​തൃ​ത്വം സം​ബ​ന്ധി​ച്ച സ​ത്യാ​വ​സ്ഥ ബോ​ധ്യ​പ്പെ​ടാ​നാ​ണ് താ​ൻ ഇ​പ്പോ​ൾ കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ക​ർ​മ​ല പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കൊ​ച്ചി: തീ​ര​ദേ​ശ​പ​രി​പാ​ല​ന നി​യ​മ ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പൊ​ളി​ച്ചു​മാ​റ്റാ​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട മ​ര​ടി​ലെ നാ​ല് ഫ്ലാ​റ്റു​ക​ൾ 11,12 തീ​യ​തി​ക​ളി​ലാ​യി പൂ​ർ​ണ​മാ​യും ത​ക​ർ​ക്കും. നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ​യാ​ണ് കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ൾ ത​ക​ർ​ക്കു​ന്ന​ത്. ഇ​തി​നാ​യി ഫ്ലാ​റ്റു​ക​ളി​ൽ വെള്ളിയാഴ്ച മു​ത​ൽ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​ച്ചു​തു​ട​ങ്ങു​മെ​ന്ന് പൊ​ളി​ക്ക​ൽ ക​രാ​ർ എ​ടു​ത്തി​ട്ടു​ള്ള ഏ​ജ​ൻ​സി​ക​ൾ പ​റ​ഞ്ഞു.

ഹോ​ളി​ഫെ​യ്ത്ത് എ​ച്ച്ടു​ഒ, ജെ​യ്ൻ കോ​റ​ൽ കോ​വ്, ഗോ​ൾ​ഡ​ൻ കാ​യ​ലോ​രം എ​ന്നീ ഫ്ലാ​റ്റു​ക​ളി​ലാ​യി​രി​ക്കും സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ വെള്ളിയാഴ്ച നി​റ​യ്ക്കു​ക. അ​ങ്ക​മാ​ലി​യി​ലെ മ​ഞ്ഞ​പ്ര​യി​ൽ ക​ന​ത്ത സു​ര​ക്ഷ​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ വെള്ളിയാഴ്ച രാ​വി​ലെ ഫ്ലാ​റ്റു​ക​ളി​ലെ​ത്തി​ക്കും. അ​തീ​വ സു​ര​ക്ഷ ന​ൽ​കി സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ര​ണ്ട് വാ​നു​ക​ളി​ലാ​യാ​ണ് മ​ര​ടി​ൽ എ​ത്തി​ക്കു​ക.

തു​ട​ർ​ന്ന് ഫ്ലാ​റ്റു​ക​ളി​ലെ വി​വി​ധ നി​ല​ക​ളി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന ദ്വാ​ര​ങ്ങ​ളി​ൽ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ സ്ഥാ​പി​ക്കും. ഹോ​ളി​ഫെ​യ്ത്തി​ലാ​യി​രി​ക്കും ആ​ദ്യം സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​ച്ചു​തു​ട​ങ്ങു​ക. ഹോ​ളി​ഫെ​യ്ത്ത് എ​ച്ച്ടു​ഒ, ജെ​യ്ൻ കോ​റ​ൽ കോ​വ്, ഗോ​ൾ​ഡ​ൻ കാ​യ​ലോ​രം എ​ന്നീ ഫ്ലാറ്റു​ക​ൾ പെ​ളി​ക്കാ​ൻ ക​രാ​റേ​റ്റെ​ടു​ത്തി​രി​ക്കു​ന്ന എ​ഡി​ഫൈ​സാ​യി​രി​ക്കും ഇ​വി​ട​ങ്ങ​ളി​ൽ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​യ്ക്കു​ക. ആ​റി​ന് ആ​ൽ​ഫാ​സെ​റീ​ൻ ഇ​ര​ട്ട സ​മു​ച്ച​യ​ത്തി​ൽ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​യ്ക്കും.

ഹോ​ളി ഫെ​യ്ത്ത്, ജെ​യ്ൻ, ഗോ​ൾ​ഡ​ൻ കാ​യ​ലോ​രം ഫ്ലാ​റ്റു​ക​ൾ പൊ​ളി​ക്കു​ന്ന​തി​ന് 150 കി​ലോ സ്ഫോ​ട​ക വ​സ്തു​ക്ക​ളും ആ​ൽ​ഫ സെ​റീ​നി​ലെ ര​ണ്ട് ട​വ​റു​ക​ൾ​ക്ക് 500 കി​ലോ​ഗ്രാം സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ക. എ​മ​ൽ​ഷ​ൻ എ​ക്സ്പ്ലോ​സീ​വ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വ​സ്തു​ക്ക​ളാ​ണ്

RECENT POSTS
Copyright © . All rights reserved