കടലിനടിയില് അസാധാരണ പിരിമുറുക്കമുണ്ടെന്ന് സമുദ്ര ശാസ്ത്രജ്ഞര്. ഇത് ആശങ്കാ ജനകമാണെന്നും കൊച്ചി പുതുവൈപ്പിനിലെ കേന്ദ്ര മറൈന് ലിവിങ് റിസോഴ്സിലെ ഓഷ്യന് 19 സമ്മേളനത്തില് പങ്കെടുക്കുന്ന ശാസ്ത്രജ്ഞര് പറഞ്ഞു. ഡോള്ഫിന്, ഈല്, ടോഡ് ഫിഷ്, തിമിംഗലം തുടങ്ങിയ മീനുകളും കടല് ജന്തുക്കളും പ്രത്യേകം ശബ്ദമുണ്ടാക്കുമെന്ന് നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന് ടെക്നോളജി (നിയോട്)യിലെ ശാസ്ത്രജ്ഞ ഡോ. ജി. ലത വിവരിച്ചു. മഴ, കാറ്റ്, കൊടുങ്കാറ്റ്,കപ്പല്സഞ്ചാരം തുടങ്ങിയവയും കടലില് ശബ്ദമുണ്ടാക്കും.
ഈ ശബ്ദങ്ങളെക്കുറിച്ച് നിയോട് പഠനം നടത്തുകയാണെന്ന് അവര് പറഞ്ഞു. ഈ ശബ്ദങ്ങളും അന്തര്വാഹിനിയുടെ ശബ്ദവും തിരിച്ചറിയുക പ്രധാനമാണെന്ന് നേവല് ഫിസിക്കല് ഓഷ്യനോഗ്രാഫിക് ലബോറട്ടറിയിലെ ഡോ. ഹരീഷ് കുമാര് പറഞ്ഞു. ഇതിനുള്ള പഠനങ്ങള് നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കടലിനടിയിലെ ഭൂകമ്ബത്തെ തുടർന്നായിരുന്നു രണ്ടുലക്ഷത്തിലധികം പേര് മരിച്ച സുനാമി 2005 ല് എത്തിയത്, മൂന്നു മാസത്തിനുള്ളില് വീണ്ടും ഭൂചലനം ഉണ്ടായി. കടലില് ഇന്ത്യ-ഓസ്ട്രേലിയ ഭൂ പ്രതലത്തില് അസാധാരണമായ പിരിമുറുക്കം ഉണ്ടാകുന്നുവെന്നാണെന്ന് പഠനം വ്യക്തമാക്കുന്നതെന്ന് നാഷണല് സെന്റര് ഫോര് എര്ത്ത് സയന്സ് സ്റ്റഡീസ് ഡയറക്ടര് ഡോ. പൂര്ണചന്ദ്രറാവു വിശദീകരിച്ചു. കാലാവസ്ഥാ ഭേദം കടലിലും ഉണ്ടാക്കുന്ന വ്യത്യാസങ്ങളെക്കുറിച്ച് നാഷണല് സെന്റര് ഫോര് പോളാര് ആന്ഡ് ഓഷ്യന് റിസര്ച്ച് ഡയറക്ടര് ഡോ. എം. രവിചന്ദ്രന് വിവരിച്ചു.
റോഡിൽ പൂച്ചയെ കണ്ട് പെട്ടെന്നു നിർത്തിയ ലോറിക്കു പിന്നിൽ ഇടിച്ചു നിന്ന ബൈക്കിലേക്ക് വാൻ ഇടിച്ചു കയറി അച്ഛനും പ്രതിശ്രുത വരനായ മകനും മരിച്ചു. വാടയ്ക്കൽ നിലവീട്ടിൽ വെളിയിൽ കെ.ബാബു (61), മകൻ അജിത് ബാബു (28) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ കളപ്പുര ജംക്ഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തു നിന്നു വടക്കു ഭാഗത്തേക്കു പോകുകയായിരുന്നു മൂന്നു വാഹനങ്ങളും.
റോഡിലേക്കു ചാടിയ പൂച്ചയെ രക്ഷിക്കാൻ മുന്നിൽ പോയ ലോറി ഡ്രൈവർ പെട്ടെന്നു ബ്രേക്ക് ചവിട്ടുകയായിരുന്നു. അജിത് ഓടിച്ചിരുന്ന ബൈക്ക് ലോറിയിൽ ഇടിച്ചു. തൊട്ടുപിന്നാലെ വന്ന വാൻ ബൈക്കിനു പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലോറിക്കും വാനിനും ഇടയിൽ അജിത്തും ബാബുവും ഞെരുങ്ങി. തുടർന്ന് ബൈക്ക് തെന്നി ലോറിക്കടിയിലേക്കു വീണു. അപകടത്തിൽ അജിത്തിന്റെ നെഞ്ചും ബാബുവിന്റെ തലയുടെ പിൻവശം പൂർണമായും തകർന്നു. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അജിത് ആശുപത്രിയിലേക്കുള്ള വഴിയിലും ബാബു ആശുപത്രിയിലെത്തിയ ശേഷവുമാണു മരിച്ചത്. അജിത്തുമായി വിവാഹം ഉറപ്പിച്ച പെൺകുട്ടിയുടെ വീട്ടിലേക്ക് പോവുകയാരുന്നു ഇരുവരും എന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം ടെക്നോപാർക്കിലാണ് അജിത് ജോലി ചെയ്യുന്നത്. ബാബു തൃശൂരിലുള്ള ഓയിൽ കമ്പനിയിലെ ജീവനക്കാരനാണ്. ബാബുവിന്റെ ഭാര്യ ഉഷാകുമാരി. ഇളയ മകൻ അരുൺ ബാബു. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം നാളെ ബന്ധുക്കൾക്കു വിട്ടു നൽകും.
ഡല്ഹി ജാമിയ സര്വകലാശാലയില് ഇന്നലെ രാത്രിയോടെ നടന്നത് പൊലീസ് നരനായാട്ടെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള് പുറത്ത്. ബസുകള് കത്തിച്ചതും പൊലീസ് തന്നെയാണെന്ന ആരോപണം ബലപ്പടുത്തുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്. പെണ്കുട്ടികളെ ഹോസ്റ്റലിലും ടോയ്ലറ്റിലും പോലും കയറി അക്രമിച്ചതായും വിദ്യാര്ഥികള് ആരോപിക്കുന്നു.
ഡല്ഹി ജാമിഅ നഗറില് പൗരത്വബില്ലിനെതിരെ വിദ്യാര്ഥി പ്രക്ഷോഭം തുടരുന്നിതിനിടെ ഇന്നലെ വൈകീട്ട് അഞ്ചുബസുകള് അഗ്നിക്കിരയായി. ആ ദൃശ്യങ്ങളാണിത്. എന്നാല് ഈ ബസുകളിലൊന്ന് കത്തുന്നതിന് തൊട്ടുമുന്പുള്ള കാഴ്ചയാണിത്. പൊലീസ് നോക്കി നില്ക്കെ രണ്ടു പേര് ബസിനകത്തേക്ക് എന്തോ ഒഴിക്കുന്നു.
ഈ സംഭവങ്ങള്ക്ക് ശേഷമാണ് പൊലീസ് കാംപസിനുള്ളിലെത്തിയത്. ലൈബ്രറിയിലും വാതിലടച്ചിരുന്ന വിദ്യാര്ഥികളെ പോലും അവ തുറന്ന് അതിക്രമിച്ചു.
ടോയ് ലറ്റില് പോലും കയറി ലൈറ്റണച്ച് ലാത്തി വീശി എന്നും വിദ്യാര്ഥികള് പറയുന്നു. പരുക്കേറ്റവരുടെ ദൃശ്യങ്ങള് ആരോപണം ശരിവയ്ക്കുന്നു. പരുക്കേറ്റവരില് ചിലരെ ആശുപത്രിയിലെത്തിക്കാനനുവദിക്കാതെ പൊലീസ് ജീപ്പിലിട്ട് കൊണ്ടു പോകുന്നതും കാണാം.
#Breaking: जामिया इलाके में हिंसक हुआ विरोध, बसों में आग लगाई गई। पुलिस के साथ भिड़ंत, लाठीचार्ज और आंसू गैस के गोले छोड़े गए। #CitizenshipAmendmentAct. pic.twitter.com/ewDJoLc9DZ
— NBT Dilli (@NBTDilli) December 15, 2019
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ യുദ്ധക്കളമായി ദില്ലി. ദില്ലിയിലെ ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാലയ്ക്കു സമീപമാണ് ഇന്ന് ശക്തമായ പ്രതിഷേധം അരങ്ങേറിയത്.
പ്രതിഷേധക്കാർ ദില്ലിയിലെ നാല് ബസുകൾ കത്തിച്ചു. ഇവരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ദില്ലിയിലെ സുഖ്ദേവ് വിഹാർ, ഫ്രണ്ട്സ് കോളനി എന്നിവടങ്ങളിലാണ് അക്രമം അരങ്ങേറിയത്.
ബസുകൾ കത്തിച്ചതിന് പുറമെ ഫയർഫോഴ്സിന്റെ വാഹനങ്ങളും പ്രതിഷേധക്കാർ തകർത്തിരുന്നു. രണ്ട് അഗ്നിശമനസേനാംഗങ്ങൾക്ക് പരിക്കേറ്റതായാണ് ഇവിടെ നിന്ന് ലഭിക്കുന്ന വിവരം.
പ്രതിഷേധത്തിൽ ആംആദ്മി പാർട്ടി എംഎൽഎമാരും പങ്കെടുത്തിരുന്നുവെന്നാണ് വിവരം. പക്ഷെ ആം ആദ്മി പാർട്ടിക്ക് പങ്കില്ലെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു. ബസുകൾ കത്തിച്ചത് തങ്ങളല്ലെന്നും ഇന്നത്തെ പ്രതിഷേധം അക്രമാസക്തമായതിന് പിന്നിൽ പുറത്ത് നിന്ന് എത്തിയവരാണെന്നും ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികൾ പറഞ്ഞു.
ലണ്ടൻ: 2019ലെ ലോകസുന്ദരി കിരീടമണിഞ്ഞ് ജമൈക്കയിൽ നിന്നുള്ള ടോണി ആൻ സിംഗ്. രണ്ടാം സ്ഥാനം ഫ്രാന്സില് നിന്നുള്ള ഒഫീലി മെസിനോയ്ക്കും മൂന്നാം സ്ഥാനം ഇന്ത്യന് സുന്ദരി സുമന് റാവുവും സ്വന്തമാക്കി. 23 വയസുള്ള ടോണി ആന് സിംഗ് അമേരിക്കയിലെ ഫ്ളോറിഡ യൂണിവേഴ്സിറ്റിയില് സൈക്കോളജി വിദ്യാർഥിനിയാണ്. നാലാം തവണയാണ് ജമൈക്കക്കാരി ലോക സുന്ദരി പട്ടം കരസ്ഥമാക്കുന്നത്. മത്സരത്തിൽ 120 പേരാണ് പങ്കെടുത്തത്.
1959 ന് ശേഷം ഇത് നാലാം തവണയാണ് ജമൈക്കയിൽ നിന്നുള്ള ഒരു പ്രതിനിധി മിസ്സ് വേൾഡ് ആയി കിരീടം നേടുന്നത്. 1963, 1976, 1993 വർഷങ്ങളിൽ ജമൈക്ക മുമ്പ് മിസ്സ് വേൾഡ് കിരീടങ്ങൾ നേടിയിട്ടുണ്ട്.
Toni-Ann Singh from Jamaica is the 69th #Missworld pic.twitter.com/tgyTFFiuKU
— Miss World (@MissWorldLtd) December 14, 2019
ഇത്രയും മനോഹരമായ ഒരു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കാൻ നിങ്ങൾക്കു എങ്ങനെ തോന്നിയത് ? ഈ സ്വർഗത്തിൽ സൂര്യാസ്തമനം കാണാൻ എത്തുവരുടെ മനസ് മടുപ്പിക്കുന്ന കാഴ്ചയാണിത്”- ദൈവത്തിന്റെ സ്വന്തം നാട്ടിൽ കാഴ്ച കാണാനെത്തിയ ഒരു വിദേശിയുടെ ചോദ്യമാണിത്. കേരളത്തെ ഒന്നടങ്കം ലജ്ജിപ്പിക്കുകയാണ് യൂട്യൂബ് വ്ലോഗറായ നിക്കോളായിയുടെ ചോദ്യം. അമേരിക്കൻ സ്വദേശിയായ നിക്കോളായി പ്രകൃതി സൗന്ദര്യം ആസ്വദിക്കാനാണ് വയനാട് എത്തിയത്. വയനാട്ടിലെ വ്യൂപോയിന്റിൽ നിന്നുള്ള മാലിന്യക്കാഴ്ചകളാണ് നിക്കോളായിയെ അസ്വസ്ഥനാക്കിയത്.
ഇത്രയും മനോഹര സ്ഥലത്തു പ്ലാസ്റ്റിക്ക് കുപ്പികൾ വലിച്ചെറിയാനും മാലിന്യം കത്തിക്കാനും എങ്ങനെ തോന്നുന്നുവെന്ന് നിക്കോളായി ചോദിക്കുന്നു. വിനോദസഞ്ചാരികളും മൃഗങ്ങളും ഒരുപോലെ എത്തുന്ന പ്രകൃതിരമണീയമായ സ്ഥലത്ത് ഇത്തരമൊരു പ്രവൃത്തി പാടില്ലായിരുന്നുവെന്നും ദൈവത്തിന്റെ സ്വന്തം നാടിനെ മലിനമാക്കരുതെന്നും നിക്കോളായി പറയുന്നു. ഈ വിഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. കുറമ്പാലക്കോട്ടയിലെയും വയനാട് ചുരം വ്യൂപോയിന്റിലെയും മാലിന്യങ്ങൾ വിനോദസഞ്ചാരമേഖലയേയും ബാധിക്കുന്നുണ്ട്.വിജയ് യേശുദാസ് ഉൾപ്പെടെ പല പ്രമുഖരും ഈ വീഡിയോ പങ്കുവച്ചിട്ടിട്ടുണ്ട്
കായംകുളത്ത് പത്തുവയസ്സുകാരനെ വീട്ടിലെകുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാത്രിയിൽ ടിവി കണ്ട് കൊണ്ടിരുന്ന ധനുഷിനോട് പഠിക്കാൻ പറഞ്ഞതിലുള്ള ദേഷ്യത്തിൽ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
പുതുപള്ളി വടക്കേ ആഞ്ഞിലിമൂട്ടിൽ വൈഷ്ണവത്തിൽ ദേവകുമാറിന്റെ മകൻ ധനുഷ് ദേവാണ്(10) മരിച്ചത്. എസ് എൻ സെൻട്രൽ സ്കൂളിലെ അഞ്ചാംക്ലാസ്സ് വിദ്യാർത്ഥിയാണ് ധനുഷ് ദേവ്. കഴിഞ്ഞ ദിവസം രാത്രി12മണിയോടെയാണ് ധനുഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സജിതയാണ് മാതാവ്. സഹോദരൻ കാശിദേവ്.
പൗരത്വ നിയമത്തില് നിലപാട് ആവര്ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മതാടിസ്ഥാനത്തിലുള്ള വിവേചനത്തെ എതിര്ക്കുമെന്ന് തന്നെയാണ് പറയാനുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
തൃശൂരില് നടക്കുന്ന കേരള പത്രപ്രവര്ത്തക യൂണിയന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘നിയമം കേരളത്തില് നടപ്പാക്കാമെന്ന് ആരും കരുതേണ്ട. മതാടിസ്ഥാനത്തിലുള്ള വിവേചനത്തെ എതിര്ക്കും. ബംഗ്ലാദേശില് നിന്നോ അഫ്ഗാനിസ്താനില് നിന്നോ പാകിസ്താനില് നിന്നോ കടന്നുവന്നവരാണോ എന്ന് പരിശോധിക്കേണ്ട കാര്യം ഉയര്ന്നുവരുന്നേയില്ല. പിതാവിന്റെയോ പിതാവിന്റെ പിതാവിന്റെയോ ജീവിതം ഇവിടെത്തന്നെയായിരുന്നുവെന്ന് സര്ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാല് അത് കേരളത്തിന് ബാധകമല്ലെന്ന് തന്നെയാണ് പറയാനുള്ളത്’. മുഖ്യമന്ത്രി പറഞ്ഞു.
നിയമത്തിന്റെ ബലംവെച്ച് എന്തും കാണിച്ചുകളയാമെന്ന ഹുങ്ക് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ഇന്ന് രാജ്യത്ത് നിയമഭേദഗതിക്കെതിരെ എല്ലാവരും അണിനിരന്ന് പോരാട്ടം നടത്തുന്നത്.
നമ്മുടെ ഭരണഘടന നമുക്ക് നല്കുന്ന ഉറപ്പ് മതനിരപേക്ഷതയാണ്. മതനിരപേക്ഷ രാഷ്ട്രമാണ് ഇന്ത്യ. മതാടിസ്ഥാനത്തില് ആളെ പരിശോധിക്കാനാണ് ഇപ്പോള് പറഞ്ഞിരിക്കുന്നത്. അത് ആപത്താണ്’ -മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു.
പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം ശക്തമായിരിക്കെ അസം മുഖ്യമന്ത്രി സർബാനന്ദ സോണാവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തും. ഗുവാഹത്തിയിൽ ചേർന്ന ബി.ജെ.പി എംപിമാരുടെയും എം.എൽ.എമാരുടെയും യോഗത്തിലാണ് പ്രധാനമന്ത്രിയെ സ്ഥിതി നേരിട്ട് ബോധ്യപ്പെടുത്താൻ തീരുമാനിച്ചത്.
പൗരത്വനിയമഭേദഗതിയില് നേരിയ മാറ്റങ്ങള് വരുത്തുമെന്ന് സൂചിപ്പിച്ച് അമിത് ഷാ. വടക്കുകിഴക്കന് സംസ്ഥാനങ്ങളുടെ ആശങ്ക പരിഗണിക്കുമെന്ന് ആഭ്യന്ത്ര മന്ത്രി പറഞ്ഞു. ജാര്ഖണ്ഡില് തിരഞ്ഞെടുപ്പു റാലിയിലാണ് വെളിപ്പെടുത്തല്. അതേസമയം പൗരത്വനിയമത്തിനെതിരെ അസമില് നടക്കുന്ന പ്രക്ഷോഭങ്ങളില് മരിച്ചവരുടെ എണ്ണം അഞ്ചായി. പൊലീസ് വെടിവയ്പില് പരുക്കേറ്റയാളാണ് മരിച്ചത്.
സോണിത്പുരിൽ ടാങ്കർ ലോറി പ്രതിഷേധക്കാർ തീയിട്ട സംഭവത്തിൽ ഡ്രൈവർ കൊല്ലപ്പെട്ടു. നിയമഭേദഗതിക്കെതിരെ അസമിലെ സർക്കാർ ജീവനക്കാർ ബുധനാഴ്ച പണിമുടക്കും. ബംഗാളിലും സംഘർഷത്തിന് അയവുവന്നിട്ടില്ല. ബംഗാളിൽ ഇന്നലെ മാത്രം അഞ്ചു ട്രെയിനുകളും മൂന്നുറെയിൽവേ സ്റ്റേഷനുകളും 25 ബസുകളുമാണ് പ്രക്ഷോഭകർ തീയിട്ടത്.
ഗംഗാ നമാമി പദ്ധതിയുടെ പരിശോധനയ്ക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഗാ ഘട്ടിലെ പടികളില് കാലിടറി വീണു. പടിക്കെട്ടുകൾ കയറുന്നതിനിടെയിലാണ് അദ്ദേഹം കാലുതെന്നി വീണത്. അപ്പോൾ തന്നെ സമീപത്തുണ്ടായിരുന്ന സുരക്ഷാസേനാംഗങ്ങൾ അദ്ദേഹത്തെ എഴുന്നേൽപ്പിച്ചു. നാഷണല് ഗംഗാ കൗണ്സിലിന്റെ ഗംഗാ സംരക്ഷണവും വീണ്ടെടുക്കലിന്റെ ആദ്യ സമ്മേളനത്തിന് എത്തിയതായിരുന്നു പ്രധാനമന്ത്രി. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. വിഡിയോ കാണാം.
अटल घाट पर सीढ़ियों में फिसले प्रधानमंत्री। सीसामऊ नाले का निरीक्षण कर लौट रहे थे पीएम। PM Modi slipped on the stairs at Atal Ghat in #Kanpur pic.twitter.com/asceKizBil
— Amandeep Singh ਅਮਨਦੀਪ ਮਿਂਘ (@journoaman) December 14, 2019