കേരളത്തില്‍ കാസര്‍കോട് പൂര്‍ണ്മായും ലോക്ക് ഡൗണായ സാഹചര്യത്തില്‍ ണുഴുവന്‍ ജില്ലകളും അടച്ചിടുമോ എന്നാണ് ഇനി അറിയാനുള്ളത്. അങ്ങനെയൊരു അവസ്ഥയുണ്ടായാല്‍ എന്തൊക്കെയാണ് പാലിക്കേണ്ടത്? അവിശ്യ സാധനങ്ങള്‍ എങ്ങനെ ലഭിക്കും? പലര്‍ക്കും പല സംശയങ്ങളാണ്.

വാര്‍ത്തകളില്‍ ലോക്ക് ഡൗണ്‍ വാക്കുകള്‍ നിറയുമ്പോള്‍ ഒരു സാധാരണക്കാരന്റെ സംശങ്ങളാണ്. ലളിതമായി പറഞ്ഞാല്‍ ജനങ്ങള്‍ ഒരു പ്രദേശത്ത് നിന്ന് പുറത്ത് പോവാതിരിക്കാന്‍ എടുക്കുന്ന അടിയന്തിര പെരുമാറ്റച്ചട്ടം ആണ് ലോക്ക് ഡൗണ്‍. എവിടെയാണ് നിങ്ങള്‍ ഇപ്പോള്‍ ഉള്ളത് എങ്കില്‍ അവിടെ തന്നെ തുടരണമെന്നാണ് പരിപൂര്‍ണ്ണ ലോക്ക് ഡൗണ്‍ കൊണ്ടുദ്ദേശിക്കുന്നത്. നിങ്ങള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നോ പ്രദേശത്ത് നിന്നോ മാറാന്‍ നിങ്ങള്‍ക്ക് അനുമതിയുണ്ടാവില്ല.

രാജ്യത്തെ 80 നഗരങ്ങള്‍ ലോക്ക് ഡൗണിലേക്ക് പോകുന്നത്. അതേസമയം, അവശ്യസാധന സര്‍വ്വീസുകളെ പൊതുവെ ലോക്ക്ഡൗണ്‍ ബാധിക്കാറില്ല. ഫാര്‍മസികള്‍, പലചരക്ക് പച്ചക്കറി കടകള്‍, ബാങ്കുകള്‍ എന്നിവയുടെ സേവനം സാധാരണ ലോക്ക് ഡൗണുകളില്‍ നിര്‍ത്തിവെപ്പിക്കാറില്ല. അവശ്യമല്ലാത്ത എല്ലാ സര്‍വ്വീസുകളും ആഘോഷ പരിപാടികളും ഉള്‍പ്പടെയുള്ളവ ഈ കാലയളവില്‍ പൂര്‍ണ്ണമായും നിര്‍ത്തും.

അവിശ്യ സര്‍വ്വീസുകളില്‍ ഉള്‍പ്പെടുന്നതെന്തൊക്കെ?

ഭക്ഷ്യവസ്തുക്കള്‍, പഴം പച്ചക്കറി, പലചരക്ക്, കുടിവെള്ളം, കാലിത്തീറ്റ എന്നിവയുടെ വിതരണം ഭക്ഷ്യോത്പാദന കേന്ദ്രങ്ങള്‍, പെട്രോള്‍ പമ്പ്. അരി മില്ലുകള്‍, പാല്‍, പാല്‍ ഉത്പന്ന ഉത്പാദന വിതരണ കേന്ദ്രങ്ങള്‍, ഫാര്‍മസി, മരുന്ന്, ആരോഗ്യ കേന്ദ്രങ്ങള്‍ ടെലികോം, ഇന്‍ഷുറന്‍സ്, ബാങ്ക്, എടിഎം, പോസ്റ്റ് ഓഫീസ്, ഭക്ഷ്യസാധനങ്ങളുടെ ഗോഡൗണുകള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനത്തിന് ലോക്ക് ഡൗണ്‍ ബാധകമല്ല.

ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ഒരുമാസം തടവും പിഴയുമാണ് ശിക്ഷ. ജോലി സ്ഥലത്ത് പോകാനാകുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
പ്രധാന നഗരങ്ങളിലെ സ്വകാര്യ കമ്പനികളെല്ലാം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു വിഭാഗവും ഇപ്പോള്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കും വരെ ഏറ്റവും കുറഞ്ഞ ജീവനക്കാരെ ഉള്‍പ്പെടുത്തി വേണം ഓരോ സ്ഥാപനവും ജോലി ചിട്ടപ്പെടുത്താന്‍. കൂലിത്തൊഴിലാളികള്‍ക്കും ദിവസവേതന തൊഴിലാളികള്‍ക്കും ആശ്വാസ സഹായം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.