വിവാദങ്ങൾക്കിടെ അവാർഡിന്റെ തിളക്കത്തിൽ നടൻ ഷെയിൻ നിഗം. ബിഹൈൻഡ്‌വുഡ്സിന്റെ മികച്ച നടനുള്ള പ്രത്യേക പരാമർശത്തിനുള്ള പുരസ്കാരം ഷെയിൻ ഏറ്റുവാങ്ങി. തമിഴ് നടൻ ശിവകാർത്തികേയനിൽ നിന്ന് അവാർഡ് സ്വീകരിച്ച ഷെയ്ൻ തമിഴ് പാട്ട് പാടിയും പ്രസംഗിച്ചും സദസ്സിനെ കയ്യടിച്ചു. നിറഞ്ഞ കയ്യടികളോടെയാണ് ഷെയ്നെ സദസ്സ് സ്വീകരിച്ചത്.
”എന്റെ ഉമ്മക്കും സഹോദരിമാർക്കുമായി ഈ അവാർഡ് സമർപ്പിക്കുന്നു. എനിക്കൊപ്പം നിന്നതിന്, തോറ്റുകൊടുക്കാത്തതിന് ഞാൻ എന്നോട് തന്നെ നന്ദി പറയുന്നു. നിങ്ങള്‍ എന്താകണം എന്ന് ആദ്യം തീരുമാനിക്കേണ്ടത് നിങ്ങളാണ്. നിങ്ങളുടെ ആഗ്രഹം നടത്തിത്തരാൻ ഈ ലോകം മുഴുവൻ നിങ്ങൾക്കൊപ്പം നിൽക്കും.
”ഇത് സ്നേഹമാണ്. നമ്മൾ സംസാരിക്കുമ്പോള്‍, നടക്കുമ്പോൾ, അഭിനയിക്കുമ്പോൾ അങ്ങനെ എന്തുചെയ്യുമ്പോഴും പ്രണയത്തോടെ ചെയ്യുക. പ്രണയമുണ്ടെങ്കിൽ അതീ ലോകം കാണും. തമിഴ് അത്ര വശമില്ല, പക്ഷേ ഒന്ന് ശ്രമിച്ചുനോക്കാമെന്ന് കരുതി.
”എ ആർ റഹ്മാൻ ഒരിക്കൽ പറഞ്ഞു, ‘എല്ലാ പുകഴും ഒരുവൻ ഒരുവൻക്ക്’ എന്ന്. അത് ഞാനിവിടെയും പറയുന്നു. സച്ചിൻ ടെന്‍ഡുൽക്കർ ഒരിക്കൽ പറഞ്ഞു, ഇത് ഒന്നിന്റെയും അവസാനമല്ല, ഇവിടെ എന്റെ ജീവിതം തുടങ്ങുകയാണെന്ന്”- ഷെയ്ൻ പറഞ്ഞു.
അവതാരകർ ആവശ്യപ്പെട്ടതനുസരിച്ച് തമിഴ് പാട്ടും പാടിയ ശേഷമാണ് ഷെയ്ൻ വേദി വിട്ടത്. നിറഞ്ഞ കയ്യടികളോടെയാണ് ഷെയ്നെ വേദിസ്വീകരിച്ചത്.
വലയിൽ കുടുങ്ങിയ മത്സ്യത്തെ കണ്ട് അന്തം വിട്ട് മത്സ്യ തൊഴിലാളികൾ. 3 കിലോ തൂക്കം, ഒന്നരയടിയോളം നീളം, മുള്ളൻ പന്നിയുടെ മുള്ളു പോലെ ശരീരമാസകലം കൂർത്ത മുള്ളുകൾ, അതിലും കൂർത്ത പല്ലുകൾ എന്നിവയാണ് വലയിൽ കുടുങ്ങിയ മീനിന്റെ ശരീര ഘടന. ഇത്തരത്തിലൊരു മത്സ്യത്തെ തങ്ങൾ ഇതുവരെ കണ്ടിട്ടില്ലെന്ന് മത്സ്യ തൊഴിലാളികളായ സുരേന്ദ്രൻ, വേണു, ഉദയൻ എന്നിവർ പറഞ്ഞു.
പുഞ്ചാവി കടപ്പുറത്ത് നിന്നു മീൻ പിടിക്കാൻ പോയതായിരുന്നു ഇവർ. പരീക്ഷണാർഥം മീനിന്റെ വായിലിട്ടു കൊടുത്ത സാധനങ്ങൾ നിമിഷങ്ങൾക്കകം ഇതു കടിച്ചു മുറിച്ചു കളയും ചെയ്തു. ഭക്ഷ്യയോഗ്യമാണോയെന്ന് അറിയാത്തതിനാൽ മീനിനെ കടലിലേക്ക് തിരികെ വിടുകയായിരുന്നുവെന്നും മത്സ്യ തൊഴിലാളികൾ പറഞ്ഞു.
സംസ്ഥാനത്ത് കനത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ സര്‍വകലാശാലകളിലെ യൂണിയന്‍ നേതാക്കള്‍ക്ക് ലണ്ടനില്‍ നേതൃത്വപരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം ബ്രിട്ടനിലെ കാര്‍ഡിഫ് സര്‍വകലാശാലയിലാണ് പരിശീലനം നല്‍കുന്നത്. സര്‍വകലാശാലകളിലെ ഭൂരിപക്ഷം നേതാക്കളും എസ്എഫ്ഐ പ്രവര്‍ത്തകരാണ്.
കെ.എം മാണി സെന്‍റെര്‍ ഫോര്‍ ബഡ്ജറ്റ് റിസേര്‍ച്ചും പാലാ അല്‍ഫോന്‍സാ കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗവും ചേര്‍ന്ന് 2020 ജാനുവരി 10ന് പാലായില്‍ വച്ച് കെ.എം മാണി മെമ്മോറിയല്‍ ക്വിസ് കോമ്പറ്റീഷന്‍ ദക്ഷതാ 2019 (Dakshatha2020) നടത്തുന്നു . സ്കൂൾ , കോളേജ് വിദ്യാർഥികൾക്ക് പങ്കെടുക്കാം . മുൻ ഡി ജി പി ആയിരുന്നു ശ്രീ പി കെ ഹോർമിസ് തരകൻ സമ്മാനവിതരണം നിർവഹിക്കുന്നതായിരിക്കും
ഇതില്‍ സംബന്ധിക്കുവാന്‍ താല്പര്യമുള്ളവർ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്ന് കെ.എം മാണി സെന്‍റെര്‍ ഫോര്‍ ബഡ്ജറ്റ് റിസേര്‍ച്ചിന്‍റെ ചെയര്‍പേഴ്സണ്‍ നിഷ ജോസ് കെ മാണി അറിയിച്ചു
ദക്ഷത 2020 നുള്ള ഓൺലൈൻ രജിസ്ട്രേഷനു താഴെ പറയുന്ന ലിങ്ക് ഉപയോഗിക്കുക.
ഉന്നാവോ ബലാത്സംഗ ഇരയും പ്രതികളാല്‍ തീ കൊളുത്തപ്പെട്ട് അതീവ ഗുരുതരമായി പരിക്കേറ്റ് മരിക്കുകയും ചെയ്ത 23കാരിയായ യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. 90 ശതമാനം പൊള്ളലേറ്റിരുന്ന യുവതിയെ ആദ്യം ലക്‌നൗ ആശുപത്രിയിലേയ്ക്കും പിന്നീട് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലേയ്ക്കുമാണ് കൊണ്ടുപോയത്. ബലാത്സംഗ കേസില്‍ പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ച യുവതിയെ കേസിലെ പ്രതികളായ രണ്ട് പേരടക്കം ചേര്‍ന്നാണ് റായ്ബറേലി കോടതിയിലേയ്ക്ക് പോകുംവഴി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. യുപി മന്ത്രിമാരായ സ്വാമിപ്രസാദ് മൗര്യ, കമല്‍ റാണി, സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
അതേസമയം ഇരയുടെ വീട്ടിലേക്ക് പോകാനായി എത്തിയപ്പോള്‍ സ്വാമി പ്രസാദിനേയും കമല്‍ റാണിയേയും നാട്ടുകാര്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുമായാണ് സ്വീകരിച്ചത്. മടങ്ങിപ്പോകൂ എന്ന് പറഞ്ഞ് നാട്ടുകാര്‍ ശക്തമായ പ്രതിഷേധമുയര്‍ത്തുകയും ചിലര്‍ മന്ത്രി സംഘത്തെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തനിക്ക് ജീവന് ഭീഷണിയുള്ളതായി കാണിച്ച് യുവതി കഴിഞ്ഞ മാസം പരാതി നൽകിയിരുന്നെങ്കിലും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല എന്ന പരാതി ശക്തമാണ്.
രാജ്യത്ത് ഏറ്റവുമധികം ലൈംഗികാതിക്രമങ്ങള്‍ നടക്കുന്ന ജില്ലയായി ഉന്നാവോ മാറിയിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ 200 ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2017ല്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ അടക്കമുള്ളവര്‍ 17കാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസ് ദേശീയ തലത്തില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഈ പെണ്‍കുട്ടി സഞ്ചരിച്ച വാഹനത്തില്‍ ദുരൂഹ സാഹചര്യത്തില്‍ ട്രക്കിടിക്കുകയും പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിക്കുകയും പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാവുകയും ചെയ്തിരുന്നു.
കേരളത്തില്‍ 2020 ജനുവരി ഒന്ന് മുതല്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തി പുലിവാല് പിടിച്ച് പ്രമുഖ ഉത്തരേന്ത്യന്‍ കമ്പനി. മുഖ്യമന്ത്രി പിണറായി വിജയനെന്ന് തെറ്റിദ്ധരിച്ച് അദ്ദേഹത്തിന്റെ ഛായയില്‍ തയ്യാറാക്കിയ നടന്‍ മോഹന്‍ലാലിന്റെ ചിത്രമാണ് കമ്പനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോസേഫ്റ്റി ഗ്രൂപ്പിനാണ് അബദ്ധം പറ്റിയത്.
ഫേസ്ബുക്കില്‍ പലരും തെറ്റ് ചൂണ്ടിക്കാണിച്ചതോടെ പോസ്റ്റര്‍ എഡിറ്റ് ചെയ്ത യൂറോസേഫ്റ്റി കമ്പനി പകരം പിണറായി വിജയന്റെ യഥാര്‍ത്ഥ ചിത്രം ചേര്‍ത്തിട്ടുണ്ട്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മുന്‍പ് പുറത്തിറക്കാന്‍ പദ്ധതിയിട്ടിരുന്ന സിനിമയിലെ ഒരു ക്യാരക്ടര്‍ സ്‌കെച്ചാണ് മുഖ്യമന്ത്രിയുടേതെന്ന് തെറ്റിദ്ധരിച്ച് കമ്പനി പോസ്റ്ററില്‍ ചേര്‍ത്തത്. മോഹന്‍ലാലിനെ നായകനാക്കി കോമ്രേഡ് എന്ന സിനിമ നിര്‍മ്മിക്കാന്‍ മുന്‍പ് ആലോചിച്ചിരുന്നതാണെന്നും എന്നാല്‍ ഈ പദ്ധതി ഉപേക്ഷിച്ചതാണെന്നും ശ്രീകുമാര്‍ മുന്‍പ് പറഞ്ഞിരുന്നു.
മുംബൈയെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ക്രൈംബ്രാഞ്ചിന് തെളിവായത് ടെയ്ലർ ടാഗും സ്വെറ്ററും ഫെയ്സ്ബുക്ക് പ്രൊഫൈലും. സാന്താക്രൂസ് സ്വദേശി മഹിം കൊലചെയ്യപ്പെട്ടിട്ട് അഞ്ചാം ദിവസമാണ് നിർണായക തെളിവുകളോടെ പ്രതികളെ പൊലീസ് കണ്ടെത്തിയത്. കേസില്‍ മഹിമിന്റെ 19 കാരിയായ ദത്തുപുത്രിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഡിസംബർ രണ്ടിനാണ് മഹിമിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട്കെയ്സിൽ ഒളിപ്പിച്ച് ഇരുവരും ഉപേക്ഷിച്ചത്. മൃതദേഹത്തിലെ വസ്ത്രത്തിൽ നിന്ന് കണ്ടെത്തിയ ടെയ്ലർ ടാഗായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ ആദ്യ പിടിവള്ളി. തയ്യൽക്കട കണ്ടുപിടിച്ച പൊലീസ് ഉടമയായ അൻസാരിയുടെ സഹായം തേടി. നൂറോളം ബിൽബുക്കുകൾ പരിശോധിച്ചതോടെ മൃതദേഹത്തിൽ നിന്ന് കിട്ടിയ ഷർട്ടിന്റെ അതേ തുണിക്കഷ്ണം കിട്ടി. പക്ഷേ ഷർട്ട് അയാളുടേതാവണമെന്നില്ലെന്ന സാധ്യതയും പൊലീസിന് മുന്നിലുണ്ടായിരുന്നു. മാത്രമല്ല, ബിൽബുക്കിൽ ഉപഭോക്താവിന്റെ പേരിന്റെ ആദ്യഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ ബാഗിൽ നിന്ന് കണ്ടെത്തിയ ചുവപ്പ് സ്വെറ്ററിലായി പൊലീസിന്റെ അന്വേഷണം.
ബിൽബുക്കിൽ നിന്ന് ലഭിച്ച പേര് ഫെയ്സ്ബുക്കിൽ പൊലീസ് തിരഞ്ഞു. നിരവധി പ്രൊഫൈലുകൾ തിരഞ്ഞതോടെ ഇതേ പേര് കണ്ടെത്തി. ഫോട്ടോയിൽ നിന്നും സ്യൂട്ട്കെയ്സിലേതിന് സമാനമായ ഒരു സ്വെറ്ററും കണ്ടു. ഫെയ്സ്ബുക്കിൽ അപ്ലോഡ് ചെയ്ത പാട്ടിന്റെ ഈരടികൾക്കൊടുവിൽ പ്രൊഫൈൽ ഉടമ ഒപ്പിട്ടിരിക്കുന്നതും കണ്ടു. ഈ ഒപ്പും തയ്യൽക്കാരന്റെ ബിൽബുക്കിലേതുമായി സാമ്യമുണ്ടെന്ന് കണ്ടതോടെ രണ്ടും ഒരാളാണെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു.
നവംബർ 25 നാണ് ഈ പ്രൊഫൈലിൽ നിന്നും അവസാനമായി അപ്ഡേഷൻ ഉണ്ടായത്. ഫെയ്സ്ബുക്കിൽ നൽകിയിരുന്ന ഫോൺനമ്പർ നവംബർ 25 ന് ശേഷം പ്രവർത്തന രഹിതമാണെന്നും പൊലീസ് കണ്ടെത്തി. ഫെയ്സ്ബുക്കിലെ അടിസ്ഥാന വിവരങ്ങളിൽ നിന്ന്മേൽവിലാസവും കിട്ടിയതോടെ കൊല്ലപ്പെട്ടയാൾ മഹിമാണെന്ന് പൊലീസ് ഉറപ്പിച്ചു. കുറച്ച് ദിവസങ്ങളായി കണ്ടിട്ടില്ലെന്ന് അയൽക്കാരും മൊഴി നൽകി.
വീട്ടിലെത്തി പരിശോധിക്കുമ്പോൾ ഭിത്തിയിൽ പൊലീസ് രക്തക്കറ കണ്ടെത്തി. ചോദ്യം ചെയ്യലിൽ പെൺകുട്ടി മഹിം കാനഡയിലേക്ക് പോയെന്ന് നുണ പറഞ്ഞെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.
വളർത്തച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും പ്രണയബന്ധത്തെ എതിർത്തുവെന്നുമാണ് കൊല്ലാനുള്ള കാരണമായി പെൺകുട്ടി പറഞ്ഞത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഹിന്ദു ദേവനായ ഗണപതിയുടെ ചിത്രം പതിപ്പിച്ച അടിവസ്ത്രം പെട്ടെന്നു തന്നെ പിന്‍വലിക്കണമെന്ന് ക്ലിഫ്ടണ്‍ (ന്യൂജേഴ്സി) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വസ്ത്ര നിര്‍മ്മാണ കമ്പനിയായ കസ്റ്റമണിനോട് യൂണിവേഴ്സല്‍ സൊസൈറ്റി ഓഫ് ഹിന്ദൂയിസം പ്രസിഡന്റ് രാജന്‍ സെഡ് ആവശ്യപ്പെട്ടു. ഹിന്ദുക്കളെ അസ്വസ്ഥരാക്കുന്ന ഉൽപന്നം എത്രയും വേഗം പിന്‍വലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗണപതി ഹിന്ദുമതത്തില്‍ വളരെയധികം ബഹുമാനിക്കപ്പെടുന്നതാണെന്നും ക്ഷേത്രങ്ങളിലോ വീടുകളിലെ പൂജാമുറികളിലോ ആരാധനാലയങ്ങളിലോ ആരാധിക്കപ്പെടേണ്ടതാണെന്നും ഒരാളുടെ അടിവസ്ത്രം അലങ്കരിക്കരുതെന്നും രാജന്‍ സെഡ് നെവാഡയില്‍ പ്രസ്താവനയില്‍ പറഞ്ഞു. വാണിജ്യപരമായോ മറ്റു മാര്‍ഗങ്ങളിലോ ഹിന്ദു ദേവതകളുടെയോ സങ്കല്‍പ്പങ്ങളുടെയോ ചിഹ്നങ്ങളുടെ അനുചിതമായ ഉപയോഗം ഭക്തരെ വേദനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗണപതിയുടെ ചിത്രം പതിപ്പിച്ച അടിവസ്ത്രം പിന്‍വലിക്കുന്നതിനോടൊപ്പം ഔപചാരികമായി ക്ഷമാപണം നടത്താനും കസ്റ്റമണിനോട് രാജന്‍ സെഡ് അഭ്യർഥിച്ചു. 1.1 ബില്യണ്‍ അനുയായികളും സമ്പന്നമായ ദാര്‍ശനിക ചിന്തയുമുള്ള ലോകത്തിലെ ഏറ്റവും പഴക്കമേറിയതും മൂന്നാമത്തേതുമായ മതമാണ് ഹിന്ദു മതം. ആ മതത്തെ നിസ്സാരമായി കാണരുത്. വലുതോ ചെറുതോ ആയ ഏതെങ്കിലും വിശ്വാസത്തിന്‍റെ ചിഹ്നങ്ങള്‍ തെറ്റായി കൈകാര്യം ചെയ്യരുത്– രാജന്‍ സെഡ് അഭിപ്രായപ്പെട്ടു.
സ്ത്രീകള്‍ക്ക് അണിയാന്‍ ഗണേഷ് തോംഗ്, ഗണേഷ് പാന്‍റി എന്നിവയ്ക്ക് 18.64 ഡോളര്‍ വീതമാണ് വിലയിട്ടിരിക്കുന്നത്. ഗണേഷ് തോംഗ് ധരിച്ചാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ ‘സെക്സി’ ആകാന്‍ കഴിയും എന്നാണ് പ്രൊഡക്റ്റ് വിവരങ്ങളില്‍ കൊടുത്തിരിക്കുന്നത്. കസ്റ്റം ടീ ഷര്‍ട്ട് ഡിജിറ്റല്‍ പ്രിന്‍റിംഗ്, എംബ്രോയിഡറി സേവനങ്ങളില്‍ പ്രമുഖരെന്ന് അവകാശപ്പെടുന്ന ‘കസ്റ്റമണിന്’ മറ്റൊരു ഓഫീസ് ന്യൂജെഴ്സിയിലെ ഈറ്റന്‍ ടൗണിലുണ്ട്. ടീ ഷര്‍ട്ടുകള്‍, ടാങ്ക് ടോപ്പുകള്‍, ഹൂഡികള്‍, സ്വെറ്റ് ഷര്‍ട്ടുകള്‍, തൊപ്പികള്‍, അടിവസ്ത്രം, ഫോണ്‍ കേസുകള്‍, മഗ്ഗുകള്‍ തുടങ്ങിയവ ഈ കമ്പനിയുടെ ഉല്‍പ്പന്നങ്ങളില്‍ പെടുന്നു.
ഷാര്‍ജ നബയില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. ഷാര്‍ജ ഔവര്‍ ഓണ്‍ സ്‍കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി നന്ദിത (15) ആണ് മരിച്ചത്. ആത്മഹത്യ ചെയ്‍തതാണെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ഷാര്‍ജ ഇത്തിസലാത്തിയില്‍ എന്‍ജിനീയറായ എറണാകുളം സ്വദേശി മുരളിയുടെയും നിഷയുടെയും മകളാണ്.വെള്ളിയാഴ്‍ച രാത്രി 10 മണിയോടെയാണ് പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് വീണത് 11 മണിയോടെ കുവൈറ്റ് ഹോസ്‍പിറ്റലില്‍ എത്തിച്ചു. സംഭവമറിഞ്ഞയുടൻ ഷാർജ പോലീസും പാരാമെഡിക്കൽ വിഭാഗവും സ്ഥലത്തെത്തിയിരുന്നു. ആശുപത്രിയില്‍ വെച്ചാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പരിശോധനകള്‍ക്കായി ഫൊറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി.
തലവടി: തലവടി ഗ്രാമത്തിന് പുതിയ ചുണ്ടൻ വള്ളം നിർമ്മിക്കുക എന്ന ലക്ഷ്യത്തോട് രൂപിക്യതമായ തലവടി ചുണ്ടൻ നിർമ്മാണ സമതിയുടെ ജനറൽ ബോഡി യോഗം ഡിസംബർ 6 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് അനുപമ ഹാളിൽ നടന്നു. പ്രസിഡന്റ് കെ.ആർ.ഗോപകുമാർ അദ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ പി.കെ. വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിനു സുരേഷ് ,അജിത്ത് കുമാർ പിഷാരത്ത് എന്നിവർ സംബന്ധിച്ചു. ജനറൽ കൺവീനർ അഡ്വ.സി.പി.സൈജേഷ് ,ചീഫ് കോർഡിനേറ്റർ ഡോ.ജോൺസൺ വി. ഇടിക്കുള , ജനറൽ സെക്രട്ടറി ജോമോൻ ചക്കാലയിൽ ,ഭരതൻ പട്ടരുമഠം, സണ്ണി അനുപമ, തോമസ്കുട്ടി ചാലുങ്കൽ, കെ.ടി ജനാർദ്ധനൻ, ജോർജ് മാത്യം ,പിയൂഷ് പി.പ്രസന്നൻ ,പ്രസാദ് മാത്യൂ, ജി.ജയകുമാർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നല്കി. ഒന്നരക്കോടി രൂപ ബജറ്റ് ഉള്ള പ്രോജക്ടിന്റെ ആദ്യ സംഭാവന മാലിയിൽ എം.സി തോമസിൽ നിന്ന് സ്വീകരിച്ചു.
അജണ്ടകൾ പ്രകാരം നടന്ന ചർച്ചയിൽ നിയമാവലി അംഗികരിച്ചു.ഡിസംബർ 20ന് മുമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്യുവാൻ തീരുമാനിച്ചു. ഷെയർ സംബന്ധമായ വിഷയങ്ങളുടെയും അംഗത്വ ഫീസും സംബന്ധിച്ച് അന്തിമ തീരുമാനം ആയി. സംഘടനയുടെ പേര് തലവടി ബോട്ട് ക്ലബ് എന്നായിരിക്കും. അംഗത്വ ഫീസ് 1001.00 രൂപ ആയിരിക്കും.ഷെയർ 10000.00 രൂപ മുതൽ പരമാവധി ആയിരിക്കും . വള്ളപുരയ്ക്ക് ഉള്ള വസ്തു കണ്ടെത്തുന്നതിനും അതിന്റെ ക്രമികരണങ്ങൾക്കുമായി വള്ളപ്പുര കമ്മിറ്റി രൂപികരിച്ചു.ജനുവരി 20 ന് മുമ്പ് ഉളികുത്തൽ ചടങ്ങ് നടത്തുവാൻ തീരുമാനിച്ചു.വിവിധ സബ് കമ്മറ്റികൾ ഉൾപ്പെടെയുള്ള 101 അംഗ കമ്മിറ്റിക്ക് അംഗികാരം ആയി. എന്നാൽ അടിയന്തിര ഘട്ടങ്ങളിൽ തീരുമാനം എടുക്കുന്നതിന് ഉള്ള അനുവാദം 15 അംഗ എക്സിക്യൂട്ടിവിന് നല്കി.