ലോകത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരന് ആരാണെന്നു ചോദിച്ചാല്‍ ഏവരും ആദ്യം ഉത്തരം പറയുക ഒരു പേരാണ് ഉസൈന്‍ ബോള്‍ട്ട്. അതേ, ലോകത്തിലെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് തന്നെ. എന്നാല്‍ ബോള്‍ട്ടിനോളം വേഗതയില്‍ ഓടാന്‍ കഴിവുള്ളവര്‍ ഇന്ത്യയിലും ഉണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ തന്നെ പ്രയാസമാകും അല്ലേ.
എന്നാല്‍ സത്യമാണ്. കര്‍ണാടകയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുള്ള കംബല ജോക്കി, ഇരുപത്തെട്ടുകാരനായ ശ്രീനിവാസ ഗൗഡയാണ് ബോള്‍ട്ടിനേക്കാള്‍ വേഗത്തിലോടി സമൂഹമാധ്യമങ്ങളില്‍ സെന്‍സേഷനായി മാറിയത്. 142.5 മീറ്റര്‍ പിന്നിടാന്‍ എടുത്ത സമയം വെറും 13.62 സെക്കന്‍ഡ്സ്.
തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് പോലെതന്നെ പ്രശസ്തമാണ് കര്‍ണാടകയിലെ കംബല എന്ന പോത്തോട്ട മല്‍സരവും. പോത്തോട്ട മല്‍സരത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായി മാറിയിരിക്കുകയാണ് ശ്രീനിവാസ ഗൗഡ. അതേ സമയം, ശ്രീനിവാസ ഓടിത്തീര്‍ത്ത ദൂരവും സമയവും തമ്മില്‍ താരതമ്യം ചെയ്തു പരിശോധിച്ചാല്‍ ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗതയിലാണ് ശ്രീനിവാസ ഓടിത്തീര്ത്തതെന്നു പറയാനാകും.
ബോള്‍ട്ടിന്റെ ഏറ്റവും മികച്ച സമയം 9.58 സെക്കന്‍ഡാണ്. ശ്രീനിവാസ ഓടിയ ദൂരവും സമയവും കണക്കിലെടുത്ത് പരിശോധിക്കുമ്പോള്‍ 100 മീറ്റര്‍ ഓടിത്തീര്‍ക്കാന്‍ ശ്രീനിവാസനു വേണ്ടിവന്നത് 9.55 സെക്കന്‍ഡ് മാത്രമാണ്. അതായത് ബോള്‍ട്ടിനേക്കാള്‍ മൂന്നു സെക്കന്‍ഡ് കുറവ്.
രണ്ടുപേരും ഓടിയത് രണ്ടു വ്യത്യസ്ത രീതിയിലും തരത്തിലുമായതിനാല് പരസ്പരം താരതമ്യം ചെയ്യുന്നത് ശരിയല്ല. കാരണം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓട്ടക്കാരനാണു താനെന്നും തനിക്കു പറ്റിയ എതിരാളികള്‍ ആരുമില്ലെന്നും പലകുറി തെളിയിച്ചയാളാണ് ഉസൈന്‍ ബോള്‍ട്ട്. അദേഹം സ്വന്തമാക്കിയ ഒളിംപിക് മെഡലുകള്‍ മാത്രം മതി ഇതിനു തെളിവ്.
ശ്രീനിവാസയും മോശമല്ല. കാരണം ഇന്നുവരെ ഒരുത്തനും സാധിക്കാത്ത നേട്ടമാണ് പോത്തോട്ട മല്‍സരത്തില്‍ ശ്രീനിവാസ കാഴ്ചവച്ചത്. പോത്തിനെ ഓടിച്ചു കൊണ്ട് ഒപ്പം ഓടുകയാണ് പോത്തിനെ തെളിക്കുന്നവര്‍ നടത്തുന്നത്. ഇവര്‍ ഓടുന്നതു പോത്തിന്റെ കയറില്‍ പിടിച്ചുകൊണ്ടായതിനാല് തന്നെ, പോത്തിന്റെ വേഗത അനുസരിച്ചാണ് ഇവരുടെ വേഗതയും. ഇതു സ്വാഭാവികമാണ്. ചുരുക്കത്തില്‍ ബോള്‍ട്ട് ഓടിയ ഓട്ടവും ഇവരുടെ ഓട്ടവും രണ്ടും രണ്ടാണ്.
മികച്ച ട്രാക്കില്‍, സ്യൂട്ടണിഞ്ഞാണ് ബോള്‍ട്ട് ഓടുന്നത്. എന്നാല്‍ പോത്തോട്ടക്കാര് ഓടുന്നത് ചതുപ്പു നിലത്താണ്. അതും നഗ്നപാദരായി.എത്രയൊക്കെ പറഞ്ഞാലും ശ്രീനിവാസ നേടിയ നേട്ടം ചെറുതല്ല. എന്തായാലും മണിക്കൂറുകള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ താരമായി മാറിയിരിക്കുകയാണിയാൾ.
നാലു പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചു. മരിച്ച വിനോദിന്റെയും ഭാര്യയുടെയും ഫോൺ പരിശോധിച്ചപ്പോഴാണ് കേസിലെ സുപ്രധാന ഘടകമായ ഓഡിയോ സന്ദേശം ലഭിച്ചത്. രമയുടെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച 3 സന്ദേശവും പൊലീസ് പരിശോധിച്ചു. രമ വിവാഹത്തിന് മുമ്പ് ജോലിചെയ്തിരുന്ന വടക്കേനടയിലെ റീഗൽ സ്റ്റോഴ്സിന്റെ ഉടമ അബ്ബാസിനാണ് മരിക്കുന്നതിന് 2 ദിവസം മുമ്പ് തുടർച്ചയായി സന്ദേശം അയച്ചത്. ഒരു മാസം മുമ്പാണ് വീണ്ടും രമ ഇവിടെ ജോലിക്ക് പ്രവേശിച്ചത്.
അബ്ബാസിന്റെ കടയിൽ വീണ്ടും ജോലിക്കു പോകുന്നതു ഭർത്താവ് വിനോദ് വിലക്കിയിരുന്നു. ഇതു സംബന്ധിച്ചു വാക്കേറ്റവും തർക്കവും ഉണ്ടായതാണു മെസേജിലൂടെ അറിയിച്ചിട്ടുള്ളത്. ഭർത്താവ് തന്നെ വെട്ടിക്കൊല്ലുമെന്നു സൂചിപ്പിച്ചെന്നും താനും കടുപ്പിച്ചു മറുപടി പറഞ്ഞെന്നും രമ സന്ദേശത്തിൽ പറയുന്നുണ്ട്. ഇതേത്തുടർന്നു 2 ദിവസമായി വിനോദ് ഭക്ഷണം കഴിച്ചിട്ടില്ലെന്നു സന്ദേശത്തിലൂടെ അറിയിച്ചിട്ടുണ്ട്. മകൾ നയനയുടെ മൊബൈലിൽനിന്നു സുഹൃത്തിനു സന്ദേശം അയച്ചതും പൊലീസ് പരിശോധിച്ചു. ഇതു പ്രണയ സന്ദേശങ്ങൾ മാത്രമായിരുന്നെന്നു പൊലീസ് പറയുന്നു.
ഞായറാഴ്ച വൈകീട്ടാണ് പുല്ലൂറ്റ് കോഴിക്കട തൈപ്പറമ്പത്ത് വിനോദിനെയും ഭാര്യ രമയെയും മക്കളായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി നയന, നാലാം ക്ലാസ് വിദ്യാര്‍ഥി നീരജ് എന്നിവരെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുദിവസത്തോളം പഴക്കമുള്ള മൃതദേഹങ്ങള്‍ അഴുകിയ നിലയിലായിരുന്നു. ജനല്‍ക്കമ്പിയില്‍ തൂങ്ങിനിന്നിരുന്ന മകള്‍ നയനയുടെ കാലുകള്‍ പ്ലാസ്റ്റിക് കയറുകൊണ്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. നയനയും, നീരജും ഭര്‍ത്താവും മരിച്ച് 24 മണിക്കൂര്‍ പിന്നിട്ട ശേഷം രമ മരിച്ചുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. രമയുടെ തലയില്‍ അടിയേറ്റ ഒരു പാടുണ്ട്. സംഭവ ദിവസം മര്‍ദ്ദനമേറ്റ് രമയുടെ ബോധം നഷ്ടപ്പെടുകയും ഇതിന് ശേഷം വിനോദ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തിരിക്കാം. മണിക്കൂറുകള്‍ക്ക് ശേഷം രമയ്ക്ക് ബോധം തിരിച്ച് കിട്ടുകയും ഈ സമയം ഭര്‍ത്താവിന്റെയും മക്കളുടെയും മൃതദേഹം കാണുകയും ഇവരും ആത്മഹത്യ ചെയ്തിട്ടുണ്ടാകുമെന്നാണ് പൊലീസ് നിഗനമം.
മകൻ നീരജിന്റെ ചെറിയ നോട്ട് പുസ്തകത്തിൽ നിന്നു കീറിയെടുത്ത പേജിൽ ഒരു കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. എല്ലാവരോടും മാപ്പ്, തെറ്റു ചെയ്തവര്‍ക്ക് മാപ്പില്ല എന്ന വാചകമാണ് പോലീസിനെ ഏറെ വട്ടം കറക്കിയത്. കെട്ടിടങ്ങളുടെ ഡിസൈന്‍ ജോലിക്കാരനായ വിനോദ് സൗമ്യനും മിതഭാഷിയുമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാള്‍ ബന്ധുക്കളുമായും അയല്‍വാസികളുമായും അകലം പാലിച്ചിരുന്നു. രമ വിവാഹത്തിന് മുമ്പ് ജോലിചെയ്തിരുന്ന വടക്കേനടയിലെ സൂര്യ കോംപ്ലക്സിലെ ഫാന്‍സി ഷോപ്പില്‍ ഒരു മാസം മുമ്പാണ് വീണ്ടും ജോലിക്കെത്തിയത്.
രണ്ടാഴ്ച മുമ്പ് കടയുടമ രമയെ ചുമതലയേല്‍പ്പിച്ച് ബെംഗളൂരുവിലുള്ള മകളുടെ വീട്ടിലേക്ക് പോയി. തുടര്‍ന്ന് രമയാണ് കട നോക്കിനടത്തിയിരുന്നത്. വെള്ളവും നല്ല വഴിയുമുള്ള ഒരു വീടും മകളുടെ വിവാഹവുമായിരുന്നു രമയുടെ സ്വപ്നം. ഇപ്പോള്‍ താമസിക്കുന്ന വീട് വിറ്റ് ഇത്തരത്തിലുള്ള ഒരു വീട് വാങ്ങണമെന്ന ആഗ്രഹം രമ അടുത്ത സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു. കരൂപ്പടന്ന ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിനിയായിരുന്നു നയന . നാലാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു നീരജ്. ഇരുവരും മികച്ച വിദ്യാർത്ഥികളായിരുന്നുവെന്ന് അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. സഹപാഠികൾക്കും തങ്ങളുടെ സുഹൃത്തിനെ കുറിച്ചു പറയാൻ നല്ല വാക്കുകൾ മാത്രം.
അതേ സമയം, പുല്ലൂറ്റ് കോഴിക്കട സെന്ററിലെ വീട്ടിൽ നടന്ന കൂട്ടമരണത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. 4 പേരും തൂങ്ങിനിൽക്കുന്ന ചിത്രങ്ങളാണ് വാട്സാപ്പിലൂടെ പ്രചരിക്കുന്നത്. പ്രചരിപ്പിക്കുന്നത് ആരാണെന്നു വ്യക്തമായിട്ടില്ല.
കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കാന്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് സുരേന്ദ്രനെ സംസ്ഥാന നേതൃപദവിയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്ബി
ജെപി കേന്ദ്ര നേതൃത്വമാണ് കെ സുരേന്ദ്രനെ സംസ്ഥാന ബിജെപി അധ്യക്ഷനായി തീരുമാനിച്ചത്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്.
പി.എസ്.ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷദ പദവി ദീര്‍ഘനാളായി ഒഴിഞ്ഞ് കിടക്കുകയായിരുന്നു. പി.ശ്രീധരന്‍പിള്ള ഗവര്‍ണറായി മേഘാലയിലേക്ക് പോയതോടെയാണ് ബി.ജെ.പിക്ക് സംസ്ഥാന അധ്യക്ഷനില്ലാതെയായത്.
പട്ടു പാടി മലയാളികളുടെ മനസ്സിൽ കയറിപ്പറ്ററ്റിയ താരമാണ് റിമി ടോമി. സ്റ്റേജിലെ റിമിയുടെ പ്രകടനം ആണ് പ്രേക്ഷകരെ കൂടുതൽ താരത്തിലേക്ക് അടുപ്പിച്ചത്. റിമി ടോമിയും ഭര്‍ത്താവ് റോയിസും വിവാഹബന്ധം വേര്‍പിരിഞ്ഞത് കഴിഞ്ഞ വര്‍ഷമാണ്. എന്നാല്‍ ഇവരുടെ വേര്‍ പിരിയല്‍ വളരെ ഞെട്ടലോടെയാണ് ആരാധകര്‍ സ്വികരിച്ചത്. സോഷ്യല്‍ മീഡിയയിലടക്കം ഇരുവരെയും എതിര്‍ത്ത് നിരവധി ചര്‍ച്ചകള്‍ക്ക് ഇത് വഴിതെളിച്ചിരുന്നു. എന്നാല്‍ പിരിയാനുണ്ടായ സാഹചര്യത്തെകുറിച്ച് ഇവര്‍ ഔദ്യോഗികമായി ഒന്നും തന്നെ ആരാധകരോടായി പറഞ്ഞിരുന്നില്ല.
റിമിക്ക് റോയിസിനെക്കാൾ മാധ്യമ പിന്തുണ ഉള്ളത് കൊണ്ട് തന്നെ ഈ വിഷയത്തില്‍ റോയിസിന്റെ ഭാഗത്തു നിന്ന് ആരും ഒന്നും കേൾക്കാൻ തയാറായില്ല. ഇപ്പോഴിതാ, റോയിസിനു വെണ്ടി സംസാരിക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍. റോയസിനു വേണ്ടി പറയാന്‍ വേണ്ടി ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കളെ കേള്‍ക്കൂ എന്ന് ആവശ്യപ്പെട്ട് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനോട് ഇവര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. റിമി പെട്ടെന്ന് വാക്കുകള്‍ മാറ്റി പറയുന്ന ആളാണെന്നും ഇന്ന് പറഞ്ഞതല്ല നാളെ പറയുക എന്നും അങ്ങനെ കാര്യങ്ങള്‍ മാറ്റി പറയുന്നതില്‍ റിമിക് യാതൊരുവിധ മനസ്സാക്ഷിക്കുത്തും ഉണ്ടാവാറില്ലെന്നും ഇവര്‍ പറയുന്നു. സിനി ലൈഫ് എന്ന യൂട്യൂബ് ചാനല്‍ ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
എന്നാല്‍ ഈ വിവാഹബന്ധത്തോടെ തനിക്ക് നഷ്ട്ടമിത് നഷ്ടമായത് 12 കൊല്ലം ആണെന്നും അത് ഒരിക്കലും തിരിച്ചു കിട്ടില്ല എന്നും റോയ്സ് പറയുന്നു. തനിക്ക് റിമിയെ ആക്രമിക്കുന്നതിനോ അവരുടെ പ്രശസ്തി കളങ്കപ്പെടുത്തനോ ഉദ്ദേശമില്ല. അവള്‍ നല്ല പാട്ടുകാരിയാണ് അതേസമയം പ്രൊഫഷനു വേണ്ടി ദാമ്ബത്യ ജീവിതവും സ്വന്തം ബിസിനസ്സും ബലി കൊടുത്തുകൊണ്ട് നഷ്ട്ടപ്പെടുത്തിയതി൯റെ ജീവിതത്തിലെ ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പന്ത്രണ്ട് വര്‍ഷത്തെ കുറിച്ചും റോയ് സുഹൃത്തുക്കളോട് വികാരാധീനനായി ആകെക്കൂടി തിരിച്ചുകിട്ടിയത് റിമിയുടെ മുന്‍ഭര്‍ത്താവ് എന്ന ഒരു അനാവശ്യ വിലാസം മാത്രമാണ്.
റിമയുമായുള്ള ബന്ധം തനിക്ക് നേടിത്തന്നത് ഭീമമായ ബാങ്ക് ബാധ്യതകളും ആദായനികുതി കുരുക്കങ്ങളുമാണ് അതുകൊണ്ട് തന്നെയാണ് ഈ വിഷയത്തില്‍ താന്‍ പരമാവധി ആത്മസംയമനം പാലിച്ചില്ലെന്നും റോയ്സ് പറയുന്നു താന്‍ പറയുന്നത് ആരോപണങ്ങളല്ല മറിച്ച് പച്ച പരരമാര്‍ഥങ്ങള്‍ ആണെന്നും റോയ്സ് പറയുന്നുണ്ട്.റിമിയുടെ ഈ താരപരിവേഷം വെറും പൊള്ളയാണ് വെറും പ്രഹസനമാണ്. ടെലിവിഷനില്‍ പറയുന്നതു പോലെയല്ല കാര്യങ്ങള്‍ ഞങ്ങളുടെ കുടുംബ ജീവിതം താറുമാറാണെന്നും പ്രേക്ഷകസമൂഹം അറിയേണ്ടതുണ്ട് അറിയിക്കേണ്ടതുണ്ട്. ഞങ്ങള്‍ക്കൊരു കുഞ്ഞില്ലാതെ പോയതും അതുകൊണ്ടാണ്. അതെന്‍റെ അമ്മയുടെയും കുടുംബത്തെയും കൂടി വേദനയാണ് ദുഃഖമാണ്. ഇതൊക്കെ നിങ്ങള്‍ കൂടി അറിഞ്ഞിരിക്കണം റോയ്സ് പറഞ്ഞു.
ഭര്‍ത്താവ് വലിയ കോടീശ്വരന്‍ ആയിട്ട് കാര്യമില്ല ഭാര്യക്ക് സ്നേഹം കൂടി കൊടുക്കണമെന്ന് റിമിയുടെ ടെലിവിഷന്‍ ഷോയിലെ പരാമ൪ശം തന്നെ പരോക്ഷമായി വേദനിപ്പിച്ചു. എന്നാല്‍ ഈ പരാമര്‍ശം തീര്‍ത്തും തെറ്റാണ് ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരം ആയിട്ട് കാര്യമില്ല വെറുതെയല്ല ഒരു ഭാര്യ എന്ന് തെളിയികുക കൂടി വേണം ഭര്‍ത്താവിന് സ്നേഹവും പരിചരണവും കൊടുക്കണം. ജീവിതത്തിന് ഒരു അര്‍ത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം റോയ്സ് പറഞ്ഞു.
കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ തമ്മിലടി അവസാനമില്ലാതെ തുടരുന്നതിനിടെ കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും പിളർപ്പിലേക്കെന്ന് സൂചന. അനൂപ് ജേക്കബ്- ജോണി നെല്ലൂർ തർക്കം മറനീക്കി പുറത്തു വന്നതോടെയാണ് അടുത്ത പിളർപ്പിന് കളമൊരുങ്ങുന്നത്. അനൂപ് ജേക്കബ് ശനിയാഴ്ച കോട്ടയത്ത് വിളിച്ച യോഗത്തിനെതിരെ ജോണി നെല്ലൂർ പരസ്യമായി രംഗത്തു വന്നു. അനൂപ് ജേക്കബ് ശനിയാഴ്ച വിളിച്ചിരിക്കുന്ന യോഗം അനധികൃതമാണെന്ന് ജോണി നെല്ലൂർ തുറന്നടിച്ചു. ചെയർമാനെ അറിയിക്കാതെ യോഗം വിളിക്കാൻ ആർക്കും അധികാരമില്ലെന്നു പറഞ്ഞ ജോണി പാർട്ടി പിളർത്തിയേ അടങ്ങൂ എന്ന നിർബന്ധബുദ്ധിയാണ് യോഗത്തിനു പിന്നിലെന്നും കുറ്റപ്പെടുത്തി.
അതേസമയം, യോഗം വിളിച്ചത് പാർട്ടി ചെയർമാനായ ജോണി നെല്ലൂരിനെ അറിയിച്ച ശേഷമാണെന്ന് അനൂപ് ജേക്കബ് വിശദീകരിച്ചു. പാർട്ടി പിളർത്തണമെന്നോ തകർക്കണമെന്നോ തനിക്ക് ഉദ്ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു. ജോണി നെല്ലൂർ ഈ മാസം 21ന് കോട്ടയത്ത് പാർട്ടിയുടെ ഉന്നതാധികാര സമിതി യോഗം വിളിച്ചിട്ടുണ്ട്. ആ യോഗം വിളിച്ചിരിക്കുന്നത് എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്നാണ് ജോണി പറയുന്നത്. പാർട്ടി ഭരണഘടന പ്രകാരം ഏഴു ദിവസത്തെ നോട്ടീസ് നൽകിയാണ് താൻ യോഗം വിളിച്ചതെന്നു പറഞ്ഞ ജോണി നെല്ലൂർ അനൂപ് ജേക്കബ് വിളിച്ചിരിക്കുന്നത് ഒപ്പം നിൽക്കുന്നവരുടെ ഗ്രൂപ്പ് യോഗം മാത്രമാണെന്നും തുറന്നടിച്ചു.
ജേക്കബ് ഗ്രൂപ്പ് ജോസഫുമായി ലയിക്കണമെന്ന അഭിപ്രായത്തില്‍ നിന്നാണ് തര്‍ക്കങ്ങള്‍ ഉടലെടുത്തതെന്നും ഇത് സംബന്ധിച്ച് പാർട്ടിയിൽ ഉടലെടുത്ത പ്രശ്നങ്ങൾ ജോണി നെല്ലൂരിന്റെ തലയിൽ കെട്ടിവയ്ക്കാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങളാണ് വിഷയം വഷളാക്കിയതെന്നുമാണ് ജോണി വിഭാഗത്തിന്റെ വാദം. കുട്ടനാട് സീറ്റിന്റെ വിഷയമാണ് പ്രശ്നത്തിലേക്കു നയിച്ചതെന്നും അതേക്കുറിച്ച് അനൂപ് സംസാരിച്ചെങ്കിലും ജോണി നെല്ലൂർ വഴങ്ങാത്തതാണു പ്രശ്നമെന്നുമാണ് അദ്ദേഹത്തോട് അടുത്ത വിഭാഗത്തിന്റെ വാദം.
ഈ തർക്കങ്ങളിലെല്ലാം സമവായമുണ്ടാക്കാനാണ് താൻ 21-ാം തീയതി പാർട്ടി ഭരണഘടനയനുസരിച്ച് യോഗം വിളിച്ചതെന്നും അത് തകർക്കനാണ് അനൂപ് ജേക്കബിന്റെ നീക്കണെന്നുമാണ് ജോണി നെല്ലൂർ കുറ്റപ്പെടുത്തുന്നത്. നേരത്തെ, ടി.എം.ജേക്കബ് മരണമടഞ്ഞതിനു പിന്നാലെ പാർട്ടി ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ടും അനൂപ് ജേക്കബിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ചുമെല്ലാം ഇരുവരും തമ്മിൽ കൊമ്പുകോർത്തിരുന്നു. ഒടുവിൽ യുഡിഎഫ് നേതാക്കളും ടി.എം.ജേക്കബിന്റെ ഭാര്യയുമെല്ലാമിടപെട്ടാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾക്ക് താത്കാലിക പരിഹാരങ്ങൾ കണ്ടത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന പേരിൽ സംവിധായകൻ ആഷിഖ് അബുവും നടിയും ഭാര്യയയുമായ റീമ കല്ലിങ്കലും നാട്ടുകാരുടെ പണം പിരിച്ച് “പുട്ടടിച്ചെന്ന’ ആരോപണവുമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നൽകുമെന്ന വാഗ്ദാനവുമായി ഇവർ നടത്തിയ “കരുണ മ്യൂസിക് കണ്‍സേർട്ട്’ എന്ന പരിപാടിയിലൂടെ സമാഹരിച്ച പണമാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറാത്തതെന്ന് സന്ദീപ് പറയുന്നു. ഇത് സംബന്ധിച്ച് വിവരാവകാശ രേഖയുടെ പകർപ്പും ഫേസ്ബുക്ക് പോസ്റ്റിൽ ചേർത്തിട്ടുണ്ട്. ഈ തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയിട്ടില്ല. ഒരു ദേശീയ ദിനപത്രവും ഇതു സംബന്ധിച്ച് വാർത്ത നൽകിയിട്ടുണ്ട്. ആഷിഖും റിമയും ചേർന്ന് വൻ തുക സമാഹരിച്ചുവെങ്കിലും ഒരു രൂപ പോലും സർക്കാരിന് നൽകിട്ടില്ലെന്നും സന്ദീപ് ആരോപിച്ചു.
മാര്‍ച്ചിലെ രണ്ടാമത്തെ ആഴ്ചയില്‍ ഇടപാടുകാരെ വലയ്ക്കാനൊരുങ്ങി ബാങ്കുകൾ. തുടര്‍ച്ചയായ ആറു ദിവസം രാജ്യത്തെ ബാങ്കുകള്‍ അടഞ്ഞു കിടക്കുമെന്നാണ് വിവരങ്ങൾ. മാര്‍ച്ച് 10 മുതല്‍ പതിനഞ്ച് വരെയുളള ആറു ദിവസമാണ് ബാങ്കുകളുടെ പ്രവര്‍ത്തനം തടസപ്പെടാന്‍ സാധ്യതയുളളത്.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാര്‍ ആഹ്വാനം ചെയ്ത മൂന്ന് ദിവസത്തെ പണിമുടക്കും ഹോളിയും രണ്ടാം ശനിയും കൂട്ടുമ്പോൾ ആറു ദിവസം ഇടപാടുകാർ നട്ടം തിരിയും. മാര്‍ച്ച് 11, 12, 13 തീയതികളാണ് ബാങ്ക് പണിമുടക്ക്. ജീവനക്കാരുടെ യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബാങ്കുകളുടെ ലയനം, ശമ്പള വര്‍ധന ഉള്‍പ്പെടെയുളള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പത്താം തീയതി ഹോളിയായതിനാൽ ഉത്തരേന്ത്യയിൽ ബാങ്കുകൾ പ്രവർത്തിക്കില്ല. ബുധനാഴ്ച മുതല്‍ വെള
ളിയാഴ്ച വരെ സമരം. 14-ാം തീയതി രണ്ടാം ശനി. അന്ന് ബാങ്കുകള്‍ക്ക് പ്രവൃത്തിദിനമല്ല. 15-ാം തീയതി ഞായറാഴ്ച. അങ്ങനെ ആകെ ആരു ദിവസങ്ങൾ. ചുരുക്കത്തില്‍ ഒൻപതാം തീയതി തിങ്കളാഴ്ച മാത്രമാണ് ആ ആഴ്ചയില്‍ ഇടപാടുകള്‍ നടക്കുക. പിന്നെ അടുത്ത തിങ്കൾ വരെ കാത്തിരിക്കണം ബാങ്കുകൾ തുറക്കാൻ. ഇത്ര ദിവസം ബാങ്കുകൾ തുറക്കാതെ വരുമ്പോൾ എടിഎമ്മുകൾ കാലിയാകുമെന്നത് ഇടപാടുകാർക്ക് ഇരട്ടപ്രഹരമാകും.
പുൽവാമ ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ വിവാദ പ്രസ്താവനയുമായി സിപിഎം നേതാവ് മുഹമ്മദ് സലിം. നമ്മുടെ കഴിവില്ലായ്മയെ ഓർമിപ്പിക്കാൻ വേണ്ടി മാത്രം, ആക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാന്മാർക്ക് സ്മാരകം പണിയേണ്ട ആവശ്യമില്ലെന്ന് സലിം ട്വിറ്ററിൽ കുറിച്ചു.
“നമ്മുടെ കഴിവില്ലായ്മയെക്കുറിച്ച് ഓർമ്മപ്പെടുത്താൻ നമുക്ക് ഒരു സ്മാരകം ആവശ്യമില്ല. 80 കിലോഗ്രാം ആർഡിഎക്സ് രാജ്യാന്തര അതിർത്തികൾ കടന്ന് ‘ഭൂമിയിലെ ഏറ്റവും സൈനികവൽക്കരിക്കപ്പെട്ട മേഖല’യിലേക്ക് എങ്ങനെയാണ് എത്തിച്ചേർന്നതെന്നും പുൽവാമയിൽ പൊട്ടിത്തെറിച്ചുതെന്നും മാത്രമാണ് ഞങ്ങൾക്ക് അറിയേണ്ടത്,” മുഹമ്മദ് സലിം ട്വിറ്ററിൽ എഴുതി. പുൽവാമയ്ക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, പുല്‍വാമയിലെ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവത്യാഗം രാജ്യം ഒരിക്കലും മറക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ” കഴിഞ്ഞവര്‍ഷം പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിലെ ധീരരക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍.നമ്മുടെ രാഷ്ട്രത്തെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി ജീവിതം സമര്‍പ്പിച്ച വിശിഷ്ട വ്യക്തികളായിരുന്നു അവര്‍. അവരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കില്ല,” പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ജവാന്മാരുടെ ജീവത്യാഗം ഇന്ത്യ ഒരിക്കലും മറക്കില്ലെന്നു പ്രധാനമന്ത്രി രാജ്‌നാഥ് സിങ്ങും പറഞ്ഞു. ‘2019 ല്‍ ഈ ദിവസം പുല്‍വാമ(ജമ്മു കശ്മീര്‍)യിലുണ്ടായ ഭീകരാക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ച സിആര്‍പിഎഫ് ജവാന്മാരെ സ്മരിക്കുന്നു. അവരുടെ ജീവത്യാഗം ഇന്ത്യ ഒരിക്കലും മറക്കില്ല. രാജ്യം ഒറ്റക്കെട്ടായി ഭീകരതയ്ക്കെതിരെ നില്‍ക്കുന്നു. ഈ ഭീഷണിക്കെതിരായ പോരാട്ടം തുടരാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധരാണ്,” രാജ്നാഥ് സിങ് പറഞ്ഞു.
എന്നാൽ പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം തികയുമ്പോൾ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് മുൻ പ്രസിഡന്റും വയനാട് എംപിയുമായ രാഹുൽ ഗാന്ധി രംഗത്തെത്തി. സംഭവത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് രാഹുൽ ഗാന്ധി ബിജെപിയെയും മോദിയെയും കടന്നാക്രമിച്ചത്.
ഹോസ്റ്റലിന്റെ മതപരമായ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ബിരുദ വിദ്യാർത്ഥിനികൾക്ക് അടിവസ്ത്രമഴിപ്പിച്ച് ആർത്തവ പരിശോധന. ഗുജറാത്തിലെ ബുജ്ജിലെ ശ്രീ സഹജാനന്ദ് ഗേൾസ് ഇന്സ്ടിട്യൂട്ടിലാണ് സംഭവം. 68 ബിരുദ വിദ്യാർത്ഥിനികളെയാണ് അധികൃതർ അപമാനകരമായ പരിശോധനയ്ക്ക് വിധേയമാക്കിയത്.
കച്ച് യൂണിവേഴ്സിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന കോളേജാണ് ശ്രീ സഹജാനന്ദ് ഗേൾസ് ഇന്സ്ടിട്യൂട്ട്. ഹോസ്റ്റൽ വാർഡന്റെ പരാതിയെ തുടർന്ന് പ്രിൻസിപ്പൽ റിത റാണിൻഗയാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയതെന്നാണ് വിവരം.
കോളേജിനും ഹോസ്റ്റലിലും അടുത്ത് ക്ഷേത്രമുണ്ട്. ആർത്തവ സമയത്ത് പെൺകുട്ടികൾ അടുക്കളയിലും അമ്പലത്തിലും പ്രവേശിക്കാൻ പാടില്ലെന്നുമാണ് ഇവിടെയുള്ള ചട്ടം. ആർത്തവ സമയത്ത് മറ്റു കുട്ടികളെ സ്പർശിക്കാനും പാടില്ല എന്നും നിർദേശം നിലനില്‍ക്കുന്നുണ്ട്. . ഈ നിയമം ചിലർ ലംഘിച്ചുവെന്ന പേരിൽ പെൺകുട്ടികളെ ശുചിമുറിയിലേക്ക് വിളിച്ചു വരുത്തി പരിശോധിപ്പിക്കുകയായിരുന്നു.
1500 ഓളം പേർ പഠിക്കുന്ന വനിതാ കോളേജിൽ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന കുട്ടികൾക്കാണ് ദുരവസ്ഥ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടിളാണ് ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നത്. മുന്‍പും ഇവിടങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, സംഭവത്തെ കുറിച്ച്
ആരും പരാതിപ്പെട്ടില്ലെന്നാണ് വിവരം. എന്നാൽ വാർത്തകൾ പുറത്ത് വന്നതോടെ ക്രാന്തിഗുരു ശ്യാംജി കൃഷ്ണ വർമ കച്ച് സർവകലാശാലയുടെ വൈസ് ചാൻസലർ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടു. കമ്മറ്റിയെ രൂപീകരിച്ചാണ് അന്വേഷണം നടത്താനാണ് നിർദേശം. ബുജ്ജിലെ സ്വാമിനാരയൺ മന്ദിർ അനുഭാവികൾ 2012ൽ ആരംഭിച്ചതാണ് ഈ കോളേജ്.
Gujarat: 68 girl students of Shree Sahajanand Girls Institute (SSGI) in Bhuj were reportedly asked to remove their innerwear to prove that they were not menstruating. pic.twitter.com/fG0YZZNd70
— ANI (@ANI) February 14, 2020
കാമുകന്റെ കൂടെ പോകുന്നതിന് തടസമായ ഭര്‍ത്താവിനെ സ്വകാര്യ ഫാം ഹൗസിനു സമീപത്തെ കൃഷിയിടത്തിൽ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതി ലിജിയുടെ കാമുകനും ഒന്നാം പ്രതിയുമായ ഇരിങ്ങാലക്കുട സ്വദേശി വസീമിന്റെ (32) കുറ്റസമ്മതം പോലീസിനെ ഞെട്ടിച്ചു. ശാന്തന്‍പാറ കഴുതകുളംമേട്ടിലെ മഷ്‌റൂംഹട്ട് ഫാംഹൗസിലെ തെളിവെടുപ്പിനിടെയാണ് വസീം കൊലപാതക രീതി വിശദീകരിച്ചത്. യാതൊരു കൂസലുമില്ലാതെയാണ് വസിം തെളിവെടുപ്പില്‍ പങ്കെടുത്തത്. പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് മടികൂടാതെ ഉത്തരങ്ങളും നല്‍കി.
ഔട്ട്ഹൗസില്‍ ഉണ്ടായ പിടിവലിയില്‍ റിജോഷ് തലയിടിച്ചുവീണു. പിന്നീട് മഴവെള്ള സംഭരണി നിര്‍മ്മിക്കാന്‍ കുഴിയെടുത്തിരുന്ന ഭാഗത്ത് വലിച്ചിഴച്ച് കൊണ്ടിട്ടു. തുടര്‍ന്ന് ജീവനോടെ തന്നെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. തീപ്പൊള്ളലേറ്റ റിജോഷ് അലറിക്കരഞ്ഞു. ഇതിനുശേഷം മരണം ഉറപ്പാക്കി മൃതദേഹം മണ്ണിട്ട് മൂടി. താന്‍ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്ന് വസീം പൊലീസിനോട് പറഞ്ഞു. കൊലപാതകത്തില്‍ നേരിട്ടു പങ്കില്ലാത്തതിനാല്‍ റിജോഷിന്റെ ഭാര്യ ലിജിയെ തെളിവെടുപ്പിന് എത്തിച്ചില്ല. ഫാംഹൗസിനോടു ചേര്‍ന്നുള്ള ഔട്ട്ഹൗസ്, റിജോഷിന്റെ മൃതദേഹം കുഴിച്ചുമൂടിയ മഴവെള്ള സംഭരണിക്കു സമീപം എന്നിവിടങ്ങളില്‍ തെളിവെടുപ്പു നടത്തി. മൃതദേഹം മൂടാന്‍ ഉപയോഗിച്ച തൂമ്പയും പൊലീസ് കണ്ടെടുത്തു.
കൃത്യത്തിനൊടുവിൽ മുംബൈയിലേയ്ക്ക് കടന്ന ഇവർ പൊലീസ് പിന്നാലെയുണ്ടെന്ന് മനസ്സിലായതോടെ, പിടിയിലാകാതിരിക്കാന്‍ വിഷം കഴിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ വർഷമാണ് ഇടുക്കി ശാന്തന്‍പാറ പുത്തടിയില്‍ ഫാം ഹൗസ് ജീവനക്കാരന്‍ റിജോഷിന്റെ മൃതദേഹം ഭാര്യ ലിജിയും (29) ഫാം ഹൗസ് മാനേജര്‍ വസീമും (32) ചേർന്ന് കഴിച്ചുമൂടിയത്.
12 വർഷം മുമ്പാണ് റിജോഷും ലിജിയും സ്നേഹിച്ച് വിവാഹം ചെയ്തത്. 2 വർഷം മുമ്പാണ് ആണ് റിജോഷും ഭാര്യ ലിജിയും മഷ്റൂം ഹട്ട് എന്ന ഫാം ഹൗസിൽ ജോലിക്കു പോയി തുടങ്ങിയത്. ഫാമിലെ മൃഗങ്ങളെ പരിപാലിക്കുന്നത് റിജോഷും കൃഷിയിടത്തിലെ വിവിധ ജോലികൾ ചെയ്യുന്നത് ലിജിയും ആയിരുന്നു. 5 വർഷം മുൻപ് ആണ് ഇരിങ്ങാലക്കുട സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ള ഫാം ഹൗസിൽ മാനേജരായി തൃശൂർ ഇരിങ്ങാലക്കുട, കോണാട്ടുകുന്ന് കുഴിക്കണ്ടത്തിൽ വസീം(32) എത്തുന്നത്. അവിടെവച്ചാണ് ഇവർ തമ്മിൽ പ്രണയത്തിലായത്. വസീമും ലിജിയുമായുള്ള ബന്ധം റിജോഷ് അറിഞ്ഞതാണ് കൊലപാതകത്തിൽ കലാശിച്ചത് . വല്ലപ്പോഴും മദ്യപിക്കുന്ന റിജോഷിന് മദ്യപിക്കാത്ത വസീം മിക്ക ദിവസങ്ങളിലും മദ്യം വാങ്ങാൻ പണം നൽകിയിരുന്നതായി സമീപവാസികൾ പറഞ്ഞിരുന്നു. ഇതോടെ റിജോഷ് സ്ഥിരം മദ്യപാനിയായി മാറുകയായിരുന്നു.

റിജോഷിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ വസീം തെളിവുകള്‍ നശിപ്പിക്കുന്നതിനും പിടിക്കപ്പെടാതിരിക്കാനും നടത്തിയത് ദൃശ്യം സിനിമയെ വെല്ലുന്ന നീക്കങ്ങളായിരുന്നു. കൊല നടത്തിയതിന് ശേഷം മൃതദേഹം മറ്റൊരിടത്ത് ഉപേക്ഷിച്ചാല്‍ പൊലീസ് അന്വേഷണം വേഗത്തില്‍ തന്നിലേക്ക് എത്തുമെന്നുറപ്പുള്ള വസീം നിർമാണത്തിലിരിക്കുന്ന മഴവെള്ള സംഭരണിയോട് ചേര്‍ന്നുള്ള കുഴിയില്‍ മൃതദേഹം ഉപേക്ഷിച്ച് കാണാത്ത വിധത്തില്‍ മണ്ണിട്ട് മൂടി. തുടര്‍ന്ന് ജെസിബി ഓപ്പറേറ്ററെ വിളിച്ച് കുഴിയില്‍ ചത്ത പശുവിനെ ഇട്ടിട്ടുണ്ടെന്നും കുറച്ച് മണ്ണ് മാത്രമേ ഇട്ടിട്ടുള്ളു ബാക്കി മണ്ണിട്ട് മൂടുവാനും ആവശ്യപ്പെട്ടു. ഇടപെടലില്‍ അസ്വാഭാവികത തോന്നാത്തതിനാലും മൃതദേഹം കുഴിയില്‍ ഇട്ടതിന്‍റെ സാഹചര്യങ്ങള്‍ ഒന്നും മനസ്സിലാകാത്ത തരത്തിലായിരുന്നു വസീമിന്‍റെ നീക്കം. തുടര്‍ന്ന് തൃശൂരിലുള്ള സഹോദരനെ വിളിച്ച് റിജോഷിന്‍റെ ഭാര്യ ലിജിയുടെ ഫോണിലേക്ക് വിളിക്കാന്‍ ആവശ്യപ്പെട്ടു.അടുത്ത ദിവസം കോഴിക്കോട്ടുള്ള സഹോദരന്‍റെ സുഹൃത്തിന്‍റെ ഫോണില്‍ നിന്നും ലിജിയുടെ ഫോണിലേക്ക് കോളുകള്‍ വിളിപ്പിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദിച്ചപ്പോള്‍ തെളിവായി ഈ കോളുകള്‍ കാണിച്ച് റിജോഷ് തൃശൂരിൽ നിന്നും കോഴിക്കോട്ട് നിന്നും തന്നെ വിളിച്ചിരുന്നതായി ലിജി തെറ്റിദ്ധരിപ്പിച്ചു. എന്നാല്‍, പൊലീസ് ഈ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒരാള്‍ വസീമിന്‍റെ സഹോദരനും ഒരാൾ സഹോദരന്‍റെ സുഹൃത്തുമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. സഹോദരനെയും സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്ത സാഹചര്യത്തിലാണ് കഥ ക്ലൈമാക്‌സിൽ എത്തിച്ച് വസീം കുറ്റസമ്മതം നടത്തി വീഡിയോസന്ദേശം അയച്ചത്.