India

ന്യൂ​ഡ​ൽ​ഹി: മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ബി​ജെ​പി​യു​ടെ മു​തി​ർ​ന്ന നേ​താ​വു​മാ​യ അ​രു​ണ്‍ ജയ്റ്റ് ലി (66) അ​ന്ത​രി​ച്ചു. ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് ഓ​ഗ​സ്റ്റ് ഒ​ൻ​പ​ത് മു​ത​ൽ ഡ​ൽ​ഹി​യി​ലെ എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം 12.07 ഓ​ടെ​യാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

എ.​ബി.​വാ​ജ്പേ​യ്, ന​രേ​ന്ദ്ര മോ​ദി മ​ന്ത്രി​സ​ഭ​ക​ളി​ൽ മ​ന്ത്രി​പ​ദം അ​ല​ങ്ക​രി​ച്ച ജയ്റ്റ് ലി പ്ര​തി​പ​ക്ഷ നേ​താ​വ്, രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്നീ പ​ദ​വി​ക​ളി​ലും തി​ള​ങ്ങി​യ വ്യ​ക്തി​ത്വ​മാ​ണ്. ഒ​ന്നാം എ​ൻ​ഡി​എ സ​ർ​ക്കാ​രി​ൽ ധ​നം, പ്ര​തി​രോ​ധ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള കാ​ബി​ന​റ്റ് മ​ന്ത്രി​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ലാ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ എ​ബി​വി​പി​യി​ലൂ​ടെ രാ​ഷ്ട്രീ​യ രം​ഗ​ത്തേ​ക്ക് എ​ത്തി​യ ജയ്റ്റ് ലി അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് 19 മാ​സം ക​രു​ത​ൽ ത​ട​വി​ലാ​യി​ട്ടു​ണ്ട്. 1973-ൽ ​അ​ഴി​മ​തി​ക്കെ​തി​രെ തു​ട​ങ്ങി​യ ജെ​പി പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​താ​വാ​യി​രു​ന്നു. സു​പ്രീം​കോ​ട​തി​യി​ലും വി​വി​ധ ഹൈ​ക്കോ​ട​തി​ക​ളി​ലും അ​ഭി​ഭാ​ഷ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

1989 ൽ ​വി.​പി.​സിം​ഗി​ന്‍റെ കാ​ല​ത്ത് അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ സ്ഥാ​ന​വും വ​ഹി​ച്ചു. നി​ര​വ​ധി പു​സ്ത​ക​ങ്ങ​ളും എ​ഴു​തി​യി​ട്ടു​ണ്ട്. 1991 മു​ത​ൽ ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗ​മാ​ണ്. സം​ഗീ​ത​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: റോ​ഹ​ൻ, സൊ​ണാ​ലി.

ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി വൃ​ക്ക രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലു​മാ​യി​രു​ന്നു ജയ്റ്റ് ലി . ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ൽ വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്കും വി​ധേ​യ​നാ​യി​രു​ന്നു. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നാ​ൽ ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര‍​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നും അ​ദ്ദേ​ഹം വി​ട്ടു​നി​ന്നി​രു​ന്നു.

ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ൽ ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന ജയ്റ്റ് ലി ക്ക് ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​യി​ൽ പോയിരുന്നതിനാൽ അ​വ​സാ​ന ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. റെ​യി​ൽ​വേ മ​ന്ത്രി പീ​യു​ഷ് ഗോ​യ​ലാ​ണ് അ​ന്ന് ജയ്റ്റ് ലി ക്ക് പ​ക​രം ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത്.

തിരുവനന്തപുരം: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അജ്മാനിൽ അറസ്റ്റിലായതിന് പിന്നാലെ സംസ്ഥാനത്ത് അരങ്ങേറുന്ന രാഷ്ട്രീയ വിവാദങ്ങൾ അവസാനിക്കുന്നില്ല. വിഷയത്തിൽ മുഖ്യമന്ത്രി ഇടപ്പെട്ടത് എന്തിനാണെന്നാണ് കോൺഗ്രസിന്റെ ചോദ്യം. ബിജെപിയുമായുള്ള രഹസ്യ ബന്ധത്തിന്‍റെ ഭാഗമാണ് ഇടപെടലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.

തുഷാറിനെ അജ്മാനിലേക്ക് വിളിച്ചുവരുത്തിയ പ്രബലയായ സ്ത്രീ ആരാണെന്നും മുല്ലപ്പള്ളി ചോദിച്ചു. ഒരു സ്ത്രീ വിളിച്ചാൽ എന്‍ഡിഎയുടെ കൺവീനർ എന്തിനാണ് അജ്മാനിലേക്ക് പോയതെന്നും ആരാണ് ഈ പ്രബലയായ സ്ത്രീയെന്നുമുള്ള ചോദ്യത്തിന് ബിജെപി ഉത്തരം പറയണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. അതേസമയം മുഖ്യമന്ത്രി ചില അന്വേഷണങ്ങളെ ഭയപ്പെടുന്നതുകൊണ്ടാണ് ബിജെപിയുമായി രഹസ്യ ബന്ധം പുലര്‍ത്തുന്നതെന്നും അത് ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് തുഷാറിന്റെ കേസിൽ ഇടപ്പെട്ടതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

“രാജവ് നഗ്നനാണെന്ന് പറയാൻ ആർക്കും ധൈര്യമില്ല…സിപിഎം സംസ്ഥാന കമ്മിറ്റി പിണറായിക്ക് സ്തുതി ഗീതം പാടുകയാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. രാജാവ് നഗ്നനാണെന്ന് പറയാൻ ആർക്കും ധൈര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുഷാറിനുവേണ്ടിയുള്ള തന്റെ അമിത ആവേശം എന്തിനു വേണ്ടിയായിരുന്നെന്ന് പിണറായി വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ച പിണറായി ഒരു കഷ്ടപ്പെടുന്ന പ്രവാസിക്ക് വേണ്ടി എന്താണ് ചെയ്തിട്ടുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു.

നേരത്തെ തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള ആരോപിച്ചിരുന്നു. തുഷാറിനെ കെണിയില്‍ പെടുത്തിയത് സിപിഎമ്മാണെന്നാണ് തനിക്ക് കിട്ടിയ വിവരം. ഇടതുപക്ഷത്തോട് ബന്ധപ്പെട്ട ആളാണ് അറസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തി. തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. ഇതില്‍ അന്വേഷണം വേണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. വേട്ടക്കാരനൊപ്പവും ഇരയ്‌ക്കൊപ്പവും നില്‍ക്കുകയാണ് സിപിഎം ചെയ്തതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

അതേസമയം താന്‍ അറസ്റ്റിലായ കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്നാണ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞത്. സ്ഥലവില്‍പ്പനയുമായി ബന്ധപ്പെട്ട് ഒരാള്‍ നല്‍കിയ കള്ളക്കേസിലാണ് അറസ്റ്റ്. കേസിനെ നിയമപരമായി നേരിടും. തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.

ഇന്ന് രാവിലെ 8.35ന് തന്റെ ഫോൺ ബലമായി പിടിച്ചു വാങ്ങിക്കാൻ ശ്രമിച്ചുവെന്ന് ആരോപണവുമായി സിസ്റ്റർ ലൂസി കളപ്പുര. തുടർന്നും എന്തും പ്രതീക്ഷിക്കാമെന്നും ഫെയ്സ്ബുക്കിലൂടെ സിസ്റ്റർ ലൂസി ആശങ്ക പങ്കുവച്ചു.

sister lucy kalapura, nun, iemalayalam

സിസ്റ്റർ ലൂസിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

തന്നെ മഠത്തിൽ പൂട്ടിയിട്ടതായി കഴിഞ്ഞ ദിവസം സിസ്റ്റർ ലൂസി ആരോപിച്ചിരുന്നു. ഓഗസ്റ്റ് 19നായിരുന്നു ഈ സംഭവം. തുടർന്ന് പൊലീസ് മഠത്തിലെത്തിയാണ് വാതിൽ തുറപ്പിച്ചത്. സംഭവത്തിൽ വെള്ളമുണ്ട പൊലീസ് കേസെടുത്തിരുന്നു.

മഠത്തിനോട് ചേർന്നുള്ള പള്ളിയിലാണ് കുർബാനയ്ക്കായി പോകുന്നത്. ഇത് തടയാനാണ് തന്നെ പൂട്ടിയിട്ടതെന്ന് സിസ്റ്റർ ലൂസി പറയുന്നു. രാവിലെ ആറരയോടെയാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നുവെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു.

സിസ്റ്റര്‍ ലൂസി എത്രയും വേഗം മഠംവിട്ടുപോകണമെന്ന് സന്യാസസഭ നേരത്തെ നിർദേശിച്ചിരുന്നു. മകളെ കൂട്ടിക്കൊണ്ടുപോകണമെന്ന് അമ്മയ്ക്ക് സഭയുടെ കത്ത് ലഭിക്കുകയും ചെയ്തു. നേരത്തെ സിസ്റ്ററിനെ എഫ്സിസി സന്യാസസഭ പുറത്താക്കിയിരുന്നു. കന്യാസ്ത്രീസമരത്തില്‍ പങ്കെടുത്തതടക്കം ഉന്നയിച്ചായിരുന്നു നടപടി. എന്നാല്‍, അങ്ങനെ ഇറങ്ങി പോകില്ലെന്നും സഭയില്‍ നിന്ന് പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്നായിരുന്നു സിസ്റ്റർ ലൂസിയുടെ പ്രതികരണം.

ഇക്കഴിഞ്ഞ മേയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിൽ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. കാരണം കാണിക്കൽ നോട്ടീസിന് ലൂസി കളപ്പുര നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു സഭയുടെ വിശദീകരണം. നിരവധി തവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം അവഗണിച്ചതും പുറത്താക്കലിന് കാരണമായി സഭ പറഞ്ഞു. പത്ത് ദിവസത്തിനകം പുറത്ത് പോകണമെന്നായിരുന്നു നോട്ടീസിൽ പറഞ്ഞിരുന്നത്.

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി നടന്ന സമരത്തില്‍ സിസ്റ്റര്‍ ലൂസി പങ്കെടുത്തിരുന്നു. സമര പരിപാടികളില്‍ പങ്കെടുത്തതും സമൂഹ മാധ്യമങ്ങളിലടക്കം പരസ്യ പ്രതികരണങ്ങള്‍ നടത്തിയതുമാണ് നടപടിക്ക് കാരണമെന്ന് പറയുന്നു. സഭയില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്തതും നടപടിക്ക് കാരണമായി. സഭയില്‍ നിന്നും അധികാരികളില്‍ നിന്നും ലഭിച്ച മുന്നറിയിപ്പുകള്‍ ലൂസി കളപ്പുര പാലിച്ചില്ലെന്നും ആരോപണമുണ്ട്.

എറണാകുളത്ത് ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ആര്‍എസ്എസ് നടത്തിയ ബാലഗോകുലം ഘോഷയാത്രയില്‍ ഉദ്ഘാടകയായി കൊച്ചി മേയര്‍ സൗമിനി ജയിന്‍. സംസ്ഥാനത്തെങ്ങും ബിജെപി നടത്തിയ ബാലഗോകുലം പരിപാടികളുടെ ഉദ്ഘാകരായി പ്രമുഖ ആര്‍എസ്എസ് നേതാക്കള്‍ പങ്കെടുത്തപ്പോ‍ഴാണ് കൊച്ചിയില്‍ മാത്രം കോണ്‍ഗ്രസ് മേയറായ സൗമിനി ജയിന്‍ പങ്കെടുത്തത്. എറണാകുളം മറൈന്‍ഡ്രൈവില്‍ ആരംഭിച്ച ഷോഘയാത്രയാണ് സൗമിനി ജയിന്‍ ഫ്ളാഗ് ഓഫ് ചെയ്തത്. ഘോഷയാത്രയിലും സൗമിനി ജയിന്‍ കുറച്ചുദൂരം ബിജെപി നേതാക്കള്‍ക്കൊപ്പം പങ്കെടുത്തു.

മേയര്‍ സ്ഥാനത്ത് നിന്നും സൗമിനി ജയിനിനെ നീക്കാന്‍ കോണ്‍ഗ്രസിനുളളില്‍ തന്നെ നീക്കം നടക്കുന്നതിനിടെയാണ് ആര്‍എസ്എസ് പരിപാടിയുടെ ഭാഗമായതെന്ന പ്രത്യേകതയും ഉണ്ട്. കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് പ്രതിനിധിയായാണ് സൗമിനി ജയിന്‍ കൊച്ചി മേയറായത്. രണ്ടര വര്‍ഷം ക‍ഴിഞ്ഞാല്‍ സ്ഥാനം രാജിവയ്ക്കാമെന്നും പിന്നീട് എ ഗ്രൂപ്പിലെ തന്നെ ഷൈനി മാത്യുവിനെ മേയറാക്കാമെന്നുമായിരുന്നു ധാരണ. എന്നാല്‍ രണ്ടര വര്‍ഷം ക‍ഴിഞ്ഞിട്ടും സൗമിനി ജയിന്‍ രാജിവച്ചില്ല. ഇതിനെതിരെ എ ഗ്രൂപ്പിലെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തുകയും ഷൈനി മാത്യുവിനായി കരുക്കള്‍ നീക്കം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ അന്നത്തെ കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍ തത്ക്കാലം മേയര്‍ സ്ഥാനത്ത് നിന്നും സൗമിനി മാറേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്.

ഇപ്പോള്‍ കെപിസിസി പ്രസിഡന്‍റായി മുല്ലപ്പളളി രാമചന്ദ്രന്‍ എത്തിയതോടെ വീണ്ടും ബെന്നി ബഹനാന്‍ അടക്കമുളള എ ഗ്രൂപ്പ് നേതാക്കള്‍ സൗമിനി ജയിനിനെ താ‍ഴെയിറക്കാന്‍ ചരടുവലി തുടങ്ങി. ക‍ഴിഞ്ഞ ദിവസം ബെന്നി ബഹനാന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം എ ഗ്രൂപ്പ് നേതാക്കള്‍ രഹസ്യയോഗവും ചേര്‍ന്നു. ഇതിനിടെയാണ് സൗമിനി ജയിന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത്. തനിക്കെതിരെ നീക്കങ്ങള്‍ ആരംഭിച്ചാല്‍ ബിജെപിയിലേക്ക് ചേക്കാറാനും മടിക്കില്ലെന്ന വ്യക്തമായ സൂചന തന്നെയാണ് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സൗമിനി ജയിന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയിരിക്കുന്നതും.

ശ്രീകൃഷ്ണ ജയന്തിഘോഷയാത്രയില്‍ ഭാരതാംബയായി ഇത്തവണയും നടി അനുശ്രീയെത്തി. ക‍ഴിഞ്ഞ തവണ താന്‍ ഘോഷയാത്രയില്‍ പങ്കെടുത്തപ്പോള്‍ വിവാദമാക്കിയവരോട് ഇതില്‍ രാഷ്ട്രീയം കാണരുതെന്നും നടി അഭ്യര്‍ത്ഥിച്ചു.

ചെറുപ്പം മുതല്‍ തന്നെ നാട്ടിലെ ഘോഷയാത്രയില്‍ പങ്കെടുക്കുന്നതാണ്. ഇതുവരെയും മുടക്കിയിട്ടില്ല. ഞങ്ങളുടെ നാട്ടില്‍ ഒരുമിച്ച് കൂടുന്ന ഒരു പരിപാടിയാണ്. ഇതിനെ ആരും ഒരു നെഗറ്റീവായി കാണരുത്. പോസിറ്റീവായി മാത്രം കാണണം. പ്രത്യേകിച്ച് രാഷ്ട്രീയം കൂട്ടിച്ചേര്‍ക്കരുതെന്നും അനുശ്രീ അഭ്യര്‍ത്ഥിച്ചു.

വയനാട് പുതുമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുളള തെരച്ചില്‍ ദേശീയ ദുരന്തനിവാരണസേന അവസാനിപ്പിച്ചു. ഇനിയും അഞ്ച് പേരെ കൂടിയാണ് കണ്ടെത്താനുളളത്. അഞ്ച് പേരില്‍ നാല് പേരുടേയും കുടുംബങ്ങള്‍ തെരച്ചില്‍ അവസാനിപ്പിക്കുകയാണെന്ന തീരുമാനം അംഗീകരിച്ചു. എന്നാല്‍ പുതുമല സ്വദേശി ഹംസക്ക് വേണ്ടി ഒരിക്കല്‍ കൂടി തെരച്ചില്‍ നടത്തണമെന്ന് അദ്ദേഹത്തിന്‍റെ കുടുംബം ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഹംസക്ക് വേണ്ടി തിങ്കളാഴ്ച പൊലീസും ഫയർഫോഴ്‌സും പുതുമലയിലെ മസ്ജിദിനോട് ചേർന്ന് തിരച്ചിൽ നടത്തും. മറ്റുളളയിടങ്ങളില്‍ ഇനി നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രാദേശികമായി തെരച്ചിലുണ്ടാവും.

16 ദിവസം നീണ്ട തിരച്ചിൽ പ്രവർത്തനങ്ങളിൽ കാണാതായവരുടെ ബന്ധുക്കളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും തൃപ്തി പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തിരച്ചിൽ ശ്രമങ്ങളില്‍ ആരേയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതോടെയാണ് കാണാതായവരുടെ ബന്ധുക്കളോട് കൂടി ആലോചിച്ച് ഭാവി നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ മേപ്പാടി പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം സ്ഥിതിഗതികൾ ചർച്ച ചെയ്തു.

മനുഷ്യസാധ്യമായ എല്ലാ രീതിയിലും തെരച്ചില്‍ നടത്തിയെന്നും ലഭ്യമായ എല്ലാ സംവിധാനങ്ങളും തെരച്ചിലിന് വേണ്ടി ഉപയോഗിച്ചെന്നും യോഗത്തില്‍ പങ്കെടുത്ത ദേശീയ ദുരന്തനിവാരണസേന, അഗ്നിരക്ഷാസേന, പൊലീസ്, സന്നദ്ധസംഘടനകള്‍ എന്നിവരുടെ പ്രതിനിധികള്‍ കാണാതായവരുടെ ബന്ധുക്കളെ അറിയിച്ചു.

റിയാലിറ്റി ഷോയിലൂടെയെത്തി മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഗായകനാണ് നജീം അർഷാദ്. പിന്നണിഗാനരംഗത്ത് സജീവമാണിപ്പോൾ നജീം. അടുത്തിടെ റിയാലിറ്റി ഷോയിൽ അതിഥിയായെത്തിയപ്പോൾ മാതാപിതാക്കളുടേത് മിശ്രവിവാഹമാണെന്ന് പറഞ്ഞത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ പറഞ്ഞ കാര്യങ്ങള്‍ ചില മാധ്യമങ്ങൾ വളച്ചൊടിക്കുന്നതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് നജീം.

താൻ ജാതീയമായി ഒന്നും പറഞ്ഞിട്ടില്ലെന്നും സംഗീതത്തിന് ജാതിയും മതവുമില്ലെന്നും ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കില്ലെന്നും നജീം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി‌.

കുറിപ്പ് വായിക്കാം:

എല്ലാവർക്കും നമസ്കാരം .. ഈയിടെ ഒരു പ്രമുഖ ചാനലിൽ ഞാൻ ഗസ്റ്റ് ആയി പോയിരുന്നു .. എന്നോട് ചോദിച്ചപ്പോ അവിടെ ഞാൻ പറഞ്ഞ ഒരു കാര്യം അത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം കൂടി ആണ് .. അതിനെ വളച്ചൊടിച്ചു വർഗീയമായി ചിത്രീകരിക്കുന്നവരോട് .. നിങ്ങൾ ഇത് ചെയ്യുന്നത് യൂട്യൂബ് ചാനൽ കണ്ടന്റിനും അത് വഴി പൈസ കിട്ടാനുമാണ് .. പക്ഷെ ഉപകാരം ചെയ്താലും ഉപദ്രവം ചെയ്യരുത് ..

ഞാൻ ജാതീയമായി ഒന്നും പറഞ്ഞിട്ടില്ല .. എന്റെ ഉമ്മയും വാപ്പയും മിശ്രവിവാഹം ആയിരുന്നു ..കൺവേർട്ടഡ് ആയി ഇസ്ലാം മതം സ്വീകരിച്ചു …അങ്ങനെ ഒരു ചുറ്റുപാടിൽ തന്നെ ആണ് ഞാൻ വളർന്നിട്ടുള്ളതും .. പിന്നെ എന്റെ സംഗീതം അതിനു ജാതിയില്ല മതമില്ല .. എല്ലാവര്ക്കും ഉള്ളതാണ് .. എല്ലാവരും കൂടി ആണ് എന്നെ വളർത്തിയത് .. അവർക്കു വേണ്ടി ശബ്ദം ഉള്ളത് വരെ ഞാൻ പാടും .. ഫേസ് ബുക്ക് അഡ്മിൻസ് ആന്‍ഡ് യൂട്യൂബ് .. ഒരിക്കൽ കൂടി പറയുന്നു ഉപകാരം ചെയ്താലും ഉപദ്രവം ചെയ്‌യരുത്..ആൾക്കാർ ന്യൂസ് വായിക്കാൻ വേണ്ടി ഇങ്ങനെ ഉള്ള ക്യാപ്ഷൻസ് കൊടുക്കരുത്.

കൊച്ചി∙ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിൽ ഉള്ള വീട്ടിൽ തീപിടിത്തം. ഒരു മുറി മുഴുവൻ കത്തിനശിച്ചു.   ആളപായമില്ല.വീടിന്റെ ഒരു കിടപ്പ് മുറിയും ഹാളും കത്തി നശിച്ചു. ആളപായമില്ല. ഇന്ന് വെളുപ്പിന് രണ്ട് മണിയോടെയായിരുന്നു സംഭവം. ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളും രണ്ട് സഹായികളും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. താഴത്തെ നിലയിലെ മുറിയിലായിരുന്നു തീപിടിത്തം.

ഈ സമയം ശ്രീശാന്തിന്റെ ഭാര്യയും മക്കളും മുകളിലത്തെ നിലയിലായിരുന്നു. സ്ഥലത്ത് എത്തിയ ഫയർഫോഴ്സ് സംഘം മുകളിലത്തെ നിലയിലെ ഗ്ലാസ് ഡോർ തുറന്ന് ഏണി വഴി താഴെയിറക്കുകയായിരുന്നു. തൃക്കാക്കര, ഗാന്ധി നഗർ സ്റ്റേഷനുകളിൽ നിന്നും അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ അണച്ചത്. വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട അയൽവാസികളാണ് വിവരം കൺട്രോൾ റൂമിൽ അറിയിച്ചത്.

പൊതുമേഖല വിമാന സര്‍വീസ് കമ്പനിയായ എയര്‍ ഇന്ത്യ കുടിശ്ശികയിനത്തില്‍ ഇന്ധനക്കമ്പനികള്‍ക്ക് നല്‍കാനുള്ളത് 5000 കോടിയിലേറെ രൂപ. കഴിഞ്ഞ എട്ട് മാസമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനടക്കമുള്ള കമ്പനികള്‍ക്ക് കൊച്ചിയടക്കമുള്ള ആറ് വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യ ഇന്ധനം വാങ്ങിയ പണം നല്‍കിയിട്ടില്ല. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ കമ്പനികള്‍ക്കും എയര്‍ ഇന്ത്യ പണം നല്‍കാനുണ്ട്.

പെട്രോളിയം കമ്പനികള്‍ ഇന്ധനം നല്‍കാത്തതിനെ തുടര്‍ന്ന് കൊച്ചി, പുണെ, പട്ന, റാഞ്ചി, വിശാഖപട്ടണം, മൊഹാലി വിമാനത്താവളങ്ങളില്‍നിന്ന് എയര്‍ ഇന്ത്യ സര്‍വീസ് വ്യാഴാഴ്ച മുതല്‍ പ്രതിസന്ധിയിലായിരുന്നു. ഈ ആറ് വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യക്ക് ഇന്ധനം നല്‍കേണ്ടെന്നാണ് പെട്രോളിയം കമ്പനികളുടെ സംയുക്ത തീരുമാനം. ഈ വിമാനത്താവളങ്ങളില്‍ പ്രതിദിനം 250 കിലോ ലിറ്റര്‍ ഇന്ധനമാണ് എയര്‍ ഇന്ത്യ ഉപയോഗിക്കുന്നത്. എങ്കിലും മറ്റ് വിമാനത്താവളങ്ങളില്‍നിന്ന് ഇന്ധനം നിറച്ചാണ് ഈ ആറ് വിമാനത്താവളങ്ങളില്‍നിന്ന് സര്‍വീസ് നടത്തുന്നത്.

പലിശ സഹിതമാണ് ഇത്രയും കുടിശ്ശികയായത്. പെട്രോളിയം കമ്പനികളില്‍നിന്ന് ഇന്ധനം വാങ്ങിയാല്‍ മൂന്ന് മാസത്തിനകം പണം നല്‍കണമെന്നാണ് കരാര്‍. 5000 കോടി കുടിശ്ശികയിലേക്ക് ഇപ്പോള്‍ വെറും 60 കോടി നല്‍കാമെന്നാണ് എയര്‍ ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചത്. 58000 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ മൊത്തം കടം. എയര്‍ ഇന്ത്യ ഈ സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് വക്താവ് വ്യക്തമാക്കി.

പാലായില്‍ യുഡിഎഫ് നിശ്ചയിക്കുന്ന സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്ന് പിജെ ജോസഫ്. നിഷ ജോസ് കെ മണിയെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചാലും പിന്തുണക്കും. ജോസ് കെ മാണി പാര്‍ട്ടിക്ക് ബാധ്യതയാണെന്നും കേരള കോണ്‍ഗ്രസ്സ് സ്റ്റിയറിങ് കമ്മറ്റി യോഗത്തിന് ശേഷം പി.ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

ജോസ് കെ മാണി വിഭാഗത്തിലെ 25 നേതാക്കളെ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയതിനു പിന്നാലെയും, പാല നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായും ചേര്‍ന്ന യോഗത്തിനു ശേഷമാണ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫിന്റെ പ്രതികരണം. യുഡിഎഫ് നിശ്ചയിക്കുന്ന സ്ഥാനാര്‍ഥിക്ക് പാലായില്‍ രണ്ടില ചിഹ്നത്തില്‍ മത്സരിക്കാം.

എന്നാല്‍ പാര്‍ട്ടി ചിഹ്നം ആര്‍ക്കു നല്‍കണം എന്ന് തീരുമാനിക്കാനുള്ള അധികാരം തനിക്ക് മാത്രമാണെന്നും യോഗത്തിനു ശേഷം പി.ജെ ജോസഫ് പറഞ്ഞു. ചട്ടങ്ങള്‍ പാലിച്ചാണ് ഇന്ന് സ്റ്റിയറിംഗ് കമ്മിറ്റി ചേര്‍ന്നതെന്നും, യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും പങ്കെടുത്തുവെന്നും ജോസഫ് അവകാശപെട്ടു. കെ.എം മാണിയുടെ മരണശേഷം പാര്‍ട്ടി കാര്യങ്ങള്‍ ജോസ് കെ മാണി പക്വതയോടെ കൈകാര്യം ചെയ്തില്ലെന്നും പി.ജെ ജോസഫ് കൂട്ടിചേര്‍ത്തു.

ഇരു വിഭാഗം നേതാക്കളും തുറന്ന പോര് തുടരവേ, സമവായ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്ന പി ജെ ജോസഫിന്റെ പ്രസ്ഥാവന യുഡിഎഫ് നേതൃത്വത്തിനു ആശ്വാസമാണ്. അതേസമയം, സ്ഥാനാര്‍ഥിയായി മാണി കുടുംബത്തില്‍ നിന്നൊരാളുടെ പേര് വീണ്ടും ചര്‍ച്ചയാകുന്നത്, ജോസ് കെ മാണി വിഭാഗം നേതാക്കളിള്‍ അഭിപ്രായ വ്യത്യാങ്ങള്‍ക്കിടയാക്കുമെന്ന വിലയിരുത്തലുമുണ്ട്.

RECENT POSTS
Copyright © . All rights reserved