India

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ 23 വ്യാ​ജ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പ​ട്ടി​ക യൂ​ണി​വേ​ഴ്സി​റ്റി ഗ്രാ​ൻ​ഡ് ക​മ്മീ​ഷ​ൻ (യു​ജി​സി) പു​റ​ത്തി​റ​ക്കി. കേ​ര​ള​ത്തി​ൽ നി​ന്ന് സെ​ന്‍റ് ജോ​ണ്‍​സ് യൂ​ണി​വേ​ഴ്സി​റ്റി, കി​ഷ​നാ​റ്റം, കേ​ര​ള എ​ന്ന വി​ലാ​സ​ത്തി​ലു​ള്ള സ​ർ​വ​ക​ലാ​ശാ​ല​യാ​ണ് ഇ​ത്ത​വ​ണ​യും പ​ട്ടി​ക​യി​ലു​ള്ള​ത്. ഡ​ൽ​ഹി​യി​ലെ ഏ​ഴും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ എ​ട്ടും പ​ശ്ചി​മ ബം​ഗാ​ളി​ലെ​യും ഒ​ഡീ​ഷ​യി​ലെ ര​ണ്ട് വീ​ത​വും മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഒ​രോ സ​ർ​വ​ക​ലാ​ശാ​ല​ക​ളും പ​ട്ടി​ക​യി​ലു​ണ്ട്.

ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി യു​ജി​സി പു​റ​ത്തി​റ​ക്കു​ന്ന വ്യാ​ജ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പ​ട്ടി​ക​യി​ൽ കേ​ര​ള​ത്തി​ലെ സെ​ന്‍റ് ജോ​ണ്‍​സ് സ​ർ​വ​ക​ലാ​ശാ​ല ഉ​ണ്ട്. എ​ന്നാ​ൽ, ഇ​ങ്ങ​നെ​യൊ​രു സ​ർ​വ​ക​ലാ​ശാ​ല​യെ കു​റി​ച്ചോ കി​ഷ​നാ​റ്റം എ​ന്ന സ്ഥ​ല​ത്തെ കു​റി​ച്ചോ മ​ല​യാ​ളി​ക​ൾ​ക്ക് വ​ലി​യ പി​ടി​പാ​ടി​ല്ല. എ​ന്നാ​ൽ, സം​ഗ​തി സ​ത്യ​മാ​ണെ​ന്നാ​ണ് യു​ജി​സി​യു​ടെ നി​ല​പാ​ട്.

ക​ർ​ണാ​ട​ക​യി​ൽ ബെ​ൽ​ഗാ​മി​ലു​ള്ള ബ​ദ​ഗ​ൻ​വി സ​ർ​ക്കാ​ർ വേ​ൾ​ഡ് ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി എ​ഡ്യു​ക്കേ​ഷ​ൻ സൊ​സൈ​റ്റി, മ​ഹാ​രാ​ഷ്ട്ര​യി​ൽ നാ​ഗ്പൂ​രി​ലെ രാ​ജാ അ​റ​ബി​ക് സ​ർ​വ​ക​ലാ​ശാ​ല എ​ന്നി സ്ഥാ​പ​ന​ങ്ങ​ളും യു​ജി​സി​യു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള പ​ട്ടി​ക​യി​ൽ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. അ​തേ​സ​മ​യം, ത​മി​ഴ്നാ​ട്ടി​ലെ തി​രു​ച്ചി പു​തു​രി​ൽ ഡി​ഡി​ബി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യി​രു​ന്നെ​ങ്കി​ൽ ഈ ​വ​ർ​ഷ​ത്തെ പ​ട്ടി​ക​യി​ൽ പു​തു​ച്ചേ​രി വ​ഴു​താ​വൂ​ർ തി​ല​സ്പെ​റ്റ് ശ്രീ​ബോ​ധി അ​ക്കാ​ഡ​മി ഓ​ഫ് ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ എ​ന്ന സ്ഥാ​പ​ന​മാ​ണ് വ്യാ​ജ സ​ർ​വ​ക​ലാ​ശാ​ല​യാ​യി യു​ജി​സി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ത്ത​രം സ​ർ​വ​ക​ലാ​ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തു നി​യ​മ വി​രു​ദ്ധ​മാ​യാ​ണെ​ന്നും ഇ​വി​ടെ നി​ന്നു​ള്ള ബി​രു​ദ​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ല​ഭ്യ​മാ​കി​ല്ലെ​ന്നും യു​ജി​സി പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

പുതുമഴയിൽ ഊത്ത പിടിത്തവുമായി ഇറങ്ങുന്നവർ ജാഗ്രതൈ. നിയമ പ്രകാരമുള്ള രീതിയില്ലാതെ ഊത്ത പിടിക്കുന്നവർ കുടുങ്ങും. കഴിഞ്ഞ ആഴ്ച കട്ടച്ചിറയിൽ തോട്ടിൽ കൂടൊരുക്കിയിട്ട് ഊത്ത പിടിത്തവുമായി ഇറങ്ങിയവർ ഫിഷറീസ് വകുപ്പിന്റെ പിടിയിലായിരുന്നു. മത്സ്യങ്ങളുടെ പ്രജനന കാലമാണ് ജൂൺ ജൂലൈ മാസങ്ങൾ. മുട്ടയിടുന്നതിനായാണ് മത്സ്യങ്ങൾ വയലിലേക്കും പുഴയിലേക്കുമായി കയറി വരുന്നത്.

വയർ നിറയെ മുട്ടകളുള്ളതിനാൽ ഈ സമയത്ത് മത്സ്യങ്ങൾക്കു രക്ഷപ്പെടാനാകില്ല. വ്യാപകമായി ഇവയുടെ വേട്ടയാടൽ മഴക്കാലത്ത് നടക്കുന്നുണ്ട്. ശുദ്ധ ജല മത്സ്യങ്ങൾ വംശനാശത്തിന്റെ വക്കിലായതിനാലാണ് ഈ സമയത്തെ മീൻ പിടുത്തം നിയമ വിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രജനന സമയങ്ങളിൽ സഞ്ചാര പഥങ്ങളിൽ തടസ്സം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ചു മത്സ്യം പിടിക്കുന്നതും കേരള അക്വാകൾച്ചർ ആൻഡ് ഇൻലാന്റ് ഫിഷറീസ് ആക്ട് പ്രകാരമാണ് നിരോധിച്ചിരിക്കുന്നത്. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് 15000 രൂപ പിഴയും 6 മാസം തടവും വരെ ലഭിക്കാം. ഫിഷറീസ്, റവന്യു, പൊലീസ്, തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കു ഈ വിഷയത്തിൽ നടപടി സ്വീകരിക്കാവുന്നതാണ്.

മീനച്ചിലാർ–മീനന്തറയാർ –കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായ കട്ടച്ചിറതോട് സംരക്ഷണ സമിതിയുടെയും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ കാണക്കാരി–കിടങ്ങൂർ പഞ്ചായത്തുകളുടെ അതിർത്തിയിൽ നടത്തിയ പരിശോധനയിൽ മത്സ്യബന്ധനത്തിനായി അനധികൃതമായി സ്ഥാപിച്ച പെരുംകൂടുകളും വലകളും പിടിച്ചെടുത്തിരുന്നു. മരങ്ങാട്, മേക്കാട്, കട്ടച്ചിറ, കാവനാൽ, തൊട്ടിമുണ്ട് കടവ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. തോട്ടിലെ മുട്ടുകളും, തടയിണകളും, വിരികളും, തൂണുകളും നീക്കവും ചെയ്തു.

യു കെ യിലെ ഏഷ്യൻ റെസ്റ്റോറന്റ്കളുടെ തകർച്ചയെ സംബന്ധിച്ചു മനസിലാക്കാൻ സൗത്ത് ഹാളിലുള്ള ആഷസ്‌ റെസ്റ്റോറന്റിൽ എത്തിയ വെസ്റ്റ് മിഡ്‌ലാൻഡ് മേയർ ആൻഡി സ്ട്രീറ്റിനു മലയാളികളുടെ പാചകകലയിലെ മികവ് പകര്‍ന്നു നല്‍കാന്‍ അവസരം ലഭിച്ചത് പട്ടാമ്പി സ്വദേശി സുനില്‍ മേനോനാണ്. ഹോട്ടലിലെ പാചക വിദഗ്ദ്ധന്റെ ഡ്രസ്സ്‌ ധരിച്ച് മേയര്‍ അടുക്കളയില്‍ എത്തി സുനിലിനോടൊപ്പം കോറിയാണ്ടര്‍ ചിക്കന്‍ ഉണ്ടാക്കി കഴിച്ചാണ് മേയർ മടങ്ങിയത്.അടുക്കളയില്‍ ചൂടത്തു ജോലി ചെയ്യുന്ന ജീവനക്കാരുടെ ബുദ്ധിമുട്ടുകള്‍ നേരിട്ട് അദ്ദേഹം മനസ്സിലാക്കി. ക്രമാതീതമായി യു കെ യിലെ ഇന്ത്യന്‍ റെസ്റ്റോറന്റ്കള്‍ അടഞ്ഞുപോകുന്നതിന്റെ കാരണം ഷെഫ് മാര്‍ക്ക് വിസ നൽകാത്തതുകൊണ്ടാണെന്ന്  സുനില്‍ അദ്ദേഹത്തെ ബോധിപ്പിച്ചപ്പോള്‍ ആ വിഷയം സര്‍ക്കാരിന്റെ മുന്‍പില്‍ എത്തിക്കാമെന്നു മേയര്‍ വാക്ക് നൽകുകയും ചെയ്‌തു.

ഹോട്ടല്‍ വൃവസായ രംഗത്തെ ഈ തകര്‍ച്ച സാമ്പത്തിക മേഖലയെയും ബാധിച്ചിട്ടുണ്ടെന്ന് മേയര്‍ പറഞ്ഞു. മേയറുടെ സന്ദര്‍ശനം ബി ബി സി വാര്‍ത്തയാക്കുകയും ചെയ്തിട്ടുണ്ട്. 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ഭ്യാ​സ​ത്തി​​െൻറ ഗു​ണ​നി​ല​വാ​രം താ​ഴേ​ക്ക്​ കു​തി​ക്കു​ന്നു. എ​ൻ​ജി​നീ​യ​റി​ങ്​ വി​ദ്യാ​ഭ്യാ​സ​ത്തി​​​െൻറ ഗു​ണ​നി​ല​വാ​രം വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് തു​ട​ങ്ങി​യ സാേ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല​ (കെ.​ടി.​യു) ആ​ദ്യ​ബാ​ച്ച് ബി.​ടെ​ക് കോ​ഴ്സ്​ ഫ​ല​ത്തി​ൽ ര​ണ്ടു കോ​ള​ജു​ക​ൾ​ക്ക്​ സ​മ്പൂ​ർ​ണ പ​രാ​ജ​യം.

കൊല്ലം ജില്ലയി​െല പി​നാ​ക്കി​ൾ, ഹി​ന്ദു​സ്ഥാ​ൻ എന്നീ കോ​ളേ​ജുുകളാണ്​ വി​ജ​യ​ത്തി​ൽ  ‘സം​പൂ​ജ്യ’​രാ​യ​വ​ർ. ഗു​ണ​നി​ല​വാ​ര​ത്തി​ലെ പി​റ​കോ​ട്ട​ടി വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്​ ഫ​ലം. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ആ​ദ്യ ബാ​ച്ചി​ലു​ണ്ടാ​യ 144 ൽ 112 ​കോ​ള​ജു​ക​ളി​ലും (78 ശ​ത​മാ​നം കോ​ള​ജു​ക​ൾ) വി​ജ​യം 40 ശ​ത​മാ​ന​ത്തി​ന് താ​ഴെ​യാ​ണ്. ഇ​തി​ൽ മൂ​ന്ന് സ​ർ​ക്കാ​ർ, 13 സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത സ്വാ​ശ്ര​യ കോ​ള​ജു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.  ഇൗ ​വ​ർ​ഷം 56 കോ​ള​ജു​ക​ളി​ലെ 108 ബാ​ച്ചു​ക​ളി​ൽ ഒ​രു വി​ദ്യാ​ർ​ഥി പോ​ലും അ​ലോ​ട്ട്​​മ​​െൻറ്​ നേ​ടി​യി​ല്ലെ​ന്ന ക​ണ​ക്കു​ക​ൾ​ക്ക്​ പി​ന്നാ​ലെ​യാ​ണ്​ ഗു​ണ​നി​ല​വാ​ര​ത​ക​ർ​ച്ച​ ക​ണ​ക്കു​ക​ളും പു​റ​ത്തു​വ​രു​ന്ന​ത്.

‘സം​പൂ​ജ്യ’​രാ​യ കോ​ളേ​ജു​ക​ളി​ൽ വ​ള​രെ കു​റ​വ്​ വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ പ​രീ​ക്ഷ എ​ഴു​തി​യ​ത്.​ഒാ​േ​രാ സെ​മ​സ്​​റ്റ​റു​ക​ളി​ലും പ​രാ​ജ​യ​പ്പെ​ട്ട്​ ഒ​ടു​വി​ലെ പ​രീ​ക്ഷ എ​ത്തി​യ​പ്പോ​ൾ എ​ണ്ണം തീ​രെ കു​റ​യു​ക​യാ​യി​രു​ന്നു. 10 സ്വ​കാ​ര്യ സ്വാ​ശ്ര​യ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജു​ക​ളി​ൽ വി​ജ​യം 10 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ്. ഇതിൽ ചി​ല കോ​ള​ജു​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ക​യോ പ്ര​വേ​ശ​നം നി​ർ​ത്തി​വെ​ക്കു​ക​യോ ചെ​യ്​​ത​വ​യാ​ണ്. 10നും 20​നും ഇ​ട​യി​ൽ വി​ജ​യ​ശ​ത​മാ​ന​മു​ള്ള കോ​ള​ജു​ക​ൾ 32. ഇ​തി​ൽ ഒ​രു സ​ർ​ക്കാ​ർ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജും ഉ​ണ്ട്. വ​യ​നാ​ട്​ ഗ​വ. എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ്​ (19.18 ശ​ത​മാ​നം). 20നും 30​നും ഇ​ട​യി​ൽ ശ​ത​മാ​നം വി​ജ​യ​മു​ള്ള കോ​ള​ജു​ക​ൾ 37 ആ​ണ്.

ഇ​തി​ൽ ഒ​രു സ​ർ​ക്കാ​ർ കോ​ള​ജും (ഗ​വ. എ​ൻ​ജി. കോ​ള​ജ്​ ഇ​ടു​ക്കി) നാ​ല്​ സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത സ്വാ​ശ്ര​യ കോ​ള​ജു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. 30നും 40​നും ഇ​ട​യി​ൽ വി​ജ​യ​മു​ള്ള കോ​ള​ജു​ക​ൾ 33 ആ​ണ്. ഇ​തി​ൽ ഒ​രു സ​ർ​ക്കാ​ർ കോ​ള​ജും (കോ​ഴി​ക്കോ​ട്​ ഗ​വ. എ​ൻ​ജി. കോ​ള​ജ്​ ) ഒ​മ്പ​ത്​ സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത കോ​ള​ജു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. 32 കോ​ള​ജു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് 40 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ വി​ജ​യം നേ​ടാ​നാ​യ​ത്. ഇ​തി​ൽ 19 എണ്ണം 50 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​ണ്. 60 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ൽ വി​ജ​യം ഏ​ഴ്​ കോ​ള​ജു​ക​ളി​ൽ മാ​ത്ര​മാ​ണ്.

അ​ഞ്ച്​ വ​ർ​ഷം മു​മ്പ്​ 20 ശ​ത​മാ​ന​ത്തി​ൽ​താ​ഴെ ര​ണ്ട്; ഇ​ന്ന്​ 42
2014ൽ ​നി​യ​മ​സ​ഭ​യി​ൽ സ​മ​ർ​പ്പി​ച്ച ക​ണ​ക്കു​ക​ൾ പ്ര​കാ​രം 20 ശ​ത​മാ​ന​ത്തി​ൽ താ​ഴെ വി​ജ​യ​മു​ള്ള ​എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളു​ടെ എ​ണ്ണം ര​ണ്ടാ​യി​രു​ന്നു. ഇൗ ​വ​ർ​ഷം 10​ ശ​ത​മാ​ന​ത്തി​ൽ താ​ഴെ വി​ജ​യ​മു​ള്ള കോ​ള​ജു​ക​ളു​ടെ എ​ണ്ണം പ​ത്താ​ണ്. 20 ശ​ത​മാ​ന​ത്തി​ൽ താ​ഴെ വി​ജ​യ​മു​ള്ള​ത്​ 42 ആ​യി വ​ർ​ധി​ക്കു​ക​യാ​ണ്​ ചെ​യ്​​ത​ത്. അ​ന്ന്​ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക്​ കീ​ഴി​ലാ​യി​രു​ന്ന എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളെ പി​ന്നീ​ട്​ സാ​േ​ങ്ക​തി​ക​സ​ർ​വ​ക​ലാ​ശാ​ല രൂ​പ​വ​ത്​​ക​രി​ച്ച്​ അ​തി​ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു.

അ​ട​ച്ചു​പൂ​ട്ടാ​ൻ കോ​ട​തി പ​റ​ഞ്ഞു; ന​ട​പ​ടി​യി​ല്ലാ​തെ ​േപാ​യി
സ്വാ​ശ്ര​യ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ​ു​ക​ളു​ടെ മോ​ശം നി​ല​വാ​ര​ത്തി​ൽ ഏ​ഴ്​ വ​ർ​ഷം മു​മ്പ്​ ഹൈ​കോ​ട​തി ഇ​ട​െ​പ​ട്ടി​രു​ന്നു. 40 ശ​ത​മാ​ന​ത്തി​ന്​ താ​ഴെ വി​ജ​യ​മു​ള്ള കോ​ള​ജു​ക​ൾ ​പൂ​ട്ട​ണ​മെ​ന്നാ​യി​രു​ന്നു നി​രീ​ക്ഷ​ണം. ഗു​ണ​നി​ല​വാ​ര​പ്ര​ശ്​​നം പ​ഠി​ക്കാ​ൻ ബാ​ർ​ട്ട​ൺ​ഹി​ൽ ഗ​വ. എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് ഇ​ല​ക്േ​ട്രാ​ണി​ക്സ്  പ്ര​ഫ​സ​റാ​യ ഡോ. ​എ​ൻ. വി​ജ​യ​കു​മാ​ർ ക​ൺ​വീ​ന​റാ​യി സ​മി​തി​യെ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചു. കോ​ള​ജു​ക​ളി​ലെ മോ​ശം പ​ഠ​ന​നി​ല​വാ​ര​മുൾ​പ്പെ​ടെ ചൂ​ണ്ടി​ക്കാ​ട്ടി സ​മി​തി റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ല്ല.

എയർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ് ലിമിറ്റഡിൽ എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറുടെ 125 ഒഴിവുകളുണ്ട്. തിരുവനന്തപുരത്തും അവസരമുണ്ട്. അഞ്ചു വർഷത്തെ കരാർ നിയമനമാണ്. ഒാഗസ്റ്റ് 26 മുതൽ 30 വരെയുള്ള തീയതികളിൽ ഡൽഹിയിൽ ഇന്റർവ്യൂ നടത്തും.

കുറഞ്ഞ യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച് പ്ലസ്ടു ജയം. പ്രഫഷനൽ യോഗ്യത സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

പ്രായം: 2019 ഒാഗസ്റ്റ് ഒന്നിന് 53 വയസ് കവിയരുത്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.

ശമ്പളം: 95000-128000 രൂപ.

അപേക്ഷാഫീസ്: 1000 രൂപ. പട്ടികവിഭാഗം, വിമുക്തഭടൻമാർക്ക് 500 രൂപ. “Air India Engineering Services Limited” ന്റെ പേരിൽ ന്യൂഡൽഹിയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കണം.

ഡിഡിയുടെ മറുപുറത്ത്് ഉദ്യോഗാർഥിയുടെ മുഴുവൻ പേരും, മൊബൈൽ നമ്പറും അപേക്ഷിക്കുന്ന തസ്തികയുടെ പേരും എഴുതണം.

വിശദവിവരങ്ങൾക്ക്: www.airindia.in

പഞ്ചസാരയോടൊപ്പം ഫെവിക്കോളും വാര്‍ണിഷ് അടക്കമുള്ള രാസ വസ്തുക്കളും ചേര്‍ത്ത് കൃത്രിമ തെന്നൂടാക്കുന്ന സംഘം കൊച്ചി ആലുവയിൽ പിടിയിൽ. ആലുവ ബൈപ്പാസ് മേല്‍പ്പാലത്തിനടിയില്‍ തമ്പടിച്ച സ്ത്രീകളടക്കമുള്ള നാടോടി സംഘത്തെയാണ് വ്യാജ തേൻ നിർമ്മാണത്തിനിടെ പൊലീസ് പിടികൂടിയത്.ആലുവയിലെ മാര്‍ക്കറ്റില്‍ നിന്ന് ചാക്കു കണക്കിന് പഞ്ചസാര വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സംശയം തോന്നിയ നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

Image result for വ്യാജ തേൻ നിർമ്മാണം

തിളപ്പിച്ചെടുത്ത പഞ്ചസാര ലായനിയിലേക്ക് ശര്‍ക്കരയും പശമയം ലഭിക്കാന്‍ ഫെവിക്കോളും ചേര്‍ക്കും.നിറത്തിനായി വാര്‍ണിഷും ചേര്‍ക്കുന്നതോടെ വ്യാജ തേന്‍ തയ്യാറാകും. നാടോടി സംഘത്തിലെ സ്ത്രീകളാണ് കൃത്രിമ തേന്‍ ഉണ്ടാക്കുന്നത്. പുരുഷന്‍മാര്‍ ഇത് തേനാണെന്ന് പറഞ്ഞ് പല സ്ഥലങ്ങളില്‍ വില്‍പ്പന നടത്തും.പൊലീസെത്തി പരിശോധിച്ചപ്പോള്‍ കഞ്ഞിയാണെന്ന് പറഞ്ഞ് സ്ത്രീകള്‍ ആദ്യം തടഞ്ഞെങ്കിലും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൃത്രിമ തേനും നിര്‍മാണ വസ്തുക്കളും കണ്ടെത്തുകയായിരുന്നു. തേന്‍ വില്‍പ്പന തടഞ്ഞ പൊലീസ് നാടോടി സംഘത്തോട് ആലുവ വിട്ടു പോകാന്‍ നിര്‍ദേശം നല്‍കി.

തിരുവനന്തപുരം അമ്പൂരിയിൽ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ സൈനികനായ മുഖ്യപ്രതിയെ കസ്റ്റഡിയിൽ കിട്ടാൽ പൊലീസ് സൈന്യത്തെ സമീപിച്ചു. തിരുവനന്തപുരം പൂവാർ സ്വദേശി രാഖിയുടെ മൃതദേഹമാണ് സുഹൃത്തായ അഖിലിന്റെ നിർമാണം നടക്കുന്ന വീടിന് സമീപത്ത് ഇന്നലെ വൈകുന്നേരം കണ്ടെത്തിയത്. രാഖിയെ സുഹൃത്ത് അഖിലും സഹോദരൻ രാഹുലും അഖിലിന്‍റെ സുഹൃത്ത് ആദർശും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് ആദർശ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.

അതേസമയം യുവതിയുടെ പോസ്റ്റുമോർട്ടം ഇന്ന് മെഡിക്കൽ കോളജിൽ നടക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള അന്വേഷണം.

ജൂണ്‍ 18-നാണ് എറണാകുളത്തുനിന്ന് രാഖി അവധിക്ക് നാട്ടിലെത്തിയത്. 21-ന് അഖിലേഷ് താന്‍ പണികഴിപ്പിക്കുന്ന വീടുകാണാന്‍ രാഖിയെ വിളിച്ചു. നെയ്യാറ്റിന്‍കരയില്‍നിന്ന് കാറിലാണ് കൂട്ടിക്കൊണ്ടുപോയത്. രാഖിയെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ അത് വഴിതെറ്റിക്കാന്‍ രാഖിയുടെ സിംകാര്‍ഡില്‍നിന്ന് ചെന്നൈക്ക് പോവുകയാണെന്ന സന്ദേശവും മറ്റൊരു ഫോണിലേക്ക് അയച്ചു.

പുത്തന്‍കടയില്‍ ചായക്കട നടത്തിയിരുന്ന രാജന്റെ(മോഹനന്‍) രണ്ടാമത്തെ മകളാണ് രാഖി. രാഖിയുടെ ചെറുപ്പത്തില്‍ത്തന്നെ അമ്മ മരിച്ചു. മോഹനന്‍ രണ്ടാമത് വിവാഹംകഴിച്ച സില്‍വിയാണ് മൂന്നുമക്കളേയും വളര്‍ത്തിയത്.

 

മിസ്ഡ് കോള്‍ പരിചയം അവസാനിച്ചത് കൊലപാതകത്തില്‍…. കരസേനാ ജവാന്‍ കാമുകിയെ കൊന്ന് കുഴിച്ചുമൂടി…..

ജോലി സ്ഥലത്തു നിന്നും വീട്ടില്‍ എത്തിയ മോള്‍ ഏറെ സന്തോഷത്തോടെയാണ് യാത്ര പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് കണ്ണീരോടെ പിതാവ് രാജന്‍ പറയുന്നു. ആ സന്തോഷ മുഖം മനസ്സില്‍ നിന്ന് മായുന്നേയില്ല, പക്ഷെ ഇന്നലെ കണ്ടതാകട്ടെ ജീര്‍ണിച്ച അവളുടെ ശരീരം. ആ കാഴ്ച കണ്ട് നെഞ്ചു തകര്‍ന്നു പോയി. ഏതൊരു അച്ഛനും സഹിക്കാനാവാത്ത കാഴ്ചയായിരുന്നു അത്. ആറു വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ടെങ്കിലും അമ്മയില്ലാത്ത കുറവ് അറിയിക്കാതെയാണ് രാജന്‍ മോളെ വളര്‍ത്തിയത്. കാണാതായെങ്കിലും ഏപ്പോഴെങ്കിലും അവള്‍ ചിരിതൂകി വീട്ടിലേക്ക് കടന്നു വരുമെന്ന് കരുതി കാത്തിരുന്ന അച്ഛന് ഈ കാഴ്ച സഹിക്കാനാവാത്ത നൊമ്പരമായി മാറി.

കഴിഞ്ഞ മാസം 21 ന് ഏറെ സന്തോഷത്തോടെ അച്ഛനോടും കുടുംബാംഗങ്ങളോടും യാത്ര പറഞ്ഞ് കൂട്ടുകാര്‍ക്ക് പലഹാരവും എടുത്തി അച്ഛന്‍ നല്‍കിയ പാലും കുടിച്ചാണ് രാഖി പോയത്. 33 ദിവസങ്ങള്‍ക്കു ശേഷം ദുര്‍വിധി പിതാവ് രാജനായി കരുതി വച്ചതാകട്ടെ മകളുടെ ചേതനയറ്റ് ശരീരവും.  അമ്പൂരിയില്‍ എത്തുന്നതുവരെയും തന്റെ മകള്‍ക്ക് ഒന്നും സംഭവിക്കരുതേ എന്ന് ഉള്ളിന്റെ ഉള്ളില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടാണ് വന്നത് . പക്ഷെ ആ അച്ഛന്റെ പ്രാര്‍ത്ഥന ദൈവം കേട്ടില്ല. തട്ടാം മുക്കിലെത്തിയതോടെ വന്‍ ജനാവലിയെയാണ് ആദ്യം കണ്ടത്. ഇതോടെ പിതാവിന്റെ സമനില തെറ്റി.  അമ്പൂരി ഗ്രാമ പഞ്ചായത്തിലെ ഓഫീസ് വാര്‍ഡിലെ തട്ടാംമുക്കിലെ സൈനികനായ കാമുകന്റെ പുരയിടത്തില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയത് തന്റെ ജീവന്റെ ജീവനായ മകളാണെന്ന് തിരിച്ചറിഞ്ഞതോടെ അയാള്‍ വിറങ്ങലിച്ചു നിന്നു.

ചായക്കടയില്‍ നിന്ന് താന്‍ നല്‍കിയ പാലും കുടിച്ച് അക്കു വിളിക്കുന്നുവെന്ന് പറഞ്ഞ് ട്രെയിന്‍ ടിക്കറ്റിനുള്ള പൈസയുമായി യാത്ര പറഞ്ഞു പോയതാണ് മകളെന്ന് പിതാവ് തേങ്ങലോടെ പറയുന്നു. രാഖിയുടെ ആറാമത്തെ വയസ്സിലാണ് വെള്ളറട സ്വദേശിയായ മാതാവ് സെല്‍വി മരണമടഞ്ഞത്. സ്വന്തമായി പുത്തന്‍ കടയില്‍ ചായക്കച്ചവടം ചെയ്തു കിട്ടുന്ന വരുമാനം കൊണ്ട് മൂന്നുമക്കളെയും നല്ല നിലയിലാക്കുന്നതിനാണ് ശ്രമിച്ചത്. രാഖിയെ സിവില്‍ എന്‍ജിനീയറിംഗ് വരെ പഠിപ്പിച്ചു. അവള്‍ക്ക് വിവാഹത്തിന് ആവശ്യമായതെല്ലാം സമ്പാദിച്ചു. എപ്പോള്‍ വേണമെങ്കിലും വിവാഹം കഴിച്ച് നല്‍കാന്‍ ഒരുക്കമായിരുന്നു. എങ്ങനെയാണ് മകള്‍ ഇതില്‍ വന്ന് പെട്ടതെന്ന് അറിയില്ലെന്ന് വിങ്ങലോടെ പിതാവ് പറയുന്നു.

പനി ബാധിച്ച് സഹോദരങ്ങളായ രണ്ട് പിഞ്ചു കുട്ടികള്‍ മരിച്ചു. മീഞ്ച സ്‌കൂളിലെ അധ്യാപകനായ കന്യപാടിയിലെ സിദ്ദിഖിന്റെയും അസറുന്നിസയുടെയും മക്കളായ മൊയ്തീന്‍ ഷിനാസ് (നാലര), ഷിഹാറത്തുല്‍ മുന്‍ ജഹാന്‍ (6 മാസം) എന്നിവരാണ് മരിച്ചത്. കടുത്ത പനിബാധിച്ച് ഇരുവരും മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഷിഹാറത്തുല്‍ മുന്‍ജഹാന്‍ ചൊവ്വാഴ്ച വൈകിട്ടും ഷിനാസ് ഇന്നലെ രാവിലെയുമാണ് മരണപ്പെട്ടത്. ഉമ്മ അസറുന്നിസയെ പനി ബാധിച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച്ച ദമ്പതികളും രണ്ടു മക്കളും അസറുന്നിസയുടെ മുഗുറോഡിലുള്ള വീട്ടില്‍ പോയിരുന്നു. തിരിച്ചു വരുമ്പോഴാണ് പനി ബാധിച്ചത്. രണ്ട് കുട്ടികളെ പനി ബാധിച്ച നിലയില്‍ ആദ്യം ചെങ്കള ഇ.കെ. നായനാര്‍ ആസ്പത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.കഴിഞ്ഞ 22നാണ്് കുട്ടികളെ പനിയെ തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.  ആവശ്യമെങ്കില്‍ മാതാവിനെ വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളജിലോ കോഴിക്കോട് മെഡിക്കല്‍ കോളജിലോ സൗകര്യമൊരുക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കളുടെ രക്തസാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു.

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നാലെ രാജ്യത്തുടനീളം കരുനീക്കങ്ങളുമായി ബിജെപി. മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കമല്‍നാഥ് സര്‍ക്കാരിനെയാണ് ബിജെപി വെല്ലുവിളിച്ചിരിക്കുന്നത്. ബിജെപിയുടെ ഉന്നത നേതാക്കളില്‍ നിന്ന് നിര്‍ദേശം ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീഴുമെന്നാണ് സംസ്ഥാനത്തെ ബിജെപി അവകാശപ്പെടുന്നത്

ബിജെപിയുടെ ഉന്നത നേതൃത്വത്തില്‍ നിന്ന് നിര്‍ദേശം ലഭിച്ചാല്‍ 24 മണിക്കൂര്‍ പോലും കമല്‍നാഥിന് മുഖ്യമന്ത്രിയായി തുടരാന്‍ സാധിക്കില്ലെന്ന് ബിജെപി നേതാവ് ഗോപാല്‍ ഭാര്‍ഗവ നിയമസഭയില്‍ പറഞ്ഞു. ഇതിന് മറുപടിയുമായി കമല്‍നാഥ് രംഗത്തെത്തി. സഭയില്‍ വിശ്വാസ പ്രമേയം നേരിടാന്‍ താന്‍ തയ്യാറാണെന്ന് കമല്‍നാഥ് പറഞ്ഞു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപിയുടെ ഉന്നത നേതൃത്വം ശ്രമിക്കാത്തത് അതിന് സാധിക്കില്ലെന്ന് അവര്‍ക്ക് നല്ല ഉറപ്പുള്ളതുകൊണ്ടാണെന്നും കമല്‍നാഥ് തിരിച്ചടിച്ചു.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികകാലം അധികാരത്തില്‍ ഉണ്ടാകില്ലെന്നാണ് കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാനും പറഞ്ഞത്. സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ശ്രമങ്ങളൊന്നും നടത്തില്ല. എന്നാല്‍, ഈ സര്‍ക്കാര്‍ ഉടന്‍ തന്നെ വീഴും. കോണ്‍ഗ്രസിനുള്ളില്‍ തന്നെ പടലപിണക്കങ്ങളും കലഹങ്ങളും ഉണ്ടെന്നും കമല്‍നാഥ് പറഞ്ഞു.

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ നിന്ന് എംഎല്‍എമാര്‍ രാജിവച്ചതോടെയാണ് കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ നിലംപതിച്ചത്. വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നു. സര്‍ക്കാരിന് 99 പേരുടെ പിന്തുണ മാത്രം ലഭിച്ചപ്പോള്‍ ബിജെപിക്ക് 105 എംഎല്‍എമാരുടെ പിന്തുണയുണ്ടായിരുന്നു.

Copyright © . All rights reserved