അപ്രതീക്ഷിതമായി ആലിപ്പഴം വീണതിന്റെ സന്തോഷത്തിലാണ്. കനത്ത കാറ്റും ഇടിമിന്നലും മഴയും അവഗണിച്ചു പലരും പുറത്തിറങ്ങി ആലിപ്പഴം ശേഖരിക്കാന്‍ എത്തി. പെരുമഴയത്തും ആലിപ്പഴം വാരിക്കൂട്ടാനുള്ള തിരക്കിലായിരുന്നു ആളുകള്‍. കുറവിലങ്ങാട്, മണ്ണയ്ക്കനാട്, കുറിച്ചിത്താനം എന്നിവിടങ്ങളിലാണ് ആലിപ്പഴത്തിന്റെ പെരുമഴ പെയ്തത്. ഇതോടെ നാട് ആവേശത്തിലായി. ഐസ് കഷണം മുതല്‍ വലിയ ആലിപ്പഴങ്ങളാണ് പെയ്തിറങ്ങിയത്. ശക്തമായ കാറ്റിന്റെ അകമ്ബടിയോടെ എത്തിയ മഴയുടെ തുടക്കത്തില്‍ അപ്രതീക്ഷിതമായി ആലിപ്പഴം വീഴുകയായിരുന്നു.

Image result for alipazham

കനത്ത മഴയ്‌ക്കൊപ്പം വലിയ ശബ്ദത്തോടെ ആലിപ്പഴവും വന്ന് പതിക്കുകയായിരുന്നു. കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്തമറിയം ആര്‍ച്ച്‌ ഡീക്കന്‍ പള്ളിയുടെ മുറ്റം, പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ്, എംസി റോഡ് എന്നിവിടങ്ങളിലൊക്കെ ആലിപ്പഴം കൊണ്ട് നിറഞ്ഞു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് കുറവിലങ്ങാട് മേഖലയില്‍ ആലിപ്പഴം വീഴുന്നതെന്നു കാരണവന്മാര്‍ വെളിപ്പെടുത്തി. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

 

Image result for alipazham