India

പ്രിയപ്പെട്ട നേതാവിന് അന്തിമോപചാരമര്‍പ്പിക്കാന്‍ നിരവധി പേരാണ് എത്തിയത്. രാത്രി ഏറെ വൈകിയാണ് കെഎം മാണിയുടെ മൃതദേഹം തിരുനക്കര മൈതാനത്ത് എത്തിച്ചത്. അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ നടന്‍ മമ്മൂട്ടി. പാലായിലെ കരിങ്ങോഴക്കല്‍ വീട്ടിലെത്തിയാണ് മമ്മൂട്ടി അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

പ്രായത്തെ അതിജീവിച്ച ഊര്‍ജസ്വലനായ നേതാവായിരുന്നു കെ.എം.മാണിയെന്ന് നടന്‍ മമ്മൂട്ടി. അദേഹത്തിന്റെ വിയോഗം രാഷ്്ട്രീയ രംഗത്തിന് മാത്രമല്ല, കേരളത്തിന്റെ പൊതുരംഗത്തിനാകെ വലിയ നഷ്ടമാണ്. വ്യക്തിപരമായി ഏറെ അടുപ്പം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു. പാലാ ഭാഗത്ത് എവിടെയങ്കിലും വന്നാല്‍ അദ്ദേഹത്തിന്റെ വിളി വരും. എന്ത് സഹായമാണ് വേണ്ടെതെന്ന് ചോദിക്കുന്ന കരുതലായിരുന്നു മാണി സാര്‍. ഞാന്‍ എന്നായെങ്കിലും ചെയ്യേണ്ടതുണ്ടോ എന്നാണ് ചോദിക്കുക– മമ്മൂട്ടി പറഞ്ഞു.കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു

ഉച്ചവരെ പാലയില്‍ കരിങ്ങോഴക്കല്‍ വീട്ടില്‍ കെഎം മാണിയുടെ പൊതുദര്‍ശനം നടക്കും. രണ്ട് മണി മുതല്‍ സംസ്‌കാര ശ്രുശൂഷകള്‍ ആരംഭിക്കും. വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രല്‍ പള്ളിയിലാണ് സംസ്‌കാരം. എഐസിസി സെക്രട്ടറി ഉമ്മന്‍ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ മുഴുവന്‍ സമയവും പൊതുദര്‍ശനത്തിലും സംസ്‌കാരശുശ്രൂഷകളിലും പങ്കെടുക്കും.

കേരള രാഷ്ട്രീയത്തിലെ ചാണക്യനും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍മന്ത്രിയുമായ കെഎം മാണിയുടെ മരണം ഞെട്ടലോടെയായിരുന്നു രാഷ്ട്രീയ ലോകം കേട്ടത്. വിലാപയാത്രയായി കൊണ്ടു വരുന്ന അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഇന്ന് സംസ്‌കരിക്കും.ഉച്ചവരെ പാലയില്‍ കരിങ്ങോഴക്കല്‍ വീട്ടില്‍ കെ എം മാണിയുടെ പൊതുദര്‍ശനം നടക്കും.

രണ്ട് മണി മുതല്‍ സംസ്കാര ശ്രുശൂഷകള്‍ ആരംഭിക്കും.വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രല്‍ പള്ളിയിലാണ് സംസ്കാരം. കരിങ്ങോഴക്കല്‍ വീട്ടില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരെയാണ് പാലാ കത്തീഡ്രല്‍ പള്ളി. എഐസിസി സെക്രട്ടറി ഉമ്മന്‍ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ മുഴുവന്‍ സമയവും പൊതുദര്‍ശനത്തിലും സംസ്കാരശുശ്രൂഷകളിലും പങ്കെടുക്കും.

അദ്ദേഹത്തിന്റെ മരണ വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ വരെ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ അങ്ങനെ വാര്‍ത്ത കൊടുത്ത് അബദ്ധം പറ്റിയിരിക്കുകയാണ് ഒരു ഹിന്ദി ദിന പത്രത്തിന്.

കെ എം മാണിക്ക് പകരം പത്രം കൊടുത്തിരിക്കുന്നത് വൈദ്യുത മന്ത്രിയായ എം എം മണിയുടെ ചിത്രം ആണ്. കേരളത്തിന്റെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം മണി അന്തരിച്ചു എന്നാണ് ഫോട്ടോയടക്കം ഉള്ള വാര്‍ത്ത.

ന്യൂഡല്‍ഹി: പട്ടാളക്കാരുടെ പേര് പറഞ്ഞ് ജനങ്ങളോട് വോട്ടഭ്യര്‍ത്ഥിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ചട്ടംലംഘനം നടത്തിയതായി മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. പ്രാഥമിക പരിശോധനയില്‍ പ്രധാനമന്ത്രി ചട്ടം ലംഘനം നടത്തിയതായി വ്യക്തമായിട്ടുണ്ടെന്നും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോഡിയുടെ വിവാദ പ്രസംഗം.

പതിനെട്ട് വയസ് പൂര്‍ത്തിയായ രാജ്യത്തെ കന്നി വോട്ടര്‍മാര്‍ ബാലാകോട്ടില്‍ തിവ്രവാദ കേന്ദ്രം ആക്രമിച്ച നമ്മുടെ ധീരരായ വ്യോമസേന പൈലറ്റുമാരുടെ പേരില്‍ വോട്ട് ചെയ്യാന്‍ തയ്യാറുണ്ടോയെന്ന് മോഡി ലാലത്തൂരില്‍ ചോദിച്ചു. കൂടാതെ പുല്‍വാമയില്‍ മരിച്ച ജവാന്‍മാര്‍ക്കായി ഇത്തവണ വോട്ട് ചെയ്യണമെന്നും മോഡി പറഞ്ഞിരുന്നു. അതി ദാരുണമായി കൊല്ലപ്പെട്ട പട്ടാളക്കാരെ വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ബി.ജെ.പിയെന്ന് നേരത്തെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പിന്നാലെയാണ് മോഡിയുടെ പ്രസംഗം പുറത്തുവന്നത്.

സൈന്യത്തിന്റെ പേരില്‍ വോട്ട് ചോദിക്കരുതെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് കാറ്റില്‍ പറത്തിയാണ് മോഡി ലാലത്തൂരില്‍ പ്രസംഗിച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നേരത്തെ ചട്ടംലംഘനം നടത്തിയിരുന്നു. പട്ടാളക്കാരെ മോഡിയുടെ സൈന്യമെന്നാണ് യോഗി വിശേഷിപ്പിച്ചത്. ഇതേതുടര്‍ന്ന് യോഗിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയോട് പെരുമാറ്റ ചട്ടംലംഘനം നടത്തിയതിന് കമ്മീഷന്‍ നേരത്തെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

ബിജെപിക്കെതിരെ ശക്തമായ ആരോപണങ്ങളുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്ത്. രാജവെമ്പാലയ്ക്ക് പോലും അമിത് ഷായുടെ അത്രയ്ക്ക് വിഷമുണ്ടാകില്ലെന്ന് കെ സി വേണുഗോപാല്‍. വയനാടിനെ പാകിസ്ഥാനോട് താരതമ്യ ചെയ്ത് അമിത് ഷാ വയനാടിനെ അപമാനിച്ചുവെന്നും വയനാട് പാകിസ്ഥാനിലാണോ അതോ ഇന്ത്യയിലാണോ എന്ന് കഴിഞ്ഞ ദിവസം അമിത് ഷാ ചോദിച്ചിരുന്നു ഇതിനുള്ള മറുപടിയായി കെ സി വേണുഗോപാലില്‍ പറഞ്ഞു.

അമിത് ഷായ്ക്ക് വയനാടിന്‍റെ പാരമ്പര്യം അറിയില്ല. എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമയോടെ ജീവിക്കുന്ന നാടാണ് വയനാട്. ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി. അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നെ ചുട്ട മറുപടി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനില്‍ വിളിക്കാത്തിടത്ത് പോയി ചായ കുടിച്ചയാളാണ് മോദി. കോണ‍ഗ്രസിനെ മോദി രാജ്യസ്നേഹം പഠിപ്പിക്കേണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.

സുപ്രീകോടതി റഫാല്‍ ഇടപാടില്‍ കോന്ദ്ര സര്‍ക്കാറിന്‍റെ വാദങ്ങള്‍ തള്ളിയതോടെ മോദി പ്രതിക്കൂട്ടിലായി. റഫാലില്‍ അഴിമതി നടന്നിട്ടുണ്ടെന്നത് വ്യക്തമാണ്. പ്രധാമന്ത്രിയുടെ ഓഫീസ് നേരിട്ടിടപെട്ടാണ് ഇടപാട് നടത്തിയതെന്നത് സുപ്രീംകോടതിശരിവെച്ചെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

സ്റ്റേജ് പൊട്ടിവീണിട്ടും നർമ്മം കൈവിടാതെ പ്രവര്‍ത്തകരോട് സംവദിക്കുന്ന വടകര ലോക്സഭാ മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ . കുറ്റ്യാടി ചെറിയ കുമ്പളത്ത് മുരളീധരനായി നടത്തിയ ഹാരാര്‍പ്പണ സമയത്താണ് വേദി പൊട്ടിവീണത്.

ഏത് പ്രതിസന്ധി ഘട്ടത്തേയും അതിജീവിക്കാന്‍ നമുക്ക് കഴിയും, സ്റ്റേജ് പൊട്ടിവീണിട്ടും ഒരാപത്തും ഉണ്ടായിട്ടില്ല. ബോംബേറൊന്നും നമ്മടെ പ്രവർത്തനെത്ത ബാധിക്കാന്‍ പോവില്ലെന്നായിരുന്നു മുരളീധരന്‍റെ പ്രതികരണം. മുന്നോട്ട് പോകാന്‍ പ്രവര്‍ത്തകരുടെ സഹായവും മുരളീധരന്‍ അഭ്യര്‍ത്ഥിച്ചു.

കോൺഗ്രസിന് ദക്ഷിണേന്ത്യയിൽ വിജയിക്കണമെന്നുണ്ടെങ്കിൽ കർണാടകത്തിൽ മൽസരിക്കാൻ രാഹുൽ ഗാന്ധി ധൈര്യം കാട്ടണമായിരുന്നുവെന്ന് കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം കുമാരസ്വാമി സർക്കാരിനെ താഴെയിറക്കുമെന്നും യെഡിയൂരപ്പ

കർണാടകത്തിൽ ബി.ജെ.പിയുടെ പോരാട്ടത്തിന് ചുക്കാനെന്തുന്ന യെഡിയൂരപ്പക്ക് ഈ തിരഞ്ഞെടുപ്പിൽ രണ്ട് ലക്ഷ്യങ്ങളാണ്. 22 ലോക്സഭ സീറ്റുകളെങ്കിലും നേടണം ,ആ കരുത്തിൽ കുമാരസ്വാമി സർക്കാരിനെ താഴെയിറക്കി സംസ്ഥാന ഭരണം പിടിക്കണം.

കോൺഗ്രസ് ,ജെ.ഡി.എസ് സഖ്യത്തിൽ അസംതൃപ്തരായ 8 എം.എൽ.എമാരെങ്കിലും ബി.ജെ.പിയിൽ ചേരുമെന്നാണ് അവകാശവാദം. വയനാട്ടിലെ രാഹുലിന്റെ സ്ഥാനാർഥിത്വം ദക്ഷിണേന്ത്യയിൽ കോൺഗ്രസിന് കരുത്താകുമെന്ന വാദം തള്ളുന്നതിനൊപ്പം കർണാടകയിൽ മത്സരിക്കാൻ വെല്ലുവിളിക്കുകയും ചെയ്യുന്നു.ദേവഗൗഡയുടെ തട്ടകങ്ങളിൽ പോലും വൻ പ്രകടനം ഒരുക്കിയാണ് യെഡിയൂരപ്പ മുന്നേറുന്നത്.

റാഫേല്‍ കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് ഇന്നലെ തിരിച്ചടിയുണ്ടായിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കരുത് എന്ന് പറഞ്ഞ മൂന്ന് രേഖകള്‍ പരിശോധിക്കും എന്നും ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുക എന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

പ്രതിരോധ രേഖകള്‍ പുറത്തുവിടാന്‍ പാടില്ലെന്നും ഇത് പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ചതാണെന്നും ഔദ്യോഗിക രക്ഷാ നിയമത്തിന്റെ ലംഘനമാണ് നടന്നിരിക്കുന്നത് എന്നുമെല്ലാമുള്ള സര്‍ക്കാര്‍ വാദങ്ങള്‍ തള്ളിക്കളഞ്ഞാണ് രേഖകള്‍ സ്വീകരിക്കുന്നതായി സുപ്രീം കോടതി വ്യക്തമാക്കിയത്. ദ ഹിന്ദുവാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടാന്‍ പാടില്ല എന്ന് വാദിക്കുന്ന ഈ മൂന്ന് രേഖകള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

1. 2015 നവംബര്‍ 24ന്റെ പ്രതിരോധ മന്ത്രാലയത്തിന്റെ കുറിപ്പ്

അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീഖറുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചര്‍ച്ചകളെക്കുറിച്ച് പറയുന്നു. ഒരു കുറിപ്പില്‍ പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ പറയുന്നത് നെഗോഷിയേറ്റിംഗ് ടീമിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) നടത്തുന്ന കൈകടത്തലുകള്‍ സംബന്ധിച്ചാണ്. ഇത് നെഗോഷിയേറ്റിംഗ് ടീമിന്റെ നിലപാടിനെ ദുര്‍ബലപ്പെടുത്തുന്നതായി മോഹന്‍കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഡെപ്യൂട്ടി സെക്രട്ടറി എസ്‌കെ ശര്‍മ പറയുന്നത് നെഗോഷിയേറ്റിംഗ് ടീമിന്റെ ഭാഗമല്ലാത്ത ഉദ്യോഗസ്ഥര്‍ സമാന്തരമായി ഫ്രഞ്ച് ഗവണ്‍മെന്റുമായി ചര്‍ച്ച നടത്തരുത് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന് ഉപദേശം നല്‍കണം എന്നാണ്. പ്രതിരോധ മന്ത്രാലയത്തിന്റെ വിലപേശല്‍ ചര്‍ച്ചകളില്‍ തൃപ്തിയില്ലെണ്ടെങ്കില്‍ മാത്രം പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുക എന്നാണ്.

പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരുടെ ഈ വിമര്‍ശനങ്ങളും ആശങ്കകളും സംബന്ധിച്ച് മന്ത്രിയായിരുന്ന മനോഹര്‍ പരീഖര്‍ എഴുതിയ കുറിപ്പില്‍ പറയപുന്നത് പ്രധാനമന്ത്രിയുടെ ഓഫീസും ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസിലും നടപടികള്‍ നിരീക്ഷിക്കുക മാത്രമാണ് എന്നാണ്. ഉദ്യോഗസ്ഥരുടേത് അനാവശ്യമായ അമിത പ്രതികരണമാണ് എന്നും പരീഖര്‍ വിമര്‍ശിക്കുന്നു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി ചര്‍ച്ച ചെയ്ത് പ്രശ്്‌നം പരിഹരിക്കണമെന്നും പരീഖര്‍ നിര്‍ദ്ദേശിക്കുന്നു.

2. 2016 ഓഗസ്റ്റിലെ പ്രതിരോധ മന്ത്രാലയത്തിന്റെ കുറിപ്പ് – നോട്ട് 18

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഫ്രഞ്ച് ഉദ്യോഗസ്ഥരുമായി 2016 ജനുവരി 12, 13 തീയതികളില്‍ പാരീസില്‍ വച്ച് ചര്‍ച്ച നടത്തിയതിനെക്കുറിച്ച് പറയുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ വ്യോമ വിഭാഗമാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നെഗോഷിയേറ്റിംഗ് ടീമിന് സമാന്തരമായി അജിത് ഡോവല്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മനോഹര്‍ പരീഖര്‍ നിര്‍ദ്ദേശം നല്‍കിയത് സോവറിന്‍ ഗാരണ്ടി, മധ്യസ്ഥത തുടങ്ങിയ വിഷയങ്ങളില്‍ ഇളവുകള്‍ക്കുള്ള ആവശ്യം ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന് പകരം സുരക്ഷാകാര്യ മന്ത്രിതല സമിതിക്ക് (കാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി) മുന്നില്‍ വയ്ക്കാനാണ്.

3. 2016 ജൂണ്‍ ഒന്നിന് ഇന്ത്യന്‍ നെഗോഷിയേറ്റിംഗ് ടീമിലെ (ഐഎന്‍ടി) മൂന്ന് അംഗങ്ങള്‍ നല്‍കിയ വിയോജനക്കുറിപ്പ്

റാഫേല്‍ കരാറിലെ വിവിധ വ്യവസ്ഥകള്‍ സംബന്ധിച്ച് നെഗോഷിയേറ്റിംഗ് ടീമിലെ മൂന്ന് അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തി. ഇവര്‍ രേഖപ്പെടുത്തിയ 10 കാര്യങ്ങളിലെ എതിര്‍പ്പുകള്‍ ഐഎന്‍ടിയുടെ അ്ന്തിമ റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.

 

കെ.എം മാണിയുടെ മൃതദേഹം പാലാ കരിങ്ങോഴയ്ക്കല്‍ വീട്ടിലെത്തിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ നിന്ന് ഇന്നലെ രാവിലെ പത്തരയോടെ പുറപ്പെട്ട വിലാപയാത്ര പാലായിലെ കരിങ്ങോഴയ്ക്കൽ വീട്ടിലെത്തിയത് 20 മണിക്കൂറുകൾ പിന്നിട്ട ശേഷമാണ്. ഉച്ചവരെ പൊതുദര്‍ശനം. സംസ്കാരശുശ്രൂഷ രണ്ടുമണിക്ക് വീട്ടില്‍ ആരംഭിക്കും.

കെ.എം.മാണിയുടെ ജന്മനാടായ മരങ്ങാട്ടു പള്ളിയിലും പാലാ നിയോജക മണ്ഡലം ഉൾപ്പെടുന്ന കടപ്ലാമറ്റത്തും വലിയ തിരക്കാണനുഭവപ്പെട്ടത്. വിലാപയാത്ര കടന്നു വന്ന അയർക്കുന്നം, കിടങ്ങൂർ ഭാഗങ്ങളിലും നൂറുകണക്കിനാളുകൾ ആദരാഞ്ജലി അർപ്പിച്ചു.

കേരളാ കോൺഗ്രസിന്റെ തട്ടകമായ കോട്ടയത്ത് രാത്രി വൈകിയും കെ എം മാണിക്ക് ആദരാഞ്ജലി അർപ്പിക്കാൻ ജനസാഗരം കാത്തു നിന്നു. തിരുനക്കരയിൽ നിന്ന് കെ എം മാണിയെ യാത്രയാക്കാൻ രാഷ്ട്രീയ ഭേദമന്യേ നേതാക്കളും എത്തിയിരുന്നു.

ഒരു പകൽ നീണ്ട കാത്തിരിപ്പ് കടന്ന് കേരളാ കോൺഗ്രസിന്റ ഹൃദയഭൂമിയിലേക്ക് കെ.എം. മാണിയുടെ ഭൗതിക ശരീരമെത്തി, അതു വരെ കാത്തിരുന്ന് കണ്ണുകഴച്ചവർ നിയന്ത്രണങ്ങളെല്ലാം ഭേദിച്ച് സ്റ്റേജിലേക്ക് . പ്രവർത്തകരെ നിയന്ത്രിക്കാൻ നേതാക്കളും പൊലീസും നന്നേ പാടുപെട്ടു

ആദ്യം ഉമ്മൻ ചാണ്ടി ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, വി എം സുധീരൻ തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനാ നേതാക്കൾ പുഷ്പാർച്ചന നടത്തി.

പിന്നെ കാത്തു നിന്ന ജനങ്ങളുടെ ഊഴമായിരുന്നു. എല്ലാരും പ്രിയ നേതാവിനെ കണ്ടു കഴിഞ്ഞപ്പോൾ മണിക്കൂറുകൾ നീണ്ടു. രാത്രി വൈകി മാണി സാറിന്റെ ആസ്ഥാനമായിരുന്ന കേരളാ കോൺ ഗ്രസ് ഓഫിസിലേക്ക്. അവിടേയും കാത്തു നിന്നിരുന്നു പ്രവർത്തകരുടെ നീണ്ട നിര മണർകാട്ടും അയർ കുന്നത്തും ജനങ്ങൾ രാത്രി വൈകിയും കാത്തു നിന്ന് പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപിച്ചു.

ആയിരക്കണക്കിന് ആളുകൾ രാവിലെ തന്നെ കെ എം മാണിയെ അവസാനമായി ഒരുനോക്ക് കാണാൻ കരിങ്ങോഴയ്ക്കൽ വീട്ടിലേക്ക് എത്തി. പ്രത്യേകം സജ്ജീകരിച്ച കെഎസ്ആർടിസി ബസിൽ നിന്ന് നേതാക്കൾ മൃതശരീരം വീട്ടിനുള്ളിലെ ഹാളിലേക്ക് മാറ്റി.

ഉച്ചവരെ പാലയിൽ കരിങ്ങോഴക്കൽ വീട്ടിൽ കെ എം മാണിയുടെ പൊതുദർശനം നടക്കും. രണ്ട് മണി മുതല്‍ സംസ്കാര ശ്രുശൂഷകള്‍ ആരംഭിക്കും. വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രൽ പള്ളിയിലാണ് സംസ്കാരം. കരിങ്ങോഴക്കൽ വീട്ടിൽ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റർ ദൂരെയാണ് പാലാ കത്തീഡ്രൽ പള്ളി. എഐസിസി സെക്രട്ടറി ഉമ്മൻ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കൾ മുഴുവൻ സമയവും പൊതുദർശനത്തിലും സംസ്കാരശുശ്രൂഷകളിലും പങ്കെടുക്കും.

 

പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ പാര്‍ട്ടിയായ കേരള ജനപക്ഷം സെക്യുലര്‍ പാര്‍ട്ടി ദേശീയ ജനാധിപത്യ മുന്നണിയില്‍ (എന്‍ഡിഎ) ചേര്‍ന്നു.

പി.സി.ജോര്‍ജും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി വന്‍ഭൂരിപക്ഷം നേടി ലോക്സഭയില്‍ എത്തുന്നത് തന്റെ പാര്‍ട്ടിയുടെ വോട്ട് കൊണ്ടായിരിക്കുമെന്ന് പി.സി. ജോര്‍ജ് പറഞ്ഞു.

പി.സി. ജോര്‍ജ് നേരത്തേ തന്നെ പത്തനംതിട്ട മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് പിന്തുണ നല്‍കിയിരുന്നു. ഇതോടെ അദ്ദേഹം എന്‍ഡിഎയുടെ ഭാഗമാകുമെന്ന തരത്തില്‍ അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് യുഡിഎഫിന്റെ ഭാഗത്തേക്ക് ചായുന്നതായും റിപ്പോര്‍ട്ടു വന്നെങ്കിലും ചര്‍ച്ച പരാജയമായി. തുടര്‍ന്ന് ഒടുവില്‍ എന്‍ഡിഎയില്‍ തന്നെ ചേരാന്‍ പി.സി. ജോര്‍ജ് തീരുമാനിക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി കാര്‍ഷിക മേഖലയ്ക്കായി ചെയ്ത സഹായങ്ങളും പദ്ധതികളും പരിഗണിച്ചാണ് എന്‍ഡിഎയുടെ ഭാഗമാകാന്‍ തീരുമാനിച്ചതെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. യുഡിഎഫില്‍ ചേരാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ നേതൃത്വം വഞ്ചനാപരമായ നിലപാടാണു സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 91 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുക. തെക്കേ ഇന്ത്യയിലെ 42 മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബീഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റും, പശ്ചിമ ഉത്തര്‍പ്രദേശിലെ എട്ട് മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.

നാല് സീറ്റുകള്‍ വീതമാണ് അസമിലും ഒഡീഷയിലെയും വോട്ടെടുപ്പ്. നിതിന്‍ ഗഡ്കരിയുടെ മണ്ഡലമടക്കം മഹാരാഷ്ട്രയില്‍ ഏഴു മണ്ഡലങ്ങളിലും പശ്ചിമ ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലും ഇന്നാണഅ വോട്ടെടുപ്പ്. ലക്ഷദ്വീപിലെ 1 മണ്ഡലവും കൂടി ഉള്‍പ്പെടുമ്ബോള്‍ ഇന്ന് വിധിയെഴുതുന്നത് 91 മണ്ഡലങ്ങളാകും.

ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ മുന്നു നിയമസഭകളിലേക്കുള്ള വോട്ടടെുപ്പും ഇന്നാണ്.

RECENT POSTS
Copyright © . All rights reserved