മുന്ന് മാസങ്ങൾക്ക് ശേഷം മട്ടന്നൂറിലേ വീട്ടമ്മയെ കണ്ടെത്തിയത് ആത്മഹത്യ ചെയ്ത നിലയിൽ. യുവതി ആത്മഹത്യ ചെയ്ത ശേഷം കയര്‍ അറുത്ത് യുവതിയെ രണ്ട് ദിവസത്തോളം കട്ടിലില്‍ കിടത്തിയതായും മൃതദേഹം കണ്ടു അയൽക്കാർ പോലീസില്‍ അറിയിച്ചതെന്നും ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. മേട്ടുപ്പാളയത്ത് നിന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ അര്‍ധരാത്രി നാട്ടിലെത്തിച്ച മൃതദേഹം കരിത്തൂര്‍ പറമ്പിലെ വാതകശ്മശാനത്തില്‍ സംസ്കരിച്ചു. പരേതനായ കുഞ്ഞിരാമന്റെയും പാര്‍വതിയുടെയും മകളാണ്. ഉരുവച്ചാല്‍ കുഴിക്കലിലെ ജാനകി നിവാസില്‍ സുരേഷിന്റെ ഭാര്യ എം. റീന (38)യെയാണ് മേട്ടുപ്പാളയത്ത് താമസ സ്ഥലത്ത് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് മാസം മുൻപ് റീന രണ്ട് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് അയല്‍വാസിയായ ഷാനവാസിനോടൊപ്പം ഒളിച്ചോടിയത്.
റീനയെ കാണാനില്ലെന്ന് ഭര്‍ത്താവ് സുരേഷ് മട്ടന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സുരേഷിന്റെ ബാഗില്‍ നിന്ന് പണവും മൊബൈല്‍ ഫോണും എടുത്ത് പോയതിനും ഭാര്യയെ ഷാനവാസ് തട്ടിക്കൊണ്ടുപോയതായും കാണിച്ചായിരുന്നു സുരേഷ് പോലീസില്‍ പരാതി നല്‍കിയിരുന്നത്. പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് റീന മരിച്ചതായുള്ള വിവരം ലഭിച്ചത്. മട്ടന്നൂര്‍ സിഐ കെ.രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മേട്ടുപ്പാളയത്തെത്തി ഷാനവാസിനെ കസ്റ്റഡിയിലെടുത്ത് മട്ടന്നൂര്‍ സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തു വരികയാണ്.
ഷാനവാസിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. മാനസികമായി പീഡിപ്പിച്ചതായി ഷാനവാസിന്റെ ഭാര്യയുടെയും പണവും മൊബൈലും എടുത്തതിന് സുരേഷിന്റെയും പരാതിയിലാണ് ഷാനവാസിനെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യാകേസ് മേട്ടുപ്പാളയത്തായതിനാല് പീഡനക്കേസും പണവുമായി മുങ്ങിയ കേസുമാണ് മട്ടന്നൂര്‍ പോലീസ് അന്വേഷിക്കുന്നത്.
വിദ്യാർഥിനി അറപ്പുഴ പാലത്തിൽ നിന്ന് ചാലിയാറിലേക്ക് ചാടി മരിച്ചു. പന്തീരാങ്കാവ് ചെറുകാട് കുന്നുമ്മൽ മുകുന്ദൻ – സിന്ധു ദമ്പതികളുടെ മകൾ മനീഷ (17) യാണ് അറപ്പുഴ പാലത്തിൽ നിന്നും ചാടിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയായിരുന്നു നല്ല ഒഴുക്കുള്ള പുഴയിലേക്ക് മനീഷ ചാടിയത്. ഏറെ നേരത്തെ തിരച്ചലിന് ശേഷം ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് മനീഷയുടെ മൃതദേഹം കിട്ടിയത്. സംഭവം നേരിൽ കണ്ട ലോറി ഡ്രൈവർ വാഹനം നിർത്തി കയർ എറിഞ്ഞു നൽകിയെങ്കിലും രക്ഷപ്പെടുത്താനായില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിൽ ഉച്ചക്ക് 2.30ഓടെ ഫയർഫോഴ്സ് സ്കൂബ ടീമാണ് മൃതദേഹം കണ്ടെടുത്തത്.
വിദ്യാര്‍ഥിനിയുടെ ബാഗും ചെരിപ്പും പുഴയുടെ സമീപത്ത് നിന്നും ലഭിച്ചിരുന്നു. ഇത് ബന്ധുക്കളെത്തി തിരിച്ചറിഞ്ഞാണ് പുഴയില്‍ ചാടിയത് മനീഷയാണെന്ന് ഉറപ്പിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ നാട്ടുകാരും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തിരച്ചില്‍ തുടങ്ങിയിരുന്നു.
മനീഷ ഡിഗ്രി അഡ്മിഷന് കാത്തിരിക്കുകയായിരുന്നു. സുഹൃത്തുക്കൾക്ക് കോളേജുകളിൽ അഡ്മിഷൻ ലഭിച്ചിരുന്നെങ്കിലും മനീഷക്ക് അഡ്മിഷൻ ലഭിക്കാത്തതിൽ നിരാശയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. രാമനാട്ടുകര സേവാമന്ദിരം സ്‌കൂളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പ്ലസ്ടു പൂര്‍ത്തിയാക്കിയതാണ് വിദ്യാര്‍ഥിനി. ശവസംസ്കാരം ഇന്ന് നടക്കും.
ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ താരമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പിലെ രണ്ടാം വിജയവുമായാണ് മോദി ജി 20 ഉച്ചകോടിക്കായി ജപ്പാനിലെത്തിയത്. ലോക നേതാക്കള്‍ മോദിക്ക് തെരഞ്ഞെടുപ്പ് വിജയാശംസകള്‍ നേര്‍ന്നു. ഉച്ചകോടിക്ക് മുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തി. നരേന്ദ്ര മോദിയുടേത് വലിയ തെരഞ്ഞെടുപ്പ് വിജയമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദനം അറിയിച്ച ട്രംപിനോട് മോദി നന്ദി പറഞ്ഞു.
ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ അമേരിക്ക ഇന്നലെ നിലപാട് കടുപ്പിച്ചിരുന്നു. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന തീരുവ കുറയ്ക്കണമെന്നും തീരുവ വര്‍ധനവ് അംഗീകരിക്കാനാകില്ലന്നും ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഇന്ത്യയ്ക്ക് വ്യാപാര രംഗത്തുള്ള പ്രത്യേക പരിഗണന അമേരിക്ക പിന്‍വലിച്ചതിനെ തുടര്‍ന്ന് ജൂണ്‍ അഞ്ചിനാണ് അമേരിക്കൻ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ കൂട്ടിയത്. വ്യാപാരം, സൈനിക സഹകരണം എന്നിവ മുഖ്യ ചർച്ചയായെന്ന് ഡോണൾഡ് ട്രംപും ഭീകരവാദം പ്രധാന ചർച്ചയെന്ന് മോദിയും അറിയിച്ചു. ഇറാനുമായുള്ള അമേരിക്കയുടെ തർക്കവും അവിടെ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്‍റെ പേരിൽ ഇന്ത്യയെ അമേരിക്കയുടെ വ്യാപാര മുൻഗണനാപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതും കൂടിക്കാഴ്ചയിൽ ചർച്ചയായി.
അജ്മാൻ അൽ തല്ലഹ് മരുഭൂമിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവ് ഒന്നര മാസം മുൻപ് കാണാതായ കണ്ണൂർ തലശ്ശേരി സിപി റോഡ് സ്വദേശി റാഷിദ് (33) ആണെന്ന് സ്ഥിരീകരിച്ചു. മൃതദേഹം ഷാർജ മസ്ജിദ് സഹാബ ഖബർ സ്ഥാനിൽ വ്യാഴാഴ്ച കബറടക്കിയെങ്കിലും മരണകാരണം പൊലീസ് അന്വേഷിക്കുകയാണ്.
ഷാർജ വ്യവസായ മേഖലയായ സജയില്‍ നാട്ടുകാരന്റെ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്ന റാഷിദിനെ ഒന്നര മാസം മുൻപാണ് കാണാതായത്. തുടർന്ന് കടയുടമയും സഹോദരനും ചേർന്ന് പൊലീസില്‍ പരാതി നൽകുകയും അന്വേഷണം നടത്തിവരികയുമായിരുന്നു. ഇൗ മാസം ഒൻപതിന് അൽ തല്ല മരുഭൂമിയിൽ ഒരു മരത്തിനടുത്ത് മൃതദേഹം കണ്ടെത്തിയതായി പൊലീസ് കടയുടമയെയും സഹോദരനെയും അറിയിച്ചു. ഇദ്ദേഹത്തിന്റെ കീശയിലുണ്ടായിരുന്നത് സൂപ്പർമാർക്കറ്റിലെ മറ്റൊരു ജീവനക്കാരനായ നൗഫലിന്റെ എമിറേറ്റ്സ് ഐഡി ആയതിനാൽ, അയാൾ മരിച്ചു എന്നാണ് പൊലീസ് അറിയിച്ചത്.
എന്നാൽ, കാണാതാകുന്നതിന് തലേ ദിവസമായിരുന്നു റാഷിദിന് എമിറേറ്റ്സ് ഐഡി ലഭിച്ചിരുന്നത്. അതുകൊണ്ട് അദ്ദേഹത്തെ കളിപ്പിക്കാൻ വേണ്ടി മറ്റു ജീവനക്കാർ റാഷിദിന്റെ പോക്കറ്റിൽ അയാളറിയാതെ നൗഫലിന്റെ എമിറേറ്റ്സ് ഐഡി ഇടുകയായിരുന്നുവെന്നാണ് പറയുന്നത്. ഇക്കാര്യം പൊലീസിനെ അറിയിക്കുകയും നൗഫലിനെ ഹാജരാക്കുകയും ചെയ്തു. ഇതേ തുടർന്ന് മൃതദേഹം തിരിച്ചറിയാൻ സഹോദരനെയും സാമൂഹിക പ്രവർത്തകനും നാട്ടകാരനുമായ ഫസലിനെയും അനുവദിച്ചു. ശരീരം വെയിലേറ്റ് കറുത്ത് ചുളുങ്ങിപ്പോയ നിലയിലായതിനാൽ മൃതദേഹം തിരിച്ചറിയാൻ ഏറെ പ്രയാസപ്പെടേണ്ടി വന്നതായി ഫസൽ പറഞ്ഞു.
കാണാതായി ഒന്നര മാസത്തിന് ശേഷമാണ് റാഷിദിന്റെ മൃതദേഹം മരുഭൂമിയിൽ കണ്ടെത്തുന്നത്. ഇത്രയും കാലം ഇദ്ദേഹം എവിടെയായിരുന്നു എന്ന ചോദ്യം അപ്പോഴും നിലനിൽക്കുന്നു. കാണാതായ ദിവസവും പതിവുപോലെ രാവിലെ ഒൻപതിന് സൂപ്പർ മാർക്കറ്റിൽ ജോലിക്കെത്തിയ റാഷിദ് 11 മണിയോടെ പുറത്തേയ്ക്ക് പോകുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. അവിവാഹിതനായ റാഷിദിന് ബന്ധുക്കൾ നാട്ടിൽ വിവാഹ ആലോചനകൾ നടത്തുന്നുണ്ടായിരുന്നു. പൊതുവേ ശാന്ത സ്വഭാവക്കാരനായ ഇദ്ദേഹത്തിന് വലിയ സൗഹൃദ വലയവുമുണ്ടായിരുന്നില്ല. സഹോദരൻ ദാവൂദ് അജ്മാനിൽ ജോലി ചെയ്യുന്നു. റാഷിദിന് പ്രത്യേകിച്ച് പ്രശ്നങ്ങളോ പ്രയാസങ്ങളോ ഇല്ലായിരുന്നുവെന്ന് ദാവൂദ് പറയുന്നു.
മരുഭൂമിയിൽ വഴി തെറ്റി അകപ്പെട്ടുപോയതായിരിക്കാം മരണകാരണമെന്ന് സംശയിക്കുന്ന ഒരു ശബ്ദ സന്ദേശം കുറച്ചുനാൾ മുൻപ് വാട്സ് ആപ്പിലൂടെയും മറ്റും പ്രചരിച്ചിരുന്നു. എമിറേറ്റ്സ് ഐഡി ലഭിച്ചതിന് റാഷിദ് സൂപ്പർമാർക്കറ്റിലെ ജീവനക്കാർക്ക് ചെറിയൊരു പാർടി നൽകിയിരുന്നുവെന്നും അതേ തുടർന്നാണ് നൗഫലിന്റെ തിരിച്ചറിയൽ കാർഡ് നൽകിയതെന്നും അതിൽ വ്യക്തമാക്കുന്നു. റാഷിദിന്റെ മരണത്തിന്റെ ഞെട്ടലിൽ നിന്ന് സഹപ്രവർത്തകരും ബന്ധുക്കളും മോചിതരായിട്ടില്ല. മരണകാരണം കണ്ടെത്തുന്നതിന് അന്വേഷണം തുടരുമെന്ന് പൊലീസ് ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്ന്
തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍നിന്ന് ജയില്‍ ചാടിയ യുവതികള്‍ പിടിയില്‍. സന്ധ്യയും ശില്‍പയും പിടിയിലായത് പാലോടിനുസമീപം അടുക്കുംതറയില്‍നിന്ന്. തിരുവനന്തപുരം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. വര്‍ക്കല സ്വദേശി സന്ധ്യയും കല്ലറ സ്വദേശി ശില്‍പയുമാണ് പിടിയിലായത്. ചരിത്രത്തിലാദ്യമായാണ് കേരളത്തില്‍ വനിതകള്‍ ജയില്‍ ചാടുന്നത്. അതും പട്ടാപ്പകല്‍, നഗരമധ്യത്തിലുള്ള വനിതാ ജയിലില്‍ നിന്ന്. മൂന്നു ദിവസമായി ഇവർക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു.പ്രതികളെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും.
മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് അട്ടക്കുളങ്ങര വനിത ജയിലിൽ നിന്ന് രണ്ട് വനിത തടവുകാർ ജയിൽ ചാടിയത്. ജയിൽ ചാടിയവർ എസ് ഇ ടി ആശുപത്രിയിലെത്തി മോഷണം നടത്തി. അപഹരിച്ച തുകയുമായി വർക്കല കാപ്പിലിലെത്തി. ഇവിടെ വച്ച് ബാഹുലേയൻ എന്നയാളുടെ ഓട്ടോയിൽ കയറുകയും ശിൽപയുടെ കാമുകനെ വിളിക്കാൻ ഫോൺ ആവശ്യപ്പെടുകയും ചെയ്തു. പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ ഇദ്ദേഹം ഇതേ നമ്പറിൽ തിരിച്ചുവിളിച്ചു. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
ഈ മൊഴിയാണ് തടവുകാരെ പിടിക്കൂടുന്നതിന് സഹായകമായത്. പാരിപ്പള്ളിയിൽ നിന്നും മോഷ്ടിച്ച ഇരുചക്രവാഹനവുമായി സഞ്ചരിക്കവെയാണ് പിടിയിലാകുന്നത്. അതേസമയം പ്രതികൾ ജയിൽ ചാടിയതിൽ ജയിൽ ഉദ്യോഗസ്ഥരുടെ വീഴ്ച്ചയുണ്ടായെന്നാണ് വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തൽ. സെല്ലിന് പുറത്തിറക്കിയ പ്രതികളെ നിരീക്ഷിച്ചില്ല. പ്രതികൾക്ക് അമിതസ്വാതന്ത്ര്യം നല്കിയെന്നും കണ്ടെത്തി. സംസ്ഥാനത്തെ ജയിലുകളിൽ പരിശോധന കർശനമാക്കുമെന്ന് ജയിൽ ഡിജിപി വ്യക്തമാക്കി.
കേരളത്തിൽ ആദ്യമായാണ് വനിത തടവുകാർ ജയിൽ ചാടുന്നത്. അതു കൊണ്ടു തന്നെ ജയിൽ ചാടാൻ ഇടയായ സാഹചര്യത്തെ കുറിച്ചുള്ള റിപ്പോർട്ട് ജയിൽ ഡിജിപിക്ക് കൈമാറും.
ജഗ്ദൽപുർ: ജഗ്ദൽപുർ ബിഷപ് മാർ ജോസഫ് കൊല്ലംപറന്പിൽ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് അദ്ദേഹത്തിനു പരിക്കേറ്റു. വാഹനത്തിലുണ്ടായിരുന്ന സിസ്റ്റർ ജെയ്സ് ഡിബിഎസ് അപകടത്തിൽ മരിച്ചു. ജഗ്ദൽപുരിന് 15 കിലോമീറ്റർ അകലെ ഇന്നലെ വൈകുന്നേരം അഞ്ചിനാണ് അപകടമുണ്ടായത്.
ജഗ്ദൽപുർ എംപിഎം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബിഷപ്പിന്റെ നില ഗുരുതരമല്ല. കാറിലുണ്ടായിരുന്ന ഫാ. തോമസ് വടക്കുംകര, സിസ്റ്റർ സുമേര ഡിബിഎസ്, സിസ്റ്റർ അൽഫോൻസ സിഎംസി, ഡ്രൈവർ ദയറാം എന്നിവർക്കും പരിക്കേറ്റു. ഇവരുടെയും നില ഗുരുതരമല്ല.
എയർപോർട്ട്സ് അതോറിറ്റി ഒാഫ് ഇന്ത്യയുടെ സബ്സിഡറിയായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിന്റെ കീഴിൽ കൊൽക്കത്ത, അഹമ്മദാബാദ്, കോഴിക്കോട്, ചെന്നൈ എയർപോർട്ടുകളിലായി സെക്യൂരിറ്റി സ്ക്രീനറിന്റെ 272 ഒഴിവുകളുണ്ട്. കോഴിക്കോട് കരിപ്പൂർ എയർപോർട്ടിൽ മാത്രമായി 87 ഒഴിവുകളുണ്ട്. മൂന്ന് വർഷത്തെ കരാർ നിയമനമാണ്.
യോഗ്യത:-
അംഗീകൃത ബിസിഎഎസ് ബേസിക് എവിഎസ്‌ഇസി (12 ദിവസത്തെ ന്യൂ പാറ്റേൺ) സർട്ടിഫിക്കറ്റുള്ളവർ: ഏതെങ്കിലും വിഷയത്തിൽ ത്രിവൽസര ബിരുദം, ഇംഗ്ലിഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷയിലുമുള്ള പരിജ്‌ഞാനം. അംഗീകൃത ബിസിഎഎസ് സർട്ടിഫൈഡ് സ്ക്രീനർ, ബിസിഎഎസ് സർട്ടിഫൈഡ് In-Lineസ്ക്രീനർ, കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇഷ്യൂ ചെയ്ത പാസ്പോർട്ട് എന്നിവയുളളവർക്ക് മുൻഗണന.
പ്രായം: 45 വയസ് കവിയരുത്. 2019 ജൂൺ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
രണ്ടു വർഷത്തിനുള്ളിൽ വിരമിച്ച 15 വർഷം സർവീസും ബിരുദവുമുള്ള വിമുക്‌തഭടൻമാർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും.
ശമ്പളം: 25000-30000 രൂപ.
അപേക്ഷാഫീസ്: 500 രൂപ. AAI Cargo Logistics & Allied Services Company Ltd എന്ന പേരിലെടുത്ത ന്യൂഡൽഹിയിൽ മാറാവുന്ന അക്കൗണ്ട് പേയി ഡിമാൻഡ് ഡ്രാഫ്‌റ്റായി ഫീസടയ്‌ക്കാം. ഡിമാൻഡ് ഡ്രാഫ്‌റ്റിന്റെ പിന്നിൽ ഉദ്യോഗാർഥിയുടെ മുഴുവൻ പേരും ജനനത്തീയതിയും മൊബൈൽ നമ്പറും എഴുതണം. പട്ടികവിഭാഗക്കാർ, വിമുക്‌തഭടൻമാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല.
വിശദവിവരങ്ങൾക്ക്: www.aaiclas.org

ലണ്ടന്‍: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി. ലണ്ടനിലാണ് വിമാനം ഇറക്കിയത്. മുംബൈയില്‍ നിന്ന് ന്യൂജഴ്‌സിയിലെ നെവാര്‍ക്കിലേക്ക് പോകുകയായിരുന്ന ‘എഐ 191’ വിമാനമാണ് സുരക്ഷാ നടപടികളുടെ ഭാഗമായി താഴെയിറക്കിയത്. ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. ലണ്ടനിലെ സ്റ്റാന്‍ഡ് സ്റ്റഡ് വിമാനത്താവളത്തിലാണ് വിമാനം ലാന്‍ഡ് ചെയ്തത്. ബ്രിട്ടീഷ് വ്യോമസേനയുടെ യുദ്ധ വിമാനങ്ങള്‍ ലാന്‍ഡിങ് സമയത്ത് എയര്‍ ഇന്ത്യ വിമാനത്തെ അനുഗമിച്ചു.
എയര്‍ ഇന്ത്യ വിമാനത്തില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് തങ്ങളുടെ ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ എയര്‍ഇന്ത്യ വിമാനത്തിന് അടുത്ത് എത്തുകയും ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ ഇറക്കുകയും ചെയ്തുവെന്ന് ബ്രിട്ടീഷ് വ്യോമസേനാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
“AI 191 Mumbai-Newark of June 27 has made a precautionary landing at London’s Stansted airport due to a bomb threat,” – എയർലെെൻസ് ട്വീറ്റ് ചെയ്തിരിക്കുന്നു.

അതേസമയം, രാവിലെ 10.15 ഓടെയാണ് വിമാനം ഇറങ്ങിയതെന്ന് സ്റ്റാന്‍സ് സ്റ്റഡ് വിമാനത്താവള അധികൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. ലാന്‍ഡ് ചെയ്ത വിമാനം സുരക്ഷാപരിശോധനയ്ക്കായി പ്രധാന ടെര്‍മിനലില്‍ നിന്നും മാറ്റിയിരിക്കുകയാണ്. വിമാനത്താവളത്തിലേയും രാജ്യാന്തര ടെര്‍മിനലിലെയും പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ തുടരുകയാണെന്നും വിമാനത്താവള അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.
ആക്രിക്കച്ചവടക്കാരൻ മൈക്കിൾ രാജിന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കാൻ കാരണം സഹോദരിയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ. ചെങ്ങന്നൂർ ജില്ലാ ആശുപത്രിക്കു സമീപമുളള കടത്തിണ്ണയിൽ ഉറങ്ങവെ, ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെന്നാണ് കസ്തൂരി ആദ്യം പറഞ്ഞത്. എന്നാൽ ആശുപത്രിയിൽ എത്തിക്കുമ്പോൾ ഇയാളുടെ ഇടതു കാലിലെ 3 വിരലുകൾ നഷ്ടപ്പെട്ടിരുന്നു. വലതുകാലും ഉരഞ്ഞു മുറിഞ്ഞിട്ടുണ്ടായിരുന്നു. സംശയം തോന്നിയതോടെയാണു കേസ് അന്വേഷണം ആരംഭിച്ചത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണു സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
പൊലീസ് പറയുന്നത്: ഓച്ചിറ ക്ലാപ്പന പെരിനാട് വാസവപുരത്ത് പ്രതീഷിന്റെ വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു ഇവർ. മൈക്കിൾ രാജിന്റെ പെരുമാറ്റത്തെച്ചൊല്ലി വെള്ളദുരൈ പലപ്പോഴും വഴക്കിടാറുണ്ടായിരുന്നു. വിവാഹിതനായ മൈക്കിളിനെ ഭാര്യ ഉപേക്ഷിച്ചിരുന്നു. മാനസിക വെല്ലുവിളിയുടെ മൈക്കിൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നെന്നാണ് കസ്തൂരി പറയുന്നത്. ഇതേച്ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് 23 ന് രാത്രി വെള്ളദുരൈ സാരി കൊണ്ടു കഴുത്തിൽ കുരുക്കിട്ടു മുറുക്കി മൈക്കിളിനെ കൊലപ്പെടുത്തി. കസ്തൂരി കാലുകൾ അനങ്ങാതെ പിടിച്ചു.
അസുഖം ഉണ്ടായെന്ന പേരിൽ മൃതദേഹം ചെങ്ങന്നൂരിലെ ആശുപത്രിയിൽ എത്തിക്കാൻ തീരുമാനിച്ചത് സംശയം ഒഴിവാക്കാനാണ്. തുടർന്നു മോപ്പെഡിൽ മൃതദേഹം ഇരുത്തി വെള്ളദുരൈയും കസ്തൂരിയും ചേർന്നു ചെങ്ങന്നൂരിലെത്തിച്ചു. 8 വയസ്സുകാരി മകളും ഒപ്പമുണ്ടായിരുന്നു. 24 നു പുലർച്ചെ 3 മണിയോടെ പൂപ്പള്ളി കവലയ്ക്കു സമീപം മറ്റുള്ളവരെ ഇറക്കിയ ശേഷം വെള്ളദുരൈ മുൻപു താമസിച്ചിരുന്ന പാണ്ടനാട് കിളിയന്ത്രയിലെ വീട്ടിലെത്തി. ശരീരത്തു രക്തക്കറ കണ്ടു സമീപവാസി ചോദിച്ചെങ്കിലും കാൽ തട്ടിയെന്നായിരുന്നു മറുപടി. തുടർന്നു സ്ഥലംവിട്ടു.
കസ്തൂരിയും മകളും ചേർന്നാണു മൃതദേഹം ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. സഹോദരനാണെന്നും ശ്വാസം മുട്ടൽ ഉണ്ടായതിനാലാണ് ആശുപത്രിയിൽ എത്തിച്ചതെന്നും പറഞ്ഞു. ആശുപത്രി അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു. മൃതദേഹവുമായി പ്രതികൾ സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ആരെങ്കിലും ബലം പ്രയോഗിച്ചു കെട്ടിത്തൂക്കിയാൽ ഉണ്ടാകുന്ന തരം പാടുകളാണു കഴുത്തിൽ ഉണ്ടായിരുന്നതെന്നും ആത്മഹത്യ ചെയ്യുമ്പോൾ ഉണ്ടാകുന്ന തരത്തിൽ ആയിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി.
പെരുന്നാളിന്റെ സന്തോഷത്തിനിടയിലാണ് ആ വലിയ അപകടത്തിന്റെ വാർത്തയെത്തുന്നത്. ഏഴു മലയാളികളടക്കം 17 പേരുടെ ജീവനെടുത്ത വലിയ അപകടത്തിന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രവാസലോകത്തെ തന്നെ നടുക്കിയ അപകടത്തിന്റെ കാരണം ഡ്രൈവറുടെ പിഴവാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു. മണിക്കൂറിൽ 94 കിലോമീറ്റർ വേഗത്തിൽ ബസ് ഒാടിക്കുകയും സൂചനാ ബോർഡ് പിന്തുടരാതിരിക്കുകയും ചെയ്തു. ഡ്രൈവർ ഏഴ് വർഷം തടവു അനുഭവിക്കുകയും മരിച്ചവരുടെ ആശ്രിതർക്ക് 34 ലക്ഷം ദിർഹം (ഏകദേശം 6.4 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദയാധനം (ബ്ലഡ് മണി) നൽകുകയും വേണമെന്ന് പ്രോസിക്യൂട്ടർ സലാഹ് ബു ഫറൂഷ അൽ പെലാസി ആവശ്യപ്പെട്ടു.
ട്രാഫിക് കോടതിയിൽ ഡ്രൈവറുടെ വിചാരണ നടന്നുവരികയായിരുന്നു.ജൂൺ ആറിന് ഒമാനിൽ നിന്ന് ദുബായിലേയ്ക്ക് വരികയായിരുന്ന മുവസലാത്ത് ബസ് വൈകിട്ട് 5.40ന് അൽ റാഷിദിയ്യ എക്സിറ്റിലെ ഉയരം ക്രമീകരിക്കുന്ന ഇരുമ്പു തൂണിൽ ഇടിച്ചായിരുന്നു അപകടം. 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഒമാൻ സ്വദേശിയും 53കാരനുമായ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ട്രാഫിക് കോടതിയിൽ ഹാജരാക്കി. ബസുകൾ പ്രവേശിക്കാൻ പാടില്ലാത്ത റാഷിദിയ്യ മെട്രോ സ്റ്റേഷനിലേയ്ക്കുള്ള റോഡിലേയ്ക്ക് പ്രവേശിച്ചതാണ് അപകട കാരണമായത്. ബസിന്റെ മുകൾ ഭാഗം ഇരുമ്പു കൊണ്ട് നിർമിച്ച ട്രാഫിക് ബോർഡിലേയ്ക്ക് ഇടിക്കുകയായിരുന്നു. ഒരു ഭാഗത്ത് ഇരുന്ന യാത്രക്കാരാണ് മരിച്ചവരെല്ലാം. ഏഴ് മലയാളികളടക്കം 12 ഇന്ത്യക്കാരും രണ്ടു പാക്കിസ്ഥാനികളും ഒരു ഫിലിപ്പീൻസ് സ്വദേശിയുമാണ് മരിച്ചത്. ഡ്രൈവർക്കും പരുക്കേറ്റിരുന്നു.