ഒരു സൈക്കിള്‍ റിക്ഷ വലിക്കുന്ന ജോലിയുള്ളവര്‍ക്ക് എന്തു ചെയ്യനാകും അവരുടെ വരുമാനം കൊണ്ട്. ഒരു കുടംബത്തെ അത്യാവശ്യം കുഴപ്പമില്ലാത്ത രീതിയില്‍ കുടുംബം പോറ്റാം. പക്ഷേ ഇവിടെ ഒരു 82കാരന്‍ റിക്ഷതൊഴിലാളി ചെയ്തിരിക്കുന്നത് ഒരാള്‍്ക് സ്വപ്‌നം കാണാന്‍ കഴിയുന്നതിലും വലിയ നേട്ടമാണ്. ഈ സ്വപ്‌ന തുല്യമായ ജീവിത കഥ നടന്നത് അസമിലാണ്. സ്‌കൂള്‍ വിദ്യാഭ്യാസം പോലും ആവശ്യമില്ലെന്ന് തെളിയിക്കുന്നതാണ് അസമിലെ കരിംഗഞ്ച് ജില്ലയിലുള്ള മധുര്‍ബോണ്ട് ഗ്രാമത്തിലുള്ള അഹമ്മദ് അലിയുടെ ജീവിതം.
നിരക്ഷരനായ ഈ 82-കാരന്‍ വെറുമൊരു സൈക്കിള്‍ റിക്ഷാവലിക്കാരനാണ്. എന്നാല്‍ നാലു ദശാബ്ദക്കാലം കൊണ്ട് അഹമ്മദ് അലി ഉണ്ടാക്കിയെടുത്തത് ഒന്‍പത് സ്‌കൂളുകളാണ്. ഇല്ലായ്മകളില്‍ നിന്ന് വളര്‍ന്ന് ഭാവി തലമുറയ്ക്ക് വിദ്യയുടെ വെളിച്ചമായി തീരാന്‍ ഈ വൃദ്ധന്‍ നടത്തിയ പരിശ്രമങ്ങള്‍ക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ വരെ പ്രശംസ തേടിയെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മന്‍ കീ ബാത്ത് പ്രസംഗത്തിലാണ് കഴിഞ്ഞ വര്‍ഷം അലിയുടെ സംഭാവനകളെ സ്മരിച്ചത്.

വീട്ടിലെ ദാരിദ്ര്യം മൂലമാണ് അഹമ്മദ് അലിക്ക് വിദ്യാഭ്യാസം ലഭിക്കാതെ പോയത്. ഇന്ത്യയില്‍ കുട്ടികള്‍ സ്‌കൂളില്‍ പോകാത്തതിനു പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത്. ഒന്നു ദാരിദ്ര്യം. രണ്ടു അടുത്തെങ്ങും സ്‌കൂളുകള്‍ ലഭ്യമല്ലാത്ത അവസ്ഥ. ഒരു കുടുംബം മുഴുവന്‍ പട്ടിണി കിടക്കുമ്പോള്‍ കുട്ടികളെ സ്‌കൂളില്‍ വിടുന്ന കാര്യം തന്നെ അചിന്ത്യം. പണമില്ലാത്തതു കൊണ്ടു ഗ്രാമത്തിലെ ഒരു കുട്ടിയും പഠിക്കാതെ ഇരിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് 1970കളുടെ അവസാനം അലി സ്‌കൂളുകള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചത്. അന്ന് അലി താമസിച്ചിരുന്ന സ്ഥലത്ത് ഒരു സ്‌കൂള്‍ പോലും ഉണ്ടായിരുന്നില്ല. തന്റെ മക്കളും തന്നെ പോലെ വിദ്യാഭ്യാസമില്ലാത്തവരായി പോകുമോ എന്ന ചിന്ത അലിയെ വല്ലാതെ ഉലച്ചു. ആദ്യ മകനുണ്ടായപ്പോള്‍ ഈ പ്രശ്നം പരിഹരിക്കാന്‍ എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന് ഉറപ്പിച്ചു.

തന്റെ റിക്ഷായില്‍ സ്ഥിരമായി പോയിരുന്ന ഒരു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ അലി ഇതിനായി സമീപിച്ചു. ആ ഉദ്യോഗസ്ഥന്റെ സഹായത്തോടെ 1978ല്‍ ആദ്യ ലോവര്‍ പ്രൈമറി സ്‌കൂള്‍ സ്ഥാപിച്ചു. തന്റെ സ്ഥലത്തിന്റെ ഒരു ഭാഗം വിറ്റും ഗ്രാമീണരില്‍ നിന്ന് ചെറിയ തുക വീതം ശേഖരിച്ചുമാണ് ഇതിനു വേണ്ടി തുക കണ്ടെത്തിയത്. പിന്നീട് മധുര്‍ബണ്ടിലും പരിസരത്തുമായി രണ്ട് എല്‍പി സ്‌കൂളും, അഞ്ച് യുപി സ്‌കൂളും ഒരു ഹൈസ്‌ക്കൂളും കൂടി സ്ഥാപിച്ചു. സ്‌കൂളുകളുടെ നടത്തിപ്പിനുള്ള തുകയുണ്ടാക്കുന്നതിന് അലി പകല്‍ റിക്ഷാ വലിക്കുകയും രാത്രിയില്‍ വിറക് വെട്ടുകയും ചെയ്തു.
1990ല്‍ സ്ഥാപിച്ച ഹൈസ്‌ക്കൂളില്‍ ഇപ്പോള്‍ 228 വിദ്യാര്‍ഥികളുണ്ട്. എല്ലാ വര്‍ഷവും ആണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ ഇവിടെ പഠിക്കാനെത്തുന്നത് പെണ്‍കുട്ടികളാണ്. ഇവിടുന്ന് വിജയിക്കുന്ന വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനായി ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുടങ്ങുകയാണ് അലിയുടെ അടുത്ത ലക്ഷ്യം. 15 കിലോമീറ്റര്‍ ചുറ്റളവില്‍ കോളജുകളൊന്നും ഇല്ലാത്തിനാല്‍ ഒരു കോളജും സ്ഥാപിക്കണമെന്ന് ആഗ്രഹമുണ്ട്.
കപ്പ ബിരിയാണിയില്‍ ഇറച്ചിയില്ലെന്ന് പറഞ്ഞ് ഹോട്ടലില്‍ പൊരിഞ്ഞ തല്ല്. ഹോട്ടല് ജീവനക്കാരുമായിട്ടാണ് തര്‍ക്കം നടന്നത്. തര്‍ക്കം പിന്നീട് കൈയ്യാങ്കളിയിലേക്കെത്തി. കൈയ്യാങ്കളിയില്‍ തലയടിച്ച് വീണ് ഒരാള്‍ മരിച്ചു. കണ്ണൂര്‍ ബ്ലാത്തൂര്‍ സ്വദേശി വലിയവളപ്പില്‍ വീട്ടില്‍ ഹനീഫ് (50) ആണ് മരിച്ചത്.
സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരായ വടകര നവാസ് (39), മഞ്ചേരി സ്വദേശി ഹബീബ് റഹ്മാന്‍ (24), പൂവാട്ടുപറമ്പ് സ്വദേശികളായ മുഹമ്മദ് ബഷീര്‍ (48), അബ്ദുല്‍ റഷീദ് (46) എന്നിവരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 10-ാം തീയതി കോഴിക്കോട് മാവൂര്‍റോഡില്‍ പുതിയ സ്റ്റാന്‍ഡിനു സമീപത്തെ ഹോട്ടലിലാണ് സംഭവം. ഹനീഫും സുഹൃത്തുക്കളായ കൊട്ടിയൂര്‍ സ്വദേശി പ്ലാച്ചിമല വീട്ടില്‍ ജോസഫ്, പൂവാട്ടുപറമ്പ് കല്ലേരി സ്വദേശി രവി എന്നിവര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തി. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കപ്പ ബിരിയാണിയായിരുന്നു ഓര്‍ഡര്‍ ചെയ്തത്.
എന്നാല്‍ കഴിക്കാന്‍ വാങ്ങിയ കപ്പബിരിയാണിയില്‍ ഇറച്ചിയില്ലെന്നു പറഞ്ഞ് ഹനീഫും കൂട്ടുകാരും ഹോട്ടല്‍ ജീവനക്കാരുമായി തര്‍ക്കമായി. ഹോട്ടല്‍ ഉടമയായ ബഷീര്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
തര്‍ക്കത്തിനിടെ ഹനീഫ ഹോട്ടല്‍ ജീവനക്കാരിലൊരാളുടെ മുഖത്ത് തുപ്പി. ഇതോടെ പ്രശ്നം വഷളായി. ഹനീഫിനെയും കൂട്ടുകാരെയും ഹോട്ടലില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ ബഷീറിനെയും ജീവനക്കാരെയും വെല്ലുവിളിച്ചു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ ഇവരെ മര്‍ദ്ദിച്ചു. ജീവനക്കാര്‍ പിടിച്ചു തള്ളിയപ്പോള്‍ തലയടിച്ചു വീണ് ഹനീഫിനു പരുക്കേറ്റു. നട്ടെല്ലിനും പരിക്കേറ്റ ഹനീഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ചികിത്സയിലായിരുന്ന ഹനീഫ് പിന്നീട് മരിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പോയ പ്രതികള്‍ക്കായി കസബ സിഐ ആര്‍. ഹരിപ്രസാദും സൗത്ത് എസി എ.ജെ.ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ന്യൂഡല്‍ഹി: സിയാല്‍കോട്ടില്‍ പാകിസ്ഥാന്‍ യുദ്ധസാഹചര്യത്തിന് സമാനമായ സൈനിക വിന്യാസം നടത്തുന്നതായി റിപ്പോര്‍ട്ട്. പാക് അധീന കാശ്മീരില്‍ മിക്ക പ്രദേശങ്ങളിലും ടാങ്കറുകളും അത്യാധുനിക സൈനിക വാഹനങ്ങളും പാകിസ്ഥാന്‍ എത്തിച്ചതായിട്ടാണ് സൂചന. അതേസമയം നിയന്ത്രണരേഖയില്‍ സൈനിക പോസ്റ്റുകള്‍ക്കെതിരെ പാക് ഷെല്ലാക്രമണം തുടരുന്നു. കാശ്മീരിലെ പൂഞ്ച് മേഖലയില്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ വെടിയുതിര്‍ത്തിരിക്കുന്നത്.
സൈന്യം ശക്തമായ തിരിച്ചടി നല്‍കുന്നുണ്ട്. പ്രകോപനപരമായ പാക് നീക്കങ്ങള്‍ യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും ശക്തമായ തിരിച്ചടി നല്‍കുമെന്നും സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്നലെ നിയന്ത്രണ രേഖയില്‍ ആക്രമണം നടത്തിയ പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യ തകര്‍ത്തിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ കൃഷ്ണഗട്ടിയിലടക്കം 12 ഇടങ്ങളില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. പിന്നാലെയാണ് വ്യോമാതിര്‍ത്തി ലംഘിച്ച് പാക് പോര്‍വിമാനങ്ങളെത്തിയത്.
പാകിസ്ഥാന്‍ സൈന്യം അതീവ ജാഗ്രതയിലാണെന്നാണ് വിവരം. കറാച്ചി, ഇസ്ലാലാമബാദ് തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ യുദ്ധവിമാനങ്ങള്‍ പറക്കുന്നുണ്ട്. നിരീക്ഷണ പറക്കലാണ് വ്യോമസേന നടത്തുന്നതെന്നാണ് പാക് അധികൃതരുടെ വിശദീകരണം. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സൈനിക മേധാവികളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതിശക്തമായ തിരിച്ചടിക്കാനാണ് ഇന്ത്യയുടെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ ഇന്ത്യ ഉടന്‍ വിന്യസിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അബുദബിയില്‍ നടക്കുന്ന ഇസ്്്ലാമികരാജ്യങ്ങളുടെ കൂട്ടായ്മയില്‍ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇന്ന് പുറപ്പെടും. ഒ.ഐ.സി സമ്മേളനത്തില്‍ ഇന്ത്യന്‍ നിലപാട് നിര്‍ണായകമാണ്. സമ്മേളനത്തില്‍ ഇന്ത്യയെ വിശിഷ്ടാതിഥിയാക്കിയതില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന്‍ സമ്മേളനം ബഹിഷ്കരിച്ചിട്ടിുണ്ട്.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശിഷ്ടാതിഥിയായി എത്തുന്നതിനാലാണ് പാക്ക് പിന്‍മാറ്റം. അബുദാബിയില്‍ വെള്ളി, ശനി ദിവസങ്ങളിലാണ് സമ്മേളനം. ഇന്ത്യയെ ഒഴിവാക്കണമെന്ന പാക് ആവശ്യം യു.എ.ഇ അംഗീകരിച്ചിരുന്നില്ല.
ന്യൂസ് ഡെസ്ക്
സ്വന്തം രാജ്യത്തിന്റെ സുരക്ഷയ്ക്കായി പട നയിച്ച വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാൻ ധീരനായ പിതാവിന്റെ നിർഭയനായ മകൻ. ഇന്ത്യൻ അതിർത്തി കടന്ന് സൈനിക പോസ്റ്റുകൾക്കു നേരെയും തന്ത്രപ്രധാനമായ കേന്ദ്രങ്ങൾക്കുനേരെയും ആക്രമണം നടത്താൻ തുനിഞ്ഞ ഭീകരതയുടെ മൊത്തക്കച്ചവടക്കാരായ പാക്കിസ്ഥാന്റെ ഫൈറ്ററുകളെ പുറകേ ചെന്ന് തുരത്തിയ ഇന്ത്യൻ എയർഫോഴ്സ് പൈലറ്റായ അഭിനന്ദൻ പാക് അതിർത്തിയിൽ താൻ പറത്തിയിരുന്ന മിഗ് 21 തകർന്നതിനെത്തുടർന്ന് ശത്രുക്കളുടെ കൈയിൽ പെടുകയായിരുന്നു. പാക് മിലിട്ടറി എത്തുന്നതു വരെ തദ്ദേശീയരായ പാക്കിസ്ഥാനികളുടെ ക്രൂരമായ മർദ്ദനങ്ങൾക്ക് അദ്ദേഹം വിധേയമായി. ധീരനായ അഭിനന്ദനെ തലങ്ങും വിലങ്ങും അടിക്കാനും ചവിട്ടാനും ഭീകരരുടെ സഹോദരന്മാർ മത്സരിച്ചു.
ഇന്ത്യൻ വിംഗ് കമാൻഡറെ കൈയിലും കാലിലും ബന്ധിച്ച് ഒരു ഘോഷയാത്രയാണ് ആക്രമണോത്സുകരായ ജനക്കൂട്ടം നടത്തിയത്. എങ്കിലും പതറാതെ മനസ്ഥൈര്യത്തോടെ ജീവന് ഭീഷണിയുയർന്ന അത്യപൂർവ്വമായ സാഹചര്യങ്ങളെ അഭിനന്ദൻ സധീരം തരണം ചെയ്തു. പാക് മിലിട്ടറി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് ഒരു ധീര പോരാളിയെപ്പോലെ ആത്മാഭിമാനത്തോടെ തലയുയർത്തി മറുപടി പറയാൻ അഭിനന്ദൻ വർത്തമാനെന്ന രാജ്യസ്നേഹിക്കു കഴിഞ്ഞു.
ഈസ്റ്റേൺ എയർ കമാൻഡിന്റെ ചീഫായിരുന്ന എയർ മാർഷൽ എസ് വർത്തമാന്റെ മകനാണ് പാക് സൈന്യം തടവിലാക്കിയ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാൻ. സൈനിക പാരമ്പര്യമുള്ള ധീരന്മാരുടെ കുടുംബത്തിലെ അംഗം. കാർഗിൽ യുദ്ധകാലത്ത് വർത്തമാൻ സീനിയർ സൈനിക നടപടികളിൽ സജീവമായിരുന്നു. 40 തരം എയർക്രാഫ്റ്റുകൾ പറത്താൻ വിദഗ്ദ്ധനായ വർത്തമാൻ സീനിയർ മിറാഷ് 2000 ഫൈറ്ററിന്റെ അപ്ഗ്രേഡിങ്ങ് കോർഡിനേഷൻ ചെയ്ത മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു.
2011 ലാണ് അഭിനന്ദൻ വർത്തമാൻ ഫൈറ്റർ പൈലറ്റായി ജോലി ആരംഭിക്കുന്നത്. ചെന്നൈ സ്വദേശിയാണ്. തകർന്നുവീണ മിഗ് 21 ഫൈറ്റർ ജെറ്റിന്റെ പൈലറ്റിനെ മാധ്യമങ്ങൾക്കു മുന്നിൽ പാക്കിസ്ഥാൻ പ്രദർശിപ്പിച്ചത് അന്താരാഷ്ട മര്യാദകരുടെ ലംഘനമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ജനീവ കൺവൻഷന്റെയും മനുഷ്യാവകാശ ഉടമ്പടികളുടെയും ലംഘനം നടത്തിയ പാക്കിസ്ഥാൻ പരിക്കേറ്റ ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടത് സംസ്കാര ശൂന്യമായ നടപടിയെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. മുഖത്ത് രക്തമൊഴുകുന്ന നിലയിൽ കൈകളും കാലുകളും വിലങ്ങുകളണിയിച്ച നിലയിലുള്ള ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ ചിത്രങ്ങളാണ് പാക് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. അഭിനന്ദൻ വർത്തമാന്റെ കണ്ണുകൾ കെട്ടിയാണ് പാക് സൈനികർക്ക് ഇടയിൽ നിൽക്കുന്ന വീഡിയോയിൽ കാണുന്നത്.
രണ്ട് ഇന്ത്യൻ പൈലറ്റുമാർ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് പാക്കിസ്ഥാൻ നേരത്തെ പ്രസ്താവന നടത്തിയിരുന്നു. എന്നാൽ ഒരാളേ മാത്രമേ തടവിലാക്കിയിട്ടുള്ളൂ എന്ന് പിന്നീട് തിരുത്തി. ഒരു പോറൽ പോലുമേൽപ്പിക്കാതെ തടവിലുള്ള ഇന്ത്യൻ സൈനികനെ ഉടൻ മോചിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സൈനികൻ കസ്റ്റഡിയിലുള്ള കാര്യം ഔദ്യോഗികമായി ഇന്ത്യയെ അറിയിക്കാത്ത നടപടിയെ ഇന്ത്യ വിമർശിച്ചു. പാക് ഹൈക്കമ്മീഷണറെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി. ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ നടത്തിയ സൈനിക നടപടിയിൽ കനത്ത അമർഷം രേഖപ്പെടുത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു.
അതിര്‍ത്തി സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കി രാജ്യം. ഒന്‍പത് വിമാനത്താവളങ്ങള്‍ അടച്ചിട്ടു. ജമ്മു,ഹിമാചല്‍,പഞ്ചാബ്,ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളാണ് സര്‍വീസ് നിര്‍ത്തിവെച്ചത്. മൂന്ന് മാസത്തേക്ക് 60 സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്. സുരക്ഷാ കാരണങ്ങളാല്‍ വ്യോമ മേഖല അടച്ചു. അതിര്‍ത്തി പ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കി.
പാകിസ്ഥാന്‍ വ്യോമപാത ഒഴിവാക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഗള്‍ഫിലേക്കും മറ്റും പാകിസ്ഥാന്‍ വ്യോമപാത ഉപയോഗിച്ചിരുന്നു.
അതേസമയം, ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതികരണം നേരിട്ടതിനാല്‍ പാകിസ്ഥാനും പ്രകോപനം തുടരുകയാണ്. പാകിസ്ഥാനില്‍ അഞ്ച് വിമാനത്താവളങ്ങള്‍ അടച്ചിട്ടു. ലാഹോര്‍, മുള്‍ട്ടാന്‍, ഫൈസലാബാദ്, സിയാല്‍കോട്ട്, ഇസ്ലാമാബാദ് എന്നീ വിമാനത്താവളങ്ങളാണ് പാക്കിസ്ഥാന്‍ അടച്ചത്.
ഈ വിമാനത്താവളങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകളെല്ലാം റദ്ദാക്കി. ആളുകളെയും പൂര്‍ണമായി ഒഴിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ മിന്നിത്തിളങ്ങി സുഡാനി ഫ്രം നൈജീരിയ. ക്യാപ്ടന്‍ , ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ച ജയസൂര്യയൊക്കൊപ്പം സുഡാനിയിലെ ക്ലബ് മാനേജരെ അവതരിപ്പിച്ച സൗബിന്‍ ഷാഹിറും ഇതേ പുരസ്കാരം പങ്കിട്ടു. ചോല, ഒരുകുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് നിമിഷ സജയന്‍ മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടി. മികച്ച നവഗാത സംവിധായകനുള്ള അവാര്‍ഡ് ഉള്‍പ്പടെ അഞ്ചു പുരസ്കാരങ്ങളാണ് സുഡാനി നേടിയത്. ഒരു ഞായറാഴ്ച ഒരുക്കിയ ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍ . സി.ഷെരീഫ് നിര്‍മിച്ച് സംവിധാനം ചെയ്ത കാന്തന്‍– ദി ലവര്‍ ഒാഫ് കളര്‍ മികച്ച ചിത്രമായി.
ജോസഫിലെയും ചോലയിലെയും അഭിനയത്തിന് ജോജു ജോര്‍ജ് മികച്ച സ്വഭാവ നടനായി . സുഡാനിയിലെ അമ്മമാരായ സാവിത്രീ ശ്രീധരനും, സരസ ബാലുശേരിയും മികച്ച സ്വഭാവനടിക്കുള്ള അവാര്‍ഡ് പങ്കിട്ടു. വിജയ് യേശുദാസ് ഗായകനും ശ്രേയാ ഘോഷാല്‍ ഗായികയുമാണ്. കാര്‍ബണിലെ ഗാനങ്ങളൊരുക്കിയ വിശാല്‍ ഭരദ്വാജാണ് സംഗീത സംവിധായകന്‍. ആമിയിലൂടെ ബിജിബാല്‍ പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം നേടി. മന്ത്രി എ.കെ. ബാലന്‍ തിരുവനന്തപുരത്ത് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാങ്കേതിക രംഗത്തെ പുരസ്കാരങ്ങള്‍ ഉള്‍പ്പടെ കാര്‍ബണ്‍ ആറ് അവാര്‍ഡുകള്‍ നേടി.
ശ്രീനഗര്‍: അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യമെന്ന് റിപ്പോര്‍ട്ടുകള്‍. പലയിടങ്ങളിലും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം നടത്തി. നൗഷേര, അഖ്നൂര്‍, കൃഷ്ണ ഘാട്ടി സെക്ടറുകളിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്. നേരത്തെ ഗുജറാത്ത് അതിര്‍ത്തി പ്രദേശത്ത് വെച്ച് നേരത്തെ പാക് ഡ്രോണ്‍ ഇന്ത്യ വെടിവെച്ചിട്ടിരുന്നു. പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണെങ്കില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം രാത്രി മുതലുണ്ടായ ഷെല്ലാക്രമണത്തെ പ്രതിരോധിച്ച ഇന്ത്യ ഇന്ന് രാവിലെ നടത്തിയ തിരിച്ചടിയില്‍ അഞ്ച് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തിട്ടുണ്ട്. ഷോപ്പിയാനിലുണ്ടായ സൈനിക നീക്കത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതായിട്ടാണ് വിവരം. ഷോപ്പിയാനില്‍ ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടം സൈന്യം വളഞ്ഞിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് ആരംഭിച്ച ഏറ്റുമുട്ടല്‍ എട്ട് മണി വരെ നീണ്ടു. സമീപ പ്രദേശങ്ങളില്‍ കൂടുതല്‍ തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്നതായിട്ടാണ് വിവരം.
ഇന്ത്യ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് അനുമതി നല്‍കിയതായി നേരത്തെ പാക് ഭരണകൂടം വെളിപ്പെടുത്തിയിരുന്നു. ഉചിതമായ സമയത്ത് ഇന്ത്യക്ക് മറുപടി നല്‍കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇസ്ലാമാബാദില്‍ നടന്ന ഉന്നതതല യോഗത്തിനു ശേഷമാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കെതിരെ തിരിച്ചടിക്കാന്‍ പാക് സൈന്യത്തിന് അവകാശമുണ്ടെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു.
ബാലാകോട്ട്, മുസാഫറാബാദ്, ചകോതി എന്നിവിടങ്ങളിലെ ഭീകര പരിശീലന ക്യാംപുകളിലാണ് 1000 കിലോയോളം സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് ഇന്ത്യയുടെ മിറാഷ് യുദ്ധവിമാനങ്ങള്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. മുസാഫറാബാദിന് 24 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറ് ബാലാകോട്ടില്‍ പുലര്‍ച്ചെ 3.45നും 3.53നും ഇടയിലാണ് ആക്രമണം. ഇതിന് പിന്നാലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പാക് സൈനിക നീക്കമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. അതിര്‍ത്തിക്കപ്പുറത്തെ ഭീകര ക്യാമ്പുകള്‍ പൂര്‍ണമായും ഇന്ത്യ തകര്‍ത്തു. 300 ഓളം ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് കരുതുന്നത്. ജെയ്‌ഷേ ക്യാമ്പുകളാണ് തകര്‍ത്തതെന്നാണ് പറയുന്നത്. 12 മിറാഷ് യുദ്ധവിമാനങ്ങളാണ് യുദ്ധത്തില്‍ പങ്കെടുത്തത്.പുലര്‍ച്ചെ 3 :30 നാണ് ആക്രമണം നടന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തു.1000 കിലോ ബോംബുകള്‍ ക്യാമ്ബുകള്‍ക്ക് നേരെ വര്‍ഷിച്ചു. വ്യോമസേനാ ഉദ്ധരിച്ച വിവരങ്ങള്‍ പുറത്തുവിട്ടത് എഎന്‍ഐ യാണ്.
അതേസമയം ഇന്ത്യ അതിര്‍ത്തി കടന്ന് ബോംബ് വര്‍ഷിച്ചതായി പാക് സൈനിക വക്താവിന്റെ ട്വിറ്റര്‍ സന്ദേശം വന്നതിനു പിന്നാലെ പുല്‍ വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും,ജയ്‌ഷെ മുഹമ്മദ് തലവനുമായ മസൂദ് അസറിനെ സുരക്ഷിത താവളത്തിലേയ്ക്ക് പാകിസ്ഥാന്‍ മാറ്റി. റാവല്പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അസറിനെ ബഹാവല്പൂരിലെ കോട്ട്ഖനി മേഖലയിലേക്കാണ് മാറ്റിയത്.
അസറിന് 120 ഓളം പട്ടാളക്കാരുടെ സുരക്ഷയും പാകിസ്ഥാന്‍ ഒരുക്കിയിട്ടുണ്ട്. ഇതിനിടെ ഇന്ത്യയുടെ ആക്രമണങ്ങളില്‍ പാക് അധീന കശ്മീരിലെ ഭീകര ക്യാമ്ബുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 12 മിറാഷ് യുദ്ധവിമാനങ്ങളാണ് ആക്രമണങ്ങളില്‍ പങ്കെടുത്തതെന്നും,1000 കിലോ ബോംബുകളാണ് വര്‍ഷിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി കടന്നതായി പാകിസ്ഥാന്‍ സൈനിക വക്താവ് ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തിരുന്നു.
മുസാഫര്‍ബാദിനടുത്ത് ബലാകോട്ടില്‍ ഇന്ത്യ ബോംബ് വര്‍ഷിച്ചെന്നും ആസിഫ് ഗഫൂര്‍ പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജെയ്‌ഷെ ഭീകരനെ സുരക്ഷിതമായി മാറ്റിയത്. ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം നിയന്ത്രണം ഏറ്റെടുത്തുവെന്ന അവകാശവാദം കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ തള്ളിയിരുന്നു. അതേസമയം ഇന്ത്യന്‍ വ്യോമ സേനാ വിമാനങ്ങള്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയെന്ന് പാക് സൈന്യം ആരോപിച്ചു. എന്നാല്‍ ഇക്കാര്യം ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല. മുസഫര്‍ബാദ് സെക്ടറില്‍ നിന്നാണ് വിമാനങ്ങള്‍ പാക് അതിര്‍ത്തി ലംഘിച്ചെത്തിയതെന്നും തങ്ങളുടെ സൈനികരുടെ സമയോചിത ഇടപെടല്‍ ഇന്ത്യന്‍ നീക്കത്തെ രാജയപ്പെടുത്തുകയായിരുന്നുവെന്നും പാക് സേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ വ്യക്തമാക്കി.
പാക് അധിനിവേശ കാശ്മീരിലെ ജെയ്‌ഷെ മുഹമ്മദ് ക്യാമ്ബുകളാണ് ഇന്ത്യന്‍ വ്യോമസേന തകര്‍ത്തതെന്നാണ് വ്യക്തമാകുന്നത്. ആക്രമണത്തിന് പോയ വിമാനങ്ങള്‍ ഒരു കേടുപാടും കൂടാതെ തിരിച്ചെത്തുകയും ചെയ്തു. പുല്‍വാമയിലെ ഭീകരാക്രണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയാണ് ഇത്. വലിയ നാശനഷ്ടങ്ങള്‍ ഇന്ത്യ പാക്കിസ്ഥാനില്‍ ഉണ്ടാക്കിയെന്നാണ് സൂചന. വരും ദിനങ്ങളിലും ഇത് തുടരും. മിറാഷ് യുദ്ധ വിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തത്.
ഇസ്ലാമാബാദില്‍ ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷം ഇന്ത്യക്കെതിരെ തിരിച്ചടിക്കാന്‍ പാക് സൈന്യത്തിന് സമ്ബൂര്‍ണ അനുമതി നല്‍കി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്ഥാന്‍ സൈന്യത്തിന് ഇന്ത്യക്കെതിരെ തിരിച്ചടിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയത്. ഉചിതമായ സമയത്ത് ഇന്ത്യക്ക് മറുപടി നല്‍കുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.
അതിര്‍ത്തി ലംഘിച്ച് പറന്നെത്തി ആക്രമിച്ച ഇന്ത്യയുടെ നടപടിക്ക് ഒരു ന്യായീകരണവുമില്ലെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ഒരു പങ്കുമില്ല. അത്തരം ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ഇന്ത്യന്‍ ഭരണകൂടത്തിന്‍റെ ഈ നടപടിയെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. അടിയന്തരസാഹചര്യം കണക്കിലെടുത്ത് നാളെ പാകിസ്ഥാന്‍ ദേശീയ അസംബ്ലി ചേരും. നിലവിലെ സ്ഥിതി ചര്‍ച്ച ചെയ്ത് മുന്നോട്ടുള്ള നടപടികളെക്കുറിച്ച് അസംബ്ലി തീരുമാനമെടുക്കും.
ആക്രമണത്തില്‍ നിരവധി ഭീകരര്‍ മരിച്ചെന്ന ഇന്ത്യയുടെ അവകാശവാദം കള്ളമെന്ന് പാകിസ്ഥാന്‍ അവകാശപ്പെടുന്നു. ആക്രമണം നടന്നെന്ന് ഇന്ത്യ അവകാശപ്പെടുന്ന ഇടത്തേക്ക് ദേശീയ, അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രതിനിധികളെ അയക്കും. ആക്രമണം നടത്തിയെന്ന ഇന്ത്യയുടെ വാദം നുണയാണെന്ന് തെളിയിക്കുമെന്നാണ് പാകിസ്ഥാന്‍ പറയുന്നത് .ഏത് സാഹചര്യത്തെയും നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്ന് ഇമ്രാന്‍ ഖാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ ആക്രമണത്തെ നേരിട്ടെന്നും അതിന് സൈന്യത്തെ അഭിനന്ദിക്കുന്നുവെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി
നേരത്തെ കരസേനയായിരുന്നു പാക്കിസ്ഥാനില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്. ഉറിയിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇത്. എന്നാല്‍ പുല്‍വാമയിലെ ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ വ്യോമസേനയെയാണ് ഇന്ത്യ നിയോഗിച്ചത്. അതീവ രഹസ്യമായിട്ടായിരുന്നു നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കാര്യങ്ങള്‍ വിലയിരുത്തി. കൃത്യമായ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ആ്ക്രമണം. പാക് അധിനിവേശ കാശ്മീരിലെ ജെയ്‌ഷെ ഭീകരക്യാമ്ബ് പൂര്‍ണ്ണമായും ഇന്ത്യ തകര്‍ത്തു. പാക് അധിനിവേശ കാശ്മീരിലെ ഭീകര കേ്ന്ദ്രങ്ങള്‍ ഇനിയും ആക്രമിക്കുമെന്ന സൂചനയാണ് ഇന്ത്യന്‍ സൈന്യം നല്‍കുന്നത്.