India

ന്യൂഡൽഹി∙ ജമ്മു കശ്മീരിലെ കത്വയിൽ എട്ടുവയസ്സുകാരി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിന്റെ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. സംഭവം സിബിഐ അന്വേഷിക്കണമെന്നും കേസിന്റെ വിചാരണ ചണ്ഡിഗഢിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികൾ കോടതിയുടെ പരിഗണനയ്ക്കെത്തിയ സാഹചര്യത്തിലാണ് അടുത്തമാസം ഏഴുവരെ സ്റ്റേ ഏർപ്പെടുത്തിയത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ശക്തമായ സാഹചര്യത്തിലാണു വിചാരണ മാറ്റണമെന്ന ആവശ്യവുമായി പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തിയത്. കേസ് അന്വേഷിച്ച ജമ്മു കശ്മീർ ക്രൈംബ്രാഞ്ച് സംഘം ഏഴു പേരെ പ്രതി ചേർത്തു കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത ഒരാൾക്കെതിരെ മറ്റൊരു കുറ്റപത്രവും കത്വ ജുവനൈൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

നാടോടി ഗോത്രവിഭാഗമായ ബഖർവാല മുസ്‌ലിം സമുദായത്തിലെ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ഒരാഴ്ച തടവിൽ പീഡിപ്പിച്ചശേഷം ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചുവെന്നാണു കേസ്. ജമ്മുവിൽനിന്നു 90 കിലോമീറ്റർ അകലെ കഠ്‍വയിലെ രസന ഗ്രാമത്തിലെ ക്ഷേത്രത്തിലെ മുറിയിലാണു കുട്ടിയെ തടവിൽ വച്ചത്.

മരുന്നു നൽകി മയക്കിയശേഷമായിരുന്നു പീഡനം. ജനുവരിയിൽ നടന്ന സംഭവത്തിൽ ക്രൈം ബ്രാഞ്ച് തയാറാക്കിയ കുറ്റപത്രത്തിലെ വിശദാംശങ്ങൾ കഴിഞ്ഞ ഒൻപതിനു പുറത്തുവന്നതോടെയാണു സംഭവം ദേശീയശ്രദ്ധ നേടിയത്. ബഖർവാലകളെ ജമ്മു മേഖലയിൽനിന്നു തുരത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പീഡനവും കൊലപാതകവുമെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. പ്രതികളിൽ നാലുപേർ പൊലീസുകാരാണ്. പ്രതികളെ അനുകൂലിച്ചു നടന്ന പ്രകടനത്തിൽ പങ്കെടുത്ത ജമ്മു കശ്മീരിലെ രണ്ടു ബിജെപി മന്ത്രിമാർ രാജിവച്ചിരുന്നു.

ഇന്ധനവിലയില്‍ ക്രമാതീതമായുണ്ടായ വര്‍ദ്ധനയുടെ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ കണ്‍സഷന്‍ നല്‍കില്ലെന്ന് സ്വകാര്യ ബസുടമകള്‍. ജൂണ്‍ ഒന്ന് മുതല്‍ യാത്രാ സൗജന്യം നല്‍കില്ലെന്നാണ് അറിയിപ്പ്. ബസുടമകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഈ തീരുമാനം എടുത്തത്.

വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്ന പണം ബസുടമകള്‍ക്ക് സബ്‌സിഡിയായി നല്‍കണമെന്നും ഇന്ധന വില കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് മെയ് 8ന് ബസുടമകള്‍ നിരാഹാര സമരം നടത്തും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിലാണ് 24 മണിക്കൂര്‍ നിരാഹാര സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

1966ല്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ കണ്‍സഷന്‍ നല്‍കേണ്ടതില്ലെന്നാണ് ബസുടമകള്‍ വാദിക്കുന്നത്. ബസില്‍ രണ്ട് തരത്തിലുള്ള നിരക്കുകള്‍ നിര്‍ണ്ണയിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ബസുടമകള്‍ പറയുന്നു.

തിരുവനന്തപുരം: ലിഗയുടെ ദുരൂഹ മരണത്തിലുള്ള അന്വേഷണത്തില്‍ വഴിത്തിരിവെന്ന് സൂചന. ലിഗ കണ്ടല്‍ക്കാട്ടിലെത്തിയ വള്ളം പോലീസ് കണ്ടെത്തിയെന്നാണ് വിവരം. സംഭവത്തില്‍ നാലുപേര്‍ കസ്റ്റഡിയിലായെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വള്ളത്തില്‍ നിന്ന് വിരലടയാളങ്ങള്‍ ശേഖരിച്ചതായാണ് റിപ്പോര്‍ട്ട്. പിടിയിലായവര്‍ ലിഗയ്‌ക്കൊപ്പം വള്ളത്തില്‍ സഞ്ചരിച്ച വഴികള്‍ പോലീസ് പരിശോധിച്ചു.

ലിഗയുടെ മരണം കൊലപാതകമാണെന്ന സൂചനയാണ് പോലീസിന് ലഭിക്കുന്നത്. പ്രദേശവാസികളെയും സ്ഥിരമായി ഇവിടെ വരാറുള്ളവരെയും പോലീസ് ചോദ്യം ചെയ്തു. സ്ഥലത്തെ ലഹരി സംഘങ്ങള്‍ക്ക് ഈ കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് സൂചന. മൃതദേഹം കണ്ടെത്തിയ സ്ഥലം ലഹരിസംഘങ്ങളുടെ താവളമായിരുന്നുവെന്നു പ്രദേശവാസിയായ കടത്തുകാരന്‍ വെളിപ്പെടുത്തി.

മൃതദേഹം കണ്ടെത്തിയതിന്റെ പിറ്റേന്നുമുതല്‍ പലരും ഒളിവില്‍ പോയെന്നും രംഗനാഥന്‍ പറഞ്ഞുന്നാണ് റിപ്പോര്‍ട്ട്. ചൂണ്ടയിടാനെന്ന പേരിലെത്തുന്നവരാണ് ലഹരിവസ്തുക്കള്‍ വില്‍ക്കുന്നവരും അവ ഉപയോഗിക്കുന്നവരു. ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.

വിഴിഞ്ഞം പദ്ധതി സംബന്ധിച്ചു ഇഅഏ റിപ്പോര്‍ട്ട് വന്നത് മുതല്‍ വ്യക്തമായി അതിലെ അഴിമതി തുറന്ന് കാണിച്ചു കൊണ്ടും അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടും അതിലെ കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടും ശക്തമായി സമര പരിപാടികളുമായി പോവുന്ന ഏക പാര്‍ട്ടി ആം ആദ്മി പാര്‍ട്ടിയാണ്. ആ വിഷയത്തില്‍ കേവലം ഒരു അന്വേഷണ കമ്മീഷനെ വെച്ചു കൊണ്ട് തടിയൂരാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ആ അന്വേഷണ കമ്മീഷനില്‍ ഏറ്റവും ആദ്യം കക്ഷി ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയാണ്. അത് സംബന്ധിച്ച് കൃത്യമായ അഫിഡവിറ്റുകള്‍ കൊടുക്കുകയും ഇത് വരെ നടന്ന മിക്കവാറും എല്ലാ സിറ്റിങ്ങുകളിലും പങ്കെടുക്കുകയും ചെയ്ത പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടി. കണ്‍വീനറും സംസ്ഥാന രാഷ്ട്രീയ കാര്യസമിതി അംഗം ഷൈബു മഠത്തിലും അതില്‍ മുടങ്ങാതെ പങ്കെടുത്തിരുന്നു.

കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചു വ്യക്തമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉന്നയിച്ചു എന്നത് ശരിയാണ്. എന്നാല്‍ അഫിഡവിറ്റ് നല്‍കിയില്ലെന്നും ഹാജരായില്ലയെന്നുമുള്ള കമ്മീഷന്റെ പരാമര്‍ശം തീര്‍ത്തും തെറ്റിദ്ധാരണജനകമാണ്. ഇന്ന് ആ കമ്മീഷന് മുന്നില്‍ കൃത്യമായി അഫിഡവിറ്റ് സമര്‍പ്പിച്ചു വാദം നടന്നിട്ടുണ്ട്. ആ വാദത്തില്‍ വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട empowered committeeയിലെ അംഗങ്ങളെ കമ്മീഷന്‍ വിചാരണ ചെയ്യണം എന്നവശ്യപ്പെട്ടിട്ടുണ്ട്. കാരണം തീരുമാനം എടുത്തത് ആരാണ് എന്നും തെറ്റായ തീരുമാനത്തിലേക്ക് നയിച്ചത് ആരുടെ സമ്മര്‍ദ്ദം മൂലമാണെന്നുമാണ് കമ്മീഷന്‍ അന്വേഷിക്കേണ്ടത്. അത് അറിയമണമെങ്കില്‍ തീര്‍ച്ചയായും ഉന്നതരായ ലാുീംലൃലറ രീാാശേേലല അംഗങ്ങളെ വിചാരണ ചെയ്യണം എന്ന് തന്നെയാണ് ആം ആദ്മി പാര്‍ട്ടിയുടെ നിലപാട്. തന്നെയുമല്ല ഇഅഏ റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് തന്നെ വിഴിഞ്ഞം പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതിയുണ്ടെന്നാരോപിച്ച ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും ധനകാര്യ മന്ത്രി തോമസ് ഐസക്കും അന്നത്തെ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ ഭരണപരിഷകാര കമ്മിഷന്‍ ചെയര്‍മാനും കൂടിയായ വി.എസ് അച്യുതാനന്ദനുമാണ്. ഈ മൂന്ന് പേരും കമ്മീഷന് മുന്‍പാകെ തെളിവുകള്‍ നല്‍കാന്‍ എന്ത് കൊണ്ട് ഹാജരായില്ല എന്ന ചോദ്യവും പ്രധാനമാണ്.

അഴിമതി നടത്തി എന്ന് ഉറപ്പുണ്ടെങ്കില്‍ ആ തെളിവുകള്‍ നല്‍കാന്‍ എന്ത് കൊണ്ട് ഇവര്‍ തയ്യാറാവുന്നില്ല? ഈ സാഹചര്യത്തില്‍ ഇവരെയും വിചാരണ ചെയ്യണം എന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. തീര്‍ച്ചയായും ഈ വിഷയത്തില്‍ ശക്തമായ ഇടപെടലുകളുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്. മറ്റുള്ള വാര്‍ത്തകളും പ്രസ്താവനകളും തെറ്റിദ്ധാരണജനകമാണെന്ന് കണ്‍വീനര്‍ പറഞ്ഞു.

പഞ്ചാബ് സ്വദേശിയായ മന്‍പ്രീത് സിങിന് 23 വയസുണ്ട് പക്ഷേ മാസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടിയുടെ ശരീരമാണ് അദ്ദേഹത്തിന്റേത്. ഒരു സാധാരണ കുട്ടിയുടെ എല്ലാ ആരോഗ്യമികവും ജനനസമയത്ത് മന്‍പ്രീതിനുണ്ടായിരുന്നു. എന്നാല്‍ എഴുന്നേറ്റ് നടക്കാനും സംസാരിക്കാനും പ്രാപ്തിയാകുന്നതിന് മുന്‍പ് തന്നെ അദ്ദേഹത്തിന്റ ശാരീരികവും മാനസികവുമായ വളര്‍ച്ച പൂര്‍ണമായും നിലച്ചു. പഞ്ചാബിലെ ഒരു ഗ്രാമത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ വളര്‍ച്ച നിലച്ച കാര്യം തിരിച്ചറിയുന്നത് ഏറെ വൈകിയാണ്. രോഗവിവരം മനസിലായതിന് ശേഷം നിരവധി ഡോക്ടര്‍മാരെ കണ്ടിരുന്നവെങ്കിലും ഫലമൊന്നും ഉണ്ടായില്ല. ആദ്യഘട്ടങ്ങളില്‍ വളര്‍ച്ച പുനഃസ്ഥാപിക്കപ്പെടുമെന്ന് ഡോക്ടര്‍മാര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പിന്നീട് അതും നഷ്ടമായി. കൗമാര പ്രായം കഴിഞ്ഞിട്ടും മന്‍പ്രീതിന് സംസാരിക്കാനോ എഴുന്നേറ്റ് നടക്കാനോ കഴിയില്ല. എന്നാല്‍ കുഞ്ഞുകുട്ടികളെപ്പോലെ ചിരിക്കുകയും കരയുകയും ചെയ്യും.

ഡോക്ടര്‍മാര്‍ക്ക് മന്‍പ്രീതിന്റെ രോഗം കൃത്യമായി മനസിലാക്കാന്‍ സാധിച്ചിരുന്നില്ല. വളര്‍ച്ചാ ഹോര്‍മോണുകളുടെ അപര്യാപ്തതയാണ് കാരണമെന്ന് മാത്രമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഇദ്ദേഹത്തിന് ലാറോണ്‍ സിന്‍ഡ്രോം ആയിരിക്കാമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നത്. ലോകത്തില്‍ വെറും 300 പേര്‍ക്ക് മാത്രം വരുന്ന അപൂര്‍വ രോഗമാണിത്. ഇക്വഡോറിലാണ് ഇത്തരം രോഗികളില്‍ കൂടുതല്‍ പേരുമുള്ളത്. മന്‍പ്രീതിന്റെ സഹോദരനും സഹോദരിക്കും ഇത്തരം പ്രശ്‌നങ്ങളില്ല. അവര്‍ പൂര്‍ണ ആരോഗ്യവാന്മാരാണ്. ചികിത്സിക്കാനും മറ്റും ചെലവുകള്‍ വഹിക്കാനും കഴിയാതെ വന്നതോടെ അദ്ദേഹത്തെ മറ്റൊരു ഗ്രാമത്തിലുള്ള അമ്മാവന്റെ വീട്ടിലാക്കിയിരിക്കുകയാണ് മാതാപിതാക്കള്‍.

വെറും 11 പൗണ്ട് തൂക്കമുള്ള കുട്ടിയുടെ ശരീരമാണ് മന്‍പ്രീതിന്റേത്. സാധാരണ ആളുകളെപ്പോലെ ആശയവിനിമയം സാധ്യമല്ലാത്ത അദ്ദേഹം ആംഗ്യഭാഷയിലൂടെയാണ് കാര്യങ്ങള്‍ സംവദിക്കുന്നത്. വീട്ടിലെത്തുന്ന അഥിതികളോട് ഇരിക്കാന്‍ പറയാനും ചിരിക്കാനും മന്‍പ്രീത് പ്രത്യേക താല്‍പ്പര്യം കാണിക്കും. കുട്ടികള്‍ക്ക് നായയെ പേടിയുള്ളതിന് സമാനമാണ് മന്‍പ്രീതിന്റെയും കാര്യം. പട്ടികളുടെ കുര കേട്ട് കഴിഞ്ഞാലുടന്‍ അദ്ദേഹം കരയാന്‍ തുടങ്ങും. ഒരു കുട്ടിക്ക് ആവശ്യമായ എല്ലാ പരിചരണവും മന്‍പ്രീതിന് ആവശ്യമാണ്. അസുഖത്തിന് ചികിത്സ ലഭ്യമാക്കാന്‍ കൂടുതല്‍ മെഡിക്കല്‍ ചെക്കപ്പുകള്‍ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മന്‍പ്രീതിന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കള്‍. ഇതിനായി ഗോഫണ്ട്മീയുടെ ഇന്ത്യന്‍ പതിപ്പായ കെറ്റോയിലൂടെ ക്രൗഡ് ഫണ്ടിംഗിന് തുടക്കമിട്ടിരിക്കുകയാണ്.

ന്യൂസ് ഡെസ്ക് .

രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി സ​ഞ്ച​രി​ച്ച വി​മാ​ന​ത്തി​ന് സ​ങ്കേ​തി​ക ത​ക​രാ​ർ സം​ഭ​വി​ച്ച​താ​യി പ​രാ​തി. കോൺഗ്രസ് അദ്ധ്യക്ഷന്റെ ന്യൂ​ഡ​ൽ​ഹി​യി​ൽ​ നിന്നു ക​ർ​ണാ​ട​ക​യി​ലെ ഹൂ​ബ്ളി​യി​ലേ​ക്കു യാ​ത്രയ്ക്കിടെയാണ് വി​മാ​ന​ത്തി​ന്റെ ഓട്ടോ പൈലറ്റ് സിസ്റ്റത്തിനു ത​ക​രാ​ർ സം​ഭ​വി​ച്ച​താ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് കൗ​ശി​ക് വി​ദ്യാ​ർ​ഥി​ ക​ർ​ണാ​ട​ക പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​ത്. രാ​ഹു​ൽ ഗാ​ന്ധി​യും മ​റ്റു നാ​ലു പേ​രും ക​യ​റി​യ പ്ര​ത്യേ​ക വി​മാ​നം ഡ​ൽ​ഹി​യി​ൽ​നി​ന്നു വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണു പു​റ​പ്പെ​ട്ട​ത്. കൗ​ശി​കും വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. വി​മാ​നത്തി​ന്, ഇ​തേ​വ​രെ അ​ധി​കൃ​ത​ർ​ക്കു “​നി​ർ​വ​ചി​ക്കാ​ൻ ക​ഴി​യാ​ത്ത ത​ക​രാ​ർ’ സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് കൗ​ശി​കി​ന്‍റെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. വി​മാ​നം ഇ​ള​കു​ക​യും ഒ​രു വ​ശ​ത്തേ​ക്കു ചെ​രി​യു​ക​യും ചെ​യ്ത​താ​യും ഇ​ത് അ​പൂ​ർ​വ സാ​ഹ​ച​ര്യ​മാ​ണെ​ന്നു ജീ​വ​ന​ക്കാ​ർ ത​ന്നെ പ​റ​ഞ്ഞ​താ​യും പ​രാ​തി​യി​ലു​ണ്ട്.

ആട്ടോ പൈലറ്റ് സിസ്റ്റത്തിൽ തകരാറുണ്ടായിരുന്നതായി ഡയറക്ടർ ഓഫ് സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റി​നെ​യും ജീ​വ​ന​ക്കാ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്യു​ക​യാ​ണെ​ന്നാ​ണു സൂ​ച​ന. ഹൂ​ബ്ളി വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ ഇ​ത് ഇ​തേ​വ​രെ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യാ​ണു രാ​ഹു​ൽ ക​ർ​ണാ​ട​ക​യി​ലെ​ത്തി​യ​ത്.

കോണ്‍ഗ്രസും ബിജെപിയും രാജ്യത്തുടനീളം പരസ്പരം പോരടിക്കുന്ന പാര്‍ട്ടികളാണ്. ബിജെപി ഹിന്ദുത്വത്തിന് ഊന്നല്‍ നല്കുന്ന പാര്‍ട്ടിയാണെങ്കില്‍ മതേതരത്വമാണ് കോണ്‍ഗ്രസിന്റെ ആപ്തവാക്യം. അതുകൊണ്ട് തന്നെ ഇരുപാര്‍ട്ടികളും തമ്മില്‍ യാതെരുവിധ സഖ്യത്തിനും സാധ്യതയില്ല. എന്നാല്‍ ഏവരെയും ഞെട്ടിക്കുന്നതാണ് മിസോറാമില്‍ നിന്നുള്ള വാര്‍ത്ത. മിസോറമിലെ ചക്മ ട്രൈബല്‍ കൗണ്‍സിലിലേക്കു നടന്ന തിരഞ്ഞെടുപ്പിലാണ് ഈ അപൂര്‍വ സഖ്യം. മിസോ നാഷണല്‍ ഫ്രണ്ടിനെ (എംഎന്‍എഫ്) പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചത്.

കോണ്‍ഗ്രസുമായുണ്ടാക്കിയ ഉടമ്പടി പ്രകാരം ബിജെപി നേതാവിന് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനവും കോണ്‍ഗ്രസിന് ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനവും നല്‍കാന്‍ ധാരണയായി. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയോ ബിജെപി അധ്യക്ഷന്‍ അമിത് ഷായോ ഇക്കാര്യം അറിഞ്ഞിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. ബുദ്ധമതക്കാരുടെ സ്വയംഭരണ സ്ഥാപനമായ ചക്മ ജില്ലാ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.

നിലവില്‍ അധികാരം കൈയ്യാളിയിരുന്ന കോണ്‍ഗ്രസിന് 20 അംഗ കൗണ്‍സിലില്‍ ആറ് സീറ്റുകള്‍ മാത്രമാണ് കിട്ടിയത്. ബിജെപിക്ക് അഞ്ച് സീറ്റുകളും ലഭിച്ചു. ബിജെപിയുടെ വിശാല സഖ്യത്തില്‍ ഉള്‍പ്പെട്ട എംഎന്‍എഫ് എട്ട് സീറ്റുകള്‍ നേടി കൗണ്‍സിലിലെ ഏറ്റവും വലിയ കക്ഷിയായി. എന്നാല്‍ എംഎന്‍എഫിനെ അധികാരത്തിന് വെളിയില്‍ നിര്‍ത്താന്‍ ഇരുപാര്‍ട്ടികളും തീരുമാനിച്ചതോടെയാണ് രാഷ്ട്രീയ രംഗത്തെ അമ്പരപ്പിക്കുന്ന സഖ്യം പിറന്നിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ ആളില്ലാ ലെവല്‍ ക്രോസില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ തട്ടി 13 വിദ്യാര്‍ഥികള്‍ മരിച്ചു. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ കുശിനഗറിലാണ് സംഭവം. അപകടത്തില്‍ എട്ടു വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

ആളില്ലാത്ത ലെവല്‍ക്രോസില്‍ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് ബസില്‍ ട്രെയിന്‍ ഇടിച്ചത്. ഡിവൈന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്നു അപകടത്തില്‍പ്പെട്ടത്. ബസില്‍ 30ഓളം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു.

അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും മരിച്ച കുട്ടികളുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

President of India

@rashtrapatibhvn
Shocked to learn about the horrific accident involving a bus carrying innocent schoolchildren in Kushinagar, Uttar Pradesh. Thoughts and prayers with the bereaved families and with those injured #PresidentKovind

പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. അപകടത്തെ കുറിച്ചുളള വാർത്ത തന്നെ ഞെട്ടിച്ചുവെന്നും മരിച്ച കുട്ടികളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും രാഷ്ട്രപതി അറിയിച്ചു.

സ്കൂൾ കുട്ടികളുടെ മരണ വാർത്തയിൽ താൻ അതീവ ദുഃഖിതനാണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. യുപി സർക്കാരും റെയിൽവേ മന്ത്രാലയവും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

നവജാത ശിശുവിന്റെ ലിംഗം മുറിച്ചു. ലിംഗ നിര്‍ണയത്തില്‍ പറ്റിയ പിഴവു മറയ്ക്കാനാണ് ഈ കൃത്യം ചെയ്തത്. ജാര്‍ഖണ്ഡിലെ ഛാത്ര ജില്ലയില്‍ രണ്ടു ഡോക്ടര്‍മാര്‍ നടത്തുന്ന നഴ്സിംഗ് ഹോമിലാണ് സംഭവം. എന്നാല്‍ ഇവര്‍ക്ക് ​​ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ല എന്ന് മെഡിക്കല്‍ അധികാരികള്‍ അറിയിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞ് മരണത്തിനു കീഴടങ്ങി. സംഭവശേഷം ഒളിവില്‍ പോയ ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് അറിയിച്ചു.

ബാലി എന്ന ഗ്രാമത്തില്‍ താമസിക്കുന്ന അനില്‍ പാണ്ഡെയുടെ ഭാര്യ ഗുഡിയ ദേവിയെ പ്രസവത്തിനായി കഴിഞ്ഞ ചൊവ്വാഴ്ച്ച ഇവിടെ അഡ്മിറ്റ് ചെയ്തിരുന്നു. എട്ടുമാസം ഗര്‍ഭിണിയായിരുന്ന ഗുഡിയയെ നഴ്സിംഗ് ഹോമിലെ ഡോക്ടര്‍മാര്‍ അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങിന് വിധേയയാക്കുകയും പെണ്‍കുട്ടി ആണെന്ന റിപ്പോര്‍ട്ട് ആദ്യം കൊടുക്കുകയായിരുന്നു. എന്നാല്‍ ഗുഡിയയ്ക്കുണ്ടായ കുഞ്ഞ് ആണ്‍ കുട്ടിയാണെന്ന് കണ്ടതോടെ ലിംഗനിര്‍ണയത്തിലെ പിഴവ് മറച്ച് അഭിമാനം കാക്കാന്‍ ഇവര്‍ പ്രസവമുറിയില്‍ വച്ചു തന്നെ കുഞ്ഞിന്റെ ലിംഗം മുറിച്ചു മാറ്റുകയായിരുന്നു.

തുടര്‍ന്നു ജനിച്ച കുഞ്ഞ് പെണ്ണാണെന്നും കുഞ്ഞിന്റെ അവയവങ്ങള്‍ക്ക് വൈകല്യമുണ്ടെന്നും ഇവര്‍ വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വിഷയം ഗുഡിയയുടെ അമ്മയുടെ ശ്രദ്ധയില്‍ പെടുകയും സത്യം പുറത്തു വരികയുമായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞ് തുടര്‍ന്ന് മരിക്കുകയായിരുന്നു. സംഭവത്തില്‍ നഴ്സിംഗ് ഹോം നടത്തിയിരുന്ന ഡോ. അനുല്‍ കുമാര്‍, ഡോ.അരുണ്‍ കുമാര്‍ എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

 

ന്യൂഡല്‍ഹി: മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ആശങ്കയൊഴിഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീരയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. വോട്ടെടുപ്പ് മെയ് 28ന് നടക്കും. മെയ് 31ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും. തെരഞ്ഞെടുപ്പ് വിജ്ഞാപനം മെയ് മൂന്നിന് പുറത്തിറങ്ങും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് 10ന് സൂക്ഷ്മ പരിശോധന 11നും പത്രിക പിന്‍വലിക്കാനുള്ള സമയപരിധി മെയ് 14 വരെയുമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്നു മുതല്‍ നിലവില്‍ വന്നു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനായി മുന്നണികളും സ്ഥാനാര്‍ത്ഥികളും പലവട്ടം പ്രചാരണം പൂര്‍ത്തിയായെങ്കിലും വിജ്ഞാപനമിറങ്ങാന്‍ വൈകിയത് പ്രചാരണ ചൂടിലും നിരാശ പരത്തിയിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പിനൊപ്പം തീയതി പ്രഖ്യാപിക്കുമെന്ന വിശ്വാസത്തിലായിരുന്നു സ്ഥനാര്‍ത്ഥികള്‍ പ്രചാരണത്തിന് തുടക്കമിട്ടത്. എന്നാല്‍ വിജ്ഞാപനം പുറത്തിറങ്ങുന്നത് വൈകുകയായിരുന്നു.

ചെങ്ങന്നൂര്‍ ഉള്‍പ്പെടെ പത്ത് നിയമസഭാ മണ്ഡലങ്ങളിലെയും നാല് ലോക്‌സഭാ മണ്ഡലങ്ങളിലേയും വിജ്ഞാപനം ഇതോടൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 

RECENT POSTS
Copyright © . All rights reserved