India

കു​​ട്ട​​നാ​​ട് കു​​ടി​​വെ​​ള്ള പ​​ദ്ധ​​തി​​ക്കാ​​യി എ​​സി (ആലപ്പു ഴ-ചങ്ങനാശേരി) റോ​​ഡി​​നു കു​​റു​​കെ മ​​ാന്പു​​ഴ​​ക്ക​​രി​​യി​​ൽ പൈ​​പ്പ് ലൈ​​ൻ സ്ഥാ​​പി​​ക്കു​​ന്ന​​തി​​ന് നാ​ളെ 12 മ​​ണി​​ക്കൂ​​ർ എ​​സി റോ​​ഡ് അ​​ട​​ച്ചി​​ടു​​മെ​​ന്നു വാ​​ട്ട​​ർ അ​​ഥോ​റി​​റ്റി എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​​നി​യ​​ർ അ​​റി​​യി​​ച്ചു. രാ​​വി​​ലെ ആ​​റു മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു വ​​രെ റോ​​ഡ് അ​​ട​​ച്ചി​​ട്ടാ​​ണ് പൈ​​പ്പ് സ്ഥാ​​പി​​ക്കു​​ക.

എ​​സി റോ​​ഡ് വ​​ഴി പോ​​കേ​​ണ്ട വാ​​ഹ​​ന​​ങ്ങ​​ൾ തി​​രി​​ച്ചു​വി​​ടു​​ന്ന​​ത് ഇ​​ങ്ങ​​നെ: ചെ​​റി​​യ വാ​​ഹ​​ന​​ങ്ങ​​ൾ: എ​​സി റോ​​ഡ് -മാ​​ന്പു​​ഴ​​ക്ക​​രി പാ​​ലം- തെ​​ക്കോ​​ട്ടു തി​​രി​​ഞ്ഞ് -മി​​ത്ര​​ക്ക​​രി എ​​സ്എ​​ൻ​​ഡി​​പി​​യോ​​ഗം വ​​ഴി പ​​ടി​​ഞ്ഞാ​​റ് തി​​രി​​ഞ്ഞ് ഉ​​രു​​ക്ക​​രി-​ കാ​​പ്പി​​രി​​ശേ​​രി- വേ​​ഴ​​പ്ര വ​​ട​​ക്കു തി​​രി​​ഞ്ഞ് ടൈ​​റ്റാ​​നി​​ക് പാ​​ലം വ​​ഴി എ​​സി റോ​​ഡി​​ൽ എ​​ത്താം.

വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ൾ: ആ​​ല​​പ്പു​​ഴ​​യി​​ൽ നി​​ന്ന് വ​​രു​​ന്ന വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ൾ രാ​​മ​​ങ്ക​​രി-​​എ​​ട​​ത്വ-​​വെ​​ട്ടു​​കാ​​ട് വ​​ഴി തി​​രി​​ഞ്ഞ് മാ​​ന്പു​​ഴ​​ക്ക​​രി എ​​സി റോ​​ഡ് വ​​ഴി​​യും ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ​നി​​ന്നു വ​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ മാ​​ന്പു​​ഴ​​ക്ക​​രി-​​വെ​​ട്ടു​​കാ​​ട് -എ​​ട​​ത്വ-​​രാ​​മ​​ങ്ക​​രി വ​​ഴി എ​​സി റോ​​ഡി​​ലേ​​ക്കു ക​​ട​​ന്നു പോ​​കണം.

ആലുവ: വാട്ട്സാപ്പിലൂടെ തെറ്റായ സന്ദേശം പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വിവാഹം മുടങ്ങി. സംഭവത്തില്‍ ഒരാള്‍ പോലീസ് പിടിയിലായി. വ്യാജ സന്ദേശം പ്രചരിപ്പിച്ച ചേലക്കുളം കാവുങ്ങപറമ്പ് കീടേത്ത് വീട്ടില്‍ ഷിഹാബ് (35) ആണ് അറസ്റ്റിലായത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.

കോളേജ് വിദ്യാര്‍ഥിനിയായ എടത്തല സ്വദേശിനിയും സുഹൃത്തും ആലുവ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ രഹസ്യമായി ഫോണില്‍ പകര്‍ത്തിയ പ്രതി ഇവര്‍ ഒളിച്ചോടാനായി എത്തിയതാണെന്നും വീട്ടുകാരെ അടിയന്തരമായി അറിയിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള വോയ്സ് ക്ലിപ്പ് സഹിതമുള്ള സന്ദേശം തയ്യാറാക്കുകയായിരുന്നു.

ഇയാള്‍ വ്യാജ സന്ദേശം പിന്നീട് പല ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്യുകയും ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് യുവതിയുടെ വിവാഹം മുടങ്ങിയത്. യുവതി നല്‍കിയ പരാതി അന്വേഷിച്ച പോലീസ് ഷിഹാബാണ് വ്യാജ സന്ദേശത്തിന് പിന്നിലെന്ന് കണ്ടെത്തി. ആലുവ സി.ഐ. വിശാല്‍ ജോണ്‍സണ്‍, എസ്.ഐ. എം.എസ്. രാജന്‍, എ.എസ്.ഐ. രാജീവ്, സി.പി.ഒ. മാരായ നവാബ്, മുഹമ്മദ് അലി, ഷമീര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന എസ്‌ഐയെ സ്ഥലംമാറ്റാന്‍ വീണ്ടും സമ്മർദ്ദം. കല്യാൺ ജൂവലേഴ്‌സിനെതിരെയുള്ള വാർത്ത മാധ്യമങ്ങൾക്ക് നൽകി എന്ന പേരിൽ തമ്പാനൂർ എസ് ഐ സമ്പത്തിനെ സ്ഥലം മാറ്റാൻ ഉന്നതരുടെ ഭീഷണി. സമ്പത്തിനെ തെറിപ്പിച്ച് ഇതിന് പ്രതികാരം ചെയ്യാനാണ് കല്യാണിന്റെ സമ്മർദ തന്ത്രം. ഇതിനോട് കൂടെ കല്യാൺ ജൂവലേഴ്‌സിനെതിരെ സോഷ്യൽ മീഡിയയിൽ കുറിപ്പെഴുതിയതിന് സാമുഹ്യപ്രവർത്തക ധന്യരാമനെതിരെയും പല രീതിയിലും ഭീഷണി ഉയർന്നിരുന്നു.  വലിയ രീതിയിലാണ് കല്യാൺ തങ്ങൾക്കെതിരെയുള്ള വാർത്തകൾ മുക്കാൻ വേണ്ടി രംഗത്തെത്തിയിരിക്കുന്നത്.വാർത്ത പുറത്തുവന്നതിന്റെ പേരിൽ തമ്പാനൂർ എസ് ഐ സമ്പത്തിനെതിരെ നടപടിക്കും ചില കേന്ദ്രങ്ങൾ നീക്കം നടത്തി. ഇതിന് പിന്നിൽ കല്യാൺ ഗ്രൂപ്പാണെന്ന് ധന്യാരാമനെ പോലുള്ള സാമൂഹിക പ്രവർത്തകരും ആരോപിക്കുന്നു.

ഇതോടെ തമ്പാനൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കേസ് സത്യമാണെന്നതിന് സ്ഥിരീകരണമാവുകയാണ്. ഈ വാർത്ത ചില മുഖ്യധാരാ മാധ്യമങ്ങൾ നൽകിയില്ല. എന്നാൽ കല്യാണിന്റെ വിശദീകരണം കൊടുക്കുകയും ചെയ്തു. സോഷ്യൽ മീഡിയിയൽ കല്യാണിനെതിരായ വാർത്ത പ്രചരിപ്പിക്കുന്നവരെ ഭീഷണിപ്പെടുത്താനായി തയ്യാറാക്കിയ പത്രക്കുറിപ്പ് രണ്ട് പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. തിരുവനന്തപുരം കല്യാൺ ജുവല്ലറിയിൽ നിന്നും വിറ്റ അഞ്ചര പവൻ നെക്ലേസിൽ ആകെ ഉണ്ടായിരുന്നത് ഒന്നര പവൻ സ്വർണമാണെന്ന് വാർത്ത ഒരു ഓണ്‍ലൈന്‍ മാധ്യമം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ദുബായിൽ പ്രചരിച്ച ഒരു വീഡിയോയുടെ പേരിൽ കല്യാണിനെതിരെ വ്യാജവാർത്ത പ്രചരിച്ചവർക്കെതിരെ കേസ് നൽകിയെന്നു പറഞ്ഞ് ഇന്നത്തെ പത്രങ്ങളിലെല്ലാം വാർത്ത നൽകുകയും ചെയ്തു.

വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു എന്ന പേരിൽ ചിലരെ കസ്റ്റഡിയിൽ എടുത്തുവെന്നും കല്യാണിന്റെ പരസ്യം സ്ഥിരമായി സ്വീകരിക്കുന്ന പത്രങ്ങളിൽ നൽകിയ പരസ്യത്തിൽ പറഞ്ഞിരുന്നു. എന്നാൽ അറസ്റ്റിലായവരുടെ പേരോ മറ്റ് വിവരങ്ങളോ അതിൽ ഇല്ലായിരുന്നു. സോഷ്യൽ മീഡിയയെ അറസ്റ്റു ഭീതിയിൽ ഒതുക്കാനുള്ള തന്ത്രമായിരുന്നു ഈ വാർത്ത. ദുബായിൽ കേസെടുത്തു എന്ന വിധത്തിലാണ് വാർത്തകൾ. കല്യാണിന്റെ പി ആർ വിഭാഗം അയച്ചു നൽകിയ വാർത്ത അതേപടി പ്രസിദ്ധീകരിക്കുകയാണ് ഇന്നത്തെ മിക്ക പത്രങ്ങളും ചെയ്തതെന്ന് ആരോപണവുമുണ്ട്. വാർത്തയുടെ സ്വഭാവം പരിശോധിച്ചാൽ തന്നെ ഇക്കാര്യം വ്യക്തമാകും. കല്യാണിൽ നിന്നും വ്യാജസ്വർണം പിടിച്ചെന്ന വിധത്തിൽ കുറച്ചുകാലമായി സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചിരുന്നു. വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയാണ് നടപടിയെന്ന വിധത്തിലാണ് വാർത്തകൾ

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കിയും നാടന്‍പാട്ട് കലാകാരനുമായ രാജേഷ് എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. കായംകുളം സ്വദേശിയായ യാസീന്‍ മുഹമ്മദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രാജേഷിനെ കൊലപ്പെടുത്താനെത്തിയ ക്വട്ടേഷന്‍ സംഘത്തെ സഹായിച്ചയാളാണ് യാസീന്‍. നേരത്തെ ക്വട്ടേഷന്‍ സംഘത്തിന് താമസം സൗകര്യം നല്‍കിയ സനു എന്നയാള്‍ പോലീസ് പിടിയിലായിരുന്നു.

മാര്‍ച്ച് 27ന് പുലര്‍ച്ചെ രണ്ടുമണിയോടെ ആറ്റിങ്ങല്‍ മടവൂരിനടുത്ത് വെച്ച് നാലംഗ ക്വട്ടേഷന്‍ സംഘമാണ് രാജേഷിനെ കൊലപ്പെടുത്തിയത്. രാജേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് കുട്ടനും അക്രമത്തില്‍ പരിക്കേറ്റിരുന്നു. ഖത്തറില്‍ വ്യവസായിയായ ഓച്ചിറ തെക്ക് കൊച്ചുമുറി നായമ്പരത്ത് കിഴക്കതില്‍ പത്തിരി സത്താറാണ് രാജേഷിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പോലീസിന്റെ നിഗമനം. ഇയാളുടെ നിര്‍ദേശ പ്രകാരം അലിഭായി എന്നറിയപ്പെടുന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകം നടത്തിയത്.

സംഭവത്തിന് ശേഷം പ്രതികള്‍ രാജ്യം വിട്ടിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. സത്താറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തി വരികയാണ്. സത്താറിന്റെ ഭാര്യയുമായി രാജേഷിനുള്ള അടുപ്പമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് ഭാഷ്യം. ഖത്തറില്‍ ജിംനേഷ്യം പരിശീലകനായ ഓച്ചിറ സ്വദേശി അലിഭായി എന്ന സാലിഹ ബിന്‍ ജലാല്‍ ഉള്‍പ്പെടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത നാല് പേര്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍നിന്നു ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയുടെ അസ്ഥികൂടം ലഭിച്ച കേസില്‍ പോലീസിന്റെ അന്വേഷണത്തിനു വീണ്ടും തടസം. ശകുന്തളയുടെ മകള്‍ അശ്വതി നുണ പരിശോധനയ്ക്കു  തയ്യാറല്ലെന്ന് കോടതിയെ അറിയിച്ചതാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിനു തലവേദനയായത്.

പോലീസിനോട് ആദ്യം നുണ പരിശോധനയ്ക്കു തയ്യാറാണെന്ന് പറഞ്ഞ അശ്വതി കോടതിയില്‍ എത്തിയപ്പോള്‍ അഭിഭാഷകന്‍ മുഖേന നിലപാട് മാറ്റുകയായിരുന്നു. മുഖ്യപ്രതിയെന്ന് പോലീസ് പറയുന്ന അശ്വതിയുടെ കാമുകന്‍ സജിത്തിലേക്ക് എത്താനുള്ള വഴിയാണ് ഇതോടെ അടഞ്ഞത്.

ശകുന്തളയുടെ മൃതദേഹം ലഭിച്ചതിന്റെ അടുത്ത ദിവസം സജിത്തിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അന്വേഷണം തന്നിലേക്കെത്തുമെന്ന് ഉറപ്പായതോടെ സജിത്ത് ആത്മഹത്യ ചെയ്തതാകാമെന്ന നിലപാടാണ് പോലീസിനുള്ളത്.  അശ്വതി നുണ പരിശോധനയ്ക്കു വിധേയയാക്കി ദൂരൂഹതകളുടെ ചുരുളഴിക്കാമെന്നാണ് പോലീസ് കരുതിയത്. പ്രശ്‌നത്തില്‍ വീണ്ടും ആലോചിച്ച ശേഷം നിലപാട് അറിയിക്കാന്‍ കോടതി അശ്വതിയുടെ അഭിഭാഷകന്  നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അശ്വതി നുണ പരിശോധനയ്ക്കു തയാറായില്ലെങ്കില്‍ കൂടുതല്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിച്ച് മുന്നോട്ടു പോകുമെന്ന് എറണാകുളം സൗത്ത് സിഐ സിബി ടോം പറഞ്ഞു. അശ്വതിയുടെ മൊഴികളില്‍ വൈരുദ്ധ്യം  കണ്ടതോടെയാണ് നുണ പരിശോധനയുടെ സാധ്യതകള്‍ തേടിയത്.

ചോദ്യം ചെയ്യാന്‍ ഇനി ആരും ബാക്കിയില്ല. എങ്കിലും അന്വേഷണത്തിനിടയില്‍ കണ്ടെത്തിയ ചില കാര്യങ്ങളുടെ വെളിച്ചത്തില്‍ മുന്നോട്ടു പോകാനുള്ള ശ്രമമാണു പോലീസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജനുവരി ഏഴിന് കുമ്പളം ടോള്‍ പ്ലാസയ്ക്കു സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച നിലയിലാണു വീപ്പ കണ്ടെത്തിയത്.

വീപ്പയില്‍നിന്നു ലഭിച്ച മൃതദേഹം സ്ത്രീയുടെതാണെന്നു പരിശോധനയില്‍ തെളിഞ്ഞിരുന്നു. കാലുകള്‍ കൂട്ടിക്കെട്ടി വീപ്പയില്‍ തലകീഴായി ഇരുത്തി കോണ്‍ക്രീറ്റ് ചെയ്ത നിലയിലായിരുന്നു മൃതദേഹം.  അല്‍പ വസ്ത്രം ധരിച്ചിരുന്ന മൃതദേഹത്തോടൊപ്പം മൂന്ന് 500 രൂപ നോട്ടുകളും കണ്ടെത്തിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇടത് കണങ്കാലില്‍ ശസ്ത്രക്രിയ നടത്തി സ്റ്റീല്‍ കന്പിയിട്ടിട്ടുള്ളതായി കണ്ടെത്തി.

വര്‍ഷങ്ങള്‍ക്കു മുന്‍പ് അപകടത്തില്‍ പരിക്കേറ്റ ഇത്തരം ശസ്ത്രക്രിയ നടത്തിയവരെ സംബന്ധിച്ചു നടത്തിയ അന്വേഷണമാണ് ശകുന്തളിയിലേക്കെത്തിച്ചത്. മകള്‍ അശ്വതിയുടെ ഡിഎന്‍എയുമായി അസ്ഥികൂടത്തിനു പൊരുത്തമുണ്ടെന്നു കണ്ടെത്തിയതോടെ അന്വേഷണ സംഘം ശകുന്തളയാണു മരിച്ചതെന്ന് ഉറപ്പു വരുത്തി.

പാമ്പാടി പള്ളിക്കത്തോട് മുണ്ടന്‍ കവലയില്‍ കഞ്ചാവു വിൽപ്പന നടത്തിയതു ചോദ്യം ചെയ്യാനെത്തിയ യുവാവ് മർദ്ദനമേറ്റു മരിച്ചു. പാമ്പാടി പാറയ്ക്കൽ ഉല്ലാസ് ആണ് മരിച്ചത്. തെക്കേൽ അജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി അജേഷ് സ്ഥിരം കഞ്ചാവു വില്‍പ്പക്കനക്കാരനാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

തുമ്പോളി ഭാഗത്തുള്ള അജേഷിന്റെ വീട്ടില്‍ വച്ച് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഉച്ചയ്ക്ക് ഒരാൾ അജേഷിന്റെ വീട്ടിലേക്കു പോകുന്നത് വഴിയിരികിൽ കൂട്ടുകാരുമായി സംസാരിച്ചുകൊണ്ടിരുന്ന ഉല്ലാസ് കണ്ടു. ഇയാൾ കഞ്ചാവ് വാങ്ങാനാണ് അജേഷിന്റെ വീട്ടിൽ പോകുന്നതെന്ന സംശയത്തെ തുടർന്ന് ഇതു ചോദ്യം ചെയ്യാൻ കൂട്ടുകാരനെയും കൂട്ടി ഉല്ലാസ് അജേഷിന്റെ വീട്ടിലെത്തുകയായിരുവെന്നു.

എന്നാൽ, വീടിനുള്ളിൽ ഉല്ലാസും അജേഷുമായി സംസാരിക്കുന്നതിനിടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായെന്നു ദൃക്സാക്ഷികൾ പറയുന്നു. തിരികെ മടങ്ങിയ ഉല്ലാസ് വീണ്ടും കൂട്ടുകാരെയും കൂട്ടി അജേഷിനെ ചോദ്യം ചെയ്യാനെത്തി. ഇതിനിടെ അജേഷ് കമ്പി വടിയെടുത്തു തലയുടെ പുറകിൽ അടിച്ചതോടെ ഉല്ലാസ് ബോധരഹിതനായി വീഴുകയായിരുന്നു. കൂട്ടുകാർ ഉടൻ ഉല്ലാസിനെയുമായി പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഉല്ലാസ് മരിച്ചിരുന്നു.

അടിയേറ്റ ഉല്ലാസിനു പരുക്ക് മാത്രമെ ഉള്ളുവെന്നു കരുതി അജേഷും തൊട്ടുപിന്നാലെ ആശുപത്രിയില്‍ ചികൽസ തേടാനെത്തി. ഉല്ലാസ് മരിച്ച വിവരം അറിഞ്ഞ അജേഷ് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് എത്തി പിടികൂടുകയായിരുന്നു. ഭാര്യയെ കൊന്ന കേസില്‍ അജേഷിന്റെ പിതാവ് വർഷങ്ങൾ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇതേ തുടർന്നു ഒറ്റക്കായാരുന്നു അജേഷിന്റെ താമസം.

ന്യൂഡല്‍ഹി: ബിജെപിയുടെ ദളിത് വിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പാര്‍ട്ടിക്കുള്ളില്‍ തന്നെ വിവേചനം നിലനില്‍ക്കുന്നതായി വ്യക്തമാക്കി നിരവധി ദളിത് എംപിമാരാണ് രംഗത്ത് വന്നിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ നാഗിനയില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ യശ്വന്ത് സിന്‍ഹയാണ് ഇക്കാര്യം ഉന്നയിച്ച് അവസാനമായി മോഡിക്ക് കത്തെഴുതിയിരിക്കുന്നത്. ദളിതനായ ഇദ്ദേഹത്തിന് നേരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വിവേചനം നേരിടുന്നതായി കത്തില്‍ പറയുന്നു.

‘ദളിത് ആയതിനാല്‍ എന്റെ കഴിവുകള്‍ ഉപയോഗിക്കാന്‍ എനിക്ക് അവസരം ലഭിക്കുന്നില്ല. സംവരണം കാരണം മാത്രമാണ് ഞാന്‍ എം.പിയായത്. നാലുവര്‍ഷം ഭരിച്ചിട്ടും ബിജെപി സര്‍ക്കാര്‍ മുപ്പതുകോടി ദളിതര്‍ക്കുവേണ്ടി ഒന്നും ചെയ്തില്ല’ യശ്വന്ത് സിന്‍ഹ കത്തില്‍ പറയുന്നു. പാര്‍ട്ടിക്കുള്ളിലെ ദളിത് വിവേചനത്തെപ്പറ്റി പരസ്യമായി പ്രതികരിക്കുന്ന നാലാമത്തെ എംപിയാണ് യശ്വന്ത് സിന്‍ഹ.

നേരത്തെ എം.പിമാരായ അശോക് ദോഹ്രെ, ഛോട്ടേലാല്‍ ഖര്‍വാറും, സാവിത്രി ഫൂലെയും വിവേചനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. ബി.ജെ.പി സ്ഥാപിതമായതിന്റെ 38-ാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെയാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ കടുത്ത വിമര്‍ശനങ്ങള്‍ നേതൃത്വത്തിന് നേരെയുണ്ടാകുന്നത്.

എരുമേലി: വിശപ്പ് സഹിക്കാനാവാതെ തമിഴ്‌നാട് സ്വദേശി മണ്ണ് ഭക്ഷണമാക്കി. എരുമേലിയിലാണ് സംഭവം. വഴിയരികില്‍ നിന്ന് മണ്ണ് വാരി ഭക്ഷിക്കുന്ന ഇയാളെ കണ്ട നാട്ടുകാര്‍ കാര്യം തിരക്കിയപ്പോള്‍ വിശന്നിട്ടാണെന്നായിരുന്നു മറുപടി ലഭിച്ചു. ഇത് കേട്ടയുടന്‍ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് തമിഴ്നാട് തേനി പെരിയകുളം സ്വദേശിയായ ഗുരുസ്വാമി(53)ക്ക് ഭക്ഷണം വാങ്ങിച്ചു നല്‍കി.

കൈയ്യില്‍ പണമില്ലാത്തതിനാല്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ലെന്നും വിശപ്പ് സഹിക്കാനാവുന്നില്ലെന്നും ഗുരുസ്വാമി നാട്ടുകാരോട് പറഞ്ഞു. മണ്ണ് വാരി തിന്നാന്‍ ശ്രമിച്ച ഗുരുസ്വാമിയെ തടഞ്ഞത് സമീപത്തെ എരുമേലി എ.ആര്‍. ഫൈനാന്‍സ് ജീവനക്കാരനായ റെജിയാണ്. 15 ദിവസം മുന്‍പാണ് ഇയാള്‍ ശബരിമലയില്‍ ജോലി തേടിയെത്തുന്നത്. ശബരിമലയുടെ സമീപത്ത് ഒരു ജോലി ലഭിച്ചെങ്കിലും ശമ്പളമൊന്നും ലഭിച്ചില്ല.

കൈയിലുണ്ടായിരുന്ന കൈയിലുണ്ടായിരുന്ന കാശിന് കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറി എരുമേലിയിലെത്തി. പണമില്ലെങ്കിലും ആളുകളോട് യാചിക്കാന്‍ ഗുരുസ്വാമി തയ്യാറായില്ല. എരുമേലി എസ്.ഐ. മനോജ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ നാട്ടിലേക്ക് തിരിച്ചയച്ചത്. വഴിച്ചെലവിനായുള്ള പണവും നാട്ടുകാര്‍ സ്വരൂപിച്ച് നല്‍കി.

ഇന്ന് അതിരാവിലെ തിരുവനന്തപുരം നഗരം ഉണര്‍ന്നത് പരിഭ്രാന്തിയോടെ. സെക്രട്ടേറിയറ്റിന് മുന്നില്‍ മരത്തില്‍ കയറി സ്ത്രീ സ്ത്രീ ആത്മഹത്യാ ഭീഷണി മുഴക്കിയതാണ് നഗരത്തെ പരിഭ്രാന്തിലാഴ്ത്തിയത്. ഇവരെ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ബലംപ്രയോഗിച്ച് താഴെയിറക്കുകയായിരുന്നു.

കണ്ണൂര്‍ പടിയൂര്‍ സ്വദേശി വീണയാണ് ആത്മഹത്യാ ഭീഷണിയുമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്. തന്റെ പേരിലുള്ള പോലീസ് കേസുകള്‍ പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. യുവതിയുടെ പേരില്‍ പോലീസ് സ്റ്റേഷനില്‍ അക്രമം നടത്തിയതിന് കേസുണ്ട്. 2014 ലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതിരാവിലെ തന്നെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴുക്കിയ സ്ത്രീയെ അനുനയിപ്പിക്കാന്‍ പോലീസ് ശ്രമിച്ചിരുന്നു. പക്ഷേ ഇതു ഫലം കാണാത്ത സാഹചര്യത്തിലാണ് ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ ഇവരെ ബലം പ്രയോഗിച്ച് താഴെയിറയത്.

ചേലാകര്‍മ്മത്തിന് ഇരയായതിന്റെ അനുഭവം തുറന്നു പറഞ്ഞ് നടി ശോഭിക ധുളിപാല. ദാവൂതി ബോറ സമുദായത്തിന്റെ ശാക്തീകരണത്തിനായി രൂപം കൊണ്ട സാഹിയോ എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് നടിമാര്‍ അവരുടെ അനുഭവം വിശദീകരിച്ചത്. ഈ ആചാരത്തിന്റെ അടിസ്ഥാനമെന്താണെന്നാണ് ഇതിന് ഇരയായ നടിമാര്‍ ചോദിച്ചത്. നടി ശോഭിത ധുളിപാല തന്റെ അനുഭവം വിശദീകരിക്കുന്നതിങ്ങനെയാണ്:

അറിയപ്പെടുന്ന വിദ്യാസമ്പന്നരുടെ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. വ്യത്യസ്തമായി ചിന്തിക്കാന്‍ എനിക്ക് എപ്പോഴും സ്വാതന്ത്ര്യം നല്‍കിയിരുന്നു. മാതാപിതാക്കളില്‍ നിന്നും വലിയ പിന്തുണയും ലഭിച്ചിരുന്നു. ഞാനും വിദ്യാസമ്പന്നയാണ്. എന്റെ സഹോദരങ്ങള്‍ക്കു നല്‍കുന്ന അതേ അവകാശങ്ങള്‍ എനിക്കും ലഭിച്ചിരുന്നു. ഞാനൊരു മകളായിരുന്നു. പക്ഷേ ഒരു മകനെപ്പോലെയായിരുന്നു വളര്‍ത്തിയത്. ഏഴാം വയസില്‍ എനിക്ക് ചേലാകര്‍മ്മത്തിന് വിധേയയാവേണ്ടി വന്നു. ചേലാകര്‍മ്മം എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഏഴാം വയസില്‍ എനിക്ക് അത് അറിയില്ലായിരുന്നു. എന്താണ് ചേലാകര്‍മ്മം എന്നെനിക്ക് അറിയില്ലായിരുന്നു.

പക്ഷേ എന്താണ് അന്ന് എനിക്ക് സംഭവിച്ചതെന്ന് നന്നായി അറിയാം. ആ ദിവസം വളരെ വ്യക്തമായി ഞാന്‍ ഇന്നും ഓര്‍ക്കുന്നു. പൂനെയിലെ ഒരു കെട്ടിടമായിരുന്നു അത്. വളരെ വൃത്തിഹീനമായ തിരക്കേറിയ ഒരിടം. നമ്മളെന്തിനാണ് ഇത്രയും വൃത്തികെട്ട ഈ കെട്ടിടത്തില്‍ വന്നതെന്നതായിരുന്നു എന്റെ ചിന്ത. അമ്മയ്ക്ക് ഇവിടെ ആരെയാ പരിചയമെന്ന് ഓര്‍ത്തു. തീര്‍ത്തും അപരിചിതയായ ഒരു ആന്റിയെ കണ്ടു. ഞാനാകെ അത്ഭുതപ്പെട്ടുപോയി. അമ്മ പറഞ്ഞു, അവര്‍ സുഹൃത്താണെന്ന്. ആന്റി എന്നെ തന്നെ കുറച്ചുനേരം നോക്കി. പിന്നെ ഞങ്ങളോട് അവരുടെ പിറകേ ചെല്ലാന്‍ ആവശ്യപ്പെട്ടു.

ഒരു കാലിയായ മുറിയില്‍ അവര്‍ എന്നെ കൊണ്ടുപോയി. അവിടെ നിലത്ത് ഒരു ബെഡ്ഷീറ്റ് മാത്രമാണുണ്ടായിരുന്നത്. ഞാന്‍ എന്തെങ്കിലും ചിന്തിക്കുന്നതിനു മുമ്പ് അവരെന്നോട് അടിവസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടു. ഞാനാകെ ആശയക്കുഴപ്പത്തിലായി. പേടിയുമുണ്ടായിരുന്നു. അപരിചിതരെ സ്വകാര്യഭാഗങ്ങള്‍ സ്പര്‍ശിക്കാന്‍ അനുവദിക്കരുതെന്ന് അമ്മ പറഞ്ഞു തന്നിരുന്നു. ഞാന്‍ അമ്മയെ നോക്കി. പക്ഷേ അമ്മ, അവര്‍ സുഹൃത്താണ്, പറയുന്നതുപോലെ അനുസരിക്കൂവെന്ന് പറഞ്ഞു. ഞാന്‍ അവര്‍ പറഞ്ഞതുപോലെ ചെയ്തു. ആന്റി പറഞ്ഞു, ‘പേടിക്കേണ്ട, അമ്മയില്ലേ ഇവിടെ, പിന്നെ ഞങ്ങളൊക്കെ ഇല്ലേ’ എന്ന്.

അമ്മയും എന്റെ അരികിലേക്ക് വന്ന് ഇരുവരും ചേര്‍ന്ന് എന്റെ കൈകള്‍ പിടിച്ചുവെയ്ക്കാന്‍ പറഞ്ഞു. എന്തിനാണ് ഇതെല്ലാമെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഭയം കാരണം ശബ്ദം പുറത്തുവന്നില്ല. അമ്മ കൈയ്യും കൂടെയുണ്ടായിരുന്ന ബന്ധു കാലും മുറുകെ പിടിച്ചിരുന്നു. ആ ആന്റി മൂര്‍ച്ഛയുള്ള ഒരു ബ്ലേഡുമായി എന്റെ കാലിനിടയിലേക്കു നീങ്ങി. പിന്നെ അസഹനീയമായൊരു വേദനയായിരുന്നു. ഞാന്‍ വേദനകൊണ്ട് പുളഞ്ഞു. ആ ആന്റി കുറച്ചു തുണികള്‍ കൊണ്ട് മുറിവില്‍ പൊതിഞ്ഞു. അമ്മ ആന്റിക്ക് എന്തൊ പൈസ കൊടുത്തു. ഞങ്ങള്‍ തിരിച്ചുപോന്നു. തിരിച്ചുവരും വഴി എന്താണ് അവര്‍ ചെയ്തതെന്ന് അമ്മയോട് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അതിലും വലിയ ചോദ്യം, എന്തിനാണ്? എന്നതായിരുന്നു. പക്ഷേ വേദനയും ഭയവും കാരണം ചോദിച്ചില്ല. തിരിച്ചുവരും വഴി അമ്മ കുറച്ചു ബലൂണുകളും വാങ്ങിത്തന്നിരുന്നു. നടന്നതൊന്നും അച്ഛനോടോ സഹോദരങ്ങളോടോ പറയരുതെന്ന് അമ്മ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഞാനൊരിക്കലും അവരോടിത് പറഞ്ഞില്ല.

ഇന്ന് ഈ പ്രായത്തിലും ആ വേദന ഞാനോര്‍ക്കുന്നു. ആ പേടിയും സങ്കടവും ഉത്തരങ്ങളില്ലാത്ത ഒരുപാട് ചോദ്യങ്ങളും ഓര്‍ക്കുന്നു. ഒരു കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ബലപ്രയോഗത്തിലൂടെ സ്പര്‍ശിക്കുന്നത് ബാലപീഡനമാണെങ്കില്‍ എന്തിനാണ് എന്റെ അമ്മ ആ അപരിചിതയെ എന്റെ ലൈംഗികാവയവം സ്പര്‍ശിക്കാന്‍ അനുവദിച്ചത്. എന്തിനാണവര്‍ എന്നെ അവിടെ കൊണ്ടുപോയത്? ഇത് എനിക്ക് ദോഷമാണെന്ന് എന്തുകൊണ്ട് അവര്‍ തിരിച്ചറിഞ്ഞില്ല?

ഞാന്‍ ചോദിച്ച ഏറ്റവും വലിയ ചോദ്യം ഇതായിരുന്നു, ‘എന്തായിരുന്നു മുറിക്കപ്പെട്ടത്?’

[ot-video][/ot-video]

RECENT POSTS
Copyright © . All rights reserved