പള്‍സര്‍ സുനി ജയിലില്‍ നിന്നും വിളിച്ചപ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നു. സുനി നേരത്തേ വിളിച്ച കാര്യം താന്‍ ദിലീപിനോട് പറഞ്ഞിരുന്നതായും അപ്പുണ്ണി പറഞ്ഞു. ജയിലില്‍ നിന്നും ദിലീപിന് സുനി എഴുതിയത് എന്ന് കരുതുന്ന എഴുത്ത് ഏലൂര്‍ ബസ് സ്റ്റാന്റില്‍ ചെന്ന് സുനിയുടെ സഹായി വിഷ്ണുവില്‍ നിന്നും കൈപ്പറ്റിയത് താനായിരുന്നു. ഇത് ദിലീപ് പറഞ്ഞിട്ടായിരുന്നെന്നും വ്യക്തമാക്കി. സുനിയുമായി ദീര്‍ഘകാലത്തെ പരിചയമുണ്ട്. മുമ്പ് നടന്‍ മുകേഷ്‌കുമാര്‍ എംഎല്‍എ യുടെ ഡ്രൈവറായിരുന്ന കാലം മുതല്‍ സുനിയുമായി അടുപ്പമുണ്ട്. അതേസമയം കേസില്‍ ഗൂഡാലോചനയെക്കുറിച്ച് തനിക്ക് കാര്യമായിട്ട് ഒരു വിവരവും അറിയില്ലെന്നും പറഞ്ഞു.

അതേസമയം ഗൂഡാലോചനയില്‍ ദിലീപിനെ കുരുക്കാനുള്ള ഒരു മൊഴിയും അപ്പുണ്ണിയില്‍ നിന്നും പോലീസിന് കിട്ടിയില്ല. കൃത്യം നടന്നു കഴിഞ്ഞുളള വിശദാംശങ്ങളാണ് അപ്പുണ്ണിയില്‍ നിന്നും കിട്ടിയത്. അപ്പുണ്ണിയുടെ മൊഴി വിശദമായി പരിശോധിച്ചതിന് ശേഷം ഇയാളെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. കേസില്‍ നേരത്തേ ചോദ്യം ചെയ്തപ്പോള്‍ കാവ്യാമാധവന്റെയും ഇപ്പോള്‍ കിട്ടിയ അപ്പുണ്ണിയുടെയും മൊഴികളിലെ വൈരുദ്ധ്യത്തിലൂടെ മുന്നേറാണ് പോലീസിന്റെ പദ്ധതി. മൂന്നാഴ്ചയോളം ഒളിവില്‍ കഴിഞ്ഞ ശേഷം കഴിഞ്ഞ ദിവസം വളരെ നാടകീയമായിട്ടായിരുന്നു അപ്പുണ്ണി ആലുവ പോലീസ് ക്‌ളബ്ബിലെത്തിയത്.

അതിനിടെ, ശരിയായ മുന്നൊരുക്കത്തോടെയല്ല സുനില്‍ കുമാര്‍ (പള്‍സര്‍ സുനി) കൃത്യം നിര്‍വഹിച്ചതെന്നാണു പോലീസിന്റെ നിഗമനം. സംഭവത്തിനു ശേഷം സുനി നടത്തിയ നീക്കത്തിലെ പോരായ്മകളാണു പോലീസിനെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇയാള്‍ തന്റെ മൊെബെല്‍ ഫോണുകള്‍ മൂക്കന്നൂരുള്ള അഭിഭാഷക ദമ്പതികള്‍ക്കാണു െകെമാറിയത്. ഇവരുമായുള്ള മൂന്‍പരിചയം മാത്രമാണിതിനു പിന്നിലെന്നു തെളിഞ്ഞിട്ടുണ്ട്. ഈ മൊെബെല്‍ ഫോണുകള്‍ കോടതിയില്‍ ഹാജരാക്കിയ അഭിഭാഷകന്‍ കേസില്‍ സാക്ഷിയുമാണ്. കേസുണ്ടാകുമെന്ന പ്രതീക്ഷയില്ലാത്തതാണു സുനിയെ ആശയക്കുഴപ്പത്തിലാക്കിയതെന്നു പോലീസ് കണക്കുകൂട്ടുന്നു.

മെമ്മറി കാര്‍ഡ് പുഴയിലെറിഞ്ഞുവെന്നായിരുന്നു സുനിയുടെ ആദ്യ മൊഴി. തന്റെ വക്കീലായ പ്രതീഷ് ചാക്കോയ്ക്കു നല്‍കിയെന്ന് പിന്നീടു മാറ്റിപ്പറഞ്ഞു. ഒടുവില്‍ പറഞ്ഞത് അത് ദിലീപിന്റെ ഭാര്യ കാവ്യയുടെ കാക്കനാട്ടെ ഓണ്‍െലെന്‍ വസ്ത്ര സ്ഥാപനമായ ‘ലക്ഷ്യ’യിലെത്തി െകെമാറിയെന്നാണ്. ദിലീപിന്റെ അറസ്റ്റ് െവെകിയതു മൂലം സുപ്രധാന തെളിവുകള്‍ ഒളിപ്പിക്കാന്‍ മതിയായ സമയം കിട്ടിയെന്നും വിലയിരുത്തലുണ്ട്. സംഭവത്തിനു പിന്നിലെ ശക്തമായ ഗൂഢാലോചന തെളിയിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.