India

അരുവിക്കര എംഎല്‍എ ശബരീനാഥിന്‍റെയും സബ് കലക്ടര്‍ ആയ ദിവ്യ എസ് അയ്യരുടെയും വിവാഹം ലളിതമായ ചടങ്ങുകളോടെ നടന്നു.വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമായിരുന്നു ഇവരുടെ വിവാഹം. കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തിയിലുള്ള കുമാരകോവിലിൽവച്ചു നടന്ന ലളിതമായ വിവാഹത്തിൽ ശ്രദ്ധേയമായത് സബ്കലക്ടറുടെ കീർത്തനാലാപനം. സുബ്രഹ്മണ്യനെ വണങ്ങുന്ന കനവും നിനവാകുമോ എന്ന കീർത്തനം സബ്കലക്ടർ ആലപിച്ചപ്പോൾ ചുറ്റുംകൂടിനിന്നവരുടെ മനസിലും ജീവിതം മംഗളമാകാനുള്ള പ്രാർഥനകൾ മാത്രം. സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിച്ചുതരണമേ എന്ന് അർഥം വരുന്ന സ്തുതി പാട്ടുകാരികൂടിയായ ദിവ്യ എസ് അയ്യർ പാടിയപ്പോൾ കർണ്ണാമൃതമായി. താലികെട്ട് കഴിഞ്ഞ ഉടനേ ആയിരുന്നു ഭഗവാന് ദിവ്യ സംഗീതാർച്ചന നടത്തിയത്. കലാകാരിയായ ദിവ്യ വിവാശേഷവും കലയെ വിട്ടൊരു കളിയ്ക്കില്ലെന്ന് തെളിയിക്കുകയായിരുന്നു.

എംഎൽഎ ഐഎഎസ് ഓഫിസറെ വിവാഹം കഴിക്കുന്നുവെന്ന കാര്യത്തിന് വൻ വാർത്താ പ്രാധാന്യമാണു ലഭിച്ചത്. വിവാഹത്തെ ഏറെ വ്യത്യസ്തമാക്കാൻ നിരവധി കാര്യങ്ങളാണ് ഇരുവരും ചെയ്തതും. വിവാഹത്തിന് അതിഥികളായി എത്തുന്നവർക്ക് വൃക്ഷത്തൈ വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട്. വിവാഹ സൽക്കാരത്തിൽ പ്ലാസ്റ്റിക്കും പൂർണമായി ഒഴിവാക്കി.

അതിഥികളെ സ്വീകരിക്കാൻ വാഴത്തട വിളക്കുകൾ, അരുവിക്കര മണ്ഡലത്തിലെ കോട്ടൂർ ആദിവാസി മേഖലയിലെ സാംസ്കാരിക കേന്ദ്രമായ ഉറവ് കലാ – സാംസ്കാരിക കേന്ദ്രം പ്രവർത്തകരാണ് വിവാഹ പന്തൽ ഒരുക്കിയത്. വാഴത്തടയും ഈറയും കുരുത്തോലയും ചേരുന്ന വിവാഹ പന്തൽ ആണിത്. ഒപ്പം ഫൈൻ ആർട്സ് കോളജിലെ വിദ്യാർത്ഥികൾ വരച്ച  കേരളത്തിന്റെ സാംസ്കാരിക തനിമ നിറയുന്ന ചിത്രങ്ങളും ഇതിനൊപ്പം ചേർക്കും. വിവാഹ സൽക്കാരത്തിന് ദോശയും കപ്പയും മധുരവും ഉൾപ്പെടുത്തി ലഘുവായ ഭക്ഷണവുമാണുള്ളത്.

ന്യൂഡല്‍ഹി: ഗോസംരക്ഷണത്തിന്റേയും ഗോഭക്തിയുടെയും പേരിലുള്ള അക്രമവും കൊലപാതകങ്ങളും അംഗീകരിക്കാനാവില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിന്റെ ഭാഗമായുള്ള ആശ്രം ഗോശാലാ ട്രസ്റ്റിന്റെ 100-ാം വാര്‍ഷികാഘോഷച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം ആക്രമസംഭവങ്ങളെ മഹാത്മാഗാന്ധി അംഗീകരിച്ചിരുന്നില്ല. ആര്‍ക്കും നിയമം െകെയിലെടുക്കാന്‍ അവകാശമില്ല. നമ്മള്‍ അഹിംസയുടെ നാട്ടുകാരാണ്. അക്രമം ഒന്നിനും പരിഹാരമല്ല. ഗോരക്ഷയുടെ മാര്‍ഗങ്ങള്‍ മഹാത്മാഗാന്ധിയും വിനോബാഭാവെയും കാട്ടിത്തന്നിട്ടുണ്ട്. ഗാന്ധിജി സ്വപ്‌നം കണ്ട ഇന്ത്യയ്ക്കായി ഒറ്റക്കെട്ടായി നില്‍ക്കാം. അവിടെ അക്രമങ്ങള്‍ക്കു സ്ഥാനമില്ല- മോഡി പറഞ്ഞു. ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങള്‍ക്കെതിരേ കഴിഞ്ഞ ഓഗസ്റ്റിലും മോഡി പ്രസ്താവന നടത്തിയിരുന്നെങ്കിലും സ്ഥിതിഗതികളില്‍ മാറ്റമുണ്ടായിരുന്നില്ല. അതേസമയം, ഇന്ത്യയില്‍ മുസ്ലിംകള്‍ക്ക് അരക്ഷിതാവസ്ഥയുടെ സാഹചര്യമില്ലെന്നു കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.

വഖഫ് ബോര്‍ഡ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമശ്രദ്ധ കിട്ടാനും സര്‍ക്കാരിന്റെ വികസനപദ്ധതികളെ തകിടം മറിക്കാനും ചിലര്‍ നടത്തുന്ന അക്രമങ്ങളെ നിയമപരമായി നേരിടും. ഗോരക്ഷയുടെ പേരിലുണ്ടായ അക്രമങ്ങള്‍ക്കെല്ലാം പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും അദേഹം പറഞ്ഞു.

എന്നാല്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ഝാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ നരഹത്യ നടന്നു. വാഹനത്തില്‍ ബീഫ് കടത്തിയെന്നാരോപിച്ചാണ് ഒരുസംഘമാളുകള്‍ യുവാവിനെ തല്ലിക്കൊന്നത്. രാംഗഡ് ജില്ലയിലെ ബജര്‍താന്‍ഡ് ഗ്രാമത്തിലാണു സംഭവം. അസ്ഗര്‍ അന്‍സാരിയെന്ന യുവാവാണ് അതിക്രൂര മര്‍ദനത്തിനിരയായി മരിച്ചത്.

സ്വന്തം മാരുതി വാനില്‍ സഞ്ചരിക്കുന്നതിനിടെ വാഹനം തടഞ്ഞ് അന്‍സാരിയെ വലിച്ചുപുറത്തിറക്കി ആക്രമിക്കുകയായിരുന്നു. സംഘടിത മര്‍ദനത്തില്‍ ബോധരഹിതനായ അന്‍സാരിയെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മാംസവ്യാപാരമേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന അന്‍സാരിയെ ലക്ഷ്യമിട്ട് വ്യക്തമായ പദ്ധതിയോടെ ആസൂത്രണം ചെയ്ത ആക്രമണമാണ് അരങ്ങേറിയതെന്നു സംശയിക്കത്തക്ക തെളിവുകള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു. അക്രമികളെ തിരിച്ചറിഞ്ഞെന്നും അന്‍സാരിയുമായി വ്യാപാരബന്ധമുള്ളവരാണു പിന്നിലെന്നും വ്യക്തമാക്കിയ പോലീസ് ഇയാളുടെ വാഹനത്തില്‍ ബീഫുണ്ടായിരുന്നോയെന്നു സ്ഥിരീകരിക്കാന്‍ തയാറായില്ല.

വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമായി അരുവിക്കര എംഎൽഎ ശബരിനാഥിന്റെയും തിരുവനന്തപുരം സബ്കലക്ടർ ദിവ്യ.എസ്. അയ്യരുടെയും വിവാഹം. പൊന്നുകൊണ്ടു മൂടിയ വധൂസങ്കൽപങ്ങളാണ് കേരളീയ വിവാഹങ്ങളിലേറെയും. എന്നാൽ ജീവിതം പോലെ തന്നെ വിവാഹവും ലാളിത്യത്തിന്റെ നേർസാക്ഷ്യമാക്കുകയാണ് കെ.എസ്.ശബരീനാഥന്‍ എംഎല്‍എയും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യർ ഐഎഎസും. അങ്ങനെ കാത്തുകാത്തിരുന്ന ആ വിവാഹം വന്നെത്തി. ദിവ്യ എസ് അയ്യർ ശബരീനാഥിന്റെ സ്വന്തമായി .കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തിയിലുള്ള കുമാരകോവിലിൽവച്ചു നടന്ന ലളിതമായ വിവാഹത്തിൽ ശ്രദ്ധേയമായത് സബ്കലക്ടറുടെ കീർത്തനാലാപനം. സുബ്രഹ്മണ്യനെ വണങ്ങുന്ന കനവും നിനവാകുമോ എന്ന കീർത്തനം സബ്കലക്ടർ ആലപിച്ചപ്പോൾ ചുറ്റുംകൂടിനിന്നവരുടെ മനസിലും ജീവിതം മംഗളമാകാനുള്ള പ്രാർഥനകൾ മാത്രം. സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിച്ചുതരണമേ എന്ന് അർഥം വരുന്ന സ്തുതി പാട്ടുകാരികൂടിയായ ദിവ്യ എസ് അയ്യർ പാടിയപ്പോൾ കർണ്ണാമൃതമായി. താലികെട്ട് കഴിഞ്ഞ ഉടനേ ആയിരുന്നു ഭഗവാന് ദിവ്യ സംഗീതാർച്ചന നടത്തിയത്. കലാകാരിയായ ദിവ്യ വിവാശേഷവും കലയെ വിട്ടൊരു കളിയ്ക്കില്ലെന്ന് തെളിയിക്കുകയായിരുന്നു.

എംഎൽഎ ഐഎഎസ് ഓഫിസറെ വിവാഹം കഴിക്കുന്നുവെന്ന കാര്യത്തിന് വൻ വാർത്താ പ്രാധാന്യമാണു ലഭിച്ചത്. വിവാഹത്തെ ഏറെ വ്യത്യസ്തമാക്കാൻ നിരവധി കാര്യങ്ങളാണ് ഇരുവരും ചെയ്തതും. വിവാഹത്തിന് അതിഥികളായി എത്തുന്നവർക്ക് വൃക്ഷത്തൈ വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട്. വിവാഹ സൽക്കാരത്തിൽ പ്ലാസ്റ്റിക്കും പൂർണമായി ഒഴിവാക്കി.

അതിഥികളെ സ്വീകരിക്കാൻ വാഴത്തട വിളക്കുകൾ, അരുവിക്കര മണ്ഡലത്തിലെ കോട്ടൂർ ആദിവാസി മേഖലയിലെ സാംസ്കാരിക കേന്ദ്രമായ ഉറവ് കലാ – സാംസ്കാരിക കേന്ദ്രം പ്രവർത്തകരാണ് വിവാഹ പന്തൽ ഒരുക്കിയത്. വാഴത്തടയും ഈറയും കുരുത്തോലയും ചേരുന്ന വിവാഹ പന്തൽ ആണിത്. ഒപ്പം ഫൈൻ ആർട്സ് കോളജിലെ വിദ്യാർത്ഥികൾ വരച്ച കേരളത്തിന്റെ സാംസ്കാരിക തനിമ നിറയുന്ന ചിത്രങ്ങളും ഇതിനൊപ്പം ചേർക്കും. വിവാഹ സൽക്കാരത്തിന് ദോശയും കപ്പയും മധുരവും ഉൾപ്പെടുത്തി ലഘുവായ ഭക്ഷണവുമാണുള്ളത്.

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച സ്വഛ് ഭാരത് പദ്ധതിക്ക് നാണക്കേടുണ്ടാക്കി കേന്ദ്രമന്ത്രി പൊതു സ്ഥലത്ത് മൂത്രമൊഴിച്ചു. കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിങ് ആണ് കേന്ദ്രത്തെയും ബിജെപിയെയും നാണക്കേടിലാക്കിയിരിക്കുന്നത്. മന്ത്രി മൂത്രമൊഴിക്കുന്ന ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്തു. സുരക്ഷ ജീവനക്കാര്‍ക്ക് സമീപം മതിലിനോട് ചേര്‍ന്ന് കേന്ദ്ര മന്ത്രി മൂത്രമൊഴിക്കുന്ന ദൃശ്യമാണ് പ്രചരിക്കപ്പെട്ടത്.
ബീഹാറിലെ കിഴക്കന്‍ ചമ്പാരണ്‍ മണ്ഡലത്തിലെ മോതിഹാരിയില്‍ മന്ത്രി അടുത്തിടെ സന്ദര്‍ശനം നടത്തിയപ്പോഴെടുത്ത ഫോട്ടോയാണിതെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം ഇത് രണ്ടാം തവണയാണ് രാധാ മോഹന്‍ സിംഗ് വിവാദത്തില്‍ അകപ്പെടുന്നത്. മധ്യപ്രദേശില്‍ അഞ്ച് കര്‍ഷകരെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയതിന്റെ ഞെട്ടലില്‍ രാജ്യം നില്‍ക്കെ ഇദ്ദേഹം യോഗ ഗുരു ബാബാ രംദേവിനൊപ്പം യോഗ പരിശീലന പരിപാടിയില്‍ പങ്കെടുത്തതും വിവാദമായിരുന്നു.

കോഴിക്കോട് സ്വദേശിയായ വീട്ടമ്മ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം പോയതായി സൂചന. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഇവരെ കാണാതായതായി പോലീസിന് പരാതി ലഭിച്ചിരുന്നു.
കോഴിക്കോട് കുണ്ടൂപറമ്പ് സ്വദേശിനിയായ കെ.ദീപ്തി, ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ ശിഖ എന്നിവരെയാണ് കാണാതായത്. ഫേസ്ബുക്കിലുള്ള യുവാവുമായി ദീപ്തി പ്രണയത്തിലായിരുന്നെന്നാണ് പോലീസ് സംശയിക്കുന്നത്.</p>
<p>പല സ്ത്രീകളേയും കെണിയില്‍ വീഴ്ത്തുന്ന യുവാവാണ് തിരോധാനത്തിന് പിന്നില്ലെന്നാണ് പൊലീസിന്റെ നിഗമനം. യുവതിയുടെ അക്കൗണ്ടിലെ പണം മുഴുവന്‍ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്.
സ്ത്രീയുടെ ഭര്‍ത്താവ് കെ.ടി.പ്രമോദ് വര്‍ക് ഷോപ്പ് ജീവനക്കാരനാണ്. മുത്ത മകന്‍ സഞ്ജയ് പത്താംക്ലാസിലും. വീടുവിട്ടിറങ്ങുകയാണെന്ന ദീപ്തിയുടെ കുറിപ്പും കണ്ടെടുത്തു.
അതേസമയം, ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവിന്റെ ചിത്രമോ, ഫോണ്‍ നമ്പറോ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ദീപ്തി ബന്ധപ്പെട്ടിരുന്ന രഹസ്യ മൊബൈല്‍ നമ്പറിന്റെ കണക്ഷന്‍ എടുത്തതാകട്ടെ ഭര്‍ത്താവിന്റെ പേരിലും. ഈ നമ്പറില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ ഇടുക്കിയിലെ ഒരു യുവതിക്ക് പോയിരുന്നു. ഈ യുവതിയെ ബന്ധപ്പെട്ടപ്പോഴാണ് യുവാവ് ഒരു തട്ടിപ്പുകാരനാണെന്ന് പൊലീസിന് ബോധ്യപ്പെട്ടത്. ഇടുക്കി സ്വദേശിനിയായ യുവതിയോടും ഈ യുവാവ് വിവാഹ വാഗ്ദാനം നല്‍കിയിരുന്നു. ദീപ്തിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പൊലീസും പരിശോധിച്ചു. സുഹൃത്തുക്കളുടെ പട്ടിക പുറത്തു കാണാത്ത രീതിയിലാണ്. വീട്ടമ്മമാരെ കെണിയില്‍ വീഴ്ത്തി പണം തട്ടുന്ന വിരുതനെ കണ്ടെത്താന്‍ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

റാഞ്ചി: വീടിനു പുറത്ത് പശുവിന്റെ ജഡം കണ്ടെത്തിയെന്നാരോപിച്ച് ജനക്കൂട്ടം വീടിന് തീവയ്ക്കുകയും വീട്ടുടമയെ മര്‍ദ്ദിച്ച് അവശനാക്കുകയും ചെയ്തു. ജാര്‍ഖണ്ഡിലെ ദിയോരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ബരിയ ഗ്രാമത്തില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.

ഉസ്മാന്‍ അന്‍സാരി എന്നയാളാണ് അക്രമത്തിന് ഇരയായത്. ഇയാളുടെ വീടിനു സമീപം ഒരു പശുവിന്റെ ജഡം കണ്ടതിനെ തുടര്‍ന്ന് ഒരു സംഘം ആളുകള്‍ ആക്രമണം നടത്തുകയായിരുന്നു. അന്‍സാരിയെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം വീടിന് തീവെക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തി പോലീസ് സംഘമാണ് അന്‍സാരിയെയും കുടുംബാംഗങ്ങളെയും ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ച പോലീസിനെ തടയുകയും പോലീസിനു നേരെ കല്ലേറ് നടത്തുകയും ചെയ്തു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ആകാശത്തേയ്ക്ക് നിരവധി തവണ നിറയൊഴിച്ചതായി പോലീസ് വക്താവ് എഡിജി ആര്‍ കെ മല്ലിക് പറഞ്ഞു.

പോലീസ് വെടിവെപ്പില്‍ കൃഷ്ണ പണ്ഡിറ്റ് എന്നയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമികളുടെ കല്ലേറില്‍ 50ല്‍ അധികം പോലീസുകാര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം നിലനില്‍ക്കുന്ന ഈ പ്രദേശത്ത് ഇരുന്നൂറിലേറെ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കായി പ്രമുഖ അഭിഭാഷകന്‍ ബി.ഐ ആളൂർ ഹാജരാകും . കേസില്‍ തനിക്കായി ഹാജരാകണമെന്ന് സുനിയുടെ ആവശ്യപ്രകാരമാണ് ആളൂര്‍ വക്കാലത്ത് ഏറ്റെടുക്കാനൊരുങ്ങുന്നത്. ഇതിന് മുന്നോടിയായി ഇന്ന് കാക്കനാട്ടെ ജില്ലാ ജയിലെത്തി ആളൂര്‍ പള്‍സര്‍ സുനിയെ കാണും. കഴിഞ്ഞ ദിവസം ആളൂരിന്റെ അടുത്ത സുഹൃത്തായ അഭിഭാഷകന്‍ സുനിയെ ജയിലിലെത്തി കണ്ടിരുന്നു. എന്നാല്‍, വക്കാലത്ത് ഒപ്പിട്ടുവാങ്ങാന്‍ ജയിലധികൃതര്‍ സമ്മതിച്ചില്ല. ഇക്കാരണത്താലാണ് താന്‍ നേരിട്ട് സുനിയെ കാണുന്നത്.

അതേസമയം, ദിലീപിന് പള്‍സര്‍ സുനി എഴുതിയെന്ന് കരുതുന്ന കത്തില്‍ താന്‍ ഒരാഴ്ച കഴിഞ്ഞ് അഭിഭാഷകനെ മാറ്റുമെന്ന് പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആളൂരിന്റെ രംഗപ്രേവശനം കത്തിന്റെ ആധികാരികത ഉയര്‍ത്തുന്നുണ്ട്. നിലവില്‍ ഈ കത്തിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പള്‍സര്‍ സുനി ജയിലിലെ ലാന്‍ഡ് ഫോണില്‍ നിന്ന് വിളിച്ചിട്ടുള്ള കോളുകള്‍ അന്വേഷണ സംഘം പരിശോധിച്ചു  വരികയാണ്.

 

തിരുവനന്തപുരം: ടി.പി.സെന്‍കുമാര്‍ വിരമിക്കുന്നതോടെ ലോക്‌നാഥ് ബെഹ്‌റ വീണ്ടും പോലീസ് മേധാവിയുടെ പദവിയിലേക്ക്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ബെഹ്‌റയുടെ തിരിച്ചുവരവില്‍ തീരുമാനമായി. സെലക്ഷന്‍ കമ്മിറ്റി റിപ്പോര്‍ട്ട് മന്തിസഭായോഗം അംഗീകരിക്കുകയായിരുന്നു. ഇന്നലെയാണ് പോലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നത്. നളിനി നെറ്റോ അധ്യക്ഷയായ സമിതി ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പേര് ശുപാര്‍ശ ചെയ്യുകയായിരുന്നു.

ജേക്കബ് തോമസ്, ഋഷിരാജ് സിങ് എന്നിവരുടെ പേരുകളും ഡിജിപിയി നിയമിക്കുന്ന സമിതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവരുള്‍പ്പെട്ടതാണ് സെലക്ഷന്‍ കമ്മിറ്റി. വെളളിയാഴ്ചയാണ് നിലവിലെ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ വിരമിക്കുന്നത്. അന്നുതന്നെ ബെഹ്റ ചുമതലയേല്‍ക്കും. പൊലീസ് മേധാവിയായി തെരഞ്ഞെടുത്ത കാര്യം തന്നെ ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടില്ലെന്നായിരുന്നു ബെഹ്‌റയുടെ ആദ്യ പ്രതികരണം.

അങ്ങനെ തീരുമാനിച്ചെങ്കില്‍ സന്തോഷമെന്നും അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും പകുതിയില്‍ നിര്‍ത്തിയ കാര്യങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ വിജിലന്‍സ് മേധാവിയാണ് ബെഹ്‌റ. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സെന്‍കുമാര്‍ പൊലീസ് തലപ്പത്ത് തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് ആ പദവി വഹിച്ചിരുന്ന ബെഹ്‌റ വിജിലന്‍സ് ഡയറക്ടറായി നിയമിക്കപ്പെട്ടത്.

പ്രധാനമന്ത്രി നരേന്ദ്രമോഡി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സമയത്ത് ഒക്കെ രസകരമായ എന്തെങ്കിലും ട്രോളന്മാര്‍ക്കായി ലഭിക്കും. ഇത്തവണയും മോഡി പതിവ് തെറ്റിച്ചില്ലെന്നാണ് അന്താരാഷ്ട്ര സംസാരം.. പോര്‍ച്ചുഗലിലെത്തിയ പ്രധാനമന്ത്രിയുടെ ലിസ്ബണ്‍ സന്ദര്‍ശനത്തിനിടെയുണ്ടായ സംഭവത്തിന്റെ വീഡിയോയാണ് ഇത്തവണ ഇതിനാധാരം. ക്യാമറാമാന്‍മാര്‍ എത്താത്തതിനാല്‍ മോദി കാറില്‍ നിന്നും ഇറങ്ങാന്‍ തയ്യാറായില്ലെന്ന് പോര്‍ച്ചുഗീസ് മാധ്യമങ്ങളെ ഉദ്ദരിച്ച് ‘ജനതാ കാ റിപ്പോര്‍ട്ടര്‍’ പറയുന്നു.

നരേന്ദ്ര മോഡി ലിസ്ബണിലെ ക്യാന്‍സര്‍ റിസര്‍ച്ച് ആന്‍ഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ എത്തിയപ്പോഴാണ് സംഭവം. മോഡിയുടെ വാഹനവ്യൂഹം ക്യാന്‍സര്‍ സെന്ററിനു മുന്നില്‍ വന്നു നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി വാഹനത്തിന്റെ ഡോര്‍ തുറക്കുന്നുമുണ്ട്. എന്നാല്‍ മോഡി വാഹനത്തില്‍ നിന്ന് ഇറങ്ങുന്നില്ല.
ഇതിനിടെ ഒരു ഉദ്യോഗസ്ഥന്‍ ഡോര്‍ തുറക്കുന്നത് തടഞ്ഞ് മറുവശത്തേക്ക് കൈചൂണ്ടി എന്തോ പറയുന്നതും വീഡിയോയില്‍ കാണാം. ഉടനെ രണ്ടു ക്യാമറാമാന്‍മാര്‍ കാറിനടുത്തേക്ക് ഓടിയെത്തി ഫോട്ടോ എടുക്കാന്‍ തയ്യാറെടുക്കുന്നു. ഒരു ഉദ്യോഗസ്ഥന്‍ കാറിന്റെ വാതില്‍ തുറന്ന് മോഡിയോട് സംസാരിക്കുന്നതും ദൃശ്യത്തില്‍ കാണാം. ഇതിന് പിന്നാലെയാണ് മോഡി കാറില്‍ നിന്നിറങ്ങുന്നതും

ഇതിനെ അടിസ്ഥാനത്തിലാണ് മോഡി കാറില്‍ നിന്നുമിറങ്ങാതെ മാധ്യമങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു എന്ന് അടക്കം പറച്ചില്‍. വീഡിയോ വൈറലായതോടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് പുറമേ ഇന്ത്യന്‍ മാധ്യമങ്ങളും മോഡിയുടെ ക്യാമറ കാത്തിരിപ്പിന് പിറകെയാണ്….

 

മോദിയുടെ താത്പര്യം നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിനു കാരണമായിട്ടുണ്ട്. ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ക്യാമറയ്ക്കും തനിക്കുമിടയില്‍ വന്ന സക്കര്‍ബര്‍ഗിനെ മോഡി ഒരു വശത്തേക്ക് പിടിച്ചു മാറ്റുന്നത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു.

.

ഉത്തരാഖണ്ഡിലെ ഋഷികേശ് – ബദ്രിനാഥ് ദേശീയപാതയിൽ ഗ്യാസ് ട്രക്ക് പൊട്ടിത്തെറിച്ചു. ഇൻഡേൻ ഗ്യാസ് സിലിണ്ടറുകളുമായി പോവുകയായിരുന്ന ട്രക്കാണ് പൊട്ടിത്തെറിച്ചത്. ഖാങ്ക്രയിൽ ഇന്നു രാവിലെയുണ്ടായ അപകടത്തെത്തുടർന്നു ബദരീനാഥിലേക്കുള്ള ചാര്‍ ദാം യാത്ര തടസപ്പെട്ടു.

ഒന്നിൽ കൂടുതൽ തവണ സ്ഫോടന ശബ്ദം കേട്ടതായി ആളുകൾ പറഞ്ഞു. എന്നാൽ എങ്ങനെയാണ് സ്ഫോടനം ഉണ്ടായതെന്ന് അറിവായിട്ടില്ല.

Copyright © . All rights reserved