നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് അഞ്ജലി നായർ. 1994 ൽ പുറത്തിറങ്ങിയ മാനത്തേരായിരുന്നു താരത്തിന്റെ ആദ്യ ചിത്രം. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ടുവിലെ സരിത എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. അഞ്ചു സുന്ദരികൾ, നെല്ലു, കോട്ടി, ആട്, ലൈല ഓ ലൈല, പുള്ളിക്കാരൻ സ്റ്റാറ, ചങ്ക്‌സ്, മണിയറയിലെ അശോകൻ തുടങ്ങി മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഞ്ജലി അഭിനയിച്ചിട്ടുണ്ട്. നടിയും മോഡലുമായ താരം ചില ഷോട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ തമിഴ് ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഒരു നടൻ പ്രൊപ്പോസ് ചെയ്തതിനെ കുറിച്ചും തുടർന്ന് പ്രണയം നിരസിച്ചതിന്റ പേരിൽ അയാളിൽനിന്നും തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകളെകുറിച്ചും ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 2009 ൽ താൻ ആദ്യമായി ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് ആ ചിത്രത്തിന്റെ സഹനിർമാതാവും ചിത്രത്തിലെ വില്ലനുമായ വ്യക്തി തന്നോട് പ്രണയാഭ്യർത്ഥ നടത്തിയെന്നാണ് അഞ്ജലി പറയുന്നത്. തന്റെ ചേച്ചിയും സിനിമ നടിയായിരുന്നു അവൾ ഭരതരാജിനെ വിവാഹം കഴിച്ച് തമിഴ് നാട്ടിൽ സെറ്റിൽഡ് ആയിരിന്നു അതുപോലെ താനും അയാളെ വിവാഹം ചെയ്യണമെന്നായിരുന്നു അയാളുടെ ആവശ്യമെന്ന് അഞ്ജലി പറയുന്നു.
പക്ഷെ അവിടുത്തെ രീതികൾ തനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു നാട്ടിൽ കുടുംബംമായി ജീവിക്കാനായിരുന്നു താൻ ആഗ്രഹിച്ചത്. എന്നാൽ ഷൂട്ടിംഗ് സെറ്റിലും പലയിടത്തും അയാൾ തന്നെ ശല്യം ചെയ്തുകൊണ്ടിരുന്നു. തന്റെ വണ്ടി തടഞ്ഞു വയ്ക്കൽ ബാഗ് എടുത്തു മാറ്റൽ തുടങ്ങി തന്നെ തള്ളിയിടുകപോലും അയാൾ ചെയ്തിരുന്നു. ഒടുവിൽ അയാളെ ഭയന്ന് താൻ പോലീസ് പ്രൊട്ടക്ഷൻ പോലും ആവശ്യപ്പെട്ടിരുനെന്നു അഞ്ജലി പറയുന്നു.
ട്രെയിനിൽ നിന്നും കൊണ്ടുപോയ ബാഗ് അയാളുടെ അനുജത്തി എത്തിച്ചുതരാമെന്നു പറഞ്ഞിരുന്നു. അനുജത്തി തന്നെ അയാളുടെ വീട്ടിലേക്ക് വിളിച്ചു. പക്ഷെ അവിടെ എത്തിയപ്പോൾ അയാൾ മലേഷ്യയിൽ ഒരു ഷൂട്ടിനുപോയെന്നായിരുന്നു തന്നോട് പറഞ്ഞത്. സിനിമയുടെ പോസ്റ്റർ കാണിച്ചു തരാമെന്നു പറഞ്ഞ് അവർ തന്നെ വീട്ടിനകത്തേക്ക് കൊണ്ടുപോയി വാതിലടച്ചു. അപ്പോൾ അയാൾ അകത്തുണ്ടായിരുന്നു. ആദ്യം അയാളുടെ കയ്യിലുണ്ടായിരുന്ന വടികൊണ്ട് തന്നെ അടിച്ചു. കയ്യിൽ കത്തിയുമുണ്ടായിരുന്നു.
തന്റെ അമ്മയും മറ്റുള്ളവരും പുറത്തുണ്ടായിരുനെങ്കിലും വിളിക്കാൻ പേടിയായിരുന്നു. അയാളുടെ സിനിമയിൽ താൻ നായികയാവണമെന്ന് പറഞ്ഞ് കുറേ മുദ്ര പത്രങ്ങളിൽ അയാൾ തന്നെ കൊണ്ട് ഒപ്പിടിപ്പിച്ചു. ഒരു പ്രണയ ലേഖനവും തന്നെകൊണ്ട് എഴുതിപ്പിച്ചു. അതിനിടയിൽ എപ്പോഴോ ഫോൺ കൈയിൽ കിട്ടിയപ്പോൾ അമ്മയെ വിളിച്ചു. ഭാഗ്യം കൊണ്ട് താൻ രക്ഷപെട്ടെന്ന് താരം പറയുന്നു.
ജോൺ കെ.എരുമേലി (83) അന്തരിച്ചു. ദീർഘകാലം സി.പി.ഐ (എം.എൽ) ലിബറേഷൻ സംസ്ഥാന ലീഡിംഗ് ടീം സെക്രട്ടറിയായി പ്രവർത്തിച്ചു. കവി, കഥാകൃത്ത്, പത്രപ്രവർത്തകൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. 1988ൽ ബീഹാറിൽ നടന്ന പാർട്ടിയുടെ നാലാം പാർട്ടി കോൺഗ്രസ്സ് മുതൽ പ്രതിനിധിയായി പങ്കെടുത്തു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സന്ദർശിച്ചിട്ടുണ്ട്. 1960-70 കാലഘട്ടത്തിൽ ഇടമറുകിനൊപ്പം കേരള യുക്തിവാദി സംഘത്തിൽ പ്രവർത്തിച്ചു. ലിബറേഷൻ്റെ കോട്ടയം ജില്ലാ കമ്മറ്റിയിൽ അംഗമായി പ്രവർത്തിച്ചു.
1972 ൽ എരുമേലി കനകപ്പലം പോസ്റ്റോഫിസിൽ പോസ്റ്റ്മാനായി പ്രവർത്തിച്ചു. പിന്നീട് ജോലി രാജിവച്ച് മുഴുവൻ സമയ സാമൂഹിക രാഷ്ട്രിയ പ്രവർത്തകനായി. കൊച്ചിയിൽ 2013 ൽ നടന്ന ജിം വിരുദ്ധ സമരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ പോയി.
ജനകീയ ശബ്ദം, എം.എൽ സന്ദേശം എന്നീ മാസികയുടെ എഡിറ്ററായും പ്രവർത്തിച്ചു. പ്രസിദ്ധീകരിച്ച കൃതികൾ:- പൗര മൃഗങ്ങൾ (കഥകൾ) മതവും, മാക്സിസവും (പഠനം) അയ്യൻകാളി കേരള ചരിത്രനിർമ്മിതിയിൽ (പഠനം) കാറൽ മാക്സ്, എംഗൽസ്, ഹോ ചി മിൻ (ജീവചരിത്രം) കമ്യൂണിസ്റ്റ് മാനിഫെസ് റ്റോ ചരിത്രപരമായ വായന (പഠനം) തീപ്പക്ഷികളുടെ കോളനി (നോവൽ) വസന്തം വീണ്ടും വരാതിരിക്കില്ല (കവിത) ചാരുമജുംദാർ (എഡിറ്റർ) പാലക്കാട് ജംഗ്ഷൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു.(കഥകൾ) വന്ന വഴി ( ആത്മകഥ )
ഭാര്യ: – അമ്മിണിക്കുട്ടി. മക്കൾ: രാജേഷ് കെ.എരുമേലി (പത്രപ്രവർത്തകൻ) മുകേഷ് (ബിസ്സിനസ്സ്) . മരുമക്കൾ: സ്നേഹലത, സിന്ധു . ശവസംസ്ക്കാര ചടങ്ങുകൾ 13 – 2 – 2023 തിങ്കളാഴ്ച രാവിലെ 11 മണിക്ക് മുണ്ടക്കയം പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന വാനമ്പാടി എന്ന പരമ്പരയിൽ പദ്മിനി പപ്പി എന്ന കഥാപത്രത്തെ അവരിപ്പിച്ചുകൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് സുചിത്ര നായർ. വാനമ്പാടിയിൽ ഒരു വില്ലത്തിയുടെ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവേഴ്‌സുള്ള താരം തന്റെ പുത്തൻ ചിത്രങ്ങളും ഫോട്ടോ ഷൂട്ട് വീഡിയോയും പങ്കുവയ്ക്കാറുണ്ട്. ഒരു നർത്തകി കൂടിയായ താരം പല അവാർഡ് വേദികളിലും നൃത്തമവതരിപ്പിച്ചു പ്രേക്ഷകരുടെ കൈയ്യടി നേടിയിട്ടുണ്ട്.
പ്രീമിയർ പത്മിനി എന്ന വെബ് സീരിസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അഖിൽ ബി എസ് നായർ. കോമഡി ഷോകളിലൂടെ തന്റെ കലാപ്രവർത്തനത്തിന് തുടക്കം കുറിച്ച താരം കോമഡി എക്സ്പ്രസ്സ് എന്ന ഷോയിലൂടെയാണ് മിനിസ്‌ക്രിനിൽ എത്തുന്നത്. ചില സിനിമകളിലും അഖിൽ അഭിനയിച്ചിട്ടുണ്ട്. മിമിക്രി താരമായി പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ താരമാണ് സൂരജ് തേലെക്കാട്. സുരാജ് വെഞ്ഞാറമൂടിന്റ ആണ്ട്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിൽ ആൻഡ്രോയ്ഡ് കുഞ്ഞപ്പനായി വേഷമിട്ടുകൊണ്ട് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരാനും സൂരജിന് സാധിച്ചിട്ടുണ്ട്.
ഇപ്പോഴിതാമൂകാംബിക ക്ഷേത്രത്തിനു മുന്നിൽ വച്ചു സുചിത്രയ്ക്കും സൂരജിനുമൊപ്പമുള്ള ഫോട്ടോയാണ് അഖിൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ബിഗ്‌ബോസിൽ ആയിരിക്കുമ്പോൾ തന്റെ സുഹൃത്തുക്കൾ പറഞ്ഞ ആഗ്രഹം സാധിച്ചുകൊടുത്തു. ഇത്തിരി വൈകിയാണെങ്കിലും അത് സാധിച്ചു. വെന്നാണ് അഖിൽ പറഞ്ഞിരിക്കുന്നത്. മൂകാബിക നടയിൽ നിന്നും മൂന്നുപേരും ഒരുമിച്ചുള്ള ആദ്യ ചിത്രം എന്നാണ് അഖിൽ പറഞ്ഞിരിക്കുന്നത്. ഇരുവരുടെയും വിവാഹ ചിത്രമാണോ എന്നാണ് ഇത് കണ്ട് പലരും സംശയിക്കുന്നത്. ബിഗ് ബോസിൽ ആയിരുന്നപ്പോൾ സുഖിൽ എന്നായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത്. പലപ്പോഴും ഇവരുടെ ബന്ധം നിരവധി ട്രോളുകൾക്കും ഇടയാക്കിയിട്ടുണ്ട്.
പറവൂരിൽ അമ്മയേയും കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ ഒഴുകുപാറ സ്വദേശി ശ്രീലക്ഷ്മി (27), മകൻ ആരവ് (ഒരു വയസ്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് ഇരുവരുടെയും മൃതദേഹം പറവൂർ റയിൽവേ ട്രാക്കിന് സമീപത്ത് നിന്നും കണ്ടെത്തിയത്.
തിരുവനന്തപുരം നേത്രാവതി എക്സ്പ്രസിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. അമ്മയേയും കുഞ്ഞിനേയും ട്രെയിൻ തട്ടിയതായി ലോക്കോ പൈലറ്റ് പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
എന്റെ മോളെ നീയില്ലാതെ ഞാൻ എങ്ങനെ ജീവിക്കും രണ്ടുകുട്ടികളെ ഞാൻ എങ്ങനെ വളർത്തും മാർട്ടിന്റെ കരച്ചിൽ കണ്ടുനിന്ന ഞങ്ങളുടെ കണ്ണുനിറയിച്ചു.
8 വർഷങ്ങൾക്കു മുൻപ് ഞാൻ അവൾക്കു നൽകിയ മന്ത്രകോടി അണിയിച്ചുവേണം അവളെ നാട്ടിലേക്കു അയക്കാൻ എന്ന് മാർട്ടിൻ പറഞ്ഞു. മാർട്ടിൻ വളരെ വേദനകൾ അനുഭവിച്ചാണ് കടന്നുവന്നത് , മാർട്ടിനു 5 വയസുള്ളപ്പോൾ അമ്മ മരിച്ചു. വിവാഹം കഴിഞ്ഞു ഇന്നലെ 8 വര്ഷം തികഞ്ഞപ്പോൾ രണ്ടുകുട്ടികളെ നൽകി ജീവിതത്തിൽ എല്ലാമെല്ലാം ആയിരുന്ന ഭാര്യയും ഈ ലോകത്തോട് വിടപറഞ്ഞു. ഭാര്യയുടെ പ്രായമായ രോഗികളായ മാതാപിതാക്കളെ അനുവിന്റെ മരണം അറിയിചിട്ടില്ല, കാരണം അവർക്കതു താങ്ങാൻ കഴിയില്ലന്ന് മാർട്ടിൻ പറഞ്ഞു.
ഇറാക്കിൽ ജോലിചെയുകയായിരുന്ന മാർട്ടിൻ ഭാര്യയുടെ രോഗം മൂർച്ഛിച്ചപ്പോൾ ജോലി രാജിവെച്ചു അനുവിനെ പരിചരിക്കാൻ നാട്ടിലെത്തി ചികിത്സയിലിരിക്കെ യുകെയിൽ പോരാൻ അവസരം കിട്ടിയത്. തുടർന്ന് ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി യുകെയിൽ എത്തിയ മാർട്ടിന്റെ മനസ്സിൽ യുകെയിൽ എത്തിയാൽ ചിലപ്പോൾ അനുവിന് കൂടുതൽ നല്ല ചികിത്സ ലഭിക്കും എന്നൊരു പ്രതീക്ഷയും ഉണ്ടായിരുന്നു.
മൂന്നുമാസം മുൻപ് മാർട്ടിൻ ലിവർപൂളിൽ എത്തിയത്, കഴിഞ്ഞ മാസം 2 നു അനുവും ലിവർപൂളിൽ എത്തി. വീട്ടിൽ ഭക്ഷണം കഴിച്ചിരുന്നപ്പോൾ രോഗം മൂർച്ഛിച്ചു അനുവിനെ ആശുപത്രിയിൽ എത്തിച്ചു. മാർട്ടിൻ പോകാത്ത പള്ളികൾ ഇല്ല മുട്ടാത്ത വാതിലുകളില്ല പക്ഷെ തന്റെ പ്രയതമയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുടുംബത്തെ സഹായിക്കാൻ മലയാളി സമൂഹം ഒന്നടങ്കം മാർട്ടിനോടൊപ്പമുണ്ട്.
അനു വയനാട് കാട്ടിക്കുളം വടക്കേടത്ത് കുടുംബാംഗമാണ് നാട്ടിൽ നഴ്സിംഗ് പൂർത്തിയാക്കിയശേഷം കുറച്ചുനാൾ ജോലി ചെയ്തിരുന്നു. മാർട്ടിൻ – അനു ദമ്പതികൾക്ക് രണ്ടുമക്കളാണ് ആഞ്‌ജലീന (7) ലിസബെല്ല(3). അനുവിന് ഒരു ഇരട്ട സഹോദരി കൂടി ഉണ്ട്. അവർ കാനഡയിൽ ജോലിചെയ്യുന്നു.മാർട്ടിൻ ലിവർപൂൾ ഹാർട്ട് ആൻഡ് ചെസ്റ് ഹോസ്പിറ്റലിൽ നേഴ്സ് ആയിജോലിചെയ്യുന്നത്. പാല പോണാട് വേലിക്കകത്തു കുടുംബാംഗമാണ്.അനുവിന്റെ ബോഡി നാട്ടിൽകൊണ്ടുപോകുന്നതിനുള്ള നടപടികൾ തുടരുന്നു.
അഞ്ചാം ക്ലാസ്സുകാരിയെ കയറിപ്പിടിച്ചതിന് ശേഷം കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറത്താണ് സംഭവം. വണ്ടൂര്‍ തച്ചുണ്ണിക്കുന്ന് സ്വദേശി കുന്നുമ്മല്‍ ഹൗസില്‍ സവാഫ് (29)ആണ് പിടിയിലായത്. കഴിഞ്ഞ മൂന്നാം തീയതിയാണ് നടുക്കുന്ന സംഭവം.
സവാഫ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിക്കുകയും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. അധ്യാപകന്‍ സ്‌കൂളിലെ ശുചിമുറിക്ക് സമീപത്ത് വച്ചാണ് അധ്യാപകന്‍ കുട്ടിയെ കയറിപിടിച്ചത്. ശേഷം അഞ്ചാം ക്ലാസുകാരിയെ തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് ഇയാള്‍ വലിച്ചിഴയ്ക്കുകയായിരുന്നു.
നിലവിളിച്ചതോടെ പ്രതി കുട്ടിയെ വിട്ടയച്ചു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. അധായപകന്റെ ഭീഷണിയില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ കുട്ടി സ്‌ക്കൂളില്‍ പോയിരുന്നില്ല. തുടര്‍ന്ന് സ്‌ക്കൂളിലെത്തിയ കുട്ടിയോട് ഒരു അധ്യാപിക കാര്യം അന്വേഷിച്ചതോടെയാണ് പീഡനശ്രമം പുറത്തറിഞ്ഞത്.
ഇതോടെ പ്രധാനാധ്യാപകന്‍ പൊലീസില്‍ പരാതി നല്കുകയായിരുന്നു. ഇതിനിടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഒഫ് ചെയ്ത് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ തന്ത്രപരമായി പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
സവാഫിനെ സി ഐ ഇ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് സവാഫിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ പൊലീസ് മഞ്ചേരി കോടതിയില്‍ ഹാജരാക്കി.
ഭർതൃവീട്ടിൽ ആത്മഹത്യശ്രമം നടത്തിയതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന യുവതി മരിച്ചു. മലപ്പുറം രണ്ടത്താണി സ്വദേശിനി സഫ്വാന (23) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ആത്മഹത്യ ശ്രമത്തെ തുടർന്ന് യുവതിയെ കോഴിക്കോട് മെഡിക്കൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് അർഷാദ് അലിയെ പോലീസ് അറസ്റ്റ് ചെയ്തു.
മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സഫ്‌വാന ഇന്നലെ രാത്രിയോടെയാണ് മരണപ്പെട്ടത്. അതേസമയം സ്ത്രീധനത്തിന്റെ പേരിൽ മകളെ നിരന്തരം ഭർത്താവും കുടുംബവും ഉപദ്രവിച്ചിരുന്നതായി സഫ്‌വാനയുടെ പിതാവ് മുജീബ് ആരോപിച്ചു. ഒന്നര വയസ് പ്രായമായ കുഞ്ഞ് ദേഹത്ത് മൂത്രം ഒഴിച്ചെന്ന് പറഞ്ഞ് ഭർതൃ മാതാവ് സഫ്‌വാനയെ ക്രൂരമായി മർദിച്ചിരുന്നതായും മുജീബ് പറഞ്ഞു.
അധ്യാപികയ്‌ക്കെതിരെ കുറിപ്പെഴുതി എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി സഹപാഠി. സ്‌കൂളിലെ ഡെസ്കിലും, ചുമരിലും മഷിയായതിനെ തുടർന്ന് അധ്യാപിക റിയയെ വഴക്ക് പറഞ്ഞിരുന്നു. കൂടാതെ 25000 രൂപ പിഴ നൽകണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും റിയയുടെ സഹപാഠി പറയുന്നു. കഴിഞ്ഞ ദിവസമാണ് അധ്യാപികയ്‌ക്കെതിരെ കുറിപ്പെഴുതിവെച്ച് കണ്ണൂർ സ്വദേശി പ്രവീണിന്റെ മകൾ റിയ ജീവനൊടുക്കിയത്.
ഡെസ്കിലും,ചുമരിലും മഷിയായതിനെ തുടർന്ന് അധ്യാപിക റിയയെ വഴക്ക് പറഞ്ഞു. അറിയാതെ പറ്റിയതാണെന്ന് പറഞ്ഞിട്ട് ടീച്ചർ കേട്ടില്ല പിഴ നൽകണമെന്ന് ഭീഷണപ്പെടുത്തി. റിയയുടെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ് അംഗത്വം റദ്ദ് ചെയ്യുമെന്നും അദ്ധ്യാപിക റിയയോട് പറഞ്ഞതായി സഹപാഠി വ്യക്തമാക്കി. റിയ വളരെ വിഷമത്തോടെയാണ് സ്‌കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങിയതെന്നും സഹപാഠി പറഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് സ്‌കൂളിൽ നിന്നും മടങ്ങിയെത്തിയ റിയ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ചത്. സംഭവത്തിൽ അധ്യാപികയെ ഉടൻ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. തന്റെ മരണത്തിന് ഉത്തരവാദി അധ്യാപികയാണെന്ന് റിയ എഴുതിയ കുറിപ്പിൽ പറയുന്നു. രക്ഷിതാവിനെ വിളിച്ചിട്ട് വന്നാൽ മാത്രമേ ക്ലാസ്സിൽ കയറാൻ അനുവദിക്കൂ എന്ന് പറഞ്ഞോടെ റിയ കൂടുതൽ സമ്മർദ്ദത്തിലാകുകയായിരുന്നു.
ഉപ്പള തലപ്പാടിയിൽ ഗ്രൈൻഡറിൽ ഷാൾ കരുങ്ങി യുവതിക്ക് ദാരുണാന്ത്യം. തൂമിനാട് ലക്ഷം വീട് കൊലനയിലെ രഞ്ജന്റെ ഭാര്യ ജയശീല (24) ആണ് മരിച്ചത്. ബേക്കറിയിൽ പലഹാരമുണ്ടാക്കുന്നതിനിടെയാണ് അപകടം നടന്നത്. കഴുത്തിൽ ചുറ്റിയിരുന്ന ഷാൾ ഗ്രൈൻഡറിൽ കുടുങ്ങുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ജയശീലയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശനിയാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. കർണാടക സ്വദേശികളായ മാലിങ്ക-സുനന്ദ ദമ്പതികളുടെ മകളാണ് ജയശീല. ഒരു വർഷം മുൻപാണ് വിവാഹിതയായി ഉപ്പളയിലെത്തിയത്. അതേസമയം ശനിയാഴ്ച ജയശീലയുടെ പിറന്നാളിയിരുന്നു.
മാലിന്യക്കുഴിയില്‍ വീണ് നാലുവയസുകാരി മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശിനി ഹുനൂബയുടെ മകള്‍ അസ്മിനിയാണ് മരിച്ചത്. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലാണ് അപകടം നടന്നത്.
രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അപകടം. ഹനൂബ ഈ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരിയാണ്. രാവിലെ അമ്മക്കൊപ്പം പ്ലൈവുഡ് കമ്പനിയില്‍ എത്തിയതായിരുന്നു കുട്ടി.
യുവതി ജോലിക്ക് കയറുന്നതിനിടെ കുട്ടി കമ്പനി പരിസരത്തു കളിക്കുകയായിരുന്നു. അതിനിടെയാണ് കുട്ടി കുഴിയിൽ വീണത്. മൃതദേഹം പെരുമ്പാവൂരിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.