മലയാള സിനിമയിലെ അമ്മ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു കവിയൂർ പൊന്നമ്മ.അറുപതുകളുടെ തുടക്കത്തിൽ തന്നെ മലയാള സിനിമയിൽ സജീവമാണെങ്കിലും സ്വഭാവികമായ സിനിമകളുടെ സുവർണ്ണ കാലഘട്ടത്തിലാണ് കവിയൂർ പൊന്നമ്മ എന്ന നടി കൂടുതൽ മികവാർന്ന രീതിയിൽ അടയാളപ്പെട്ടത്. ടിപ്പിക്കലായ അമ്മ കഥാപാത്രങ്ങളെ തുടരെ തുടരെ സിനിമയിൽ അവതരിപ്പിക്കാൻ നിയോഗിക്കപ്പെട്ട താരമാണെങ്കിലും മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളിലെ അമ്മ കഥാപാത്രമായി മാറി എന്നതാണ് കവിയൂർ പൊന്നമ്മയുടെ സവിശേഷത.
കവിയൂർ പൊന്നമ്മയെ പോലെ തന്നെ നടിയുടെ സഹോദരി കവിയൂർ രേണുകയും പ്രേക്ഷകർക്ക് സുപിരിചിതയാണ്. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു കവിയൂർ രേണുക.രേണുകയുടെ മരണ ശേഷം ഇവരുടെ മകൾ നിധിയെ വളർത്തിയത് കവിയൂർ പൊന്നമ്മയാണ്. മുമ്പൊരിക്കൽ സഹോദരിയുടെ മരണത്തെക്കുറിച്ച് കവിയൂർ പൊന്നമ്മ സംസാരിച്ച വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു
കവിയൂർ പൊന്നമ്മ പറഞ്ഞതിങ്ങനെ
ഒരുപാട് ദുഃഖങ്ങളും എനിക്കുണ്ട്. അനുജത്തിയുടെ മരണം. ഒരു അസുഖവും ഉണ്ടായിരുന്നില്ല. എവിടെയൊക്കെ ചെക്കപ്പ് നടത്തി. ചെയ്യാനൊന്നുമില്ലായിരുന്നു. അത്രയും നോക്കി. പക്ഷെ പുള്ളിക്കാരി ആഹാരം കഴിക്കില്ലായിരുന്നു
രണ്ട് മാസം കഴിഞ്ഞാണ് ഞങ്ങളറിയുന്നത്. നാല് മാസമാെക്കെ ആഹാരം കഴിക്കാതിരുന്നു. എന്തിനാണെന്ന് ഞങ്ങൾക്കറിയില്ല. എന്നോടിട്ട് പറഞ്ഞിട്ടുമില്ല. മരിക്കുന്ന സമയത്ത് വടക്കുംനാഥന്റെ ഷൂട്ടിംഗിന് ഋഷികേശിലായിരുന്നു ഞാൻ
തലേദിവസം കണ്ട് കുറേ ചീത്ത വിളിച്ചിട്ടിയായിരുന്നു ഞാൻ പോയത്. അതായിരുന്നു എന്റെ വിഷമം. ചേച്ചി എന്നെ വഴക്ക് പറഞ്ഞു, എന്റെയടുത്തിരുന്നില്ല എന്നൊക്കെ അവൾ പറഞ്ഞിരുന്നത്രെ. ഞാനും അന്നിത്തിരി ടെൻഷനിലായിരുന്നു’ ‘നീയെന്താ ഇങ്ങനെയൊക്കെ കാണിക്കുന്നത് കൊച്ചിനെ ഓർക്കണ്ടേ എന്നൊക്കെ ചോദിച്ച് ചാടിയിരുന്നു. രേണുവിന്റെ മകൾ എന്റെ കൂടെയാണ്. എനിക്കിപ്പോൾ രണ്ട് മക്കളായി, കവിയൂർ പൊന്നമ്മ പറഞ്ഞു.
രേണുകയുടെ മകൾ നിധി അന്ന് തന്റെ വല്ല്യമ്മയെക്കുറിച്ച് ചാനലിൽ സംസാരിച്ചു. എന്റെ വല്യമ്മ നിങ്ങളുടെയൊക്കെ കവിയൂർ പൊന്നമ്മയാണ്. ഇപ്പോൾ എന്റെ അമ്മയുമാണ്. മുമ്പൊക്കെ വല്ല്യമ്മയെ കാണാൻ ഒത്തിരി കൊതിച്ചിട്ടുണ്ട്. വല്ലപ്പോഴുമൊക്കെയേ കാണാൻ പറ്റുള്ളൂ.. ഷൂട്ടിംഗിന് കേരളത്തിൽ വരുമ്പോൾ അല്ലെങ്കിൽ വെക്കേഷന് മദ്രാസിൽ പോവുമ്പോഴൊക്കെ. പക്ഷെ ഇപ്പോൾ വല്ല്യമ്മ കേരളത്തിലേക്ക് വന്നു. ഞങ്ങളുടെ കൂടെയാണ്. എന്റെ അമ്മ മരിച്ച ദുഃഖം കുറച്ചെങ്കിലും സഹിക്കാൻ പറ്റുന്നത് വല്ല്യമ്മ എന്റെയൊപ്പമുള്ളത് കൊണ്ടാണ്. ഒരുപാട് സ്നേഹം എനിക്ക് വല്ല്യമ്മ തരുന്നുണ്ട്. അതെനിക്കൊരിക്കലും മറക്കാൻ പറ്റില്ല’
‘നിധിയെക്കുറിച്ച് കവിയൂർ പൊന്നമ്മയും അന്ന് സംസാരിച്ചു. ഇതാണ് ഇപ്പോഴത്തെ എന്റെ നിധി. ഇടയ്ക്കൊന്ന് സീരിയലൊക്കെ അഭിനയിക്കാൻ നോക്കി. ഞാനന്ന് എതിർത്തു’ ‘നന്നായിട്ട് പഠിക്കുന്ന കുട്ടിയല്ലേയെന്ന്. പണ്ടത്തെ പോലെയല്ല ഇപ്പോൾ. ഞങ്ങളുടെയൊക്കെ കാലഘട്ടത്തിൽ ഒരു ഹീറോയിൻ വന്ന് എത്ര വർഷമാണ് നല്ല കഥാപാത്രങ്ങൾ ചെയ്തത്. ഇപ്പോഴത്തെ അവസ്ഥയതല്ല. ഇപ്പോൾ പെൺകുട്ടികളിങ്ങനെ ഒഴുകിക്കൊണ്ടിരിക്കുകയാണ്’ ‘ഒരു പടത്തിൽ അഭിനയിച്ച് അടുത്ത പടത്തിൽ തേടുന്നത് ഫ്രഷ് ഫേസിനെയാണ്. വന്ന് കഴിഞ്ഞിട്ട് പിന്നെ നിൽക്കാൻ പറ്റിയില്ലെങ്കിൽ എന്തിനാണ്’ ‘അത് കൊണ്ട് ഞാൻ വേണ്ടെന്ന് പറഞ്ഞു. നന്നായിട്ട് പഠിക്കുന്ന കുട്ടിയാണ്. പഠിച്ച് ഒരു ജോലിയായ ശേഷം അവൾക്ക് ആരെ ഇഷ്ടമാണോ അവരെ കല്യാണം കഴിപ്പിച്ച് കൊടുക്കാൻ തയ്യാറാണ്. പക്ഷെ നന്നായി നോക്കുന്നവനായിരിക്കണം.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കാര്യമായ നേട്ടങ്ങള്‍ ഇത്തവണയും ഉണ്ടാക്കാന്‍ കഴിയില്ലന്ന നിഗമനത്തില്‍ കേന്ദ്ര ബി ജെ പി നേതൃത്വം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്ന സര്‍വ്വേയിലാണ് കേരളത്തില്‍ നിന്നും ഇത്തവണയും ലോക്‌സഭാ സീറ്റ് പ്രതീക്ഷക്കണ്ടാ എന്ന റിപ്പോര്‍ട്ട് പാര്‍ട്ടി ദേശീയ നേതൃത്വത്തിന് ലഭിച്ചിരിക്കുന്നത്.
കോണ്‍ഗ്രസിന് നഷ്ടപ്പെടാന്‍ സാധ്യതയുളള സീറ്റുകള്‍ ഇടതു പക്ഷം പിടിക്കുമെന്ന റിപ്പോര്‍ട്ടാണ് ദേശീയ നേതൃത്വത്തിന് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം സീറ്റില്‍ ശശി തരൂര്‍ മല്‍സരിക്കാന്‍ സാധ്യതയില്ലങ്കില്‍ മികച്ച ഒരു ഇടതു സ്വതന്ത്രനെ അവതരിപ്പിക്കാനാണ് സി പി എം- സി പി ഐ നേതൃത്വങ്ങള്‍ തിരുമാനിച്ചിരിക്കുന്നത്. ബി ജെപിക്ക് സാധ്യതയുണ്ടെന്ന് അവര്‍ കരുതുന്ന തൃശൂര്‍ ലോക്‌സഭാ സീറ്റില്‍ സി പി ഐ നേതാവും മുന്‍ മന്ത്രിയുമായ വി എസ് സുനില്‍ കുമാറായിരിക്കും ഇടതു സ്ഥാനാര്‍ത്ഥിയെന്ന് ഏറെക്കുറെ ഉറപ്പായി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബലറാമിന്റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ഈ രണ്ടു സ്ഥാനാര്‍ത്ഥികളും മല്‍സരിച്ചാല്‍ ബി ജെ പി കാര്യമായ ഒരു നേട്ടവും ആ മണ്ഡലത്തിലുണ്ടാകില്ലന്നാണ് ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ബി ജെ പി സംസ്ഥാന പ്രഭാരിയായ പ്രകാശ് ജാവേദ്കര്‍ കേന്ദ്ര നേതൃത്വത്തിന് നല്‍കിയ റിപ്പോര്‍ട്ടും ഇതിന് സമാനമാണ്.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ എസ് ശബരിനാഥന്‍ മല്‍സരിച്ചാല്‍ ബി ജെ പിക്ക് കാര്യമായ പ്രതീക്ഷ അവിടെയും വേണ്ടെന്നാണ് ബി ജെ പി കേന്ദ്ര നേതൃത്വം കരുതുന്നത്. കോട്ടയത്ത് കത്തോലിക്കാ സഭയുടെ പിന്തുണയോടെ ഒരു ക്രൈസ്തവ സ്ഥാനാര്‍ത്ഥിയെയാണ് ബി ജെ പി ആഗ്രഹിക്കുന്നതെങ്കിലും പരസ്യമായി അത്തരത്തിലൊരു പിന്തുണ നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്ന നിലപാടാണ് സഭ കൈക്കൊണ്ടിരിക്കുന്നത്. എന്നാലും ബി ജെ പി നേതൃത്വം പ്രതീക്ഷ കൈവിട്ടിട്ടില്ല.ഇതോടെയാണ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രതീക്ഷിച്ച മുന്നേറ്റം കേരളത്തില്‍ നിന്നുണ്ടാക്കാന്‍ കഴിയില്ലന്ന നിഗമനത്തിലാണ് പാര്‍ട്ടി നേതൃത്വം എത്തിച്ചേര്‍ന്നത്.
കെ സുരേന്ദ്രനെ ബി ജെ പി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ അനുവദിച്ചത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാകുമെന്നാണ് ഇപ്പോള്‍ നേതൃത്വം വിലയിരുത്തിയിരിക്കുന്നത്. സുരേന്ദ്രന് സംസ്ഥാനത്തെ ഒരു സാമുദായിക വിഭാഗത്തിന്റെയും പിന്തുണ നേടാന്‍ കഴിയുന്നില്ലന്നാണ് ബി ജെപി കേന്ദ്ര നേതൃത്വം മനസിലാക്കിയിരിക്കുന്നത്.
കേരളാ രാഷ്ട്രീയത്തിലേക്ക് ശശിതരൂരിന്റെ വരവും ബി ജെ പിയുടെ പ്രതീക്ഷകള്‍ക്ക് വലിയ തോതില്‍ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ മറ്റു നേതാക്കളെ എതിര്‍ക്കുന്നത് പോലെ തരൂരിനെ എതിര്‍ക്കാന്‍ ബി ജെ പിക്ക് കഴിയാത്തതും രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുന്നുണ്ടെന്നാണ് ബി ജെ പിനേതൃത്വം കണക്കുകൂട്ടുന്നത്. ബി ജെ പിയിലേക്ക് പോകേണ്ട നിഷ്പക്ഷ വോട്ടുകളെ ശശി തരൂരിന് സ്വാധീനിക്കാന്‍ കഴിയുമെന്നാണ് ബി ജെ പി നേതൃത്വം കരുതുന്നത്.അത് കൊണ്ട് തന്നെ തരൂര്‍ കോണ്‍ഗ്രസില്‍ നിന്നാലും വേറെ പാര്‍ട്ടിയുണ്ടാക്കി പോയാലും ബി ജെ പിക്ക് യാതൊരു രാഷ്ട്രീയ നേട്ടവും അതുകൊണ്ടുണ്ടാകില്ലന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍.
ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശത്തു തുടരുന്നവരുടെ എണ്ണം ഉയരുന്നു. 2011 നുശേഷം പതിനാറുലക്ഷം ഇന്ത്യക്കാര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായാണു കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞവര്‍ഷം മാത്രം 2,25,620 പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു.
2020 ല്‍ 85,256 പേര്‍ പൗരത്വം ഉപേക്ഷിച്ചതാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കെന്നു വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ പറഞ്ഞു. 2015 ല്‍ 1,31,489 പേര്‍ പൗരത്വം ഉപേക്ഷിച്ചു. 2016ല്‍ 1,41,603 പേര്‍, 2017ല്‍ 1,33,049 പേര്‍ എന്നിങ്ങനെയാണു പിന്നാലെയുള്ള വര്‍ഷങ്ങളിലെ നിരക്ക്.
മുകളില്‍ പറഞ്ഞിരിക്കുന്ന കണക്കുകളെല്ലാം ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ളതാണ്. മുന്‍കാലങ്ങളിലെ അതായത് മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്തെ കണക്കുകളും ജയശങ്കര്‍ നല്‍കി. 2011ല്‍ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണം 1,22,819 ആണെന്നും 2012 ല്‍ ഇത് 1,20,923 ആയിരുന്നു. പിന്നീട് 2013 ല്‍ 1,31,405 ആയി ഉയര്‍ന്നു. 2014ല്‍ വീണ്ടും 1,29,328 ആയി കുറഞ്ഞു.
അതായത് 2011 മുതല്‍ ഇതുവരെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണം 16,63,440 ആണ്. ഇന്ത്യയിലെ ജനങ്ങള്‍ പൗരത്വം സ്വീകരിച്ച 135 രാജ്യങ്ങളുടെ പട്ടികയും ജയശങ്കര്‍ നല്‍കി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അഞ്ച് ഇന്ത്യക്കാര്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ പൗരത്വം സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
ഹോട്ടലില്‍ നിന്നും വാങ്ങിച്ച പൊറോട്ട കഴിച്ച് ബോധരഹിതയായി വീണ പെണ്‍കുട്ടി മരിച്ച സംഭവം അലര്‍ജി കാരണമെന്ന് റിപ്പോര്‍ട്ട്. മുന്‍പ് പെണ്‍കുട്ടി അലര്‍ജി ചികിത്സയിലായിരുന്നെന്നും പൊറോട്ട കഴിച്ചതോടെ രോഗം കൂടിയാണ് പെണ്‍കുട്ടി മരിച്ചത്.
ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സിജു ഗബ്രിയേലിന്റെ മകള്‍ നയന്‍മരിയ സിജുവാണ്(16) മരിച്ചത്. മൈദ, ഗോതമ്പ് എന്നിവയടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കുട്ടിക്ക് മുന്‍പ് അലര്‍ജിയുണ്ടാക്കിയിരുന്നു. ഇതേതുടര്‍ന്ന് ചികിത്സയിലായിരുന്നു പെണ്‍കുട്ടി.
നേരത്തെ, അലര്‍ജി കൂടിയതോടെ കുട്ടി ബോധരഹിതയാകുകയും ദിവസങ്ങളോളം ചികിത്സയിലുമായിരുന്നു. അടുത്തിടെ രോഗം ഭേദപ്പെട്ടിരുന്നു. ഇതോടെയാണ് ചെറിയ തോതില്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചു തുടങ്ങിയത്. എന്നാല്‍ ഇന്നലെ വൈകിട്ട് പൊറോട്ട കഴിച്ച പെണ്‍കുട്ടിക്ക് ഉടന്‍ തന്നെ ശാരീരിക അസ്വസ്ഥതയുണ്ടാവുകയായിരുന്നു.
ഉടനെ തന്നെ കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി.
എന്നാല്‍ ഇന്ന് ആരോഗ്യനില വീണ്ടും വഷളാവുകയും ഉച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് നയന്‍മരിയ.
ആർത്തവമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സാനിറ്ററി പാഡിനുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. നെടുമ്പാശേരി കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് യുവതി അറസ്റ്റിലായത്. യുവതിയിൽ നിന്ന് 29.89 ലക്ഷം വിലവരുന്ന സ്വർണം പിടിച്ചെടുത്തു. റിയാദിൽ നിന്നും എയർ ഇന്ത്യ വിമാനത്തിലാണ് യുവതി നെടുമ്പാശേരിയിൽ എത്തിയത്.
സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് യുവതി അടിവസ്ത്രത്തിനുള്ളിൽ ധരിച്ചിരുന്ന സാനിറ്ററി പാഡിൽ നിന്നും സ്വർണം കണ്ടെത്തിയത്. ആർത്തവമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ പാഡിന് ചുവന്ന നിറം നൽകിയിരുന്നു. ദേഹ പരിശോധന നടത്തുന്നതിനിടയിൽ പിരീഡ്‌സ് ആണെന്ന് പറഞ്ഞ് യുവതി ഒഴിഞ്ഞു മാറി. എന്നാൽ ഗ്രീൻ ചാനലിലൂടെ കടന്നപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയും പരിശോധിക്കുകയുമായിരുന്നു.
ട്രാഫിക് നിയമലംഘനത്തിന് രണ്ടു ദിവസം മുൻപ് പോലീസ് പിടികൂടി പിഴ ചുമത്തി വിട്ടയച്ച യുവാവിനെ പമ്പാനദിയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടത്വയിലെ റസ്റ്റോറൻറ് ജീവനക്കാരൻ കാവാലം കൊച്ചുമുണ്ടടിത്തറ പൊന്നപ്പന്റെ മകൻ നിതിൻ പൊന്നപ്പനെയാണ് ( 27 ) മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാവിലെ എട്ടരയോടെ എടത്വ പാലത്തിന് പടിഞ്ഞാറ് വശം തെക്കേക്കരയിൽ കുളിക്കടവിന് സമീപമാണ് മൃതദേഹം കാണപ്പെട്ടത്.
ഇരുചക്ര വാഹനത്തിൽ വന്ന നിതിനെ കേളമംഗലം ഭാഗത്തു വെച്ച് രണ്ടു ദിവസം മുൻപ് രാത്രി പോലീസ് പിടികൂടിയിരുന്നു. രാത്രി തന്നെ വിട്ടയച്ചു. പക്ഷേ നിതിൻ രാവിലെ ജോലിക്കെത്തിയിരുന്നില്ല.
കടയുടമ പോലീസിൽ പരാതി നൽകിയിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നാണ് സൂചനയെന്നും പോലീസ് പറഞ്ഞു. സംസ്കാരം നടത്തി. അമ്മ ഓമന.
മസ്തിഷ്ക ചോർച്ച തടയാൻ കേരള ഗവൺമെൻറ് നിയമനിർമ്മാണം നടത്തുമെന്ന വാർത്തയ്ക്ക് പിന്നാലെ യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഉയരുന്നതായുള്ള കണക്കുകൾ പുറത്തു വന്നു. 2011 മുതലുള്ള കാലയളവില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷത്തിലധികം പേരാണ്. 2022-ല്‍ മാത്രം 2,25,620 പേരാണ് പൗരത്വം ഉപേക്ഷിച്ചത്. ഇതാകട്ടെ 2011 മുതലുള്ള കാലത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. 2020-ലാണ് ഏറ്റവും കുറഞ്ഞ സംഖ്യ രേഖപ്പെടുത്തിയിട്ടുള്ളത്. 85,256 പേരാണ് 2020-ല്‍ പൗരത്വം വേണ്ടെന്നുവെച്ചത്. കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമുള്ള വിവരങ്ങളാണിവ. വിഷയവുമായി ബന്ധപ്പെട്ട് രാജ്യസഭയിലുന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറാണ് കണക്ക് വ്യക്തമാക്കിയത്.
2015-ല്‍ 1,31,489 പേരും 2016-ല്‍ 1,41,603 പേരും, 2017-ല്‍ 1,33,049 പേരും പൗരത്വം ഉപേക്ഷിച്ചു. 1,34,561 പേരാണ് 2018-ല്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത്. 2019-ല്‍ ഇത് 1,44,017 ആയി ഉയര്‍ന്നു. തൊട്ടടുത്ത കൊല്ലം ഇത് 85,256 ആയി കുറഞ്ഞിരുന്നു. എന്നാല്‍ 2021-ല്‍ ഇത് വീണ്ടുമുയര്‍ന്ന് 1,63,440 ആയി. 2011 മുതല്‍ ഇതുവരെ ഇന്ത്യന്‍ പൗരത്വം വേണ്ടെന്നുവെച്ചത് 16, 63,440 പേരാണ്.
കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടെ അഞ്ച് ഇന്ത്യക്കാര്‍ യുഎഇ പൗരത്വം കരസ്ഥമാക്കിയതായി പ്രത്യേക ചോദ്യത്തിനു മറുപടിയായി ജയ്ശങ്കര്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ളവര്‍ പൗരത്വം നേടിയ 135 രാജ്യങ്ങളുടെ പട്ടികയും അദ്ദേഹം നല്‍കി.
ചിറ്റൂരിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ചു. പാലക്കാട് നല്ലോപ്പിള്ളി പാറക്കളം സ്വദേശിനി അനിതയും കുഞ്ഞുമാണ് മരിച്ചത്. രാവിലെയാണ് സംഭവം. ഫെബ്രുവരി ആറിനാണ് അനിതയെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.
രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അനിതയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തുന്നതിനു മുൻപുതന്നെ അനിത മരിച്ചു. ചിറ്റൂർ താലൂക്ക് ആശുപത്രി അധികൃതരുടെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ മതിയായ ചികിത്സ നൽകിയിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
കോട്ടയം നഗരത്തിന്റെ പ്രൗഡിക്ക് ഏറെ മാറ്റു കൂട്ടുന്നത് ശീമാട്ടി എന്ന വസ്ത്ര ബ്രാന്‍ഡിന് വലിയ ഒരു പങ്കുണ്ട്. ശീമാട്ടി എന്ന ലോകോത്തര ബ്രാന്‍ഡുകളിലൊന്നായി മാറിക്കഴിഞ്ഞു. വമ്പന്‍ പരസ്യങ്ങളും ജനസ്വീകാര്യതയുമെല്ലാം ശീമാട്ടിയെ വസ്ത്ര വ്യാപാര ബിസിനസില്‍ വേറിട്ട ഒരു തലത്തിലെത്തിച്ചു. ശീമാട്ടിയുടെ തലപ്പത്ത്് ഇരിക്കുന്നത് ആ ബ്രാന്‍ഡിനെ ലോക പ്രസിദ്ധമാക്കിയ ഒരു അയണ്‍ ലേഡിയെന്ന വിശേഷിപ്പിക്കാവുന്ന മഹിളാ രത്‌നമാണ്. ബീനാ കണ്ണന്‍. ഇപ്പോഴിതാ ബീന കണ്ണന്‍ തന്റ ബിസിനസ് പടുത്തുയര്‍ത്തുമ്പോള്‍ നേരിട്ട ദുരനുഭവങ്ങളെയും ദുര്‍ഘടം നിറഞ പാതകളെയും പറ്റി പറയുകയാണ്. ഏത് വിജയിച്ച സംരംഭകര്‍ക്കും പരിഹാസവും കളിയാക്കലും കഷ്ടതകളും കഠിനാധ്യാനവും എല്ലാം നിറഞ്ഞ ഒരു കാലം ഉണ്ടാകും. അതെല്ലാം താണ്ടിയാണ് കാണുന്ന മികച്ച പല ബിസിനസുകാരും തങ്ങളുട പ്രസ്ഥാനം പടുത്തുയര്‍ത്തിയിരിക്കുന്നത്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെയെന്ന പരിപാടിയിലാണ്് തന്റെ കഥ ബീന കണ്ണന്‍ പറയുന്നത്.
വസ്ത്ര വ്യാപ്ര മേഖലയില്‍ പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ബീന കണ്ണന്‍രെയും ജനനം. ക്യാന്‍സര്‍ ബാധിച്ചാണ് തന്‍രെ ഭര്‍ത്താവ് മരിക്കുന്നത്. അന്ന് ഭര്‍ത്താവാണ് ബിസിനസ് നടത്തുന്നത്. മകള്‍ക്ക് അന്നു ആറു മാസം മത്രമാണ് പ്രായം. മറ്റ് കുട്ടികളുമുണ്ട്. തന്‍രെ ഭര്‍ത്താവ് ക്യാന്‍സര്‍ ബാധിതനായ അദ്ദേഹംത്തിന് അത് മുഴുവന്‍ പടര്‍ന്നു പിടിക്കാന്‍ തുടങ്ങി. എന്തു ചെയ്യണമെന്നറിയാത്ത ഞാന്‍. അന്ന് ഞാന്‍ അദ്ദേഗത്തിന്‍കെ ഭാര്യ മാത്രമാണ്. ഒരു കുടുംബിനി. അന്നു സ്ത്രീകളാരും ജോലിക്കു പോകുമായിരുന്നില്ല തങ്ങളുടെ റെഡിയാര്‍ സമുദായത്തില്‍. ഭര്‍ത്താവിന്‍െ അസുഖം വല്ലാതെ തളര്‍ത്തി. പന്ത്രണ്ടു കൊല്ലത്തോളം ഞാന്‍ രാവും പകലും കരയുമായിരുന്നു. ഒടുലില്‍ അച്ചന്‍ എന്നാേട് എന്തിനാണ് ഇങ്ങനെ കരയുന്നതെന്ന് ചോദിച്ചു. പിന്നീടങ്ങോട്ട് ജീവിതം പിടിക്കാനുള്ള വാശിയായിരുന്നു. പിന്നീട് യൂറോപ്പിലും സിംഗപൂരിലുമാെക്കെ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വന്നു. നിരവധി പ്രശ്‌നങ്ങള്‍ അപ്പോഴും വന്നു. താന്‍ ഗര്‍ഭിണിയായിരുന്ന സമയത്ത് വീട്ടില്‍ റെയ്ഡ് നടന്നിട്ടുണ്ട്. അന്നു അച്ചനും അമ്മയും വീട്ടിലില്ല. പതിമൂന്ന് ദിവസമാണ് റെയ്ഡ് നടന്നത്.
അതിന്‍രെ ടോര്‍ച്ചര്‍ താങ്ങാവുന്നതിലപ്പുറമായിരുന്നു. രാത്രി മൂന്ന് മണി വരെ റെയ്ഡും പിന്നീട് അവരുടെ ചോദ്യം ചെയ്യലും. അതിനിടയ്ക്ക് ബാങ്ക് അക്കൗണ്ട് മരവപ്പിച്ചു. റെയ്ഡിന്‍െര ടോര്‍ച്ചര്‍ താങ്ങാനാവാതെ തന്റെ ഭര്‍ത്താവ് ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അന്ന് അദ്ദഹത്തെ പ്രഗനന്റായ ഞാനാണ് ആശുപത്രിയിലെത്തിക്കുന്നത്. മറ്റാരും കൂടെ ഉണ്ടായിരുന്നില്ല. അമ്മയ്ക്കു പത്തു പവനോളം സ്വര്‍ണ്ണം ഉണ്ടായിരുന്നു. അതൊക്കെ റെയ്ഡിന്‍രെ പേരില്‍ അവര്‍ കൊണ്ടു പോയി. കണ്ണന്‍ മരിച്ചപ്പോഴാണ് കണ്ണന്റെ സ്ഥാനം തനിക്കു ഏറ്റെടുക്കേണ്ടി വന്നത്. അതുവരെ താന്‍ പൊതുവെ കാര്യങ്ങലില്‍ ഉള്‍പ്പെടുമെന്നല്ലാതെ മറ്റൊരു സ്ഥനമൊന്നും വഹിച്ചിരുന്നില്ല.
പര്‍ച്ചേയ്‌സിങിന് കണ്ണനായിരുന്നു പോയിരുന്നത്. പിന്നീട് എല്ലാം ഒറ്റയ്ക്കു ചെയ്യേണ്ടി വന്നു. കുത്താമ്പള്ളി, ബാലരാമപുരത്തു നിന്നും താന്‍ കോട്ടന്‍ സാരിയകള്‍ പര്‍ച്ചേയ്‌സ് ചെയ്തു. അവിടെ നിന്നായിരുന്നു തുടക്കം. പിന്നീട് അതില്‍ വ്യത്യസ്തത തേടി താന്‍ കേരളത്തിന് പുറത്തേയ്ക്ക് പോയി. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ പല വ്യത്യസ്തകള്‍ നിറഞ്ഞ കോട്ടണ്‍ സാരികള്‍ വാങി. അന്ന പരസ്യത്തിന് അന്ന്് രണ്ടു ലക്ഷം രൂപ വേണമായിരുന്നു. എനിക്കാകെ ബിസിനസ്് ചെയ്ത് കിട്ടുന്നത് അഞ്ച് ലക്ഷം രൂപയായിരുന്നു. അതുകൊണ്ട് തന്നെ പരസ്യം അന്ന് നല്‍കാനാകുമായിരുന്നില്ല.പിന്നീടാണ് ഞാന്‍ സില്‍ക്ക്‌സാരി മേഖലയിലേയ്ക്ക് ഇറങ്ങിയതെന്നും ബീന കണ്ണന്‍ പറുയുന്നു. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ശീമാട്ടി ഇന്ന് ലോകോത്തര ബ്രാന്‍ഡായി മാറിയിരിക്കുന്നത്.
ഒരു വെല്ലുവിളി വരുമ്പോഴാണ് അതിജീവിക്കാനുള്ള ശക്തിയുണ്ടാകുന്നത്. ഭര്‍ത്താവ് കണ്ണന്‍ പോയപ്പോഴും ഇപ്പോള്‍ അച്ഛനെ നഷ്ടമാകുമ്പോഴും അനുഭവിക്കുന്നതും ഈ വികാരമാണ്. അല്‍പം പ്രതിസന്ധികള്‍ കടന്നുവന്ന കാലത്താണ് അച്ഛന്‍ തനിയെ പര്‍ച്ചേസ് ചെയ്യാന്‍ പോകാന്‍ അനുവാദം തന്നത്. 1999ല്‍ തിരുവനന്തപുരമടക്കം പല ജില്ലകളിലും ബ്രാഞ്ച് തുടങ്ങണമെന്ന എന്റെ ആഗ്രഹം ആദ്യം വേണ്ടെന്നു പറഞ്ഞത് അച്ഛനാണ്. 20 ബ്രാഞ്ചുകള്‍ നടത്തിയ അനുഭവപരിചയത്തില്‍ നിന്നുള്ള ആ വലിയ ‘നോ’ അനുഗ്രഹമായെന്ന് 10 വര്‍ഷം മുമ്പേ ഞാന്‍ അറിഞ്ഞ വലിയ പാഠമാണ്. അന്ന് അച്ഛന്‍ എന്നോട് ചോദിച്ചു, ”കൂടുതല്‍ ലാഭമുണ്ടാക്കി സ്വര്‍ണം കൊണ്ട് നീ ചോറുണ്ണില്ലല്ലോ” അതൊരു വെറും തമാശ ചോദ്യമല്ലെന്ന് തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്.
ഡിഗ്രിക്ക് നല്ല മാര്‍ക്ക് കിട്ടിയപ്പോള്‍ എം.എസ്‌സി.ക്ക് വിടാമോയെന്ന് ചോദിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞു. ”നീ പിഎച്ച്.ഡി.ക്ക് പോകുന്നില്ലല്ലോ. പിന്നെ എന്തിനാ ഒരു സീറ്റ് കളയുന്നതെന്നാണ്…” കുട്ടിക്കാലം മുതല്‍ കച്ചവടത്തിന് പണം കണ്ടെത്താന്‍ അച്ഛന്‍ ബുദ്ധിമുട്ടുന്നത് കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ പണം എന്നും വിലപ്പെട്ടതായിരുന്നു.
വിഷുക്കണി കണ്ട് കൃഷ്ണനെന്നോ വിഷ്ണുവെന്നോ വിളിക്കാവുന്ന ആ ദൈവസാന്നിധ്യത്തില്‍ നിന്നാണ് അച്ഛന്‍ എന്നെന്നേയ്ക്കുമായി പോയത്. അത് അച്ഛന്റെ നന്മ… ആ നന്മയില്‍ ഞാന്‍ മുന്നോട്ടുപോകുക തന്നെ ചെയ്യും.
കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അയൽവാസി പിടിയിൽ. കലഞ്ഞൂർ അനന്തു ഭവനിൽ അനന്തു(28) ആണ് മരിച്ചത്. സംഭവത്തിൽ കലഞ്ഞൂര്‍ കടുത്ത സ്വദേശിയുമായ ശ്രീകുമാര്‍ ആണ് പിടിയിലായത്. ഭാര്യയും അനന്തുവും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
കൂടല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലാണ് അനന്തുവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് കല്ലട കനാലില്‍ 28 കാരനായ അനന്തുവിന്റെ മൃതദേഹം കണ്ടെത്തുന്നത്.
പുലർച്ചെയോടെയാണ് കനാലിൽ മൃതദേഹം കണ്ടെത്തിയത്. പൊലീസിനെ ആക്രമിച്ചത് ഉൾപ്പടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനന്തു. രണ്ട് ദിവസം മുൻപ് അനന്തുവിനെ കാണാനില്ല എന്ന് ബന്ധുക്കൾ കൂടൽ പൊലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് കരുതുന്നത്. മൃതദേഹത്തിൽ അസ്വഭാവിക മുറിവുകൾ ഉള്ളതായി ദൃക്സാക്ഷികൾ പറഞ്ഞു. കണ്ടെത്തുമ്പോൾ മൃതദേഹത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല.
തലയ്ക്ക് പിന്നില്‍ വെട്ടേറ്റ മുറിവുകളുണ്ടായിരുന്നതും പൊലീസിന് കൊലപാതകമാണെന്ന സംശയം വര്‍ധിപ്പിച്ചു. മൃതദേഹം കണ്ടെത്തിയ കനാലിന് സമീപത്തെ പറമ്പില്‍ രക്തക്കറകളും കണ്ടെത്തിയിരുന്നു. ഞായറാഴ്ച രാത്രി മുതൽ അനന്തുവിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് കൂടൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് അനന്തുവിന്റെ മൃതശരീരം കണ്ടെത്തുന്നത്.