മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത പിതാവിനെ തല്ലിക്കൊന്നു. ഗുജറാത്തിലാണ് നടുക്കുന്ന സംഭവം. അതിര്‍ത്തി രക്ഷാ സേനാ ഉദ്യോഗസ്ഥനായ മെല്‍ജിഭായ് വഘേലയാണ് ഒരു സംഘം ആളുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
നദിയാദിലാണ് സംഭവം. ഇയാളുടെ മകള്‍ പഠിച്ചിരുന്ന സ്‌കൂളിലെ തന്നെ വിദ്യാര്‍ഥിയായ പതിനഞ്ചുകാരനാണ് വീഡിയോ പ്രചരിപ്പിച്ചത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പ്രണയം തകര്‍ന്നതിന് പിന്നാലെ 15കാരന്‍ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു.
വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്യാനായി പതിനഞ്ചുകാരന്റെ വീട്ടില്‍ എത്തിയതായിരുന്നു ജവാന്‍. സംസാരം പിന്നീട് വാക്കുതര്‍ക്കത്തിലേക്കും കൈയ്യാങ്കളിയിലേക്കും എത്തി. പതിനഞ്ചുകാരന്റെ ബന്ധുക്കളാണ് വഘേലയെ മര്‍ദിച്ചത്.
ജവാനൊപ്പം മറ്റു കുടുംബാംഗങ്ങളും ചോ?ദ്യം ചെയ്യാനായി എത്തിയിരുന്നു എന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ദിലീപിനോടുള്ള തന്റെ സൗഹൃദത്തെ കുറിച്ചും ആരാധനയെ കുറിച്ചും നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുറന്നു പറഞ്ഞിട്ടുണ്ട്. ദിലീപ് ചിത്രം ‘പാപ്പി അപ്പച്ച’യിലൂടെയാണ് ധര്‍മ്മജന്‍ സിനിമാരംഗത്തേക്ക് എത്തുന്നത്. ദിലീപിനോടുള്ള സ്‌നേഹത്തെ കുറിച്ച് വീണ്ടും സംസാരിച്ചിരിക്കുകയാണ് ധര്‍മ്മജന്‍.
ദിലീപേട്ടനെ എപ്പോഴും വിളിക്കുന്ന ബന്ധമില്ല. തന്നെ സിനിമയില്‍ കൊണ്ടു വന്ന ആളെന്ന നിലയ്ക്കും. അല്ലാണ്ടും ഒരു സ്‌നേഹം തനിക്ക് പുള്ളിയോടുണ്ട്. ആ സ്‌നേഹം തിരിച്ച് പുള്ളിക്കുമുണ്ട്. എല്ലാ സിനിമകളിലും തന്നെ അഭിനയിക്കാന്‍ വിളിക്കാത്തതില്‍ പരാതി ഒന്നുമില്ല.
അങ്ങോട്ട് വിളിക്കുന്നതിലും കൂടുതല്‍ ചിലപ്പോള്‍ പുള്ളി എന്തെങ്കിലും ആവശ്യത്തിന് ഇങ്ങോട്ട് വിളിക്കാറെ ഉള്ളൂ. പിന്നെ തനിക്ക് കടപ്പാടുണ്ട്, പ്രകടമായല്ല പരസ്യമായി തന്നെ. എന്തുണ്ടെങ്കിലും അങ്ങനെ പറയുന്ന ആളാണ്. തന്റെ നിലപാടുകള്‍ക്ക് ഇതുവരെ മാറ്റം വരുത്തിയിട്ടില്ല.
അത് ശരിയല്ല എന്ന് പറഞ്ഞാല്‍, ശരിയാണെങ്കില്‍ മാറ്റും. അതല്ലാതെ തന്റെ നിലപാടുകള്‍ക്ക് മാറ്റമില്ല. അച്ഛനില്‍ നിന്ന് കിട്ടിയ ഗുണമാണ്. അത് ഇന്നുവരെ കളഞ്ഞ് കുളിച്ചിട്ടില്ല എന്നാണ് ധര്‍മ്മജന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
നേരത്തെ ദിലീപ് നടിയെ ആക്രമിച്ച കേസില്‍ അകപ്പെട്ടപ്പോള്‍ ദിലീപിനെ പിന്തുണച്ച് ധര്‍മ്മജന്‍ സംസാരിച്ചിരുന്നു. ഇത് വിമര്‍ശനങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. അതേസമയം, എരിഡ എന്ന സിനിമയാണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്.
വീട്ടമ്മയുടെ മൃതദേഹം റബ്ബർ തോട്ടത്തിൽ ജീർണ്ണിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ പഴയ കുന്നുമ്മൽ ഊമൺപള്ളിക്കര ഇരുപ്പിൽ പുഷ്പ നിലയത്തിൽ എസ് എസ് അജിലിയാണ് [45] മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് തൊട്ടടുത്തായി ഒരു ഇരുചക്ര വാഹനവും കണ്ടെത്തിയിട്ടുണ്ട്.
കിളിമാനൂർ പഞ്ചായത്തിൽ പാങ്ങൽ തടത്തിൽ റബർ തോട്ടത്തിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഇന്ന് വൈകുന്നേരം നാട്ടുകാരാണ് മൃതദേഹം കാണുന്നത് .തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഞായറാഴ്ച ഭർതൃവീട്ടിൽ നിന്ന് അജിലിയെ രാവിലെ പതിനൊന്ന് മണിയോടെ കാണാതായതായി ഭർതൃവീട്ടുകാർ കിളിമാനൂർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിനിടയിലാണ് മൃതദേഹം കണ്ടെത്തുന്നത്.
കിളിമാനൂർ പൊലീസ് കേസെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നടപടികൾക്ക് ശേഷം മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഭർത്താവ്: രഞ്ജിത്ത് മക്കൾ: സാന്ദ്ര, സരിഗ
ഇന്ത്യയില്‍ ചരിത്രം പഠിപ്പിക്കുന്ന രീതി ജനങ്ങളില്‍ അപകര്‍ഷതാ ബോധം വളര്‍ത്താനേ ഉതകൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.സിഖ് ഗുരുവായ ഗോബിന്ദ് സിംഗിന്റെ മക്കളെ മതം മാറി മുസ്‌ളീമാകാത്തതിന്റെ പേരില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് ക്രൂരമായി കൊലപ്പെടുത്തുകയാണുണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗുരുഗോബിന്ദ് സിംഗിന്റെ മക്കളായ സൊരേവാര്‍ സിംഗിനെയും ഔറംഗസേബ് കൊലപ്പെടുത്തിയതിന്റെ വാര്‍ഷികാചരണ പരിപാടിയായ വീര്‍ബല്‍ദിവസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ മേജര്‍ ധ്യാന്‍ചന്ദ് സേറ്റഡിയത്തിലായിരുന്നു ഈ പരിപാടി
മൂന്നൂറ് വര്‍ഷം മുമ്പ് നടന്ന ഈ ധീരബലിദാനം അനുസ്മരിക്കപ്പെടേണ്ടതാണ്. ഇത്തരം ധീര രക്തസാക്ഷികളുടെ ചരിത്രങ്ങള്‍ രാജ്യത്തെ ജനതയുടെ മനസില്‍ ആത്മാഭിമാനം നിറക്കേണ്ടതാണ്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ ചരിത്രം പലപ്പോഴും നേരായ ദിശകളിലൂടെയല്ല പഠിപ്പിക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു.ഇന്ത്യയുട ഭാവി ശോഭനമാകണമെങ്കില്‍ ഇത്തരം ഏക പക്ഷീയമായ ചരിത്രങ്ങള്‍ പഠിപ്പിക്കുന്ന രീതി അനവസാനിപ്പിക്കണമെന്നും മോദി പറഞ്ഞു.
ഗുരു ഗോബിന്ദ് സിംഗിന്റെ പത്തും ഏഴും വയസുള്ള രണ്ട് ആണ്‍മക്കളെയാണ് സിഖ് വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാത്തതിന്റെ പേരില്‍ ഔറംഗസീബിന്റെ സേനാനായകനായ വസീര്‍ഖാന്‍ ജീവനോടെ മതിനുള്ളില്‍ അടച്ച് വധിച്ചത്. ഔറംഗസേബിന്റെ മതഭീകരതക്കെതിരെ ഗുരുഗോബിന്ദ് സിംഗ് നിലകൊണ്ടതുകൊണ്ടാണ് ഈ ക്രൂര കൃത്യം ചെയ്തതെന്നും മോദി അനുസ്മരിച്ചു.
പത്താമത്തെ സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിംഗിന്റെ മക്കളായ സോരേവാര്‍സിംഗിനെയും ഫത്തേസിംഗിനെയും ഔറംഗസേബ് വധിച്ച ദിവസമായ ഡിസംബര്‍ 26 നാണ് ലോകത്തെങ്ങുമുള്ള സിഖ് സമൂഹം വീര്‍ബല്‍ ദിവസ് ആയി ആചരിക്കുന്നത്.
നടന്‍ സുശാന്ത് സിങ് രജ്പുതിനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ഞെട്ടി്കുന്ന വെളിപ്പെടുത്തലുമായി ആശുപത്രി ജീവനക്കാരന്‍. സുശാന്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ മുംബൈ കൂപ്പര്‍ ഹോസ്പിറ്റലിലെ ടീം അംഗമായിരുന്ന ജീവനക്കാരനാണ് അവകാശവാദവുമായി രംഗത്തെത്തിയത്.
നടനെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ഇപ്പോഴും ബാക്കി നില്‍ക്കെയാണ് ആശുപത്രി ജീവനക്കാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ടിവി9-ന് നല്‍കിയ അഭിമുഖത്തില്‍ രൂപ്കുമാര്‍ ഷാ എന്നയാളാണ് സുശാന്ത് ആത്മഹത്യ ചെയ്തതല്ലെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയത് തന്നെയാണെന്നും വെളിപ്പെടുത്തിയത്.
‘സുശാന്ത് സിംഗ് രജ്പുത് അന്തരിച്ചപ്പോള്‍, ഞങ്ങള്‍ക്ക് അഞ്ച് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൂപ്പര്‍ ഹോസ്പിറ്റലില്‍ ലഭിച്ചിരുന്നു. ഇതിലൊന്ന് സുശാന്തിന്റേതാണെന്ന് പിന്നീടാണ് മനസിലായത്. സുശാന്തിന്റെ ശരീരത്തില്‍ നിരവധി പാടുകളുണ്ടായിരുന്നു, കഴുത്തിലും മൂന്ന് അടയാളങ്ങള്‍ കണ്ടിരുന്നു’- രൂപ്കുമാര്‍ പറയുന്നു.
ഉന്നതാധികാരികളുടെ നിര്‍ദ്ദേശപ്രകാരം സുശാന്തിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ മാത്രമേ തങ്ങളുടെ ടീമിന് അനുവാദമുണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020 ജൂണ്‍ 14നാണ് ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിനെ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെനന്നായിരുന്നു പോലീസിന്റെയടക്കം നിഗമനമെങ്കിലും കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി സുശാന്തിന്റെ കുടുംബം രംഗത്തെത്തി.
നാളുകള്‍ കഴിഞ്ഞിട്ടും കേസിലെ ദുരൂഹത ഇപ്പോഴും ബാക്കിയാണ്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ), നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി), എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നീ പ്രധാന കേന്ദ്ര ഏജന്‍സികളാണ് സുശാന്തിന്റെ മരണം അന്വേഷിക്കുന്നത്.
നടന്റെ പെട്ടെന്നുള്ള വിയോഗത്തിന് ശേഷം ബോളിവുഡിലെ ചില ഭാഗങ്ങളില്‍ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് എന്‍സിബി അന്വേഷണം ആരംഭിച്ചിരുന്നു. മരണസമയത്ത് സുശാന്ത് നടി റിയയുമായി പ്രണയത്തിലായിരുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ 2020 ല്‍ റിയയെയും സഹോദരന്‍ ഷോക് ചക്രവര്‍ത്തിയെയും എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു.
ഒരു മാസത്തിലേറെയായി നടി മുംബൈയിലെ ബൈക്കുള ജയിലിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്നുമായി ബന്ധപ്പെട്ട രണ്ട് കേസുകള്‍ എന്‍സിബി രജിസ്റ്റര്‍ ചെയ്തിരുന്നു. റിയക്കും സഹോദരനും പുറമേ മറ്റ് നിരവധി പേരെയും കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ എന്‍സിബി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ആമസോണിന്റെ ഓഫര്‍ ലെറ്റര്‍ വിശ്വസിച്ച് മൈക്രോസോഫ്റ്റില്‍ ഉണ്ടായിരുന്ന ജോലി കളഞ്ഞ് കാനഡയിലേക്ക് പറന്ന ഇന്ത്യന്‍ യുവാവിന് കിട്ടിയത് എട്ടിന്റെപണി.ജോലിക്ക് കയറും മുന്‍പേ പിരിച്ചുവിടപ്പെട്ട ഹതഭാഗ്യനായ ഒരു ഇന്ത്യന്‍ ടെക്കിയാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ വാര്‍ത്തകളിലെ താരം.
ബംഗളൂരു സ്വദേശി ആരുഷ് നാഗ്പാലാണ് അമേരിക്കന്‍ ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ തീരുമാനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായത്. ആമസോണില്‍ നിന്ന് ലഭിച്ച ജോബ് ഓഫറില്‍ പ്രതീക്ഷയര്‍പ്പിച്ച് മൈക്രോസോഫ്റ്റ് ഇന്ത്യയിലെ സുരക്ഷിതമായ ജോലിയും ഉപേക്ഷിച്ച് കാനഡയില്‍ പോയതായിരുന്നു ആരുഷ്.
സ്വന്തം നാട്ടില്‍ തന്നെയുള്ള ജോലി വേണ്ടെന്ന് വെച്ച് കാനഡയില്‍ താമസം തുടങ്ങിയപ്പോഴാണ് ആമസോണ്‍ ജോബ് ഓഫര്‍ പിന്‍വലിച്ചതായി ആരുഷിനെ അറിയിച്ചത്. ഇതോടെ ലിങ്ക്ഡ്ഇന്നില്‍ തന്റെ സങ്കടം വിവരിച്ചുകൊണ്ട് ആരുഷ് പോസ്റ്റിട്ടതോടെയാണ് സംഭവം പുറത്ത് അറിയുന്നത്.
ആമസോണ്‍ കാനഡയിലെ ഓഫീസിലേക്കാണ് ആരുഷിനെ ക്ഷണിച്ചത്. ഓഫര്‍ പ്രകാരം കാനഡയിലെ വാന്‍ഗൂവറിലേക്ക് ആരുഷ് താമസം മാറുകയും ചെയ്തു. എന്നാല്‍ ജോയിന്‍ ചെയ്യേണ്ട തീയതിയുടെ തലേന്ന് ഓഫര്‍ പിന്‍വലിച്ചതായി കമ്പനിയുടെ അറിയിപ്പ് ലഭിക്കുകയും ചെയ്തു.
കാനഡയിലേക്ക് പുറപ്പെടും മുമ്പ് യാത്രാവിവരം കമ്പനിയെ അറിയിച്ചിരുന്നുവെന്നും വര്‍ക്ക് പെര്‍മിറ്റ് ഉള്‍പ്പടെ തനിക്ക് ലഭിച്ചുവെന്നും ആരുഷ് സാക്ഷ്യപ്പെടുത്തുന്നു. പതിനായിരത്തോളം ജീവനക്കാരെയായിരുന്നു സമീപകാലത്തായി ആമസോണ്‍ പിരിച്ചുവിട്ടത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകളെ കമ്പനി പിരിച്ചുവിടാന്‍ ഒരുങ്ങുകയുമാണ്. എന്നാല്‍, അതിനെല്ലാം പുറമേ, ചില പുതിയ നിയമനക്കാര്‍ക്ക് അയച്ച ഓഫര്‍ ലെറ്ററുകളും ആമസോണ്‍ റദ്ദാക്കുന്നുണ്ടെന്നാണ് അറിയുന്നത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി 19 വയസ്സുകാരി പിടിയില്‍. 1.884 കിലോ സ്വര്‍ണം മിശ്രിത രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിനി ഷഹലയാണ് പിടിയിലായത്. ഇവരെ വിമാനത്താവളത്തിന് പുറത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.സ്വര്‍ണം മിശ്രിത രൂപത്തിലാക്കി മൂന്ന് പാക്കറ്റുകളാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് യുവതി ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ ഒരു കോടി രൂപ വില വരും സ്വര്‍ണ്ണത്തിന്.
ഇന്നലെ രാത്രി 10.20 മണിക്ക് ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലാണ് യുവതി കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനക്ക് ശേഷം 11 മണിക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങിയ യുവതിയെ, മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത യുവതിയെ മണിക്കൂറുകളോളം പൊലീസ് തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും ആത്മ ധൈര്യം വിടാതെ യുവതി അതിനെയെല്ലാം പ്രതിരോധിച്ചുകൊണ്ടിരുന്നു. താന്‍ ഗോള്‍ഡ് ക്യാരിയറാണെന്നോ തന്റെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്നോ സമ്മതിക്കാന്‍ യുവതി തയ്യാറായില്ല.
തുടര്‍ന്ന് യുവതിയെ ലഗ്ഗേജ് ബോക്‌സുകള്‍ ഓപ്പണ്‍ ചെയ്തു വിശദമായി പരിശോധിച്ചിട്ടും സ്വര്‍ണം കണ്ടെത്താനായില്ല. ശേഷം യുവതിയുടെ ദേഹപരിശോധനയിലാണ് അടിവസ്ത്രത്തുനുള്ളില്‍ വിദഗ്ദക്തമായി തുന്നിച്ചേര്‍ത്ത് ഒളിപ്പിച്ച രീതിയില്‍ മൂന്ന് പാക്കറ്റുകള്‍ കണ്ടെത്താനായത്. യുവതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സ്വര്‍ണ്ണകടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
തിരുവനന്തപുരത്ത് കടലിൽ കാണാതായ മൂന്ന് പേരെയും ഇനിയും കണ്ടെത്താനായില്ല. ഇവർക്കായുള്ള തെരച്ചിൽ കഴിഞ്ഞ ദിവസം രാത്രിയായതോടെ നിർത്തിവെച്ചിരുന്നു. ശേഷം, ഇന്ന് രാവിലെ തെരച്ചിൽ പുനഃരാരംഭിച്ചു. കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെയാണ് തെരച്ചിൽ നടത്തി വരുന്നത്. ശക്തമായ തിരയും അടിയൊഴുക്കുമാണ് കഴിഞ്ഞ ദിവസത്തെ രക്ഷാപ്രവർത്തനത്തിന് തടസമായത്.
തിരയിൽപ്പെട്ട ഒരാളുടെ മൃതദേഹം ഇന്നലെ ലഭിച്ചിരുന്നു. പുത്തൻതോപ്പിൽ രണ്ടുപേരെയും അഞ്ചുതെങ്ങ് മാമ്പള്ളിയിൽ ഒരാളെയുമാണ് കാണാതായത്. ശ്രേയസ് (16), സാജിദ് (19) എന്നിവരേയാണ് പുത്തൻതോപ്പിൽ നിന്ന് കാണാതായത്. മാമ്പള്ളി സ്വദേശി സാജൻ ആന്റണി (34) യേയാണ് അഞ്ചുതെങ്ങിൽ നിന്ന് കാണാതായത്.
തുമ്പയിൽ കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ ആറാട്ടുവഴി സ്വദേശി ഫ്രാങ്കോയുടെ മൃതദേഹമാണ് ഞായറാഴ്ച കണ്ടെത്തിയത്. ക്രിസ്മസ് ആഘോഷിക്കാനെത്തി ബീച്ചിൽ കുളിക്കാനിറങ്ങിയവരാണ് ശക്തമായ തിരമാലയിൽപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഞായറാഴ്ച കടൽ പ്രക്ഷുബ്ദമായിരുന്നു. ഒപ്പം തന്നെ അടിയൊഴുക്കും ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നു.
ഗ്രേറ്റർ നോയ്ഡയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാതശിശുവിന് രക്ഷകരായി പോലീസുകാർ. കൊടുംതണുപ്പിൽ അവശയായ പെൺകുട്ടിയെ മുലയൂട്ടി ജീവൻ സംരക്ഷിച്ചതാകട്ടെ പോലീസുകാരന്റെ ഭാര്യയും. എസ്.എച്ച്.ഒ. വിനോദ് സിങ്ങിന്റെ ഭാര്യ ജ്യോതി സിങ്ങാണ് കുഞ്ഞിനെ മുലയൂട്ടിയത്.
ഡിസംബർ ഇരുപതാം തീയതിയാണ് നോളജ് പാർക്കിനു സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് തുണിയിൽ പൊതിഞ്ഞ നിലയിൽ പെൺകുട്ടിയെ കണ്ടെടുത്തത്. കുട്ടിയെ പോലീസ് കണ്ടെത്തുമ്പോൾ തണുപ്പ് കൊണ്ടും വിശപ്പുകൊണ്ടും കുട്ടി അവശനിലയിലായിരുന്നു. വാരിയെടുത്ത് പോലീസുകാർ സ്‌റ്റേഷനിലെത്തിച്ചു.
കുഞ്ഞ് നിർത്താതെ കരയുന്നത് കണ്ട് ജ്യോതി മുലയൂട്ടാൻ സന്നദ്ധയായി രംഗത്ത് വരികയായിരുന്നു. കുഞ്ഞ് വിശന്നു കരയുന്നത് കണ്ടപ്പോൾ സഹിക്കാനായില്ലെന്നും അതിനാലാണ് പാലൂട്ടാൻ തീരുമാനിച്ചതെന്നും ജ്യോതി പറയുന്നു. തുടർന്ന്, ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി പോലീസ് അറിയിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു.
മലയാളിയായ പതിനേഴുകാരി തമിഴ്‌നാട്ടില്‍ മുങ്ങി മരിച്ചു. വയനാട് തൃശ്ശിലേരി സ്വദേശിയായ അനുപ്രിയയാണ് മരിച്ചത്. കുടുംബ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയപ്പോഴായിരുന്നു അപകടം.
തമിഴ്‌നാട് എരുമാടിലുള്ള തറവാട് വീടിന് സമീപത്തെ കുളത്തില്‍ വെച്ചാണ് അപകടമുണ്ടായത്. പതിനേഴുകാരി കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിത്താഴുകയായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ ബന്ധുക്കള്‍ ഉടന്‍ തന്നെ അനുവിനെ രക്ഷപ്പെടുത്തി.
എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കേും മരണം സംഭവിച്ചിരുന്നു. നാട്ടിലെത്തിച്ച അനുപ്രിയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ മാനന്തവാടി അമലോത്ഭവ ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കും. പിതാവ്: പ്രജി, മാതാവ്: സിന്ധു, ഏക സഹോദരന്‍ ഷെയിന്‍ ബേസില്‍