സ്വകാര്യ ഹോട്ടലിലെ ഹൗസ് കീപ്പിങ് ജീവനക്കാരിയായ യുവതി തൂങ്ങിമരിച്ചു. സിക്കിം സ്വദേശിനിയായ 24 കാരി വേദൻഷിയാണ് കോവളം ബീച്ച് റോഡിലെ വാടക വീട്ടിൽ ജീവനൊടുക്കിയത്. ശനിയാഴ്ച രാവിലെ ആറോടെ ഒപ്പം താമസിക്കുന്ന യുവതിയാണ് സമീപത്തെ കുടുംബത്തെ വിവരമറിയിച്ചത്.
മുറിയിൽ കാണാതായതോടെ സമീപത്തുള്ളവരും പാഞ്ഞെത്തി അന്വേഷിച്ചു. പിന്നാലെയാണ് അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തറയിൽ ഇരിക്കുന്ന നിലയിലായിരുന്നു വേൻഷിയുടെ മൃതദേഹം കിടന്നിരുന്നത്. ശേഷം, കോവളം എസ്.ഐ. എസ്.അനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി വീടും പരിസരവും പരിശോധിച്ചു.
ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. തൂങ്ങിമരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവതിയുടെ സിക്കിമിലുള്ള ബന്ധുക്കൾ ഞായറാഴ്ച കോവളത്തെത്തും. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി. സംഭവത്തിൽ കോവളം പോലീസ് കേസെടുത്തു.
അഭിഷേക് കൃഷ്ണ പി. ആർ
ദുഷ്ടനായ രാജാവിൻ്റെ ഭരണത്തിൽ എല്ലാ ദുഷ്ടതകളും നിറഞ്ഞ ഒരു നാടായിരുന്നു പണ്ടളം . അവിടുത്തെ രാജാവായിരുന്നു എം.ഹ്യും. അയാൾ മഹാക്രൂരനായിരുന്നു. ചെറിയ ഒരു തെറ്റിനു പോലും തൻ്റെ പ്രജകൾ വധശിക്ഷ നൽകാൻ പോലും ഈ രാജാവ് മടിച്ചിരുന്നില്ല. അത്രമാത്രം ദുഷ്ടനായിരുന്നു ഹ്യൂം രാജാവ്. പക്ഷേ, സത്യത്തിൽ ആ രാജ്യം അയാളുടേത് അല്ലായിരുന്നു. മുൻപത്തെ രാജാവായിരുന്ന രാമകൃഷ്ണ വർമ്മ എന്ന രാജാവിൻ്റേതായിരുന്നു ഈ രാജ്യം.
രാമകൃഷ്ണ വർമ്മ രാജൻ വളരെ നല്ല ഒരു മനുഷ്യനായിരുന്നു. നാടിൻ്റയും തൻ്റെ പ്രജകളുടെ ക്ഷേമത്തിനും വേണ്ടി എന്തും ചെയ്യുമായിരുന്നു. ഇക്കാരണങ്ങൾ കൊണ്ട് തന്നെ അദേഹത്തെ ജനങ്ങളുടെയെല്ലാം പ്രിയപ്പെട്ടവനാക്കി. ഇത് രാജാവിൻ്റെ വലം കൈ ആയി നടന്നിരുന്ന മന്ത്രി സിംഹവർമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു. രാജാവ് ഇങ്ങനെ ജനങ്ങളുടെ പ്രിയപ്പെട്ടവനായി പോയാൽ തനിക്ക് ഇങ്ങനെ തന്നെ ഇരിക്കാനെ സാധിക്കുവെന്ന് സിംഹവർമ്മ ചിന്തിക്കാൻ തുടങ്ങി. രാജാവിനെ എങ്ങനെയെങ്കിലും തീർക്കണമെന്ന് സിംഹവർമ്മ തീരുമാനിച്ചു. അതിനായി അദേഹം അവസരം കാത്തിരുന്നു.
രാമകൃഷ്ണ വർമ്മയുടെ നാടിൻ്റെ അതിർത്തി കടന്നാൽ പിന്നീട് ക്രൂരനായ ഹ്യൂമിൻ്റെ നാടാണ്. ഹ്യൂമിന് രാമകൃഷ്ണ വർമ്മയുടെ നാട് സ്വന്തമാക്കുക എന്നതായിരുന്നു ലക്ഷ്യം. ഒരു ദിവസം രാത്രിയിൽ ഹ്യൂം സിംഹവർമ്മയെ തൻ്റെ രഹസ്യസങ്കേതത്തിൽ കണ്ടുമുട്ടി. തുടർന്ന് സിംഹവർമ്മയും ഹ്യൂമും ചേർന്ന് രാമകൃഷ്ണ വർമ്മയെ കൊല്ലാൻ പദ്ധതി തയാറാക്കി. ഒരു ദിവസം രാത്രിയിൽ രാജാവും സിംഹവർമ്മയും തേരിൽ സഞ്ചരിച്ചുകൊണ്ടിരുന്നപ്പോൾ ഹ്യുമിൻ്റെ ആളുകൾ വളഞ്ഞാക്രമിച്ച് രാജാവിനെ വധിച്ചു. രാജാവ് കൊല്ലപ്പെട്ട വിവരം എല്ലാവരും അറിഞ്ഞു. ജനങ്ങൾ കൂടുതലായി വിഷമിക്കാൻ തുടങ്ങി. പക്ഷേ, രാജാവിൻ്റെ ദേഹം എവിടെയാണുള്ളതെന്നാർക്കും അറിയില്ല.
രാജാവ് മരിച്ച രാത്രി ഇയാളുടെ ദേഹം സംസ്ക്കരിക്കട്ടെ എന്ന് സിംഹവർമ്മ ചോദിച്ചു. വേണ്ട എന്ന് ഹ്യൂം പറഞ്ഞു. ഹ്യൂം താൻ മാറ്റിവെച്ചിരുന്ന ബോംബുകൾ രാജാവിൻ്റെ ദേഹത്ത് കെട്ടിവെച്ചു. എന്നിട്ട് രാജാവിനെ അദേഹത്തിൻ്റെ തേരിൽ ഇരുത്തി കൊക്കയിലേയ്ക്ക് തേരുമായി മറിച്ചിട്ടു. രാജാവിൻ്റെ മരണശേഷമാണ് ഹ്യൂമിൻ്റെ ക്രൂരഭരണം ആ രാജ്യത്ത് നടമാടിയത്. നമ്മെ തോൽപ്പിക്കാൻ ആരുമില്ലെന്ന അഹങ്കാരം ഹ്യൂമിൽ നിറഞ്ഞു. എന്നാൽ ജനങ്ങൾ ഈ സമയത്ത് നാടിന് പഴയപോലെ സമാധാനം വേണമെന്ന് ആശിച്ചു. ആ നാട്ടിൽ രാജശേഖർ സുമംഗല ദേവി എന്ന ദമ്പതികൾ ജീവിച്ചിരുന്നു. അവർക്ക് ഭീമരാജ് എന്നൊരു മകനുണ്ടായിരുന്നു. അവൻ മഹാവികൃതിയായിരുന്നു. കൂട്ടുകാരെയൊക്കെ പേടിപ്പിക്കുമായിരുന്നു.
ഭീമിൻ്റെ അച്ഛൻ ഒരു ദിവസം ഭക്ഷണം വാങ്ങി വീട്ടിലേയ്ക്ക് തിരിച്ചു പോരുമ്പോൾ ഒരു ആൾക്കൂട്ടം അയാൾ കണ്ടു. ഹ്യൂമിൻ്റെ ആളുകൾ ഒരു പാവത്തിനെ തല്ലിച്ചതയ്ക്കുന്നു. ഭീമിൻ്റെ അച്ഛൻ ഇതുകണ്ട് ഹ്യൂമിൻ്റെ ആളുകളോടായി പറഞ്ഞു ഹ്യൂമിൻ്റെ പാദസേവകരെ നിങ്ങൾ എന്തിന് ആ പാവത്തിനെ തല്ലുന്നു. ഇതോടെ ഹ്യൂമിൻ്റെ ആളുകളും ഭീമിൻ്റെ അച്ഛനും യുദ്ധം തുടങ്ങി. ഭീമിൻ്റെ അച്ഛൻ അവരെ തല്ലിച്ചതച്ചു. ഒരാൾ മാത്രം തന്‍റെ തോക്ക് എടുത്ത് അയാളുടെ കാലിലേയ്ക്ക് വെടിവെച്ചു. ഭീമിൻ്റെ അച്ഛൻ രാജശേഖറിനെ വീട്ടിൽ കൊണ്ടുപോയി കിടത്തി. ഇതുകണ്ട ഭീമിന് സങ്കടം സഹിക്കാൻ വയ്യാതായി. അവൻ ഹ്യൂമിൻ്റെ പടയ്ക്ക് നേരെ പാഞ്ഞു. എന്നിട്ടവൻ പറഞ്ഞു. എടാ ഹ്യൂം ധൈര്യമുണ്ടെങ്കിൽ എന്നോട് ഏറ്റുമുട്ടുക. മഠയൻമാരായ ഹ്യൂമിൻ്റെ പാദസേവകർക്ക് ഇതുകേട്ട് ദേഷ്യമായി. അവർ ഭീമിനോട് ഏറ്റുമുട്ടാൻ തുടങ്ങി. പടയാളികൾ ഒന്നൊന്നായി തോറ്റോടി. ഇതുകേട്ട ഹ്യൂമിനും ദേഷ്യം വർദ്ധിച്ചു.
ഭീം വീട്ടിലേയ്ക്ക് തിരിച്ചു പോയി. അമ്മേ ഞാൻ അച്ഛനെ തല്ലിയവരെ നശിപ്പിച്ചു എന്ന് ഭീം പറഞ്ഞു. നീയെന്താണ് മോനെ ഈ ചെയ്തത്. നീ ഇപ്പോൾ ചെയ്തത് കുട്ടികളിയല്ല. പിന്നെ ഞാൻ എന്ത് ചെയ്യാനാ തോൽക്കണമായിരുന്നോ. നാം ഒരിക്കലും തോൽക്കുവാൻ പാടില്ല അമ്മേ. മോൻ നശിപ്പിച്ചത് കളിപ്പാട്ടത്തെ അല്ല ഹ്യൂമിൻ്റെ സൈന്യത്തെയാണ്. അപ്പോൾ ഭീം ചോദിച്ചു. അമ്മേ ഈ ഹ്യൂം ആരാ. അപ്പോൾ അമ്മ പറഞ്ഞു. അതാണ് ഇവിടുത്തെ രാജാവ്. പക്ഷേ, വെറും രാജാവ് അല്ല ക്രൂരനാണയാൾ. അവൻ നമ്മുടെ നാട്ടിലെ രാക്ഷസനാണ്. നീ ആറു വയസ്സ് പ്രായമായപ്പോൾ രാമകൃഷ്ണ വർമ്മ ആയിരുന്നു ഇവിടുത്തെ രാജാവ്. അദേഹം നല്ലവനായിരുന്നു. അദേഹം ജനങ്ങളുടെ സങ്കടമറിഞ്ഞു പ്രവർത്തിക്കുമായിരുന്നു. ആ നല്ല രാജാവ് മരിച്ചതോടെ ഈ നാട്ടിലെ സന്തോഷവും സമാധാനവും സൗഹൃദവും സ്നേഹവുമൊക്കെ നഷ്ടപ്പെട്ടു. പിന്നീട് ശത്രുതയും വഞ്ചനയും വെറുപ്പും കൂടി. ഇയാൾ നമ്മുടെ നാടിനെ നശിപ്പിക്കും മോനെ. ഇവനെ അനുസരിച്ച് നടക്കാനാണോ അമ്മേ നമ്മൾ ജീവിക്കുന്നത്. അതെ, മോനെ നമുക്കൊന്നും ചെയ്യാനാവില്ല. മോനെ നാം ഇവനെ പേടിച്ചു ജീവിക്കണം. അവനെ അനുസരിച്ചില്ലെങ്കിൽ ദുഷ്ടനായ ഹ്യൂം നമ്മെ വധിക്കും. അപ്പോ എന്നെ വധിക്കുമോ ? ആം അത് കാണാൻ എനിക്ക് സാധിക്കില്ല മോനെ . നീ ഇന്നാട്ടിൽ നിന്ന് രക്ഷപെടുക. ഇന്ന് രാത്രി ഒരു കപ്പൽ വരും അതിൽ നിന്നെ ഞാൻ കയറ്റി വിടാം . അപ്പോൾ അമ്മയും അച്ഛനും. ഭീ ചോദിച്ചു. ഞങ്ങളെകുറിച്ച് നീ ഒന്നും ഓർക്കരുത്. നിനക്ക് എന്നെ കാണണം എന്ന് തോന്നുമ്പോൾ ഞാൻ നിനക്ക് കത്ത് അയയ്ക്കാം. ഭീമിനെ അവൻ്റെ അമ്മ കപ്പലിൽ കയറ്റി വിട്ടു.
ഹ്യൂം ദേഷ്യത്തിൽ ഭീമിനെ കൊല്ലാൻ ഉത്തരവിട്ടു. ഈ വിവരം സിംഹവർമ്മ വിളംബരം ചെയ്തു. ഭീം എന്ന കുട്ടിയെ ഇവിടെ കണ്ടാൽ ഞങ്ങളെ അറിയിക്കുക. പക്ഷേ, ആ നാട്ടിൽ ഭീം ഇല്ലായിരുന്നു. ഇതറിഞ്ഞ സിംഹവർമ്മ ഹ്യൂമിൻ്റെ അടുത്തേയ്ക്ക് പോയി. രാജൻ…ഭീം ഈ നാട്ടിൽ എവിടെയും ഇല്ല. ദേഷ്യം വന്ന ഹ്യും സിംഹവർമ്മയെ വധിച്ചു. കപ്പലിൽ കയറി 4 ദിവസം കഴിഞ്ഞ് ഭീം മഞ്ഞ് മൂടിയ ഒരു നാട്ടിലെത്തി. അവിടുത്തെ ജനങ്ങൾ കമ്പിളി വസ്ത്രമാണ് ധരിച്ചിരുന്നത്. അവന് തണുപ്പ് സഹിക്കാൻ കഴിഞ്ഞില്ല. വല്ലാതെ തണുക്കുന്നു. അപ്പോൾ അവൻ ഒരു സുന്ദരി പെണ്ണിനെ കണ്ടു. ഏ കുട്ടി ഈ വസ്ത്രം എവിടുന്നാ . ദാ അവിടുന്നാ അവൾ അവനെ അവിടെ എത്തിച്ചു. ആ വസ്ത്രങ്ങൾ കിട്ടുന്നത് ഒരു ഗുഹയിൽ നിന്നായിരുന്നു. അവിടെ ഒരു പ്രായമുള്ള അപ്പൂപ്പൻ തുന്നിയുണ്ടാക്കുന്നതാണ്. ആ അപ്പൂപ്പനു കൂട്ടയി നിൽക്കുന്ന പെണ്ണ് ആയിരുന്നു അത്. ഹ്യൂം ഭീമിനെ കണ്ടുപിടിക്കാനായി കുറെ പേരെ നാലു ദിശയിലുള്ള നാടുകളിലേയ്ക്ക് അയച്ചു. വർഷം പിന്നിട്ടു ഭീം വളർന്നു. ആ പെൺകുട്ടിയും വളർന്നു. എന്നിട്ടും ഹ്യൂമിൻ്റെ ആളുകൾക്ക് ഭീമിനെ കണ്ടെത്താനായില്ല. ഹ്യൂമിന് ഭീമിനോടുള്ള ദേഷ്യം കൂടി. ഭീമും പെണ്ണും വയസ്സനും നല്ല നല്ല വസ്ത്രങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. അവർക്ക് കൂടുതൽ പണം കിട്ടി തുടങ്ങി. ഒരു ദിവസം ഭീം പെൺകുട്ടിയോട് ചോദിച്ചു . നിൻ്റെ പെരെന്താ ?. അവൾ ഭയന്നുകൊണ്ട് പറഞ്ഞു ഷഹ് നാ. അവളുടെ ഭയം കണ്ടപ്പോൾ അവന് സംശയം തോന്നി. അവൾ വിയർക്കുന്നത് അവൻ കണ്ടു. അവൻ ദേഷ്യത്തിൽ ചോദിച്ചു സത്യം പറ നീ ആരാണ്. എന്നിട്ട് അവൻ അവിടെ ഇരുന്ന മഴു കൈയ്യിലെടുത്തു. അവൾ പറഞ്ഞു. വസുന്തര രാമകൃഷ്ണ വർമ്മയുടെ മകൾ ആണ് ഞാൻ. ആ സുന്ദരിയായ പെൺകുട്ടി പറഞ്ഞു. അവൻ കോടാലി നിലത്തിട്ടു. എന്നിട്ട് തൻ്റെ അമ്മ പറഞ്ഞത് ഓർത്തു. നിനക്ക് 6 വയസ്സ് ആയപ്പോൾ രാമകൃഷ്ണ വർമ്മ ആയിരുന്നു ഇവിടുത്തെ രാജാവ് എന്ന്. നീ രാജാവിൻ്റെ മകളാണോ ? അതെ, അവൾ പറഞ്ഞു. പിന്നെ രാജാവ് മരിച്ചതിനു ശേഷം ഹ്യൂം എങ്ങനെ രാജാവായി. കാരണം, അന്ന് രാത്രി ഞാൻ കൂട്ടുകാരൊത്ത് കളിക്കുക ആയിരുന്നു. എന്നീട്ട് സന്തോഷത്തോടെ എൻ്റെ അച്ഛനെ കാണാൻ പോയപ്പോഴാണ് അതിനു മുൻപ് ഒരു ശബ്ദം കേട്ടത്. ഞാൻ എന്താണെന്നറിയാൻ അവിടുത്തെ മരച്ചുവട്ടിലിനു പിറകിൽ നിൽക്കുമ്പോഴാണ് എൻ്റെ അച്ഛ്നെ അദേഹത്തിൻ്റെ തേരിൽ ഇരുത്തി അദേഹത്തിൻ്റെ ശരീരം കൊക്കയിലേയ്ക്ക് തള്ളിയിട്ടു. ആരും അത് അറിയാതിരിക്കാൻ അദേഹത്തിൻ്റെ ദേഹത്ത് എന്തോ ഇട്ട് പൊട്ടിച്ചു. ആന്ന് ഒരു ദീപാവലി ആയിരുന്നു. അതുകൊണ്ട് ആളുകൾ പടക്കം പൊട്ടിച്ചതാണെന്നെ തോന്നു. ആരാ അത് ചെയ്തത് . നിങ്ങൾ പറയുന്ന ആ ക്രൂരനായ രാജാവ് ഹ്യൂം. കൂടെ അച്ഛൻ്റെ സഹായി ആയിരുന്ന സിംഹവർമ്മയും . അയാൾ ചതിയനായിരുന്നോ.
അതെ, ഭീം … ഹ്യൂമിൻ്റെ ആളുകൾക്ക് ഭീമിനെ കിട്ടിയില്ല. ഇനി നമ്മൾ എന്ത് ചെയ്യും ഒരാൾ പറഞ്ഞു. ഹ്യൂം പറഞ്ഞു ഭിമിൻ്റെ കുടുംബത്തെ ഇവിടെ എവിടെയെങ്കിലും കണ്ടാൽ അവരെ പിടികൂടുക. വൈകാതെ ഭീമിൻ്റെ അച്ഛനെയും അമ്മയെയും ഹ്യൂമിൻ്റെ പടയാളികൾ ജയിലിലിട്ടു. അമ്മ ജയിലിൽ ഇരുന്ന ഒരു പേപ്പർ എടുത്ത് ഭീമിനു കത്തെഴുതാൻ തുടങ്ങി. എന്നിട്ട് ഒരു പരുന്തിൻ്റെ കാലിൽ കത്ത് കെട്ടി വെച്ചു. വൈകാതെ ആ കത്ത് ഭീമിനു കിട്ടി. ആ കത്തിൽ ഇങ്ങനെ ആയിരുന്നു. മോനെ ഭീം ഈ ഇനി ഇവിടെയ്ക്ക് ഒരിക്കലും വരാൻ പാടില്ല. കാരണം നിനക്ക് ഞങ്ങളെ ഇനി ഒരിക്കലും കാണാനാവില്ല. ഇന്ന് ഹ്യും ഞങ്ങളേ വധിക്കും. അതുകൊണ്ട് ദയവായി നീ ഇവിടെ എത്തരുത്. ഇതറിഞ്ഞ ഭീമിന് കലി കൂടി. ഇല്ല അമ്മേ ഞാൻ വരും. ഒന്നുകിൽ ഞാൻ അല്ലെങ്കിൽ ഹ്യൂം. ഇതിനൊരു തീരുമാനം കണ്ടിട്ടേ ജനിച്ച മണ്ണിൽ നിന്ന് ഈ ഭീം വിടപറയു.
ഭീം തൻ്റെ ആയുധങ്ങളുമായി കപ്പലിൽ കയറി. നിൽക്കു. വസുന്തര പറഞ്ഞു. ഞാനും വരുന്നു. തീരുവാണെൽ ഒരുമിച്ച് തീരാം. വേണ്ട ഞാൻ ഒറ്റയ്ക്ക് പൊയ്ക്കൊള്ളാം വസുന്തര. കപ്പൽ നീങ്ങാൻ തുടങ്ങി. 4 ദിവസം കഴിഞ്ഞു. ഭീം നാട്ടിലെത്തി . ഭീം നാട്ടിൽ കെട്ടിയിട്ടിരുന്ന കുതിരയെ അഴിച്ച് അതിൻ്റെ പുറത്തു കയറി ഹ്യൂമിനു നേരെ പാഞ്ഞു. ഭീം ദേഹത്ത് കയറു കെട്ടി എടുത്തു ചാടി. ഭീം തൻ്റെ കൈയ്യിലിരുന്ന മഴും ഹ്യൂമിൻ്റെ പടയ്ക്ക് നേരെ വലിച്ചെറിഞ്ഞു. ഭീം തൻ്റെ കൈയ്യിലിരുന്ന അമ്പുകൾ തൊടുത്തുവിട്ടു. ഭീമിൻ്റെ അസ്ത്രങ്ങൾ ഏറ്റവർ വീഴാൻ തുടങ്ങി. ബഹളം കേട്ട ഹ്യും എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ താഴേയ്ക്ക് നോക്കി. ഭീം കൊട്ടാരത്തിൽ കടന്ന് ഹ്യുമിൻ്റെ പടയാളികളുമായി ഏറ്റുമുട്ടാൻ തുടങ്ങി. ഹ്യും കേൾക്കെ ഉച്ചത്തിൽ അലറി അല്ലയോ ഹ്യും നീ എന്നെ അല്ലെ കത്തിരുന്നത്. ഹ്യുമിൻ്റെ അറയിൽ മറ്റു പടയാളികളും വന്നു. എന്നിട്ട് ഭീമിനെ ചങ്ങലയി ബന്ധിതനാക്കി.
ഹ്യും ഭീമിനെ വധിക്കാൻ എല്ലാ ഏർപ്പാടുകളും ചെയ്തു. ഭിം പേടിയില്ലാതെ മുന്നോട്ട് നടന്നു. ഭിം ഹ്യുമിനോടായി പറഞ്ഞു . ഞാൻ തോറ്റെന്ന് നീ കരുതേണ്ട. എന്നെ തീർക്കും മുൻപ് നീ ചിന്തിക്കുക. എന്നെ തീർത്താൻ ജനം വെറുതെ ഇരിക്കുമോയെന്ന്. അപ്പോൾ ഒരു ശബ്ദം തടവറയിൽ നിന്നു കേട്ടു നീ വിഷമിക്കേണ്ട ഞാൻ സിംഹവർമ്മയുടെ സഹോദരൻ ആണ്. അയാൾ ഭീമിൻ്റെ കൈയ്യിലെ കെട്ട് അഴിച്ചു. ഭീമിനു ഒരാൾ തോക്ക് എടുത്ത് കൊടുത്തു. ചെയ്ത പാപങ്ങളിൽ ആർക്കെങ്കിൽ കരുണ തോന്നിയാൽ നീ രക്ഷപെടും. ഹ്യൂമിനെ ഭീം വെടിവെച്ച് വീഴ്ത്തി. അതോടെ ദുഷ്ടനായ രാജാവിൻ്റെ ശല്യവും തീർന്നു, വാളെടുക്കുന്നവൻ വളാലെ..
അഭിഷേക് കൃഷ്ണ പി. ആർ : സുശീല നിലയം , തെക്കൻകോട് തോട്ടുങ്കൽ പീടിക , മുവാറ്റുപുഴ . മൂവാറ്റുപുഴ എസ് എൻ ഡി പി ഹയർ സെക്കണ്ടറി സ്ക്കുളിലെ 8 ആം ക്ലാസ്സ് വിദ്യാർത്ഥിയാണ് .
കേരളക്കര ഞെട്ടിയ സംഭവമായിരുന്നു പെട്ടിമുടി ദുരന്തം. നിനച്ചിരിക്കാതെ വന്ന ദുരന്തം. ഇടുക്കി രാജമലയിലെ പെട്ടിമുടിയിൽ 2020 ഓഗസ്റ്റ് ആറിനായിരുന്നു ഉരുൾ പൊട്ടിയത്. ഒരുപാട് പേർക്ക് ജീവൻ നഷ്ടമായി. കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷനിലെ തൊഴിലാളികൾ താമസിച്ചിരുന്ന ലയങ്ങളാണ് ഉരുൾപൊട്ടലിൽ തകർന്നത്.
ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിർത്തിയിൽ നിന്നു വൻ ശബ്ദത്തോടെ പൊട്ടിയെത്തിയ ഉരുൾ രണ്ട് കിലോമീറ്റർ താഴെയുള്ള തൊഴിലാളിലയങ്ങളെ തകർത്തെറിഞ്ഞാണ് പെട്ടിമുടി പുഴയിലേക്കു പതിച്ചത്. ഉറക്കത്തിൽ ആയതുകൊണ്ട് തന്നെ ഒന്ന് ചിന്തിക്കാൻ പോലുമുള്ള അവസരം പോലും ആർക്കും ലഭിച്ചില്ല. നേരം വെളുത്തപ്പോൾ ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട് എത്രയോ മനുഷ്യർ വിധിയുടെ മുന്നിൽ പകച്ചുനിന്നു…
അങ്ങനെ ഒറ്റ രാത്രികൊണ്ട് ജീവിതന്റെ വസന്തം നഷ്ടമായ ഒരു പെൺകുട്ടിയുണ്ട്. ഗോപിക. ഒറ്റ രാത്രി കൊണ്ട് അച്ഛനേയും അമ്മയേയും ഉൾപ്പെടെ തന്റെ ഉറ്റവരെയാണ് ഗോപികയ്ക്ക നഷ്ടമായത്. നിനച്ചിരിക്കാതെ സങ്കടത്തിന്റെ കുത്തഴുക്കിലാണ് ആ പെൺകുട്ടി പെട്ടത്. പക്ഷേ ഇന്ന് ഗോപിക തന്റെ സ്വപ്നത്തിലേക്ക് നടന്നുകയറുകയാണ്. പെട്ടിമുടി ദുരന്തം അനാഥമാക്കിയ ഗോപിക ഡോക്ടറാവാനുള്ള ഒരുക്കത്തിലാണ്.
നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തത്തില്‍ നികത്താനാവാത്ത നഷ്ടമാണ് ഗോപികയ്ക്ക് സംഭവച്ചിത്. ഇന്ന് ഗോപികയുടെ ജീവിതത്തിലേക്ക് വീണ്ടും പ്രതീക്ഷയുടെ വെളിച്ചം എത്തിയിരിക്കുകയാണ്. ഡോക്ടർ എന്ന സ്വപ്നത്തിലേക്കെത്താനുള്ള ആദ്യ പടി ഗോപിക വെച്ചിരിക്കുകയാണ്. പാലക്കാട് മെഡിക്കല്‍ കോളജില്‍ ഗോപിക ഇന്ന് എംബിബിഎസിന് ചേരുകയാണ്.
പാലാ ബ്രില്ലിയൻറ് സ്‌റ്റഡി സെന്റർ ആണ് ഗോപികയുടെ സ്വപ്നം പൂവണിയാൻ ഒപ്പം നിന്നത്. ഇവര്‍ തന്നെയാണ് രക്ഷിതാക്കളുടെ സ്ഥാനത്ത് നിന്ന് ഗോപികയുടെ അഡ്മിഷനായി ഇന്ന് പാലക്കാടേക്ക് കൊണ്ടുപോകുന്നത്. ജീവിത പ്രതിസന്ധികളിലും കരുത്തിന്റെ പ്രതീകമാണ് ഗോപികയെന്ന് അധ്യാപകർ പറഞ്ഞു. ഗോപികയെ ഇതുപോലൊരു വിജയത്തില്‍ എത്തിക്കുന്നതില്‍ ഭാഗമാകാനായതില്‍ സന്തോഷമുണ്ടെന്നും അധ്യാപകര്‍ പറയുന്നു..
ദുരന്തത്തില്‍ നിന്ന് രക്ഷപെട്ടത് സഹോദരിയും ഗോപികയുമായിരുന്നു. ദുരന്ത സമയത്ത് ഗോപികയും സഹോദരി ഹേമലതയും തിരുവനന്തപുരത്തുളള ബന്ധുവിന്റെ വീട്ടിലായിരുന്നു അന്ന്. .സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് ഗോപികയുടെ ആഗ്രഹം. തന്റെ അച്ഛനമ്മമാരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഇതെന്ന് ഗോപിക പറഞ്ഞു. അതുകൊണ്ട് ആ ലക്ഷയത്തിലേക്ക് നടന്നടുക്കുന്നതിന്റെ സന്തോഷം ഗോപികയ്ക്കുണ്ട്. അച്ഛനെക്കുറിച്ചും അമ്മയെക്കുറിച്ചുമുള്ള ഓർമകളും അവരുടെ ചിത്രങ്ങളും മാത്രമാണ് ഗോപികയ്ക്കൊപ്പം ഉള്ളത്.
പാറശ്ശാല സമുദായപ്പയറ്റ് സ്വദേശി ഷാരോണിന്റെ മരണത്തിൽ പെൺകുട്ടിയുടെ വാട്‌സ്ആപ്പ് ചാറ്റുകളും ശബ്ദ സന്ദേശങ്ങളും പുറത്ത് വന്നിരിക്കുകയാണ്. അതേസമയം സോഷ്യൽ മീഡിയയിൽ ഷാരോണിന്റെ മരണത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പ്രതികരണലുമായി എത്തിയിരിക്കുകയാണ് അനുജ ജോസഫ്.
അനുജ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഓസിനു പുട്ടും കടലയും മേടിച്ചു തിന്നാനും കൂട്ടത്തിൽ സൂക്കേട് തീർക്കാനും മാത്രമായി കുറെ ലവളുമാരും ലവന്മാരും പ്രണയമെന്ന പേരിൽ ഇറങ്ങി തിരിച്ചതാണ് ഇന്നത്തെ ഓരോ ദുരന്തങ്ങൾക്കും പുറകിൽ. ഇതിനിടയിൽ ആത്മാർഥമായി പ്രണയിക്കുന്നവരും പഴി കേൾക്കേണ്ടി വരുമെന്നതാണ് മറ്റൊരു സത്യം.
പ്രണയമെന്ന പേരിൽ വീണ്ടും ഒരു മരണം കൂടി. കാമുകി എന്നു പറയപ്പെടുന്നവൾ കുടിക്കാൻ നൽകിയ കഷായവും ജ്യൂസും കുടിച്ചു പാറശ്ശാല ഷാരോൺ രാജെന്ന യുവാവ് മരണപ്പെട്ടു. ഷാരോണിന് നൽകിയ കഷായം താനും ഉപയോഗിച്ചിരുന്നുവെന്നും(ആ കഷായം സൂക്ഷിച്ച ബോട്ടിൽ ആക്രിക്ക് കൊടുത്തെന്നും, അതെവിടെ നിന്നു വാങ്ങിച്ചുമെന്നുള്ള ചോദ്യങ്ങൾക്കു അവ്യക്തമായ മറുപടി മാത്രം) താനിപ്പോഴും ജീവനോടെ ഉണ്ടല്ലോ അതോണ്ട് ‘നിരപരാധി’ പട്ടം ചാർത്തണമെന്ന അവകാശവാദവുമായി പെങ്കൊച്ചും,
ജാതകപ്രകാരം ഈ നിരപരാധിനിയുടെ(നാമം എവിടെയും കണ്ടില്ല, അതോണ്ടാണ്)ആദ്യത്തെ ഭർത്താവ് മരണപ്പെടുമെന്ന വിശ്വാസത്തിൽ ആണോ കൊല്ലപ്പെട്ട ഷാരോനിനെ വീട്ടുകാർ അറിയാതെയൊ, അറിഞ്ഞോ വിവാഹം കഴിച്ചെന്നുമൊക്കെയുള്ള ആരോപണങ്ങൾ കേൾക്കുന്നു.
ജ്യൂസ് കുടിച്ചതിനാലാണ് ഷാരോൺ അവശനിലയിലായെന്നും പറയപ്പെടുന്നു. ഏതായാലും പോലീസ് അന്വേഷണം തുടരുന്നു. വാസ്തവം എന്തായാലും ഇവിടെ ഒരു ജീവൻ കൂടി നഷ്‌ടപ്പെട്ടിരിക്കുന്നു.അതും പ്രണയത്തിന്റെ ബാക്കിപ്പത്രമാണോ എന്നും കൂടെ അറിയേണ്ടതുള്ളു.
അപ്പനും അമ്മയ്ക്കും കൂടെപ്പിറപ്പുകൾക്കും നഷ്‌ടപ്പെട്ടു.ബാക്കിയുള്ളോർക്കു കേവലം കുറച്ചു ദിവസത്തേയ്ക്കുള്ള ചർച്ചാവിഷയവും. ആമ്പിള്ളേരോടും പെങ്കൊച്ചുങ്ങളോടും പറയാൻ ഒന്നേയുള്ളു, നിങ്ങൾ പ്രണയമെന്നും പറഞ്ഞു തമ്മിൽതല്ലി ചാകാൻ ഇറങ്ങുമ്പോൾ, ഇതൊന്നും അറിയാതെ മക്കൾ എങ്ങനേലും ഒന്നു കര പറ്റണെയെന്ന പ്രാർത്ഥനയുമായി വീട്ടിലിരിക്കുന്ന മാതാപിതാക്കളെ ഓർക്കുക (എവിടെ ഓർക്കാൻ അല്ലെ, പക തീർക്കാനും,സ്വർത്ഥതയ്ക്കും ഒക്കെ വേണ്ടി വെമ്പൽ കൊള്ളുന്നതിനിടെ ഇതിനൊക്കെ സമയം കിട്ടണ്ടേ )
ഒറ്റ ദിവസം കൊണ്ടു പൊട്ടി മുളച്ചതല്ല ഒരു കുഞ്ഞും, ഓരോ മാതാപിതാക്കളുടെയും ചോരയും നീരുമാണ് അവരുടെ കുഞ്ഞുങ്ങൾ.വല്ലവർക്കും കൊല്ലാനും ശിക്ഷിക്കാനും സ്വർത്ഥത കാണിക്കാനും ഉള്ളതല്ല ആരുടെയും ജീവൻ. അതോടൊപ്പം വല്ലോരുടെയും cashum സമയവും ജീവിതവും നാണമില്ലാതെ സ്നേഹമെന്നു നടിച്ചു കൈപ്പറ്റിയിട്ടു, കണ്ണടച്ചു നടന്നകലുന്ന, ഉളുപ്പില്ലാത്ത ലവന്മാരെയും ലവളുമാരെയും കാർക്കിച്ചു തുപ്പിയിട്ടു മുന്നോട്ടു നടക്കാൻ പഠിക്കണം. ജീവിതം രക്ഷപ്പെട്ടല്ലോ എന്ന സമാധാനം എങ്കിലും നിങ്ങൾക്കുണ്ടാകും.
മറിച്ചു ഒരു തെറ്റും ചെയ്യാത്ത കുറെ പാവങ്ങളുടെ കണ്ണുനീർ വീഴ്ത്തിയിട്ടു എന്തു നേടാനാണ്. അവൾ തേച്ചു, അവൻ ഒട്ടിച്ചു, മറിച്ചുമൊക്കെയുള്ള ഡയലോഗ് നു കുട പിടിക്കാൻ നിന്നാൽ കൂടെ കൈയടിക്കുന്നവരൊന്നും ജയിലഴി എണ്ണാൻ കാണില്ല എന്ന ഓർമ്മയും ഗുണം ചെയ്യും. ഇവിടെ ഷാരോൺ രാജിന്റെ നാമമില്ലാത്ത പ്രണയിനിയ്ക്കു മാത്രമല്ല ജീവിതത്തിൽ പ്രതീക്ഷകൾ ഉണ്ടായിരുന്നത്, അവന്റെ കുടുംബത്തിനും വാനോളമുണ്ടായിരുന്നു അവനെകുറിച്ചുള്ള സ്വപ്നങ്ങൾ, ആ ആത്മാവിനു നിത്യശാന്തി നേരുന്നു.
ഷാരോണ്‍ മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ വാട്‌സ്ആപ്പ് ചാറ്റ് പുറത്ത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും കഷായവും ജ്യൂസും കുടിച്ചതിനെ തുടര്‍ന്നാണ് മരണമെന്ന് ഷാരോണിന്റെ കുടുംബം ആവര്‍ത്തിക്കുന്നതിനിടെയിലാണ് ചാറ്റുകള്‍ പുറത്ത് വരുന്നത്. എങ്ങനെ പറഞ്ഞ് മനസ്സിലാക്കണമെന്ന് അറിയില്ല. അങ്ങനെ എന്തേലും ചെയ്യാന്‍ ആണെങ്കില്‍ നേരത്തെയാകാമായിരുന്നു.
ആരും അറിയാതെ ഞങ്ങള്‍ തമ്മില്‍ കണ്ട ഒരു പാട് സാഹചര്യമുണ്ടായിട്ടുണ്ടെന്നും ചാറ്റില്‍ പറയുന്നുണ്ട്. പെണ്‍കുട്ടി ഷാരോണിന്റെ അച്ഛനുമായി വാട്‌സ്ആപ്പ് ചാറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് പുറത്ത് വന്നത്. ഷാരോണ്‍ സുഹൃത്തിനൊപ്പമാണ് വീട്ടില്‍ വന്നത്. അങ്ങനെയുള്ളപ്പോള്‍ താന്‍ എന്ത് ചെയ്യുവനാണെന്നും പെണ്‍കുട്ടി ചോദിക്കുന്നു.
അതേസമയം ഷാരോണിന്റെ പരിശോധന റിപ്പോര്‍ട്ട് പുറത്ത് വന്നു. പരിശോധനകളിലെ വ്യതിയാനം ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. ഷാരോണിനെ 14ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം സാധാരണ നിലയിലായിരുന്നു. ഡബ്ല്യബിസി മാത്രാണ് കൂടിയിരുന്ന്. ഏതെങ്കിലും വിഷവസ്തു ഉള്ളില്‍ ചെന്നാല്‍ ഇത് കൂടാം. എന്നാല്‍ 17 ന് നടത്തിയ പരിശോധനയില്‍ കരളിന്റെയും വൃക്കയുടെയും പ്രവര്‍ത്തനം നിലച്ചരീതിയിലായിരുന്നു.
രണ്ടോ മൂന്നോ ദിവസം കൊണ്ട് ഇത്രയധികം വ്യതിയാനം സംഭവിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്ന് കുടുംബം പറയുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും കഷായവും ജ്യൂസും കുടിച്ച ശേഷം തുടര്‍ച്ചയായി ഷാരോണ്‍ ഛര്‍ദിച്ചെന്നുമാണ് വീട്ടുകാര്‍ പറയുന്നത്.
ചായപ്പൊടിക്ക് പകരം അടുക്കളയില്‍ ഇരുന്ന കീടനാശിനി അബദ്ധത്തില്‍ ചേര്‍ത്ത ചായ കുടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. കുട്ടികളടക്കം ളള്ളവരാണ് മരണപ്പെട്ടത്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ മുത്തച്ഛന് വേണ്ടി പേരമകനായ ആറുവയസുകാരന്‍ ഉണ്ടാക്കിയ ചായയിലാണ് കീടനാശിനി കലര്‍ന്നത്.
ഗൃഹനാഥനായ ശിവ് നന്ദന്‍ (35) ഭാര്യാപിതാവ് രവീന്ദ്ര സിങ് (55), മക്കളായ ശിവാങ് (6), ദിവാങ് (5) എന്നിവരും അയല്‍വാസിയായ സോബ്രാന്‍ സിങ്ങുമാണ് കുട്ടി കൊണ്ടുവന്ന ചായ കുടിച്ചത്. ചായ കുടിച്ചതിന് പിന്നാലെ അഞ്ചുപേര്‍ക്കും ശാരീരിക അസ്വസ്ഥത തുടങ്ങുകയും ഇവരെ വൈകാതെ മെയിന്‍പുരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് രവീന്ദ്ര സിങ്, ശിവാങ്, ദിവാങ് എന്നിവര്‍ മരിച്ചത്.
ശിവ് നന്ദനെയും സോബ്രാനെയും ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ഇറ്റാവയിലെ സഫായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കി മാറ്റിയിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ സോബ്രാനും മരണപ്പെട്ടു. ശിവ്‌നന്ദന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ശിവ്‌നന്ദന്റെ ഭാര്യാപിതാവ് രവീന്ദ്ര സിങ് വീട്ടിലെത്തിയപ്പോള്‍ കൊച്ചുമകന്‍ ശിവാങ് ചായ തയാറാക്കുകയായിരുന്നു. ഈ സമയം ശിവ്‌നന്ദന്റെ ഭാര്യ പശുവിനെ കറക്കുകയായിരുന്നു. അടുക്കളയില്‍ വെച്ച് ചായയുണ്ടാക്കിയ ആറു വയസുകാരന്‍ അബദ്ധത്തില്‍ കീടനാശിനി ചായയില്‍ ഒഴിച്ചതാകാമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തനിക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയ ഡിഎംകെ നേതാവിനെ തിരുത്താതെ മൗനം തുടരുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്തർ.
ഡിഎംകെ നേതാവിന്റെ അപമാനകരമായ പരാമർശങ്ങളുമായി ബന്ധപ്പെട്ട് സ്റ്റാലിൻ തനിക്കൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, എന്തുകൊണ്ടാണ് അദ്ദേഹം ഇപ്പോഴും മൗനം തുടരുന്നതെന്നും ഖുശ്ബു തുറന്ന് ചോദിക്കുന്നു.
ബിജെപി നേതാക്കളും നടിമാരുമായ ഖുശ്ബു, നമിത, ഗൗതമി, ഗായത്രി രഘുറാം എന്നിവരെ ഒരു പരിപാടിയിൽ സംസാരിക്കുമ്പോൾ സെയ്ദായി സിദ്ദിഖ് ‘ഐറ്റങ്ങൾ’ എന്ന് വിശേഷിപ്പിക്കുകയായിരുന്നു. ഖുശ്ബുവിനെ കിട്ടാൻ എളുപ്പമാണ് എന്നല്ലേ അയാൾ പറഞ്ഞത്? അയാൾ എന്നെ പരസ്യമായി വേശ്യയെന്നു വിളിച്ചു.
എനിക്ക് മുഖ്യമന്ത്രിയോട് ഒറ്റക്കാര്യമേ ചോദിക്കാനുള്ളൂ. എന്റെ പാർട്ടിയിൽപ്പെട്ട ആരെങ്കിലുമാണ് ഇത്തരമൊരു പരാമർശം നടത്തിയിരുന്നതെങ്കിൽ അദ്ദേഹം ഇതുപോലെ മൗനം പാലിക്കുമായിരുന്നോ? എന്നും ഖുശ്ബു ചോദിച്ചു.
ഖുശ്ബുവിന്റെ വാക്കുകൾ;
അദ്ദേഹത്തിന്റെ പരാമർശത്തിനെതിരെ പോകാവുന്ന ഇടങ്ങളിലെല്ലാം ഞാൻ പോകും. എന്റെ വ്യക്തിത്വവും അന്തസ്സും കാത്തുസൂക്ഷിക്കുന്നതിന് അയാൾക്കെതിരെ പരാതിയും നൽകും. ഈ പരാമർശങ്ങൾ നടത്തിയതിലൂടെ അയാൾ അങ്ങേയറ്റം അധപ്പതിച്ചിരിക്കുന്നു. 22ഉം 19ഉം വയസ്സുള്ള എന്റെ പെൺമക്കൾ ഇക്കാര്യത്തിൽ എന്നെ ചോദ്യം ചെയ്യും. അവർക്കു മുന്നിൽ എനിക്ക് മാതൃകയായിരിക്കേണ്ടതുണ്ട്.
പൊതുവേദിയിൽ വച്ചാണ് ഡിഎംകെ നേതാവ് എനിക്കെതിരെ ഈ അപമാന പരാമർശങ്ങൾ നടത്തിയത്. ഖുശ്ബുവിനെ കിട്ടാൻ എളുപ്പമാണ് എന്നല്ലേ അയാൾ പറഞ്ഞത്? അയാൾ എന്നെ പരസ്യമായി വേശ്യയെന്നു വിളിച്ചു. എനിക്ക് മുഖ്യമന്ത്രിയോട് ഒറ്റക്കാര്യമേ ചോദിക്കാനുള്ളൂ. എന്റെ പാർട്ടിയിൽപ്പെട്ട ആരെങ്കിലുമാണ് ഇത്തരമൊരു പരാമർശം നടത്തിയിരുന്നതെങ്കിൽ അദ്ദേഹം ഇതുപോലെ മൗനം പാലിക്കുമായിരുന്നോ?.
പാറശാല സ്വദേശി ഷാരോണിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന വെളിപ്പെടുത്തലുമായി അടുത്ത ബന്ധു സത്യശീലന്‍. ജാതകദോഷം കാരണം ആദ്യ ഭര്‍ത്താവ് നവംബറിന് മുന്‍പ് മരണപ്പെടുമെന്ന് പെണ്‍കുട്ടി അന്ധമായി വിശ്വസിച്ചിരുന്നെന്നും അതുകൊണ്ട് ഷാരോണിനെ കൊന്ന് മറ്റൊരു വിവാഹം കഴിക്കാനായിരുന്നു നീക്കമെന്നും സത്യശീലന്‍ പറഞ്ഞു. റിപ്പോർട്ടർ ടിവിയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പരിചയപ്പെട്ട് മൂന്നു മാസത്തിനുള്ളില്‍ തന്നെ പെണ്‍കുട്ടി താലിയും കുങ്കുമവുമായി വന്ന് ഷാരോണിനെ കൊണ്ട് താലിക്കെട്ടിക്കുകയും കുങ്കുമം നെറ്റിയില്‍ ചാര്‍ത്തിക്കുകയും ചെയ്തിരുന്നു. കയ്പ്പ് അറിയാന്‍ കഷായം കൊടുത്തെന്നാണ് പെണ്‍കുട്ടി പോലീസിന് നൽകിയ മൊഴിയെന്നും അങ്ങനെയാണെങ്കില്‍ ചെറിയ സ്പൂണില്‍ കൊടുത്താല്‍ പോരേയെന്നും ത്യശീലന്‍ ചോദിക്കുന്നു. 100 എംഎല്‍ കൊടുത്തത് ഷാരോണിനെ കൊല്ലണം എന്ന ലക്ഷ്യത്തോടെയാണെന്നും സത്യശീലന്‍ പറഞ്ഞു.
കഷായത്തിന്റെ പേര് ചോദിച്ചപ്പോള്‍ പറയാന്‍ തയ്യാറായില്ല. ഫ്രൂട്ടിയിലായിരിക്കാം പ്രശ്‌നമെന്നാണ് പറഞ്ഞത്. അമ്മയെ വീട്ടില്‍ കൊണ്ടാക്കാന്‍ വന്ന ഓട്ടോക്കാരനും പ്രശ്‌നം അനുഭവപ്പെട്ടിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. 100 എംഎല്‍ കഷായവും ജ്യൂസും കൊടുത്തെന്ന് പെണ്‍കുട്ടി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കഷായത്തിന്റെ കുപ്പി എവിടെയെന്ന് ചോദിച്ചപ്പോള്‍ അവസാന ഡോസായിരുന്നു എന്നും കുപ്പി ആക്രിക്കടയില്‍ കൊടുത്തു എന്നുമാണ് പറഞ്ഞത്.
വിഷയത്തില്‍ അന്ധവിശ്വാസത്തിന്റെ പങ്കും തോന്നിയിട്ടുണ്ട്. പരിചയപ്പെട്ട് രണ്ട് മൂന്നു മാസത്തിനുള്ളില്‍ തന്നെ പെണ്‍കുട്ടി താലിയും കുങ്കുമവുമായി വന്ന് ഷാരോണിനെ കൊണ്ട് താലിക്കെട്ടിക്കുകയും കുങ്കുമം നെറ്റിയില്‍ ചാര്‍ത്തിക്കുകയും ചെയ്തു. നവംബറില്‍ 23 വയസ് തികയും. അതിന് മുന്‍പ് വിവാഹം നടന്നാല്‍ . ജാതകദോഷം കാരണം ആദ്യ ഭര്‍ത്താവ് മരിക്കുമെന്നാണ് പറഞ്ഞത്.
മകനെ കൊന്നതാണോയെന്ന് ഷാരോണിന്റെ പിതാവ് പെണ്‍കുട്ടിയോട് ചോദിച്ചപ്പോള്‍, അങ്ങനെയാണെങ്കില്‍ ജാതകദോഷം നിമിത്തമാണെന്നും ആ കുങ്കുമം മായ്ച്ച് കളയാമെന്നുമാണ് പറഞ്ഞത്. അവളുടെ മനസില്‍ കുങ്കുമം തൊട്ടത് കൊണ്ട് ഷാരോണാണ് ആദ്യഭര്‍ത്താവ്. ഷാരോണ്‍ മരിച്ച് കഴിഞ്ഞാല്‍ ഇനിയൊരു വിവാഹജീവിതം സമ്പൂര്‍ണമാകുമെന്ന് അന്ധ വിശ്വാസമുണ്ടായിരുന്നു.
പാറശ്ശാലയിലെ ഷാരോണിന്റെ മരണത്തില്‍ പങ്കില്ലെന്ന് പെണ്‍കുട്ടി. താന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് ഷാരോണിന്റെ കാമുകിയായിരുന്ന പെണ്‍കുട്ടി പറഞ്ഞു. ഇവരുടെ ശബ്ദ സന്ദേശവും, ഷാരോണിന്റെ ബന്ധുവിന് അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും പുറത്തുവന്നു.
ഷാരോണും പെണ്‍കുട്ടിയും രഹസ്യമായി വിവാഹം ചെയ്തിരുന്നതായി സന്ദേശങ്ങളില്‍ വ്യക്കമാക്കുന്നുണ്ട്. തന്റെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയ ആളോട് താന്‍ അങ്ങനെ ചെയ്യില്ലെന്നും തന്റെ വീട്ടുകാരും ഒന്നും ചെയ്യില്ലെന്നുമാണ് പെണ്‍കുട്ടി പറയുന്നത്. ഷാരോണിന് ആദ്യം അസ്വസ്ഥത ഉണ്ടായപ്പോള്‍ ഭക്ഷ്യവിഷ ബാധയെന്നാണ് കരുതിയത്, ഇങ്ങനെ എന്തെങ്കിലും ചെയ്യാനായിരുന്നെങ്കില്‍ തനിക്ക് നേരത്തേ ചെയ്യാമായിരുന്നില്ലേ, താന്‍ തെറ്റുകാരിയല്ലെന്നും ഷാരോണ്‍ ആശുപത്രിയിലായിരിക്കുമ്പോള്‍ ബന്ധുവിന് അയച്ച സന്ദേശത്തില്‍ പെണ്‍കുട്ടി പറയുന്നു.
സംഭവ ദിവസം ഷാരോണ്‍ ഒറ്റയ്ക്കായിരുന്നില്ല വീട്ടില്‍ വന്നത്. കൂടെ സുഹൃത്തുമുണ്ടായിരുന്നു. ഇങ്ങനെയുള്ളപ്പോള്‍ താന്‍ എന്തെങ്കിലും ചെയ്യുമോ എന്നും, തന്റെ ദോഷം മൂലമാണ് ഇങ്ങനെ സംഭവിച്ചതെങ്കില്‍ എന്ത് പരിഹാരം വേണമെങ്കിലും ചെയ്യാമെന്നും പെണ്‍കുട്ടി സന്ദേശത്തില്‍ പറയുന്നുണ്ട്.
എന്നാൽ ദുരൂഹത വർധിപ്പിച്ച് രക്തപരിശോധനാഫലം പുറത്ത്. സംഭവം നടന്ന ഒക്ടോബർ 14 ന് നടത്തിയ രക്ത പരിശോധനയിൽ ഷാരോണിന്റെ ആന്തരിക അവയവങ്ങൾക്ക് മറ്റു തകരാറുകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടില്ല. എന്നാൽ മൂന്ന് ദിവസങ്ങൾക്ക് ശേഷം നടത്തിയ പരിശോധനയിൽ രക്തത്തിലെ ബിലിറൂബിന്റെ അളവ് ഉയർന്നതായാണ് പരിശോധനാ ഫലത്തിൽ നിന്നും വ്യക്തമാകുന്നത്.
ആദ്യ രക്ത പരിശോധനയിൽ ഷാരോണിന്റെ രക്തത്തിലെ ബിലിറൂബിന്റെ അളവ് ഡെസീലിറ്ററിൽ ഒരുമില്ലി ഗ്രാം എന്ന നിലയിലായിരുന്നു. ആ സമയത്ത് ഷാരോണിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല എന്നതാണ് ഇതിൽ നിന്നും ലഭിക്കുന്ന സൂചന. മൊത്തം ബിലിറൂബിൻ ടെസ്റ്റിൽ ഡെസീലിറ്ററിൽ 1.2 മില്ലിഗ്രാം വരെ നോർമൽ അളവായാണ് കണക്കാക്കുന്നത്. എന്നാൽ മൂന്നുദിവസത്തിനുശേഷം നടത്തിയ പരിശോധനയിൽ ബിലിറൂബിൻ കൗണ്ട് ഡെസീലിറ്ററിൽ അഞ്ച് മില്ലിഗ്രാം എന്ന നിലയിലേക്ക് ഉയർന്നതായി കാണുന്നു.
ഈ മാസം 14നായിരുന്നു ഷാരോൺ പെൺ സുഹൃത്ത് നൽകിയ ജ്യൂസ് കുടിച്ചത്. ചികിത്സയിലായിരിക്കെ 25ന് മരണം സംഭവിക്കുകയായിരുന്നു. ആരോഗ്യനില വഷളായി വെന്റിലേറ്ററിലായിരിക്കെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ആന്തരീകാവയവങ്ങൾ ദ്രവിച്ച് പോയതായാണ് ഷാരോണിനെ ചികിത്സിച്ച ഡോക്ടർമാർ അറിയിച്ചത്. പെൺകുട്ടി വിളിച്ചതനുസരിച്ചാണ് റെക്കോർഡ് വാങ്ങാൻ ഷാരോൺ പെൺകുട്ടിയുടെ വീട്ടിൽ പോയതെന്ന് കുടുംബം പറയുന്നു.
സുഹൃത്തിനോട് പുറത്ത് നിൽക്കാൻ ആവശ്യപ്പെട്ട് ഷാരോൺ തനിച്ചാണ് പെൺകുട്ടിയുടെ വീടിനുള്ളിലേക്ക് പോയത്. കുറച്ച് കഴിഞ്ഞ് പുറത്തുവന്ന ഷാരോൺ പെൺകുട്ടി നൽകിയ പാനീയം കഴിച്ച ഉടൻ ഛർദ്ദിൽ അനുഭവപ്പെട്ടതായി സുഹൃത്തിനോട് പറഞ്ഞു. വീട്ടിലെത്തിക്കാനും ആവശ്യപ്പെട്ടു. തുടർന്ന് ആശുപ്ത്രിയിൽ എത്തി നടത്തിയ പരിശോധനയിൽ കുഴപ്പമില്ലെന്ന് കണ്ട് വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. അടുത്ത ദിവസം വായ്ക്കുള്ളിൽ വ്രണങ്ങൾ രൂപപ്പെട്ടു. 17ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ പരിശോധനകളിൽ വൃക്കകളുടെ പ്രവർത്തനശേഷി കുറഞ്ഞതായി തെളിഞ്ഞു. 9 ദിവസത്തിനുള്ളിൽ അഞ്ച് ഡയാലിസിസ് നടത്തിയെങ്കിലും വെന്റിലേറ്ററിലേക്കു മാറ്റേണ്ടി വന്നു. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.
പണികഴിപ്പിച്ച പുതിയ കെട്ടിടത്തിലേക്ക് താമസം മാറുന്നതിന് മുന്നോടിയായി ഐശ്വര്യം ലഭിക്കാന്‍ മൃഗബലിക്ക് ഒരുങ്ങിയ പൂജാരിക്ക് മരണം.പൂവന്‍കോഴിയെ ബലികൊടുക്കാന്‍ ഇതേ കെട്ടിടത്തിലേക്ക് കയറിയ പൂജാരി കാല്‍തെന്നി വീണാണ് മരണപ്പെട്ടത്.
പൂജാ കര്‍മങ്ങള്‍ ചെയ്യുന്ന രാജേന്ദ്രന്‍ (70) എന്നയാളാണ് മരിച്ചത്. മൂന്നു നിലയുള്ള കെട്ടിടത്തില്‍നിന്നും വീണാണ് ഇയാള്‍ മരിച്ചത്. തമിഴ്‌നാട്ടിലാണ് സംഭവം.
അതേസമയം, ഇയാളുടെ കൈയ്യിലുണ്ടായിരുന്ന ബലി കൊടുക്കാന്‍ കൊണ്ടുവന്ന പൂവന്‍കോഴി പറന്നുരക്ഷപ്പെട്ടു.കെട്ടിടത്തിന്റെ ഉടമയായ ലോകേഷിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഐശ്വര്യത്തിനായി കോഴിയെ ബലി കൊടുക്കാന്‍ തീരുമാനിച്ചത്.
ഗൃഹപ്രവേശനത്തിനു മുന്‍പ് കോഴിയെ ബലി െകാടുത്താല്‍ ഐശ്വര്യം ഉണ്ടാകുമെന്ന വിശ്വാസമനുസരിച്ച് രാജേന്ദ്രനെ ഇക്കാര്യം ഏല്‍പ്പിക്കുകയായിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെ പൂവന്‍കോഴിയുമായി കെട്ടിടത്തിലെത്തിയ രാജേന്ദ്രന്‍ കാല്‍വഴുതി കെട്ടിടത്തിനു മുകളില്‍നിന്നും താഴേക്ക് പതിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.