India

ചങ്ങനാശേരി ബൈപ്പാസിന് സമീപം 40 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ചെത്തിപുഴയിൽ ഇരുചക്രവാഹന വർഷോപ്പ് നടത്തുന്ന തണ്ടപ്ര വീട്ടീൽ പോൾ ജോസഫിന്‍റേതാണ് (51) മൃതദേഹമാണെന്ന് സ്ഥിരീകരിച്ചു. പാലത്രയ്‌ക്കടുത്തുള്ള ഹോട്ടൽ സമുദ്രയുടെ സമീപത്തെ കാടുകയറിയ പറമ്പിലെ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതശരീരം.

ചങ്ങനാശേരിയില്‍ 40 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിപോള്‍ ജോസഫിനെ കാണാതായതിനെ തുടര്‍ന്ന് ചങ്ങനാശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. ഇദ്ദേഹത്തിൻ്റെ വർക്ക്‌ ഷോപ്പിൽ ഉണ്ടായിരുന്ന ബൈക്ക് റോഡരികിൽ കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അസ്ഥികൾ വേർപെട്ട നിലയിലായിരുന്നു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ വിക്കറ്റ് കീപ്പറായി കെ.എൽ.രാഹുലിനെ നിയോഗിച്ചതിനു പിന്നാലെ, ഈ നീക്കം സൃഷ്ടിച്ച ആശയക്കുഴപ്പം പങ്കുവച്ച് പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്‍ലെ രംഗത്ത് എത്തി. പരിക്കേറ്റ് പന്ത് ഈ ടൂർണമെന്റിൽ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കില്ല എന്നത് ഉറപ്പായിരിക്കെയാണ് മാനേജ്‌മന്റ് ഇങ്ങനെ ഒരു നീക്കം നടത്തിയത്. ഒരു സ്പെഷ്യലിസ്റ് കീപ്പർ അല്ലാത്ത രാഹുലിലൈൻ ഒരുപാട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന്മാർ അവസരം കാത്തിരിക്കെ എന്തിനാണ് ടീമിൽ എടുത്തതെന്ന് ആരാതകരും ചോദിക്കുന്നു. ഇന്ത്യൻ മാനേജ്മെന്റിനെയും അവർ നടത്തുന്ന ഈ ” അതിബുദ്ധിയും” മനസിലാകുന്നില്ല എന്നാണ് ആരാധകർ പറയുന്നത്.

ഇഷാൻ കിഷൻ ടീമിൽ ഇടം കാത്തുനിൽക്കെ രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയ നീക്കം ആശയക്കുഴപ്പത്തിന് ഇടയാക്കിയെന്ന് ഭോഗ്‍ലെ ട്വിറ്ററിൽ കുറിച്ചു.” ‘അങ്ങനെ ഋഷഭ് പന്തിനെ ടീമിൽനിന്ന് മാറ്റി. സഞ്ജുവാണെങ്കിൽ ഇന്ത്യയിലും! വിക്കറ്റ് കീപ്പർമാർ അവസരം കാത്തു പുറത്തു നിൽക്കുമ്പോൾ കെ.എൽ.രാഹുലിനെ വീണ്ടും വിക്കറ്റ് കീപ്പറുടെ ചുമതല ഏൽപ്പിച്ചിരിക്കുന്നു. ഇഷാൻ കിഷൻ ടീമിലുണ്ടെന്ന് ഓർക്കണം. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല’ – ഭോഗ്‍ലെ ട്വിറ്ററിൽ കുറിച്ചു.

രാഹുൽ വല്ലപ്പോഴും മാത്രം അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമാണ് വിക്കറ്റ് കീപ്പിങ് ഗ്ലൗസ് അണിയാറുള്ളത്. ഇന്നലെ ബാറ്റിംഗിൽ നല്ല രീതിയിൽ കളിച്ച രാഹുൽ വിക്കറ്റ് കീപ്പിങ്ങിൽ വരുത്തിയ പിഴവാണ് ഇന്ത്യയെ ജയത്തിൽ നിന്നും തടഞ്ഞത്. രാഹുലിനെയാൻ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഉദ്ദേശിക്കുന്നതെങ്കിൽ അയാൾക്ക് ആ ജോലി ഇനി മുതൽ സ്ഥിരമായി നൽകണമെന്നും ഇന്ത്യൻ പ്രീമിയർ ലീഗിൽ ഉൾപ്പടെ അയാൾ തന്നെ കീപ്പ് ചെയ്യണമെന്നും ഭോഗ്‍ലെ പറഞ്ഞു.

ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന്റെ ദേഷ്യത്തില്‍ ടയര്‍ പഞ്ചര്‍ കട തീവെച്ച് നശിപ്പിച്ച് അതിഥി തൊഴിലാളി. മലപ്പുറത്താണ് സംഭവം. ബിഹാര്‍ സ്വദേശി ആലം ആണ് കടയ്ക്ക് തീയിട്ടത്. തിരൂരങ്ങാടി ചന്തപ്പടിയിലെ ടയര്‍ പഞ്ചര്‍ കടയിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു ഇയാള്‍.

ഇയാള്‍ക്കെതിരെ കടയുടമ കെ ടി അമാനുള്ളയാണ് പരാതി നല്‍കിയത്. കടയില്‍ നിന്നും സ്ഥിരമായി പണം നഷ്ടമാവുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ കടയുടമ പരിശോധിച്ചപ്പോഴാണ് ആലം ആണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ കടയ്ക്ക് തീയിട്ടത്. കൂടെയുള്ളവരെ മുറിയില്‍ പൂട്ടിയിട്ട ശേഷം കടയുടെ താക്കോല്‍ കൈവശപ്പെടുത്തി ബൈക്കുമെടുത്താണ് തിരൂരങ്ങാടിയിലെത്തിയാണ് കടയ്ക്ക് തീവെച്ചത്.

തീയിട്ടതിന് പിന്നാലെ അടുത്തുള്ള റെയില്‍വേ സ്റ്റേഷനിലെത്തി ട്രെയിന്‍ കയറി ഇയാള്‍ നാടുവിടുകയായിരുന്നു. പുലര്‍ച്ചെ ഫുട്‌ബോള്‍ കളി കണ്ട് തിരികെ വന്നവരാണ് തീപിടിത്തം കണ്ടത്. തുടര്‍ന്ന് വിവരം അഗ്‌നിരക്ഷാ സേനയെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു.

മേപ്പാടി റിപ്പണ്‍ സ്വദേശിനി ഫര്‍സാനയുടെ മരണത്തില്‍ ഭര്‍ത്താവ് അബ്ദുള്‍സമദ് രണ്ടര വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. ഫര്‍സാനയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. പോലീസ് അന്വേഷണത്തിനിടെ അബ്ദുള്‍സമദ് ഒളിവില്‍ പോയിരുന്നു. മകളുടെ മരണം കൊലപാതകമാണെന്ന ഫര്‍സാനയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്.

2020 ജൂണ്‍ 18നായിരുന്നു ഫര്‍സാന(21)യെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടേത് കൊലപാതകമാണെന്ന് ആരോപിച്ച് പിതാവ് അബ്ദുള്ള മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി. അന്വേഷണം നടത്തുന്നതിനിടെ അബ്ദുള്‍ സമദ് ഒളിവില്‍പ്പോവുകയാണുണ്ടായത്. ഗൂഡല്ലൂര്‍ ഡി.എസ്.പി. പി.കെ. മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ പോലീസ് സംഘം ചൂരല്‍മലയിലെ വീട്ടില്‍നിന്ന് ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അബ്ദുള്‍സമദിനെ പിടികൂടിയത്.

2017ലായിരുന്നു ഫര്‍സാനയും അബ്ദുള്‍സമദും തമ്മിലുള്ള വിവാഹം. ഇരുവരും കോവിഡ്കാലത്ത് തന്റെ വീട്ടിലാണ് താമസിച്ചിരുന്നതെന്നും മരുമകന്റെ ആവശ്യാര്‍ഥം 2019-ല്‍ സ്ത്രീധനമായി ഗൂഡല്ലൂര്‍ ടൗണിലെ റീഗല്‍ കോംപ്ലക്സില്‍ ഐട്യൂണ്‍ എന്നപേരില്‍ മൊബൈല്‍കട തുടങ്ങിക്കൊടുത്തതായും അബ്ദുള്ളയുടെ പരാതിയില്‍ പറയുന്നു. മകള്‍ ഗര്‍ഭിണിയായസമയത്തായിരുന്നു ഇത്. തുടര്‍ന്ന് പ്രസവാനന്തരം ഒന്നാംമൈലിലും പിന്നീട് കുറച്ചുകാലത്തിനുശേഷം രണ്ടാംമൈലിലും താമസിക്കാന്‍ താന്‍ തന്നെ വാടകവീട് തരപ്പെടുത്തി നല്‍കിയതായും അബ്ദുള്ള പറയുന്നു.

വാടകവീട്ടില്‍ കഴിയവെ കറി വെക്കുന്നതിനെ ചൊല്ലി ഫര്‍സാനയും അബ്ദുള്‍ സമദും തമ്മില്‍ തര്‍ക്കമുണ്ടായതായും തുടര്‍ന്ന് മുറിക്കകത്ത് കയറിയ ഫര്‍സാന തൂങ്ങി മരിക്കുകയായിരുന്നുവെന്നുമാണ് അബ്ദുള്‍സമദ് മൊഴി നല്‍കിയതെന്ന് പോലീസ് അറിയിച്ചു. രണ്ട് വയസുള്ള കുഞ്ഞ് കരഞ്ഞപ്പോള്‍ താന്‍ വാതില്‍ ചവിട്ടി തുറന്നെന്നും തൂങ്ങിമരിച്ച നിലയില്‍ കണ്ട ഫര്‍സാനയെ അഴിച്ചെടുത്ത് കിടക്കയില്‍ കിടത്തിയെന്നുമാണ് അബ്ദുള്‍സമദ് ബന്ധുക്കളോടും സമീപവാസികളോടും ഉള്‍പ്പടെ പറഞ്ഞിരുന്നതെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ അബ്ദുള്‍ സമദിനെ റിമാന്‍ഡ് ചെയ്തു.

മകളുടെ മരണം വൈകിയാണ് തന്നെ അറിയിച്ചതെന്നും പിറ്റേ ദിവസം വൈകുന്നേരം വരെ മൃതദേഹം കാണിക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്നും പരാതിയില്‍ ആരോപണമുണ്ടായിരുന്നു. പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെയാണ് അബ്ദുള്‍സമദ് ഒളിവില്‍ പോയത്. ഗൂഡല്ലൂര്‍ ഡിഎസ്പി പി കെ മഹേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എട്ടംഗ പോലീസ് സംഘം ഞായറാഴ്ച വൈകിട്ട് ചൂരല്‍മലയിലെ വീട്ടില്‍ നിന്നാണ് അബ്ദുള്‍ സമദിനെ പിടികൂടിയത്.

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറി ഇടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ.തിരുവല്ല, പെരുന്തുരുത്തി, വാഴപ്പറമ്പിൽ വീട്ടിൽ എസ്. സുജിത്ത് (36) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ 9.30 മണിയോടുകൂടി ചങ്ങനാശ്ശേരി ആലപ്പുഴ എ.സി റോഡിൽ രണ്ടാം പാലത്തിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്ത്.

വീട്ടമ്മയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിക്കുകയും വീട്ടമ്മ മരണപ്പെടുകയുമായിരുന്നു. സ്കൂട്ടറിന്റെ പിന്നിലിരുന്ന മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. ചങ്ങനാശ്ശേരി പോലീസ് സ്ഥലത്ത് എത്തുകയും എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

നടന്‍ കൊച്ചുപ്രേമന്‍ എന്ന കെ.എസ് പ്രേംകുമാര്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

നാടകത്തിലൂടെ സിനിമയില്‍ എത്തിയ കൊച്ചുപ്രേമന്‍ നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 250 ഓളം സിനിമകളില്‍ അഭിനയിച്ചു. ഹാസ്യത്തിന് തന്റേതായ ശൈലിയുമായി എത്തി സിനിമയില്‍ സാന്നിധ്യമുറപ്പിക്കാന്‍ കൊച്ചുപ്രേമന് കഴിഞ്ഞിരുന്നു. 1979 മുതല്‍ സിനിയില്‍ ഉണ്ടെങ്കിലും 1997ല്‍ റിലീസായ ദില്ലിവാല രാജകുമാരന്‍ എന്ന സിനിമയിലൂടെയാണ് അദ്ദേഹം സിനിമയില്‍ സജീവമാകുന്നത്.

സ്‌കൂള്‍ പഠനകാലത്തുതന്നെ നാടകത്തില്‍ സജീവമായിരുന്നു കൊച്ചുപ്രേമന്‍. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായൊരു നാടകമെഴുതി സംവിധാനം ചെയ്യുന്നത്. അത് വിജയകരമായതിനെ തുടര്‍ന്ന് ഉഷ്ണരാശി എന്ന രണ്ടാമത്തെ നാടകവും രചിച്ചു. ആകാശവാണിയിലെ ഇതളുകള്‍ എന്ന പരിപാടിയിലൂടെയാണ് നാടകങ്ങള്‍ സംപ്രേക്ഷണം ചെയ്തത്.

സ്‌കൂള്‍ പഠനത്തിനു ശേഷം നാടകത്തെ ഗൗരവമായി കാണാന്‍ തുടങ്ങിയത് തിരുവനന്തപുരം കവിത സ്റ്റേജിനു വേണ്ടി ജഗതി എന്‍.കെ.ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തില്‍ അഭിനയിച്ചതോടെയാണ്. ഇതിനു ശേഷം ഗായത്രി തീയേറ്റേഴ്‌സിന്റെ അനാമിക എന്ന നാടകത്തിലും തുടര്‍ന്നഭിനയിച്ചു. പിന്നീട് സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം നാടക സമിതികള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചു.

ധാരാളം ആരാധകരെ സൃഷ്ടിച്ച കൊച്ചുപ്രേമന്റെ പ്രശസ്തമായ നാടകങ്ങളാണ് കേരള തീയേറ്റേഴ്‌സിന്റെ അമൃതം ഗമയാ, വെഞ്ഞാറമൂട് സംഘചേതനയുടെ സ്വാതി തിരുനാള്‍, ഇന്ദുലേഖ, രാജന്‍.പി.ദേവിന്റെ ആദിത്യമംഗലം ആര്യവൈദ്യശാല എന്നിവ.

നാടക സമിതിയില്‍ സജീവമായ കാലത്ത് അദ്ദേഹത്തിന്റെ തന്നെ അതേ പേരുള്ള സുഹൃത്തും ആ സമിതിയിലുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് കൊച്ചുപ്രേമന്‍ എന്ന പേരിലറിയപ്പെട്ടു തുടങ്ങിയത്. 1979-ല്‍ റിലീസായ ഏഴു നിറങ്ങള്‍ എന്ന സിനിമയാണ് കൊച്ചുപ്രേമന്റെ ആദ്യ സിനിമ. പിന്നീട് 1997-ല്‍ രാജസേനന്റെ ദില്ലിവാല രാജകുമാരനില്‍ അഭിനയിച്ച കൊച്ചുപ്രേമന്‍ രാജസേനനൊപ്പം എട്ടു സിനിമകള്‍ ചെയ്തു.

ഇതിനിടയിലാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട് കൊച്ചുപ്രേമന്‍ അഭിനയിച്ച നാടകം കാണുന്നത്. നാടകത്തിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് 1997-ല്‍ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്ന സിനിമയില്‍ വളരെ ശ്രദ്ധേയമായൊരു കഥാപാത്രം കൊച്ചുപ്രേമനെ തേടിയെത്തിയത്

കോമഡി റോളുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താന്‍ എന്ന് തെളിയിച്ചത് 1997-ല്‍ റിലീസായ ഗുരു എന്ന ചിത്രത്തിലെ അഭിനയത്തോടെയാണ്. ജയരാജ് സംവിധാനം ചെയ്ത് 2003-ല്‍ റിലീസായ തിളക്കം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതിനെ തുടര്‍ന്ന് മലയാള സിനിമയിലെ തിരക്കുള്ള നടനായി കൊച്ചുപ്രേമന്‍ മാറി.

രഞ്ജിത്ത് സംവിധാനം ചെയ്ത് 2016-ല്‍ റിലീസായ ലീല എന്ന ചിത്രത്തില്‍ കൊച്ചുപ്രേമന്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി. പക്ഷേ ആ വിമര്‍ശനങ്ങളെ കൊച്ചുപ്രേമന്‍ കാണുന്നത് അദ്ദേഹത്തിലെ നടന് പ്രേക്ഷകര്‍ നല്‍കിയ അംഗീകാരമായിട്ടാണ്.

ഭാര്യ: ഗിരിജ (സിനിമ-സീരിയന്‍ താരം), മകന്‍ ഹരികൃഷ്ണന്‍.

മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റെയും മന്ത്രിമാരുടെയും
ലണ്ടന്‍ സന്ദര്‍ശനത്തിന് ചെലവായത് 43.14 ലക്ഷം രൂപ. ഹോട്ടല്‍ താമസത്തിന് 18.54 ലക്ഷം രൂപ ചെലവായി. ലണ്ടനിലെ യാത്രകള്‍ക്കായി 22.38 ലക്ഷം രൂപയും ചെലവായി. ലണ്ടനില്‍ എത്തിയ ശേഷം നടത്തിയ പ്രാദേശികമായ യാത്രകളുടെ ചെലവാണിത്. വിമാനത്താവള ലോഞ്ചില്‍ ഫീസായി നല്‍കിയത് 2.21 ലക്ഷം രൂപയാണ്.

വിമാന ടിക്കറ്റ് ഒഴികെയുള്ള ചെലവാണിത്. ഒക്ടോബര്‍ എട്ടുമുതല്‍ 12 വരെയാണ് മുഖ്യമന്ത്രിയും സംഘവും ലണ്ടന്‍ സന്ദര്‍ശിച്ചത്. ഒക്ടോബര്‍ നാലുമുതലായിരുന്നു സന്ദര്‍ശനം തുടങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പുറത്തുവിടാത്ത കണക്ക് ലണ്ടന്‍ ഹൈക്കമ്മിഷനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് വെളിപ്പെട്ടത്.

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനാണ് ഈ തുക ചെലവിട്ടത്. പിന്നീട് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഈ തുക ലണ്ടന്‍ ഹൈക്കമ്മിഷന്‍ കൈപ്പറ്റി. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ വി.ശിവന്‍കുട്ടി, പി.രാജീവ്, വീണാ ജോര്‍ജ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ.രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി വി.പി.ജോയി, ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി വേണു രാജാമണി, വ്യവസായ സെക്രട്ടറി സുമന്‍ ബില്ല, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, മുഖ്യമന്ത്രിയുടെ പിഎ: വി.എം.സുനീഷ് എന്നിവരാണ് ഔദ്യോഗിക സംഘത്തിലുണ്ടായിരുന്നത്. കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.

ഒക്ടോബര്‍ 2 മുതല്‍ 12 വരെയായിരുന്നു ലണ്ടന്‍ സന്ദര്‍ശനം. അവിടേക്കുള്ള വിമാനയാത്ര ഒഴികെയുള്ള ചെലവാണ് 43.14 ലക്ഷം രൂപ. കൊച്ചി സ്വദേശി എസ്.ധനരാജാണ് വിവരാവകാശ നിയമപ്രകാരം കണക്കു ശേഖരിച്ചത്.

ഹിന്ദുക്കളും ചെറിയ പ്രായത്തിലേ അവരുടെ മക്കളെ കല്യാണം കഴിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് എഐയുഡിഎഫ് അദ്ധ്യക്ഷന്‍ ബദറുദ്ദീന്‍ അജ്മല്‍ എംപി. ഹിന്ദുക്കള്‍ ‘മുസ്ലിം ഫോര്‍മുല’ സ്വീകരിക്കണമെന്നാണ് അദ്ദേഹം എഎന്‍ഐയോട് പറഞ്ഞത്.

‘മുസ്ലിം പുരുഷന്‍ നിയമം അനുശാസിക്കുന്ന 20-22നും ഇടയിലും മുസ്ലിം സ്ത്രീ 18 വയസ്സിലും വിവാഹം കഴിക്കുന്നു. അപ്പുറത്ത്, വിവാഹത്തിന് മുന്‍പേ ഒന്ന്, രണ്ട്, മൂന്ന് അനൗദ്യോഗിക ഭാര്യമാരുണ്ടാവും. അവര്‍ പ്രസവിക്കുന്നില്ല, രസിക്കുകയും പണം സംരക്ഷിക്കുകയും ചെയ്യുന്നു’, ബദറുദ്ദീന്‍ അജ്മല്‍ പറഞ്ഞു.

’40 വയസ്സ് കഴിയുമ്പോള്‍ അവര്‍ രക്ഷിതാക്കള്‍ ചെലുത്തുന്ന സമ്മര്‍ദ്ദത്താല്‍ വിവാഹം കഴിക്കുന്നു. 40ന് ശേഷം കുട്ടികളുണ്ടാവുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയുമോ?. വളക്കൂറുള്ള മണ്ണില്‍ വിതച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് നല്ല വിളവുണ്ടാക്കാന്‍ കഴിയൂ. അവിടയെ നല്ല വളര്‍ച്ചയുണ്ടാവൂ.

അവര്‍ മുസ്ലിങ്ങളുടെ ഫോര്‍മുല സ്വീകരിക്കുകയും ആണ്‍മക്കളെ 20-22 വയസ്സിനിടയിലും പെണ്‍കുട്ടികളെ 18-20 വയസ്സിനിടയിലും വിവാഹം കഴിപ്പിക്കണം. എന്നിട്ട് നോക്കൂ എത്ര കുട്ടികളുണ്ടാവുമെന്ന്.’, ബദറുദ്ദീന്‍ അജ്മല്‍ പറഞ്ഞു.

കാ​സ​ർ​ഗോഡ് ചെ​റു​വ​ത്തൂ​ർ സ്വ​ദേ​ശി വാ​ഴ​ക്കോ​ട​ൻ വീ​ട്ടി​ൽ വ​ലി​യ പൊ​യി​ൽ ക​രു​ണാ​ക​ര​ന്‍റെ മ​ക​ൻ ശ്രീ​ജി​ത്തി(39)ന്‍റെ മ​ര​ണം വാ​ഹ​ന അ​പ​ക​ട​ത്തി​ലേ​റ്റ പ​രി​ക്കു​ക​ളെ തു​ട​ർ​ന്ന​ല്ലെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്.

വാ​രി​യെ​ല്ലു​ക​ൾ ത​ക​ർ​ന്നുണ്ടാ​യ ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മാ​ണ് മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടിൽ പറയുന്നത്. ഇ​ട​ത് കൈ​യ്യി​ലെ എ​ല്ല് പൊ​ട്ടി​യ​ത് ക്ഷ​ത മേ​റ്റാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

ത​ല​യ്ക്ക് പി​ന്നി​ൽ ആ​ഴ​ത്തി​ൽ പ​രി​ക്കേ​റ്റ​താ​യും ശ​രീ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ക്രൂ​ര​മാ​യ മ​ർ​ദ​ന​മേ​റ്റ പാ​ടു​ക​ൾ ഉ​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. വ​ല​ത് കാ​ലി​ൽ തു​ട​യ്ക്ക് മു​ക​ളി​ലാ​യി സാ​ര​മാ​യി മു​റി​വു​ക​ളുണ്ട്.

ഈ ​പ​രി​ക്കു​ക​ൾ വാ​ഹ​ന അ​പ​ക​ട​ത്തി​ൽ​സം​ഭ​വി​ച്ച​ത​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.​ ശ​രീ​ര​ത്തി​ൽ മാ​ര​ക​മാ​യ പ​രി​ക്കു​ക​ൾ ഏ​റ്റി​ട്ടു​ണ്ട്.​ കാ​ർ ഓ​ടി​ച്ച​ത് ശ്രീ​ജി​ത്ത് അ​ല്ലെ​ന്നും പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. കാ​റ​പ​ക​ടം വ്യാ​ജ​മാ​യി സൃ​ഷ്ടി​ച്ച​താ​ണെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

‌അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക​സം​ഘം​കേ​സ​ന്വേ​ഷ​ണ​ത്തി​നാ​യി എ​സ് പി ​യു​ടെ​നി​ർ​ദേ​ശ പ്ര​കാ​രം ഡി​വൈ എ​സ്പി യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഒ​മ്പ​ത് പേ​ർ അ​ട​ങ്ങു​ന്ന സം​ഘം രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

ശ്രീ​ജി​ത്ത് പ​രി​ക്കേ​റ്റ് കി​ട​ന്ന സ്ഥ​ല​ത്ത് നി​ന്ന് നീ​ല ജീ​ൻ​സും ഹെ​ഡ് ഫോ​ണും ചു​മ​ലി​ൽ ബാ​ഗു​മാ​യി ഒ​രാ​ൾ ഓ​ടിപ്പോകുന്ന​ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് ശ്ര​മം തു​ട​ങ്ങി. പോ​സ്റ്റ്മോ​ർ​ട്ടം പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ഉ​ട​ൻ ജി​ല്ല പോ​ലീ​സ് മേ​ധാ​വി ആ​ർ. ക​റു​പ്പ സാ​മി, വ​ട​ക​ര റൂ​റ​ൽ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ജി.​ബാ​ല​കൃ​ഷ്ണ​ൻ, നാ​ദാ​പു​രം ഡി​വൈ​എ​സ്പി വി.​വി. ല​തീ​ഷ് , സി​ഐ ഇ.​വി. ഫാ​യി​സ് അ​ലി എ​ന്നി​വ​ർ കാ​ര​യി​ൽ കാ​നാ​ൽ പ​രി​സ​ര​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.​

ശ​നി​യാ​ഴ്ച രാ​ത്രി 8.30-നാ​ണ് ന​രി​ക്കാ​ട്ടേ​രി കാ​ര​യി​ൽ ക​നാ​ൽ പ​രി​സ​ര​ത്ത് വി​ജ​ന​മാ​യ റോ​ഡി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സ​മീ​പ​ത്തുത​ന്നെ ഇ​യാ​ളു​ടെ കാ​ർ അ​പ​ക​ട​ത്തി​ൽപ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ ശ​നി​യാ​ഴ്ച്ചത​ന്നെ നാ​ദാ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ന്ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ട് ന​ൽ​കി. രാ​ത്രി​യോ​ടെ കാ​സ​ർ​കോ​ട് വീ​ട്ടി​ലെ​ത്തി​ച്ച് സം​സ്കരി​ച്ചു.

വൈകിട്ട് 5ന് അടയ്ക്കുന്ന സർക്കാർ ഓഫിസിൽ നിന്ന് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന ദിവസം അർധരാത്രി 12ന് ഒഴിവ് റിപ്പോർട്ട് ചെയ്തപ്പോൾ ആ ഉദ്യോഗസ്ഥന്റെ ക്രൂരമനസ്സ് ചിരിക്കുക ആയിരുന്നിരിക്കും. പക്ഷേ, നിഷ ബാലകൃഷ്ണന്റെ (37) സ്വപ്നങ്ങളും ജീവിതവും അവിടെ നിശ്ചലമായി.

കൊല്ലം ചവറ സ്വദേശിയായ നിഷ എറണാകുളം ജില്ലയിൽ വിവിധ വകുപ്പുകളിലേക്കുള്ള എൽഡി ക്ലാർക്ക് റാങ്ക് പട്ടികയിൽ 696–ാം റാങ്കുകാരിയായിരുന്നു. നിഷ ഉൾപ്പെടെയുള്ളവർ ഉദ്യോഗസ്ഥരുടെ പിന്നാലെ നടന്ന് ഒഴിവുകൾ റിപ്പോർട്ട് ചെയ്യിച്ചാണ് നിയമനത്തിന് വേഗം കൂട്ടിയത്. എന്നാൽ, ഉദ്യോഗാർഥികളുടെ ഈ ‘ആവേശം’ തലസ്ഥാനത്ത് നഗരകാര്യ വകുപ്പ് ഡയറക്ടർ ഓഫിസിലെ ഉദ്യോഗസ്ഥന് അത്ര പിടിച്ചില്ല. റാങ്ക് പട്ടികയിൽ നിഷയുടെ ഊഴം എത്തിയപ്പോഴാണ് ഉദ്യോഗസ്ഥൻ ഇഷ്ടക്കേടിനു മറുപടി കൊടുത്തത്.

കൊച്ചി കോർപറേഷൻ ഓഫിസിലുണ്ടായ ഒഴിവ് നിഷയും സുഹൃത്തുക്കളും കയറിയിറങ്ങി റാങ്ക് പട്ടികയുടെ കാലാവധി തീരാൻ 3 ദിവസം ബാക്കി നിൽക്കെ നഗരകാര്യ ഡയറക്ടറുടെ ഓഫിസിലേക്ക് 2018 മാർച്ച് 28 നു റിപ്പോർട്ട് ചെയ്യിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ കണ്ട് ഒഴിവ് പിഎസ്‌സി‌യെ അറിയിക്കണമെന്നും അപേക്ഷിച്ചു. 29 നും 30 നും പൊതു അവധി ദിനങ്ങൾ. 31 നു വൈകുന്നേരത്തിനു മുൻപെങ്കിലും റിപ്പോർട്ട് ചെയ്യണേയെന്ന് അപേക്ഷിച്ച് പല തവണ നിഷ ഉദ്യോഗസ്ഥനെ വിളിച്ചു.

പക്ഷേ, ആ ഉദ്യോഗസ്ഥനാകട്ടെ മനഃപൂർവമെന്നോണം എറണാകുളം ജില്ലാ പിഎസ്‌സി ഓഫിസർക്കു ഒഴിവ് റിപ്പോർട്ട് ചെയ്തത് 31 ന് അർധരാത്രി കൃത്യം 12 മണിക്ക്. പിഎസ്‌സി ഓഫിസിൽ ഇ മെയിലിൽ അതു ലഭിച്ചത് 12 പിന്നിട്ട് 4 സെക്കൻഡുകൾക്കു ശേഷം. പട്ടികയുടെ കാലാവധി അർധരാത്രി 12 ന് അവസാനിച്ചുവെന്നു പറഞ്ഞ് പിഎസ്‌സി നിയമനം നിഷേധിച്ചു. പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വന്നതു ചൂണ്ടിക്കാട്ടി കോടതിയും ഇടപെട്ടില്ല.

ഇനി സർക്കാർ ജോലിക്ക് അപേക്ഷിക്കാൻ പ്രായം തടസ്സമായ നിഷ ഹൈക്കോടതിയിൽ റിവ്യൂ പെറ്റിഷൻ നൽകി കാത്തിരിക്കുന്നു. 5 മണിക്ക് അടയ്ക്കുന്ന ഓഫിസിൽ നിന്ന് അർധരാത്രി 12ന് ഒഴിവ് റിപ്പോർട്ട് ചെയ്യാനുള്ള കാരണമെന്തെന്ന് ആ ഉദ്യോഗസ്ഥനോട് ഇതുവരെ ആരും ചോദിച്ചിട്ടുമില്ല.

RECENT POSTS
Copyright © . All rights reserved