വിവാഹിതയായ യുവതിയും കാമുകനും ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. ഇന്ന് രാവിലെ തൃശ്ശൂര്‍ ഒളരിക്കല്‍ റിജോ എന്ന 26 കാരനും കാര്യാട്ടുക്കര സ്വദേശി സംഗീത എന്ന 26 കാരിയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും പ്രണയത്തില്‍ ആയിരുന്നെന്നും സംഗീതയുടെ ഭര്‍ത്താവ് ബന്ധം അറിഞ്ഞെന്നുള്ള സംശയത്തെ തുടര്‍ന്നാണ് ഇവര്‍ തൂങ്ങി മരിച്ചതും എന്നാണ് വിവരം.
സംഗീതയുടെ ഭര്‍ത്താവിന് കേറ്ററിംഗ് ബിസിനസാണ്. ഇവിടുത്തെ ജോലിക്കാരനായിരുന്നു റിജോ. ഇതിനിടയില്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാകുകയായിരുന്നു. തങ്ങളുടെ പ്രണയം ഭര്‍ത്താവ് അറിഞ്ഞെന്ന് യുവതിക്ക് സംശയം തോന്നിയിരുന്നു. തുടര്‍ന്നാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്ത് ജീവനൊടുക്കിയത്.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. തൃശ്ശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തുള്ള ഹോട്ടലിലാണ് സംഭവം. രാത്രി 11.30ന്റെ ട്രെയിനിന് പോകണമെന്നാണ് ഇവര്‍ ഹോട്ടല്‍ അധികൃതരോട് പറഞ്ഞത്. എന്നാല്‍, രാത്രി ഈ സമയം കഴിഞ്ഞും ഇവര്‍ മുറിയില്‍ നിന്ന് ഇറങ്ങിയില്ല. ഇതിനിടെ ഭര്‍ത്താവ് അന്വേഷിച്ച് വരികയും ചെയ്തു. തുടര്‍ന്ന് രാവിലെ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒരു കാലത്ത് മലയാള സിനിമയിൽ അറിയപ്പെടുന്ന ഒരു സംവിധായകനും ആയിരുന്നു ബൈജു കൊട്ടാരക്കര. അടുത്തിടെയായി ദിലീപിന്റെ വിഷയത്തിൽ ചാനൽ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു ബൈജു കൊട്ടാരക്കര. വംശം, കമ്പോളം, ജെയിംസ്ബോണ്ട് തുടങ്ങി ഒരു പിടി ചിത്രങ്ങൾ ബൈജു മലയാളത്തിൽ സംവിധാനം ചെയ്തിരുന്നു.
അതേസമയം മലയാള സിനിമയുടെ അഭിമാന താരമാണ് നടൻ മമ്മൂട്ടി, അദ്ദേഹം ഈ പ്രായത്തിലും മലയാള സിനിമയിലെ അദ്ദേഹത്തിന്റെ സിംഹാസനത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഇപ്പോഴും ചെറുപ്പക്കാരെ വെല്ലുന്ന സൗന്ദര്യം, മേയ് വഴക്കം, ചുറുചുറുപ്പ് കൂടാതെ കൈ നിറയെ ചിത്രങ്ങളും.
ഇപ്പോഴിതാ ബൈജു മമ്മൂട്ടിയെ കുറിച്ച് തന്റെ തന്നെ യുട്യൂബ് ചാനലിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയും അർജുനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വന്ദേമാതരം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്ന ചില സംഭവങ്ങൾ വെളിപ്പെടുത്തിയാണ് ബൈജു കൊട്ടാരക്കര മമ്മൂട്ടിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിർമാണം ഹെൻട്രി ആയിരുന്നു. ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തിനെ കുറിച്ച് ഹെൻഡ്രി പറഞ്ഞ വാക്കുകൾ കടമെടുത്താണ് ബൈജു തുറന്ന് പറയുന്നത്.
നിങ്ങൾ ഒരു സിനിമയിൽ സൂപ്പർ താരങ്ങളെ മാത്രമേ കാണുന്നുള്ളൂ എങ്കിലും അതിന്റെ പിന്നിൽ ഒരുപാട് പേരുടെ സ്വപ്നങ്ങൾ ഉണ്ട്, കഷ്ടപ്പാടുണ്ട്, ദുരിതങ്ങളുണ്ട്, വന്ദേമാതരത്തിൽ ’35 ലക്ഷത്തോളം രൂപ ചെലവിട്ട് ചില സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചിരുന്നു, എന്നാൽ അതിൽ അഭിനയിക്കേണ്ട മമ്മൂട്ടിക്ക് പകരം ആ സംഘട്ടന രംഗങ്ങളിൽ അഭിനയിച്ചത് ഡ്യൂപൂകൾ ആയിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
സാധാരണ എല്ലാ സിനിമകളിലും അതൊക്കെ കാണും. ഡ്യൂപ്പുകൾ ഒന്നോ രണ്ടോ രംഗങ്ങൾ ഉണ്ടാകും. പക്ഷെ ഒരു ചിത്രത്തിലെ മുഴുവൻ സംഘട്ടന രംഗങ്ങളും ഡ്യൂപ്പ് ചെയ്യുക എന്ന് പറഞ്ഞാൽ അത് ശരിയായ കാര്യമാണോ.. ഫൈറ്റ് സീനിന്റെ സമയമാകുമ്പോൾ മമ്മൂട്ടി മുട്ട് വേദന, കാല് വേദന എന്നൊക്കെ പറഞ്ഞ് ഫൈറ്റ് സീനിൽ അഭിനയിക്കുകയില്ലെന്നും.
ഈ താരങ്ങളെ ഒക്കെ ഞങ്ങൾ അവർ പറയുന്ന പണം കൊടുത്താണ് സിനിമകളിലേക്ക് കൊണ്ടുവരുന്നത്, എന്നിട്ട് ആ സിനിമയുടെ രംഗങ്ങൾ ചെയ്യാൻ സാധിക്കില്ല എന്നൊക്കെ പറഞ്ഞാൽ അതെങ്ങനെ ശരിയാകും, പിന്നെ ഇരട്ടി പണം കൊടുത്തുവേണം നമ്മൾ ഡ്യൂപ്പിനെ ഇടാൻ, ഇവരൊക്കെ അഭിനയിച്ചാലും ഇല്ലെങ്കിലും ക്യാഷ് കൊടുക്കേണ്ട അവസ്ഥയാണ്.
തൃശൂര്‍: തൃശൂരില്‍ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ വീട്ടമ്മയും യുവാവും ജീവനൊടുക്കിയ നിലയില്‍. കാര്യാട്ടുകര സ്വദേശിനി സംഗീത (26), ഒളരിക്കര സ്വദേശി റിജോ (26) എന്നിവരാണ് മരിച്ചത്. സംഗീതയുടെ ഭര്‍ത്താവ് സുനിലിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ.
കെ.എസ്ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഹോട്ടലില്‍ ബുധനാഴ്ച ഉച്ചയോടെയാണ് ഇരുവരും മുറിയെടുത്തത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കഴിച്ച ശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് സുചന. പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയി.
സംഗീതയേയും റിജോയെയും കാണാനില്ലെന്ന് കാണിച്ച് സുനില്‍ പരാതി നല്‍കിയിരുന്നു. ഇരുവരുടേയും മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് കെ.എസ്.ആര്‍.ടി.സി പരിസരത്തുണ്ടെന്ന് വ്യക്തമായത്. സ്റ്റാന്‍ഡിനു പരിസരത്തുള്ള ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ മുറിയെടുത്ത വിവരം അറിഞ്ഞത്. പോലീസ് മുറി തുറന്നുനോക്കുമ്പോള്‍ ഇരുവരും തൂങ്ങിമരിച്ച നിലയിലായിരുന്നു.
സംഗീതയ്ക്ക് മൂന്നു കുട്ടികളുണ്ട്.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതുമെന്നുറപ്പ്. ഇതില്‍ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പാണ് അതീവ നിര്‍ണ്ണായകം. ബി ജെ പിയുടെ മാത്രമല്ല ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികളുടെയും വിധി നിര്‍ണ്ണയിക്കുന്ന തിരിഞ്ഞെടുപ്പാണ് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ്. യു പി യില്‍ യോഗി ആദിത്യ നാഥ് അധികാരം നിലനിര്‍ത്തിയാല്‍ വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചുകേറാമെന്നാണ് ബി ജെ പി യുടെ കണക്ക് കൂട്ടല്‍. എന്നാല്‍ യു പി യില്‍ പരാജയപ്പെട്ടാല്‍ അതി ശക്തമായ രാഷ്ട്രീയ നീക്കങ്ങളായിരിക്കും മോദിയും സംഘവും നടത്തുക. നരേന്ദ്രമോദിയുടെ മറ്റൊരു മുഖമായിരിക്കും ഇന്ത്യാക്കാര്‍ കാണേണ്ടി വരിക എന്നാണ് ബി ജെ പി കേന്ദ്ര നേതൃത്വം നല്‍കുന്ന സൂചന.
യു പിയില്‍ ബി ജെ പി ക്ക് കളം നഷ്ടപ്പെട്ടാല്‍ പ്രതിപക്ഷ കക്ഷികള്‍ വര്ധിത വീര്യത്തോടെ ഒന്നിക്കും, അത് 2024 ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ സാധ്യതകളെ ബാധിക്കും. യു പി യില്‍ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാവുകയാണെങ്കില്‍ അഖിലേന്ത്യാ തലത്തില്‍ തന്നെ പ്രതിപക്ഷ കക്ഷ നേതാക്കളെ കൂച്ചുവിലങ്ങിടുക എന്നതായിരിക്കും മോദിയുടെയും അമിതഷായുടെയും ലക്ഷ്യം. മമതാ ബാനര്ജി മുതല്‍ രാഹുല്‍ ഗാന്ധിവരെയും , എം കെ സ്റ്റാലിന്‍ മുതല്‍ ജഗ്മോഹന്‍ റെഡ്ഡി വരെയുമുള്ള പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വലിഞ്ഞ്മുറക്കുക എന്നതായിരുന്നു മോദി- അമിത് ഷാ സഖ്യത്തിന്റെ പദ്ധതി. പ്രതിപക്ഷ നേതൃനിരയില്‍ നിന്നും പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരാന്‍ സാധ്യതയുള്ള നേതാക്കളെ മുഴുവന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ അന്വേഷണത്തില്‍ കുരുക്കിയിട്ട് അവരുടെ വിശ്വാസ്യത നശിപ്പിക്കുക എന്നതായിരിക്കും ബി ജെ പി പയറ്റാന്‍ പോകുന്ന ആദ്യ തന്ത്രം.
മമതാ ബാനര്‍ജിക്കും ജഗ്മോഹന്‍ റെഡ്ഡിക്കുമെതിരായി ഇപ്പോള്‍ തന്നെ സി ബി ഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമുണ്ട്. അഖിലേഷ് യാദവ് മുഖ്യമന്ത്രിയാകുന്ന അവസ്ഥയുണ്ടായാല്‍ യാദവിനെയും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ കുടക്കിയിടും. അത്തരത്തില്‍ പ്രതിപക്ഷ നേതൃനിരയുടെ വിശ്വാസ്യതയെ സമ്പൂര്‍ണ്ണമായും തകര്ക്കുക എന്നതായിരിക്കും മോദി അമിത്ഷാ സംഘത്തിന്റെ തന്ത്രം. അങ്ങിനെ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തുണ്ടാകുന്ന നേതൃശൂന്യതയെ മുതലെടുക്കാനാണ് മോദിയും ബി ജെ പിയും ആഗ്രഹിക്കുന്നത്.
എന്നാല്‍ യു പി തിരഞ്ഞെടുപ്പ് ഫലം ബി ജെ പി ക്ക് അനുകൂലമായി വരുകയാണെങ്കില്‍ വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും ജയിച്ച് കേറാന്‍ കഴിയുമെന്ന് ബി ജെ പിയും മോദിയും കരുതുന്നു. അങ്ങിനെ വരികയാണെങ്കില്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കാര്യമായ നീക്കങ്ങള്‍ ബി ജെ പിയുടെ ഭാഗത്ത് നിന്നുണ്ടാകില്ല. അതേ സമയം ഗോവയിലും പഞ്ചാബിലും ആംആദ്മിപാര്‍ട്ടിക്കുണ്ടാകാന്‍ സാധ്യതയുള്ള തിരഞ്ഞെടുപ്പ് നേട്ടങ്ങളെക്കുറിച്ച് ബി ജെ പി വ്യാകുലപ്പെടുന്നില്ല, കാരണം അരവിന്ദ് കെജ്‌റിവാളിനെ അഖിലേന്ത്യാ തലത്തില്‍ വലിയ ഭീഷണിയായി ബി ജെ പി ഇപ്പോഴും കാണുന്നില്ല. എന്നാല്‍ രാഹുല്‍ഗാന്ധിയുടെയോ മമതയുടെയോ നേതൃത്വത്തില്‍ വരുന്ന ഒരു പ്രതിപക്ഷ സഖ്യത്തെ ബി ജെ പി നന്നായി ഭയക്കുന്നുമുണ്ട്. അത് കൊണ്ട് തന്നെ യു പി തിരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിധി നിര്‍ണ്ണായക തിരഞ്ഞെടുപ്പാവുകയാണ്.
കോട്ടയം: നടൻ കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലര്‍ച്ചെ 4.15-ഓടെ ആയിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സുഹൃത്തിനൊപ്പം ആശുപത്രിയില്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഐവി ശശി സംവിധാനം ചെയ്ത ‘ഇ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച പ്രദീപ് അഭിനയ രംഗത്തെത്തുന്നത്. വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൻ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം തുടങ്ങിയവ പ്രധാന ചിത്രങ്ങളായിരുന്നു.
പീഡന പരാതിയെ തുടർന്ന് ഒളിവിലായിരുന്ന യൂട്യൂബ് ബ്ലോഗർ ശ്രീകാന്ത് വെട്ടിയാർ കീഴടങ്ങി. അഭിഭാഷകനൊപ്പം എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്.ഹൈക്കോടതി നിർദേശപ്രകാരം ആണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഹാജരായത്.
കേസിൽ ഇദ്ദേഹത്തിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു.ഈ സാഹചര്യത്തിൽ ഇന്ന് ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി ജാമ്യം നൽകും.
കൊച്ചിയിലെ ഫ്ളാറ്റിൽ വെച്ചും ഹോട്ടലിൽ വെച്ചും ശ്രീകാന്ത് വെട്ടിയാർ യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്.എന്നാൽ ബലാൽസംഗ ആരോപണം നിലനിൽക്കുന്നില്ല എന്നും യുവതി തന്റെ അടുത്ത സുഹൃത്തായിരുന്നു എന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.
യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് ആണ് നേരത്തെ കേസെടുത്തിരുന്നത്. ബലാൽസംഘ കുറ്റം ചുമത്തിയാണ് ശ്രീശാന്തിനെതിരെ കേസെടുത്തിട്ടുണ്ടായിരുന്നത്.അതിനുപിന്നാലെ ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ പോയിരുന്നു.
കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ളാറ്റിൽ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വച്ച് ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് യുവതി പറയുന്നത്.
ആദ്യം സോഷ്യൽ മീഡിയ വഴി ആണ് പരാതിക്കാരി ശ്രീശാന്തിനെതിരെ രംഗത്തെത്തിയത്.പിന്നീട് കൊച്ചി സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകി.യുവതി കൊച്ചിയിൽ താമസിക്കുമ്പോഴാണ് ശ്രീകാന്ത് മായി പരിചയപ്പെടുന്നത്.
പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രീകാന്ത് വെട്ടിയാൽ സുഹൃത്തുക്കൾ വഴി പലവട്ടം സമ്മർദ്ദം ചെലുത്തിയിരുന്നു.ശ്രീകാന്തിനെ ഇതിൽ സഹായിച്ച സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്.നേരത്തെയും ശ്രീകാന്ത് വെട്ടിയാറിനെതിരെ മറ്റൊരു ലൈംഗികാരോപണകേസ് ഉയർന്നിരുന്നു.
ന്യുഡല്‍ഹി: ലതാ മങ്കേഷ്‌കറുടെ വിയോഗത്തിന്റെ വേദന മാറും മുന്‍പ് ഇന്ത്യന്‍ സംഗീതത്തില്‍ മറ്റൊരു കനത്ത നഷ്ടം കൂടി. ഹിന്ദി ഗായകനും സംഗീത സംവിധായകനുമായ ബപ്പി ലാഹിരി (69) അന്തരിച്ചു. ഇന്ത്യന്‍ ഡിസ്‌കോ കിംഗ് എന്നറിയപ്പെട്ടിരുന്ന ബപ്പിയുടെ പാട്ടുകള്‍ 80കളിലും 90 കളിലും ബോളിവുഡ് സിനിമകളില്‍ തരംഗമായിരുന്നു.
നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന ബപ്പി ലാഹിരി കഴിഞ്ഞ ഒരു മാസമായി ആശുപത്രിയിലായിരുന്നു. തിങ്കളാഴ്ച വീട്ടില്‍ തിരിച്ചെത്തിയെങ്കിലും ആരോഗ്യം വീണ്ടും മോശമാകുകയായിരുന്നു. ഡോക്ടര്‍ വീട്ടില്‍ വന്ന് പരിശോധിച്ച് മുംബൈയിലെ ക്രിട്ടി കെയര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അര്‍ദ്ധരാത്രിയോടെ മരണമടയുകയായിരുന്നു.
മാതാപിതാക്കളുടെ കൈപിടിച്ച് മൂന്നാം വയസ്സില്‍ തബല വായിച്ച് സംഗീത ലോകാത്തേക്ക് കടന്നുവന്ന് ഇന്ത്യന്‍ സിനിമ ഗാന മേഖല കീഴടക്കിയ ബംഗാളി ഗായകനാണ് ബപ്പി. ഡിസ്‌കോ ഡാന്‍സര്‍, ഡാന്‍സ് ഡാന്‍സ്, ചല്‍ത്തെ ചല്‍ത്തെ , നമക് ഹലാല്‍ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ സംഗീതം ബോളിവുഡിനെ പിടിച്ചുകുലുക്കി. ബംഗാള്‍ സിനിമകള്‍ക്ക് എണ്ണമറ്റ ഗാനങ്ങള്‍ സമ്മാനിച്ചു. സ്വന്തമായി കംപോസ് ചെയ്ത നിരവധി ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുമുണ്ട്. ഡിസ്‌കോ ഡാന്‍സറിലെ കോയി യഹ നാചെ നാചെ, സാഹബിലെ പ്യാര്‍ ബിന ചെയ്ന്‍ കഹ എന്നിവ ഉദാഹരണമാണ്.
സണ്‍ഗ്ലാസും ആഭരണങ്ങളും ധരിച്ച് സംഗീത വേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ബപ്പി ലാഹിരിയുടെ പാട്ടും ഡാന്‍സും ആരാധകര്‍ക്ക് ആവേശമായിരുന്നു. അലോകേഷ് എന്നാണ് ബപ്പി ലഹിരിയുടെ യഥാര്‍ത്ഥ പേര്. 2020ല്‍ ബാഗി 3 എന്ന ചിത്രത്തിനു വേണ്ടി കംപോസ് ചെയ്ത ബങ്കാസ് എന്ന ഗാനമാണ് ബോളിവുഡിന് നല്‍കിയ അവസാന സമ്മാനം.
1952 നവംബര്‍ 27ന് ബംഗാളിലെ ജല്‍പൈഗുരിയിലായിരുന്നു ജനനം. എന്നാല്‍ ജൂലായ് 18നാണ് അദ്ദേഹം പതിവായി പിറന്നാള്‍ ആഘോഷിച്ചത്. അലോകേഷില്‍ നിന്നും ബപ്പിയിലേക്കുള്ള മാറ്റത്തിന്റെ ആഘോഷമായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. 2014ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചുവെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു.
ചിത്രാനി ലാഹിരിയാണ് ഭാര്യ. ബപ്പ, റെമ എന്നിവര്‍ മക്കളുമാണ്.
തിരുവനന്തപുരം/കോഴിക്കോട് ∙ മേയർ ആര്യ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻദേവും വിവാഹിതരാകുന്നു. നിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയാണ് സച്ചിൻ. ആര്യ രാജ്യത്തെ പ്രായം കുറഞ്ഞ മേയറും. വിവാഹം സംബന്ധിച്ച് ഇരുകുടുംബങ്ങളും തമ്മിൽ ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാർ അറിയിച്ചു.
വിവാഹ തീയതി പ്രഖ്യാപിച്ചില്ലെങ്കിലും സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ തിരക്കു കഴിഞ്ഞയുടന്‍ വിവാഹം ഉണ്ടാകുമെന്നാണ് സൂചന. മേയ് മാസം വിവാഹനിശ്ചയം നടത്താനാണ് ആലോചന. ബാലസംഘത്തിൽ ഒന്നിച്ചു പ്രവർത്തിച്ചതു മുതലുള്ള സംഘടനാ പരിചയമാണ് വിവാഹത്തിലെത്തുന്നത്. വിവാഹ തീയതി ഉള്‍െപ്പടെയുള്ള കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്ന് സച്ചിൻദേവ് എംഎല്‍എ പ്രതികരിച്ചു.
കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻദേവ് എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തിൽനിന്ന് വിജയിച്ചത്. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമാണ്. കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് ചെയർമാനായിരുന്നു. നിയമബിരുദധാരിയാണ്. തിരുവനന്തപുരം ഓൾ സെയിൻസ് കോളജിൽ വിദ്യാർഥിയായിരിക്കെ 21–ാം വയസിലാണ് ആര്യ മേയറാകുന്നത്. എസ്എഫ്ഐ സംസ്ഥാന സമിതി അംഗവും സിപിഎം ചാല ഏരിയ കമ്മിറ്റിയംഗവുമാണ്.
ബാലുശ്ശേരിയിൽ സച്ചിൻദേവ് മൽസരിച്ചപ്പോൾ താരപ്രചാരകയായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ എത്തിയിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് വേണ്ടി എസ്എഫ്ഐ സംസ്ഥാന സമിതി അംഗമെന്ന നിലയിലാണ് ആര്യ അന്ന് പ്രചാരണത്തിന് എത്തിയത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ എൽഡിഎഫ് സ്ഥാനാർഥികളിലൊരാൾക്കായി പ്രചാരണത്തിന് എത്തിയത് അന്ന് വാർത്തകളിൽ ഇടം നേടിയിരുന്നു.
പതിനഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ സച്ചിൻ ദേവ്(28) ബാലുശ്ശേരി മണ്ഡലത്തിൽ നിന്ന് 20,372 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്.
മലയാളികളുടെ ഇഷ്ട നടനായിരുന്നു രതീഷ്. ഒരുപാട് ചിത്രങ്ങൾ നായകനായും സഹ നടനായും വില്ലനായും അഭിനയിച്ച ആളാണ്. 981 മുതൽ 1988 വരെയുള്ള കാലഘട്ടത്തിലാണ് രതീഷ് മലയാള സിനിമയിൽ സജീവമായിരുന്നത്. തുഷാരം എന്ന ഐ.വി. ശശി ചിത്രത്തിലാണ് രതീഷ് ആദ്യമായി നായക വേഷത്തിൽ പ്രത്യക്ഷപ്പട്ടത്. മലയാളത്തിന്റെ ആക്ഷൻ താരം ജയനു വേണ്ടി മെനഞ്ഞുണ്ടാക്കിയ ഈ കഥാപാത്രത്തെ രതീഷ് മികവുറ്റതാക്കുകയും നായകനെന്ന നിലയിൽ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ഒരു സമയത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നായകനായിരുന്നു.
മോഹൻലാൽ മമ്മൂട്ടി എന്ന നടന്മാരുടെ വരവോടെയാണ് രതീഷ് പിന്നീട് സിനിമയിൽ തഴയപ്പെട്ടത്. നടൻ സത്താറുമായി ചേർന്ന് മൂന്നു ചിത്രങ്ങളും അയ്യർ ദി ഗ്രേറ്റ്, ചക്കിക്കൊത്തൊരു ചങ്കരൻ എന്നീ ചിത്രങ്ങൾ ഒറ്റയ്ക്കും രതീഷ് നിർമിച്ചിട്ടുണ്ട്. എന്നാൽ ആ വകയിൽ അദ്ദേഹത്തിന് കാര്യമായ രീതിയിൽ ചില സാമ്പത്തിക പ്രശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. 1990-ഓടെ രതീഷ് സിനിമ രംഗത്ത് നിന്ന് പൂർണ്ണമായി വിട്ടു നിന്നു. നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷണർ എന്ന സിനിമയിലൂടെയാണ് രതീഷ് സിനിമ ലോകത്തേക്ക് മടങ്ങി വന്നത്. 2002 ഡിസംബർ 23-ന് നെഞ്ചുവേദനയെ തുടർന്ന് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം അവിടെവച്ച് അന്തരിച്ചു. മരണസമയത്ത് രതീഷിന്റെ പുനലൂരിലുള്ള ഫാം ഹൗസിലായിരുന്നു അദ്ദേഹം.
നടന്റെ വിയോഗ ശേഷം സാമ്പത്തിക തകർച്ച മൂലം ഭാര്യയും മക്കളും വലിയ പ്രതിസന്ധിയിൽ ആയിരുന്നു. എന്നാൽ ഇതറിഞ്ഞ നടനും രതീഷിന്റെ സുഹൃത്തുമായിരുന്ന സുരേഷ് ഗോപി ആ കുടുംബത്തെ സാമ്പത്തികമായ കുരുക്കുകളിൽ നിന്നും രക്ഷിച്ച് അവർക്ക് ഒരു പുതു ജീവിതം നൽകുക ആയിരുന്നു. ഇപ്പോഴിതാ രതീഷിന്റെ അടുത്ത സുഹൃത്തും നടനുമായ ലാലു അലക്സ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. നടന്‍ രതീഷിന്റെ മരണം തന്നെ എത്രത്തോളം തളര്‍ത്തിയിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് അദ്ദേഹം. മരണ ശേഷം വീട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ തന്റെ കൈയില്‍ നിന്ന് കാറിന്റെ സ്റ്റിയറിങ്ങിന്റെ കണ്‍ട്രോള്‍ പോയി അപകടത്തിലായി എന്നാണ് ലാലു അലക്‌സ് പറയുന്നത്.
ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. ഒരുപാട് സിനിമകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. അപ്രതീക്ഷിതമായി അവൻ പോയപ്പോൾ അതെനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. രതീഷിന്റെ മരണ ശേഷം വീട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ തന്റെ കൈയില്‍ നിന്ന് കാറിന്റെ സ്റ്റിയറിങ്ങിന്റെ കണ്‍ട്രോള്‍ പോയി. എവിടെയോ ചെന്നിടിച്ചു. വിഷമം കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. അവന്റെ നന്മ കൊണ്ടാവും തനിക്കന്ന് കാര്യമായി ഒന്നും സംഭവിക്കാതിരുന്നത്. തനിക്ക് സിനിമയില്‍ ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ അതൊന്നും ഇപ്പോളില്ലെന്നും ലാലു അലക്സ് പറയുന്നു. തനിക്ക് കുറേ അടുത്ത സൗഹൃദങ്ങള്‍ ഉണ്ടായിരുന്നു. പിന്നെ ആ സൗഹൃദങ്ങള്‍ ഒക്കെ വിട്ടുപോയി. കാരണം അവരൊക്കെ കൂടുതല്‍ തിരക്കിലായി. അത് നമ്മള്‍ മനസിലാക്കണം. അതുകൊണ്ട് ആരോടും പരാതിയുമില്ല എന്നും താരം പറയുന്നു.
കര്‍ഷക സമരത്തിനിടെ വാര്‍ത്തകളില്‍ ഇടം നേടിയ പഞ്ചാബി നടന്‍ ദീപ് സിദ്ധുവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഡല്‍ഹിയിലെ കെഎംപി ഹൈവേയിലാണ് അപകടം നടന്നത്.
റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന ആക്രമണത്തില്‍ മുഖ്യപങ്ക് ആരോപിച്ച് ദീപുവിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ പ്രതിഷേധ ട്രാക്ടര്‍ റാലിക്കിടെ സിദ്ദുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം ചെങ്കോട്ടയില്‍ കടന്ന് സിഖ് പതാക ഉയര്‍ത്തിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചശേഷം ചെങ്കോട്ടയില്‍ കടന്ന ദീപ് സിദ്ദുവും സംഘവും അവിടെ സിഖ് പതാക ഉയര്‍ത്തിയത് വിവാദമായിരുന്നു. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുളള അന്വേഷണമാണ് ഒളിവിലായിരുന്ന സിദ്ദുവിനെ കുടുക്കിയത്.
ഒളിവിലിരുന്ന് വിദേശത്തുളള വനിതാ സുഹൃത്ത് വഴി സമൂഹമാധ്യമങ്ങളില്‍ ഇയാള്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്യല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് അന്ന് അറസ്റ്റ് ചെയ്തത്.
ദീപ് സിദ്ദുവിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഡല്‍ഹി പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ദീപ് സിദ്ദുവാണെന്ന് കര്‍ഷക നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. സിദ്ദുവിന് ബിജെപി ബന്ധമുണ്ടെന്ന ആരോപണം കര്‍ഷക നേതാക്കള്‍ ശക്തമായി അന്ന് ഉന്നയിച്ചു.
2015-ല്‍ രംതാ ജോഗി എന്ന ചിത്രത്തിലൂടെയാണ് ദീപ് സിദ്ദു സിനിമാരംഗത്തേക്ക് എത്തുന്നത്. നടനാണ്, ഒപ്പം സാമൂഹ്യപ്രവര്‍ത്തകനുമാണ് സിദ്ദു. 1984-ല്‍ പഞ്ചാബിലെ മുക്ത്‌സാര്‍ ജില്ലയിലാണ് ജനിച്ചത്.
സണ്ണി ഡിയോളിന്റെ അടുത്ത അനുയായി ആയിരുന്നു ദീപ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് സണ്ണിയുടെ ഒപ്പമുണ്ടായിരുന്നു മുഴുവന്‍ സമയവും. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളും ചെങ്കോട്ടയിലെ കൊടിയുയര്‍ത്തല്‍ ദൃശ്യങ്ങളും പുറത്ത് വന്നതിന് പിന്നാലെ, സിദ്ദുവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഒന്നിച്ച് നില്‍ക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു.
”ഞങ്ങളുടെ സമരരീതിയായിരുന്നില്ല തുടക്കം മുതലേ അവര്‍ക്ക്”, എന്നാണ് സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്രയാദവ് വ്യക്തമാക്കിയത്. ശംഭു അതിര്‍ത്തിയിലുള്ള സമരത്തിലാണ് ദീപ് സിദ്ദു എത്താറുള്ളത്. അവിടെ ആദ്യം മുതല്‍ക്കേ സിദ്ദുവിന്റെ സമരരീതിയുമായി ഞങ്ങള്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല എന്നും യാദവ് പറഞ്ഞിരുന്നു. 41 കര്‍ഷകസംഘടനകളുടെ സംയുക്ത കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയും ദീപ് സിദ്ദുവുമായി ഒരു ബന്ധവുമില്ലെന്ന നിലപാടെടുക്കുന്നു.