ബൈക്ക് വീണ്ടും വില്ലനായപ്പോള്‍ മൂന്ന് യുവാക്കള്‍ക്ക് നഷ്ടമായത് സ്വന്തം ജീവന്‍. എംസി റോഡില്‍ എസ്ബി കോളജിന് സമീപം ബൈക്കുകള്‍ തമ്മില്‍ കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിലാണ് മൂന്ന് പേര്‍ മരിച്ചത്.
ചങ്ങനാശേരി ഹിദായത്ത് നഗര്‍ പള്ളിപ്പറമ്ബില്‍ ഷാനവാസിന്റെയും ജെബിയുടെയും മകന്‍ അജ്മല്‍ റോഷന്‍ (27), വാഴപ്പള്ളി കണിയാംപറമ്ബില്‍ രുദ്രാക്ഷ് (20), ചങ്ങനാശേരി ഫിഷ് മാര്‍ക്കറ്റ് ഭാഗത്ത് ഉല്ലാഹയില്‍ അലക്‌സ് (26) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന കാരാപ്പുഴശ്ശേരി ഷിന്റോ(23)ക്കു പരിക്കി പറ്റി.
ഇന്നലെ രാത്രി ഒമ്പതേ മുക്കാലോടെയാണ് അപകടം സംഭവിച്ചത്. എതിര്‍ ദിശയില്‍ നിന്നും വന്ന ബൈക്കുകള്‍ തമ്മില്‍ കൂട്ടി ഇടിക്കുകയായിരുന്നു. പരുക്ക് പറ്റി റോഡില്‍ വീണ യുവാക്കളെ നാട്ടുകാര്‍ ആണ് ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അജ്മലിന്റെ മരണം സംഭവിച്ചിരുന്നു. ഗുരുതര പരുക്കുപറ്റിയ രുദ്രാക്ഷിനെയും അലക്‌സിനെയും പിന്നീട് ചെത്തിപ്പുഴ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ രാത്രി പന്ത്രണ്ടരയോടെ ഇവരും മരിച്ചു. ചങ്ങനാശ്ശേരി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
സീറോ മലങ്കര സഭയിലെ ഡോട്ടേഴ്സ് ഓഫ് മേരി സന്യാസിനീ സഭാംഗമായ സിസ്റ്റര്‍ ഗ്രേസ് മാത്യു (59 )ഇന്ന് തിരുവനന്തപുരത്ത് കാറപകടത്തില്‍ മരണമടഞ്ഞു .
സിസ്റ്റര്‍ ഗ്രേസ് മാത്യു വെള്ളൂർക്കോണം ഡി.എം കോൺവെന്റ് സുപ്പീരിയറും MCA വെള്ളൂർക്കോണം യൂണിറ്റ് ആനിമേറ്ററുമായിരുന്നു
സ്നേഹബഹുമാനപ്പെട്ട ഗ്രേസ് മാത്യു ഡി.എം സിസ്റ്ററിന്റെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ ഒളിവിൽ പോകാൻ നിർദ്ദേശിച്ചവരിൽ ശിവശങ്കറും ഉള്‍പ്പെടുന്നുവെന്ന് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ . കസ്റ്റഡിയിലായിരുന്നപ്പോൾ പുറത്തുവന്ന തന്റെ ശബ്ദരേഖയ്ക്ക് പിന്നിലും ശിവശങ്കറായിരുന്നുവെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. എല്ലാം അദ്ദേഹത്തിന്റെ തിരക്കഥ പ്രകാരമായിരുന്നു. മുൻകൂർ ജാമ്യം തേടാനും അദ്ദേഹം നിർദ്ദേശിച്ചു. കസ്റ്റംസ് പിടിച്ചെടുത്ത ബാഗേജ് വിട്ടുകിട്ടാനും ശിവശങ്കർ ഇടപെട്ടു. ബാഗേജ് വിട്ടുകിട്ടുമെന്നും അദ്ദേഹം പറഞ്ഞതായി സ്വപ്ന വെളിപ്പെടുത്തി.
ശിവശങ്കറിന്റെ നിർദ്ദേശങ്ങൾ താൻ കണ്ണടച്ച് പാലിക്കുകയായിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തി.ശിവശങ്കര്‍ തന്നെയാണ് ചൂഷണം ചെയ്തതെന്ന് പറഞ്ഞ സ്വപ്ന, ശിവശങ്കര്‍ എന്താണ് പൊതു സമൂഹത്തിനോട് പറയാന്‍ ശ്രമിക്കുന്നതെന്നും ചോദിച്ചു. പരിചയപ്പെട്ട ശേഷം എല്ലാ പിറന്നാളിനും ശിവശങ്കര്‍ തന്‍റെ ഫ്ലാറ്റിലായിരുന്നു. ശിവശങ്കറിന് ഫോണ്‍ നല്‍കിയത് കോണ്‍സുല്‍ ജനറല്‍ പറഞ്ഞിട്ടാണ്. നിരവധി സമ്മാനങ്ങള്‍ ശിവശങ്കറിന് നല്‍കിയിട്ടുണ്ട്. ലൈഫ് മിഷനില്‍ സഹായിച്ചതിനാണ് സമ്മാനങ്ങള്‍ നല്‍കിയതെന്നും സ്വപ്ന പറഞ്ഞു. അപൂര്‍ണമായ പുസ്തകം എഴുതി ജനങ്ങളെ വഞ്ചിക്കരുതെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.
എല്ലാ കാര്യങ്ങളും ഒരു വരി മാത്രം എഴുതി പൊതുജനത്തെ വിഡ്ഢികളാക്കുകയാണ് ശിവശങ്കർ. ബുക്കിലെഴുതിയിരിക്കുന്നത് ഐ ഫോണ്‍ കൊടുത്ത് ശിവശങ്കറിനെ ചതിച്ചെന്നാണ്. ഞാനെന്തിനാണ് അങ്ങനെ ചെയ്യുന്നത്. എന്‍റെ വീട്ടില്‍ ഒരു കുടുംബാഗത്തെ പോലെ വന്നിരുന്നയാളാണ് ശിവശങ്കര്‍. ഞാനെന്തിനാണ് അദ്ദേഹത്തെ ചതിക്കുന്നത്. അദ്ദേഹമാണ് എന്നെ ചതിച്ചത്. വാട്സാപ്പ് ചാറ്റുകളിലുണ്ടായിരുന്നതെല്ലാം സത്യമാണെന്നും സ്വപ്ന വെളിപ്പെടുത്തി. അദ്ദേഹത്തിന് ഞാൻ ഐ ഫോൺ മാത്രമല്ല, നിരവധി സമ്മാനങ്ങൾ നൽകിയിട്ടുണ്ട്. എൻ്റെ ഫോൺ കിട്ടി കഴിഞ്ഞാൽ ചിത്രങ്ങൾ കാണിക്കാനാവും. എൻ്റെ കുടുംബം അതിന് സാക്ഷികളാണ്. പിറന്നാൾ പരിപാടിക്ക് സന്ദീപും സരിത്തും ഉണ്ടായിരുന്നുവെന്ന് സ്വപ്ന പറയുന്നു.എല്ലാ ഉദ്യോഗസ്ഥരും കാണാന്‍ പറഞ്ഞതും കോണ്‍സുലേറ്റിലെ ജോലി ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടതും ശിവശങ്കറാണ്. പി.ഡബ്യൂ.സിയെ സ്പെയ്സ് പാര്‍ക്കില്‍ കൊണ്ടുവന്നത് തന്നെ നിയമിക്കാന്‍ വേണ്ടിയായിരുന്നു. കെ.പി.എം.ജി തന്‍റെ നിയമനത്തെ ആദ്യം എതിര്‍ത്തു. തന്നെ നിയമിക്കാനായി കെ.പി.എം.ജിയെ മാറ്റിയെന്നും സ്വപ്ന വെളിപ്പെടുത്തുന്നു.
ബിഹൈൻഡ് ഫുഡ്സ് എയർ യൂടൂബ് ചാനലിൽ നടന്ന ഒരു ചർച്ചയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴത്തെ പ്രധാന ചർച്ച. കേരളത്തിൽ ഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത ജില്ലയുണ്ടെന്ന് ചർച്ചക്കിടെ ഒരു സ്വാമി നടത്തിയ പരാമർശമാണ് വിവാദ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. മലപ്പുറത്ത് ഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്നായിരുന്നു സ്വാമിയുടെ പ്രസ്താവന. ഷോ പകർത്തിയിരുന്ന ക്യാമാറാമാൻ മലപ്പുറം സ്വദേശിയായിരുന്നു. ഇത് അറിയാവുന്ന അവതാരകൻ നേരിട്ട് അദ്ദേഹത്തിനോട് അഭിപ്രായം തേടി. കൂടാതെ താനും മലപ്പുറം സന്ദർശിച്ചിട്ടുണ്ടെന്ന് അവതാരകൻ പറഞ്ഞു. ഇതോടെയാണ് സ്വാമിയുടെ വാദം പൊളിയുന്നത്.
സംഭാഷണം ഇങ്ങനെ;സ്വാമി: കേരളത്തിലെ ഒരു ജില്ലയിൽ ഹിന്ദുക്കൾക്ക് പ്രവേശിക്കാൻ സാധിക്കില്ല
ചർച്ചയിൽ പങ്കെടുത്ത മറ്റൊരു യുവതി: ഏത് ജില്ല എന്ന് ചോദിക്ക്അവതാരകൻ: ഏത് ജില്ലയാണത്.
സ്വാമി : മലപ്പുറം. മലപ്പുറം ജില്ലഅവതാരകൻ: ഞാൻ മലപ്പുറം പോയിട്ടുണ്ട്. (ക്യാമറാമാനെ ചൂണ്ടി) അയാളും മലപ്പുറമാണ്.
നിങ്ങൾ മലപ്പുറമല്ലെ.സ്വാമി: അങ്ങനെയുണ്ടെന്ന് അവിടെയുള്ള ഒരാൾ പറഞ്ഞതാണ്ക്യാമറമാൻ: അതേ മലപ്പുറമാണ്. അവിടെ ആർക്ക് വേണമെങ്കിലും പോകാം.
സ്വാമിയുടെ പരാമർശനം പൊളിഞ്ഞതോടെ വ്യാപക ട്രോളാണ് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഒത്തില്ലെന്ന മുകേഷിന്റെ മീമാണ് മിക്ക ട്രോളുകളിലും ഉപയോഗിച്ചിരിക്കുന്നത്. മലപ്പുറത്തിനെതിരെ നേരത്തെയും സമാന രീതിയിൽ നിരവധി ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പുതിയ ട്രോൾ പുറത്തുവന്നതോടെ ഇതും വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്.
മോട്ടോർ വാഹന വകുപ്പിന്‍റെ കസ്റ്റഡിയിലുള്ള വാൻ വിട്ട് നൽകണമെന്ന ഇ ബുൾ ജെറ്റ് (E Bull Jet) സഹോദരന്മാരുടെ ഹർജി തള്ളി കോടതി. വാഹനം നിയമാനുസൃതമായ രീതിയിൽ തിരികെ സ്റ്റേഷനിൽ സൂക്ഷിക്കണമെന്ന് തലശ്ശേരി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിങ്ങുകളും നീക്കം ചെയ്യണമെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ അഭിഭാഷകൻ അറിയിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തിയതിന് ഇ ബുൾജെറ്റ് വ്ളോഗർമാരുടെ വാൻ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തത്.
നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്‍റെ രജിസ്ട്രേഷന്‍ മോർട്ടോർവാഹന വകുപ്പ് നേരത്തെ റദ്ദാക്കിയിരുന്നു. വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്‌ളോഗര്‍ സഹോദരന്മാരായ എബിനും ലിബിനും മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തില്‍ ഇവര്‍ നല്‍കിയ വിശദീകരണം തൃപ്‍തികരമല്ലാത്തതിനാലായിരുന്നു രജിസ്ട്രേഷൻ റദ്ദാക്കിക്കൊണ്ടുള്ള എംവിഡിയുടെ നടപടി.
ഓഗസ്റ്റ് ഒമ്പതിന് കണ്ണൂർ ആർടി ഓഫീസിൽ എത്തി ബഹളം വയ്ക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം നിൽക്കുകയും ചെയ്‍ത കേസില്‍ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ അറസ്റ്റിലായിരുന്നു. റിമാൻഡിലായതിന്‍റെ പിറ്റേ ദിവസം മജിസ്ട്രേറ്റ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു. നിരത്തുകളിലെ മറ്റ് വാഹനങ്ങള്‍ക്ക് പോലും ഭീഷണിയാകുന്ന തരത്തിലുള്ള ലൈറ്റുകളും ഹോണുകളുമാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളതെന്നാണ് മോട്ടോര്‍വാഹന വകുപ്പ് വ്യക്തമാക്കിയത്. നേരത്തെ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ മജിസ്ട്രേറ്റ് കോടതിയിൽ ഇവർ 7000 രൂപ കെട്ടിവച്ചിരുന്നു. പത്ത് വകുപ്പുകളാണ് കണ്ണൂർ ടൗണ്‍ പൊലീസ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
വീട്ടിൽ നിന്ന് ചോട്ടുവിനെ കാണാതായപ്പോൾ വരുമെന്ന പ്രതീക്ഷയിലാണ് കൊല്ലം ആറ്റൂർകോണം സ്വദേശി ദിലീപ് കാത്തിരുന്നത്. എന്നാൽ അഞ്ചാം നാൾ അവനെ കണ്ടത് ജഡമായി. മനസ് തകർന്ന് കരയുന്ന ദിലീപിന്റെ മുഖം ആർക്കും മറക്കാനാകില്ല.
ദിലീപിന്റെ ചോട്ടു എന്ന നായയെയാണ് പൊട്ടക്കിണറ്റിൽ നിന്ന് ജഡമായി കണ്ടെത്തിയത്. ചോട്ടുവിനെ കാണാതായി അഞ്ചാം ദിവസമാണ് ജഡം കണ്ടെത്തിയത്. തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ഉടമ ദിലീപും കുടുംബവും.
വീട് വിട്ട് അധികം പുറത്ത് പോകാത്ത ചോട്ടു എങ്ങനെ പൊട്ടക്കിണറ്റിൽ വീണു എന്ന് വ്യക്തമല്ല. സ്വന്തമായ യൂട്യൂബ് ചാനലുള്ള താരമായിരുന്നു ചോട്ടു എന്ന നായ. സോഷ്യൽ മീഡിയയിൽ താരമായ ചോട്ടുവിന് ഫാൻസും ഏറെയുണ്ട്.
ദി ചോട്ടൂസ് വ്ലാഗ് എന്ന പേരിലുള്ള വ്ലോഗിൽ 95.7 കെ സബ്സ്ക്രെെബർമാരാണ് ഉള്ളത്. ചോട്ടുവിന്റെ കുറുമ്പുകളും പരിശീലന രീതികളും അതിശയിപ്പിക്കുന്ന പ്രകടനങ്ങളും ഏറെ ആവേശത്തോടെയൊണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്.
കാണാതാകുന്നതിന്റെ തലേദിവസം ദിലീപ് കുമാറിന്റെ മകനോടൊപ്പമാണ് ചോട്ടു ഉറങ്ങിയിരുന്നത്. പുലർച്ചെ പുറത്തുപോയ ചോട്ടു പിന്നെ തിരിച്ചെത്തിയില്ല. അന്വേഷണത്തിന്റെ ഭാഗമായി പൂയപ്പള്ളി പൊലീസും റൂറൽ പൊലീസിന്റെ ഡോഗ് സ്‌ക്വാഡിലെ ‘പൈറോ’യും ഇന്നലെ പരിസരമാകെ പരിശോധന നടത്തിയിരുന്നു.
അതിനിടെയാണ് റബർ തോട്ടത്തിലെ പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചോട്ടുവിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്താനാണ് പൊലീസിന്റെ തീരുമാനം.
ചോട്ടുവിനെ കാണാതായപ്പോഴും വിവരങ്ങൾ വ്യക്തമാക്കിക്കൊണ്ട് വീഡിയോപോസ്റ്റ് ചെയ്തിരുന്നു ഉടമയായ ദിലീപ്. ഒടുവിലായി പോസ്റ്റ് ചെയ്തത് മൃതദേഹം പുറത്തെടുക്കുന്ന ദൃശ്യങ്ങളുള്ള വ്ലോഗിൽ ആരാധകരുടെ അനുശോചന പ്രവാഹമാണ്. എത്രകാലം കഴിഞ്ഞാലും മറക്കില്ലെന്നും പറയാൻ വാക്കുകൾ ഇല്ല.
അവൻ സ്വർഗത്തിലെക്ക് പോയീ. ഇനി ചോട്ടു നമ്മുടെ ഓർമകളിൽ എന്നും ജീവിക്കും എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയുടെ താഴെയുള്ളത്.
ഭക്ഷണത്തിലും വെള്ളത്തിലും മരുന്ന് കലർത്തി ഭർത്താവിനെ വകവരുത്താൻ ശ്രമിച്ച കേസിൽ ഭാര്യ അറസ്റ്റിൽ. കോട്ടയം ജില്ലയിലെ പാലായിൽ നിന്നുമാണ് ഈ ക്രൂരമായ കൊലപാതക ശ്രമത്തിന്റെ വിവരം പുറത്തുവരുന്നത്. പാലാ മീനച്ചിൽ പാലാക്കാട് സതീമന്ദിരം വീട്ടിൽ ആശാ സുരേഷ് ആണ് പാലാ പോലീസിന്റെ പിടിയിലായത്.
യുവതിയെ വിവാഹം കഴിച്ച തിരുവനന്തപുരം സ്വദേശിയും ഇപ്പോൾ പാലായിൽ താമസക്കാരനുമായ 38 വയസ്സുള്ള സതീഷ് കഴിഞ്ഞ ദിവസം പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് വിവരം പുറത്തായത്. പരാതിയിൽ അന്വേഷണം നടത്തിയ പാലാ പോലീസ് പ്രതിയായ ഭാര്യ ആശാ സുരേഷിനെ അറസ്റ്റ് ചെയ്യുക ആയിരുന്നു.
തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ സതീഷ് 2006 ലാണ് പാലാ മുരിക്കുംപുഴ സ്വദേശിയായ ആശയെ യുവതിയെ വിവാഹം കഴിക്കുന്നത്. അതിനു ശേഷം 2008ൽ യുവാവ് മുരിക്കുംപുഴയിലുള്ള ഭാര്യ വീട്ടിൽ താമസമാക്കി. സ്വന്തമായി പ്രമുഖ ഐസ്‌ക്രീം കമ്പനിയുടെ ഡിസ്ട്രിബ്യൂഷൻ ആരംഭിക്കുകയും ചെയ്തു.
ബിസിനസ് പച്ച പിടിച്ചതോടെ 2012ൽ പാലക്കാട് സ്വന്തമായി വീട് വാങ്ങി അങ്ങോട്ട് മാറുകയും ചെയ്തു. വിവാഹം കഴിഞ്ഞു കുറച്ചു വർഷങ്ങൾ കഴിഞ്ഞത് മുതൽ ഭാര്യയുമായി പല വിഷയങ്ങളിലും വഴക്ക് ഉണ്ടാകുമായിരുന്നു എന്നാണ് സതീഷ് പറയുന്നത്.
അതേ സമയയം സതീഷിന് തുടർച്ചയായി ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറെ കണ്ടെങ്കിലും ഷുഗർ താഴ്ന്നു പോയതാകാം കാരണം എന്ന് ഡോക്ടർ പറയുകയായിരുന്നു. ഇതോടെ മരുന്ന് കഴിച്ചെങ്കിലും കുറവുണ്ടായില്ല. എന്നാൽ 2021 സെപ്റ്റംബർ മാസത്തിൽ 20 ദിവസത്തോളം വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാതെ പുറത്തു നിന്ന് കഴിച്ചപ്പോൾ ക്ഷീണം ഒന്നും തോന്നാതിരുന്നതിനാൽ ആണ് യുവാവിന് സംശയം തോന്നിയത്.
ഈ സംശയം ആണ് ഈ കേസിൽ വഴിത്തിരിവായത്. ഇതിനു പിന്നാലെ കാരണ അന്വേഷിച്ച് സതീഷ് രംഗത്തിറങ്ങി. ഭാര്യയുടെ കൂട്ടുകാരിയായ യുവതിയോട് യുവാവ് കാര്യത്തെക്കുറിച്ച് സംസാരിക്കുകയും ഭാര്യയോട് എന്തെങ്കിലും മരുന്ന് തനിക്ക് തരുന്നുണ്ടോ എന്ന് ചോദിച്ചറിയണം എന്ന് പറയുകയും ചെയ്തു.
അതനുസരിച്ച് കൂട്ടുകാരി ഭാര്യയോട് തിരക്കിയപ്പോഴാണ് 2015 മുതൽ ഭർത്താവിന് മാനസിക രോഗത്തിനുള്ള മരുന്ന് ദിവസവും ഭക്ഷണത്തിൽ കലർത്തി നൽകുന്നതായി പറയുകയും മരുന്നിന്റെ ഫോട്ടോ കൂട്ടുകാരിക്ക് ഭാര്യ വാട്സ് ആപ്പിൽ അയച്ചു നൽകുകയും ചെയ്തു.
തുടർന്ന് ഭർത്താവ് സിസിടിവി ദൃശ്യങ്ങളടക്കം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. ജില്ലാ പോലീസ് മേധാവി പരാതി പാലാ ഡിവൈഎസ്പി ഷാജു ജോസിന് അയച്ചു. തുടർന്ന് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി കേസ് അന്വേഷിച്ചപ്പോൾ ആണ് പോലീസിന് കാര്യങ്ങൾ ബോധ്യപ്പെട്ടത്. ഇതോടെ ഭാര്യക്കെതിരെ കേസ്സ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
പിന്നാലെ വീട്ടിൽ റെയ്ഡ് നടത്തി മരുന്ന് പിടിച്ചെടുത്തു. ഇതോടെ യുവതിയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പാലാ ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിൽ പാലാ എസ് എച്ച് ഒകെപി ടോംസൺ, എസ്എഅഭിലാഷ് എംഡി, എഎസ്എ ജോജൻ സീനിയർ സിവില് പോലീസ് ഓഫീസർ സുമേഷ്, വനിതാ പോലിസ് ബിനുമോൾ, ലക്ഷ്മി രമ്യ എന്നിവർ ഉദ്യോഗസ്ഥരായ ബിനുമോൾ, എന്നിവർ ചേർന്നാണ് യുവതിയെ കുടുക്കിയത്.
ആനവാൽ ചോദിച്ച 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആനപ്പാപ്പാൻ പോക്‌സോ കേസിൽ അകത്തായി. എറണാകുളം ഏലൂർ മണലിപ്പറമ്പിൽ സജി (29) നെയാണ് പാലാ സി.ഐ കെ.പി ടോംസൺ അറസ്റ്റ് ചെയ്തത്. രണ്ടു വർഷമായി പെൺകുട്ടിയുമായി സൗഹൃദത്തിലായ ഇയാൾ വീഡിയോ കാളിലൂടെ നഗ്‌ന ദൃശ്യങ്ങൾ കാണിക്കണമെന്ന് പെൺകുട്ടിയോട് ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.
മറ്റൊരു വിദ്യാര്‍ത്ഥിയാണ് ഇവരുടെ പദ്ധതി പൊളിച്ചത്. അസാധാരണ ഭാരമുള്ള ട്രോളി ബാഗ് പരിശോധിക്കണമെന്ന് കെയര്‍ ടേക്കറോട് വിദ്യാര്‍ത്ഥി ആവശ്യപ്പെടുകയായിരുന്നു….
കഴിഞ്ഞ കുറേ നാളുകളായി പെൺകുട്ടി ഫോൺ ചാറ്റിംഗിൽ ഏർപ്പെടുന്നത് മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു. തുടർന്ന് മാതാപിതാക്കൾ മേവടയിലുള്ള സുഹൃത്തായ ഒരു മാദ്ധ്യമപ്രവർത്തകനോട് ഇക്കാര്യം പറയുകയും അദ്ദേഹം പാലാ സി.. കെ.പി. ടോംസണെ അറിയിക്കുകയും ചെയ്തു. തുടർന്ന് വനിതാ പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് കഴിഞ്ഞ രണ്ടു വർഷമായി സജിയുമായി പെൺകുട്ടി സൗഹൃദത്തിൽ ആയിരുന്നുവെന്ന് വ്യക്തമായത്.
പെൺകുട്ടിയുടെ വീടിനു സമീപം ആനയുമായി രണ്ടുവർഷം മുമ്പ് എത്തിയ സജി വെള്ളം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടിൽ എത്തിയപ്പോൾ ആനവാൽ തരാമോയെന്ന് പെൺകുട്ടി ഇയാളോട് തിരക്കി. അങ്ങനെയാണ് സൗഹൃദത്തിലായത്. തുടർന്ന് ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയ സജി കടന്നുപിടിക്കുകയായിരുന്നു. പിന്നീട് പലതവണ വീഡിയോ ചാറ്റിംഗിൽ ഇടപെടുകയും നഗ്‌നദൃശ്യങ്ങൾ കാണിക്കണമെന്ന് തുടർച്ചയായി ആവശ്യപ്പെടുകയും ചെയ്തു.
പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ് പിന്നീട് സജിയെ ഭരണങ്ങാനത്ത് ആനപ്പാപ്പാനായി ജോലി ചെയ്യവേ പിടികൂടുകയായിരുന്നു. എ.എസ്.ഐ ബിജു കെ. തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിനുമോൾ, സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് സി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത്. പാലാ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ സ്വപ്‌ന സുരേഷ്. തന്നെ നശിപ്പിച്ചതിൽ ശിവശങ്കറിന് വലിയ പങ്കുണ്ടെന്നും ഐടി വകുപ്പിൽ ജോലി വാങ്ങിത്തന്നത് അദ്ദേഹമായിരുന്നുവെന്നും സ്വപ്‌ന വെളിപ്പെടുത്തി. ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. ശിവശങ്കർ തനിക്ക് കുടുംബാംഗത്തെ പോലെയായിരുന്നുവെന്നും സ്വപ്‌ന പറയുന്നു.
‘സ്വപ്‌ന സുരേഷ് അല്ല ലൈഫ് മിഷൻ പദ്ധതി ചെയ്യുന്നത്. കേരളത്തിലെ യുഎഇ കോൺസുൽ ജനറൽ ശിവശങ്കറുമായി ചർച്ച ചെയ്താണ് കാര്യങ്ങൾ ചെയ്യുന്നത്. ഞാൻ കോൺസുൽ ജനറലിന്റെ സെക്രട്ടറിയായിരുന്നു. അദ്ദേഹമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങളെ കുറിച്ച് അറിയാമായിരിക്കില്ല. ഞങ്ങളുടെ പോയിന്റ് ഓഫ് കോൺടാക്ട് ശിവശങ്കർ ആയിരുന്നു. എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അത് അവർ പറഞ്ഞു തരേണ്ടതായിരുന്നു. ഒരു ഐ ഫോൺ കൊടുത്ത് ലൈഫ് മിഷൻ പ്രോജക്ടിനെ ചതിക്കേണ്ട ആവശ്യം സ്വപ്‌ന സുരേഷിനില്ല.’ – സ്വപ്‌ന കൂട്ടിച്ചേർത്തു.
‘മൂന്നു വർഷമായി എന്റെ ജീവിതത്തിന്റെയും കുടുംബത്തിന്റെയും മാറ്റിവയ്ക്കാൻ പറ്റാത്ത അംഗമാണ് ശിവശങ്കർ. എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കാറുണ്ട്. മുഖ്യമന്ത്രിയുടെ യുഎഇ യാത്രയിലാണ് ശിവശങ്കറിനെ പരിചയപ്പെടുന്നത്. ഔദ്യോഗിക കാര്യങ്ങളിലൂടെ ബന്ധം വളർന്നു. ഒരു സ്ത്രീയെന്ന രീതിയിൽ എന്നെ ചൂഷണം ചെയ്തു നശിപ്പിച്ചു. അതിൽ ശിവശങ്കറിന് വലിയ പങ്കുണ്ട്. ആരാണ് തെറ്റു ചെയ്തത് എന്ന് കോടതി തീരുമാനിക്കട്ടെ. എനിക്ക് പ്രത്യേകിച്ചൊന്നും ഒളിക്കാനില്ല. കോൺസുലേറ്റിൽ നിന്ന് രാജി വച്ചത് അദ്ദേഹം പറഞ്ഞിട്ടാണ്. ഭർത്താവ് ജോലിക്കൊന്നും പോകാതെ ദ്രോഹിച്ചു കൊണ്ടിരിക്കുകയായിരുന്നു. ജോലി വേണമെന്ന് ആവശ്യപ്പെട്ട് ശിവശങ്കറിനെ സമീപിച്ചു. സ്‌പേസ് പാർക്ക് പ്രോജക്ടിൽ എന്നെ നിയമിച്ചത് അദ്ദേഹമാണ്. ഒരു ഫോൺ കോൾ കൊണ്ടാണ് എന്റെ നിയമനം നടന്നത്. ഞാൻ ഗവൺമെന്റ് സ്റ്റാഫ് ആയിരുന്നില്ല. കൺസൽട്ടൻസി സ്റ്റാഫായിരുന്നു.’- അവർ പറഞ്ഞു.
ആത്മകഥ എഴുതുകയാണ് എങ്കിൽ പലതും വെളിപ്പെടുത്തേണ്ടി വരുമെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു. ‘എന്നെ അറിയില്ല എന്ന് പറയുന്ന ആളിൽ നിന്ന എന്തു പ്രതീക്ഷിക്കാനാണ്. ഞാൻ ഒന്നേകാൽ വർഷം ജയിലിൽ കിടന്നു. ആത്മകഥ എഴുതുകയാണ് എങ്കിൽ ശിവശങ്കർ സാറിനെ കുറിച്ചുള്ള പലതും എനിക്കെഴുതേണ്ടി വരും. അത് ഇതിനേക്കാൾ ബെസ്റ്റ് സെല്ലിങ്-അവാർഡ് വിന്നിങ് പുസ്തകമാകും. ഇതുവരെ ഞാൻ മാധ്യമങ്ങളുടെ മുമ്പിൽ വന്നിട്ടില്ല. സ്വപ്‌ന സുരേഷിനെ ജനം മറക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എനിക്ക് രണ്ട് മക്കളുണ്ട്. എല്ലാ വിഴുപ്പും ഒരു സ്ത്രീയെ കിട്ടിയപ്പോൾ കെട്ടിവച്ചില്ലേ. തീവ്രവാദം, കള്ളക്കടത്തുകാരി എന്നു പറഞ്ഞ് എന്നെ ജയിലിലിട്ടുണ്ട്. ഞാൻ ഇരയാണ്. എനിക്കിനി ജോലി കിട്ടില്ല. എന്നെ ചൂഷണം ചെയ്യുകയായിരുന്നു. കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷിച്ചിട്ടും എവിടെയാണ് ഡോളറും സ്വർണവും. എനിക്ക് ആസ്തിയായി ഒന്നുമില്ല. ലോകം തന്ന ചീത്തപ്പേരു മാത്രമാണ് ആസ്തിയായുള്ളത്.’- അവർ വ്യക്തമാക്കി.
‘ശിവശങ്കർ അബോധാവസ്ഥയിൽ ഒരിക്കലും എന്റെ വീട്ടിൽ നിന്ന് പോയിട്ടില്ല. ഭക്ഷണം കഴിച്ചിട്ടുണ്ട്. കള്ളു കുടിച്ചിട്ടുണ്ട്. എന്റെ കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. അത് അനാശ്യാസമൊന്നുമായിരുന്നില്ല. വ്യക്തിഗത മികവിലാണ് എനിക്ക് ജോലി കിട്ടിയത്. സർട്ടിഫിക്കറ്റ് കാണിച്ച് ജോലി വാങ്ങേണ്ടി വന്നിട്ടില്ല. യോഗ്യത ഒരു പ്രശ്‌നമല്ല. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയിലുണ്ട്. അതെല്ലാം മുകളിൽ ദൈവം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ഞാനാരെയും ചതിച്ചിട്ടോ ദ്രോഹിച്ചിട്ടില്ലോ ഇല്ല. ഒരു പരിധി കഴിഞ്ഞാൽ ആത്മഹത്യ ചെയ്യേണ്ടി വരും.’- സ്വപ്‌ന പറഞ്ഞു.
മുൻ മന്ത്രി കെ.ടി ജലീലുമായി വ്യക്തിപരമായ ബന്ധമില്ലെന്നും അവർ കൂട്ടിച്ചേർത്തു. കോൺസുലുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വിളിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ‘ആറാട്ടി’ന്റെ ട്രെയ്‌ലര്‍ പുറത്ത്. മോഹന്‍ലാല്‍ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ ഒരു മാസ് മസാല ചിത്രമായിരിക്കും ആറാട്ടെന്ന് ട്രെയ്‌ലറില്‍ നിന്നും വ്യക്തമാണ്. ചിത്രം ഫെബ്രുവരി 10ന് പ്രേക്ഷകരിലേക്കെത്തും. പൃഥ്വിരാജ്, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങള്‍ ട്രെയ്‌ലര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ‘ചുമ്മാ തീ’ എന്ന ക്യാപ്ഷനോടെയാണ് അജു വര്‍ഗീസ് ട്രെയ്‌ലര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
വില്ലന്‍’ എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ഒരു ആക്ഷന്‍ ഡ്രാമയാണ് ആറാട്ട്. ഒരു തികഞ്ഞ മാസ് മസാല പടമായിരിക്കും ‘ആറാട്ടെന്ന്’ ബി ഉണ്ണികൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. നെയ്യാറ്റിന്‍കര ഗോപന്‍ ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്.
വിജയ് ഉലകനാഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റര്‍ സമീര്‍ മുഹമ്മദാണ്. രാഹുല്‍ രാജ് സംഗീതം നല്‍കും. ജോസഫ് നെല്ലിക്കല്‍ കലാ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യറാണ്. ശ്രദ്ധ ശ്രീനാഥാണ് ‘ആറാട്ടില്‍’ മോഹന്‍ലാലിന്റെ നായിക. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍ കുട്ടി, എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. പലക്കാടിന് പുറമെ ഹൈദ്രബാദാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷന്‍.