ജീവിക്കാന്‍ വേണ്ടി ആരംഭിച്ച മീന്‍വില്‍പ്പന നിര്‍ത്തുകയാണെന്ന് നടുറോഡില്‍ ഭര്‍ത്താവിന്റെ ആക്രമണത്തിന് ഇരയായ ശ്യാമിലി. നടക്കാവ് പോലീസ് അന്ന് ഭര്‍ത്താവ് നിധിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും അയാള്‍ ജാമ്യത്തിലിറങ്ങിയതോടെ വീണ്ടും ഭീഷണിയുമായി എത്തിയിരിക്കുകയാണെന്ന് ശ്യാമിലി പറഞ്ഞു.
കോഴിക്കോട്ട് അശോക പുരത്ത് വെച്ചാണ് മീന്‍വില്‍പ്പന നടത്തി ജീവിക്കുന്ന ശ്യാമിലിയെ ഭര്‍ത്താവ് നടുറോഡിലിട്ട് പൊതിരെ തല്ലിയത്. സംഭവത്തിന്റെ വീഡിയോ സൈബറിടത്ത് വൈറലായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് നിധിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ജാമ്യത്തിലിറങ്ങി വീണ്ടും ഭീഷണിയുണ്ടെന്ന് ശ്യാമിലി കൂട്ടിച്ചേര്‍ത്തു. മീന്‍വില്‍പ്പന ഏക വരുമാനമാര്‍ഗമായിരുന്നു ശ്യാമിലിക്ക്.
തന്നെ നടുറോഡിലിട്ട് എന്നെ പട്ടിയെ തല്ലും പോലെ തല്ലിയിട്ടും അയാളെ ആര്‍ക്കും ഒന്നും ചെയ്യാനായിട്ടില്ല, പരാതി പറഞ്ഞ് മടുത്തുവെന്ന് ശ്യാമിലി പറയുന്നു. ജാമ്യത്തിലിറങ്ങിയ അയാള്‍ ജീവിക്കാന്‍ അനുവദിക്കിസ്സെന്ന് തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണ്, ഇങ്ങനെ പോയാല്‍ ഞങ്ങള്‍ എല്ലാവരും കൂടിയങ്ങ് ജീവിതം അവസാനിപ്പിക്കുമെന്നും നിറകണ്ണുകളോടെ പറഞ്ഞു.
ജോലിക്കൊന്നും പോകാതെ മദ്യപിച്ച് വീട്ടിലെത്തുന്ന ഭര്‍ത്താവ് നിധിന് സ്ഥിരമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ കക്കോടിയിലെ മൂന്ന് പെണ്മക്കളെയും കൂട്ടി ശ്യാമിലി തന്റെ വീട്ടിലേയ്ക്ക് താമസം മാറിയിരുന്നു. ജീവിക്കാന്‍ മറ്റ് വരുമാന മാര്‍മില്ലാതായതോടെ ശ്യാമിലിയുടെ ഭര്‍ത്താവിന്റെ ചേട്ടന്റെ ഭാര്യയും മറ്റൊരു സുഹൃത്തും ചേര്‍ന്ന് നടത്തിയിരുന്ന അശോക പുരത്തെ മീന്‍ സ്റ്റാളാണ് കഴിഞ്ഞ 27 ന് നിധിന് എത്തി അടിച്ചു നശിപ്പിച്ചത്.
പണം കൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അനുസരിക്കാത്തിന്റെ പ്രകോപനമായിരുന്നു ആക്രമണം. മുഖത്ത് സാരമായി പരിക്കേറ്റ ശ്യാമിലി ബീച്ച് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. കേസില്‍ ബുധനാഴ്ച ജാമ്യം ലഭിച്ച നിധിന് അടുത്ത ദിവസം രാവിലെ തന്നെ വീണ്ടുമെത്തുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് ശ്യാമിലി വെളിപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ നിധിന്റെ അതിക്രമം കൊണ്ടുമാത്രം ശ്യാമിലിക്ക് നഷ്ടപ്പെട്ടത് 20,000 രൂപയോളമാണ്. മീനെടുക്കുന്ന മാര്‍ക്കറ്റിലെ പണം കൊടുക്കാനുമായില്ല. നിധിന് വീണ്ടുമെത്തി പ്രശ്നമുണ്ടാക്കുമെന്നതിനാല്‍ കച്ചവടം തന്നെ നിര്‍ത്താനുള്ള ആലോചനയിലാണ് താനെന്നും ശ്യാമിലി കൂട്ടിച്ചേര്‍ത്തു.
സംരക്ഷണം നല്‍കേണ്ട പോലീസോ, ജനപ്രതിനിധികളോ പോലും തിരിഞ്ഞ് നോക്കുന്നില്ല. മൂന്ന് പെണ്‍കുട്ടികളേയും പ്രായമായ അച്ഛനേയും അമ്മയേയും നോക്കാന്‍ മറ്റ് വഴിയില്ലെങ്കിലും ആത്മഹത്യ മാത്രമാണ് തന്റെ മുന്നിലുള്ള വഴിയെന്നും ശ്യാമിലി പറഞ്ഞു. സ്ഥിരമായി ഉപദ്രവിക്കുന്നതിനാല്‍ കുട്ടികള്‍ക്കും അയാളെ പേടിയാണ്. പക്ഷ അതൊന്നും അയാള്‍ക്കൊരു പ്രശ്നമില്ല. കക്കോടിയില്‍ നിന്ന് രാവിലെ നാല് മണിക്ക് അശോക പുരത്ത് എത്തിയാണ് ഓരോ ദിവസവും പണി തുടങ്ങുന്നതെന്നും അവര്‍ പറയുന്നു.
ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് യുവതി മക്കൾക്കൊപ്പം ആത്മഹത്യ ചെയ്തു. പേരാമ്പ്ര മുളിയങ്ങലിലെ നടുക്കണ്ടി പ്രകാശന്റെ ഭാര്യ പ്രിയ (32) ആണ് മക്കളായ പുണ്യതീർഥ (13) നിവേദ്യ (4) എന്നിവർക്കൊപ്പം തീ കൊളുത്തി മരിച്ചത്. പ്രകാശൻ കഴിഞ്ഞ ജനുവരി നാലിനാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇന്നലെ പുലർച്ചെയാണ് പ്രിയയെയും കുട്ടികളെയും പൊള്ളലേറ്റ നിലയിൽ കണ്ടത്. കുട്ടികൾ രണ്ടു പേരും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ പ്രിയയെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുണ്യതീർഥ നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. നടുവണ്ണൂർ കാവുന്തറ റോഡിൽ തിരുപ്പുറത്ത് നാരായണൻ നായരുടെയും മീനാക്ഷി അമ്മയുടെയും മകളാണ് പ്രിയ. സഹോദരങ്ങൾ വിജയ, ഉഷ, ജയ, ബിജിലേഷ്.
ഏറെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബത്തിന് പ്രകാശന്റെ പെട്ടെന്നുള്ള വിയോഗം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കഴിഞ്ഞ ജനുവരി 4ന് പ്രകാശൻ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. പ്രകാശന്റെ മരണത്തിന് ശേഷം ഭാര്യ പ്രിയ അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞിരുന്നത് തങ്ങളും പ്രകാശേട്ടന്റെയടുത്ത് പോകുമെന്നായിരുന്നുവത്രേ. മക്കളായ പുണ്യതീർഥ, നിവേദ്യ എന്നിവർക്കൊപ്പം തീകൊളുത്തി കോഴിക്കോട് മെഡിക്കൽ കോളജിൽ അത്യാസന്ന നിലയിൽ പ്രവേശിപ്പിച്ചപ്പോഴും പ്രിയ എല്ലാവരോടുമായ് പറഞ്ഞതും അതുതന്നെയാണ്.
കഴിഞ്ഞ ദിവസം പ്രിയ കുട്ടികളുമൊത്ത് മുളിയങ്ങൽ അങ്ങാടിലെത്തി മണ്ണെണ്ണ വാങ്ങിച്ചിരുന്നു. വീട്ടിലെ വെള്ളത്തിന്റെ വാൽവ് പൂട്ടിയ നിലയിലായിരുന്നു. ഇത് ആളുകൾ രക്ഷിക്കാതിരിക്കാൻ വേണ്ടിയായിരുന്നെന്നും കരുതുന്നു. പ്രകാശന്റെ അമ്മ ഓമനമ്മയുടെ അടുത്ത് ദിവസവും ഉറങ്ങാറുള്ള മൂത്ത മകളെയും പ്രിയ മാറ്റി കിടത്തുകയായിരുന്നു. പുലർച്ചെ മൂന്നരയോടെ കുട്ടികളുടെ കരച്ചിൽ കേട്ട് ഉണർന്ന ഓമനമ്മയാണ് പ്രിയയെയും കുട്ടികളെയും തീപ്പൊള്ളലേറ്റ നിലയിൽ കണ്ടത്. ഇവരുടെ കരച്ചിൽ കേട്ട് നാട്ടുകാരും അയൽവാസികളും എത്തുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഇളയകുട്ടിയെ പ്രിയ ചേർത്ത് പിടിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.
മൂവരെയും ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികൾ അപ്പോഴേക്കും മരിച്ചു. മകൾ മരിച്ചതറിഞ്ഞിട്ടും തങ്ങളെ രക്ഷിക്കരുതെന്ന് പ്രിയ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. തങ്ങളെ പ്രകാശേട്ടന്റെ അടുത്ത് തന്നെ അടക്കം ചെയ്യണമെന്ന് പ്രിയ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അബോധാവസ്ഥയിലായ പ്രിയയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ട് നാലു മണിയോടെ പ്രിയയുടെ ആഗ്രഹപ്രകാരം മുളിയങ്ങലിലെ വീട്ടുവളപ്പിൽ പ്രകാശന്റെ ശവകുടീരത്തിന് സമീപം മൂവരെയും സംസ്കരിച്ചു.
കെഎസ്ആർടിസി ബസിലെ സീറ്റിൽ കിടന്നപ്പോൾ മദ്യപനെന്ന് ആരോപിച്ചു കണ്ടക്ടർ മർദിച്ചതിൽ മനംനൊന്തു ജീവനൊടുക്കാൻ ശ്രമിച്ച കരൾ രോഗി ഭാരതീപുരം പൂവണത്തുംമൂട് ശ്രീവിലാസത്തിൽ എസ്.അനി (ഷൈജു– 46) മരിച്ചു. സംഭവത്തിൽ പുനലൂർ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ ആർ.രാജീവിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. കോൺഗ്രസ് നേതാവ് ഏരൂർ നെട്ടയം രാമഭദ്രൻ കൊലക്കേസിൽ പ്രതിയായി പിന്നീട് മാപ്പുസാക്ഷിയായ ആളാണു രാജീവ്.
നവംബർ 20ന് തിരുവനന്തപുരത്തുനിന്നു പുനലൂരിലേക്കുള്ള യാത്രയ്ക്കിടെ വെമ്പായത്തു വച്ച് കണ്ടക്ടറുടെ മർദനമേറ്റെന്നു കാട്ടി അനി പരാതി നൽകിയിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് തുടർചികിത്സയ്ക്കായി പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിലേക്കു സഹോദരനോടൊപ്പം പോകുകയായിരുന്നു. സീറ്റിൽ കിടന്ന അനിയെ മദ്യപനെന്നു കരുതി കണ്ടക്ടർ അപമാനിക്കുകയും വലിച്ചെഴുന്നേൽപിച്ചു മർദിക്കുകയും ചെയ്തെന്നു പരാതിയിൽ പറയുന്നു. കണ്ടക്ടറുടെ പരാതിപ്രകാരം വട്ടപ്പാറ പൊലീസ് അന്നു കസ്റ്റഡിയിൽ എടുത്തെങ്കിലും നിജസ്ഥിതി ബോധ്യപ്പെട്ടു വിട്ടയച്ചു.
മർദനത്തെത്തുടർന്നു രോഗം വഷളായതോടെ അനിയെ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെനിന്ന് ഈ മാസം 3ന് ഏരൂരിലെ അമ്മയുടെ വീട്ടിലെത്തിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ 10നു മരിച്ചു.
ഡിജിപിക്കും കെഎസ്ആർടിസി എംഡിക്കും മനുഷ്യാവകാശ കമ്മിഷനും നൽകിയ പരാതികളിൽ നടപടി ഇല്ലാത്തതിൽ മനംനൊന്താണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നു ബന്ധുക്കൾ പരാതിപ്പെട്ടു. സുമംഗലയാണു ഭാര്യ. മക്കൾ അഭിജിത്ത്, അഭിനന്ദ്. സംസ്കാരം പിന്നീട്.
സംവിധായകന് അലി അക്ബര്‍ ഇസ്ലാം മതം ഉപേക്ഷിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് താനും തന്റെ കുടുംബവും മതം ഉപേക്ഷിക്കുകയാണെന്ന് അലി അക്ബര്‍ വ്യക്തമാക്കിയത്.
ബിപിന്‍ റാവത്തിന്റെ മരണവാര്‍ത്തക്ക് താഴെ ചിരിക്കുന്ന ഇമോജികള്‍ ഇട്ട ആളുകളോടുള്ള തന്റെ ഉത്തരമാണിതെന്നും താന്‍ മുസ്ലിമല്ല ഭാരതീയനാണെന്നും അലി അക്ബര്‍ പറഞ്ഞു.
ഇമോജിയിടുമ്പോള്‍ അതിനെതിരെ ശബ്ദിക്കാത്ത ഇവിടുത്തെ മുസല്‍മാന്റെ മതത്തെ ഞാന്‍ ഉപേക്ഷിക്കുകയാണ്. ഇതിനെതിരെ പ്രതികരിച്ചതിന് ഫേസ്ബുക്ക് അക്കൗണ്ടിന് മുപ്പത് ദിവസത്തെ വിലക്ക് ലഭിച്ചിട്ടുണ്ട്.
ഫേസ്ബുക്കിന്റെ തലപ്പത്ത് ജിഹാദികള്‍ കൂടുകൂട്ടിരിക്കുകയാണെന്നും 30 ദിവസത്തേക്ക് തന്നെ ഫേസ്ബുക്കില്‍ നിന്നും വിലക്കിയതിന് പിന്നില്‍ അവരാണെന്നും അലി അക്ബര്‍ പറഞ്ഞു.
നാളെ തന്റെയും വീട്ടുകാരുടേയും തലക്ക് ഏതെങ്കിലും കോണ്‍ഗ്രസ് എം.എല്‍.എ വിലയിടാം. ആരെയും കൂടെ കണ്ടിട്ടല്ല മതം ഉപേക്ഷിക്കുന്നത്, അലി അക്ബര്‍ പറയുന്നു.
ചില സംഭവങ്ങള്‍ കാണുമ്പോള്‍ പൊട്ടിത്തെറിക്കേണ്ടി വരും. ആ പൊട്ടിത്തെറിക്കലിന് രാജ്യത്തെ ഒരു പൗരന് സാധ്യതയില്ലെങ്കില്‍ ഉപേക്ഷിച്ചിട്ട് പോകണം.
തന്റെ പേര് രാമസിംഹന് എന്നാക്കുകയാണെന്നും വരും ദിവസം മുതല്‍ തന്നെ എല്ലാവര്ക്കും അങ്ങനെ വിളിക്കാമെന്നും അലി അക്ബര്‍ പറഞ്ഞു.
അലി അക്ബറിന്റെ വാക്കുകള്‍
ഫേസ്ബുക്കിന്റെ തലപ്പത്ത് ജിഹാദികള്‍ കൂടുക്കൂട്ടിയിരിക്കുന്നു. 30 ദിവസത്തെ ഫേസ്ബുക്ക് വിലക്കിന് പിന്നില്‍ ഇവരാണ്. ഞാന്‍ ഇനി ഈ മതത്തിന്റെ കൂടെയില്ല. ഞാനും കുടുംബവും ഈ മതം ഉപേക്ഷിക്കുന്നു. ഇനി മതമില്ല ഞങ്ങള്‍ക്ക്. മതമില്ലാത്ത ഒരു സംസ്കാരത്തിന്റെ കൂടെ ഞങ്ങള്‍ പോകാന്‍ തീരുമാനിച്ചു. മതമില്ലാത്ത ഒരു സംസ്കാരമേയുള്ളൂ, അത് ഭാരതീയ സംസ്കാരമാണ്. ആ സംസ്കാരത്തിന്റെ കൂടെ പൂര്‍ണമായും അലിഞ്ഞുപോകാന്‍ തീരുമാനിക്കുന്നു. ഇനി മതമില്ല. ധര്‍മ്മത്തിന്റെ ഭാഗം മാത്രമേയുള്ളൂ. ആ ധര്‍മ്മത്തിന്റെ കൂടെ ഞങ്ങള്‍ ചലിക്കാന്‍ തീരുമാനിച്ചു. ജന്മം കൊണ്ട് കിട്ടിയ ഉടുപ്പ് ഇന്ന് ഞാന്‍ വലിച്ചെറിയുന്നു.
ഭാരതത്തിന്റെ ഏറ്റവും വലിയ പൗരന് അന്തരിച്ചപ്പോള്‍ ചിരിക്കുന്ന ആയിരക്കണക്കിന് ഇമോജികള്‍ ഇട്ട തെണ്ടികളോടുള്ള എന്റെ ഉത്തരമാണിത്. ഇന്ന് മുതല്‍ ഞാന്‍ മുസ്ലിമല്ല, ഭാരതീയനാണ്. ഞാനും എന്റെ കുടുംബവും ഭാരതീയരാണ്. ഞങ്ങള്‍ തീരുമാനിച്ചു. ആ മതത്തെ ഇന്ന് ഞങ്ങള്‍ ഉപേക്ഷിക്കുകയാണ്. ഇമോജിയിടുമ്പോള്‍ അതിനെതിരെ ശബ്ദിക്കാത്ത ഇവിടുത്തെ മുസല്‍മാന്റെ മതത്തെ ഞാന്‍ ഉപേക്ഷിക്കുകയാണ്. അതീവ ദുഃഖമുണ്ട്. ഇത് ഔദ്യോഗികമായി പറയുന്ന കാര്യമാണ്.
നാളെ എന്റെ തലക്ക് ഏതെങ്കിലും കോണ്‍ഗ്രസ് എം.എല്‍.എ വിലയിടാം. എന്റെ കുടുംബത്തിന്റെ തലക്കും വിലയിടാം. ഒരു പേടിയുമില്ല. ആരെയും കൂടെ കണ്ടിട്ടല്ല ഈ പറയുന്നത്. ഒരാളും കൂടെയുണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരാളും എന്റെ കൂടെയുണ്ടാകില്ലെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. എന്റെ പാര്‍ട്ടിയോ ചുറ്റുമുള്ളവരോ കൂടെയുണ്ടാകില്ലെന്ന് എനിക്കുറപ്പുണ്ട്. ചിലത് കാണുമ്പോള്‍ പൊട്ടിത്തെറിക്കേണ്ടി വരും, ആ പൊട്ടിത്തെറിക്കലിന് സാധ്യതയില്ലെങ്കില്‍ രാജ്യത്തെ ഒരു പൗരന് സാധ്യതയില്ലെങ്കില്‍ ഉപേക്ഷിച്ചിട്ടു പോകണം.
എന്റെ പേര് നിങ്ങള്‍ക്ക് എന്തുവേണമെങ്കിലും വിളിക്കാം. അച്ഛനും അമ്മയും തന്ന പേര് മാറ്റണമെന്ന് ചില സുഡാപികള് പറയുന്നുണ്ട്. പട്ടിക്കും പൂച്ചക്കും പേരിടും. തിരിച്ചറിയാനുള്ള ഒരു വ്യവസ്ഥ മാത്രമാണത്. പക്ഷേ തിരിച്ചറിയുന്ന ഒരു പേരുണ്ടല്ലോ. ആ പേര് വേണ്ടാന്ന് വെച്ചു. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് വിളിക്കാം. രണ്ട് ദിവസത്തെ എന്റെ വേദനയാണ്.
എന്റെ പേര് നാളെ മുതല്‍ രാമസിംഹന് എന്നാക്കുകയാണ്. ഈ കേരളത്തില്‍ സംസ്കാരത്തോട് ചേര്‍ന്നു നിന്നപ്പോള്‍ കൊല ചെയ്യപ്പെട്ട വ്യക്തിത്വമാണ് രാമസിംഹന്. നാളെ അലി അക്ബറിനെ രാമസിംഹന് എന്ന പേര് വിളിച്ചോ. ബെസ്റ്റ് പേരാണത്. സുഡാപികളും അത് വിളിച്ചോളു.
കന്യാസ്ത്രീകളെ അവഹേളിച്ച് ഓൺലൈൻ പോർട്ടലിൽ വന്ന ലേഖനത്തിനെതിരേ ശക്തമായ ഭാഷയിൽ പ്രതികരിച്ച് കന്യാസ്ത്രീകൾ. “കോടാനുകോടി കന്യാസ്ത്രീകളുടെ ഗർഭപാത്രങ്ങളും, പാലൂട്ടാത്ത അവരുടെ മാറിടങ്ങളും സഭാ നേതൃത്വത്തോട് പകരം ചോദിക്കും’ എന്ന തലക്കെട്ടിലായിരുന്നു ലേഖനം പ്രസിദ്ധീകരിച്ചത്. ഒരു ന്യൂസ് പോർട്ടൽ സമൂഹത്തിന്റെ ശ്രദ്ധയിൽ പെടാനും പത്ത് കാശ് ഉണ്ടാക്കാനും ഇത്തരം തരംതാണ മാർഗ്ഗം തേടുന്നതിനേക്കാൾ നല്ലത് ഏതെങ്കിലും വഴിയരികിൽ ഒരു തുണിയും വിരിച്ച് ഇരിക്കുന്നതായിരുന്നു എന്ന് സി. സോണിയ തെരേസ് ഡിഎസ് ജെ സോഷ്യൽ മീഡിയയിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
കന്യാസ്ത്രീകളുടെ മാറിടങ്ങളെയും ഗർഭപാത്രങ്ങളെയും ഓർത്ത് വേദനിക്കുന്നവർക്ക് ഒരു കന്യാസ്ത്രീ നൽകുന്ന മറുപടി…😉
സുരേഷ് ജോസഫ് എന്ന ക്രിസ്ത്യൻ നാമധാരി NEWSGIL എന്ന ഓൺലൈൻ പോർട്ടലിന് വേണ്ടി എഴുതിയ പോസ്റ്റ് ശ്രദ്ധയിൽ പെടുകയുണ്ടായി. ആദ്യം തന്നെ ഈ ന്യൂസ് പോർട്ടലിന്റെ ഉടമയോട് ഒരു ന്യൂസ് പോർട്ടൽ സമൂഹത്തിന്റെ ശ്രദ്ധയിൽ പെടാനും പത്ത് കാശ് ഉണ്ടാക്കാനും ഇത്തരം തരംതാണ മാർഗ്ഗം തേടുന്നതിനേക്കാൾ നല്ലത് ഏതെങ്കിലും വഴിയരികിൽ ഒരു തുണിയും വിരിച്ച് ഇരിക്കുന്നതായിരുന്നു എന്ന് ഓർമിപ്പിക്കുന്നു… 😠
ലേഖനം എഴുതിയ മോനേ സുരേഷേ… കഴിഞ്ഞ 2000 വർഷത്തോളമായി ലോകത്തിൻ്റെ ഓരോ മുക്കിലും മൂലയിലും ക്രിസ്തുവിനായി ജീവിതം സമർപ്പിച്ച് തങ്ങളുടെ ചുറ്റിലുമുള്ള സഹോദരങ്ങൾക്കായി സ്വജീവിതം ത്യജിച്ച ലക്ഷോപലക്ഷം കന്യാസ്ത്രീകൾ ഈ ലോകത്തിൽ കൂടി കടന്നു പോയിട്ടും ഉണ്ട്, ഇപ്പോൾ കടന്ന് പോകുന്നുണ്ട്, ഇനിയും കടന്ന് പോകുകയും ചെയ്യും…
കന്യാസ്ത്രീമാരുടെ മാറിടങ്ങളെ നോക്കി കൊതി ഊറിയും അവരുടെ ഗർഭപാത്രങ്ങളെ സങ്കല്പത്തിൽ കണ്ട് അസൂയപ്പെട്ട് വെള്ളം ഇറക്കിയിട്ടും ഒരു കാര്യവും ഇല്ല. കാമവെറി പൂണ്ട ഹൃദയവും കണ്ണുകളും കൊണ്ട് നോക്കുമ്പോൾ ഇതല്ല ഇതിൻ്റെ അപ്പുറവും എഴുതി പിടിപ്പിക്കും എന്നറിയാം. വയലിൽ കുത്തിവച്ചിരിക്കുന്ന ഒരു പെൺ കോലത്തെപ്പോലും കാമാസക്തിയോടെ നോക്കുന്ന താങ്കളെപ്പോലുള്ളവരുടെ ഹൃദയത്തിൻ്റെ നിറവിൽ നിന്ന് ഇത്ര പരസ്യമായി ഇത്തരം വാക്കുകൾ കുത്തിക്കുറിക്കുമ്പോൾ താങ്കളുടെ ഭവനത്തിലുള്ള പാവപ്പെട്ട ഒരു സ്ത്രീയും അവൾ നൊന്ത് പ്രസവിച്ച രണ്ട് പെൺകുട്ടികളും എത്രമാത്രം സുരക്ഷിതരായിരിക്കും എന്ന് അല്പം വേദനയോടെ ഞാൻ ഓർക്കുകയും നൊമ്പരപ്പെടുകയും ചെയ്യുന്നു…😰
“കുഞ്ഞു സഹോദരികൾക്കായി ദൈവവിളി ക്യാമ്പ് എന്ന പേരില്‍ നടത്തുന്ന റിക്രൂട്ടിംഗുകൾ മനുഷ്യാവകാശ ധ്വംസനമാണ്” എന്ന് വ്യാകുലപ്പെടുന്ന താങ്കൾ മറന്നു പോയ പല കാര്യങ്ങളുമുണ്ട്. ക്രൈസ്തവ സന്യസ്തരുടെ ഭവനങ്ങളിൽ മനുഷ്യാവകാശ ധ്വംസനമാണ് നടക്കുന്നത് എന്ന് വിലപിക്കുന്ന താങ്കൾ തന്നെ അല്ലേ ഇന്ത്യൻ ഭരണഘടന തൻ്റെ പൗരൻമാർക്ക് നൽകുന്ന മൗലീക അവകാശമായ ഏത് ജീവിതാന്തസും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിൽ കൈകടത്തി മനുഷ്യാവകാശ ധ്വംസനം നടത്തുന്നത്..?
18 വയസ് പൂർത്തിയായ ഏതൊരു സ്ത്രീക്കും വിവാഹം കഴിക്കാൻ സ്വാതന്ത്ര്യമുള്ള ഈ രാജ്യത്ത് ഒരു കന്യാസ്ത്രീ പോലും 19 വയസിന് മുമ്പ് സന്യാസിനിയായി വ്രതം ചെയ്യാറില്ല എന്ന പച്ചയായ സത്യം താങ്കൾക്ക് അറിയില്ലെങ്കിൽ അങ്ങ് വ്യക്തമാക്കി തരാം. പിന്നെ 19 ആം വയസിലോ 20 ആം വയസിലോ ആദ്യവ്രതം ചെയ്യുന്ന സന്യാസിനികളിൽ ആരും തന്നെ 24 വയസിന് മുമ്പ് നിത്യവ്രതം ചെയ്യാറുമില്ല…
ആദ്യവ്രതം മുതൽ നിത്യവ്രതം വരെയുള്ള 6 വർഷക്കാലം അവരിൽ ആർക്കെങ്കിലും സന്യാസം ഉപേക്ഷിക്കണം എന്ന് തോന്നുകയാണെങ്കിൽ തിരിച്ച് പോകാനുള്ള എല്ലാ സ്വാതന്ത്ര്യവും ഓരോ സന്യാസസഭയുടെയും നിയമാവലി വ്യക്തമായി നൽകുന്നുണ്ട്. നിത്യവ്രതം ചെയ്താൽ പോലും ഏതെങ്കിലും സന്യാസിനിക്ക് സന്യാസം ഉപേക്ഷിച്ച് വിവാഹം കഴിക്കാൻ ആഗ്രഹം തോന്നിയാൽ ആരും അവരെ നിർബന്ധിച്ച് പിടിച്ച് വയ്ക്കാറില്ല.
എതെങ്കിലും സന്യാസിനി ഇങ്ങനെ ഒരു ആഗ്രഹം അവരുടെ അധികാരികളോട് തുറന്ന് പറയാൻ ഇടയായാൽ (നിർഭാഗ്യവശൽ പലരും തുറന്ന് പറയാൻ ധൈര്യം കാട്ടാതെ പലരുടെയും കൂടെ ഒളിച്ചോടുന്നത് ഞങ്ങളുടെ കുറ്റമല്ല) ആ സന്യാസസഭയുടെ അധികാരികൾ തന്നെ മാതാപിതാക്കളുടെ സ്ഥാനത്ത് നിന്ന് വിവാഹം നടത്തി കൊടുക്കുകയും മുന്നോട്ടുള്ള ജീവിതം സുരക്ഷിതമാക്കാൻ സ്വന്തമായി ജോലി ഇല്ലാത്തവർക്ക് ഒരു ജോലി സംഘടിപ്പിച്ച് കൊടുക്കുകയും ചെയ്യുന്നത് അധികമാർക്കും അറിയാത്ത സത്യമാണ്.
സന്യാസ വ്രതം, കന്യാമഠങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും ബൈബിളില്‍ എവിടെയും പ്രതിപാദിക്കുന്നില്ല എന്ന താങ്കളുടെ ആകുലത കാണുമ്പോൾ തന്നെ അറിയാം ക്രിസ്ത്യാനി ആണെങ്കിലും ബൈബിൾ കൈ കൊണ്ട് തൊടാറില്ല എന്ന സത്യം. മത്തായി 19 ആം അധ്യായം എടുത്ത് വായിക്കുമ്പോൾ ക്രിസ്തുവിൻ്റെ വാക്കുകൾ ഗ്രഹിക്കാൻ കഴിവുള്ളവർക്ക് അറിയാം സ്വര്‍ഗ്ഗരാജ്യത്തെ പ്രതി തങ്ങളെത്തന്നെ ഷണ്ഡരാക്കുന്നവരുടെ മഹിമ.
സ്ത്രീയെ ലൈംഗീക സംതൃപ്തിക്ക് വേണ്ടി മാത്രം മാറ്റി നിർത്തിയിരിക്കുന്ന തന്നെ പോലെയുള്ളവരോട് ബ്രഹ്മചര്യത്തെക്കുറിച്ച് പറയുന്നത് പോത്തിനോട് വേദം ഓതുന്നതിന് തുല്ല്യമാണ്… അലസന് എന്ത് അദ്ധ്വാനം! ആർത്തി പൂണ്ടവന് എന്ത് ആശയടക്കം! കാമപൂരിതന് എന്ത് ബ്രഹ്മചര്യം അല്ലേ…!!!
വിലക്കുകളില്ലാതെ സ്വന്തം ഭവനങ്ങളുടെ വാതിലുകൾ സന്യാസിനികൾക്കായി തുറന്നു നൽകണം എന്ന് ഉപദേശിക്കുന്ന താങ്കൾ അടങ്ങുന്ന സമൂഹം അല്ലേ ആദ്യം മാറേണ്ടത്…? ഏതെങ്കിലും സന്യസ്തർ സന്യാസജീവിതം ഉപേക്ഷിച്ച് വിവാഹം കഴിച്ചാൽ അത് ആഘോഷമാക്കി അവരുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ കൂടി പാറി പറത്തുന്ന പകൽ മാന്യന്മാർ അവരും അവരുടെ കുടുംബാഗങ്ങളും അനുഭവിക്കുന്ന നാണക്കേട് ഓർക്കാറുണ്ടോ…?
സന്യസ്തരോട് കാട്ടുന്ന ഈ പ്രത്യേകസ്നേഹം ഭയന്നാണ് പല സന്യസ്തരുടെയും സ്വന്തക്കാർ സന്യാസം ഉപേക്ഷിക്കുന്നവളുടെ മുമ്പിൽ തങ്ങളുടെ ഭവനത്തിൻ്റെ വാതിലുകൾ കൊട്ടിയടയ്ക്കുന്നത്. ഇവിടെ ആദ്യം മാറേണ്ടത് വികലമായ കാഴ്ച്ചപാടുള്ള ഒരു സമൂഹം ആണ്. സമൂഹം മാറിയാൽ വ്യക്തികളും കുടുംബങ്ങളും മാറും. കേരളത്തിൽ ഇന്നുവരെയും സ്വന്തം ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ പോകുന്ന ഏതെങ്കിലും ഒരു വ്യക്തിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എടുത്തിട്ട് നിങ്ങൾ ആഘോഷിക്കാറുണ്ടോ…?
അയ്യോ അങ്ങനെ ചെയ്താൽ അത് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള ഒളിഞ്ഞ് നോട്ടം ആയിപ്പോകില്ലേ എന്ന് ചിന്തിക്കുന്ന തനിക്ക് ഒക്കെ സന്യാസിനികളുടെ ജീവിതത്തിലേക്ക് ഒന്ന് ഒളിഞ്ഞ് നോക്കിയില്ലെങ്കിൽ ഒരു സുഖം ഇല്ലല്ലോ…? ഈ അസുഖത്തിന് പറയുന്ന പേര് വേറെയാണ് കേട്ടോ…
മഠങ്ങളിൽ ‘Me too’ ക്യാമ്പെയ്നുകൾക്ക് അവസരമുണ്ടാവണം എന്ന പൂതി നല്ല തമാശയാണ് കേട്ടോ… ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്ന ‘Me too’ കഥകൾ വായിച്ച് സംതൃപ്തിയായില്ലേ…!! ഓ, ജെസ്മിയേപ്പോലുള്ളവരുടെ ഇക്കിളി കഥകൾ കുറച്ചൊന്നും അല്ലല്ലോ സുഖം തരുന്നത് എന്ന കാര്യം ഞാൻ അങ്ങ് മറന്നു പോയി… കണ്ണിലെണ്ണയുമൊഴിച്ച് കാത്തിരുന്നോ… ജെസ്മിയേപ്പോലുള്ള ചിലർ വന്നെങ്കില്ലോ… അല്ലെങ്കിൽ ‘ആമേനും, പിന്നെ ‘ഞാനിവിടെ തനിച്ചാണേ’ എന്ന ഒന്നു രണ്ട് ‘Me too’ കൊണ്ട് അങ്ങ് സംതൃപ്തിയടയുന്നത് അല്ലേ നല്ലത്…
സന്യാസവസ്ത്രം ധരിക്കുന്ന കന്യാസ്ത്രീകളെ ഓർത്ത് വേദനിക്കുന്ന താങ്കൾ എന്നെങ്കിലും അവർ എന്തിനാണ് ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് എന്ന് ആത്മാർത്ഥമായി ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഞാൻ അങ്ങ് പറഞ്ഞ് തരാം. അവിവാഹിതകളായ കന്യകകളും രാജകുമാരിമാരും നൂറ്റാണ്ടുകളായി ധരിക്കാറുള്ള വസ്ത്രമാണ് കൈ നീളമുള്ള നീണ്ട അങ്കി.
യഹൂദ-ക്രൈസ്തവ പാരമ്പര്യം ആണ് കേട്ടോ… ലൈംഗികതയ്ക്കും സുഖലോലുപതയ്ക്കും മാത്രം പ്രാധാന്യം നൽകി നെട്ടോട്ടം ഓടുന്ന കോടാനുകോടി ജനങ്ങൾക്ക് ഈ നീണ്ട വസ്ത്രം ധരിച്ച സന്യാസിനിമാർ ഒരു സാക്ഷ്യമാണ്. അതായത് ഈ ലോക സുഖങ്ങൾക്ക് അപ്പുറത്ത് മറ്റൊരു ജീവിതം ഉണ്ട്; ഇന്ന് നിങ്ങൾ നേടുന്ന നേട്ടങ്ങളും സുഖങ്ങളും വെറും വ്യർത്ഥമാണ് എന്ന ഒരു ഓർമ്മപ്പെടുത്തൽ… ഈ യാഥാർത്ഥ്യം വ്യക്തമായി മനസിലാക്കിയ ഒരു സന്യാസിനിയും ഒരിക്കലും അലങ്കാരത്തിന് വേണ്ടി സന്യാസവസ്ത്രം ധരിക്കില്ല. ജീൻസും ടീ ഷർട്ടും ബെർമുഡയും അവർക്ക് വെറും തൃണമാണ് സഹോദരാ, തൃണം…
കന്യാസ്ത്രീകൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പറ്റില്ല എന്ന് വിലപിക്കുന്ന താങ്കളുടെ വിവരം അപാരം തന്നെ. ഒരു കന്യാസ്ത്രീയായ ഞാൻ സോഷ്യൽ മീഡിയവഴി തന്നെയാണ് താങ്കൾക്ക് മറുപടി തരുന്നതും. പിന്നെ ഒരു പച്ചയായ സത്യം പറയാം. ഒരു പെണ്ണിൻ്റെ കോലത്തെപ്പോലും ആസക്തിയോടെ നോക്കുന്ന തന്നെപ്പോലുള്ളവരുടെ മുമ്പിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന സന്യസ്തർ വന്ന് പെട്ടാലുള്ള ദുരന്തം ഊഹിക്കാവുന്നത് അല്ലേ..?
ദാരിദ്ര്യരേഖയുടെ മാനദണ്ഡങ്ങൾ ലോകം മുഴുവൻ പരിഷ്ക്കരിക്കപ്പെട്ടുവെങ്കിലും മഠങ്ങളിലെ ദാരിദ്ര്യ വ്രതം ഇന്നും മാറ്റമില്ലാതെ തുടരുന്നു എന്ന സത്യം കുത്തിക്കുറിച്ചതിൽ സന്തോഷമുണ്ട്. ലോകത്തിൻ്റെ മാനദണ്ഡം അനുസരിച്ച് ജീവിക്കാൻ ആണെങ്കിൽ എന്തിന് സന്യാസം സ്വീകരിക്കണം? ലോകത്തിൽ തന്നെ അങ്ങ് ജീവിച്ചാൽ പോരെ…? ദൈവപുത്രനായ ക്രിസ്തു കാട്ടിത്തന്ന മാതൃകയാണ് ഓരോ സന്യാസിനിയും അവരുടെ ജീവിതത്തിൽ ദാരിദ്ര്യവ്രതം വഴി അനുഷ്ഠിക്കുന്നത്. ഒന്നും തനിക്കായി സ്വന്തമാക്കാതെ ഓരോ സന്യസ്തരുടെയും കഴിവുകളും സമയവും സമൂഹത്തിൻ്റെ മൂലയിലേക്ക് വലിച്ചെറിഞ്ഞവർക്കായി പകുത്തു നൽകുക എന്നത്.
പത്രോസ് വിവാഹിതനായിരുന്നു, മോശയും വിവാഹിതനായിരുന്നു എന്ന് തട്ടി വിടുന്നത് കേട്ടാൽ ഓർക്കും ഈ ലോകത്തിലുള്ള കന്യാസ്ത്രീമാർ എല്ലാം അവരെ രണ്ടുപേരെയും ആണ് അനുഗമിക്കുന്നത് എന്ന്..!! ക്രിസ്ത്യൻ നാമധാരിയായ താങ്കളോട്: ശ്ശൊ ഈ പഴയ നിയമത്തിലെ മോശയെയും വിവാഹം കഴിച്ച പത്രോസിനെയും വിവാഹം കഴിക്കാത്ത പൗലോസിനെയും ഒക്കെ അങ്ങ് വെറുതെ വിടന്നേ… കഴിഞ്ഞ 2000 വർഷമായി ലക്ഷകണക്കിന് കന്യകകൾ മരണത്തെപ്പോലും ഭയക്കാതെ ബ്രഹ്മചര്യം കാത്ത് സൂക്ഷിക്കുന്നത് ഒരേ ഒരുവനിൽ ദൃഷ്ടിയുറപ്പിച്ചാണ്.
അത് ദൈവപുത്രനും ബ്രഹ്മചാരിയുമായ യേശുക്രിസ്തു അല്ലാതെ മറ്റാരുമല്ല. ദൈവമായിരുന്നിട്ടും സ്വയം ശൂന്യനായി മനുഷ്യാവതാരം ചെയ്ത് ദൈവത്തിൻ്റെ യഥാർത്ഥ സത്തയെന്തെന്ന് പറഞ്ഞും പഠിപ്പിച്ചും സ്വന്തം ജീവിതം സാക്ഷ്യമാക്കിയും ഇസ്രായേലിൻ്റെ ഒരറ്റം മുതൽ അങ്ങേയറ്റം വരെ ഓടിനടന്ന 33-കാരനായ ആ നസ്രായൻ ആണ് ഞങ്ങളുടെ ഹീറോയും മണവാളനും…😍
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വാക്കുകൾ ഇവിടെ ഒന്ന് കോറിയിടുന്നു: “റോമൻ കത്തോലിക്കാസഭ എപ്പോഴും ഊർജ്ജസ്വലമായി നിലകൊള്ളുന്നത് പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ബ്രഹ്മചര്യം മൂലമാണെന്ന് ഞാൻ കരുതുന്നു…
എല്ലാ ദേശങ്ങളിലും ബ്രഹ്മചര്യത്തിൽ വിശ്വസ്തരായ സ്ത്രീകളുടെയും പുരുഷന്മാരുടെയും ഒരു കൂട്ടം ആൾക്കാൻ മനുഷ്യവംശത്തിൻ്റെ സേവനത്തിനായി സ്വയം സമർപ്പിക്കേണ്ടത് ആവശ്യമാണ്. എല്ലാവർക്കും സാധ്യമല്ലെന്ന് യേശുവിന് നന്നായി അറിയാമായിരുന്നെങ്കിലും ദൈവരാജ്യത്തിനുവേണ്ടി സ്വയം ഷണ്ഡന്മാരാക്കിയവരെക്കുറിച്ചല്ലേ യേശു അന്ന് പറഞ്ഞത്…” അതെ ആ മഹാത്മാവിനെപ്പോലെ ശൂദ്ധമായ മനസും ഹൃദയവും ഉള്ളവർക്ക് മാത്രമേ അപരനിലെ നന്മയെ തിരിച്ചറിയാൻ സാധിക്കൂ…😍
സ്നേഹപൂർവ്വം,
സി. സോണിയ തെരേസ് ഡി. എസ്. ജെ.
തമിഴ്നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്തസേനാ തലവൻ ബിപിൻ റാവത്തും ഭാര്യയുമടക്കം 13 പേർ മരിച്ച സംഭവത്തിൽ വിവാദ ട്വീറ്റ് ചെയ്ത തമിഴ് യൂട്യൂബർ അറസ്റ്റിൽ. ഡിഎംകെ ഭരണത്തിനു കീഴിൽ തമിഴ്നാട് കശ്മീർ ആയി മാറുകയാണോ എന്ന് ട്വീറ്റ് ചെയ്ത യൂ ട്യൂബർ മാരീദാസാണ് അറസ്റ്റിലായത്.
കോപ്റ്റർ അപകടത്തിനു പിന്നിൽ ഗൂഢാലോചനയ്ക്കു സാദ്ധ്യതയുണ്ടെന്നും ദേശവിരുദ്ധ ശക്തികളെ തടയേണ്ടതുണ്ടെന്നും ട്വീറ്റിൽ പറഞ്ഞിരുന്നു.
വിവാദമായതോടെ മാരിദാസ് ട്വീറ്റ് നീക്കം ചെയ്തെങ്കിലും പൊലിസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അതേസമയം സംയുക്തസേനാ തലവൻ ബിപിൻ റാവത്ത് അടക്കം മരിച്ച ഹെലികോപ്റ്റർ അപകടത്തിൽ ആളുകൾക്കിടയിൽ സംശയയങ്ങൾ ഉണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
അടുത്ത കാലത്തായി ചൈനയ്ക്കും പാകിസ്ഥാനുമെതിരായ രാജ്യത്തിന്റെ സൈനിക നീക്കങ്ങൾ രൂപപ്പെടുത്തുന്നതിൽ ജനറൽ റാവത്ത് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അതിനാൽ ഇത്തരമൊരു അപകടം നടക്കുമ്പോൾ ജനങ്ങളുടെ മനസ്സിൽ സംശയങ്ങൾ ഉയരുന്നുണ്ടെന്നും രാജ്യസഭാ എം.പി കൂടിയായ സഞ്ജയ് റാവത്ത് പറഞ്ഞു.
പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക് ആസൂത്രണം ചെയ്യുന്നതിൽ ജനറൽ റാവത്ത് നിർണായക പങ്ക് വഹിച്ചതായും അദ്ദേഹം പറഞ്ഞു. ജനറൽ റാവത്ത് സഞ്ചരിച്ചിരുന്നത് രണ്ട് എഞ്ചിനുകളാൽ പ്രവർത്തിക്കുന്ന ഹെലികോപ്റ്ററിലാണ്. സായുധ സേനയെ നവീകരിച്ചതായി അവകാശപ്പെടുമ്പോൾ ഇത് എങ്ങനെ സംഭവിക്കുമെന്ന കാര്യം ഓർത്ത് തനിക്ക് അത്ഭുതം തോന്നുന്നെന്നും അദ്ദേഹം പറഞ്ഞു.
കുനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി വ്യോമസേന വാറന്റ് ഓഫീസര്‍ എ. പ്രദീപ് കുമാറിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. ഇതുസംബന്ധിച്ച് ബന്ധുക്കൾക്ക് സന്ദേശം ലഭിച്ചു.
ഇന്ന് രാത്രി ഡല്‍ഹിയില്‍ നിന്നും മൃതദേഹം സൂലൂര്‍ വ്യോമതാവളത്തില്‍ എത്തിക്കും. ഇവിടെ നിന്നും നാളെ മൃതദേഹം പുത്തൂരിലെത്തിക്കുമെന്നാണ് അറിയിച്ചത്.
നേരത്തെ, പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മൂന്ന് ദിവസം വരെ വൈകിയേക്കുമെന്ന് കുടുംബത്തിന് വിവരം കിട്ടിയെന്ന് സഹോദരൻ പ്രസാദ് പറഞ്ഞു.
മൃതദേഹം കൊണ്ടുവരുന്നതിന് ഒരുദിവസം മുൻപ് അറിയിക്കാമെന്നാണ് പറഞ്ഞതെന്നും സഹോദരൻ വ്യക്തമാക്കിയിരുന്നു.
ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ വെടിഞ്ഞ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് രാജ്യം വിട നൽകി. ഡല്‍ഹി ബ്രാര്‍ സ്ക്വയര്‍ ശ്മശാനത്തില്‍ മുഴുവൻ സൈനിക ബഹുമതികളോടെ സംസ്കാരം നടന്നു.
പ്രഥമ സംയുക്ത സൈനിക മേധാവിയോടുള്ള ആദരസൂചകമായി സൈന്യം 17 ഗണ്‍ സല്യൂട്ട് നൽകി. ബിപിന്‍ റാവത്തിന്റെ ചിതയിൽ തന്നെ ഭാര്യ മധുലികയും രാജ്യത്തിന്റെ അഭിമാനമായി എരിഞ്ഞടങ്ങി. മക്കളായ കൃതികയും തരിണിയുമാണ് ചിതയിൽ അഗ്നിപകർന്നത്.
സംസ്കാര ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും വിദേശ സേനാമേധാവികളും ഉന്നത സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്തു.
വന്‍ ജനാവലിയുടെ അകമ്പടിയോടു കൂടിയാണ് ശവമഞ്ചം വഹിക്കുന്ന വാഹനം കന്റോണ്‍മെന്റിലെ ബ്രാര്‍ സ്ക്വയറിലേക്ക് എത്തിയത്. വിലാപയാത്രയില്‍ ആയിരക്കണക്കിന് ജനങ്ങൾ സൈനിക മേധാവിക്ക് പുഷ്പവൃഷ്ടി നടത്തി ആദരമർപ്പിച്ചു. വഴിയുടെ ഇരുവശങ്ങളിലും തിങ്ങിക്കൂടിയ ജനങ്ങള്‍ മുദ്രാവാക്യങ്ങൾ മുഴക്കി.
ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം ഡൽഹി കാമരാജ് മാർഗിലെ വസതിയിൽ ഇന്നു രാവിലെ 11. മുതൽ 12.30 വരെ പൊതുദർശനത്തിനു വച്ചു. 12.30 മുതൽ 1.30 വരെ സൈനികർ അന്തിമോപചാരം അർപ്പിച്ചു.
നൂറ് കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ടൗട്ടെ ചുഴലിക്കാറ്റിനെയും പ്രളയത്തെയും
നേരിട്ട് തലയുയര്‍ത്തി നില്ക്കുന്ന മണ്‍വീടാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. നാലുലക്ഷം മുടക്കി നിര്‍മ്മിച്ച ‘മിട്ടി മഹല്‍’ അഥവ മണ്‍മാളിക എന്ന ഇരുനില വീട്.
മഹാരാഷ്ട്ര, ലോണാവാലയിലെ വാഗേശ്വര്‍ ഗ്രാമത്തിലാണ് ഈ അതിശയിപ്പിക്കുന്ന മണ്‍വീടുള്ളത്. ആര്‍ക്കിടെക്ട് ദമ്പതികളായ സാഗര്‍ ഷിരുഡയും യുഗ അഖാരയും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ഈ വീടിന്റെ മാതൃക. ഇരുവരും പുനൈ ഡിവൈ പാട്ടില്‍ കോളേജിലെ പൂര്വവിദ്യാര്ത്ഥികളാണ്.
മണ്ണും മുളയും കൊണ്ട് വീട് എന്ന് പറഞ്ഞപ്പോഴേ പലരും ഉപദേശിച്ചു മണ്ടത്തരമാണെന്ന്. ഓരോ വര്‍ഷവും ഈ ഭാഗത്ത് ലഭിക്കുന്ന റെക്കോര്‍ഡ് മഴയാണ് ഈ ഉപദേശത്തിന് കാരണം. മഹാരാഷ്ട്രയുടെ പലഭാഗത്തും നിലനില്‍ക്കുന്ന നൂറ്റാണ്ട് പഴക്കമുള്ള മണ്കോട്ടകള് ചൂണ്ടികാണിച്ച് ഇരുവരും ഉപദേശകരുടെ വായടപ്പിച്ചു.
സുസ്ഥിര മാതൃകകള്‍ അവലംബിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ ഇരുനില വീട്, പ്രാദേശികമായി കിട്ടുന്ന സാമഗ്രികളും സാങ്കേതികത്ത്വവുമാണ് നാലു ലക്ഷത്തിന് ഈ വീട് പൂര്‍ത്തീകരിച്ചത്.
700 വര്‍ഷത്തോളം പഴക്കമുള്ള രീതിയാണ് ചുമര് നിര്‍മാണത്തിന് അവലംബിച്ചിരിക്കുന്നത്. കാലാവസ്ഥയെ പ്രതിരോധിക്കുന്നതാണ് ഈ രീതി. മുളയുടെയും മരത്തിന്റെയും ചീന്തുകള്‍ മെടഞ്ഞ് മണ്ണ് പുരട്ടി ഉണക്കിയുണ്ടാക്കുന്ന ഭിത്തി ചൂടും മഴയും പ്രതിരോധിക്കുന്നതാണ്. മറ്റൊന്ന് കോബ് വാള് സിസ്റ്റമാണ്. മണല്‍, മണ്ണ്, ചാണകം, ഗോമൂത്രം, ലൈം, വൈക്കോല്‍ എന്നിവ കുഴച്ച് അടിച്ച് പരത്തിയുണ്ടാക്കുന്നതാണ് ഇത്തരം ഭിത്തി. അടുത്തത് സ്റ്റോര്‍ റൂം നിര്‍മാണമായിരുന്നു. മണ്ണും മുളയും കൊണ്ടാണ് ഇത്.
അടിത്തറ നിര്‍മിക്കാന്‍ മണ്ണ് എടുത്തത് പാഴാക്കാതിരിക്കാന് സിമന്റ് ചാക്കില്‍ നിറച്ച് പട്ടാളക്കാരുടെ ബങ്കര്‍പോലുള്ള കോമ്പൗണ്ട് വാള് തീര്‍ത്തു. 3500-ഓളം ചാക്കുകളില്‍ മണ്ണ് നിറച്ചാണ് ഇത് പണിതത്. മൂന്നടി ആഴത്തിലും നാലടി മുകളിലേക്കും ഉയരമുള്ളതാണ് ചുറ്റുമതില്‍.
പഠനകാലത്ത് ഇന്റേണ്‍ഷിപ്പ് ചെയ്തത് മഡ് ഹാസ് നിര്‍മാണത്തിലായിരുന്നു. പത്ത് ദിവസത്തെ വര്‍ക്ക് ഷോപ്പ്, നിര്‍മാണവേളയിലാണ് സഹായകമായത്.
വീടിന്റെ നിര്‍മാണത്തിന് മുള, മണ്ണ്, പുല്ല് എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. പ്ലാസ്റ്ററിങിനും ക്ലേ ആവശ്യത്തിനും തദ്ദേശീമായ ഒരു കൂട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. ചെമ്മണ്ണ്, ഉമി, ശര്‍ക്കര, കടുക്കനീര്‍, ചാണകം, ഗോമൂത്രം വേപ്പ് എന്നിവ ചേര്‍ത്താണ് കൂട്ട് തയ്യാറാക്കിയത്.
മേല്‍ക്കൂര മുളയും പുല്ലും പ്ലാസ്റ്റിക് ഷീറ്റും കൊണ്ടാണ്. മുളയുടെ ഫ്രെയിമില്‍ പ്ലാസ്റ്റിക് വിരിച്ചശേഷം പുല്ല് മേയുന്നു. രണ്ട് പാളി മേച്ചില്‍ ചോര്‍ച്ച ഒഴിവാക്കുന്നു. വാതിലും ജനലുമൊക്കെ മരം റീസൈക്കിള്‍ ചെയ്താണ് ഉണ്ടാക്കിയിരിക്കുന്നത്.
നിര്‍മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടില്ല. പകരം സുര്‍ക്കിയും ലൈംസ്റ്റോണുമാണ്. പ്രകൃതിദത്ത മാര്‍ഗങ്ങള്‍ നിര്‍മാണത്തില്‍ പകര്‍ത്തിയിരിക്കുന്നതിനാല്‍ അകത്ത് ചൂട് കുറവാണ്. പ്രാദേശികസാമഗ്രികളും തൊഴിലാളികളേയും ഉപയോഗിച്ചത് ചെലവ് ചുരുക്കി. വീണ്ടും ചെലവ് ചുരുക്കലിനായി വീട്ടില്‍ ആരംഭിച്ച ജൈവകൃഷിക്ക് ഗ്രേവാട്ടര്‍ ശുദ്ധീകരിക്കുന്നതിനുള്ള ശ്രമത്തിലാണ് ഈ ആര്‍ക്കിടെക്റ്റുകള്‍.
നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തിൽ കുളിമുറിയിൽ വെള്ളം നിറഞ്ഞ കന്നാസിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. പ്രസവിച്ച് ഓതാനും ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു എന്നാണ് കാഞ്ഞിരപ്പള്ളി ഇടക്കുന്നം മുക്കാലിയിൽ മൂത്തേടത്തുമലയിൽ സുരേഷിന്റെ ഭാര്യ നിഷയുടെ മൊഴി. ഞായറാഴ്ച ജനിച്ച കുഞ്ഞിനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോൾ കന്നാസിലിടാൻ മൂത്തകുട്ടിയോടു താൻ പറഞ്ഞെന്നായിരുന്നു നിഷയുടെ ആദ്യത്തെ മൊഴി. ഇടതുകാലിനു ജന്മനാ ശേഷിക്കുറവുള്ള നിഷയ്ക്ക് മരിച്ച കുഞ്ഞിനെക്കൂടാതെ അഞ്ചു മക്കളുണ്ട്.
സംഭവസമയത്ത് നിഷയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പെയിന്റിങ് തൊഴിലാളിയായ ഭർത്താവ് സുരേഷ് ജോലിയ്ക്ക് പോയിരുന്നു.
ഒറ്റമുറി വീട്ടില്‍ കഴിഞ്ഞിരുന്നത് ഏഴുപേരടങ്ങുന്ന കുടുംബം
കുടുംബത്തിലെ ഏഴുപേര്‍ അഞ്ചുവര്‍ഷമായി കഴിഞ്ഞിരുന്നത് ഒരു മുറിയും അടുക്കളയും മാത്രമുള്ള വാടക വീട്ടിലാണ്. ഇതിനുള്ളില്‍തന്നെയുള്ള ശുചിമുറിയിലാണ് നവജാത ശിശുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുവല്ല സ്വദേശിയായ സുരേഷും മുണ്ടക്കയം സ്വദേശിയായ നിഷയും അഞ്ചുവര്‍ഷം മുന്‍പാണ് ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തുന്നത്. ദമ്പതിമാരും അഞ്ചുമക്കളും അടങ്ങുന്ന കുടുംബത്തിലെ ഏക വരുമാന ആശ്രയം സുരേഷായിരുന്നു. നിഷയുടെ ഇടതുകാലിന് ജന്മനാശേഷിക്കുറവുള്ളതിനാല്‍ വീട്ടിലെ ജോലികള്‍ ചെയ്തിരുന്നത് പതിനഞ്ചുകാരിയായ മൂത്ത മകളാണ്.
കുടുംബത്തിലേക്ക് ആവശ്യമുള്ളപ്പോള്‍ ഭക്ഷ്യസാധനങ്ങളും മറ്റും എത്തിച്ചിരുന്നതായി വാര്‍ഡംഗം പറഞ്ഞു. കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍നിന്ന് ഭക്ഷണസാധനങ്ങളും മറ്റും വീട്ടിലെത്തിച്ച് നല്‍കിയിരുവെന്ന് അധ്യാപകര്‍ പറയുന്നു. നിഷ ഗര്‍ഭിണിയായിരുന്ന വിവരം അയല്‍വാസികളില്‍നിന്നും സ്കൂളിലെ അധ്യാപകരോടും മറച്ചുവെച്ചിരുന്നു. തൊട്ടടുത്ത് വീട്ടുകാര്‍പോലും നിഷ പ്രസവിച്ച വിവരം ആരുംഅറിഞ്ഞിരുന്നില്ല. കുട്ടിയുടെ ജനനം അറിയാത്ത നാട്ടുകാര്‍ ബുധനാഴ്ച 11.30-തോടെ കുട്ടി മരിച്ച വിവരമാണ് അറിയുന്നത്. ഇതോടെ ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ പരിസരത്ത് നാട്ടുകാരും വിവരങ്ങളറിയാന്‍ കൂട്ടംകൂടി.
ആദ്യം പറഞ്ഞത് പൂച്ചയുടെ കരച്ചിലെന്ന്; കണ്ടെത്തിയത് കുട്ടിയുടെ മൃതദേഹം
നവജാതശിശുവിന്റെ ദുരുഹസാഹചര്യത്തില്‍ മരിച്ച സംഭവം പുറത്തറിയാന്‍ കാരണമായത് അയല്‍വാസിയുടെ ഇടപെടല്‍. കുട്ടിയുടെ കരച്ചില് കേട്ട് അയല്‍വാസിയായ രമ്യ ബിനു കാര്യം അന്വേഷിച്ചപ്പോള്‍ പൂച്ച കരയുന്നതാണെന്നായിരുന്നു വീട്ടുകാരുടെ മറുപടി. വീണ്ടും കരച്ചില് കേട്ട് സംശയം തോന്നിയ ഇവര്‍ അയല്‍വാസിയോട് കാര്യം പറഞ്ഞു. പിന്നീട് വാര്‍ഡിലെ ആശാവര്‍ക്കര്‍ ശാലിനിയെ സംഭവം അറിയിച്ചു.
ആശാവര്‍ക്കര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വീട്ടില്‍ പ്രസവം നടന്നതായുള്ള സംശയം ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചു. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം ശൗചാലയത്തില്‍ കണ്ടെത്തുന്നത്. നവജാത ശിശുവിന്റെ മരണം പുറത്തറിയുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ഇവരുടെ ഇടപെടലായിരുന്നു. ആരോഗ്യപ്രവര്‍ത്തകരും ആശാവര്‍ക്കരും ചേര്‍ന്നാണ് സംഭവം പോലീസിലും പഞ്ചായത്തിലും അറിയിച്ചത്.