India

ജയസൂര്യയെ നായകനാക്കി നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ഈശോ എന്ന സിനിമയുടെ പേരില്‍ സമൂഹമാധ്യമത്തില്‍ ദിവസങ്ങളായി വിവാദങ്ങള്‍ തുടരുകയാണ്. ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ക്രിസ്തീയ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് വിവാദത്തിന് തുടക്കം കുറിച്ചത്. ഇത് സംബന്ധിച്ച് നിരവധി പേര്‍ നാദിര്‍ഷയെ പിന്തുണച്ചും വിമര്‍ശിച്ചുമെല്ലാം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം പിസി ജോര്‍ജും സംഭവത്തില്‍ നാദിര്‍ഷയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ പേര് മാറ്റണമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

ഇപ്പോഴിതാ പിസി ജോര്‍ജിന്റെ ആവശ്യത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഫ്ബി പോസ്റ്റ് വിവാദത്തില്‍ രാജിവെച്ച ജഡജ് എസ് സുദീപ്. ഈശോ സിനിമയുടെ പേര് മാറ്റണമെന്നാണ് ജോര്‍ജിന്റെ ആവശ്യം. അപ്പോ ജോര്‍ജിന്റെ പേര് വായിക്കുന്ന സെന്റ് ജോര്‍ജ് പുണ്യാളന്‍ എന്തായിരിക്കും പറയുക എന്നാണ് സുദീപ് ചോദിക്കുന്നത്.

ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ‘ഈശോ സിനിമയുടെ പേരു വെട്ടണമെന്ന് പൂഞ്ഞാറ്റിലെ ജോര്‍ജ്. ജോര്‍ജിന്റെ പേരു വായിക്കുന്ന സെന്റ് ജോര്‍ജ് പുണ്യാളന്‍ എന്നതായിരിക്കും ജോര്‍ജേ ആവശ്യപ്പെടുക?’ – എസ് സുദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

പി സി ജോര്‍ജിന്റെ വാക്കുകള്‍

”നാദിര്‍ഷ എന്ന് പറയുന്ന ആളാണല്ലോ ഈ സിനിമയുമായി ഇറങ്ങിയിരിക്കുന്നത്. അവന്‍ എറണാകുളത്ത് ഒരു വൈദികന്റെ ചിലവില്‍ ജീവിച്ചവനാണ്. അവന്‍ സംസാരിക്കാന്‍ പഠിച്ചതും പ്രശസ്തനായതും അച്ചന്റെ ഔദാര്യം കൊണ്ടാണ്. ആ അച്ചന്റെ സഭയെയാണ് അവന്‍ അവഹേളിക്കുന്നത്. എനിക്ക് പറയാതിരിക്കാന്‍ നിവൃത്തിയില്ല. മലയാള സിനിമയില്‍ വേശ്യയുടെ ഭാഗം അഭിനയിക്കുന്നത് ക്രിസ്ത്യാനി പെണ്ണായിരിക്കും. ഗുണ്ടയുടെ വേഷം ചെയ്യുന്നവരെ ക്രിസ്ത്യാനിയാക്കാന്‍ കഴുത്തില്‍ ഒരു കുരിശ് ഉണ്ടാകും. ക്രിസ്ത്യന്‍ സമൂഹത്തെ അപമാനിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ ഇറങ്ങിയിരിക്കുകയാണ്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ക്രിസ്ത്യാനികളെല്ലാം വ്യഭിചാരികളാണോ. ഇത്രയും മാന്യമായി ജീവിക്കുന്ന സമൂഹം വെറെ എവിടെയുണ്ട്.

കേരളത്തില്‍ ഏറ്റവും വലിയ സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിച്ചവരാണ് ക്രൈസ്തവ സഭകള്‍. ചെയ്യാന്‍ സാധിക്കുന്ന ഉപകാരങ്ങള്‍ ചെയ്ത സഭയോടാണ് ഈ വൃത്തിക്കെട്ടവന്‍മാര്‍ ഈ വൃത്തിക്കെട്ട രീതിയില്‍ പെരുമാറുന്നത്. ഇത് ചോദിക്കാനും പറയാനും ആരുമില്ലെന്ന തോന്നലുകൊണ്ടാണ്. വൈദികര്‍ പാവങ്ങള്‍ മിണ്ടുമോ. ഞാനും മിണ്ടിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞാന്‍ പറഞ്ഞേക്കാം. നാദിര്‍ഷ ഉള്‍പ്പെടെയുള്ള വൃത്തിക്കെട്ടവന്‍മാരോട് ഞാന്‍ പറയുവ. വിടുകേല. ശക്തമായ നടപടിയുണ്ടാകും. മനസിലായോ. എനിക്കിപ്പോള്‍ സമയമുണ്ട്, എംഎല്‍എ അല്ലാത്തത് കൊണ്ട്. അതുകൊണ്ടാണ് ഇറങ്ങി തിരിച്ചിരിക്കുന്നത്. നന്നാക്കിയിട്ടേ ഞാന്‍ പോകുന്നുള്ളൂ. നാദിര്‍ഷ എന്ന മാന്യനെ ഞാന്‍ വെല്ലുവിളിക്കുകയാണ്. ധൈര്യമുണ്ടെങ്കില്‍ മുഹമ്മദ് നബി എന്നൊരു പടം പിടിക്കുമോ. തല കാണില്ല അവന്റെ. എന്ത് പറഞ്ഞാലും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒന്നും മിണ്ടില്ല, ക്ഷമിക്കും. അതുകൊണ്ട് എന്ത് പോക്രിത്തരവുമാകാം. നാദിര്‍ഷ ഇത് നിര്‍ത്തുന്നതാണ് നല്ലത്. തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാമെന്ന് കരുതി സിനിമ പിടിക്കേണ്ട. കാണിച്ചു തരാം ഞാന്‍.’

പാറക്കെട്ടിനുള്ളിൽ ശരീരം കുടുങ്ങി അവശനായ യുവാവിനെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. പരപ്പൻപൊയിൽ ചെമ്പ്ര കല്ലടപ്പൊയിൽ ക്വാറിയോട് ചേർന്ന പാറക്കെട്ടിനുള്ളിൽ കുടുങ്ങിയ കല്ലടപ്പൊയിൽ സ്വദേശി ബിജീഷിനെ (36) ആണ് ഏറെ നേരത്തെ ശ്രമങ്ങൾക്ക് ഒടുവിൽ രക്ഷപ്പെടുത്തിയത്.

വ്യാഴാഴ്ച രാത്രി പാറക്കെട്ടിനുള്ളിലേക്ക് നൂണ്ടുപോയ ബിജീഷ് പിന്നീട് പുറത്തിറങ്ങാനാവാത്തവിധം കല്ലുകൾക്കുള്ളിൽ കുടുങ്ങുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഞരക്കംകേട്ട് സ്ഥലത്തെത്തിയ അയൽവാസികളാണ് പാറക്കെട്ടിനുള്ളിൽ അകപ്പെട്ട യുവാവിനെ കണ്ടെത്തിയത്. പാറക്കല്ലുകൾക്കടിയിൽ ഉടൽഭാഗം കുടുങ്ങി ബിജീഷിന്റെ തലയും രണ്ടുകാലുകളും മാത്രമാണ് സ്ഥലത്തെത്തിയവർ പുറത്തുകണ്ടത്.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് താമരശ്ശേരി ഗ്രേഡ് എസ്‌ഐ കെകെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി ബിജീഷിനെ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും പാറക്കല്ലുകൾ ദേഹത്തുപതിക്കാൻ സാധ്യതയുള്ളതിനാൽ നരിക്കുനി അഗ്നിരക്ഷാസേനയുമായി ബന്ധപ്പെട്ടു.

തുടർന്ന്, ഉച്ചയ്ക്ക് രണ്ടുമണിയോടെ നരിക്കുനി അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ കെപി ജയപ്രകാശിന്റെ നേതൃത്വത്തിൽ അസി.സ്റ്റേഷൻ ഓഫീസർമാരായ ടിപി രാമചന്ദ്രൻ, കെകെ രമേശൻ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എൻ ഗണേശൻ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ എ നിപിൻദാസ്, ഒ അബ്ദുൾ ജലീൽ, ടി സനൂപ്, എംപി രജിൻ, കെ രഞ്ജിത്, എം അനീഷ്, കെകെ.അനൂപ്, ഹോം ഗാർഡ് കെ സുജിത് എന്നിവർ ഉൾപ്പെട്ട സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

ഏതാനും പാറക്കല്ലുകൾ നീക്കംചെയ്തശേഷം മറ്റുകല്ലുകൾ കയറിട്ട് ബന്ധിപ്പിച്ച് അഗ്‌നിരക്ഷാസേനാംഗങ്ങൾ നാട്ടുകാരുടെകൂടി സഹകരണത്തോടെ സാഹസികമായാണ് ഇരുപതുമിനിറ്റിനകം ഇയാളെ പുറത്തെത്തിച്ചത്. അവശനായ യുവാവിനെ പിന്നീട് താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.

പത്തനംതിട്ട മഴുവന്നൂർ തട്ടാംമുകളിൽ അമ്മ കുട്ടിയെ കെഎസ്ആർടിസി ബസിനിടയിലേയ്ക്ക് വലിച്ചെറിഞ്ഞു. ആറ് വയസുള്ള ആൺകുട്ടിയെയാണ് വലിച്ചെറിഞ്ഞത്. നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം കുട്ടി രക്ഷപ്പെട്ടു. നാട്ടുകാർ ചേർന്ന് സ്ത്രീയെ തടഞ്ഞ് വെച്ച് പോലീസിന് കൈമാറി.

അതേസമയം, ഇവർക്ക് അഞ്ച് കുട്ടികളുണ്ടെന്നും ഇനി ഒരു കുട്ടിയെ വളർത്താൻ പറ്റില്ലെന്ന് പറഞ്ഞാണ് വലിച്ചെറിഞ്ഞതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇവർ പ്രദേശത്ത് വാടകവീട്ടിൽ താമസിക്കുന്ന കുടുംബമാണ് എന്നാണ് അറിയുന്നത്. രാവിലെ 11 മണിയ്ക്കാണ് സംഭവം.

കുന്നത്തുനാട് പോലീസ് സ്ഥലത്തെത്തി. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി യുവതിയെ കസ്റ്റഡിയിലെടുത്തു.

പ്രതി സെല്ലിനകത്തിരുന്ന മലമൂത്ര വിസര്‍ജ്ജനം നടത്തിയ ശേഷം പോലീസുകാര്‍ക്ക് നേരെ വാരിയെറിഞ്ഞു. നേമം പോലീസുകാര്‍ക്ക് നേരെയായിരുന്നു സ്വദേശി ഷാനവാസാണ് സ്റ്റേഷനുള്ളില്‍ പരാക്രമം നടത്തിയത്.

മാറനല്ലൂരിലെ ഒരു വീട്ടില്‍ കയറി അതിക്രമം കാട്ടിയതിനാണ് ഷാനവാസിനെ നേമം പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ സ്റ്റേഷനില്‍ വെച്ച് പോലീസുകാരെ അസഭ്യം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഷാനവാസിനെ സെല്ലില്‍ അടയ്ക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി സെല്ലിനകത്ത് മലമൂത്രവിസര്‍ജ്ജനം നടത്തി അവ പോലീസുകാര്‍ക്ക് നേരെ വാരിയെറിയുകയായിരുന്നു.

ഇതിനു പിന്നാലെ, പ്രതി സെല്ലിനകത്തുള്ള ശുചിമുറി അടിച്ച് പൊട്ടിക്കുകയും തല സെല്ലിന്റ അഴികളില്‍ ഇടിച്ച് തകര്‍ക്കാനും ശ്രമം നടത്തി. ഗതികെട്ട പോലീസ് ഒടുവില്‍ പ്രതിയുടെ കൈയില്‍ വിലങ്ങണിയിക്കുകയും തലയില്‍ ഹെല്‍മെറ്റ് ധരിപ്പിക്കുകയും ചെയ്തതിനു ശേഷമാണ് പരാക്രമത്തിന് അവസാനമായത്.

നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ് ഷാനവാസ്. അടുത്തിടെ ലോറി ഡ്രൈവറെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച കേസിലും പ്രതിയാണ്. കഞ്ചാവ് മാഫിയാ സംഘത്തിലെ പ്രധാന ഇടപാടുകാരന് കൂടിയാണ് ഷാനവാസെന്ന് പോലീസ് അറിയിച്ചു.

 

130 കോടി വരുന്ന ജനങ്ങളുടെ കാത്തിരിപ്പ്, ആ സ്വപ്നം സഫലമായി നന്ദി ചോപ്ര നന്ദി ഹൃദയത്തിൽ തൊട്ടുള്ള നന്ദി. ഇന്ത്യയ്ക്ക് ഒളിമ്പിക്‌സില്‍ ഒരു അത്‌ലറ്റിക് സ്വര്‍ണം സമ്മാനിച്ച് ചരിത്രം കുറിച്ചതിന്. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര എന്ന കരസേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ സ്വര്‍ണമണിഞ്ഞത്.

ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ആദ്യ മെഡലാണിത്. അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം ഹരിയാണക്കാരനായ സുബേദാര്‍ നീരജ് ചോപ്ര. ബെയ്ജിങ്ങിനുശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്നത്.

ഫൈനലില്‍ തന്റെ രണ്ടാമത്തെ ശ്രമത്തിലാണ് നീരജ് സ്വര്‍ണദൂരം കണ്ടെത്തി. ആദ്യ ശ്രമത്തില്‍ 87.03 മീറ്ററും മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററുമാണ് എറിഞ്ഞത്. നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങള്‍ ഫൗളായി. ചെക്ക് റിപ്പബ്ലിക്കിന്റെ ചെക്ക് താരങ്ങളായ യാക്കുബ് വാഡ്‌ലിച്ച് (86.67 മീറ്റര്‍) വെള്ളിയും വിറ്റെസ്‌ലാവ് വെസ്‌ലി (85.44 മീറ്റര്‍) വെങ്കലവും നേടി.

എന്നാല്‍, നീരജിന്റെ കരിയറിലെ ഏറ്റവും മികച്ച ദൂരം ദേശീയ റെക്കോഡായ 88.07 മീറ്ററാണ്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പട്യാലയില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീയിലാണ് നീരജ് ഈ ദൂരം താണ്ടിയത്. ഇതിന് മുന്‍പ് ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും 88 മീറ്റര്‍ പിന്നിട്ടിരുന്നു. 88.06 മീറ്റര്‍ എറിഞ്ഞാണ് അന്ന് സ്വര്‍ണമണിഞ്ഞത്.

ഇന്ത്യയ്ക്കുവേണ്ടി മത്സരിച്ച ഇംഗ്ലീഷുകാരന്‍ നോര്‍മന്‍ പ്രിച്ചാര്‍ഡ് മാത്രമാണ് ഇതിന് മുന്‍പ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കുവേണ്ടി മെഡല്‍ നേടിയത്. 1900 പാരിസ് ഗെയിംസില്‍. അതിനുശേഷം മില്‍ഖാസിങ്ങിനും പി.ടി.ഉഷയ്ക്കും നാലാം സ്ഥാനം കൊണ്ടും അഞ്ജു ബോബി ജോര്‍ജ് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു.

ഒളിമ്പിക്‌സിന്റെ സുദീര്‍ഘമായ ചരിത്രത്തില്‍ ഇന്ത്യ സ്വന്തമാക്കുന്ന പതിനൊന്നാമത്തെ സ്വര്‍ണമാണിത്.

അമ്പലപ്പുഴ: നിറകണ്ണുകളോടും കൂപ്പുകൈകളോടും വിങ്ങിയ ഹൃദയത്തോടും ദൈവത്തിനും സുമനസ്സുകൾക്കും നന്ദി പറഞ്ഞ് ബാലകൃഷ്ണൻ ആശുപത്രി വിട്ടു. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രി കിടക്കയിൽ നിന്നും ആരോഗ്യത്തോടെ പുന്നപ്രയിലെ വീട്ടിലേക്ക് മടങ്ങും വഴി സൗഹൃദ വേദി പ്രസിഡൻറ് ഡോ.ജോൺസൺ വി. ഇടിക്കുളയുടെ വസതിയിലെത്തി ചികിത്സക്ക് ആവശ്യമായ സഹായം ചെയ്തതിന് എല്ലാവർക്കും നന്ദി അറിയിച്ചത് ഹൃദയഭേദകമായി. 21 ദിവസത്തെ ആശുപത്രി ജീവിതത്തിന് ശേഷം ആഗസ്റ്റ് 6 രാത്രി 7 മണിയോട് കൂടിയാണ് പുന്നപ്ര തെക്ക് ‘ശ്രീചന്ദ്രിക’യിൽ ബാലകൃഷ്ണൻ ഡോ.ജോൺസൺ വി. ഇടിക്കുളയുടെ വസതിയിലെത്തിയത് .” വീട്ടിലേക്ക് പോകുന്നതിനിടയിൽ ഇവിടെയെത്തി നന്ദി പറയാൻ തീരുമാനിച്ചു. എൻ്റെ ജീവൻ മടക്കി തന്ന ദൈവത്തോടും എന്നെ സഹായിച്ചവരോടും എത്ര നന്ദി പറഞ്ഞാലും മതിയാകയില്ല. എനിക്ക് കാറിൽ നിന്നും ഇറങ്ങാൻ സാധിക്കില്ല. ഞാൻ സുഖം പ്രാപിച്ച് വരും സർ. അങ്ങയെ കാണാൻ….. ” ബാലകൃഷ്ണൻ്റെ വാക്കുകൾ കൊണ്ട് ഉരുണ്ടുകൂടിയ കണ്ണുനീർ തുള്ളികൾ കൊണ്ട് ഏവരുടെയും കാഴ്ച അല്പ സമയത്തേക്ക് മറച്ചു.

12 വയസ്സുള്ള ഒരു മകളും 11 വയസ്സുള്ള ഒരു മകനും ഭാര്യയുമടങ്ങിയ ബാലകൃഷ്ണൻ കുടുംബം പുലർത്തിയിരുന്നത് വണ്ടാനം മെഡിക്കൽ കോളജിന് സമീപം ഒരു സ്റ്റുഡിയോ നടത്തുന്നതിൽ നിന്നും ലഭിക്കുന്ന ഏക വരുമാനത്തിൽ നിന്നായിരുന്നു.ഒരു മാസം മുമ്പ് ബാലകൃഷ്ണൻ്റെ കാലിൽ ചെറിയ ഒരു മുറിവ് ഉണ്ടാകുകയും യഥാസമയം ഉചിതമായ ചികിത്സ നല്കുവാൻ സാധിച്ചില്ല. ഭാര്യപിതാവ് ആയ തലവടി പഞ്ചായത്ത് 4-ാം വാർഡിൽ അമ്പ്രയിൽ ലക്ഷംവീട് രാജപ്പൻ മരണമടഞ്ഞത് ജൂലൈ 1ന് ആണ്. ഭാര്യപിതാവിനോടൊപ്പം ഹോസ്പിറ്റലിലും തുടർന്ന് ഭാര്യപിതാവിൻ്റെ സംസ്ക്കാര ചടങ്ങുകൾ ഉൾപ്പെടെ എല്ലാം ഏറ്റെടുത്ത് ഉത്തരവാദിത്വത്തോടെ നടത്തിയത് ബാലകൃഷ്ണൻ ആണ്.

കാലിൽ ഉണ്ടായ ചെറിയ മുറിവ് വ്യണമാകുകയും പല ഹോസ്പിറ്റലിൽ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. ഗുരുതരനിലയിലായ ബാലകൃഷ്ണനെ ഒടുവിൽ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.ശക്തമായ അണുബാധ മൂലം രണ്ട് ശസ്ത്രകിയകളിലൂടെ വലത് കാലിൻ്റെ മുട്ടിൻ്റ മുകളിൽ വെച്ച് മുറിച്ചുകളഞ്ഞ് ബാലകൃഷ്ണൻ്റെ ജീവൻ രക്ഷിക്കുകയായിരുന്നു. ചികിത്സ ചെലവുകൾക്ക് മാർഗ്ഗമില്ലാതിരുന്ന ഇവർ സൗഹൃദവേദി പ്രസിഡൻ്റ് ഡോ.ജോൺസൺ വി. ഇടിക്കുളയെ സമീപിക്കുകയായിരുന്നു.സുഹൃത്തുക്കളും സുമനസ്സുകളും ചേർന്ന് ചില സഹായങ്ങൾ ചെയ്തു.

ബാലകൃഷ്ണൻ്റെ അവസ്ഥ മനസ്സിലാക്കിയ തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ലഭിച്ച പരിചരണവും മാനേജ്മെൻ്റ് നല്കിയ കരുതലും ജീവിതത്തിൽ മറക്കാനാവില്ലെന്ന് ബാലകൃഷ്ണൻ്റെ ഭാര്യ സന്ധ്യ പറഞ്ഞു.ആശുപത്രി വാസം തീർന്ന് വീട്ടിലെത്തിയ ബാലകൃഷ്ണൻ വീട്ടുചെലവിനും തുടർ ചികിത്സക്കും മക്കളുടെ വിദ്യാഭ്യാസത്തിനും യാതൊരു നിർവാഹവും ഇല്ലാത്ത അവസ്ഥയിലാണ്.സുമനസ്സുകൾ കനിഞ്ഞാൽ ബാലകൃഷ്ണൻ്റെ ഇരുളടഞ്ഞ ജീവിതത്തിന് പ്രതീക്ഷ നല്കാൻ സാധിക്കും.നമ്മുടെ ചെറിയ സഹായം ഈ കുടുംബത്തിന് വലിയ ആശ്വാസമാണ്.

SANDYA RAJAN Account No. 196701000002521 IOBA0001967 9961666170. Google Pay

ന്യൂസ് ഡെസ്ക് മലയാളം യുകെ

കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച പ്രണയ പ്രതികാര കൊലപാതകം നടത്തി ആത്മഹത്യ ചെയ്ത രഖിലിന് തോക്ക് നൽകിയ സോനു കുമാർ മോദി ( 21 )യെ കേരള പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തു. ഇയാളെ ബീഹാറിൽ നിന്നാണ് കോതമംഗലം എസ് ഐ മാഹിനിന്റെ നേതൃത്വത്തിൽ പിടികൂടിയത്. മൂന്നംഗ കേരള പോലീസിന് ബിഹാർ പോലീസിൻറെ സഹായം ലഭിച്ചിരുന്നു. സോനുവിൻറെ അറസ്റ്റ് തടയാൻ പ്രതിയുടെ സംഘം ശ്രമിച്ചെങ്കിലും പൊലീസ് വെടിയുതിർത്തതോടെ സംഘങ്ങൾ പിൻമാറുകയായിരുന്നു. കേസന്വേഷണത്തിൽ തോക്ക് നൽകിയ ആളെ കണ്ടെത്തിയത് നിർണ്ണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഹൗസ് സർജൻസിക്ക് കോതമംഗലം ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസിൽ പഠിക്കുകയായിരുന്ന കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിനി ഡോക്ടർ പി.വി. മാനസ(24)യെ കണ്ണൂർ മേലൂർ പാലയാട് സ്വദേശിയായ രാഖിൽ രഘൂത്തമൻ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇയാളും സ്വയം വെടിവച്ച് മരിച്ചു. മാനസി ഏതാനും സഹപാഠികൾക്കൊപ്പം വാടകയ്ക്കു താമസിച്ച വീട്ടിൽ രാഖിൽ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു. തോക്ക് ഇടപാടിൽ രഖിലിനും സോനു കുമാറിനും ഇടയിൽ കണ്ണിയായി പ്രവർത്തിച്ചതായി കരുതുന്ന ഊബർ ടാക്സി ഡ്രൈവറെ പോലീസ് തിരയുന്നുണ്ട്. ഇയാൾ ഒളിവിലാണ്.

കൊ​ച്ചി : വി​ശാ​ല കൊ​ച്ചി വി​ക​സ​ന അ​ഥോ​റി​റ്റി (ജി​സി​ഡി​എ) ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തേ​യ്ക്ക് എം. ​സ്വ​രാ​ജി​ന്‍റെ പേ​ര് സ​ജീ​വ പ​രി​ഗ​ണ​ന​യി​ല്‍. ചെ​ല്ലാ​നം മു​ത​ല്‍ ക​റു​കു​റ്റി വ​രെ നീ​ളു​ന്ന ഒ​ട്ടേ​റെ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ജി​സി​ഡി​എ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​യ്ക്ക് സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വും മു​ന്‍ എം​എ​ല്‍​എ​യു​മാ​യ സ്വ​രാ​ജി​ന് തി​ള​ങ്ങാ​നാ​വു​മെ​ന്നാ​ണ് പാ​ര്‍​ട്ടി ക​ണ​ക്ക് കൂ​ട്ടു​ന്ന​ത്.

തൃ​പ്പൂ​ണി​ത്തു​റ എം​എ​ല്‍​എ​യാ​യി​രു​ന്ന​പ്പോ​ള്‍ വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ ദീ​ര്‍​ഘ​വീ​ക്ഷ​ണ​വും മു​ന്നേ​റ്റ​വും ജി​സി​ഡി​എ​യ്ക്ക് മു​ത​ല്‍​ക്കൂ​ട്ടാ​വു​മെ​ന്നും ക​രു​ത​പ്പെ​ടു​ന്നു. നി​ല​വി​ലെ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന വി.സ​ലിം സി​പി​എം ആ​ലു​വ ഏ​രി​യാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് പ​ദ​വി​യി​ലേ​യ്‌​ക്കെ​ത്തി​യ​ത്.

ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ വ​ന്ന​പ്പോ​ള്‍ വി​വി​ധ ബോ​ര്‍​ഡു​ക​ളി​ലെ​യും മ​റ്റും നി​ല​വി​ലെ അ​ധ്യ​ക്ഷ​ന്മാ​രൊ​ഴി​യ​ണ​മെ​ന്ന പാ​ര്‍​ട്ടി തീ​രു​മാ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് സ​ലിം ജി​സി​ഡി​എ ചെ​യ​ര്‍​മാ​ന്‍ പ​ദ​വി​യി​ല്‍ നി​ന്ന് രാ​ജി​വ​ച്ച​ത്. അ​തി​നു മു​ന്‍​പ് പാ​ര്‍​ട്ടി കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം എം.​സി. ജോ​സ​ഫൈ​നും ഇ​പ്പോ​ഴ​ത്തെ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​ന്‍.​മോ​ഹ​ന​നും ചെ​യ​ര്‍​മാ​ന്‍ പ​ദ​വി അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ജി​സി​ഡി​എ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​യ്ക്ക് മു​ന്‍ മേ​യ​ര്‍ സി.​എം. ദി​നേ​ശ് മ​ണി​യു​ടെ​യും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ സി​പി​എ​മ്മി​ലേ​യ്ക്ക് വ​ന്ന എ.​ബി. സാ​ബു​വി​ന്‍റെ​യും പേ​രു​ക​ള്‍ പ​റ​യ​പ്പെ​ടു​ന്നു​ണ്ട്. ഇ​തി​ല്‍​ത്ത​ന്നെ ദി​നേ​ശ് മ​ണി ഔ​ദ്യോ​ഗി​ക പ​ക്ഷ​ത്ത​ല്ലാ​ത്ത​തി​നാ​ല്‍ സാ​ധ്യ​ത കു​റ​വാ​ണ് ക​ല്പി​ക്ക​പ്പെ​ടു​ന്ന​ത്.

അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​യ്ക്ക് ജി​ല്ലാ ക​മ്മി​റ്റി ന​ല്‍​കു​ന്ന ശി​പാ​ര്‍​ശ​ക​ളി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റാ​ണ് തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്. എ​ന്താ​യാ​ലും ഓ​ണ​ത്തി​ന് മു​മ്പ് പു​തി​യ നി​യ​മ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

തിരുവനന്തപുരം: കടയിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി സംസ്ഥാന സർക്കാർ. രണ്ടാം തരംഗത്തിൽ വകഭേദം വന്ന ഡെൽറ്റ വൈറസാണ് പടരുന്നതെന്നും ജനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുള്ളതുകൊണ്ടാണ് നിബന്ധന കർശനമാക്കിയതെന്നും ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ വ്യക്തമാക്കി. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ജനങ്ങളുടെ രക്ഷയ്ക്കാണ്. നിയന്ത്രണം മറികടക്കുമ്പോൾ തടയാനുള്ള ബാധ്യത പൊലീസിന് ഉണ്ടെന്നും മന്ത്രി പറഞ്ഞു.

എന്നാൽ, വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടിയെ പ്രതിപക്ഷം രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. സർക്കാർ ജനങ്ങളെ കളിയാക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്.

കേരള സർക്കാർ പെറ്റി സർക്കാർ ‌ആണ്. സംസ്ഥാനത്ത് ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവർ അമ്പത് ശതമാനത്തിലും താഴെയാണ്. ബാക്കിയുള്ള 57.86ശതമാനം പേർക്കും കടയിൽ പോകണമെങ്കിൽ അഞ്ഞൂറ് രൂപ കൊടുത്ത് ആർ ടി പി സി ആർ പരിശോധന സർട്ടിഫിക്കറ്റ് എടുക്കണം. ഇതെന്തുതരം നിയന്ത്രണമാണെന്നും വി ഡി സതീശൻ ചോദിച്ചു. പ്രമുഖ വ്യക്തികൾ വരെ നിയന്ത്രണത്തെ വിമർശിക്കുന്നത് കാണാതെ പോകരുതെന്നും വി ഡി സതീശൻ സഭയിൽ പറഞ്ഞു.

പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ നിബന്ധനകൾക്കെതിരെ വ്യാപാരികൾ ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.

ഇന്ത്യയുടെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റുന്നു. ഇനി മുതൽ പുരസ്‌കാരം മേജർ ധ്യാൻ ചന്ദ് ഖേൽരത്‌ന പുരസ്‌കാരം എന്ന പേരിൽ അറിയപ്പെടും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്.

41 വർഷത്തിന് ശേഷം ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യ മെഡൽ നേടിയതിന് പിന്നാലെയാണ് ഹോക്കി ഇതിഹാസമായ ധ്യാൻ ചന്ദിന്റെ പേര് പരമോന്നത കായിക പുരസ്‌കാരത്തിന് നൽകുന്നത്. 25 ലക്ഷം രൂപയാണ് സമ്മാനത്തുക.

അതേസമയം തീരുമാനം രാഷ്ട്രീയ പോരിനും വഴിവെച്ചിട്ടുണ്ട്. രാജീവ് ഗാന്ധിയുടെ പേര് വെട്ടിയതിനെ ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved