India

കോണ്‍ഗ്രസ് പരസ്യമായി മാപ്പ് പറഞ്ഞാല്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന സൂചനയാണ് ജോജുവിന്റെ അഭിഭാഷകന്‍ നല്‍കിയത്.ജോജുവിനെതിരെ നേതാക്കളും പ്രവര്‍ത്തകരും പരസ്യമായി ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കണം. നേതാക്കള്‍ നടത്തിയ വ്യക്തിപരമായ പരാമര്‍ശങ്ങളും പിന്‍വലിക്കണം. പൊതുജനമധ്യത്തില്‍ ആരോപിച്ച കാര്യങ്ങള്‍ പൊതുമധ്യത്തില്‍ തന്നെ പ്രസ്താവനയിലൂടെ പിന്‍വലിക്കണം തുടങ്ങിയ കാര്യങ്ങളാണ് ജോജു മുന്നോട്ടു വച്ചിരിക്കുന്നത്.

വ്യക്തിപരമായി വി.ഡി സതീശനും കെ. സുധാകരനും ഖേദ പ്രകടനം നടത്തിയിട്ടുണ്ടെന്നും ജോജുവിന്റെ അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ പറഞ്ഞു. ആരോപണങ്ങള്‍ പിന്‍വലിച്ചാല്‍ ഒത്തുതീര്‍പ്പിന് ഇനിയും സാധ്യതകളുണ്ടെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

അതേസമയം, ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ പ്രതിയായ ജോസഫിന്റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി. കേസില്‍ കക്ഷി ചേരണമെന്ന ജോജുവിന്റെ ഹര്‍ജിയിലും തീരുമാനം നാളെയുണ്ടാകും. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ജോസഫിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി കോടതിയില്‍ വാദിച്ചിരുന്നു.

സെലിബ്രിറ്റിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകുമെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു. കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെയായിരുന്നു കോണ്‍ഗ്രസ് സമരം. റോഡിന്റെ ഒരു ഭാഗം ഗതാഗതത്തിനായി തുറന്ന് നല്‍കണമെന്ന് പറഞ്ഞതിനായിരുന്നു ആക്രമണമെന്ന് ജോജുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

പ്രതിഷേധത്തിന്റെ മറവില്‍ രണ്ടു മണിക്കൂറോളം ഗതാഗത തടസം സൃഷ്ടിച്ചതായും ജോജുവിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍ ഗതാഗത തടസമുണ്ടായെങ്കില്‍ അക്കാര്യം പൊലീസിനെയാണ് അറിയിക്കേണ്ടിയിരുന്നതെന്നാണ് പ്രതിഭാഗം വാദിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജോസഫ് അക്രമം നടത്തിയെന്നതിന് തെളിവില്ല. ജാമ്യം നല്‍കിയാല്‍ പ്രതി തെളിവു നശിപ്പിക്കുമെന്ന് പറയുന്നതില്‍ യുക്തിയില്ല. കോണ്‍ഗ്രസിന്റെ താഴെ തട്ടിലുള്ള പ്രവര്‍ത്തകന്‍ മാത്രമാണ് ജോസഫ്. തെളിവു നശിപ്പിക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ പുറത്ത് ധാരാളം നേതാക്കളില്ലേയെന്നും പിന്നെന്തിന് ജോസഫിനെ ജയിലിലിടണമെന്നും പ്രതിഭാഗം ചോദിച്ചു.

കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത മരണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത ആരാധകരുടെ എണ്ണം കൂടുന്നു. ഇതുവരെ പത്തുപേർ താരത്തിന്റെ മരണം താങ്ങാനാവാതെ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഏഴു പേർ ആത്മഹത്യ ചെയ്യുകയായിരുന്നു. മൂന്നുപേർ ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. ആത്മഹത്യ ചെയ്ത മൂന്ന് ആരാധകർ തങ്ങളുടെ കണ്ണുകൾ ദാനം ചെയ്യണമെന്ന് കത്തെഴുതി വച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. പുനീതും തന്റെ കണ്ണുകൾ ദാനം ചെയ്യണമെന്ന് മരണത്തിന് മുൻപ് തന്നെ പലകുറി ആവശ്യപ്പെട്ടിരുന്നു. നാലുപേർക്കാണ് പുനീതിന്റെ കണ്ണുകൾ കാഴ്ച പകർന്നത്.

കർണാടകയുടെ ഉള്ളുലച്ചാണ് സൂപ്പർ താരം പുനീത് രാജ്കുമാർ വിടവാങ്ങിയത്. സിനിമാ നടൻ എന്നതിൽ ഉപരി അദ്ദേഹം നടത്തിയിരുന്ന ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് കൂടിയാണ് മരണത്തോടെ നാഥനില്ലാതെ ആയത്. എന്നാൽ ആ സഹായങ്ങൾ നിലയ്ക്കില്ല എന്ന് ഉറപ്പിച്ച് 1800 കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുത്തിയിരിക്കുകയാണ് തമിഴ്നടൻ വിശാൽ. വിശാലും പുനീതും തമ്മിലുള്ള ,സൗഹൃദത്തിന്റെ അടയാളം കൂടിയാണ് ഈ തീരുമാനം.

പുനീത് രാജ് കുമാറിന്റെ സ്മൃതി കുടീരത്തിലേക്ക് താരങ്ങളുടെയും ആരാധകരുടെയും പ്രവാഹമാണ്. സൂര്യ, വിജയ് സേതുപതി, ശിവകാർത്തികേയൻ തുടങ്ങി ഒട്ടേറെ താരങ്ങൾ സ്മൃതി കുടീരത്തിലെത്തി ആദരമർപ്പിച്ചു. പുനീതിന്റെ സഹോദരൻ ശിവരാജ് കുമാറുമൊത്തായിരുന്നു സൂര്യ ഇന്ന് കഠീരവ സ്റ്റുഡിയോയിലെ സമാധി സ്ഥലത്ത് എത്തിയത്. പുനീതിന്റെ വിയോഗം ഇപ്പോഴും ഉൾകൊള്ളാൻ സാധിച്ചിട്ടില്ലെന്നും. ആ മുഖം മനസിൽ നിന്ന് മായില്ലെന്നും സൂര്യ മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം ചിറയിന്‍കീഴിലെ ദുരഭിമാന മര്‍ദനത്തില്‍ പ്രതിയായ ഡോക്ടര്‍ ഡാനിഷ് പൊലീസ് പിടിയിലായി. ഊട്ടിയിലെ റിസോര്‍ടില്‍ നിന്നാണ് ഡാനിഷ് അറസ്റ്റിലായത്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് ഊട്ടിയില്‍ നിന്നു ‍ഡാനിഷിനെ അറസ്റ്റ് ചെയ്തത്.

മര്‍ദനത്തിനു ശേ‌ഷം കേസിലെ ഏക പ്രതിയായ ഡോക്ടര്‍ ഡാനിഷ് ഒളിവില്‍ പോയിരുന്നു. ആദ്യം കേസെടുക്കാതിരുന്ന പൊലീസ് വിവാദത്തെതുടര്‍ന്നു എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു അന്വേഷണം തുടങ്ങി. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തില്‍ ഡാനിഷ് തമിഴ്നാട്ടിലാണെന്നു പൊലീസിനു വിവരം ലഭിച്ചിരുന്നു.

തുടര്‍ന്നാണ് ഊട്ടിയിലാണെന്നു ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പൊലീസെത്തി അറസ്റ്റു ചെയ്തത്. പട്ടികജാതി യുവാവിനെ സഹോദരി ദീപ്തി വിവാഹം കഴിച്ചതിലുള്ള വിരോധത്താല്‍ , ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച ശേഷമായിരുന്നു മര്‍ദനമെന്നാണ് പൊലീസിന്റെ എഫ്.ഐ.ആര്‍. മര്‍ദനത്തില്‍ പരുക്കേറ്റ മിഥുന്‍കൃഷ്ണ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. മിഥുന്‍റെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു.

 

ഇന്ത്യയുമായുള്ള അതിർത്തി തർക്കം പാരമ്യതയിലെത്തി നിൽക്കേ, അതിർത്തിയിൽ ചൈന നടന്നത്തുന്ന കടന്നുകയറ്റങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്​. യഥാര്‍ഥ നിയന്ത്രണ രേഖക്കുസമീപം അരുണാചല്‍ പ്രദേശില്‍ ചൈനീസ് ഗ്രാമം ഉണ്ടെന്ന റിപ്പോർട്ടുകളും ചിത്രങ്ങളും നേരത്തേ തന്നെ പുറത്തുവന്നിരുന്നു. അടുത്തിടെ പ്രസിദ്ധീകരിച്ച അമേരിക്കന്‍ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ റിപ്പോര്‍ട്ട് ഇത്​ ശരിവെക്കുകയാണ്​. പശ്ചിമ ഹിമാലയത്തിലെ ചില ഉള്‍പ്രദേശങ്ങളില്‍ ചൈന ഒപ്റ്റിക് ഫൈബര്‍ ശൃംഖല സ്ഥാപിച്ചതായും പെന്‍റഗൺ യു.എസ് കോണ്‍ഗ്രസിനു സമര്‍പ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്​.

അതിവേഗ ആശയവിനിമയത്തിനും വിദേശ ഇടപെടലില്‍നിന്ന് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എൽ.എ) ഇത്തരത്തില്‍ ഫൈബര്‍ ഒപ്റ്റിക് ശൃംഖല സ്ഥാപിച്ചതെന്ന് Military and Security Developments Involving the People’s Republic of China 2021എന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പി.എല്‍.എയുടെ കമാന്‍ഡര്‍മാര്‍ക്ക് ഐ.എസ്.ആര്‍ (intelligence, surveillance, and reconnaissance) വിവരങ്ങള്‍ തല്‍സമയം അറിയാനും അതിർത്തിയിലെ സാഹചര്യങ്ങൾ വേഗം മനസ്സിലാക്കാനും സാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ചൈന അരുണാചൽ പ്രദേശിൽ അതിർത്തി ലംഘിച്ച്​ നിർമിക്കുന്ന ഗ്രാമങ്ങളുടെ 2020 ഫെബ്രുവരി 17ലെയും 2020 നവംബർ 28ലെയുംഉപഗ്രഹ ചിത്രങ്ങൾ. മൂന്ന്​ ഗ്രാമങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ ഇതിൽ കാണാം. അരുണാചല്‍ പ്രദേശില്‍ ചൈന നടത്തുന്ന കടന്നുകയറ്റ ശ്രമങ്ങളുടെ വിശദാംശങ്ങളും റിപ്പോർട്ടിലുണ്ട്​. ഇന്ത്യന്‍ അതിര്‍ത്തിയിൽ 4.5 കിലോമീറ്റർ ഉള്ളിൽ അരുണാചല്‍ പ്രദേശില്‍ ചൈന 100 വീടുകള്‍ അടങ്ങുന്ന ഗ്രാമമാണ്​ നിർമ്മിച്ചിരിക്കുന്നത്​. പരാമര്‍ശിക്കുന്നത്. അപ്പര്‍ സുബാന്‍സിരി ജില്ലയിലെ സരി ചു നദിക്കരയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ടിബറ്റ് സ്വയംഭരണ മേഖലയ്ക്കും എല്‍.എ.സിയുടെ കിഴക്കന്‍ സെക്ടറില്‍ അരുണാചല്‍ പ്രദേശിനും ഇടയിലെ തര്‍ക്ക പ്രദേശമാണ്​ ഇത്​. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള നയതന്ത്ര-സൈനികതല ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയും എല്‍.എ.സിയില്‍ തങ്ങളുടെ അവകാശവാദങ്ങള്‍ ഉറപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിട്ടാണ്​ ചൈന നൂറ് സിവിലിയന്‍ വീടുകള്‍ ഉള്‍പ്പെടുന്ന ഗ്രാമം നിർമ്മിച്ചത്​. ഈ വിവരം ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ കഴിഞ്ഞ ജനുവരിയിൽ ഇന്ത്യൻ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

വര്‍ഷങ്ങളായി ഇന്ത്യയും ചൈനയും അവകാശമുന്നയിക്കുന്ന മേഖലയാണിത്. 2020ല്‍ ആകാം ചൈന ഇവിടെ 100 വീടുകള്‍ നിര്‍മിച്ചതെന്ന് യു.എസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 ആഗസ്റ്റ് 26ന് പകര്‍ത്തിയ ഇതേ മേഖലയുടെ ഉപഗ്രഹ ചിത്രത്തില്‍ യാതൊരു നിര്‍മാണ പ്രവൃത്തികളും കാണാനില്ലായിരുന്നു. എന്നാല്‍, 2020 നവംബറിലെ പുതിയ ചിത്രത്തില്‍ വീടുകളും മറ്റും വ്യക്തമായി കാണുന്നുണ്ട്​. മേഖലയില്‍ വര്‍ഷങ്ങളായി ചൈനക്ക്​ ചെറിയ സൈനിക ഔട്ട്‌പോസ്റ്റ് മാത്രമാണ്​ ഉണ്ടായിരുന്നത്​.

അന്താരാഷ്​ട്ര അതിര്‍ത്തിയെ ചൊല്ലി ദീര്‍ഘകാലമായി ഇന്ത്യയും ചൈനയും തമ്മില്‍ തുടരുന്ന തര്‍ക്കം കഴിഞ്ഞവര്‍ഷം ജൂണിൽ മൂര്‍ച്ഛിച്ചിരുന്നു. സംഘര്‍ഷത്തില്‍ ഇരുഭാഗത്തെയും സൈനികർക്ക്​ ജീവന്‍ നഷ്​ടപ്പെടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ്​ ചൈന അതിര്‍ത്തി ലംഘിച്ച്​ നിർണായക സന്നാഹങ്ങൾ ഒരുക്കിയതെന്ന്​ യു.എസ്​ റിപ്പോര്‍ട്ടിൽ പറയുന്നു. നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ഇരുരാജ്യങ്ങ​ളും തമ്മിലുള്ള തർക്കം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ഒക്ടോബര്‍ പത്തിന് നടന്ന 13ാം വട്ട കമാന്‍ഡര്‍തല ചര്‍ച്ചയും പരാജയമായിരുന്നു.

സുഹൃത്തുക്കള്‍ക്ക് എതിരെ പ്രചരണത്തിന് ഇറങ്ങാറില്ലെന്ന് നടനും കോണ്‍ഗ്രസ് അനുഭാവിയുമായ സലിം കുമാര്‍. താനൊരു കോണ്‍ഗ്രസ്‌കാരനാണെന്നും രാഷ്ട്രീയം കാരണമാക്കി ഒരു മാര്‍ക്‌സിസ്റ്റുകാരെനെയോ ബിജെപിക്കാരെനെയോ ശത്രുക്കളായി കാണാറില്ലെന്നും അവരൊക്കെ സുഹൃത്തുക്കളാണെന്നും സലീംകുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയാലും തനിക്ക് ഇഷ്ടപ്പെട്ടവര്‍ക്കെതിരെ പ്രചരണത്തിന് ഇറങ്ങാറില്ല. മുകേഷ് ഒരു കമ്മ്യൂണിസ്റ്റുകാരനാണ്. സുരേഷ് ഗോപി ഒരു ബിജെപിക്കാരനാണ് ഇവര്‍ക്കെതിരെ ഞാന്‍ പ്രചരണത്തിന് പോയില്ല.- സലിം കുമാര്‍ പറഞ്ഞു.

സലീം കുമാറിന്റെ വാക്കുകള്‍; ‘രാഷ്ട്രീയ കാരണം കൊണ്ട് ഒരു മാര്‍ക്‌സിസ്റ്റുകാരെനെയോ ബിജെപിക്കാരനെയോ ഞാന്‍ ശത്രുക്കളായി കാണാറില്ല. അവരൊക്കെ എന്റെ സുഹൃത്തുക്കളാണ്. മഹാരാജാസില്‍ ആയിരുന്നപ്പോള്‍ എല്ലാവരും എസ്‌എഫ്ഐക്കാരായിരുന്നു. അമല്‍ നീരദ് അന്‍വര്‍, ആഷിക് അബു അങ്ങനെ കുറച്ചുപേര്‍. അവരൊക്കെയായി ഇപ്പോഴും സൗഹൃദത്തിലാണ്.സുഹൃത്തുക്കളെ സുഹൃത്തുക്കള്‍ ആയി കാണാനും രഷ്ട്രീയക്കാരെ രാഷ്ട്രീയക്കാര്‍ ആയി കാണാനും എനിക്കറിയാം. ഇലക്ഷന്‍ പ്രചരണത്തിന് പോയാലും എനിക്കിഷ്ടപ്പെട്ടവര്‍ക്കെതിരെ പ്രചരണത്തിന് ഞാന്‍ പോകാറില്ല. പി രാജീവ്, മുകേഷ്, ഗണേഷ് കുമാര്‍, സുരേഷ് ഗോപി അദ്ദേഹം ബജെപിക്കാരനാണ് ഞാന്‍ പോയില്ല. അതൊക്കെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. അതുകൊണ്ട് സിനിമയില്ലെങ്കില്‍ എനക്ക് ആ സിനിമ വേണ്ട’.

ടി.ജെ. ജ്ഞാനവേല്‍ കഥയെഴുതി സംവിധാനം ചെയ്ത് സൂര്യ നിര്‍മിച്ച് അഭിനയിച്ച ജയ് ഭീം എന്ന ചിത്രം നവംബര്‍ 2നാണ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

ഇപ്പോള്‍ ചിത്രത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് മന്ത്രി വി. ശിവന്‍കുട്ടി. മനുഷ്യ ഹൃദയമുള്ള ആര്‍ക്കും കണ്ണ് നിറയാതെ ഈ ചിത്രം കണ്ടിരിക്കാനാവില്ലെന്നാണ് ശിവന്‍കുട്ടി പറഞ്ഞത്. ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കാതെ ഈ സിനിമ കണ്ടു പൂര്‍ത്തിയാക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

സൂര്യ അവതരിപ്പിച്ച ചന്ദ്രു വക്കീലിന്റെ പോരാട്ട പശ്ചാത്തലങ്ങളില്‍ എല്ലാം നമുക്ക് ചെങ്കൊടി കാണാം. യഥാര്‍ത്ഥ കഥ, യഥാര്‍ത്ഥ കഥാപരിസരം, യഥാര്‍ത്ഥ കഥാപാത്രങ്ങള്‍, ഒട്ടും ആര്‍ഭാടമില്ലാത്ത വിവരണം. ചന്ദ്രു വക്കീല്‍ പിന്നീട് ജസ്റ്റിസ് കെ. ചന്ദ്രുവായി ചരിത്രം വഴിമാറിയ നിരവധി വിധികള്‍ പ്രസ്താവിച്ചു. മനുഷ്യ ഹൃദയത്തെ തൊട്ടറിയുന്നതായിരുന്നു അദ്ദേഹത്തിന്റെ തീര്‍പ്പുകള്‍.

അതിനൊരു കാരണമുണ്ട്. ഔദ്യോഗിക ജീവിതം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം എസ്.എഫ്.ഐ ആയിരുന്നു, സി.ഐ.ടി.യു ആയിരുന്നു, സി.പി.ഐ.എം ആയിരുന്നു.

സഖാവ് ചന്ദ്രുവുമായി ഇന്ന് ഫോണില്‍ സംസാരിച്ചു. ‘ജയ് ഭീം’ എന്ന ചിത്രത്തെ കേരളത്തിന്റെ പുരോഗമന മനസ് ഏറ്റെടുത്ത കാര്യം അറിയിച്ചു. അഭിവാദ്യങ്ങള്‍ അറിയിച്ചു.

സംവിധായകന്‍ ജ്ഞാനവേല്‍ അടക്കമുള്ള സിനിമയുടെ പിന്നണി പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. ഒപ്പം ചിത്രത്തിലഭിനയിച്ച മലയാളികളായ ലിജോമോള്‍ ജോസിനും രജിഷ വിജയനും സിബി തോമസിനും ജിജോയ് പി.ആറിനും അഭിനന്ദനങ്ങള്‍ അറിയിക്കുന്നെന്നും മന്ത്രി പറഞ്ഞു.

ജയ് ഭീം സിനിമയെ അഭിനന്ദിച്ച് മുന്‍ മന്ത്രി കെ.ടി. ജലീലും രംഗത്തെത്തിയിരുന്നു. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട നിസ്സഹയായ ഒരു സ്ത്രീക്ക് മുന്നില്‍ ‘ചെങ്കൊടി’ തണല്‍ വിരിച്ചത് കഥയല്ലെന്നും ചരിത്രമാണെന്നുമായിരുന്നു ജലീല്‍ പറഞ്ഞത്.

മാ​താ​വി​നെ​യും മ​ക​നെ​യും വെ​​േ​ട്ട​റ്റ​തി​നെ​ത്തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ൽ ​പ്ര​വേ​ശി​പ്പി​ച്ചു. ഏ​റം ക​ളീ​ലി​ക്ക​ട പ്ലാ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ കൃ​ഷ്ണ​കു​മാ​രി (50), മ​ക​ൻ അ​ഖി​ൽ (28) എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​രു​വ​രെ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ വെ​ട്ടി​ക്ക​വ​ല സ്വ​ദേ​ശി​യാ​യ സ​ജി​യെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട് ആ​റി​ന്​ അ​ഖി​ലി​െൻറ വീ​ട്ടി​ൽ ​െവ​ച്ചാ​ണ് വെ​േ​ട്ട​റ്റ​ത്. ര​ണ്ട് മാ​സം മു​മ്പ് സ​ജി​യു​ടെ ഭാ​ര്യ മ​ക്ക​ളെ​യ​ട​ക്കം ഉ​പേ​ക്ഷി​ച്ച് അ​ഖി​ലി​നോ​ടൊ​പ്പം പോ​വു​ക​യും ഏ​റ​ത്തെ വീ​ട്ടി​ലെ​ത്തി താ​മ​സം തു​ട​ങ്ങു​ക​യും ചെ​യ്​​തി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് സ​ജി കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച കേ​സി​ൽ യു​വ​തി​ക്ക്​ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം യു​വ​തി​യു​ടെ വ​സ്ത്ര​ങ്ങ​ളും മ​റ്റ് സാ​ധ​ന​ങ്ങ​ളും ന​ൽ​കാ​നെ​ന്ന വ്യാ​ജേ​ന സ​ജി അ​ഖി​ലി​െൻറ വീ​ട്ടി​ലെ​ത്തി. യു​വ​തി​യെ വാ​ളു​കൊ​ണ്ട് വെ​ട്ടാ​ൻ ഒ​രു​ങ്ങ​വെ ത​ട​ഞ്ഞ​പ്പോ​ഴാ​ണ്​ അ​ഖി​ലി​നും മാ​താ​വി​നും വേ​േ​ട്ട​റ്റ​ത്. അ​ഖി​ലി​െൻറ ഇ​ട​തു​കൈ​ക്കും കൃ​ഷ്ണ​കു​മാ​രി​യു​ടെ വ​ല​തു കൈ​ക്കു​മാ​ണ്​ വെ​ട്ടേ​റ്റ​ത്. സ​ജി​യെ ഇ​ന്ന് പു​ന​ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് അ​ഞ്ച​ൽ പൊ​ലീ​സ് അ​റി​യി​ച്ചു.

ര​ണ്ടു​ മാ​സം മു​മ്പ്​ സൗ​ദി​യി​ൽ നി​ര്യാ​ത​യാ​യ തൃ​ശൂ​ർ അ​ഞ്ചേ​രി ജി.​ടി ന​ഗ​ർ മൂ​ല​ൻ​സ് ഹൗ​സി​ൽ വ​ർ​ഗീ​സി​െൻറ ഭാ​ര്യ ഷീ​ബ വ​ർ​ഗീ​സി​െൻറ (46) മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്​​ച നാ​ട്ടി​ലെ​ത്തി​ക്കും. പു​ല​ർ​ച്ചെ മൂ​ന്നി​ന്​ എ​മി​റേ​റ്റ്സ് എ​യ​ർ​ലൈ​ൻ വി​മാ​ന​ത്തി​ൽ നെ​ടു​മ്പാ​ശ്ശേ​രി​യി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങും. ആ​റു വ​ർ​ഷ​മാ​യി സ​മാ​മ കോ​ൺ​ട്രാ​ക്​​ടി​ങ്​ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു. വി​നീ​ഷ്, വി​ന​യ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

ക​മ്പ​നി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള അ​നാ​സ്ഥ​യി​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം നേ​രി​ടേ​ണ്ടി​വ​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ല​യ​ക്കാ​നു​ള്ള രേ​ഖ​ക​ളെ​ല്ലാം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ശ​രി​യാ​ക്കി​ന​ൽ​കി​യി​ട്ടും വൈ​കി​യ​പ്പോ​ൾ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ അ​നു​മ​തി​യോ​ടെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ര​ണ്ടു ത​വ​ണ സൗ​ദി പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

ബു​റൈ​ദ​യി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സ​ലാം പ​റാ​ട്ടി, റി​യാ​ദി​ലെ ന്യൂ​ഏ​ജ് ഇ​ന്ത്യ സാം​സ്കാ​രി​ക​വേ​ദി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ എം. ​സാ​ലി ആ​ലു​വ, മി​ഥു​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. കേ​ര​ള പ്ര​വാ​സി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. സു​നീ​റാ​ണ് ഈ ​വി​ഷ​യം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​ത്.

റിപ്പോർട്ടർ ചാനലിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസയച്ചതായി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. അപകീർത്തികരമായ വാർത്തയുടെ പേരിലാണ് പരാതി. ചാനലിന്‍റെ സംപ്രേക്ഷണം അവസാനിപ്പിക്കാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് പരാതി നൽകിയിട്ടുണ്ടെന്നും സുധാകരൻ അറിയിച്ചു.

പല തവണ പാർട്ടി പ്രവർത്തകരും സ്നേഹിതന്മാരും നിർബന്ധിച്ചിട്ടും റിപ്പോർട്ടർ ചാനലിനെതിരെ ഇതുവരെയും നിയമ നടപടികൾക്ക് മുതിരാതിരുന്നത് എം.വി രാഘവൻ എന്ന ഉറ്റ സുഹൃത്തായ രാഷ്ട്രീയ നേതാവിനെ ഓർത്തിട്ടാണെന്നും ഇനിയും ഈ രീതിയിലുള്ള വൃത്തികെട്ട മാധ്യമ പ്രവർത്തനം തുടരാനാണ് തീരുമാനമെങ്കിൽ എം.വി.ആറിന്‍റെ മകനോടുള്ള സൗമനസ്യവും പരിഗണനയും കോൺഗ്രസ് വേണ്ടെന്ന് വെക്കുമെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:

പല തവണ പാർട്ടി പ്രവർത്തകരും സ്നേഹിതന്മാരും നിർബന്ധിച്ചിട്ടും റിപ്പോർട്ടർ ചാനലിനെതിരെ ഇതുവരെയും നിയമ നടപടികൾക്ക് മുതിരാതിരുന്നത് എം വി രാഘവൻ എന്ന ഉറ്റ സുഹൃത്തായ രാഷ്ട്രീയ നേതാവിനെ ഓർത്തിട്ടാണ്.

സ്വന്തം ജീവനോളം വിശ്വാസമായിരുന്നു ഞങ്ങളിരുവരും തമ്മിൽ. കാല് കുത്തിക്കില്ലെന്ന് പിണറായി വിജയനടക്കമുള്ളവർ വീമ്പടിച്ചു പ്രസംഗിച്ച കണ്ണൂരിന്റെ മണ്ണിൽ, പതിറ്റാണ്ടുകളോളം ഒരു പോറൽ പോലുമേൽക്കാതെ എം വി ആറിനെ കാത്തത് കണ്ണൂരിലെ കോൺഗ്രസ്‌ പാർട്ടിയാണ്. യാതൊരു അടിസ്ഥാനവുമില്ലാതെ എന്നെയും മറ്റു കോൺഗ്രസ്‌ നേതാക്കളെയും വ്യക്തിഹത്യ ചെയ്യുന്നത് പലകുറി കണ്ടിട്ടും കാണാത്തത് പോലെ മുന്നോട്ട് പോയത് ഞങ്ങൾക്ക് പ്രിയപ്പെട്ട എം വി ആറിന്റെ മകനോടുള്ള സ്നേഹം കൊണ്ടു തന്നെയാണ്.

സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ച് നടത്തുന്ന മാധ്യമ പ്രവർത്തനം എന്നെ മാത്രമല്ല, നമ്മുടെ നാടിനെ മുഴുവനും ബാധിക്കും. ആ തിരിച്ചറിവിൻ്റെ പേരിൽ റിപ്പോർട്ടർ ചാനലിനെതിരെ 1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസയച്ചു. ഒപ്പം അപകീർത്തികരമായ വാർത്തയുടെ പേരിൽ ചാനലിൻ്റെ സംപ്രേക്ഷണം അവസാനിപ്പിക്കാൻ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് പരാതി നൽകിയിട്ടുമുണ്ട്.

രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർ ഒരുപാട് ത്യാഗം സഹിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. സ്വന്തം കുടുംബത്തെ മറന്നും സമൂഹത്തെ സേവിക്കാൻ തുനിഞ്ഞിറങ്ങിയവർ ആണ് പൊതു പ്രവർത്തകർ. ഈ രാജ്യം തന്നെ കെട്ടിപ്പടുത്ത പാർട്ടിയെയും ജീവിതം തന്നെ രാഷ്ട്ര സേവനത്തിനായി ഉഴിഞ്ഞു വച്ച നേതാക്കളെയും എന്തിനെന്നില്ലാതെ അപമാനിക്കുന്നത് ഇനിയും കൈയ്യും കെട്ടി നോക്കി നിൽക്കാനാകില്ല.

സംസ്ഥാന ആഭ്യന്തര വകുപ്പ് ചെല്ലും ചെലവും കൊടുത്ത് സംരക്ഷിച്ച ഒരു ക്രിമിനലുമായി എന്നെ ബന്ധിപ്പിക്കാൻ ശ്രമിച്ചതും, ജനങ്ങൾക്ക്‌ വേണ്ടി തെരുവിലിറങ്ങി സമരം ചെയ്ത പ്രിയ സഹപ്രവർത്തകൻ ടോണി ചമ്മണി ഒളിവിലെന്ന് വ്യാജവാർത്ത കൊടുത്തതും എന്ത് തരം മാധ്യമ പ്രവർത്തനമാണ്? കോൺഗ്രസിന്റെ നേതാക്കൾക്കെതിരെ എന്തും പറയാം എന്നൊരു ധാരണ ഉണ്ടെങ്കിൽ അതങ്ങോട്ട് മാറ്റി വച്ചേക്കണം.

അസത്യവും അവാസ്തവവും പ്രചരിപ്പിക്കുന്നത് മുഖമുദ്ര ആക്കിയൊരു ദൃശ്യ മാധ്യമത്തെ എങ്ങനെ നേരിടണം എന്ന് കോൺഗ്രസിന് അറിയാഞ്ഞിട്ടല്ല…

ഇനിയും ഈ രീതിയിലുള്ള വൃത്തികെട്ട മാധ്യമ പ്രവർത്തനം തുടരാനാണ് തീരുമാനമെങ്കിൽ,

എം.വി.ആറിൻ്റെ മകനോടുള്ള സൗമനസ്യവും പരിഗണനയും കോൺഗ്രസ് വേണ്ടെന്ന് വെയ്ക്കും.

മുകേഷ് അംബാനിയും കുടുംബവും ഭാ​ഗികമായി ലണ്ടനിലേക്ക് താമസം മാറുന്നുവെന്ന് റിപ്പോർട്ട്. ലണ്ടനിൽ അടുത്തിടെ വാങ്ങിയ ബം​ഗ്ലാവിലേക്കാണ് മുകേഷ് അംബാനിയും കു‌ടുംബവും മാറുന്നത്. ഭാവിയിൽ തങ്ങളു‌ടെ സമയം മുംബൈയിലും ലണ്ടനിലുമായി പങ്കി‌ടാനാണ് അംബാനി കുടുംബത്തിന്റെ തീരുമാനം. ഏപ്രിൽ മാസം 592 കോ‌ടി രൂപ മുടക്കി ബക്കിം​ഗ്ഹാംഷെയറിൽ 300 ഏക്കറിലുള്ള ബം​ഗ്ലാവ് മുകേഷ് അംബാനി വാങ്ങിയിരുന്നു. ഇവിടേക്കാണ് താമസം മാറുന്നത്.

കൊവിഡ് ലോക്ഡൗൺ സമയങ്ങളിൽ മുബൈയിലെയും ജംന​ഗറിലെയും വസതികളിലായിരുന്നു മുകേഷ് അംബാനിയും കുടുംബവും കഴിഞ്ഞത്. ഈ സമയത്താണ് മറ്റൊരു വീ‌ട് ആവശ്യമാണെന്ന് അംബാനി കുടുംബത്തിന് തോന്നിയതെന്ന് മിഡ് ഡേ റിപ്പോർട്ട് ചെയ്യുന്നു.

ദീപാവലി ആഘോഷം സാധാരണയായി മുംബൈയിലെ വീ‌ട്ടിൽ വെച്ചാണ് മുകേഷ് അംബാനിയും നിത അംബാനിയും ആഘോഷിക്കാറ്. എന്നാൽ ഇത്തവണ ആഘോഷം ലണ്ടനിലായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

300 ഏക്കറിലുള്ള പുതിയ വസതിയിൽ ഒരും ആഡംബര ഹോട്ടലും ​ഗോൾഫ് കോഴ്സുമുണ്ട്. രണ്ട് ജയിസ് ബോണ്ട് സിനിമകളും ഇവി‌ടെ നിന്ന് ചിത്രീകരിച്ചിട്ടുണ്ട്. താമസം ഇങ്ങോ‌ട്ട് മാറുന്നതിന്റെ ഭാ​ഗമായി പ്രോപ്പർട്ടിക്കുള്ളിൽ ആശുപത്രി സൗകര്യം കൂ‌‌ടി മുകേഷ് അംബാനി ഒരുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Copyright © . All rights reserved