India

തൃക്കാക്കരയിൽ വാടക വീട് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപ്പന നടത്തിയിരുന്ന നടിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം സ്വദേശിനിയായ അഞ്ജു കൃഷ്ണയാണ് അറസ്റ്റിലായത്. യുവതിയോടൊപ്പം താമസിച്ചിരുന്ന കാസർഗോഡ് സ്വദേശി ഷമീർ പോലീസ് എത്തിയതോടെ ഓടി രക്ഷപെട്ടു. അഞ്ജു കൃഷ്ണയിൽ നിന്ന് മാരക മയക്കുമരുന്നായ എംഎഡിഎംഎ പോലീസ് പിടിച്ചെടുത്തു.

മൂന്ന് വർഷം മുൻപാണ് അഞ്ജു കൃഷ്ണ ഷമീറിനെ പരിചയപ്പെടുന്നത്. തുടർന്ന് ദമ്പതികളാണെന്ന വ്യാജേന തൃക്കാക്കരയിൽ വാടക വീടെടുത്ത് താമസിച്ച് വരികയായിരുന്നു. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള യോദ്ധാവ് സ്‌ക്വഡ് അംഗങ്ങൾ നടത്തിയ പരിശോധനയിലാണ് അഞ്ജു അറസ്റ്റിലായത്. പോലീസിനെ കണ്ടതോടെ ഓടി രക്ഷപെട്ട ഷമീറിന് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി.

ബെംഗളൂരുവിൽ നിന്നാണ് മയക്ക് മരുന്ന് എത്തിച്ചിരുന്നതെന്ന് അഞ്ജു പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. വാടക വീട്ടിലെത്തിക്കുന്ന ലഹരി മരുന്ന് ആവശ്യക്കാർക്ക് അഞ്ജുവാണ് എത്തിച്ചിരുന്നത്. നടിയായതിനാൽ ആർക്കും സംശയം തോന്നിയിരുന്നില്ല. ഒരു മാസം മുൻപാണ് തൃക്കാക്കരയിലെ ഉണ്ണിച്ചിറയിൽ ഇവർ വീട് വാടകയ്‌ക്കെടുത്ത്.

ബന്തടുക്കയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബസ് കണ്ടക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തു. ബന്തടുക്ക സ്വദശികളായ ബാബു-സുജാത ദമ്പതികളുടെ മകൾ ശരണ്യ (17) നെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പെൺകുട്ടിയുമായി സയഹൃദത്തിലായിരുന്ന ബസ് കണ്ടക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ കിടപ്പ് മുറിയിൽ നിന്നും ലഭിച്ച കുറിപ്പിൽ ബസ് കണ്ടക്ടറെ കുറിച്ച് എഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസമാണ് ജോലിക്ക് പോയി തിരികെയെത്തിയ സുജാത മകളെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചുമരിനോട് ചേർന്നുള്ള കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. എന്നാൽ കട്ടിലിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചതോടെ പോലീസ് വീട് പൂട്ടി സീൽ ചെയ്തിരുന്നു.

ശരണ്യയുടെ മുറിയിൽ നിന്നും ലഭിച്ച കുറിപ്പിൽ ബസ് കണ്ടക്ടറാണ് മരണത്തിന് കാരണമെന്ന് സൂചിപ്പിച്ചിരിക്കുന്നതായാണ് വിവരം. പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തൂങ്ങി മരണമാണെന്ന് സ്ഥിരീകരിച്ചു. ശരണ്യയുടെ മരണത്തിൽ ദുരൂഹത ഉയർന്നിരുന്നെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ തൂങ്ങി മരണമാണെന്ന് വ്യക്തമായി.

കാഞ്ചിയാർ പേഴുംകണ്ടത്ത് യുവതിയുടെ മൃതദേഹം കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞു കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച കാണാതായ, പേഴുംകണ്ടം വട്ടമുകളേൽ അനുമോളുടെ(27) മൃതദേഹമാണ് കണ്ടെത്തിയത്. ഭർത്താവ് വിജേഷിനെ കാണാനില്ല. കാഞ്ചിയാർ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്കൂളിലെ അധ്യാപികയായ അനുമോൾ 17ന് സ്കൂളിൽ എത്തിയിരുന്നു. സ്കൂളിന്റെ വാർഷികാഘോഷ ഒരുക്കം പൂർത്തിയാക്കി വൈകിട്ടാണു മടങ്ങിയത്.

എന്നാൽ 18ന് അനുമോൾ സ്കൂളിൽ എത്തിയില്ല. അനുമോൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്ന് മാതാപിതാക്കളായ പീരുമേട് പാമ്പനാർ പാമ്പാക്കടയിലുള്ള ജോൺ-ഫിലോമിന ദമ്പതികളെ വിജേഷ് ഫോണിൽ വിളിച്ചു പറഞ്ഞു. വിവരമറിഞ്ഞ് ഇവർ പേഴുംകണ്ടത്തെ വീട്ടിൽ എത്തിയെങ്കിലും കിടപ്പുമുറിയിലേക്കു കയറ്റാതിരിക്കാൻ വിജേഷ് ശ്രദ്ധിച്ചു. മാതാപിതാക്കൾ കട്ടപ്പന പൊലീസ് സ്‌റ്റേഷനിലെത്തി മകളെ കാണാതായതു സംബന്ധിച്ചു പരാതി നൽകി.

അനുമോളുടെ ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു. മകളെ വിജേഷ് വെങ്ങാലൂർക്കടയിലുള്ള സ്വന്തം വീട്ടിലേക്കു കൊണ്ടുപോകുകയും ചെയ്തു. കഴിഞ്ഞ ദിവസം അനുമോളുടെ ഫോണിലേക്ക് വീട്ടുകാർ വിളിച്ചപ്പോൾ ബെല്ലടിച്ചെങ്കിലും കോൾ കട്ടായി. അനുമോളുടെ മാതാപിതാക്കളും സഹോദരൻ അലക്‌സും ഇന്നലെ വൈകിട്ട് ആറോടെ കാഞ്ചിയാർ പേഴുംകണ്ടത്തെ വീട്ടിലെത്തിയെങ്കിലും വീടു പൂട്ടിയ നിലയിലായിരുന്നു.

തള്ളിത്തുറന്ന് അകത്തു കടന്നപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടു. കട്ടിലിന് അടിയിൽ സൂക്ഷിച്ചിരുന്ന കമ്പിളിപ്പുതപ്പ് മാറ്റിയപ്പോൾ കൈ പുറത്തേക്കു വന്നതോടെ ഇവർ നിലവിളിച്ചു പുറത്തേക്ക് ഓടി. നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്‌ മോന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഇന്നു ഡോഗ് സ്‌ക്വാഡിന്റെയും വിരലടയാള വിദഗ്ധരുടെയും പരിശോധനയ്ക്കു ശേഷമേ മൃതദേഹം വീട്ടിൽ നിന്നു മാറ്റൂ.

കട്ടപ്പന കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാഞ്ചിയാർ പേഴുംകണ്ടം സ്വദേശി ബിജേഷിൻറെ ഭാര്യ പിജെ വത്സമ്മ എന്ന അനുമോൾ (27) ന്റെ മരണം കൊലപാതകമെന്ന് സൂചന. ഭർത്താവ് ബിജേഷ് ഒളിവിലാണ്.

കഴിഞ്ഞ ശനിയാഴ്ച അനുമോളെ കാണാനില്ലെന്ന് പറഞ്ഞ് ബിജേഷും അനുമോളുടെ വീട്ടുകാരും കട്ടപ്പന പോലീസിൽ പരാതി നൽകിയിരുന്നു. അനുമോളെ കാണാനില്ലെന്ന് ബിജേഷ് വീട്ടുകാരെ വിളിച്ച് അറിയിച്ചതിനെ തുടർന്ന് അനുമോളുടെ വീട്ടുകാർ ബിജേഷിന്റെ വീട്ടിലെത്തി. സ്റ്റേഷനിൽ പോകുന്നതിന് മുൻപായി അനുമോളുടെ കിടപ്പ് മുറിയിൽ ഇവർ കയറിയെങ്കിലും ബിജേഷ് ഇവരെ സംശയം തോന്നാത്ത വിധത്തിൽ മുറിയിൽ നിന്നും പുറത്തിറക്കുകയായിരുന്നു.

പരാതിയിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടയിൽ ബിജീഷിനെ കാണാതാവുകയായിരുന്നു. ബിജീഷിനെ കുറിച്ച് വിവരമില്ലാതായതോടെ അനുമോളുടെ വീട്ടുകാർ ചൊവ്വാഴ്ച വൈകുന്നേരം ബിജീഷിന്റെ വീട്ടിലെത്തുകയും വീട് തുറന്ന് പരിശോധന നടത്തുകയുമായിരുന്നു. ഇതിനിടയിലാണ് കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. ഒളിവിൽ പോയ ബിജേഷിനായി പോലീസ് തിരച്ചിൽ തുടരുകയാണ്.

തൊടുപുഴ കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ നിന്നും കണ്ടെത്തി. പേഴുംകണ്ടം സ്വദേശി വിജേഷിന്റെ ഭാര്യ അനുമോൾ (27) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ അനുമോളെ കാണാതായിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. അതേസമയം അനുമോളുടെ ഭർത്താവ് വിജേഷിനെ കാണാനായില്ല. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കാഞ്ചിയാറിലെ പ്രീ പ്രൈമറി സ്‌കൂളിലെ അധ്യാപികയാണ് മരിച്ച അനുമോൾ. വെള്ളിയാഴ്ച അനുമോൾ സാധാരണ സ്‌കൂളിലെത്തുകയും വൈകിട്ട് വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. ശനിയാഴ്ച മുതൽ അനുമോൾ കാണാതാവുകയായിരുന്നു. അനുമോളെ കുറിച്ച് വിവരമില്ലാത്തതിനാൽ മാതാപിതാക്കളും സഹോദരനും വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് അടച്ചിട്ട വീട്ടിൽ നിന്നും പുതപ്പിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് ബാല. അഭിനയത്തിന് പുറമെ സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമായ ബാല സോഷ്യൽ മീഡിയയിലൂടെയാണ് തൻറെ വിശേഷങ്ങൾ എല്ലാം ആരാധകരെ അറിയിക്കുന്നത്. ആരോഗ്യനില മോശമായതിനെ തുടർന്ന് അടുത്തിടെ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കരൾ രോഗത്തെ തുടർന്നായിരുന്നു ബാലയെ ആശുപത്രിയിലേക്ക് മാറ്റിയത്. ബാല ആശുപത്രിയിൽ ആണെന്ന് അറിഞ്ഞപ്പോൾ മുതൽ ആരാധകർ സങ്കടത്തിലായിരുന്നു. അദ്ദേഹത്തിന് കുഴപ്പമൊന്നും ഉണ്ടാവില്ല എന്നും നേരത്തെയും ആശുപത്രിയിൽ കഴിഞ്ഞിട്ടുണ്ടെന്നുമായിരുന്നു ഭാര്യ എലിസബത്ത് സംഭവങ്ങളോട് പ്രതികരിച്ചത്. പതിവുപോലെ ഇത്തവണയും അദ്ദേഹം സുരക്ഷിതനായി തിരിച്ചെത്തും എന്നും അവർ വ്യക്തമാക്കുകയുണ്ടായി.

ബാല ആശുപത്രിയിലായിരുന്ന സമയത്ത് തനിക്ക് വന്നുകൊണ്ടിരുന്ന മോശം മെസ്സേജുകളെ കുറിച്ച് പറഞ്ഞ് എലിസബത്ത് രംഗത്തെത്തുകയും ചെയ്തു. ഈ സമയത്ത് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് വിഷമം സഹിക്കാൻ പറ്റാത്തതുകൊണ്ടാണ്. ഒരു സ്ത്രീയുടെ ഭർത്താവിന് എന്തെങ്കിലും പറ്റിയാൽ ഇങ്ങനെയാണോ ആളുകൾ പെരുമാറുക എന്നാണ് എലിസബത്ത് പറഞ്ഞത്. ഇതേസമയം തന്നെ ബാലയുടെ നേരത്തേ നടന്ന ഒരു ഇൻറർവ്യൂ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഗായകൻ എം ജി ശ്രീകുമാറിനോടൊപ്പം പറയാൻ നേടാം എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച ബാലയുടെ വീഡിയോയാണ് അത്. ബാലയെപ്പറ്റിയും അടുത്തിടെ ഉണ്ടായ വിവാദങ്ങളെ കുറിച്ചും ഒക്കെ അഭിമുഖത്തിൽ എംജി ശ്രീകുമാർ ചോദിച്ചിരുന്നു.

ആരെ വിശ്വസിക്കണം എന്ന് അറിയാത്തതുകൊണ്ട് താൻ കേരളം ഉപേക്ഷിച്ചു പോകാൻ നോക്കിയെന്ന് പല ചോദ്യങ്ങൾക്കുമുള്ള മറുപടിയായി ബാല പറയുകയുണ്ടായി. എന്തെങ്കിലും ടാറ്റു ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ജീവിതപങ്കാളിയെ അസ്വസ്ഥപ്പെടുത്തുന്നില്ലെങ്കിൽ ടാറ്റൂ അടിക്കുന്നത് ഒരു പ്രശ്നമല്ലെന്ന് ബാല പറയുന്നു. എൻറെ ഒരു സുഹൃത്തിന് ടാറ്റൂ അടിക്കുന്നത് ഇഷ്ടമാണ്. അയാൾ ഭാര്യയെ നിർബന്ധിച്ചെങ്കിലും അവർക്ക് ഇഷ്ടമായിരുന്നില്ല. ഒടുവിൽ അയാളുടെ ആഗ്രഹപ്രകാരം ചെറിയ ടാറ്റു ചെയ്തു. ശരിക്കും അദ്ദേഹത്തിന് വലിയ സന്തോഷം നൽകിയ കാര്യമായിരുന്നു അത്. എന്നാൽ എൻറെ ഒരു അസിസ്റ്റൻറ് ടാറ്റൂ അടിച്ചു. എന്നിട്ട് വീട്ടിലേക്ക് പയെങ്കിലും അവർ തമ്മിൽ വേർപിരിയേണ്ടി വന്നു.

എന്തായിരുന്നു എന്നതല്ല ആ എവിടെ അടിച്ചത് എവിടെയായിരുന്നു എന്നതാണ് പ്രശ്നമായത്. മാറിടത്തിലാണ് ആ ടാറ്റു ചെയ്തത്. ആരാ ഇത് ചെയ്തതെന്ന് ചോദ്യത്തിന് ഒരു ചേട്ടൻ ചെയ്തത് എന്നായിരുന്നു മറുപടി. അവിടെ ടാറ്റൂ അടിക്കണമെങ്കിൽ അതിനെ ബാലൻസ് ചെയ്യണമല്ലോ. നിൻറെ ശരീരത്തോട് അവൻ എങ്ങനെ ടാറ്റൂ ചെയ്യും എന്നായി അമ്മായിയമ്മ. അത്രയും ആ ചെക്കൻ വിചാരിച്ചിരുന്നില്ല. ഒടുവിൽ രണ്ടുപേർക്കും പിരിയേണ്ടി വന്നു എന്നും ബാല പറഞ്ഞു. എന്നെ പച്ചയ്ക്ക് മുതുകിൽ കുത്തി. കാശിന്റെ പേരിൽ അല്ല. എല്ലാവർക്കും അറിയുന്ന വ്യക്തിയാണ്. ഇപ്പോൾ പേര് പറയാൻ സാധിക്കില്ലെന്ന് ചെന്നൈയിലേക്കുള്ള മാറ്റത്തെപ്പറ്റി ബാലപറയുകയുണ്ടായി.

കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കഴിയുകയായിരുന്ന യുവതിയെ അറ്റൻഡർ പീഡിപ്പിച്ചതായി പരാതി. ശനിയാഴ്ച രാവിലെ ഓപ്പറേഷൻ കഴിഞ്ഞതിന് പിന്നാലെ യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു.

യുവതിയെ ഐസിയുവിൽ എത്തിച്ച ശേഷം മടങ്ങിയ അറ്റൻഡർ കുറച്ച് കഴിഞ്ഞതിന് ശേഷം തിരിച്ചെത്തിയ അറ്റൻഡർ മയങ്ങി കിടക്കുകയായിരുന്ന യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. മറ്റൊരു രോഗിയുടെ നില ഗുരുതരമായതിനെ തുടർന്ന് ജീവനക്കാരെല്ലാം അവിടെയായിരുന്നു. ഈ സമയത്താണ് സംഭവം നടന്നത്.

ശസ്ത്രക്രിയയ്ക്ക് ശേഷം മയക്കം വിട്ടുമാറാത്ത യുവതി ബോധം വീണ്ടെടുത്തപ്പോഴാണ് പീഡന വിവരം ബന്ധുക്കളെ അറിയിച്ചത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ആശുപത്രി അധികൃതരും പോലീസും അന്വേഷണം നടത്തുകയാണ്.

 

ദുബായിൽ നിന്ന് വന്ന 21 മാസം മാത്രം പ്രായമായ കുഞ്ഞിൻ്റെ അടിവസ്ത്രത്തിനുള്ളിലെ ഡയപ്പറിൽ സ്വന്തം ഒളിച്ചു കടത്താൻ ശ്രമിച്ച പിതാവ് പിടിയിൽ. മംഗളൂരു വിമാനത്താവളത്തിലാണ് മലയാളിയായ പിതാവ് അറസ്റ്റിലായത്. പിതാവിനൊപ്പം വന്ന 21 മാസം പ്രായമുള്ള കുഞ്ഞിനെയാണ് സ്വർണ്ണം കടത്താൻ ഉപയോഗിച്ചത്. കസ്റ്റംസ് പരിശോധനയിൽ സ്വർണം പിടിച്ചെടുക്കുകയായിരുന്നു. തുടർ പരിശോധനയിൽ പിതാവിൻ്റെ ദേഹത്തുനിന്നും സ്വർണ്ണം കണ്ടെടുത്തു.

രണ്ടു വയസ്സുപോലും തികയാത്ത സ്വന്തം കുഞ്ഞിനെയാണ് മലയാളിയായ പിതാവ് സ്വർണ്ണം കടത്താൻ ഉപയോഗിച്ചത്. ദുബായിൽ നിന്നു വന്ന വിമാന യാത്രക്കാരിൽ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടിച്ചെടുത്തതും. കാസർകോട്ടുകാരനായ യുവാവിനെ മംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരാണ് അറസ്റ്റുചെയ്തത്.

കുഞ്ഞിൻ്റെ ഡയപ്പറിലും സ്വന്തം ശരീരത്തിനുള്ളിലും സ്വർണം ഒളിപ്പിച്ച് വ്യത്യസ്തമായ രീതിയിലാണ് പിതാവ് കടത്താൻ ശ്രമിച്ചത്. പിതാവിനൊപ്പം ദുബായിയിൽനിന്നുവന്ന 21 മാസം പ്രായമുള്ള കുട്ടിയുടെ അടിവസ്ത്രത്തിനുള്ളിലെ ഡയപ്പറിനുള്ളിലായിരുന്നു കൂടുതൽ സ്വർണവും. എന്നാൽ വിമാനത്താവളത്തിലെ സ്കാനിങ്ങിനിടയിൽ അധികൃതർക്ക് സംശയം തോന്നുകയായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിൻ്റെ ഡയപ്പറിനുള്ളിൽ നിന്നും സ്വർണ്ണം കണ്ടെടുക്കുകയായിരുന്നു.

തുടർന്ന് കസ്റ്റംസ് അധികൃതർ കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്തു. അയാളിൽ നിന്ന് കിട്ടിയ വിവരം അനുസരിച്ച് ശരീരം പരിശോധിച്ചപ്പോൾ അയാളുടെ ശരീരത്തിനുള്ളിൽനിന്നും പശരൂപത്തിലാക്കിയ സ്വർണം കണ്ടെത്തുകയും ചെയ്തു. പിടിച്ച 1.350 കിലോ സ്വർണത്തിന് 76 ലക്ഷം രൂപയോളം വിലവരുമെന്നാണ് കസ്റ്റംസ് അധികൃതർ അറിയിച്ചത്. അതേസമയം കുഞ്ഞ് ഉൾപ്പെട്ട കേസായതിനാൽ മറ്റു വിവരങ്ങൾ അധികൃതർ വെളിപ്പെടുത്താൻ തയ്യാറായില്ല.

അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ മറ്റ് രണ്ടു കേസുകളിൽനിന്നായി മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഒൻപതുലക്ഷം രൂപ വിലവരുന്ന 1606 ഗ്രാം സ്വർണ്ണവും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ ടിആർപി (ടെലിവിഷൻ റേറ്റിംഗ് പോയിന്റ്) യാണ് രാഹുൽ ഗാന്ധിയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. മുർഷിദാബാദ് ജില്ലയിൽ നടന്ന ആഭ്യന്തര പാർട്ടി യോഗത്തിലാണ് മമതയുടെ ആരോപണം. രാഹുൽ ഗാന്ധിയെ നേതാവായി നിലനിർത്താനാണ് ഭാരതീയ ജനതാ പാർട്ടി ആഗ്രഹിക്കുന്നതെന്നും രാഹുൽ ഗാന്ധി പ്രതിപക്ഷത്തിന്റെ മുഖമാണെങ്കിൽ ആർക്കും പ്രധാനമന്ത്രി മോദിയെ വിമർശിക്കാൻ കഴിയില്ലെന്നും മമത ബാനർജിപറഞ്ഞു.

“അല്ലെങ്കിൽ, ആരെങ്കിലും വിദേശത്ത് എന്തെങ്കിലും പറഞ്ഞതായി ആരെങ്കിലും എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? പാർലമെന്റ് തുറന്ന് പ്രവർത്തിക്കണമെന്നും അദാനി വിഷയത്തിലും എൽഐസി വിഷയത്തിലും ചർച്ചകൾ നടക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ എന്തുകൊണ്ട് അദാനി വിഷയത്തിൽ ചർച്ചകൾ നടക്കുന്നില്ല? എന്തുകൊണ്ട് എൽഐസിയിൽ ചർച്ചകൾ നടക്കുന്നില്ല? എന്തുകൊണ്ടാണ് ഗ്യാസിന്റെ വിലയെക്കുറിച്ച് ചർച്ച ചെയ്യാത്തത്? ഇതിനെല്ലാം ഇടയിലാണ് ഏകീകൃത സിവിൽ കോഡിന്റെ പകർപ്പ് അവതരിപ്പിച്ചിരിക്കുന്നത്. യൂണിഫോം സിവിൽ കോഡ് ഞങ്ങൾ അംഗീകരിക്കുന്നില്ല, അത് നടപ്പാക്കാൻ ഞങ്ങൾ അനുവദിക്കില്ല,” മമത ബാനർജി പറഞ്ഞു.

അടുത്തിടെ യുകെ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളെച്ചൊല്ലി പാർലമെന്റിൽ ബഹളം രൂക്ഷമായ സാഹചര്യത്തിലാണ് തൃണമൂൽ അധ്യക്ഷ മമതാ ബാനർജിയുടെ പരാമർശം.

കൊല്ലത്തെ അഞ്ചലുംമൂടിലെ വീട്ടിലെ കിടപ്പുമുറിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പെരിനാട് സ്വദേശി പ്രഗിൽ (21) ആണ് അറസ്റ്റിലായത്. പതിനാറുകാരിയായ പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ പോലീസ് തുടക്കത്തിൽ സഹപാഠിയായ ആൺകുട്ടിയെ സംശയിച്ചിരുന്നു.

എന്നാൽ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രഗിലിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്ലസ് വൺ വിദ്യാർത്ഥിനി വീട്ടിലെ കിടപ്പ് മുറിയിൽ പ്രസവിച്ചത്. തുടർന്ന് വീട്ടുകാർ തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്.

ആശുപത്രിയിലേക്ക് മാറ്റിയ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്. അതേസമയം പെൺകുട്ടി ഗർഭിണിയായ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്നാണ് സൂചന.

 

RECENT POSTS
Copyright © . All rights reserved