India

ഇടുക്കി കട്ടപ്പനയില്‍ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ 14 വയസുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കട്ടപ്പനയിൽ വ്യാപാര സ്ഥാപനം നടത്തുന്ന പരിക്കാനിവിള സുരേഷിന്റെ മകള്‍ ശാലുവാണ് ജീവനൊടുക്കിയത്.

കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത ഒന്നും തോന്നിയില്ലന്ന് ബന്ധുക്കൾ പറഞ്ഞു. ഇവരുടെ ഏക മകളാണ് ശാലു. വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ശാലുവിനെ ബന്ധുക്കള്‍ ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

താലിബാൻ ഭീകരരും അഫ്ഗാൻ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ റോയിട്ടേഴ്സ് ഫോട്ടോജേണലിസ്റ്റും പുലിറ്റ്സര്‍ ജേതാവുമായ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത് കഴിഞ്ഞയാഴ്ചയായിരുന്നു. ഡാനിഷിനൊപ്പം മുതിർന്ന അഫ്ഗാൻ ഓഫീസറും കൊല്ലപ്പെട്ടിരുന്നു. കാണ്ഡഹാറിൽ വെച്ച് നടന്ന ഏറ്റുമുട്ടലിൽ മരിച്ച ഡാനിഷ് സിദ്ദിഖി ഇന്ത്യക്കാരനാണെന്ന് അറിഞ്ഞപ്പോൾ, താലിബാൻ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അഫ്ഗാന്‍ കമാന്‍ഡറായ ബിലാൽ അഹമ്മദ്.

ഇംഗ്ലീഷ് വാർത്താ ചാനലായ ഇന്ത്യാ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ബിലാൽ ഡാനിഷ് സിദ്ദിഖിയുടെ അന്ത്യ നിമിഷങ്ങൾ വിവരിച്ചത്. ഇന്ത്യക്കാരനാണെന്ന് വ്യക്തമായതോടെ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹത്തെ താലിബാൻ അവഹേളിച്ചെന്നാണ് ബിലാൽ അഹമ്മദ് പറയുന്നത്. ‘താലിബാൻ ഇന്ത്യക്കാരെ വെറുക്കുന്നു’ അതുകൊണ്ട് തന്നെ മൃതദേഹത്തോട് പോലും അനാദരവ് കാട്ടുകയായിരുന്നെന്നും കാമൻഡർ അഭിമുഖത്തിൽ പറഞ്ഞു. കാണ്ഡഹാര്‍ മേഖലയിലെ സ്പിന്‍ ബോല്‍ഡാക്കില്‍ വെച്ച് വെടിവെച്ചാണ് ഡാനിഷിനെയും ഒരു ഓഫീസറെയും കൊലപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഡാനിഷ് സിദ്ദിഖി ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞതോടെ താലിബാൻ തലയിലൂടെ വാഹനം കയറ്റിയിറക്കിയെന്നും കമാൻഡർ ബിലാൽ അഹമ്മദ് പറഞ്ഞു. “ഇന്ത്യക്കാരനാണെന്ന് അറിഞ്ഞതോടെ അദ്ദേഹത്തിന്‍റെ തലയിലൂടെ വാഹനം കയറ്റിയിറക്കി. ഡാനിഷ് മരിച്ചെന്ന് അറിഞ്ഞതിന് ശേഷമായിരുന്നു അത്” അഫ്ഗാൻ കമാൻഡർ പറഞ്ഞതായി റിപ്പോർട്ട്.

ഇന്ത്യയോടും ഇന്ത്യക്കാരോടും ഉള്ള വിദ്വേഷം മൂലമാണ് താലിബാൻ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം വികൃതമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി താലിബാൻ രംഗത്തെത്തിയിരുന്നു. ഡാനിഷ് സിദ്ദിഖി എങ്ങനെ കൊല്ലപ്പെട്ടെന്നു അറിയില്ലെന്നും ഏറ്റുമുട്ടലിനിടെ അദ്ദേഹം അവിടെ ഉണ്ടായിരുന്നതായി അറിയില്ലായിരുന്നുവെന്നുമാണ് സംഭവത്തിന് പിന്നാലെ താലിബാൻ വക്താവ് പ്രതികരിച്ചത്.

ആരുടെ വെടിവെയ്പ്പിലാണ് ഡനിഷ് സിദ്ദിഖി കൊല്ലപ്പെട്ടതെന്ന് അറിയില്ല. യുദ്ധമേഖലയിലെത്തുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരും തങ്ങളെ വിവരമറിയിക്കണമെന്നും അവരെ പ്രത്യേകം സംരക്ഷിക്കുമെന്നും താലിബാൻ വക്താവ് സബിയുള്ളാ മുജാഹിദ് വ്യക്തമാക്കി.

ടെലിവിഷൻ വാർത്താ ലേഖകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡാനിഷ് സിദ്ദിഖി പിന്നീട് ഫോട്ടോ ജേണലിസത്തിലേക്ക് മാറുകയായിരുന്നു. 2018 ൽ റോഹിംഗ്യൻ അഭയാർത്ഥികളുടെ പ്രതിസന്ധി കാണിച്ച ചിത്രം പകര്‍ത്തിയതിനാണ് പുലിറ്റ്‌സർ പുരസ്കാരം ഇദ്ദേഹത്തെ തേടിയെത്തിയത്. 2015ലെ നേപ്പാൾ ഭൂകമ്പം, റോഹിംഗ്യൻ അഭയാർഥികളുടെ ദുരിതം, ഡൽഹിയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം, ഇന്ത്യയിലെ കൊവിഡ് ദുരന്തം എന്നിവയുമായി ബന്ധപ്പെട്ട് സിദ്ദിഖ് പകർത്തിയ ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു.

ടോക്കിയോ ഒളിംപിക്സിന് നാളെ തിരിതെളിയുമ്പോൾ ആദ്യ മലയാളി ഒളിംപ്യൻ വിസ്മൃതിയിൽ. 7 പതിറ്റാണ്ട് മുൻപ് ലണ്ടൻ ഒളിംപിക്സിൽ പങ്കെടുത്ത ഫുട്ബോൾ ടീമിലെ മലയാളി താരം തിരുവല്ല പാപ്പനാണ് വിസ്മൃതിയിലായത്. സ്വതന്ത്ര ഇന്ത്യ ആദ്യമായി ബൂട്ടണിഞ്ഞ ലണ്ടൻ ഒളിംപിക്‌സിൽ (1948) ടീമിലെ പ്രധാനിയായിരുന്ന തിരുവല്ല തേൻമഠത്തിൽ ടി.എം.വർഗീസ് എന്ന തിരുവല്ല പാപ്പൻ ജിവീതത്തിന്റെ കളമൊഴിഞ്ഞിട്ട് 4 പതിറ്റാണ്ടായി. ജന്മനാട്ടിൽ ഇദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും പാഴ്‌വാക്കായി.

1948-ലെ ലണ്ടൻ ഒളിമ്പിക്‌സിൽ പങ്കെടുക്കുകയും 1951-ലെ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ നേടിയ ടീമിൽ കളിക്കുകയും ചെയ്ത കേരളീയനായ ഫുട്ബോൾ താരമാണ് തിരുവല്ല പാപ്പൻ എന്നറിയപ്പെട്ടിരുന്ന ടി.എം. വർഗീസ്. തിരുവല്ല എം.ജി.എം. ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചു.ടാറ്റാ ഫുട്ബാൾ ടീമിലംഗമായ പാപ്പൻ 1952 വരെ അതിന്റെ ക്യാപ്റ്റനുമായിരുന്നു.

1942 മുതൽ 52 വരെ ദേശീയ ടീമിൽ കളിച്ചു. പ്രഥമ ഏഷ്യാഡിൽ (1951) ഇന്ത്യ സ്വർണം നേടിയപ്പോൾ ടീമംഗമായിരുന്നു. 1951 ഏഷ്യൻ ഗെയിംസ് ഫൈനലിൽ ഇറാൻ താരവുമായി കൂട്ടിയിടിച്ച് മൂക്കിൽ നിന്ന് േചാര ചീറ്റിയ പാപ്പനോട് റഫറി കളത്തിൽ നിന്ന് കയറാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല.

തുവാലകൊണ്ടു മൂക്ക് പൊത്തിപ്പിടിച്ചാണ് കളി പൂർത്തിയാക്കിയത്. ഫുൾബാക്ക് സ്‌ഥാനത്ത് കളിച്ചിരുന്ന പാപ്പൻ സ്വീഡൻ, റഷ്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾക്കെതിരെയും കളിച്ചിട്ടുണ്ട്. 8 പതിറ്റാണ്ട് മുൻപ് തിരുവല്ലയിലും സമീപപ്രദേശങ്ങളിലും ഫുട്‌ബോളിന്റെ ആവേശം വിതറാൻ പാപ്പനു കഴിഞ്ഞു.

ഒളിംപിക്‌സിൽ പങ്കെടുത്ത ആദ്യ മലയാളി തിരുവല്ല പാപ്പന് ജന്മനാട്ടിൽ സ്‌മാരകം വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. പഴയ തലമുറയിലെ പ്രമുഖ കായിക താരങ്ങൾക്കെല്ലാം ജന്മനാട്ടിൽ സ്മാരകം ഉയർന്നു കഴിഞ്ഞു. എന്നാൽ ആദ്യ മലയാളി ഒളിംപ്യന്റെ സ്മരണ ഇപ്പോഴുള്ളത് ചില പഴയകാല ഫുട്ബോൾ പ്രേമികളിൽ മാത്രം.

ന്യൂ സൗത്ത് വെയിൽസിലെ ഓറഞ്ചിൽ നിന്ന് ബ്രിസ്‌ബൈനിലേക്ക് പുതിയ ജോലി കിട്ടി പോയ മലയാളി കുടുംബമാണ് അപകടത്തിൽപ്പെട്ടത്.വ്യാഴാഴ്ച രാവിലെ 7.20ഓടെയാണ് ഗോർ ഹൈവേയിൽ മില്ലർമാൻ ഡൗൺസിൽ വച്ച് അപകടമുണ്ടായത്. മലയാളി കുടുംബം യാത്ര ചെയ്തിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭർത്താവും ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബത്തിൽ നഴ്‌സായ യുവതിയും ഒരു കുട്ടിയും ആണ് മരിച്ചത്

കുടുംബത്തിലെ മറ്റു രണ്ടു കുട്ടികളും ഗുരുതരാവസ്ഥയിൽ ബ്രിസ്ബൈനിൽ ആശുപത്രിയിലാണ്. ബിബിനെ ടൂവൂംബ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന്  മലയാളി സുഹൃത്തുക്കൾ പറഞ്ഞു. ട്രക്കിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. ന്യൂ സൗത്ത് വെയിൽസിലെ ഓറഞ്ചിൽ താമസിച്ചിരുന്ന കുടുംബമാണ് ബ്രിസ്‌ബൈനിലേക്ക് യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ടത്.

നഴ്‌സായി ജോലി ചെയ്തിരുന്ന യുവതിക്ക് ബ്രിസ്‌ബൈനിൽ പുതിയ ജോലി കിട്ടിയതിനെ തുടർന്നായിരുന്നു യാത്ര. വ്യാഴാഴ്ച യാത്ര ചെയ്യാനിരുന്നെങ്കിലും, ഓറഞ്ച് മേഖലയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ഇവർ യാത്ര നേരത്തേയാക്കിയത്.

കേരളത്തിൽ ചാലക്കുടി പോട്ട സ്വദേശികളാണ് അപകടത്തിൽപ്പെട്ട കുടുംബം.അപകടകാരണം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. രണ്ട് ഹെലികോപ്റ്ററുകളും ഫയർഎഞ്ചിനും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെന്നും പൊലീസ് അറിയിച്ചു.

കോടതിയിൽ കീഴടങ്ങാനെത്തിയ വ്യാജ അഭിഭാഷക സെസി സേവ്യർ, തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്ന വിവരം അറിഞ്ഞതോടെ നാടകീയമായി മുങ്ങി. യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയതിനാണ് ഇവർക്കെതിരെ കേസെടുത്തത്. ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് മുങ്ങുകയായിരുന്നു.

ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലായിരുന്നു സെസി ഹാജരാവേണ്ടിയിരുന്നത്. എന്നാൽ, ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിലാണ് ഇവർ എത്തിയത്. ജാമ്യം കിട്ടാത്ത വകുപ്പുണ്ടെന്നറിഞ്ഞതും കോടതിക്ക് പിന്നിൽ നിർത്തിയിട്ട കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.

ബാർ അസോസിയേഷന്‍റെ പരാതിപ്രകാരമാണ് സെസി സേവ്യറിനെതിരെ കേസെടുത്തത്. മതിയായ യോഗ്യതകളില്ലാതെയായിരുന്നു ഇവർ അഭിഭാഷകയായി പ്രവർത്തിച്ചത്. എൽ.എൽ.ബി ജയിച്ചിട്ടുണ്ടായിരുന്നില്ല. കോടതിയെയും ബാർ അസോസിയേഷനെയും വഞ്ചിച്ചതായാണ് പരാതി. കേസെടുത്തതോടെ ഇവർ ഒളിവിൽ പോവുകയായിരുന്നു.

ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലുള്ള മാധ്യമ പ്രവര്‍ത്തകയായ മരിയയും അഭിനയ മോഹിയായ ജിതിനും ഒരു യാത്രയിലാണ്. ഡോക്ടറെ കാണാനുള്ള യാത്രയാണത്. മരിയ ഗർഭിണിയാണോയെന്ന സംശയത്തിന്റെ പുറത്ത് ഇറങ്ങിപുറപ്പെട്ടതാണ് അവർ. അവരുടെ ആശങ്കയിലൂടെ, സംഭാഷണത്തിലൂടെ, പരസ്പരമുള്ള കുറ്റപ്പെടുത്തലുകളിലൂടെ കഥ മുന്നോട്ട് നീങ്ങുന്നു.

മേക്കിങ്ങിലെ പരീക്ഷണം കൊണ്ട് 2020 ഐഎഫ്എഫ്കെ വേദിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ഡോൺ പാലത്തറയുടെ ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’. ഇന്ന് വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ചിത്രം ഒടിടി റിലീസ് ചെയ്തു. കാറിനുള്ളിൽ 85 മിനിറ്റ് നീളുന്ന സിംഗിൾ ഷോട്ടിലാണ് ചിത്രം പൂർത്തിയാക്കിയത്. അഭിനേതാക്കൾ കാറിന് പുറത്തേക്ക് ഇറങ്ങുന്നുണ്ടെങ്കിലും ക്യാമറ ചലിക്കുന്നില്ല. ഡോൺ പാലത്തറയുടെ ‘ശവം’ കഥപറയുന്നതുപോലെ ഒരു ഇടത്തെ മാത്രം കേന്ദ്രമാക്കിയാണ് ഈ ചിത്രവും നീങ്ങുന്നത്. റിമ കല്ലിങ്കൽ, ജിതിൻ പുത്തഞ്ചേരി, നീരജ് രാജേന്ദ്രൻ എന്നീ മൂന്ന് അഭിനേതാക്കൾ മാത്രം.

പരീക്ഷണ ചിത്രമെന്ന ലേബലിൽ തളച്ചിടേണ്ട ഒന്നല്ല ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’. മരിയയുടെയും ജിതിന്റെയും സംഭാഷണങ്ങളിലൂടെ സ്ത്രീ – പുരുഷ ബന്ധത്തെ പുതിയ കാലത്തിൽ വ്യാഖ്യാനിക്കുകയാണ് ചിത്രം. കഥയ്ക്കുള്ളിലെ സംവിധായകന്റെയും സുഹൃത്തിന്റെയും ഫോൺ സംഭാഷണത്തിലൂടെ പലതും വ്യക്തമാക്കുന്നുണ്ട് ഡോൺ. ലൈംഗികതയിലെ സ്വാതന്ത്ര്യവും പൊതു സമൂഹവും ബന്ധത്തിനുള്ളിലെ തുറന്ന് പറച്ചിലും ഇവിടെ ചർച്ചാവിഷയമാകുന്നു.

ക്ലൈമാക്സിലെ പുഞ്ചിരിയോടൊപ്പം ഒഴുകിയെത്തുന്ന സിതാരയുടെ സംഗീതം മനോഹരമാണ്. കഥാപരിസരത്തിന് മാറ്റമില്ലാത്തത് കൊണ്ടും പ്രവൃത്തിയേക്കാൾ ഉപരി സംഭാഷണത്തിലൂടെ പുരോഗമിക്കുന്ന കഥയായതിനാലും അധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റണമെന്നില്ല. അവരുടെ സ്വകാര്യ സംഭാഷണത്തിന് കാതോർത്ത് ഇരുന്നില്ലെങ്കിൽ ലാഗ് അടിക്കാനുള്ള സാധ്യതയും കൂടുതലാണ്.

തിരക്കഥയിലെ മേന്മ, മികച്ച പ്രകടനങ്ങൾ, വ്യത്യസ്തമായ മേക്കിങ് എന്നിവയിലൂടെ തൃപ്തികരമായ സിനിമ അനുഭവം ആകുന്നു ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’. ‘സീ യൂ സൂൺ’,’ലൗ’ തുടങ്ങിയവ പോലെ കോവിഡ് പ്രതിസന്ധിയെ സർഗാത്മകമായി മറികടക്കുകയാണ് ഈ ചിത്രവും. കാണാൻ ശ്രമിക്കുക.

തൃശൂർ∙ ഓസ്ട്രേലിയയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മലയാളികളായ അമ്മയും കുഞ്ഞും മരിച്ചു. ചാലക്കുടി പോട്ട നാടുകുന്ന് പെരിയച്ചിറ ചുള്ളിയാടൻ സ്വദേശി ബിബിന്റെ ഭാര്യ ലോട്സിയും (35) മകനുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മറ്റ്ര രണ്ട് കുട്ടികൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബിബിന്റെ ആരോഗ്യനില ഗുരുതരമല്ല.

ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.  വ്യാഴാഴ്ച രാവിലെ 7.20ഓടെയാണ് (പ്രാദേശിക സമയം ) ഗോർ ഹൈവേയിൽ മില്ലർമാൻ ഡൗൺസിൽ വച്ച് അപകടമുണ്ടായതെന്ന് ക്വീന്സ്ലാന്റ് പൊലിസ് വെളിപ്പെടുത്തിയിരിക്കുന്നത്. മലയാളി കുടുംബം യാത്ര ചെയ്തിരുന്ന ടൊയോട്ട ക്ലൂഗർ എസ് യു വിയും, ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഓറഞ്ച് സ്വദേശി ബിബിനും ഭാര്യ ലോട്സിയും മക്കളും യാത്ര ചെയ്തിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മാതാവ് ലോട്സിയും ഒരു കുട്ടിയും മരിച്ചു. കുടുംബത്തിലെ മറ്റു രണ്ടു കുട്ടികളും ഗുരുതരാവസ്ഥയിൽ ബ്രിസ്‌ബൈനിൽ ആശുപത്രിയിലാണ്.

കുട്ടികളുടെ പിതാവ് ബിബിനെ ടൂവൂംബ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഇവരുടെ കുടുംബ സുഹൃത്തുക്കൾ പറഞ്ഞു. ട്രക്കിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത് ഉണ്ടായിരുന്നത്. അപകടം പുതിയ ജോലിക്കായുള്ള യാത്രക്കിടെ ന്യൂ സൗത്ത് വെയിൽസിലെ ഓറഞ്ചിൽ ജീവിച്ചിരുന്ന കുടുംബമാണ് ബ്രിസ്ബൈനിലേക്ക് യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ടത്.

നഴ്സായി ജോലി ചെയ്തിരുന്ന യുവതിക്ക് ബ്രിസ്ബൈനിൽ പുതിയ ജോലി കിട്ടിയതിനെ തുടർന്നായിരുന്നു യാത്രയെന്ന് കുടുംബ സുഹൃത്ത് ഇതുമായി പ്രതികരിച്ചത് . വ്യാഴാഴ്ച യാത്ര ചെയ്യാനിരുന്നെങ്കിലും, ഓറഞ്ച് മേഖലയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ഇവർ യാത്ര നേരത്തേയാക്കിയതാണെന്നും ഉള്ള വിവരണങ്ങൾ ആണ് പുറത്തുവരുന്നത്.

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ഇ​നി സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​തി​ല്‍ തെ​റ്റി​ല്ലെ​ന്ന് ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച് (ഐ​സി​എം​ആ​ർ) ഡ​യ​റ​ക്ട​ര്‍ ഡോ. ​ബ​ല്‍​റാം ഭാ​ര്‍​ഗ​വ. മു​തി​ര്‍​ന്ന​വ​രെ​ക്കാ​ള്‍ മെ​ച്ച​പ്പെ​ട്ട രീ​തി​യി​ല്‍ കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ കു​ട്ടി​ക​ള്‍​ക്കു ക​ഴി​യു​മെ​ന്ന​തി​നാ​ല്‍ ആ​ദ്യം പ്രൈ​മ​റി ക്ലാ​സു​ക​ള്‍ തു​റ​ക്കാ​മെ​ന്ന് ഭാ​ര്‍​ഗ​വ നി​ര്‍​ദേ​ശി​ച്ചു.

മു​തി​ര്‍​ന്ന ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് ആ​ദ്യം സ്‌​കൂ​ള്‍ തു​റ​ക്കാ​മെ​ന്നാ​ണ് മു​മ്പ് പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും 1-5 ക്ലാ​സ് കു​ട്ടി​ക​ളെ​യാ​ണ് ആ​ദ്യം അ​നു​വ​ദി​ക്കേ​ണ്ട​തെ​ന്നാ​ണ് ബ​ല്‍​റാം ഭാ​ര്‍​ഗ​വ പ​റ​യു​ന്ന​ത്. അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും പൂ​ര്‍​ണ​മാ​യി വാ​ക്‌​സി​ന്‍ എ​ടു​ത്തി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് അ​ഞ്ച് ശ​ത​മാ​ന​ത്തി​ല്‍ കു​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ല്‍ സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കാ​മെ​ന്നു നേ​ര​ത്തേ എ​യിം​സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ര​ണ്‍​ദീ​പ് ഗു​ലേ​രി​യ​യും നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളാ​ണ്.

ന്യൂഡൽഹി: ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെയധികം ദുരന്തപൂർണമായ സംഭവമായിരുന്നു രാജ്യത്തിന്റെ വിഭജനം. നിരവധി പേർ മരണമടയുകയും അതിലേറെപേർ ആലംബഹീനരും അനാഥരുമായ ദാരുണമായ ചരിത്ര സംഭവം.എന്നാൽ അന്ന് രാജ്യം നേരിട്ടതിലും വലിയ ദുരന്തമാണ് കൊവിഡ് രണ്ടാം തരംഗം രാജ്യത്തുണ്ടാക്കിയതെന്ന റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നു. വാഷിംഗ്ടൺ ആസ്ഥാനമായുള‌ള സെന്റർ ഫോർ ഗ്ലോബൽ ഡെവലപ്‌മെന്റ് തയ്യാറാക്കിയ ‘കൊവിഡ് കാലത്തെ ഇന്ത്യയുടെ കൂടിയ മരണനിരക്കിന്റെ മൂന്ന് കണക്കുകൾ’ എന്ന് പേര് നൽകിയ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ്.

ഇന്ത്യയുടെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് അരവിന്ദ് സുബ്രഹ്‌മണ്യനും ഈ റിപ്പോ‌ർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി. വീടുകൾ തോറുമുള‌ള പരിശോധനകൾ, സീറോ സർവെ, ഔദ്യോഗിക വിവരങ്ങൾ ഇവ ചേർത്ത് നടത്തിയ പഠനത്തിലാണ് കൊവിഡ് രാജ്യത്ത് സൃഷ്‌ടിച്ച ആഘാതം വ്യക്തമാകുന്നത്.രാജ്യത്തെ മരണനിരക്കിൽ വലിയ അന്തരമാണ് പഠനത്തിൽ കാണുന്നത്. പത്ത് ലക്ഷം മുതൽ 60 ലക്ഷം വരെയാണിത്. 34 മുതൽ 49 ലക്ഷം വരെയെന്നാണ് കേന്ദ്രസ‌ർക്കാർ കണക്കാക്കുന്നത്. എന്നാൽ ശരിയായ മരണനിരക്ക് സർക്കാർ നൽകുന്ന കണക്കിലും വളരെ കൂടുതലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

‘ശരിയായ മരണസംഖ്യ ദശലക്ഷ കണക്കിനാണ്. ആയിരക്കണക്കിന് അല്ല. വിഭജനത്തിനും സ്വാതന്ത്ര്യത്തിനും ശേഷം ഏറ്റവും വലിയ ആൾനാശം ഇതുതന്നെയെന്നതിൽ സംശയമില്ല.’ റിപ്പോർട്ടിൽ പറയുന്നു. ഔദ്യോഗിക കണക്കായ നാല് ലക്ഷത്തെക്കാൾ വളരെക്കൂടുതലാണ് മരണമടഞ്ഞതെന്ന് റിപ്പോർട്ട് തയ്യാറാക്കിയവർ വ്യക്തമാക്കുന്നു.ഒന്നാം കൊവിഡ് തരംഗം രാജ്യത്ത് ശക്തമായിരുന്നില്ലെന്നാണ് പൊതുവെ കരുതിയിരുന്നത്. എന്നാൽ ഒന്നാം തരംഗവും രണ്ടാം തരംഗവും രാജ്യത്ത് നാശമുണ്ടാക്കി. 20 ലക്ഷം പേരെങ്കിലും ആ സമയത്ത് മരണമടഞ്ഞിരിക്കാമെന്നാണ് റിപ്പോർട്ടിലെ സൂചന. ഒന്നാം തരംഗത്തിന്റെ ദുരന്ത തോത് മനസിലാക്കുന്നതിലെ പരാജയം രണ്ടാമത് വലിയ തോതിന് കാരണമായെന്നും റിപ്പോർട്ടിൽ അനുമാനിക്കുന്നു.

വീടുകൾ തോറുമുള‌ള കൺസ്യൂമർ പിരമിഡ് ഹൗസ്‌ഹോൾഡ് സർവെ പഠനത്തിലൂടെ രാജ്യത്ത് 49 ലക്ഷം അധികം മരണങ്ങളാണ് കണക്കാക്കുന്നത്. ഔദ്യോഗിക രേഖകൾ പ്രകാരം നടത്തിയ പഠനത്തിൽ കണ്ടെത്തിയത് 34 ലക്ഷം മരണങ്ങളാണ് എന്നാലിത് ഏഴ് സംസ്ഥാനങ്ങളിലേത് മാത്രമാണ്. സീറോ പ്രിവൈലൻസ് സർവെയിൽ രണ്ട് തരംഗങ്ങളിലും 15 മുതൽ 24 ലക്ഷം വരെ മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്.

യുവാവ് തൂ​ങ്ങി മ​രി​ച്ച​ത​റി​ഞ്ഞ് അ​ച്ഛ​ൻ മ​നോ​വി​ഷ​മ​ത്തി​ൽ അ​തേ​മ​ര​ത്തി​ൽ ത​ന്നെ തൂ​ങ്ങി​മ​രി​ച്ചു. എ​യ്യാ​ൽ ആ​ദൂ​ർ റോ​ഡി​ൽ ജാ​ഫ​ർ ക്ല​ബി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. കി​ഴ​ക്കൂ​ട്ട് രാ​മു എ​ന്ന് വി​ളി​ക്കു​ന്ന ദാ​മോ​ദ​ര​ൻ (53), മ​ക​ൻ ശ​ര​ത് (27) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​ത്രി വൈ​കി​യും ശരത് വീ​ട്ടി​ൽ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് സഹോദരൻ അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ​പ്പോ​ഴാ​ണ് വീ​ടി​ന​ടു​ത്ത് പാ​ട​ത്തി​നോ​ടു ചേ​ർ​ന്ന മ​ര​ത്തി​ൽ തൂ​ങ്ങി നി​ൽ​ക്കു​ന്ന​ത് ക​ണ്ട​ത്.

ഉ​ട​നെ വീ​ട്ടി​ൽ ഓ​ടി​യെ​ത്തി ദാമോദരനെ വി​വ​ര​മ​റി​യി​ച്ചു. ര​ണ്ടു​പേ​രും ചേ​ർ​ന്ന് ശ​ര​ത്തി​നെ താ​ഴെ​യി​റ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

താ​ഴെ​യി​റ​ക്കു​ന്ന​തി​നാ​യി മ​ര​ത്തി​ൽ ക​യ​റി​യ ദാ​മോ​ദ​ര​ൻ പെ​ട്ടെ​ന്ന് ഉ​ടു​ത്തി​രു​ന്ന മു​ണ്ട് മ​ര​ത്തി​ൽ കെ​ട്ടി ക​ഴു​ത്തി​ൽ കു​രു​ക്കി താ​ഴേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ഒ​ന്നും ചെ​യ്യാ​നാ​വാ​തെ ര​ണ്ടു മ​ര​ണം ക​ണ്ട ന​ടു​ക്ക​ത്തി​ലാ​യി​രു​ന്നു ദാ​മോ​ദ​ര​ന്‍റെ ര​ണ്ടാ​മ​ത്തെ മ​ക​ൻ സ​ജി​ത്ത്.

സം​ഭ​വ​മ​റി​ഞ്ഞ് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. ഇ​ന്നു രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം താ​ഴെ​യി​റ​ക്കി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി.

നാ​ട്ടി​ൽ കൂ​ലി​പ്പ​ണി​ക്കാ​ര​നാ​ണ് ദാ​മോ​ദ​ര​ൻ. ശ​ര​ത് ടി​പ്പ​ർ ലോ​റി ഡ്രൈ​വ​റാ​ണ്. തു​ട​ർ​ച്ച​യാ​യി പ​ണി ഇ​ല്ലാ​ത്ത​തി​നാ​ൽ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​യാ​സ​ത്തി​ലാ​യി​രു​ന്നു ഇയാളെന്നു പ​റ​യു​ന്നു. അ​മ്മ: സ​ജി​നി.

RECENT POSTS
Copyright © . All rights reserved