India

കുട്ടികളിൽ കോവിഡ് ബാധ രൂക്ഷമാകില്ലെന്ന് പഠനം. ടോർക് സർവകലാശാല, യുസിഎൽ, ഇംപീരിയൽ കോളജ് ലണ്ടൻ, ബ്രിസ്റ്റോൾ– ലിവർപൂർ സർവകലാശാലകൾ എന്നിവ ചേർന്നു നടത്തിയ പഠനത്തിലാണ് കുട്ടികളിൽ‍ കോവിഡ് ബാധയെ തുടർന്ന് ഗുരുതര അസുഖങ്ങൾ ഉണ്ടാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത വളരെ കുറവാണെന്ന് കണ്ടെത്തിയത്.

മുൻപു രോഗങ്ങള്‍ ബാധിച്ചിട്ടുള്ള കുട്ടികളിലും വൈകല്യങ്ങളുള്ളവർക്കുമാണ് കോവിഡ്ബാധ ഉണ്ടാകാൻ കൂടുതൽ സാധ്യതയെന്നും പറയുന്നു. പഠനറിപ്പോർട്ട് കൂടുതൽ അംഗീകാരത്തിനായി യുകെ ജോയിന്റ് കമ്മറ്റി ഓഫ് വാക്സിനേഷൻ, ലോകാരോഗ്യ സംഘടന, യുകെ ആരോഗ്യ വിഭാഗം എന്നിവയ്ക്ക് സമർപ്പിച്ചിരിക്കുകയാണ്.

18 വയസ്സിൽ താഴെയുള്ള 251 പേരെയാണ് ഇംഗ്ലണ്ടിൽ കോവിഡ് ബാധിച്ച് തീവ്രപരചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഈ പ്രായപരിധിയിൽ 50,000 പേരിൽ ഒരാൾ മാത്രമാണ് ഇത്തരത്തിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതെന്നാണ് പഠനം കണ്ടെത്തിയത്.

കോവിഡ് മൂലമുണ്ടാകുന്ന അപൂർവ ഇൻഫ്ലമേറ്ററി സിൻഡ്രോം കണ്ടെത്തിയതിനെ തുടർന്ന് 309 കുട്ടികളെയാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. 38,911ൽ ഒരാൾക്കാണ് ഇത്തരത്തിൽ അപകടസാധ്യത വരുന്നതെന്നും പഠനം വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ച് 25 കുട്ടികൾ മരിച്ചുവെന്ന് ഗവേഷകർ പറഞ്ഞു. 481,000 പേരിൽ ഒരാൾ അല്ലെങ്കിൽ ദശലക്ഷത്തിൽ രണ്ട് പേരാണ് കോവിഡ് ബാധിച്ച് മരിക്കുന്നതെന്ന് പഠനത്തിൽ പറയുന്നു.

2021 ഫെബ്രുവരിയിൽ നടത്തിയ പഠനമാണെങ്കിലും ഡെൽറ്റ വകഭേദം വ്യാപകമായിട്ടും ഇതിൽ മാറ്റം വന്നിട്ടില്ലെന്നാണ് ഗവേഷകർ പറയുന്നത്. കുട്ടികൾക്കായി സൈഡസ് കാഡിലയുടെ വാക്സീന് ഇന്ത്യയിൽ അനുമതി നൽകാനിരിക്കെയാണ് പഠനം പുറത്തുവരുന്നത്.

 

ഇന്ധന വിലവര്‍ധനവിനെതിരായി പ്രതിഷേധിക്കുന്നതിനിടെ കാളവണ്ടി തകര്‍ന്ന് റോഡിലേയ്ക്ക് വീണ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്ക്. മുംബൈയില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. ഇന്ധന വിലവര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിഷേധിക്കുന്നതിനിടയിലാണ് കാളവണ്ടി പൊടുന്ന തകര്‍ന്നത്. നേതാക്കളും പ്രവര്‍ത്തകരും അടക്കം ഇരുപതോളം പേര്‍ കയറിയതോടെ ഭാരകൂടുതല്‍ മൂലം കാളവണ്ടി തകരുകയായിരുന്നു. പ്ലക്കാര്‍ഡുകളും ഗ്യാസ് സിലിണ്ടറും അടക്കമുള്ളവയുമായി കാളവണ്ടിയില്‍ കയറിനിന്നായിരുന്നു പ്രതിഷേധം.

 

കൊല്ലം: കല്ലുവാതുക്കലില്‍ പിഞ്ചുകുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച രേഷ്മയുടെ കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍. ഒരേസമയത്ത് രണ്ട് അനന്തുമാരോട് രേഷ്മ പ്രണയം നടിച്ച് സംസാരിച്ചു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജയില്‍പ്പുള്ളിയായ അനന്തുപ്രസാദുമായി രേഷ്മ സമൂഹമാധ്യമത്തിലൂടെ ബന്ധപ്പെട്ടിരുന്നു എന്നാണ് വിവരം. ജയില്‍പ്പുള്ളിയായ അനന്തുവിനോടും അനന്തു എന്ന ഫേക്ക് ഐഡിയോടും രേഷ്മ ഒരേസമയം സംസാരിച്ചിരുന്നത്രേ.

ആര്യയും ഗ്രീഷ്മയും ചേര്‍ന്ന് ഉണ്ടാക്കിയ അനന്തു എന്ന വ്യാജ ഐഡിയോട് രേഷ്മ ചാറ്റ് ചെയ്തിരുന്നു. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ രേഷ്മയോട് സംസാരിക്കുകയും ചെയ്തതാണ്. ചാത്തന്നൂര്‍ സ്വദേശിയായ അനന്തുപ്രസാദ് എന്ന ആളുമായും രേഷ്മ ചാറ്റ് ചെയ്തിരുന്നതായും രേഷ്മ വെളിപ്പെടുത്തി. ഈ അനന്തുപ്രസാദ് രേഷ്മയെ കബളിപ്പിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് ചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങള്‍ രേഷ്മ സമ്മതിച്ചിട്ടുണ്ടത്രെ.

രേഷ്മ ഒന്നര വര്‍ഷം മുന്‍പ് അനന്തുവിനെ കാണാന്‍ വേണ്ടി വര്‍ക്കലയില്‍ പോയിരുന്നു. ഇത് ഏത് അനന്തു ആണ് എന്ന കാര്യത്തില്‍ പോലിസിന് വിവരങ്ങള്‍ ലഭ്യമല്ല. രേഷ്മയുടെ ചാറ്റ് വിവരങ്ങള്‍ തേടി പോലീസ് ഫേസ്ബുക്കുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതിനിടെ ഗ്രീഷ്മയും ആര്യയും വെവ്വേറെ വ്യാജ ഐഡികളുണ്ടാക്കി അനന്തു എന്ന പേരില്‍ രേഷ്മയോട് ചാറ്റ് ചെയ്തിരുന്നതായും വിവരമുണ്ട്. എന്തായാലും ഒന്നിലധികം അനന്തു എന്ന ഐഡിയുമായി രേഷ്മ ചാറ്റ് ചെയ്തിരുന്നു എന്ന നിഗമനത്തിലാണ് പോലീസ്.

അനന്തുവിനോടൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് താന്‍ കുഞ്ഞിനെ ഉപേക്ഷിച്ചത് എന്നാണ് രേഷ്മയുടെ മൊഴി. എന്നാല്‍ ഇത് സത്യമാണോ എന്നും പോലീസ് തിരയുന്നുണ്ട്. കുഞ്ഞിനെ ഉപേക്ഷിക്കാന്‍ രേഷ്മ തീരുമാനിച്ചതിന് പിന്നില്‍ മറ്റാരുടെയെങ്കിലും പ്രേരണയുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. കോവിഡ് ബാധിതയായി കഴിയുന്ന രേഷ്മയെ ജയിലില്‍ വെച്ചാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. സൈക്കോളജിസ്റ്റിന്റെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

ഫേസ്ബുക്കില്‍ താന്‍ ചാറ്റ് ചെയ്തുകൊണ്ടിരുന്ന അനന്തു എന്ന ഐഡിക്ക് പിന്നില്‍ ആര്യയും ഗ്രീഷ്മയുമാണ് എന്ന കാര്യം വിശ്വസിക്കാന്‍ ആദ്യമൊന്നും രേഷ്മ തയ്യാറായില്ല. അവര്‍ രണ്ടുപേരും ഒരിക്കലും അങ്ങനെ ചെയ്യില്ല എന്നാണ് രേഷ്മ തറപ്പിച്ച് പറഞ്ഞത്. എന്നാല്‍ പോലീസ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം രേഷ്മയ്ക്ക് ബോധ്യമാക്കിക്കൊടുക്കുകയായിരുന്നു. ഇരുവരുടെയും മരണവിവരം പോലും രേഷ്മയെ നേരിട്ട് അറിയിച്ചിട്ടില്ല.

ഈ വര്‍ഷം ജനുവരി അഞ്ചാം തീയതിയാണ് കല്ലുവാതുക്കല്‍ ക്ഷേത്രത്തിന് സമീപത്തുള്ള റബര്‍ തോട്ടത്തിലെ കുഴിയില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. രേഷ്മയുടെ കാമുകനായി നടിച്ച് ചാറ്റ് ചെയ്ത ഗ്രീഷ്മ, ആര്യ എന്നീ യുവതികളെ ഇത്തിക്കരയാറ്റില്‍ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രേഷ്മയുടെ അറസ്റ്റിന് ശേഷം പോലീസ് ചോദ്യം ചെയ്യാന്‍ വേണ്ടി വിളിപ്പിച്ച ഇരുവരെയും കാണാതാകുകയായിരുന്നു.
കബളിപ്പിച്ചത് ഒന്നരവര്‍ഷം

ബാങ്ക് ഉദ്യോഗസ്ഥനായ അനന്തു എന്ന വ്യാജേന ഒന്നര വര്‍ഷത്തിലധികമാണ് ഗ്രീഷ്മയും ആര്യയും രേഷ്മയോട് ചാറ്റ് ചെയ്തത്. രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ. സഹോദരിയുടെ മകളാണ് ഗ്രീഷ്മ. ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിനെക്കുറിച്ച് ബന്ധുക്കളോട് പറഞ്ഞതിന്റെ പേരില്‍ ഗ്രീഷ്മയ്ക്ക് തന്നോട് വൈരാഗ്യം തോന്നാന്‍ ഇടയുണ്ട് എന്നാണ് രേഷ്മ വിശ്വസിക്കുന്നത്. അനന്തു എന്നൊരാള്‍ ഉണ്ട് എന്നും അനന്തുവിനെ കാണാനായി താന്‍ വര്‍ക്കലയിൽ പോയിരുന്നു എന്നും രേഷ്മ പറയുന്നുണ്ട്.

ആലപ്പുഴ: മദ്യലഹരിയില്‍ പിതാവ് മകളെ കാലില്‍ തൂക്കിനിലത്തടിച്ചു. ആലപ്പുഴ ഹരിപ്പാട് നിന്നാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിട്ട യുവാവ് ഏഴു വയസ്സുള്ള മകളെ മര്‍ദ്ദിക്കുകയും കാലില്‍ തൂക്കി നിലത്തടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഹരിപ്പാട് പത്തിയൂര്‍ സ്വദേശി രാജേഷ് ആണ് മകളെ മര്‍ദ്ദിച്ചത്. രാജേഷിനെ കരിയിലകുളങ്ങര പോലീസ് കസ്റ്റഡിയിലെടുത്തു. ആന്തരിക രക്തസ്രാവവും തലയോട്ടിയില്‍ പൊട്ടലും സംഭവിച്ച് ഗുരുതരാവസ്ഥയിലായ കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും.

ഇന്നലെ രാത്രിയാണ് സംഭവം. മൂന്നു മക്കളിൽ ഇളയ കുട്ടിക്ക് നേരെയാണ് ആക്രമണം. മദ്യപിച്ചെത്തി രാജേഷ് വീട്ടില്‍ ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. കുട്ടികളെ മര്‍ദ്ദിച്ചതിനെതിരെ ഇയാള്‍ക്കെതിരെ മുന്‍പും പരാതിയുണ്ട്. കുട്ടികള്‍ക്ക് ഇയാള്‍ ഭക്ഷണം പോലും നല്‍കാതെ വന്നതോടെ നാട്ടുകാരും പോലീസും ഭക്ഷണം എത്തിക്കുന്ന സാഹചര്യം വരെയുണ്ടായി.

ഉത്തര്‍പ്രദേശിലെ അയോധ്യയിലെ ഗുപ്താര്‍ ഘട്ടില്‍ സരയു നദിയില്‍ കുളിക്കുന്നതിനിടെ ഒരു കുടംബത്തിലെ 12 പേര്‍ വെള്ളത്തില്‍ മുങ്ങി. മൂന്ന് പേരെ രക്ഷപ്പെടുത്തി. അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. നാല് പേരെ കാണാതായി. ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്.

രക്ഷപ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആഗ്ര സ്വദേശികളായ 15 അംഗ കുടുംബം അയോധ്യയില്‍ സന്ദര്‍ശനം നടത്താനെത്തിയതായിരുന്നു. ചിലര്‍ കൈകാലുകള്‍ കഴുകകയും മറ്റുള്ളവര്‍ കുളിക്കുകയുമായിരുന്നു. ഇതിനിടെയുണ്ടായ അപ്രതീക്ഷിത ജലപ്രവാഹത്തില്‍ ചിലര്‍ മുങ്ങിപോവുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്താന്‍ ഇറങ്ങിയതാണ് വലിയ അപകടത്തിലേയ്ക്ക് വഴിവെച്ചത്.

കൊച്ചി: മൂന്നുവയസ്സുകാരിയുടെ ചികിത്സാ സഹായത്തിനെന്ന മട്ടിൽ ചാരിറ്റിയുടെ പേരിൽ തട്ടിപ്പ് നടത്തിയ അമ്മയും മകളും അറസ്റ്റിലായി. പാലാ സ്വദേശിനിയും എരൂരിൽ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്നവരുമായ മറിയാമ്മ സെബാസ്റ്റ്യൻ (59) അനിത ടി. ജോസഫ് (29) എന്നിവരാണ് ചേരാനല്ലൂർ പോലീസിന്റെ പിടിയിലായത്.

മറിയാമ്മയുടെ മകനും കൊച്ചിയിലെ ട്രാവൽ ഏജൻസിയിൽ ജോലിക്കാരനുമായ അരുൺ ജോസഫ് ഒളിലിവാണ്.

രായമംഗലം സ്വദേശി മൻമഥൻ പ്രവീണിന്റെ മകളുടെ ചികിത്സാ സഹായത്തിനായി സാമൂഹിക മാധ്യമങ്ങളിൽ ചിത്രം സഹിതം കുറിപ്പിട്ടിരുന്നു. ഈ കുറിപ്പ് തിരുത്തി തങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ ചേർത്ത് പ്രചരിപ്പിക്കുകയായിരുന്നു മറിയാമ്മയും മറ്റും.

ഇതുവഴി വൻതുക അക്കൗണ്ടിലേക്ക് എത്തുകയും ചെയ്തു. ഈ തുക മകൾ അനിതയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. ഇതിൽ ഒരു ലക്ഷത്തോളം രൂപ പിൻവലിച്ചിട്ടുമുണ്ട്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.

അക്കൗണ്ട് വിവരങ്ങൾ പോലീസ് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇവർ വേറെയും ഇത്തരം തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് എറണാകുളം സെൻട്രൽ എ.സി.പി കെ. ലാൽജി പറഞ്ഞു. അരുൺ ജോസഫിനെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്കിൽ കുട്ടിയുടെ ചിത്രത്തോടൊപ്പം ചേർത്തിരുന്ന അക്കൗണ്ട്,ഗൂഗിൾ പേ നമ്പറുകളിൽ സംശയം തോന്നിയ ഒരു ഡോക്ടർ വിവരം കുട്ടിയുടെ പിതാവിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് മറിയാമ്മയുടെയും മക്കളുടേയും തട്ടിപ്പ് തിരിച്ചറിഞ്ഞത്.

പാലാ കീഴതടിയൂർ സഹകരണ ബാങ്കിൽ 50 ലക്ഷം രൂപ തിരിമറി നടത്തിയ കേസിൽ പ്രതിയാണ് മറിയാമ്മ. ഇതേ ബാങ്കിൽ ജോലി ചെയ്തുവരുമ്പോഴായിരുന്നു തട്ടിപ്പ്. മകൻ അരുൺ വ്യാജ നോട്ട് കേസിൽ മുമ്പ് അറസ്റ്റിലായിട്ടുണ്ട്. പാലായിൽ സിവിൽ സ്റ്റേഷന് സമീപം ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുകയായിരുന്ന അരുൺ 2000 രൂപയുടെ കളർ പ്രിന്റെടുത്ത് എ.ടി.എം. കൗണ്ടറിലെ നിക്ഷേപ യന്ത്രത്തിൽ (സി.ഡി.എം.) നിക്ഷേപിക്കുകയും പിന്നീട് പിൻവലിക്കുകയുമായിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റ് ബിരുദധാരിയാണ് അനിത ടി. ജോസഫ്. തട്ടിപ്പിൽ ബന്ധമില്ലെന്നാണ് ഇവരുടെ മൊഴി. എന്നാൽ, ഇവരുടെ പങ്ക് വ്യക്തമാണെന്ന് പോലീസ് പറഞ്ഞു.

കൊടുങ്ങല്ലൂരിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഴീക്കോട് സ്വാദേശിയായ അമലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടുങ്ങലൂരിലെ ഫ്ലാറ്റിൽ നിന്നാണ് മൃദദേഹം കണ്ടെത്തിയത്. വയനാട് വിംസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയാണ് മരിച്ച അമൽ.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അമലിന്റെ മൃദദേഹം കണ്ടെത്തിയത്. അമൽ താമസിച്ചിരുന്ന ഫ്ളാറ്റിലെ അടച്ചിട്ട മുറിയിൽ നിന്നുമാണ് മൃദദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തൃശൂർ ചേറ്റുവയിൽ 30 കോടിയുടെ തിമിംഗല ഛർദി പിടികൂടി. സംഭവത്തിൽ മൂന്ന് പേർ വനം വിജിലൻസിന്‍റെ പിടിയിലായി. കേരളത്തിൽ ആദ്യമായാണ് ഇത്തരം ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സ്പേം തിമിംഗലത്തിന്‍റെ ഛർദി അഥവാ ആംബർ ഗ്രീസിന് കോടികൾ വിലമതിക്കും. സുഗന്ധദ്രവ്യങ്ങളുടെ നിർമാണത്തിനാണ് ഇത് ഉപയോഗിക്കുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഈ വസ്തു കൈവശം വെക്കുന്നത് ശിക്ഷാർഹമാണ്.

രഹസ്യവിവരത്തെ തുടർന്നാണ് തൃശൂർ വനം വിജിലൻസ് ചേറ്റുവയിൽ നിന്നും തിമിംഗല ചർദിയുമായി മൂന്ന് പേരെ പിടികൂടിയത്. ആവശ്യക്കാർ എന്ന വ്യാജേന സമീപിച്ചപ്പോൾ പ്രതികൾ കോടികൾ വില പറഞ്ഞു. ഇതോടെ മൂന്നുപേരെ വനം വിജിലൻസ് പിടികൂടി. വാടാനപ്പള്ളി സ്വദേശി റഫീഖ്, പാലയൂർ സ്വദേശി ഫൈസൽ, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്. പിടിച്ചെടുത്ത ആംബർ ഗ്രിസിന് 18 കിലോ ഭാരമുണ്ട്. 30 കോടി വിലമതിക്കും എന്ന് കണക്കാക്കുന്നു.

പരസ്പരം സീരിയലിലെ പത്മാവതി എന്ന കഥാപാത്രത്തിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരം ആണ് രേഖ രതീഷ്. രേഖയുടെ സ്വകാര്യ ജീവിതം എന്നും സോഷ്യൽ മീഡിയയിൽ വലിയ വാർത്ത ആയി മാറാറുണ്ട്. കാരണം നാല് വിവാഹം ആണ് രേഖ തന്റെ ജീവിതത്തിൽ ഇതുവരെ കഴിച്ചത്.

എന്നും എല്ലാവർക്കും രേഖയുടെ കുടുംബ ജീവിതം ഒരു അത്ഭുതം തന്നെ ആണ്. പ്രായം അധികമില്ലെങ്കിൽ കൂടിയും തനിക്ക് ലഭിക്കുന്ന വേഷങ്ങൾ ഏറെയും അമ്മവേഷങ്ങൾ ആണെങ്കിൽ കൂടിയും തനിക്ക് ചെയ്യാൻ യാതൊരു വിധ മടിയും ഇല്ലെന്ന് രേഖ പറയുന്നു.

ഇപ്പോൾ മകനൊപ്പം സന്തോഷത്തോടെ കഴിയുന്ന രേഖ തന്റെ ജീവിതത്തിൽ ഇനി ഒരു വിവാഹം ഉണ്ടാവില്ല എന്ന് പറയുന്നു. അതോടൊപ്പം താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടതും തനിക്ക് പ്രണയം തോന്നിയതും ആദ്യ ഭർത്താവിനോട് മാത്രമായിരുന്നു എന്ന് രേഖ പറയുന്നു.

വ്യക്തി ജീവിതത്തിൽ എന്റെ തീരുമാനങ്ങൾ പലതും പാളി പോയി. അച്ഛനും അമ്മയും പിരിഞ്ഞു. വീടില്ല കുടുംബമില്ല എന്ന അവസ്ഥ വന്നപ്പോൾ എല്ലായിടത്തും അഭയം തേടാൻ വെമ്പുന്ന മനസ്സ് ആയിരുന്നു എന്റേത്. അതൊക്കെ ഒരു അബദ്ധങ്ങൾ ആയിരുന്നു. എല്ലാവര്ക്കും എന്റെ പണം മാത്രം ആയിരുന്നു വേണ്ടത്. ആരും എന്നെ ആത്മാർത്ഥമായി സ്നേഹിച്ചില്ല.

ഒരു കാര്യവുമില്ലാതെ ആണ് ഇവരൊക്കെ എന്നെ ഉപേക്ഷിച്ചു പോയത്. എന്താണ് എന്റെ തെറ്റ് എന്നോ എന്താണ് കാരണം എന്നോ ആരും പറഞ്ഞില്ല. അല്ല അങ്ങനെ പറയാൻ എന്തേലും വേണ്ടേ ഞാൻ പ്രണയിച്ചത് ആദ്യ ഭർത്താവിനെ മാത്രം ആയിരുന്നു. അത്ര കടുത്ത അഡിക്ഷൻ ആയിരുന്നു അയാളോട്.

പിന്നീട് മൂന്നു പേര് കൂടി ജീവിതത്തിലേക്ക് വന്നു എങ്കിൽ കൂടിയും അവരോടു എനിക്ക് ഒന്നും തോന്നിയില്ല. കഴിഞ്ഞ എട്ടു വര്ഷമായി ഞാൻ എന്റെ കുഞ്ഞിന് വേണ്ടി മാത്രം ആണ് ജീവിക്കുന്നത്. അതും അടിച്ചു പൊളിച്ചു. ഇനി ഒരു വിവാഹം കഴിക്കില്ല ഉറപ്പ്. മകനു വേണ്ടിയാണ് എന്റെ ജീവിതം.

ബാക്കി ദൈവത്തിന്റെ കൈയിലാണ്. മറ്റൊന്ന് യൂട്യൂബിലും ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയയിലുമൊക്കെ എന്നെക്കുറിച്ച് കഥകൾ മെനഞ്ഞ് എന്റെ വ്യക്തി ജീവിതം ചികഞ്ഞ് വാർത്തയുണ്ടാക്കാൻ ശ്രമിക്കുന്നവർ ഒരു കാര്യം മനസ്സിലാക്കുക ഞാൻ ഒരു അമ്മയാണ്.

എനിക്ക് ഒരു മകനുണ്ട്. ഒന്നുമറിയാത്ത ഒരു കുഞ്ഞിന്റെ ജീവിതം കൂടി വച്ച് കളിക്കരുത്. മറ്റൊരു കാര്യം ഞാൻ ആരിൽ നിന്നും സഹതാപം പ്രതീക്ഷിക്കുന്നില്ല എന്നതാണെന്നും രേഖ പറഞ്ഞ് നിർത്തുന്നു.

ജമ്മുകശ്മീരിൽ സുന്ദർഭനി സെക്ടറിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ മലയാളി സൈനികൻ ഉൾപ്പെടെ രണ്ടു പേർക്ക് വീരമൃത്യു.

കോഴിക്കോട് കൊയിലാണ്ടി പൂക്കാട് സ്വദേശിയായ നായിക് സുബേദാർ എം. ശ്രീജിത്ത് (42) ആണ് ഭീകരുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചത്. രണ്ട് ഭീകരരെയും വധിച്ചു. ഭീകരരുടെ നുഴഞ്ഞ് ക്കയറ്റ ശ്രമം സൈന്യം തടഞ്ഞു.

മേഖലയിൽ ഭീകരർ ഉള്ളതായി വീണ്ടും വിവരം ലഭിച്ചതോടെ ഇവരെ കണ്ടെത്തി നശിപ്പിക്കാൻ സേന വീണ്ടും തിരച്ചിൽ തുടങ്ങുകയായിരുന്നെന്ന് സേനാ വക്താവ് പറഞ്ഞു.

ജമ്മു വിമാനത്താവളത്തിനു നേരേ പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തിയതിനു പിന്നാലെ ഇന്ത്യൻ സേന മേഖലയിൽ വ്യാപക പരിശോധനയാണു നടത്തുന്നത്. ജൂൺ 29നു രാജൗരി ജില്ലയിൽ സേന പരിശോധന നടത്തിയിരുന്നു.

RECENT POSTS
Copyright © . All rights reserved