India

ഛത്രപതി സ്റ്റേഡിയം കോംപ്ലക്സിനകത്തു വെച്ച് ഗുസ്തി താരങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 23 വയസ്സുകാരനായ മുന്‍ ജൂനിയര്‍ ദേശീയ ചാമ്പ്യന്‍ സാഗര്‍ കുമാറാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഗുസ്തി താരം സുശീല്‍ കുമാറിനെയും പ്രതി ചേര്‍ത്താണ് പൊലീസ് എഫ്ഐആര്‍. രണ്ടു തവണ ഒളിമ്പിക്സ് മെഡല്‍ നേടിയ താരമാണ് സുശീല്‍ കുമാര്‍.

താരത്തിന്റെ വീട്ടില്‍ അന്വേഷണം നടത്തിയെങ്കിലും സുശീല്‍ കുമാറിനെ കണ്ടെത്താനായില്ലെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. ഗുസ്തി താരങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമെന്നാണ് എഫ്‌ഐആര്‍.

കുറ്റകൃത്യം നടന്ന സ്ഥലത്തുണ്ടായിരുന്ന അഞ്ചു വാഹനങ്ങളും ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. ലോഡ് ചെയ്ത ഡബിള്‍ ബാരല്‍ തോക്ക്, രണ്ടു മരത്തിന്റെ സ്റ്റിക്കുകളും സംഭവസ്ഥലത്തു നിന്നും പൊലീസിനു ലഭിച്ചു.

ബംഗാളില്‍ കേന്ദ്രമന്ത്രി വി, മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ അക്രമണം. ബംഗാളിലെ മേദിനിപൂരില്‍ വെച്ചായിരുന്നു കാര്‍ തകര്‍ത്തത്. തിരഞ്ഞെടുപ്പിന് ശേഷം സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയതായിരുന്നു കേന്ദ്രസഹമന്ത്രി. അക്രമത്തിന് പിന്നിൽ തൃണമുൽ പ്രവർത്തകരാണെന്ന് മുരളീധരൻ ആരോപിച്ചു.

ആക്രമത്തില്‍ മുരളീധരന് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറിന്റെ പുറകിലെ ചില്ലുകള്‍ പൂര്‍ണമായി തകര്‍ന്നു. അക്രമത്തെ തുടര്‍ന്ന് മിഡ്‌നാപൂരിലെ സന്ദര്‍ശനം ഉപേക്ഷിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കാര്‍ ആക്രമിക്കുന്നതിന്റെ വീഡിയോ വി. മുരളീധരന്‍ ട്വിറ്ററില്‍ പങ്കുവെച്ചു.

കോട്ടയം നഗരസഭ മുൻ കൗൺസിലറും ഡിസിസി സെക്രട്ടറിയുമായിരുന്ന എൻ.എസ്. ഹരിശ്ചന്ദ്രൻ (51) കോവിഡ് ബാധിച്ച് അന്തരിച്ചു.

കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം രാവിലെ 11.15 ഓടെ ആണ് മരണത്തിന് കീഴടങ്ങിയത്.

ന്യൂമോണിയയെ തുടര്‍ന്ന് ഹൃദയാഘാതമുണ്ടായ ഹരിശ്ചന്ദ്രനെ ഇന്നലെ രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കെ.എസ്.യുവിലൂടെയാണ് ഹരിശ്ചന്ദ്രൻ സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയത്. കോട്ടയം നഗരത്തിലെ രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെല്ലാം സജീവമായിരുന്നു.

സംസ്ഥാനത്ത് ശനിയാഴ്‌ച്ച മുതല്‍ സമ്ബൂര്‍ണ ലോക്ക് ഡൗണ്‍. മെയ് 16 വരെ കേരളം പൂര്‍ണമായും അടച്ചിടും. ഒമ്ബത് ദിവസത്തേക്കാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. മെയ് എട്ടിന് രാവിലെ 6 മുതല്‍ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ആയിരിക്കും. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് മാധ്യമങ്ങളെ അറിയിച്ചു.

കോഴിക്കോട് പേരാമ്പ്ര ദ​മ്പ​തി​ക​ള്‍ എ.​സി പൊ​ട്ടി​ത്തെ​റി​ച്ച്‌ മ​രി​ച്ചു. ബെ​ല്ലാ​രി​യി​ലെ ബി​സി​ന​സു​കാ​ര​നും പേ​രാ​മ്ബ്ര​യി​ലെ ആ​ദ്യ​കാ​ല വ്യാ​പാ​രി​യു​മാ​യി​രു​ന്ന പേ​രാ​മ്ബ്ര കോ​ടേ​രി​ച്ചാ​ല്‍ അ​പ്പ​ക്ക​ല്‍ ജോ​യി (67) ഭാ​ര്യ ഉ​ഷ (60) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ രാ​ത്രി​യി​ല്‍ ഉ​റ​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് വി​ന്‍​ഡോ എ​യ​ര്‍ ക​ണ്ടീ​ഷ​ന്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ് ചി​കി​ത്സ​ക്കി​ടെ ഉ​ഷ ബു​ധ​നാ​ഴ്ച കാ​ല​ത്തും ജോ​യി ഉ​ച്ച​യോ​ടെ​യു​മാ​ണ് മ​രി​ച്ച​ത്. മ​ക്ക​ള്‍: ശി​ഖ, സു​ബി​ന്‍. മ​രു​മ​ക​ന്‍: ജോ​ര്‍​ജ് എ​ഡി​സ​ണ്‍ ചീ​രാ​ന്‍.

രാജ്യത്ത് മൂന്നാം കൊവിഡ് തരംഗം ഉറപ്പെന്ന് കേന്ദ്ര സര്‍ക്കാര്‍. വൈറസ് വ്യാപനം ഉയര്‍ന്നതോതില്‍ ആയതിനാല്‍ രാജ്യത്ത് കോവിഡിന്റെ മൂന്നാംതരംഗം ഉണ്ടാകുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്. എന്നാല്‍ മൂന്നാംതരംഗം എപ്പോഴാണ് സംഭവിക്കുകയെന്ന് വ്യക്തമല്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസറായ കെ. വിജയരാഘവന്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ കോവിഡ് തരംഗങ്ങള്‍ നേരിടാന്‍ നാം സജ്ജരാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ കോവിഡ് വൈറസ് വകഭേദങ്ങള്‍ക്ക് വാക്സിനുകള്‍ ഫലപ്രദമാണ്. പുതിയ വകഭേദങ്ങള്‍ ലോകമെമ്പാടും ഇന്ത്യയിലും പ്രത്യക്ഷപ്പെട്ടേക്കാം. എന്നാല്‍ വേഗത്തില്‍ വ്യാപിക്കുന്ന വകഭേദങ്ങള്‍ കുറയും. പ്രതിരോധത്തെ പരാജയപ്പെടുത്തുന്ന വകഭേദങ്ങളും രോഗതീവ്രത കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുന്നവയും വ്യാപിച്ചേക്കും- വിജയരാഘവന്‍ പറഞ്ഞു.

അതേസമയം, 12 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തില്‍ അധികം സജീവ കേസുകളുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. അമ്പതിനായിരം മുതല്‍ ഒരുലക്ഷം വരെ സജീവ കേസുകളുള്ള ഏഴ് സംസ്ഥാനങ്ങളുമാണ് ഉള്ളത്.

 

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കില്ല. ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ തന്നെ മുന്നോട്ട് പോവേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അനൗദ്യോഗികമായി വ്യക്തമാക്കുന്നത്.

ക്ലാസുകള്‍ ആരംഭിക്കുന്നത്, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ എന്നിവയുടെ തിയതികളില്‍ പുതിയ സര്‍ക്കാര്‍ തീരുമാനമെടുക്കും. നിലവില്‍ കോവിഡ് വ്യാപനം രൂക്ഷമായി നില്‍ക്കുമ്പോള്‍ ട്യൂഷന്‍ സെന്ററുകള്‍ പോലും പ്രവര്‍ത്തിക്കരുത് എന്ന കര്‍ശന നിര്‍ദേശമാണുള്ളത്.

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഉപയോഗിക്കാനുള്ള പാഠഭാഗങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്റെ കൈയ്യില്‍ ലഭ്യമാണ്. പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്നാണ് വിദ്യഭ്യാസ വകുപ്പ് പറയുന്നത്. വിതരണത്തിനായി പലതും ജില്ലാ തല ഓഫീസുകളില്‍ എത്തി കഴിഞ്ഞു. പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷ ഇനിയും പൂര്‍ത്തിയാനാവുണ്ട്. പ്ലസ് വണ്‍ പരീക്ഷ നടത്തിയിട്ടില്ല.

വിക്ടേഴ്‌സ് ചാനലും സാമുഹിക മാധ്യമങ്ങളും ഉപയോഗിച്ചുള്ള പഠന രീതി തുടരും. കോവിഡ് വ്യാപനം അതി രൂക്ഷമായ ഈ സാഹചര്യത്തില്‍ കുട്ടികളെ വീടിന് പുറത്തിറക്കരുത് എന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. അതേസമയം, പുതിയ സര്‍ക്കാര്‍ ചുമതലയേറ്റ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇന്ത്യയിലേക്കുള്ള ഔദ്യോഗിക പര്യടനം റദ്ദാക്കിയ ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൊവ്വാഴ്ച വെർച്വൽ മീറ്റിംഗ് നടത്തി. രാജ്യങ്ങൾ തമ്മിൽ ശക്തമായ ബന്ധം സ്ഥാപിക്കുന്നതിനായി പ്രവർത്തിക്കുമെന്ന് ഇരു നേതാക്കളും പ്രതിജ്ഞയെടുത്തു. യൂറോപ്യൻ യൂണിയന് മുമ്പ് തന്നെ ഇന്ത്യയുമായി സമ്പൂർണ്ണ സ്വതന്ത്ര വ്യാപാര കരാർ ഉണ്ടാക്കാൻ ബ്രിട്ടീഷ് സർക്കാർ ആഗ്രഹിക്കുന്നുണ്ട്. ഈ സംരംഭത്തിന്റെ ഭാഗമായി, ഇന്ത്യയിലെ യുവാക്കൾക്ക് രണ്ട് വർഷം വരെ രാജ്യത്ത് താമസിക്കാനും ജോലിചെയ്യാനുമുള്ള അനുമതി ബ്രിട്ടൻ ഉറപ്പാക്കും. 18-30 വയസ്സിനിടയിലുള്ള മൂവായിരത്തോളം ഇന്ത്യൻ ബിരുദധാരികൾക്ക് ഓരോ വർഷവും യുകെയിൽ പ്രവേശിക്കാനുള്ള അനുമതി നൽകും. അവർക്ക് ഇവിടെ ജോലി തേടാനും 24 മാസം വരെ താമസിക്കാനും കഴിയും. ഇന്ത്യയിൽ താമസിക്കാനും ജോലിചെയ്യാനും ആഗ്രഹിക്കുന്ന യുവ ബ്രിട്ടീഷുകാർക്കും ഇത് ബാധകമാണ്. ഇതിനെ പിന്തുണയ്ക്കുന്ന പുതിയ മൊബിലിറ്റി ആൻഡ് മൈഗ്രേഷൻ എഗ്രിമെന്റ് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.

ഡിഗ്രി/ ഡിപ്ളോമ യോഗ്യത ഉള്ളവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. രണ്ടു വർഷത്തിനു ശേഷം ഇവർ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങേണ്ടതുണ്ട്. മൊബിലിറ്റി ആൻഡ് മൈഗ്രേഷൻ സ് കീം അനുസരിച്ച് ബ്രിട്ടനിലെത്താൻ താല്പര്യമുള്ളവർ 2,530 പൗണ്ട് സേവിംഗ് സ് തങ്ങളുടെ കൈവശമുണ്ടെന്ന് തെളിയിക്കണം. ഇപ്പോൾ ഈ പദ്ധതി പ്രകാരം ഓസ്ട്രേലിയ, ക്യാനഡ, ഹോങ്കോങ്ങ്, ജപ്പാൻ, ന്യൂസിലൻഡ്, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലെ യുവാകൾക്ക് മാത്രമേ ബ്രിട്ടനിൽ തുടരാൻ അനുവാദമുള്ളൂ. ഇരു രാജ്യങ്ങളിലെയും ചെറുപ്പക്കാർക്ക് വിവിധ സംസ് കാരങ്ങളിൽ ജീവിക്കാനും ജോലി ചെയ്യാനും സഹായകമാകുന്നതാണ് പുതിയ പദ്ധതി. നിയമവിരുദ്ധ കുടിയേറ്റക്കാരെ നീക്കംചെയ്യാനും ഇത് യുകെയെ സഹായിക്കും. ബ്രെക് സിറ്റിന് ശേഷം മൈഗ്രേഷന്റെ എണ്ണം കുറയ്ക്കാനാണ് യുകെ സർക്കാർ ലക്ഷ്യമിടുന്നത്. മികച്ച വിദ്യാഭ്യാസമുള്ളവരെയും ഉയർന്ന ശമ്പളമുള്ള പ്രൊഫഷണലുകളെയും നിലനിർത്തുന്ന പോയിൻറ് അധിഷ്ഠിത സംവിധാനത്തിലൂടെ കൂടുതൽ വിദഗ് ധ തൊഴിലാളികളെ കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്.

flags of UK and India painted on cracked wall

വിവിധ വ്യാപാര കരാറുകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ഇന്ത്യയും ബ്രിട്ടണും ഒരു ബില്യൺ പൗണ്ടിൻ്റെ വ്യാപാര കരാർ ഒപ്പുവച്ചു. ഇന്ത്യ അഭിമുഖീകരിക്കുന്ന ഭയാനകമായ സാഹചര്യത്തിൽ ബ്രിട്ടീഷുകാർ ഇന്ത്യയ്ക്ക് നൽകിയ പിന്തുണയെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. അടുത്ത ദശകത്തിൽ ഈ ബന്ധം കൂടുതൽ ശക്തമാകുമെന്ന് ജോൺസൻ ഉറപ്പിച്ചു പറഞ്ഞു. കാരണം ഇരു രാജ്യങ്ങളും തങ്ങളുടെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ആഗോള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുവാൻ ഒരുങ്ങിക്കഴിഞ്ഞു.

ചി​ത്രം സി​നി​മ​യി​ൽ ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ച ന​ട​ൻ ശ​ര​ൺ (40) കു​ഴ​ഞ്ഞ് വീ​ണു മ​രി​ച്ചു.

ക​ടു​ത്ത പ​നി​യെ തു​ട​ർ​ന്ന് ര​ണ്ട് ദി​വ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കു​ഴ​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്ന് ഇ​ന്ന് രാ​വി​ലെ ക​ട​ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം വ​ന്ന​തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ട് ന​ല്‍​കും.

പ്രി​യ​ദ​ർ​ശ​ൻ- മോ​ഹ​ൻ​ലാ​ല്‍ സൂ​പ്പ​ർ ഹി​റ്റ് സി​നി​മ​യാ​യ ചി​ത്രം ഉ​ള്‍​പ്പ​ടെ നാ​ല് സി​നി​മ​ക​ളി​ല്‍ ശ​ര​ൺ അ​ഭി​ന​യ​ച്ചി​ട്ടു​ണ്ട്.

സി​നി​മ- സീ​രി​യ​ല്‍ മേ​ഖ​ല​യി​ല്‍ ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റാ​യി​ട്ടും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

കൊച്ചി: യാത്രക്കാരില്ലാതായതോടെ പത്തു ദിവസത്തിനുള്ളിൽ കേരളത്തിലൂടെ ഓടുന്ന 18 തീവണ്ടികൾ റദ്ദാക്കി. വരും ദിവസങ്ങളിൽ കൂടുതൽ തീവണ്ടികൾ റദ്ദാക്കിയേക്കും. അതിഥിത്തൊഴിലാളികളുടെ നാട്ടിലേക്കുള്ള യാത്രയായതിനാൽ ദീർഘദൂര തീവണ്ടികളിൽ മാത്രമാണ് ആളുള്ളത്.

ശനിയാഴ്ച മംഗലാപുരത്തേക്ക് പോയ അന്ത്യോദയ എക്സ്പ്രസിൽ രണ്ടു കോച്ചുകളിലേക്കുള്ള യാത്രക്കാരേ ഉണ്ടായിരുന്നുള്ളു. ആദ്യം കോച്ചുകൾ കുറച്ച് പരീക്ഷണം നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച ബെംഗളൂരുവിലേക്കുള്ള കൊച്ചുവേളി – ബാനസ്‌വാടിയും എറണാകുളം – ബാനസ്‌വാടിയും നിർത്തിയിരുന്നു. അനിശ്ചിതമായാണ് ഈ തീവണ്ടികൾ റദ്ദാക്കിയത്. തിങ്കളാഴ്ചയോടെ ദക്ഷിണ – പശ്ചിമ റെയിൽവേ, യശ്വന്ത്പൂർ – കണ്ണൂർ തീവണ്ടി റദ്ദാക്കി. എന്നു വരെയാണ് റദ്ദാക്കലെന്ന് പറഞ്ഞിട്ടില്ല. ഇതോടെ മലബാറിൽ നിന്നും ബെംഗളൂരു ഭാഗത്തേക്ക് വണ്ടികളില്ലാതായി. ഇതിന് പിന്നാലെയാണ്‌ ദക്ഷിണറെയിൽവേ 12 തീവണ്ടികൾ ഒറ്റയടിക്ക് റദ്ദാക്കിയത്.

ലോക് ഡൗണിന് സമാനമായ സാഹചര്യമായതിനാൽ രാത്രി ഒമ്പതിനു ശേഷം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവർക്ക് യാത്രാസൗകര്യമില്ലാത്തത് ആളുകൾ കുറയാനുള്ള കാരണങ്ങളിലൊന്നാണ്. കേരളത്തിനുള്ളിൽ ജോലിക്കാർ മാത്രമാണിപ്പോൾ തീവണ്ടിയെ ആശ്രയിക്കുന്നത്. ചൊവ്വാഴ്ച മുതൽ സർക്കാർ ഓഫീസുകളിലടക്കം ഹാജർ 25 ശതമാനമാക്കിയതോടെ ഇനിയും യാത്രക്കാർ ഗണ്യമായി കുറയും

RECENT POSTS
Copyright © . All rights reserved