കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ വിജിലന്‍സിന്റെ പിടിയില്‍. വൈക്കം ഗവണ്‍മെന്റ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലെ സര്‍ജന്‍ തിരുവനന്തപുരം സ്വദേശിയായ ഡോ. ശ്രീരാഗ് എസ്.ആറിനെയാണ് രോഗിയില്‍ നിന്നും 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടിയത്.
തലായാഴം സ്വദേശിനിയുടെ കൈയ്യില്‍ നിന്നാണ് ഓപ്പറേഷനുവേണ്ടി ഡോക്ടര്‍ ശ്രീരാഗ് കൈക്കൂലി വാങ്ങിയത്. ഇവരുടെ ഭര്‍ത്താവിന് വയറുവേദനയെ തുടര്‍ന്ന് ഡോ. ശ്രീരാഗിനെ കൊണ്ട് പരിശോധിപ്പിച്ചിരുന്നു. തുടര്‍ന്ന് വൈക്കം താലൂക്ക് ആശുപത്രിയില്‍ അപ്പെന്‍ഡിക്സ് ശസ്ത്രക്രിയ നിശ്ചയിച്ചു.
എന്നാല്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് രണ്ടു ദിവസം കഴിഞ്ഞിട്ടും ഓപ്പറേഷന്‍ നടത്തിയില്ല. ഇതേ തുടര്‍ന്നു, ഡോ. ശ്രീരാഗിനെ സമീപിച്ചു. ഡിസംബര്‍ 23 ന് വൈക്കം കെഎസ്ആര്‍ടിസി ഭാഗത്ത് ഇദ്ദേഹം സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയിലെത്തിയാണ് കണ്ടത്.
ഇതോടെ രോഗിയുടെ ബന്ധുവിനോട് ഇദ്ദേഹം അയ്യായിരം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. ഇതോടെ ഇവരുടെ കൈവശമുണ്ടായിരുന്ന 2500 രൂപ പരാതിക്കാരി ഡോക്ടര്‍ക്കു കൈമാറി. തുടര്‍ന്നു ഡിസംബര്‍ 24 ന് തന്നെ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തി.
തുടര്‍ന്ന് വയറുവേദനയ്ക്ക് ശമനം ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഡോ. ശ്രീരാഗിനെ സമീപ്പിച്ചപ്പോള്‍ ഒരു ഓപ്പറേഷന്‍ കൂടി ചെയ്യണമെന്നും ഇതിനായി 2,500 രൂപ കൂടി ആവശ്യപ്പെടുകായിയായിരുന്നു. ഇതേ തുടര്‍ന്ന് തലയാഴം സ്വദേശിനി വിജിലന്‍സ് ഡിവൈഎസ്പി വി ജി രവീന്ദ്രനാഥിന് പരാതി നല്‍കി.
തുടര്‍ന്ന് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ, കിഴക്കന്‍ മേഖല കോട്ടയം പോലീസ് സൂപ്രണ്ട് വിജി വിനോദ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം വിജിലന്‍സ് ഡിവൈഎസ്പി. വി ജി രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍മാരായ റിജോ പി. ജോസഫ്, രാജേഷ് കെ.എന്‍., സജു എസ്. ദാസ്, എന്നിവരുള്‍പ്പെട്ട വിജിലന്‍സ് സംഘമാണ് ഡോ. ശ്രീരാഗിനെ പിടികൂടിയത്.
വിജിലന്‍സ് ഓഫീസില്‍ നിന്ന് നല്‍കിയ ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടി കവറിലാക്കിയ 2,500 രൂപ പരാതിക്കാരിയില്‍ നിന്നും തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ വൈക്കം കെഎസ്ആര്‍ടിസി ഭാഗത്തുള്ള സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയില്‍ വച്ച് ഡോ. ശ്രീരാഗ് എസ്ആര്‍ കൈപ്പറ്റി. ഈ തുക ഇയാളുടെ മേശ വലിപ്പില്‍ നിന്ന് കണ്ടെടുത്തു. പണം കണ്ടെടുത്തതിനു പിന്നാലെ വിജിലന്‍സ് സംഘം പ്രതിയെ പിടികൂടി.
തുരങ്കത്തില്‍ ഘടിപ്പിച്ച ദണ്ഡുകളില്‍ പിടിച്ചുതൂങ്ങി നാല് മണിക്കൂറോളം തൂങ്ങി കിടന്ന് ഒടുവില്‍ കരകയറിയത് പുതിയ ജീവിതത്തിലേയ്ക്ക്. രക്ഷാപ്രവര്‍ത്തകരെ അറിയിക്കാനും ജീവിതത്തിലേയ്ക്ക് കരകയറാനും തുണച്ചതാകട്ടെ ഫോണില്‍ ലഭിച്ച സിഗ്നലും. ഇപ്പോള്‍ ആ ഭയപ്പെടുത്തുന്ന ഓര്‍മ്മകളും മരണവക്കില്‍ കിടന്ന നാലു മണിക്കൂറും ഓര്‍ത്തെടുക്കുകയാണ് 28കാരനായ രാജേഷ് കുമാര്‍.
മിന്നല്‍പ്രളയജലം ഇരമ്പിയെത്തുമ്പോള്‍ തപോവനിലെ തുരങ്കത്തിന്റെ മുന്നൂറു മീറ്റര്‍ ഉള്ളിലായിരുന്നു രാജേഷ് കുമാര്‍. രാജേഷ് കുമാറും സഹപ്രവര്‍ത്തകരുമാണ് രക്ഷാപ്രവര്‍ത്തകരുടെ സഹായ കരങ്ങളാല്‍ ജീവിതത്തിലേയ്ക്ക് തിരികെ എത്തിയത്. ഹോളിവുഡ് സിനിമപോലെ അമ്പരപ്പിക്കുന്നതായിരുന്നു തങ്ങള്‍ നേരില്‍ കണ്ടതെന്ന് രാജേഷ് പുറയുന്നു.
”തുരങ്കത്തില്‍ ജോലിയിലായിരുന്നു ഞങ്ങള്‍. പെട്ടെന്ന് പലപല ശബ്ദങ്ങള്‍… വിസിലടി, ആക്രോശം… പുറത്തേക്കു വരാന്‍ ആരൊക്കെയോ വിളിച്ചുപറയുന്നുണ്ടായിരുന്നു. തീപ്പിടിത്തമാണെന്നാണ് ആദ്യം കരുതിയത്. ഞങ്ങള്‍ പുറത്തേക്കോടി. അപ്പോഴേക്കും വെള്ളം അകത്തേക്ക് കുതിച്ചെത്തി. രക്ഷപ്പെടുമെന്ന് കരുതിയതേയില്ല.
ആകെ ഒരു ഹോളിവുഡ് സിനിമപോലെ. തുരങ്കത്തില്‍ ഘടിപ്പിച്ച ദണ്ഡുകളില്‍ ഞങ്ങള്‍ പിടിച്ചുതൂങ്ങി. തല എങ്ങനെയോ വെള്ളത്തിനുമുകളില്‍ പിടിച്ചു. ചെളി, അവശിഷ്ടങ്ങള്‍… ആ ഒഴുക്കിലും കൂടെയുള്ളവരുടെ പേരു വിളിച്ചുകൊണ്ടിരുന്നു; ആരും നഷ്ടപ്പെട്ടിട്ടില്ലെന്നറിയാന്‍. ദണ്ഡില്‍നിന്ന് പിടിവിടല്ലേ എന്ന് പരസ്പരം പറഞ്ഞു. ദൈവം സഹായിച്ചു, ആരുടെയും പിടി വിട്ടുപോയില്ല. നാലു മണിക്കൂര്‍ അങ്ങനെ.
മിന്നല്‍പ്രളയം താഴ്വരയെ കടന്നുപോയപ്പോള്‍ തുരങ്കത്തിലെ ജലമിറങ്ങാന്‍തുടങ്ങി. ഒന്നരയടിയോളം ചെളി ബാക്കിയായി. അപ്പോഴും പുറത്തേക്കുള്ള വഴി തെളിഞ്ഞിരുന്നില്ല. തുരങ്കത്തിന്റെ മുഖംനോക്കി നടന്നു. ഒടുവില്‍ ചെറിയൊരു ദ്വാരം കണ്ടു. ഉറപ്പില്ല അതാണോ വഴിയെന്ന്. എന്നാലും ഇത്തിരി വായുകിട്ടുന്നതായി തോന്നി. പിന്നിലായി ചെറിയ വെളിച്ചം. ഭാഗ്യം, കൂട്ടത്തിലൊരാളുടെ ഫോണിന് സിഗ്‌നല്‍ കിട്ടി. ഉടന്‍ രക്ഷാപ്രവര്‍ത്തകരെ വിളിച്ചു
കേരളക്കരയെ ഞെട്ടിച്ച അപകടമായിരുന്നു കവളപ്പാറ ദുരന്തം. 2019ലെ പ്രളയത്തില്‍ വീടും മണ്ണും കുടുംബവും നഷ്ടപ്പെട്ടവര്‍ക്കായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. ഇപ്പോള്‍ ആ വാക്ക് നിറവേറ്റിയിരിക്കുകയാണ് യൂസഫലി. കുടുംബങ്ങള്‍ക്കായി നിര്‍മ്മിച്ച 35 വീടുകളുടെ താക്കോല്‍ദാനം നടത്തിയിരിക്കുകയാണ്.
പണി പൂര്‍ത്തിയായതോടെ ഗുണഭോക്താക്കള്‍ക്ക് താമസിക്കാന്‍ വീട് വിട്ടുനല്‍കുകയായിരുന്നു. എംഎ യൂസഫലിയുടെ സൗകര്യാര്‍ഥം ഔദ്യേഗിക ചടങ്ങ് പിന്നീട് നടത്തുമെന്ന് പിവി അബ്ദുള്‍വഹാബ് എംപി ഫേസ്ബുക്കിലൂടെ അറിയിച്ചു. വീടുകളുടെ നിര്‍മാണ മേല്‍നോട്ടം പിവി അബ്ദുള്‍വഹാബാണ് നിര്‍വഹിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഇന്നായിരുന്നു ഗൃഹപ്രവേശം. കവളപ്പാറയിലെ ഉരുൾപൊട്ടലിൽ സകലതും നഷ്ടമായവർ ഇനി ഈ സുരക്ഷിതവും മനോഹരവുമായ ഭവനങ്ങളിൽ രാപ്പാർക്കും. പണി പൂർത്തിയായ 35 വീടുകളുടെയും താക്കോൽ കൈമാറി. കുടിവെള്ളം, ഫർണീച്ചർ, റോഡ്, സ്ട്രീറ്റ് ലൈറ്റ് തുടങ്ങി സകല സൗകര്യങ്ങളും ഒരുക്കിയാണ് വീടുകൾ നൽകിയത്. പ്രിയ സുഹൃത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് ഈ സദുദ്യമത്തിന് മുൻകൈയെടുത്തത്. അതിനായി അദ്ദേഹത്തെ പ്രേരിപ്പിക്കാനും വീടുകളുടെ നിർമാണം തീരുന്നതുവരെ ഈ പദ്ധതിക്കൊപ്പം സഞ്ചരിക്കാനും സാധിച്ചതിന്റെ ചാരിതാർത്ഥ്യം വാക്കുകളിൽ ഒതുങ്ങുന്നതല്ല. എന്റെ ബ്രദർ യൂസുഫലിയുടെ സൗകര്യം അനുസരിച്ച് ഔദ്യോഗിക പരിപാടി വൈകാതെ സംഘടിപ്പിക്കും.
കഴിഞ്ഞ കുറേ മാസങ്ങളായി ഇവർക്കൊപ്പം തന്നെയായിരുന്നു.
ലോക്ഡൗൺ കാലത്ത് പ്രത്യേകിച്ചും ഓരോ ദിവസവും ഇവിടെ വരാതെ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. എന്റെ വീട് ഉൾപ്പെടെ ഞാനുമായി ബന്ധപ്പെട്ട ഒരു നിർമാണ പ്രവർത്തിയിലും തറക്കല്ലിട്ട് പോന്നാൽ ഉദ്ഘാടനത്തിന് പോവുകയല്ലാതെ ഇത്രത്തോളം ഇടപെട്ട ഓർമയില്ല. ഉറ്റവരെ നഷ്ടമായതും കിടപ്പാടം ഇല്ലാതായതും മറക്കാവുന്ന ദുരന്തമല്ല. ആ ഓർമകളുടെ നീറ്റലിൽനിന്ന് മോചിപ്പിച്ച് ഇവരെ പുതിയൊരു ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താൻ സാധിച്ചു എന്നത് ജീവിതത്തിലെ വലിയ സൗഭാഗ്യമായി കാണുകയാണ്. ഓരോ വീടുകളിലേക്കും കയറുമ്പോഴുള്ള അവരുടെ സന്തോഷവും സ്നേഹപ്രകടനവും പ്രാർത്ഥനകളുമാണ് എന്റെ ലാഭം. കൂടെനിന്ന എല്ലാവർക്കും നന്ദി.
കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗീവര്‍ഗീസ് അച്ചന്‍ രംഗത്ത്. തുര്‍ക്കിയിലെ ഹാഗിയ സോഫിയ കത്തീഡ്രല്‍ മുസ്ലിം പള്ളിയാക്കി മാറ്റിയതിനെ ന്യായീകരിച്ചും വോട്ടിന് വേണ്ടി മറ്റുള്ളവരും ഹലാല്‍ ഭക്ഷണം കഴിക്കണമെന്ന് ആഹ്വാനം ചെയ്തും പ്രസംഗിച്ച ചാണ്ടി ഉമ്മന്‍ നാല് വോട്ടിന് വേണ്ടി ക്രിസ്ത്യന്‍ സമൂഹത്തെ ഒറ്റിക്കൊടുത്തുവെന്ന് ഗീവര്‍ഗീസ് അച്ചന്‍ ആരോപിച്ചു.
‘ചാണ്ടി ഉമ്മന്റെ അപ്പന്‍ എം എല്‍ എ ആയിട്ടിരിക്കുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഇടവകക്കാരന്‍ കൂടിയാണ് ഞാന്‍. ചാണ്ടി ഉമ്മന്‍ എന്ന് പറയുന്ന വ്യക്തി, കോണ്‍ഗ്രസ് എന്ന് പറയുന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ അപ്പന്റെ തണലില്‍ ഇന്നലെ കിളിത്തുവന്ന തകരയാണ്. കെ കരുണാകരന്‍, തന്റെ മകനായിരിക്കുന്ന കെ മുരളീധരനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ അതിനെ ശക്തമായി എതിര്‍ക്കുകയും മക്കള്‍ രാഷ്ട്രീയം പാടില്ലെന്നും പറഞ്ഞ് ബഹളം വെയ്ക്കുകയും ചെയ്ത യാതോരു ആദര്‍ശവും ഇല്ലാത്ത, സ്വന്തം കാര്യം സിന്ദാബാദ് എന്ന് ചിന്തിക്കുന്ന ഉമ്മന്‍ ചാണ്ടി എന്ന് പറയുന്ന വ്യക്തിയുടെ മകന്‍. കെ കരുണാകരന്റെ കാര്യണ്യം കൊണ്ട് രാഷ്ട്രീയത്തില്‍ തിരിച്ചെത്തി, ഒടുവില്‍ അതേ കരുണാകരനെ തന്നെ ചതിക്കുകയും വഞ്ചിക്കുകയും ചെയ്ത പാരമ്പര്യമാണ് ഉമ്മന്‍ ചാണ്ടിക്കുള്ളത്.’- ഗീവര്‍ഗീസ് അച്ചന്‍ പറഞ്ഞു.
ചാണ്ടി ഉമ്മന്‍ പറഞ്ഞതിങ്ങനെ:
‘ക്രിസ്ത്യന്‍ ഐഡികളില്‍ നിന്ന് ഹലാല്‍ ബീഫ് കഴിക്കരുത്, ഹലാല്‍ ചിക്കന്‍ കഴിക്കരുത് എന്നൊക്കെ അഭിപ്രായം വരുന്നു. എത്ര നാളായി നമ്മളൊക്കെ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട്. 2000 വര്‍ഷമായില്ലേ? ഒരു ഇലക്ഷന്‍ ജയിക്കാന്‍ വേണ്ടി എന്തൊക്കെ കാണിച്ച് കൂട്ടണം. ഇവിടുത്തെ ജനങ്ങളെ തമ്മില്‍ വേര്‍തിരിക്കേണ്ട കാര്യമുണ്ടോ? നാണമുണ്ടോ സി പി എമ്മുകാരാ ഈ നിലവാരത്തിലേക്ക് താഴുവാന്‍? പിന്നെ പറയുന്നത് ഹാഗിയ സോഫിയ. ആയിരക്കണക്കിണ് പള്ളികളാണ് വെസ്റ്റില്‍, സ്‌പെയിനില്‍, ഇംഗ്‌ളണ്ടില്‍ ബാറുകളായി മാറുന്നത്.
യാതോരു ബുദ്ധിമുട്ടും ഇവര്‍ക്കില്ലല്ലോ? ആയിരക്കണക്കിന് ക്രിസ്ത്യന്‍ പള്ളികള്‍, ദേവാലയങ്ങള്‍ ഇവിടെ ബാറുകളായി മാറി. അവിടെ ഡാന്‍സ് ബാറുകളായി മാറി. ആര്‍ക്കെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടോ? ഇന്നിപ്പോള്‍ ഇല്ലാത്ത ഒരു വസ്തുവിന്റെ പേരില്‍ ഇവിടെ ജനങ്ങളെ തമ്മിലടിപ്പിക്കുന്നു. അതിനുവേണ്ടി നടത്തുന്ന ശ്രമങ്ങള്‍ ഖേദകരമെന്നല്ലാതെ എന്തു പറയാനാണ്. ഏതെങ്കിലും നാട്ടിലെ കാര്യങ്ങള്‍ പറഞ്ഞ് നമ്മള്‍ തമ്മിലടിക്കണോ? ജനങ്ങളെ വിഭജിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല’.
മറുപടിയായി ഗീവര്‍ഗീസ് അച്ചന്‍ പറയുന്നതിങ്ങനെ:
ഒരു ക്രിസ്ത്യാനിയെന്ന നിലയില്‍ എനിക്കിതിന് മറുപടി പറയാതിരിക്കാന്‍ പറ്റില്ല. ചാണ്ടി ഉമ്മന്റെ അപ്പന്‍ എം എല്‍ എ ആയിട്ടിരിക്കുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഇടവകക്കാരന്‍ കൂടിയാണ് ഞാന്‍. ചാണ്ടി ഉമ്മന്‍ എന്ന് പറയുന്ന വ്യക്തി, കോണ്‍ഗ്രസ് എന്ന് പറയുന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ അപ്പന്റെ തണലില്‍ ഇന്നലെ കിളിത്തുവന്ന തകരയാണ്.
കെ കരുണാകരന്‍, തന്റെ മകനായിരിക്കുന്ന കെ മുരളീധരനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ അതിനെ ശക്തമായി എതിര്‍ക്കുകയും മക്കള്‍ രാഷ്ട്രീയം പാടില്ലെന്നും പറഞ്ഞ് ബഹളം വെയ്ക്കുകയും ചെയ്ത യാതോരു ആദര്‍ശവും ഇല്ലാത്ത, സ്വന്തം കാര്യം സിന്ദാബാദ് എന്ന് ചിന്തിക്കുന്ന ഉമ്മന്‍ ചാണ്ടി എന്ന് പറയുന്ന വ്യക്തിയുടെ മകന്‍. കെ കരുണാകരന്റെ കാര്യണ്യം കൊണ്ട് രാഷ്ട്രീയത്തില്‍ തിരിച്ചെത്തി, ഒടുവില്‍ അതേ കരുണാകരനെ തന്നെ ചതിക്കുകയും വഞ്ചിക്കുകയും ചെയ്ത പാരമ്പര്യമാണ് ഉമ്മന്‍ ചാണ്ടിക്കുള്ളത്.
ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ അടുത്ത ഇലക്ഷനില്‍ നില്‍ക്കുകയോ ജയിക്കുകയോ ചെയ്യുന്നത് ഒക്കെ അയാളുടെ മാത്രം ഇഷ്ടം. പക്ഷേ ഇവിടുത്തെ ക്രിസ്ത്യന്‍ സമൂഹത്തെ മുഴുവന്‍ ആക്ഷേപിക്കുന്ന തരത്തില്‍ അയാള്‍ നടത്തിയ പ്രസംഗം ശരിയല്ല. ചാണ്ടി ഉമ്മനോട് കുറച്ച് ചോദ്യങ്ങള്‍ ഞാന്‍ ചോദിക്കുകയാണ്. ഈ ഹലാല്‍ എന്ന ബോര്‍ഡ് വെയ്ക്കാതെ ഒരു വസ്തു വിറ്റാല്‍ വാങ്ങാന്‍ പറ്റില്ലേ? മുസ്‌ളിംങ്ങള്‍ക്ക് ഹലാല്‍ എന്ന ബോര്‍ഡ് വെയ്ക്കാമെങ്കില്‍ അത് തിരസ്‌കരിക്കാനുള്ള അവകാശം ക്രിസ്ത്യാനികള്‍ക്കും ഹിന്ദുവിനുമുണ്ട്.
ഹലാല്‍ സര്‍ട്ടിഫിക്കറ്റ് എന്ന് പറയുന്ന സാധനം ഈ രാജ്യത്തിന്റെ നിയമം അനുസരിച്ചിട്ടുള്ളതോ ശാസ്ത്രീയപരമായ യാതോരു വിധത്തിലുമുള്ള അംഗീകാരമുള്ളതോ അല്ല. അത് വെറും മതപരമായ കാര്യം തന്നെയാണ്. അങ്ങനെ ഒരു സര്‍ട്ടിഫിക്കറ്റ് ഉള്ള സാധനം ഞങ്ങള്‍ വാങ്ങി കഴിക്കണം എന്ന് പറയാന്‍ തനിക്കെന്ത് അധികാരം?. ഹാഗിയ സോഫിയ എന്ന് പറയുന്ന വിഷയം എന്താണെന്ന് തനിക്കറിയാമോ? ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ എന്നെ സംബന്ധിച്ച്, എനിക്ക് ഹാഗിയ സോഫിയ വിഷയത്തില്‍ വ്യക്തമായ കാര്യങ്ങള്‍ പറയാനുണ്ട്.
താന്‍ ഈ പൊക്കിപറഞ്ഞ് കൊണ്ടിരിക്കുന്ന മുസ്‌ളിം സമൂഹത്തിന്റെ നേതാവായിരിക്കുന്ന മുഹമ്മദ് ജനിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പണിത ദേവാലയമാണ് ഹാഗിയ സോഫിയ. അവിടെയുണ്ടായിരുന്ന ക്രിസ്ത്യന്‍ സമൂഹത്തെ മുഴുവന്‍ കൊന്നൊടുക്കിക്കൊണ്ട് തന്നെയാണ് അവിടം ഇസ്‌ളാമികവത്ക്കരിക്കപ്പെട്ടത്. അത് ചരിത്രവും സത്യവുമാണ്. അങ്ങനെ ഇസ്‌ളാമികവത്ക്കരിക്കപ്പെട്ടിരിക്കുന്ന സഥലത്ത് തര്‍ക്കമൊഴിവാക്കാന്‍ വേണ്ടി നൂറ്റാണ്ടുകളോളം അത് ഒരു ചരിത്ര സ്മാരകം പോലെ പവിത്രമായി സൂക്ഷിച്ചു. അവിടെയാണ് ഇവര്‍ വൃത്തികേട് കാണിക്കാന്‍ കയറിയത്.
താങ്കള്‍ പറഞ്ഞല്ലോ യൂറോപ്യന്‍ രാജ്യങ്ങള്‍ പള്ളികള്‍ ബാറുകളാക്കിയെന്ന്. എത്രയെണ്ണം അങ്ങനെ ആക്കിയിട്ടുണ്ട്? വളരെ അപൂര്‍വ്വമായി കുറെച്ചെണ്ണം മാത്രം. ആ സമൂഹം മറ്റ് സമൂഹത്തിലേക്ക് ലയിച്ച് ചേര്‍ന്നപ്പോള്‍ അത് അങ്ങനെ ആക്കപ്പെട്ടിട്ടുണ്ടാകും. താന്‍ മനസിലാക്കാത്ത ഒരു കാര്യമുണ്ട്. അതേ യൂറോപ് വീണ്ടും ശക്തമായി നമ്മുടെ സമൂഹത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. പോയ ബാറുകളില്‍ പലതും പള്ളികളാക്കി തിരിച്ച് പിടിച്ചിട്ടുണ്ട്. താന്‍ നാല് വോട്ടിന് വേണ്ടി ക്രിസ്ത്യന്‍ സമൂഹത്തെ ഒറ്റിക്കൊടുത്തു. നാല് വോട്ടിന് വേണ്ടി എന്ത് തെണ്ടിത്തരവും കാണിക്കുന്ന തന്തയുടെ മോന്‍ തന്നെ താന്‍, സമ്മതിച്ചു. പക്ഷേ ഒരു കാര്യം മനസിലാക്കണം, തന്റെ വായില്‍ നിന്ന് ഇന്നുവരെ ക്രിസ്ത്യന്‍ സമൂഹത്തിന് വേണ്ടി ഒന്നും വീണിട്ടില്ലല്ലോ? ക്രിസ്ത്യന്‍ സമൂഹത്തിന് വേണ്ടി തന്റെ അപ്പന്‍ എന്ത് ചെയ്തു? ഒന്നും ചെയ്തിട്ടില്ല.
ചാണ്ടി ഉമ്മനോട് ഒരു കാര്യം കൂടെ ചോദിക്കാനുണ്ട്. ഈ കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്ന് എത്ര പെണ്‍കുട്ടികള്‍, ഹിന്ദു സമൂഹത്തില്‍ നിന്ന് എത്ര പെണ്‍കുട്ടികള്‍ ലൗ ജിഹാദിന്റെ പേരില്‍ ബ്രെയിന്‍ വാഷ് ചെയ്ത് മതം മാറ്റി സിറിയയ്ക്ക് ആട് മേയ്ക്കാനുമൊക്കെയായി പറഞ്ഞുവിട്ടു. എത്ര എണ്ണത്തിനെ മതം മാറ്റി ഉപയോഗിച്ച ശേഷം തള്ളിക്കഞ്ഞു? തനിക്കറിയില്ലെങ്കില്‍ ലിസ്റ്റ് ഞങ്ങള്‍ തരാം. ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് കൊണ്ടുപോയിട്ടുള്ള എത്ര പെണ്‍കുട്ടികള്‍ ഇന്ന് ഐ എസ് ഐ എസില്‍ ചേര്‍ന്ന് അവിടെ കിടക്കുന്നു?. ഇത് ഏതെങ്കിലും വ്യക്തിയുടെ പേരിലാണോ? അല്ല, ഇതെല്ലാം ഒരു മതത്തിന്റെ പേരിലാണ്. താന്‍ അത് ആദ്യം പഠിക്ക്. തന്റെ കുടുംബത്തിന്റെ അടിവേര് വരെ തോണ്ടിക്കൊണ്ട് പോകുമ്പോള്‍ പഠിച്ചോളും
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് അഹാന. പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പൊൾ ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ചിത്രത്തിനു താഴെ വന്ന് കമൻറ് ആണ് വൈറലാകുന്നത്. അഹാനയുടെ അച്ഛൻ കൃഷ്ണകുമാർ കഴിഞ്ഞദിവസം നടത്തിയ ഒരു പ്രസ്താവനയെ മുൻനിർത്തിയുള്ളതാണ് കമൻറ്.
അഹാനയുടെ അച്ഛൻ കൃഷ്ണകുമാർ ഒരു റിപ്പോർട്ടർ പെൺകുട്ടിയെ പരസ്യമായി അധിക്ഷേപിക്കുന്ന വീഡിയോ കണ്ടു. മെലിഞ്ഞ ശരീരമുള്ള പെൺകുട്ടിയോട് 40 കിലോമീറ്റർ കാറ്റടിച്ചാൽ പറന്നു പോകും എന്നായിരുന്നു പറഞ്ഞത്. അത് കഴിഞ്ഞിട്ട് ഒരു വഷളൻ ചിരിയും. യൂട്യൂബ് ചാനൽ വഴി നാട്ടുകാരെ പൊളിറ്റിക്കൽ കറക്റ്റ്നസ് പഠിപ്പിക്കുന്നതിനു മുൻപ് അതൊക്കെ സ്വന്തം അച്ഛനെ പഠിപ്പിക്കൂ ഇതായിരുന്നു വ്യക്തി നടത്തിയ കമൻ്റ്.
പാലാ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ മുന്നണിമാറ്റത്തില്‍ മാണി സി കാപ്പന്‍ വെള്ളിയാഴ്ച തീരുമാനം പ്രഖ്യാപിച്ചേക്കും. അന്തിമചര്‍ച്ചകള്‍ക്കായി എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ്പവാര്‍ കാപ്പന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കളെ നാളെ(10) ഡല്‍ഹിക്ക് വിളിപ്പിച്ചു. രമേശ് ചെന്നിത്തലയുടെ ഐശ്യര്യ കേരള യാത്ര കോട്ടയത്ത് എത്തുന്നതോടെ കാപ്പന്‍ യുഡിഎഫിന്‍റെ ഭാഗമാകുമെന്നാണ് സൂചന.
സീറ്റ്ചര്‍ച്ചകള്‍ക്കായി പ്രഫുല്‍ പട്ടേലുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ സമയം അനുവദിച്ചിട്ടില്ല. ഇതില്‍ എന്‍സിപി ദേശീയ നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട്. പാലാ സീറ്റ് വിട്ടുനല്‍കി ഒത്തുതീര്‍പ്പുണ്ടാകില്ലെന്ന വ്യക്തമായ സന്ദേശവും എന്‍സിപിക്ക് സിപിഎം നല്‍കി കഴിഞ്ഞു. ഇതോടെ അവഗണന സഹിച്ച് ഇടത് മുന്നണിയില്‍ തുടരാനില്ലെന്ന് കാപ്പനും ഉറപ്പിച്ചു.
ദേശീയ അധ്യക്ഷന്‍ ശരദ്പവാറിനോട് കാര്യങ്ങള്‍ വിശദീകരിച്ച ശേഷമായിരിക്കും മുന്നണിമാറ്റ പ്രഖ്യാപനം. കാപ്പന് പുറമെ എ.കെ. ശശീന്ദ്രനെയും ടി.പി. പീതാംബരനെയും പവാര്‍ വിളിപ്പിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് തയ്യാറാകാത്ത സിപിഎം നിലപാടില്‍ അതൃപ്തിയുണ്ടെങ്കിലും എന്‍സിപി ഒറ്റക്കെട്ടായി മുന്നണി വിടാനുള്ള സാധ്യത വിരളമാണ്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് മുന്നണിമാറ്റത്തിന്റെ സൂചനകള്‍ കാപ്പന്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.
പതിനാലിനാണ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര പാലായിലെത്തുന്നത്. ഈ വേദിയില്‍ കാപ്പനെ എത്തിക്കാനാണ് യുഡിഎഫ് നീക്കം. മുന്നണിമാറ്റം അനിവാര്യമായിരിക്കെ പാലാ മണ്ഡലത്തിൽ നാളെ മുതല്‍ നടത്താനിരുന്ന വികസന വിളംബര ജാഥയും മാണി സി. കാപ്പൻ മാറ്റിവെച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലായിൽ നടത്തിയ വികസന പ്രവർത്തങ്ങളെക്കുറിച്ചു വിശദീകരിക്കുന്നതിനായാണ് ജാഥ നിശ്ചയിച്ചിരുന്നത്. 25ാം തീയതിക്ക് ശേഷം ജാഥ നടത്താനാണ് പുതിയ തീരുമാനം.
സരിത എസ്.നായര്‍ പിന്‍വാതില്‍ നിയമനം ഉറപ്പ് നല്‍കിയത് മന്ത്രിമാരുടെ പേര് പറഞ്ഞെന്ന് തൊഴില്‍ത്തട്ടിപ്പിന് ഇരയായ യുവാവ്. അനധികൃത നിയമനം നടത്തി കമ്മീഷനെടുക്കാന്‍ സി.പി.എം അനുവദിച്ചിട്ടുണ്ടെന്നും സോളര്‍ തട്ടിപ്പില്‍ കൂടെ നിന്നതിനുള്ള ഓഫര്‍ ആണിതെന്നും സരിത പറഞ്ഞു വിശ്വസിപ്പിച്ചെന്നും നെയ്യാറ്റിന്‍കര സ്വദേശി എസ്.എസ്.അരുണ്‍ പ്രമുഖ ദൃശ്യ മാധ്യമത്തോട് വെളിപ്പെടുത്തി.
ബെവ്കോയിലും കെ.ടി.ഡി.സിയിലും പിന്‍വാതില്‍ നിയമനം ഉറപ്പ് നല്‍കി സരിത പണം തട്ടിയ വഴികള്‍ വെളിപ്പെടുത്തുകയാണ് പരാതിക്കാരനായ അരുണ്‍. സെക്രട്ടേറിയറ്റ് ജീവനക്കാരിയെന്ന പേരില്‍ വിളിച്ച് തുടങ്ങിയ സരിത മന്ത്രിമാരുടെ പേര് പറഞ്ഞ് വിളിച്ചത് 317 തവണ. മന്ത്രിമാരുടെ പ്രോഗ്രാം ഷെഡ്യൂളടക്കം സരിത പറഞ്ഞു. അന്വേഷണത്തില്‍ പലതും ശരിയെന്നും ബോധ്യമായി.
പിന്‍വാതില്‍ നിയമനം എങ്ങിനെ നടപ്പാകുമെന്ന ഉദ്യോഗാര്‍ഥികളുടെ സംശയത്തിനും സരിതക്ക് ഉത്തരമുണ്ടായിരുന്നു. സോളര്‍ കേസില്‍ സി.പി.എമ്മിനൊപ്പം നിന്നതിന്റെ പ്രത്യുപകാരമായി നിയമനം നടത്താനുള്ള അധികാരം നല്‍കിയിട്ടുണ്ടത്രേ.
ആരോഗ്യകേരളത്തിലെ നാല് പേര്‍ക്ക് പുറമേ നാല് വര്‍ഷം കൊണ്ട് നൂറോളം പേര്‍ക്ക് ജോലി നല്‍കിയെന്നും സരിത അവകാശപ്പെട്ടു. ഇതിന്റെയെല്ലാം തെളിവുകള്‍ നല്‍കിയിട്ടാണ് സരിതയ്ക്കെതിരെ ചെറുവിരലനക്കാതെ പൊലീസിരിക്കുന്നത്.
ബിജെപിയുടെ സമ്മർദ്ദത്തിന് അടിമപ്പെട്ടാണോ സെലിബ്രിറ്റികൾ കൂട്ടത്തോടെ കാർഷിക നിയമങ്ങളെ തള്ളി രംഗത്തെത്തിയത് എന്ന സംശയത്തിൽ മഹാരാഷ്ട്ര സർക്കാർ. താരങ്ങൾ കാർഷിക നിയമത്തെ പിന്തുണച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നെന്ന് തന്നെയാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങളിൽ നിന്നും മഹാരാഷ്ട്ര സർക്കാർ അനുമാനിക്കുന്നത്.
കാർഷിക നിയമങ്ങളെ പിന്തുണച്ച് ട്വീറ്റ് ചെയ്യാൻ സച്ചിൻ ഉൾപ്പെടെയുള്ള താരങ്ങളിൽ ബിജെപി സമ്മർദം ചെലുത്തിയെന്നും ഇതിൽ അന്വേഷണം നടത്തണമെന്നും കഴിഞ്ഞ ദിവസം മഹാരാഷ്ട്ര സഖ്യസർക്കാരിൽ ഉൾപ്പെട്ട കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി സച്ചിൻ സാവന്ത് ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് സർക്കാർ ഇടപെടൽ.
അക്ഷയ് കുമാർ, സുനിൽ ഷെട്ടി, സച്ചിൻ തെണ്ടുൽക്കർ, സൈന നെഹ്‌വാൾ എന്നിവരുടെ ട്വീറ്റുകൾ ഒരേ രീതിയിലുള്ളവയാണ്. അക്ഷയ് കുമാറിന്റേയും സൈന നെഹ്‌വാളിന്റേയും പ്രതികരണങ്ങൾ സമാനമാണ്, സുനിൽ ഷെട്ടി ഒരു ബിജെപി നേതാവിനെ ടാഗ് ചെയ്തിട്ടുമുണ്ട്. താരങ്ങളും ബിജെപി നേതാക്കളും തമ്മിൽ ആശയ വിനിമയം നടന്നിട്ടുണ്ടെന്നാണ് ഈ ട്വീറ്റുകളുടെ സമാനസ്വഭാവം സൂചിപ്പിക്കുന്നത്. ഇത് അന്വേഷിക്കപ്പെടണം. ട്വീറ്റ് ചെയ്യാൻ താരങ്ങൾക്ക് മേൽ സമ്മർദമുണ്ടായോ എന്ന് പരിശോധിക്കണമെന്നും കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടിരുന്നു.
നേരത്തെ, മാസങ്ങളായി ഡൽഹി അതിർത്തിയിൽ പുതിയ കേന്ദ്ര കാർഷിക നിയമങ്ങൾക്ക് എതിരെ സമരം ചെയ്യുന്ന കർഷക സമരത്തെ പിന്തുണച്ച് പോപ് താരം റിഹാന, പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ് ത്യുൻബെർഗ് എന്നിവർ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ താരങ്ങൾ സോഷ്യൽ മീഡിയയിൽ ‘ഇന്ത്യ ടുഗെദർ, ഇന്ത്യ എഗെയ്ൻസ്റ്റ് പ്രൊപ്പഗണ്ട’ തുടങ്ങിയ ഹാഷ്ടാഗുകൾ ഉയർത്തി സമാനമായ ട്വീറ്റുമായി രംഗത്തെത്തിയത്.
താരങ്ങളുടെ ട്വീറ്റിനെതിരെ വലിയ വിമർശനവും ഉയർന്നിരുന്നു. തന്റേതല്ലാത്ത ഒരു മേഖലയെ കുറിച്ച് പ്രതികരിക്കുമ്പോൾ സച്ചിൻ കൂടുതൽ ശ്രദ്ധപുലർത്തണമെന്നായിരുന്നു എൻസിപി നേതാവും മുൻബിസിസിഐ തലവനുമായിരുന്ന ശരദ് പവാറിന്റെ വിമർശനം.
ഗർഭിണിയായ മാതാവ് ആറുവയസുകാരൻ മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തീവ്രമത ഗ്രൂപ്പുകളിലേക്ക് എന്ന് സൂചന. കടുത്ത വിശ്വാസിയായിരുന്ന പ്രതിയായ ഷാഹിദയുടെ പശ്ചാത്തലം പോലീസ് അന്വേഷിക്കുകയാണ്. കുഞ്ഞിന്റെ കഴുത്തറുക്കുന്നതിന് മുമ്പ് മുമ്പ് ദൈവം രക്ഷകനായി എത്തുമെന്ന് ഷാഹിദ പറഞ്ഞ മൊഴി കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.
തീവ്ര മതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, അമ്മയ്ക്ക് മാനസിക വിഭ്രാന്തിയെന്ന അയൽവാസികളുടെ വാദം പോലീസ് തള്ളിക്കളഞ്ഞു.
ആറുവർഷം പുതുപ്പള്ളിത്തെരുവിലെ മദ്രസുത്തുൽ ഹുദാ ഇസ്ലാമിക് സെന്ററിലെ അധ്യാപികയായിരുന്നു ഷാഹിദ. ലോക്ക്ഡൗൺ കാലത്ത് അധ്യാപനം നിർത്തിവെച്ച ഇവർ മതപരമായ സമൂഹമാധ്യമ കൂട്ടായ്മകളിൽ സജീവമായിരുന്നെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
തീവ്ര മതവിശ്വാസ ഗ്രൂപ്പുകളുടെ സ്വാധീനത്തിൽ ഷാഹിദ വഴിപ്പെട്ടു എന്നാണ് പോലീസ് സംശയിക്കുന്നത്. ഇത് സാധൂകരിക്കുന്ന ഗ്രന്ഥങ്ങളും മൊഴിയും പോലീസിന് ലഭിച്ചു. ഷാഹിദയുടെ ഫോണിൽ നിന്ന് അനുബന്ധ വിവരങ്ങൾ ശേഖരിക്കാനുളള ശ്രമങ്ങൾ പോലീസ് തുടങ്ങി.
ഷാഹിദ കൃത്യമായി ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയതെന്ന് പോലീസ ്ഇതിനോടകം തന്നെ കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് ഷാഹിദ ആവശ്യപ്പെട്ടപ്രകാരം പുതിയ കത്തിവാങ്ങി നൽകിയിരുന്നെന്ന് ഭർത്താവ് സുലൈമാൻ പോലീസിന് മൊഴിനൽകിയിട്ടുണ്ട്. സംഭവത്തിന്റെ തലേദിവസം ഷാഹിദ അയൽവീട്ടിൽ നിന്നാണ് പോലീസിന്റെ നമ്പർ വാങ്ങിയത്. പുലർച്ചെ ആറുമണിയോടെ കുഞ്ഞിനെ കൊലപ്പെടുത്തിയ ഷാഹിദ പോലീസിനെ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കുന്നത്തുനാട് : കേരളം നാളിതുവരെ കണ്ടിട്ടില്ലാത്ത വികസനപ്രവർത്തനങ്ങളുമായി ട്വന്റി 20 ജനഹൃദയങ്ങളിൽ വീണ്ടും സ്ഥാനം പിടിക്കുന്നു . വേറിട്ട രാഷ്ട്രീയ പ്രവർത്തനവും , വികസന പ്രവർത്തനങ്ങളും കൊണ്ട് ലോകശ്രദ്ധ നേടിയ ട്വന്റി 20 എന്ന രാഷ്ട്രീയ പ്രസ്ഥാനം അവർ വിജയിച്ച കുന്നത്തുനാടിനെ മാതൃക പഞ്ചായത്തായി മാറ്റാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കുന്നത്തുനാട്ടിൽ ഇൻഡസ്ട്രിയൽ പാർക്ക് നിർമ്മിച്ച് പഞ്ചായത്തിൽ നിന്നുള്ള രണ്ടായിരം പേർക്ക് ജോലി നൽകികൊണ്ട് കേരളത്തിലെ മികച്ച പഞ്ചായത്തുകളിൽ ഒന്നാക്കി കുന്നത്തുനാടിനെ മാറ്റാനുള്ള എല്ലാ പദ്ധതികളും തയ്യാറായി കഴിഞ്ഞു.
ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമാണ് ട്വന്റി 20 കേരളത്തിൽ നടത്തിയത്. ഇത്തവണ കിഴക്കമ്പലത്തിന് പുറമെ, ഐക്കരനാട്, മഴുവന്നൂര്‍, കുന്നത്തുനാട് പഞ്ചായത്തുകളും ട്വന്റി 20 പിടിച്ചടക്കിയിരുന്നു. കുന്നത്തുനാട് ഗ്രാമപഞ്ചായത്തിൽ അധികാരം ഏറ്റെടുത്തതിന് പിന്നാലെ വികസന പ്രവർത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. ആദ്യഘട്ട ചർച്ചയിൽ പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനാണ് പാർട്ടി മുൻതൂക്കം നൽകിയത് . സാബു എം ജേക്കബിന്റെ നേതൃത്വത്തിലാണ് എട്ടു വർഷങ്ങൾക്ക് മുമ്പ് ഈ സംഘടന രൂപമെടുത്തത്.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ കുന്നത്തുനാടിനെ കേരളത്തിലെ ഏറ്റവും മികച്ച പഞ്ചായത്തുകളിൽ ഒന്നാക്കി മാറ്റാനുള്ള പ്രാരംഭ ചർച്ചകളാണ് നടന്നതെന്ന് സാബു അറിയിച്ചു. 20 വർഷത്തിലേറെയായി തരിശായി കിടക്കുന്ന ഭൂമി കൃഷി യോഗ്യമാക്കുക, ഗ്രീൻ ഇൻഡസ്ട്രിയൽ പാർക്ക് നിർമ്മിച്ച് പഞ്ചായത്തിൽ നിന്നുള്ള 2000 പേർക്ക് ജോലി നൽകുക, സമ്പൂർണ ആരോഗ്യ പദ്ധതി നടപ്പിലാക്കുക, പഞ്ചായത്തിലെ ജനങ്ങൾക്ക് സാമ്പത്തിക വിദ്യാഭ്യാസം നൽകി അതിലൂടെ പണം എപ്രകാരം വിനിയോഗിക്കാമെന്ന് പഠിപ്പിക്കുക എന്നീ പ്രവർത്തനങ്ങൾ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
ഒപ്പം തോട് വീണ്ടെടുപ്പും ശുചീകരണവും, എല്ലാ വാർഡുകളിലും കുട്ടികൾക്കായുള്ള പാർക്ക്, സ്വയം തൊഴിൽ പദ്ധതികൾ , സ്വകാര്യ വ്യക്തികൾ കൈവശം വച്ചിരിക്കുന്ന പഞ്ചായത്ത് സ്ഥലം വീണ്ടെടുക്കൽ , ബസ് സ്റ്റാൻഡ് നവീകരണം, ലോകോത്തര നിലവാരമുള്ള ആധുനിക ഷോപ്പിങ് കോംപ്ലക്സ് നിർമാണം എന്നിവയും ട്വന്റി 20 സാധ്യമാക്കുമെന്ന് സാബു എം ജേക്കബ് കൂട്ടിച്ചേർത്തു.ഇത് പഞ്ചായത്തിന്റെ വരുമാനം വർധിപ്പിക്കും. വിശപ്പ് രഹിത പഞ്ചായത്ത് എന്ന ആശയത്തോട് ചേർന്ന് നിന്ന് പട്ടിമറ്റം, പള്ളിക്കര എന്നിവിടങ്ങളിൽ കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കാനും പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തു .
വാഗ്ദാനങ്ങൾ നൽകി ദിവസങ്ങൾക്കുള്ളിൽ തന്നെ കുന്നത്തുനാട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ കോച്ചേരിത്താഴം തോട് ട്വന്റി-20യുടെ നേതൃത്വത്തിൽ ട്രഞ്ചർ ഉപയോഗിച്ച് ചെളി നീക്കി ശുചീകരിച്ചു കഴിഞ്ഞു. കടമ്പ്രയാറിന്റെ കൈവഴിയായ ഈ തോടിന്റെ നാലു കിലോമീറ്ററോളം ദൂരം ചെളി നീക്കി ആഴം വർധിപ്പിക്കുന്ന ജോലികളാണ് ട്വന്റി-20യുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ട്വൻറി 20 ക്ക് വൻ സ്വീകാര്യതയാണ് കേരളത്തിലും വിദേശത്തുമുള്ള മലയാളികളിൽനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത് . എറണാകുളം ജില്ലയിൽ മാത്രമല്ല മറ്റു ജില്ലകളിലേക്കും മത്സരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു വലിയ സമൂഹമാണ് ട്വന്റി-20 ക്ക് പിന്തുണയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ട്വന്റി-20 ക്ക് ലഭിക്കുന്ന ജനപിന്തുണ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾക്ക് വലിയ ഭീഷണി തന്നെയാണ് ഉയർത്തുന്നത്. ഈ വിധം വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ട്വന്റി-20 ക്ക് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വൻ വിജയം കൈവരിക്കാനാകുമെന്നാണ് മഹാഭൂരിപക്ഷവും കരുതുന്നത്.