രാഷ്ട്രീയപ്രവേശ ചര്‍ച്ചകള്‍ക്ക് ചൂടു പകര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സൗരവ് ഗാംഗുലി പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച വൈകിട്ട് നാലരയ്ക്ക് രാജ്ഭവനിലായിരുന്നു കൂടിക്കാഴ്ച. ഗാംഗുലിയുമായി ‘വിവിധ വിഷയങ്ങള്‍’ ചര്‍ച്ച ചെയ്തതായി ധന്‍കര്‍ ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന സ്റ്റേഡിയമായ ഈഡന്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കാനുള്ള ഗാംഗുലിയുടെ അഭ്യര്‍ത്ഥന സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി കളത്തിലിറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബിസിസിഐ പ്രസിഡണ്ടു കൂടിയായ ഗാംഗുലി ഗവര്‍ണറുമായി ചര്‍ച്ച നടത്തിയത്.
ഗവര്‍ണറുമായി നടത്തിയ സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് ഗാംഗുലി പ്രതികരിച്ചു. കൂടിക്കാഴ്ചയെ രാഷ്ട്രീയവല്‍ക്കരിക്കരുത് എന്നായിരുന്നു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയുടെ പ്രതികരണം.
അതിനിടെ, ഗാംഗുലിയെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി ആലോചിക്കുന്നതായി സൂചനയുണ്ട്. ഗാംഗുലിയെ പോലെ ഒരാള്‍ അമരത്തേക്ക് വരുന്നത് പാര്‍ട്ടിക്ക് ഏറെ ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ബിജെപി. എന്നാല്‍ ഇതേക്കുറിച്ച് പാര്‍ട്ടി വൃത്തങ്ങള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ ചുമതലയേറ്റ് 17 മാസം കഴിഞ്ഞാണ് ഗാംഗുലി അദ്ദേഹവുമായി സൗഹൃദ കൂടിക്കാഴ്ച നടത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് നാലു മാസം മാത്രം ശേഷിക്കെയും. അടുത്ത വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളിലാണ് തെരഞ്ഞെടുപ്പ്.
‘സൗരവ് ഗാംഗുലി രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ ആകില്ല. ദാദയെ ബംഗാളിലെ പാര്‍ട്ടി മുഖമാക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്’ – കൊല്‍ക്കത്തയിലെ രാഷ്ട്രീയ നിരീക്ഷകന്‍ പ്രൊഫ. ബിശ്വനാഥ് ചക്രബര്‍ത്തി ഓണ്‍ലൈന്‍ മാധ്യമമായ ദ പ്രിന്റിനോട് പറഞ്ഞു.
‘എല്ലാറ്റിനുമുപരിയായി അദ്ദേഹത്തിന്റെ രാഷ്ട്രീയ ചായ്‌വിന്റെ ഒരുപാട് ഉദാഹരണങ്ങള്‍ ഉണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഗാംഗുലിക്ക് അടുത്ത ബന്ധമുണ്ട്. ദുര്‍ഗ പൂജയ്ക്ക് മുമ്പുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയില്‍ ഒഡിഷി നര്‍ത്തകിയായ ഗാംഗുലിയുടെ ഭാര്യ ഡോണ നൃത്തം അവതരിപ്പിച്ചിരുന്നു’
ഗവര്‍ണറുമായുള്ള സൗഹൃദ സന്ദര്‍ശനം ഗാംഗുലിക്ക് നേരത്തെ തന്നെ ആകാമായിരുന്നു എന്നും ഇപ്പോള്‍ എന്തിനാണ് എന്നും മറ്റൊരു രാഷ്ട്രീയ നിരീക്ഷകന്‍ പ്രൊഫ. പാര്‍ത്ഥ പ്രതിം ബിശ്വാസ് ചോദിക്കുന്നു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതു വിധേനയും അധികാരം പിടിക്കാനാണ് ബിജെപി ആലോചിക്കുന്നത്. 294 അംഗ സഭയില്‍ 200 സീറ്റ് പിടിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 42ല്‍ 18 സീറ്റു നേടിയാണ് ബിജെപി ഭരണകക്ഷിയായ തൃണമൂലിന് വെല്ലുവിളി ഉയര്‍ത്തിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കണക്കു പ്രകാരം 121 നിയമസഭാ മണ്ഡലങ്ങൡലാണ് ഇപ്പോള്‍ ബിജെപിക്ക് മേല്‍ക്കൈ ഉള്ളത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് ആറിടത്തു മാത്രമായിരുന്നു. അമിത് ഷായുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് സംസ്ഥാനത്ത് ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍. ഈയിടെ തൃണമൂലില്‍ നിന്നടക്കം നിരവധി നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു.
ബംഗളുരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചു. ബംഗളൂരു സെഷൻസ് കോടതിയിൽ ശനിയാഴ്ചയാണു കുറ്റപത്രം സമർപ്പിച്ചത്.
ഒക്ടോബർ 29-ന് അറസ്റ്റിലായ ബിനീഷിനെതിരേ 60 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ സ്വാഭാവിക ജാമ്യം ലഭിക്കും. ഇതു തടയാൻ കൂടിയാണ് എൻഫോഴ്സ്മെന്റ് നടപടി. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ സെക്ഷൻ 19എ, സെക്ഷൻ 69 എന്നീ വകുപ്പുകൾ ചുമത്തിയാണു കുറ്റപത്രം സമർപ്പിച്ചത്. ലഹരിമരുന്നു കേസിൽ നർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു ബിനീഷിനെതിരേ ഇഡി കേസെടുത്തത്.
നിലവിൽ പരപ്പന അഗ്രഹാര ജയിലിലാണു ബിനീഷ് കോടിയേരി റിമാൻഡിൽ കഴിയുന്നത്. കേസിൽ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി നടപടിക്കെതിരേ ബിനീഷ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.
നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ ദമ്പതികളില്‍ ഭാര്യയും മരിച്ചു. നെയ്യാറ്റിന്‍കര പോങ്ങില്‍ സ്വദേശി അമ്പിളി (40) യാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു മരണം. അമ്പിളിയുടെ ഭര്‍ത്താവ് രാജന്‍ (47) നേരത്തേ മരിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഭര്‍ത്താവ് രാജന്‍ മരിച്ചത്. രാജന് 75 ശതമാനം പൊള്ളലേറ്റിരുന്നു. ഇദ്ദേഹത്തിന്റെ രണ്ട് വൃക്കകളും തകരാറിലായിരുന്നു.
ഈ മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നെയ്യാറ്റിന്‍കര പോങ്ങില്‍ ലക്ഷം വീട് കോളനിയിലെ മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആണ്‍ മക്കളുമടങ്ങുന്ന കുടുംബം. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് അയല്‍വാസി വസന്ത മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി പറഞ്ഞു. ഉത്തരവ് നടപ്പാക്കാനായി കോടതിയില്‍ നിന്നുള്ള ഉദ്യാഗസ്ഥരും പോലീസും എത്തിയപ്പോഴായിരുന്നു രാജന്റെ ആത്മഹത്യാശ്രമം.
കോടതി വിധി പ്രകാരം ഭൂമി ഒഴിപ്പിക്കല്‍ നടപടിക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ വച്ച് ഇരുവരും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഭാര്യയെ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ തീ പിടിക്കുകയായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ പോലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടര്‍ന്നുപിടിച്ചത്. പോലീസ് പിന്മാറാനായിരുന്നു താന്‍ ആത്മഹത്യാശ്രമം നടത്തിയതെന്ന് രാജന്‍ പ്രതികരിച്ചിരുന്നു.
‘സാറെ എനിക്ക് എത്ര കൊല്ലത്തെ ശിക്ഷയായിരിക്കും കിട്ടുക…15 ആണോ…’ ഇത് പോലീസ് ഉദ്യോഗസ്ഥരോട് ശാഖാകുമാരിയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അരുണിന്റെ ചോദ്യമാണ്. തനിക്ക് 15 വര്‍ഷം കിട്ടുമോ എന്ന രീതിയില്‍ വര്‍ഷ കണക്കാണ് ആരാഞ്ഞിരിക്കുന്നത്. കുറ്റസമ്മതം നടത്തിയ ശേഷമാണ് അരുണിന്റെ ചോദ്യം.
അമ്മയോളം പ്രായമുള്ളവളെ കെട്ടിയവനെന്ന ആള്‍ക്കാരുടെ അടക്കംപറച്ചിലും, തമാശയ്ക്കാണെങ്കിലും സുഹൃത്തുക്കള്‍ നടത്തിയ കളിയാക്കലും താങ്ങാനായില്ല. കൊല ചെയ്യാന്‍ തീരുമാനിച്ചത് അതുകൊണ്ടാണ്. ചോദ്യം ചെയ്യല്‍ ആരംഭിച്ചപ്പോള്‍ത്തന്നെ അരുണ്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ശാഖയെ പരിചയപ്പെട്ടത് തമാശയ്ക്കായിരുന്നുവെന്നും അരുണ്‍ വെളിപ്പെടുത്തി.
പിന്നീട് ഇഷ്ടപ്പെട്ടു. വിവാഹത്തിനും സമ്മതിച്ചു. വീട്ടുകാരുമായി അകന്നതും സാമ്പത്തിക ബുദ്ധിമുട്ടും ഘടകമായിരുന്നു. വിവാഹശേഷം കാര്യങ്ങള്‍ കൈവിട്ടുപോയെന്നും എങ്ങനെയും ശാഖയെ ഒഴിവാക്കണമെന്ന് തീരുമാനിച്ചിരുന്നുവെന്നും അരുണിന്റെ മൊഴിയില്‍ പറയുന്നു.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായ വൈദ്യുതാലങ്കാരത്തില്‍ നിന്നു ഷോക്കേറ്റെന്നു മരിച്ചുവെന്ന് വരുത്തിത്തീര്‍ത്ത് രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തിയതെന്നും, പിടിവലിക്കിടയില്‍ നഖം കൊണ്ട് അരുണിന് പരുക്കേറ്റിട്ടുണ്ടെന്നും പോലീസ് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ശാഖാകുമാരിയെ വീടിനുള്ളില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുമുന്നണികളും സീറ്റുകൾ തുല്യമായി പങ്കിട്ട എറണാകുളം ജില്ലയിലെ കളമശ്ശേരി, കൊല്ലം ജില്ലയിലെ പരവൂർ, കോട്ടയം നഗരസഭകളിൽ ടോസിലൂടെ ഭരണം നിർണയിച്ചപ്പോൾ ഭാഗ്യം തുണച്ചത് യുഡിഎഫിന്. മൂന്നു നഗരസഭകളിലും നറുക്കെടുപ്പിലൂടെ ഭരണം നേടിയെങ്കിലും വിജയമുറപ്പിച്ച പത്തനംതിട്ടയിൽ വിമതരുടെ സഹായത്തോടെ എൽഡിഎഫ് ഭരണം നേടിയതിന്റെ സങ്കടത്തിലാണ് യുഡിഎഫ്.
കളമശ്ശേരി നഗരസഭയിൽ സീമ കണ്ണനാണ് ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടത്. പരവൂരിൽ പി ശ്രീജയാണ് ചെയർപേഴ്‌സൺ. കോട്ടയം നഗരസഭയിൽ ബിൻസി സെബാസ്റ്റ്യനെയും ചെയർപേഴ്‌സണായി തെരഞ്ഞെടുത്തു. കളമശ്ശേരി നഗരസഭയിൽ യുഡിഎഫിനും എൽഡിഎഫിനും 20 വീതം അംഗങ്ങളുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെയാണ് സീമ കണ്ണന് ഭരണം ലഭിച്ചത്. അഡ്വ. ചിത്ര സുരേന്ദ്രനായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി.
42 വാർഡുകളുള്ള നഗരസഭയിൽ ഒരു വാർഡിലെ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി മരിച്ചതിനെത്തുടർന്ന് റദ്ദാക്കി. ബാക്കിയുള്ള 41 വാർഡുകളിൽ യുഡിഎഫിന് 19ഉം എൽഡിഎഫിന് 18ഉം വാർഡുകളും എൻഡിഎയ്ക്ക് ഒരു വാർഡും ലഭിച്ചു. ഇവരെ കൂടാതെ ഒരു സിപിഎം വിമതനും ഒരു കോൺഗ്രസ് വിമതനും ഒരു മുസ്ലിം ലീഗ് വിമതനും വിജയിച്ചിരുന്നു. സിപിഎം വിമതയായി ജയിച്ച ബിന്ദു മനോഹരൻ എൽഡിഎഫിനൊപ്പം കൂടി. മുസ്ലിം ലീഗ് വിമതനായി വിജയിച്ച കെഎച്ച് സുബൈറും എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. വിജയിച്ച കോൺഗ്രസ് വിമത സ്ഥാനാർഥി എകെ നിഷാദ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
കോട്ടയത്ത് എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്ക് 22 വീതം അംഗങ്ങളാണ് ഉണ്ടായിരുന്നത്. യുഡിഎഫിന് 21 അംഗങ്ങളായിരുന്നുവെങ്കിലും സ്വതന്ത്രഅംഗം ബിൻസി സെബാസ്റ്റ്യൻ അവരുടെ പക്ഷത്തേക്ക് വന്നതോടെയാണ് അവരുടെ അംഗനില ഇടതിന് ഒപ്പമായത്. ഇടത് മുന്നണിയിൽ സിപിഎം അംഗം ഷീജ അനിലാണ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് മത്സരിച്ചത്.
ഇതിനിടെ, കോൺഗ്രസ് വിമതർ എൽഡിഎഫിനെ പിന്തുണച്ചതോടെ പത്തനംതിട്ട നഗരസഭയിലെ ഭരണം എൽഡിഎഫിന്. വോട്ടെടുപ്പിൽ നിന്ന് എസ്ഡിപിഐ വിട്ടുനിന്നതോടെയാണ് എൽഡിഎഫ് ഭരണം ഉറപ്പിച്ചത്. പത്ത് വർഷത്തെ ഇടവേളക്ക് ശേഷമാണ് പത്തനംതിട്ട നഗരസഭയുടെ ഭരണം എൽഡിഎഫിന് ലഭിക്കുന്നത്. കോൺഗ്രസ് വിമതരായ മൂന്ന് സ്വതന്ത്രരുടേതുൾപ്പെടെ 16 വോട്ടുകൾ എൽഡിഎഫിലെ ചെയർമാൻ സ്ഥാനാർത്ഥി ടി സക്കീർ ഹുസൈന് ലഭിച്ചു. 13 വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്.
മൂന്ന് അംഗങ്ങളുള്ള എസ്ഡിപിഐ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. അതേ സമയം എൽഡിഎഫുമായുള്ള രഹസ്യ ധാരണ പ്രകാരമാണ് എസ്ഡിപിഐ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതെന്ന് യുഡിഎഫ് ആരോപിച്ചു.
ആന്റണി പെരുമ്പാവൂരിന്റെ മകളും ഡോക്ടറുമായ അനിഷ വിവാഹിതയായി. പെരുമ്പാവൂര്‍ സ്വദേശികളായ ഡോ വിന്‍സന്റിന്റെയും സിന്ധുവിന്റെയും മകനായ ഡോക്ടര്‍ എമില്‍ ആണ് അനിഷക്ക് മിന്ന് ചാര്‍ത്തിയത്. താരരാജാവ് മോഹന്‍ലാല്‍ ചടങ്ങില്‍ കുടുംബസമേതമാണ് പങ്കുകൊണ്ടത്. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ആന്റണി പെരുമ്പാവൂര്‍.
പ്രണവും വിസ്മയയും ചടങ്ങില്‍ തിളങ്ങി. പള്ളിയില്‍ വച്ച് നടന്ന വിവാഹത്തിലും പിന്നീട് നടന്ന റിസപ്ഷനിലും മോഹന്‍ലാല്‍ പങ്കെടുത്തു. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച നീല്‍ വിന്‍സെന്റ് ആണ് എമിലിന്റെ സഹോദരന്‍.
നവംബര്‍ 29ന് കൊച്ചിയിലെ പള്ളിയില്‍ വച്ചായിരുന്നു എമിലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം. വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കള്‍ക്ക് പുറമേ മോഹന്‍ലാലും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങിലും പങ്കെടുത്തത്. സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു.
കൊല്ലം പെരുമ്പുഴയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിലെ കിണറില്‍ യുവതി തൂങ്ങി മരിച്ചു. പെരുമ്പുഴ സ്വദേശി മിനി(40) ആണ് മരിച്ചത്. ഇല്ലം പള്ളൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജലജ ഗോപന്റെ വീട്ടിലെ കിണറിലാണ് മിനിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.
മരിച്ച മിനിയും ജലജ ഗോപനും അടുത്ത ബന്ധുക്കളായിരുന്നു. ജലജ ഗോപന്റെ ഭര്‍ത്താവ് കോണ്‍ട്രാക്റ്ററാണ്. ഇയാളാണ് മിനിയുടെ വീട് നിര്‍മാണത്തിന്റെ കരാര്‍ ഏറ്റെടുത്തത്. പക്ഷേ, മൂന്ന് വര്‍ഷമായിട്ടും നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നില്ല. ഒമ്പത് ലക്ഷത്തോളം രൂപയ്ക്കാണ് കരാര്‍ നല്‍കിയിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.
ഇതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടായതായും മിനിക്ക് മര്‍ദ്ദനമേറ്റതായും മിനിയുടെ അമ്മ ആരോപിച്ചു. അതിന്റെ മാനസിക വിഷമത്തിലായിരുന്നു മിനി. ഇതായിരിക്കാം ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെയാണ് ജലജ ഗോപന്റെ വീട്ടിലെ കിണറില്‍ ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
സ്വന്തം ലേഖകൻ
ലണ്ടൻ : ധനകാര്യമേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ബ്ലോക്ക് ചെയിനും , ക്രിപ്‌റ്റോ കറൻസിക്കും , സ്മാർട്ട് കോൺട്രാക്ടുകൾക്കും കഴിയുമെന്ന് അലക്സാണ്ടർ ലെബെദേവ്. റഷ്യൻ പ്രസിദ്ധീകരണമായ നോവയ ഗസറ്റിനൊപ്പം യുകെ പത്രങ്ങളായ ഈവനിംഗ് സ്റ്റാൻഡേർഡ് , ദി ഇൻഡിപെൻഡന്റ് എന്നിവയുടെ ഉടമയാണ് അലക്സാണ്ടർ. വികേന്ദ്രീകൃത ധനകാര്യത്തിൽ പ്രവർത്തിക്കുന്ന “ബാങ്ക് 2.0” ആരംഭിക്കാൻ ആഗ്രഹിക്കുന്നതായി മുൻ ബാങ്കർ കൂടിയായ അലക് സാണ്ടർ വെളിപ്പെടുത്തി. ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യകളും സ്മാർട്ട് കോൺട്രാക്ടുകളും സാമ്പത്തിക മേഖലയിൽ ഉടലെടുക്കുന്ന അനാവശ്യ ജോലികൾക്ക് തടയിടുമെന്ന് ഒക്ടോബർ 13 ന് ദി ഇൻഡിപെൻഡന്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡെഫീ ( ഡിസെൻട്രലൈസ്ഡ് ഫൈനാൻസ് ) പ്ലാറ്റ്ഫോമുകളുടെ സ്ഫോടനാത്മക വളർച്ചയെക്കുറിച്ചും അദ്ദേഹം പറയുകയുണ്ടായി. “ഈ ഇൻഫ്രാസ്ട്രക്ചറിൽ ഉൾപ്പെടുത്തിയിരിക്കുന്ന സാങ്കേതികവിദ്യകൾ ആഗോള സാമ്പത്തിക വ്യവസ്ഥയുടെ പുനർനിർമ്മാണത്തിന് ധാരാളം അവസരങ്ങൾ തുറക്കുന്നു.” അലക് സാണ്ടർ കൂട്ടിച്ചേർത്തു. ഒരു മധ്യസ്ഥനെ കൂടാതെ തന്നെ സാമ്പത്തിക സേവനങ്ങൾ നടത്തിയെടുക്കാൻ സ്മാർട്ട് കോൺട്രാക്ടുകൾ ഉപഭോക്താക്കളെ സഹായിക്കുന്നു. ഇൻഡിപെൻഡന്റ് ഡിസെൻട്രലൈസ്ഡ് ഫിനാൻഷ്യൽ ഇക്കോസിസ്റ്റം സ്ഥാപിക്കാൻ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കറൻസി എക്സ്ചേഞ്ച്, നിക്ഷേപം, വായ്പ, സെറ്റിൽമെന്റ്, ക്യാഷ് സേവനങ്ങൾ, അന്തർദേശീയ കൈമാറ്റങ്ങൾ എന്നിവയുൾപ്പെടെ പരമ്പരാഗത ബാങ്കുകളുടെ മുഴുവൻ സേവനങ്ങളും ഈ പ്ലാറ്റ്ഫോമിലൂടെ സാധ്യമാകും.
ആഗോള സാമ്പത്തിക വ്യവസ്ഥ ലോക സമ്പദ്‌വ്യവസ്ഥയെ ദുരന്തത്തിലേക്ക് നയിക്കുന്നുവെന്ന് അലക്സാണ്ടർ അഭിപ്രായപ്പെട്ടു. അതിനാൽ തന്നെയാണ് ക്രിപ്‌റ്റോകറൻസിയുടെ സാധ്യതകളിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നത്. ലെബെദേവ് 25 വർഷം ബാങ്കിംഗിനായി നീക്കിവച്ചു. റഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ നാഷണൽ റിസർവ് ബാങ്ക് 1995 ൽ വാങ്ങി. 1990 കൾക്കുശേഷം ആയിരക്കണക്കിന് റഷ്യൻ ബാങ്കുകൾ തങ്ങളുടെ ഉപഭോക്താക്കളുടെ 100 മില്യൺ ഡോളറിലധികം പണം ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ലെബെദേവ് അറിയിച്ചു. സാമ്പത്തിക സ്രോതസുകളിലേക്കുള്ള പ്രവേശനം കുറച്ചതിനാൽ കോടിക്കണക്കിന് ആളുകൾ ബാങ്കിംഗ് സേവനങ്ങളിൽ നിന്ന് പൂർണ്ണമായും വിച്ഛേദിക്കപ്പെടുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയിൽ ഒരു യഥാർത്ഥ വിപ്ലവത്തിന്റെ വക്കിലാണ് താൻ നിലകൊള്ളുന്നതെന്നും ലെബെദേവ് വ്യക്തമാക്കി.
എന്താണ് ബ്ലോക്ക് ചെയിൻ ? , ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) , എതീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം ?, വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം ? , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
മക്കളെ റോഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി അറസ്റ്റിൽ. വെട്ടിപ്പുറം സ്വദേശി ബീനയാണ് പൊലീസിന്റെ പിടിയിലായത്. ഡിസംബർ പതിനാലിനാണ് ബീന കാമുകനൊപ്പം പോയത്.
ഒൻപതും പതിമൂന്നും വയസുള്ള മക്കളെയും കൂട്ടി മലയാലപ്പുഴയിലെ ബന്ധു വീട്ടിലേക്ക് എത്തുന്നതിനിടെയാണ് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നുകളഞ്ഞത്
ബന്ധു വീടിനടുത്തുള്ള റോഡിൽ മക്കളെ ഉപേക്ഷിച്ച് അവിടെ കാത്തു നിന്ന കാമുകൻ രതീഷിന് ഒപ്പം പോകുകയായിരുന്നു. ബംഗളൂരു ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ പോയ ശേഷം കടമ്മനിട്ടയിലെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുമ്പോഴാണ് ഇരുവരും പൊലീസിന്റെ പിടിയിലായത്.
പ്രതികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം കേസെടുത്തു. പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു. രണ്ട് തവണ വിവാഹം കഴിച്ചയാളാണ് രതീഷ്. കൂടാതെ നിരവധി കേസുകളിൽ പ്രതിയുമാണ് ഇയാൾ.
ത്രേസ്യാപുരം സ്വദേശിനിയായ 51കാരി ശാഖാകുമാരിയുടേത് കൊലപാതം. ഭര്‍ത്താവായ 26കാരന്‍ അരുണിനെ കൊലപാതക കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം സ്വദേശിയാണ് അരുണ്‍. വലിയ ഭൂസ്വത്തുള്ള കുടുംബത്തിലെ അംഗമായിരുന്നു ശാഖാകുമാരി. ഇവരെ രണ്ട് മാസം മുന്‍പാണ് അരുണ്‍ വിവാഹം ചെയ്തത്.
ഏറെക്കാലത്തെ പരിചയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ വിവാഹത്തില്‍ അരുണിന്റെ ബന്ധുക്കള്‍ ആരും തന്നെ പങ്കെടുത്തിരുന്നില്ലെന്നും വിവാഹബന്ധം രഹസ്യമായി സൂക്ഷിക്കാന്‍ അരുണ്‍ ശ്രമിച്ചിരുന്നതായും നാട്ടുകാരും വെളിപ്പെടുത്തി. അതേസമയം, ശാഖാകുമാരിയെ പലതവണ കൊലപ്പെടുത്താന്‍ അരുണിന്റെ ഭാഗത്തുനിന്നു ശ്രമം ഉണ്ടായതായി ശാഖാകുമാരിയുടെ വീട്ടിലെ ഹോം നഴ്‌സായ രേഷ്മയും വെളിപ്പെടുത്തി.
വിവാഹ ഫോട്ടോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതാണ് അരുണിനെ പ്രകോപിപ്പിച്ചതെന്നാണ് രേഷ്മയുടെ വെളിപ്പെടുത്തല്‍. അതേസമയം, കൂട്ടുകാരില്‍ നിന്നടക്കം അരുണിനു അപമാനമേല്‍ക്കുന്ന സ്ഥിതി വിശേഷമുണ്ടായെന്നും വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനിടെ നിരവധി തവണ ഇവര്‍ വഴക്കിട്ടതായും രേഷ്മ കൂട്ടിച്ചേര്‍ത്തു.
വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അരുണ്‍ തയാറാകാതിരുന്നത് ശാഖകുമാരിയെ അലോസരപ്പെടുത്തിയിരുന്നു. ഈ ആവശ്യം നിരവധി തവണ ശാഖാകുമാരി ഉന്നയിച്ചുവെങ്കിലും അരുണ്‍ വഴങ്ങിയില്ലെന്നും രേഷ്മ കൂട്ടിച്ചേര്‍ത്തു. ഇതിനെല്ലാം പുറമെ, വിവാഹമോചനത്തിന് അരുണ്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ശാഖാകുമാരി തയാറായിരുന്നില്ല. വൈദ്യുതമീറ്ററില്‍ നിന്ന് ശാഖയുടെ കിടപ്പുമുറിയിലേക്കാണ് കണക്ഷന്‍ എടുത്തിരുന്നത്. ബോധപൂര്‍വം ശാഖയെ പലതവണ ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ അരുണ്‍ ശ്രമിച്ചിരുന്നതായി രേഷ്മ പറയുന്നു.
വിവാഹമോചനത്തിനു വഴങ്ങാതെ വന്നപ്പോഴാണ് ശാഖാകുമാരിയെ കൊല്ലാന്‍ അരുണ്‍ തീരുമാനിച്ചതെന്നുമാണ് ലഭിക്കുന്ന വിവരം. പ്രായവ്യത്യാസം അരുണിന് അപമാനമായി തോന്നിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ക്രിസ്മസ് വിളക്കുകള്‍ തൂക്കാന്‍ കണക്ഷന്‍ എടുത്തിരുന്ന വയറില്‍നിന്ന് ഷോക്കേറ്റാണ് ശാഖാകുമാരിയുടെ മരണം. ശാഖയുടെ മൃതദേഹത്തിലും വീടിന്റെ തറയിലും ചോരപ്പാടുകള്‍ കണ്ടതാണ് കേസിലെ കൊലപാതകം തെളിയാന്‍ ഇടയാക്കിയത്.
ഷോക്കേറ്റ് വീണെന്നാണ് അരുണ്‍ അയല്‍വാസികളോട് പറഞ്ഞത്. എന്നാല്‍ മൂക്ക് ചതഞ്ഞ നിലയിലായിരുന്നു. മൃതദേഹത്തിലും തറയിലും ചോരപ്പാടുകള്‍ കണ്ടിരുന്നു. പരേതനായ അധ്യാപകന്റെ മകളാണ് ശാഖാകുമാരി. കിടപ്പുരോഗിയായ അമ്മയാണ് ഒപ്പമുണ്ടായിരുന്നത്.
കൊല്ലത്തെ ഉത്രാവധക്കേസിനും സമാനമാണ് ശാഖാകുമാരിയുടെ കൊലപാതകത്തിലും പ്രതി അരുണിന്റെ വഴികള്‍ എന്നതാണ് ലഭിക്കുന്ന വിവരം. ഉത്രയെ പലതവണ പാമ്പ് കടിയേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടും ഫലം കാണാതെ വന്നപ്പോള്‍ വീണ്ടും നടത്തിയ പരിശ്രമത്തിലാണ് ഉത്രയെ പാമ്പ് കടിയേല്‍പ്പിച്ച് ഭര്‍ത്താവ് സൂരജ് കൊലപ്പെടുത്തിയത്. അരുണും മുന്‍പ് പല തവണ ഷോക്കടിപ്പിച്ച് ശാഖാകുമാരിയെ കൊലപ്പെടുത്താന്‍ ശ്രമം നടത്തി. ഒടുവില്‍ അവസാനത്തെ ശ്രമത്തില്‍ ശാഖയെ ഷോക്കടിപ്പിച്ച് തന്നെ കൊലപ്പെടുത്തുകയായിരുന്നു.