ഇന്ന് സംസ്ഥാനത്ത് 127 പേർക്കു കൂടി കൊവിഡ്19 രോഗം സ്ഥിരീകരിച്ചു. 57 പേർ രോഗമുക്തി നേടി. തിരുവനന്തപുരത്ത് നടന്ന കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് രോഗം ബാധിച്ചവരിൽ 87 പേർ വിദേശത്തുനിന്നു വന്നവരാണ്. 36 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവരാണ്. സമ്പർക്കം വഴി മൂന്നുപേർക്കും ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്കും രോഗം ബാധിച്ചിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നവരിൽ രോഗം സ്ഥിരീകരിച്ചത്: മഹാരാഷ്ട്ര-15, ഡൽഹി-9, തമിഴ്‌നാട്-5, ഉത്തർപ്രദേശ്-2, കർണാടക-2, രാജസ്ഥാൻ-1, മധ്യപ്രദേശ്-1,ഗുജറാത്ത്-1 എന്നിങ്ങനെയാണ്.
ആശുപത്രിയിൽ കോവിഡ് വാർഡിൽ ചികിത്സയിലായിരുന്ന ആൾക്ക് ദാരുണാന്ത്യം .. മുറിയില്‍ ചൂട് ഉയര്‍ന്നപ്പോള്‍ വീട്ടുകാര്‍ കൂളര്‍ കണക്ട് ചെയ്യാന്‍ ഊരിയത് വെന്റിലേറ്ററിന്റെ പ്ലഗ്! രാജസ്ഥാനിലെ കോട്ട ജില്ലയിലാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്
കോവിഡ് രോഗിയെ കാണാന്‍ എത്തിയ കുടുംബാംഗങ്ങള്‍ കൂളര്‍ കണക്ട് ചെയ്യാനായി വെന്റിലേറ്റര്‍ പ്ലഗില്‍ നിന്നു മാറ്റുകയായിരുന്നുവെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.
കൂളര്‍ വീട്ടുകാർ ഇവര്‍ പുറത്തുനിന്നു കൊണ്ടുവന്നതാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. കുറച്ചു നേരം ബാറ്ററിയില്‍ പ്രവര്‍ത്തിച്ച വെന്റിലേറ്റര്‍ പിന്നെ ഓഫ് ആയി. ഇത് റൂമിലുണ്ടായിരുന്ന രോഗിയുടെ ബന്ധുക്കൾക്ക് മനസ്സിലായില്ല. ഇതോടെ രോഗിയുടെ നില ഗുരുതരമാവുകയായിരുന്നു.
ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ എത്തിയെങ്കിലും രോഗി മരണമടയുകയായിരുന്നു. രോഗി മരിച്ചതിനെത്തുടര്‍ന്നു ബഹളം വച്ച ബന്ധുക്കള്‍ റസിഡന്റ് ഡോക്ടറെ ആക്രമിച്ചതായും ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.
കോവിഡ് രോഗി മരിക്കാനിടയായതിനെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചതായി മെഡിക്കല്‍ സൂപ്രണ്ട് നവീന്‍ സക്സേന അറിയിച്ചു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോഗിക്കാനുള്ള തീരുമാനം. ഡെപ്യൂട്ടി സൂപ്രണ്ട്, നഴ്സിങ് സൂപ്രണ്ട്, സിഎംഒ എന്നിവര്‍ അടങ്ങുന്ന സമിതി ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കും.
ഗല്‍വാന്‍ നദിക്ക് കുറുകെയുളള പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഇന്ത്യൻ സൈന്യം. ചൈനയുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് പാലം പണി അതിവേഗം പൂര്‍ത്തിയാക്കിയത്. തിങ്കളാഴ്ചത്തെ സംഘര്‍ഷത്തിനുശേഷവും നിര്‍മാണം തടയാന്‍ ചൈനയ്ക്കായില്ല എന്നതും സൈന്യത്തിന്റെ കരുത്ത് വ്യക്തമാക്കുന്നതാണ്. 60 മീറ്റർ നീളമുള്ള പാലമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. ദാര്‍ബുക്ക് മുതല്‍ ദുലാത് ബെഗ് ഓള്‍ഡിലേക്കുള്ള 225 കിലോമീറ്റര്‍ പാതയില്‍ സൈനിക വിന്യസം ശക്തമാക്കാന്‍ ഇതിലൂടെ സാധിക്കും.
അതേസമയം ചൈനയുടെ ധാര്‍ഷ്ട്യത്തിനും അതിര്‍ത്തിയിലെ സൈനിക സന്നാഹങ്ങള്‍ക്കുമെതിരെ കൃത്യമായ സന്ദേശം നല്‍കാന്‍ നിയന്ത്രിത സൈനിക നടപടിയെക്കുറിച്ച് ഇന്ത്യ ആലോചിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രതിരോധ വിദഗ്ധര്‍. എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമതീരുമാനമെടുക്കേണ്ടത് രാഷ്ട്രീയപരമായാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സൈനികശക്തിയില്‍ ചൈന മുന്നിലാണെന്നതു യാഥാര്‍ഥ്യമാണെങ്കിലും തുടരുന്ന പ്രകോപനങ്ങള്‍ ഭാവിയില്‍ സഹിക്കാവുന്നതിന് അപ്പുറത്തേക്കു വളരുമെന്നാണു പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍.
ഇന്ത്യ തങ്ങളുടേതെന്നു കരുതുന്ന ഭൂപ്രദേശങ്ങളില്‍ കടന്നുകയറിയ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികരെ സൈനിക നടപടിയിലൂടെത്തന്നെ ഒഴിപ്പിക്കണം. 1999 ല്‍ കാര്‍ഗിലില്‍ കടന്നു കയറിയ പാക്കിസ്ഥാന്‍ സൈനികര്‍ക്കു നേരേ നടത്തിയ ആക്രമണത്തിനു സമാനമായ ആക്രമണത്തെക്കുറിച്ചാണ് ഭരണാധികാരികള്‍ ആലോചിക്കേണ്ടത്. ചൈന സൈനിക ശക്തിയില്‍ മുന്നിലാണെങ്കിലും ഇന്ത്യന്‍ സൈന്യത്തെ ഒട്ടും കുറച്ചുകാണേണ്ട കാര്യമില്ലെന്നും ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.സി വേണുഗോപാല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനില്‍നിന്നാണ് അദ്ദേഹം മത്സരിച്ചത്.
മറ്റ് സ്ഥാനാര്‍ത്ഥികളുടെ ഫലം പുറത്തുവന്നിട്ടില്ല.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് നേരത്തെ പറഞ്ഞിരുന്നു. തങ്ങളുടെ എം.എല്‍.എമാര്‍ ഒറ്റക്കെട്ടാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
‘ഞങ്ങളുടെ എം.എല്‍.എമാരും ഞങ്ങളെ പിന്തുണയ്ക്കുന്ന മറ്റ് എ.എല്‍.എമാരും സ്വതന്ത്രരും എല്ലാം ഒറ്റക്കെട്ടാണ്. ഭൂരിപക്ഷത്തിന് ആവശ്യമുള്ളതിലും പേരുടെ പിന്തുണ ഞങ്ങള്‍ക്കുണ്ട്. നീരജ് ദംഗിയും കെ.സി വേണുഗോപാലും ജയിച്ചിരിക്കും’, സച്ചിന്‍ പൈലറ്റ് പറഞ്ഞു.
നേരത്തെ രാജസ്ഥാനില്‍ എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ബി.ജെ.പി ശ്രമം നടത്തുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട് രംഗത്തെത്തിയിരുന്നു. ഗുജറാത്തിലെയും രാജസ്ഥാനിലെയും കച്ചവടം ഉറപ്പിക്കാന്‍ വേണ്ടി ബി.ജെ.പി മനപ്പൂര്‍വ്വം രാജ്യസഭാ തെരഞ്ഞെടുപ്പ് വൈകിപ്പിച്ചതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനിൽ നിന്നാണ് കെ.സി.വേണുഗോപാൽ തിരഞ്ഞെടുക്കപ്പെട്ടത്.
10 സംസ്ഥാനങ്ങളിലെ 24 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് വെള്ളിയാഴ്ച നടന്നത്. ഇതിൽ കർണാടകയിലെ 4 സീറ്റുകളിലേക്ക് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 18 സീറ്റുകളിലേക്ക് മാർച്ച് 24നു നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് ലോക്ഡൗൺ കാരണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ആന്ധ്രപ്രദേശ്-4, ഗുജറാത്ത്4, ഝാർഖണ്ഡ്-2, രാജസ്ഥാൻ-3, മധ്യപ്രദേശ്-3, മണിപ്പൂർ-1, മേഘാലയ-1, മിസോറാം-1 തുടങ്ങി ട്ട് സംസ്ഥാനങ്ങളിലെ 19 രാജ്യസഭ സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്.
ഭോപാല്‍: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ ദിഗ് വിജയ സിങിനും ബി.ജെ.പിയുടെ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ജയം. ബി.ജെ.പിക്ക് രണ്ടും കോണ്‍ഗ്രസിന് ഒന്നും സീറ്റുകളാണ് ലഭിച്ചത്.
മാര്‍ച്ചില്‍ കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ചാണ് ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍
ചേര്‍ന്നത്. ഇതിന് പ്രത്യുപകാരമായിട്ടായിരുന്നു ബി.ജെ.പി സിന്ധ്യയ്ക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്. ബി.ജെ.പിയുടെ സുമര്‍ സിങ് സോളങ്കിയാണ് ജയിച്ച രണ്ടാമത്തെ വ്യക്തി.
അട്ടിമറിക്ക് ശേഷം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണ് ഇത്.
ദളിത് നേതാവ് ഫൂല്‍ സിങ് ഭരൈ ആയിരുന്നു കോണ്‍ഗ്രസിന്റെ രണ്ടാം സ്ഥാനാര്‍ത്ഥി. ഇദ്ദേഹത്തിന് വിജയിക്കാന്‍ കഴിഞ്ഞില്ല.
230 അംഗങ്ങളുള്ള നിയമസഭയില്‍ 107 എം.എല്‍.എമാരാണ് ബി.ജെ.പിക്കുള്ളത്. ബി.എസ്.പിയുടെ രണ്ട് പേരും എസ്.പിയുടെ ഒരാളും രണ്ട് സ്വതന്ത്രരും ബി.ജെ.പിയെ പിന്തുണയ്ക്കുന്നുണ്ട്.
കോണ്‍ഗ്രസിന് 92 എം.എല്‍.എമാരാണ് ഉള്ളത്. കോണ്‍ഗ്രസില്‍നിന്നുള്ള 24 എം.എല്‍.എമാര്‍ രാജി വെച്ചതിന്റെ പശ്ചാത്തലത്തില്‍ 206 അംഗബലമാണ് നിയമസഭയ്ക്ക് നിലവിലുള്ളത്.
54 എം.എല്‍.എമാരോട് ദിഗ് വിജയ സിങിന് വോട്ടു ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. 54 വോട്ടുകളാണ് രാജ്യസഭാ പ്രവേശനത്തിന് ആവശ്യമായിരുന്നത്.
അതേസമയം, ദിഗ് വിജയ സിങിന്റെ രാജ്യസഭാ പ്രവേശം തങ്ങള്‍ക്ക് സഹായകരമാണെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നത്. ഇപ്പോള്‍ അദ്ദേഹത്തെ രാജ്യസഭയിലേക്കയച്ചാല്‍ 24 സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ദിഗ് വിജയ സിങെന്ന പ്രതിയോഗിയെ നേരിടേണ്ടി വരില്ല എന്നതാണ് അതിന്റെ കാരണം.
ചൈനയ്ക്കെതിരെ ശക്മായ തീരുമാനങ്ങളുമായി മുന്നോട്ടുപോവുകയാണ് ഇന്ത്യ. യുദ്ധവിമാനങ്ങൾ യഥാർഥ നിയന്ത്രണരേഖയ്ക്കു സമീപം വിന്യസിച്ചു ഇന്ത്യൻ വ്യേമസേന സജീവമായി കഴിഞ്ഞു. സുഖോയ്–30 എംകെഐ, മിറാഷ് 2000, ജാഗ്വർ യുദ്ധവിമാനം തുടങ്ങി ഇന്ത്യയുടെ മുന്തിയ യുദ്ധവിമാനങ്ങൾ ഇവിടേക്കു മാറ്റിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കരസേനയ്ക്ക് പിന്തുണയുമായി അപ്പാഷെ അറ്റാക്ക് ഹെലികോപ്റ്ററുകളുമുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ സൈനികരെ എത്തിക്കാന്‍ ചിനൂക്ക് ഹെലികോപ്റ്ററുകളും എത്തിയിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ നിർദേശം ലഭിച്ചാല്‍പോലും ആക്രമണം നടത്തുന്നതിനു വേണ്ടിയാണിത്. ലഡാക്ക് മേഖലയിൽ കരസേനയെ പിന്തുണയ്ക്കുന്നതിനായി അമേരിക്കൻ അപ്പാഷെ അറ്റാക്ക് ഹെലിക്കോപ്റ്ററുകൾ വിന്യസിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ സൈനികരെ ഇവിടേക്ക് എത്തിക്കുന്നതിനായി ലേ വ്യോമതാവളത്തിലും അതോടു ചേർന്നും ചിനൂക്ക് ഹെലിക്കോപ്റ്ററുകള്‍ വിന്യസിച്ചിട്ടുണ്ട്.
വ്യോമസേന മേധാവി ആർ.കെ.എസ്. ബധുരിയ രണ്ടുദിവസത്തെ അടിയന്തര സന്ദർശനത്തിനായി ലഡാക്കിലെത്തിയിരുന്നു. ലേ, ശ്രീനഗർ വ്യോമ താവളങ്ങൾ അദ്ദേഹം സന്ദർശിക്കും. കിഴക്കൻ ലഡാക്ക് മേഖലയിൽ എന്തെങ്കിലും സൈനിക നീക്കങ്ങൾ നടത്തണമെങ്കിൽ ഈ വ്യോമതാവളങ്ങൾ കേന്ദ്രീകരിച്ചാണ് അവ നടപ്പാക്കുക.
20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെ ചൈനയ്ക്കെതിരായി സൈനിക നടപടിയുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണു ബധുരിയയുടെ സന്ദർശനം. പെട്ടെന്നൊരു സൈനിക നടപടി ആവശ്യമായാൽ അതിനുള്ള സൗകര്യങ്ങൾ വിലയിരുത്തുന്നതിനാണു വ്യോമസേനാ മേധാവി കിഴക്കൻ ലഡാക്കിലേക്കു സന്ദർശനം നടത്തിയതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. പ്രകോപനം തുടരുന്നതിനിടെ അതിർത്തിയിൽ ചൈന 10,000ത്തിലധികം സൈനികരെയാണു വിന്യസിച്ചിരിക്കുന്നതെന്നും അവർ വ്യക്തമാക്കി.
ഈമാസം 17നു ലേ സന്ദർശിച്ച വ്യോമസേന മേധാവി അതിനടുത്ത ദിവസം ശ്രീനഗർ സൈനിക താവളവും സന്ദർശിച്ചിരുന്നു. കിഴക്കൻ ലഡാക്കിനോട് ഏറ്റവും ചേർന്നു കിടക്കുന്ന ഇവിടമാണ് ചൈനയ്ക്കു മുകളിൽ ആക്രമണം നടത്താൻ അനുയോജ്യം. അതേസമയം, വ്യോമസേന മേധാവിയുടെ സന്ദർശനത്തെക്കുറിച്ച് പ്രതികരിക്കാൻ സേനാ വക്താവ് തയാറായില്ല.
മുളകുപാടം ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ സുരേഷ് ഗോപി പ്രധാനവേഷത്തിലെത്തും. സുരേഷ് ഗോപിയുടെ കരിയറിലെ 250ാം ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് ടോമിച്ചൻ ഫേസ്ബുക്കിൽ കുറിച്ചു. പ്രേക്ഷകർക്ക് ഗംഭീര വിരുന്നൊരുക്കുന്ന മാസ്സ് ആക്ഷൻ ചിത്രമായിരിക്കും വരുന്നതെന്ന് നിർമ്മാതാവ് പറയുന്നു.
കടുവാക്കുന്നേല്‍ കുരുവാച്ചന്‍ എന്ന കഥാപാത്രമായാണ് സുരേഷ്
ഗോപി ചിത്രത്തിലെത്തുക. ജോഷിയുടെ സംവിധാനത്തില്‍ 1997 ല്‍ ഇറങ്ങിയ ‘ലേല’ത്തിലെ പുലിക്കോട്ടില്‍ ചാക്കോച്ചിക്ക് ശേഷം സുരേഷ് ഗോപി കോട്ടയംകാരനായി എത്തുന്ന ചിത്രം കൂടി ആയിരിക്കും ഇതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
നവാഗതനായ മാത്യൂസ് തോമസ് ആണ് സംവിധായകൻ. ജോണി ആന്റണി, രഞ്ജിത്ത് ശങ്കര്‍, അമല്‍ നീരദ്, ഖാലിദ് റഹ്മാന്‍ തുടങ്ങിയവരോടൊപ്പം സഹ സംവിധായികനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രത്തിൽ സുരേഷ്
ഗോപിയെ കൂടാതെ മലയാളത്തിലെ മുൻനിര താരങ്ങളും ഒന്നിക്കും. ചിത്രത്തിന്റെ പേരോ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങളോ വെളുപ്പെടുത്തിയിട്ടില്ല.
ശ്രീനഗർ∙ ജമ്മു കശ്മീരിലെ ഷോപ്പിയാനിലും പാംപോറിലുമായി നടന്ന രണ്ട് സൈനികാക്രമണത്തിൽ എട്ട് ഭീകരർ കൊല്ലപ്പെട്ടു. പാംപോറിൽ പള്ളിയിൽ ഒളിച്ചിരുന്ന രണ്ടു ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. പള്ളിയുടെ പവിത്രത കണക്കിലെടുത്ത് തോക്കോ ഐഇഡിയോ ഉപയോഗിക്കാതെയായിരുന്നു ആക്രമണമെന്നും കണ്ണീർ വാതക ഷെല്ലുകൾ മാത്രമാണുപയോഗിച്ചതെന്നും പൊലീസ് അറിയിച്ചു. പള്ളിക്കു പുറത്ത് വെടിവയ്പ്പിലൂടെയും ഒരു ഭീകരനെ വധിച്ചിരുന്നു.
ആക്രമണം നടത്തുമ്പോൾ പള്ളിയുടെ എല്ലാ പവിത്രതയും കണക്കിലെടുത്തിരുന്നുവെന്ന് ജമ്മു കശ്മീർ പൊലീസ് ചാഫ് ദിൽബാഗ് സിങ് പറഞ്ഞു. പ്രദേശവാസികളും പള്ളിക്കമ്മിറ്റി അംഗങ്ങളും ഇക്കാര്യത്തിൽ ജില്ലാ പൊലീസ് മേധാവി താഹിറിനോടു സന്തോഷം പ്രകടിപ്പിക്കുകയും നന്ദി പറയുകയും ചെയ്തു. ഓപ്പറേഷനു നേതൃത്വം നൽകിയ സൈന്യത്തിനും സിആർപിഎഫ് ഉദ്യോഗസ്ഥർക്കും അവർ അഭിനന്ദനം അറിയിച്ചു. – ദിൽബാഗ് സിങ് പറഞ്ഞു.
സാധാരണയായി എല്ലാ ആക്രമണങ്ങളിലും സുരക്ഷാസേന ഐഇഡികൾ ഉപയോഗിക്കുകയും വെടിവയ്പ്പു നടത്തുകയുമാണ് ചെയ്യാറുള്ളത്. കണ്ണീർ വാതകം മാത്രമുപയോഗിച്ചു നടത്തുന്ന ആക്രമണം അപൂർവങ്ങളിൽ അപൂർവമാണ്. ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെയാണ് സുരക്ഷാസേന ഇവിടെ തിരച്ചിലാരംഭിക്കുന്നത്. അഞ്ചു ഭീകരർ ഷോപ്പിയാനിലും മൂന്നു പേർ പാംപോറിലും കൊല്ലപ്പെട്ടു.
ഷോപ്പിയാനിലെ മുനാദ് മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് അഞ്ചു ഭീകരരെ വധിച്ചത്. ഇവരുടെ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പിടിച്ചെടുത്ത ആയുധങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അറിവായിട്ടില്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 24ൽ അധികം ഭീകരരാണ് ജമ്മു കശ്മീരിൽ കൊല്ലപ്പെട്ടത്.
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിന്റെ കോലം കത്തിക്കുന്നതിന് പകരം ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉന്നിന്റെ കോലം കത്തിച്ച് ബിജെപി പ്രതിഷേധം. പ്രതിഷേധത്തിന് നേതൃത്വം നൽകിയ നേതാവ് ചൈനയുടെ പ്രധാനമന്ത്രി കിം ജോങ് ഉൻ ആണെന്ന് പറയുന്നതും കാണാം. ബംഗാളിലെ ബിജെപി പ്രവർത്തകർക്ക് പറ്റിയ ഈ വൻ അബദ്ധം ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. വിഡിയോ കാണാം.
അതിർത്തിയിൽ അഴിച്ചുവിട്ട ഏറ്റുമുട്ടലിനു പിന്നാലെ ഇന്ത്യയ്‌ക്കെതിരെ സൈബർ ആക്രമണവുമായി ചൈന. ഇന്ത്യയുടെ വിവരദായക വെബ്സൈറ്റുകളിലും സാമ്പത്തിക സേവനങ്ങളുമായി ബന്ധപ്പെട്ട സംവിധാനങ്ങളിലും ഡിഡിഒഎസ് (ഡിസ്ട്രിബ്യൂട്ടട് ഡിനയൽ ഓഫ് സർവീസ്) ആക്രമണം ചൈന അഴിച്ചുവിട്ടതായാണ് ഇന്റലിജൻസ് റിപ്പോർട്ട്.
കൃത്രിമമായി സൃഷ്ടിച്ച ട്രാഫിക് ഉപയോഗിച്ച് ഇന്റർനെറ്റുമായി കണക്ടു ചെയ്തിരിക്കുന്ന ഒരു സിസ്റ്റത്തിൽ അല്ലെങ്കിൽ ഒരു നെറ്റ്‌വർക്കിൽ തള്ളിക്കയറ്റം സൃഷ്ടിച്ച് വൈബ്സൈറ്റുകൾ തകർക്കുന്ന ഒരുതരം സൈബർ ആക്രമണമാണ് ഡിഡിഒഎസ് അറ്റാക്ക്. ഇന്ത്യയുടെ സർക്കാർ വെബ്സൈറ്റുകൾ, എടിഎം ഉൾപ്പെടുന്ന ബാങ്ക് സർവീസുകൾ എന്നിവയാണ് ചൈന ലക്ഷ്യം വയ്ക്കുന്നതെന്നാണ് വിവരം.
बंगाल में बीजेपी कार्यकर्ताओं ने चीनी राष्ट्रपति जिनपिंग की जगह, उत्तर कोरिया नेता किम जोंग का पुतला फूंक दिया । #BoycottChina #viralvideo pic.twitter.com/rsEfy9Txj3
— News24 (@news24tvchannel) June 18, 2020