ലോകം മുഴുവന്‍ ഉഴുതുമറിച്ചാണ് കൊറോണയുടെ സംഹാര താണ്ഡവം നടമാടുന്നത്. ലോകത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ള ആദ്യ 20 രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്.മഹാരാഷ്ട്രയും തമിഴ്നാടും തെലങ്കാനയുമുള്‍പ്പെടെയുള്ള ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അതിഗുരുതര സ്ഥിതിയാണ് നിലനില്‍ക്കുന്നത്.എന്നാല്‍ കോവിഡ് ഇതുവരെ നാശം വിതയ്്ക്കാത്ത ചില സംസ്ഥാനങ്ങളും ഇന്ത്യയിലുണ്ട്.
പ്രധാനമായും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ് കോവിഡിനെതിരേ ചെറുത്തുനില്ക്കുന്നത്. നാഗാലാന്‍ഡില്‍ ഇതുവരെ ഒരു കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആരും മരണപ്പെട്ടിട്ടില്ല.മുപ്പതു ലക്ഷത്തില്‍ താഴെ ജനസംഖ്യ ഉള്ള നാഗാലാന്‍ഡ് നിരവധി സഞ്ചാരികള്‍ എത്തുന്ന ഒരു സംസ്ഥാനം കൂടി ആണ്. മറ്റൊരു വടക്കു കിഴക്കന്‍ സംസ്ഥാനമായ മിസോറാമും സുരക്ഷിതമാണ്.
സഞ്ചാരികള്‍ ധാരാളമായി വരുന്നതും,11.2 ലക്ഷം ജനസംഖ്യ മാത്രമുള്ള ഒരു സംസ്ഥാനം കൂടി ആണ് മിസോറാം.ഇത് വരേയും കേവലം ഒരാള്‍ക്കു മാത്രമാണ് കോവിഡ് റിപ്പോര്‍ട് ചെയ്തിട്ടുളളത്. മാത്രമല്ല മരണം ഒന്നും തന്നെ അവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല.
മണിപ്പൂര്‍,ത്രിപുര എന്നിവിടങ്ങളില്‍ രണ്ടു വീതം ആളുകള്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. രണ്ടു സംസ്ഥാനങ്ങളിലും ഓരോ ആളുകള്‍ രോഗ വിമുക്തരാവുകയും ചെയ്തു.അരുണാചല്‍ പ്രദേശില്‍ രോഗബാധിതനായ ഏക ആള് രോഗവിമുക്തി നേടുകയും ചെയ്തു.
ഉത്തരാഖണ്ഡിലും ചത്തീസ്ഗഢിലും ഗോവയിലും ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാദ്ര നാഗര്‍ ഹവേലി, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലഡാക്ക്, ചണ്ഡിഗഢ് എന്നിവിടങ്ങളിലും കോവിഡ് മരണങ്ങള് ഇതുവരെയില്ല.
റേഷന്‍ സാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്കി 30വയസ്സുകാരിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത റേഷന്‍ ഡീലര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഷാമ് ലി ജില്ലയിലാണ് സംഭവം. ബലാത്സംഗക്കേസുകള്‍ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് എസ് പി വിനീത് ജെയ്സവാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 25ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ യുവതിയുടെ ഭര്‍ത്താവ് പഞ്ചാബില്‍ കുടുങ്ങികിടക്കുകയാണ്. വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന യുവതി റേഷന്‍ സാധനങ്ങള്‍ വാങ്ങാനായി കടയില്‍ എത്തിയപ്പോള്‍ സാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കാമെന്ന് റേഷന്‍ ഉടമ പറയുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
സാധനങ്ങളുമായി വീട്ടിലെത്തിയ റേഷന്‍ കടയുടമ വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയും തന്നെ ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് യുവതി പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് റേഷന്‍ കടയുടമയെ അറസ്റ്റ് ചെയ്തു.
ബലാത്സംഗക്കേസുകള്‍ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് എസ് പി വിനീത് ജെയ്സവാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ തടയാനാവാതെ ആശങ്കയിലാണ് രാജ്യം. അതിനിടെ മരണസംഖ്യയും കുതിച്ചുയരുന്നത് രാജ്യത്തെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 28 കൊറോണ മരണവും 826 പുതിയ കേസുകളും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മാത്രം 8 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ഡല്‍ഹിയില്‍ 6 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 448 പേരാണ് രോഗം ബാധിച്ച് മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 13430ഉം ആയി ഉയര്‍ന്നു.
11234 പേരാണ് കൊറോണ ചികിത്സയിലുള്ളത്. ഡല്‍ഹിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1640 ആയി. കഴിഞ്ഞദിവസം 62 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഭോപ്പാലില്‍ 120ഉം ഗുജറാത്തില്‍ 58ഉം പേര്‍ക്ക് പുതിയതായി രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 929 ആയി.
302956 സാമ്പിളുകള്‍ ഇതുവരെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് ഐസിഎംആര്‍ അറിയിച്ചു. രാജ്യത്ത് ആകെ 370 ജില്ലകളില്‍ കൊറോണ സ്ഥിരീകരിച്ചുവെന്നും ഇതുവരെ 324 ജില്ലകളില്‍ ഒരു കൊറോണ കേസു പോലും സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രിമാരുടെ സമിതി ഇന്ന് രാവിലെ 11 മണിയ്ക്ക് യോഗം ചേരും.
ഹെലികോപ്റ്ററില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പണം വിതറുമെന്ന വ്യാജ വാര്‍ത്ത നല്കിയ ചാനലിനെതിരെ നടപടി. കന്നഡ ചാനലായ പബ്ലിക്ക് ടിവിക്കാണ് വാര്‍ത്താ വിതരണ മന്ത്രാലയം നോട്ടീസ് അയച്ചിരിക്കുന്നത്.
പട്ടണങ്ങളില്‍ ഹെലികോപ്റ്ററില്‍ നോട്ടുകെട്ടുകള്‍ വിതരണം ചെയ്യുമെന്നായിരുന്നു വാര്‍ത്ത നല്‍കിയത്. ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വാര്‍ത്ത നല്കിയ നിങ്ങളുടെ പ്രക്ഷേപണം നിരോധിക്കാതിരിക്കാന്‍ എന്തെങ്കിലും കാരണം ബോധിപ്പിക്കാനുണ്ടോയെന്നാണ് ചാനലിന് ലഭിച്ച നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം, 10 ദിവസത്തിനുള്ളില്‍ ചാനല്‍ മറുപടി നല്‍കണം.
ഏപ്രില്‍ 15നാണ് ചാനല്‍ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്ന വാര്‍ത്ത നല്‍കിയത്. അതും ലോക്ക് ഡൗണ്‍ ആയതിനാല്‍ ഗുരുതര പ്രശ്നം തന്നെ ഉണ്ടാക്കുന്ന ഒരു വാര്‍ത്തയും ആയിരുന്നു.
കന്നഡ ചാനല്‍ വാര്‍ത്ത നല്‍കിയതിന് പിന്നാലെ ഇതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. നിരവധി ആളുകളാണ് ഇത് വിശ്വസിച്ച് വീടുകള്‍ക്ക് പുറത്തിറങ്ങി പണത്തിനായി കാത്തിരുന്നത്.
പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും ഇത്തരത്തില്‍ നോട്ടുകെട്ടുകള്‍ പട്ടണങ്ങളില്‍ വിതറാന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്നും ഇന്ത്യയുടെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി) വ്യക്തമാക്കിയിരുന്നു.
നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ‘ഹെലികോപ്റ്റര്‍ മണി’യിലൂടെ കഴിയുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അഭിപ്രായപ്പെട്ടിരുന്നു. ഇതേക്കുറിച്ചാണ് ചാനല്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍ ‘ഹെലികോപ്റ്റര്‍ മണി’യില്‍ ഒരു പാളിച്ച പറ്റുകയായിരുന്നു.
രോഗികളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ നാലു മേഖലകളാക്കി തിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടും. രോഗികളുടെ എണ്ണം കുറഞ്ഞതോടെയാണ് കേന്ദ്രം നിശ്ചയിച്ച ഹോട് സ്പോട്ടുകളില്‍ നിന്നും സംസ്ഥാനം പുതിയ മേഖല സംവിധാനത്തിലേക്ക് മറാന്‍ തീരുമാനിച്ചത്. കാര്‍ഷിക, മല്‍സ്യ നിര്‍മാണ മേഖലകളില്‍ ഈ മാസം 20ന് ശേഷം അനുമതി നല്‍കും. എന്നാല്‍ സാലറ ചലഞ്ച് നടപ്പാക്കുന്നതില്‍ മന്ത്രിസഭയില്‍ അവ്യക്തത തുടരുകയാണ്
ലോക് ഡൗണിനുശേഷവും പൊതുഗതാഗതത്തിന് നിയന്ത്രണം തുടരും. ഗ്രീന്‍ സോണ്‍ മേഖലകളില്‍ മാത്രമേ പൊതുഗതാഗതം അനുവദിക്കൂ. ഗ്രീന്‍ സോണിലും ബസ് സര്‍വീസ് ജില്ലയ്ക്കുള്ളില്‍ മാത്രം. യാത്രക്കാര്‍ക്ക് മാര്‍ഗരേഖ. റെഡ്, ഓറഞ്ച് സോണുകളിലുള്ളവര്‍ മറ്റ് ജില്ലകളില്‍ കടന്നാല്‍ ക്വാറന്റീനിലാകും
രോഗവ്യാപനത്തിന്റെ തോത് അനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച ഹോട് സ്പോട്ടുകളില്‍ അവ്യക്തത വന്നതോടെയാണ് നാലു മേഖലകളാക്കി സംസ്ഥാനത്തെ തിരിക്കാനും കേന്ദ്രസര്‍ക്കാരിനോട് അനുമതി തേടാനും മന്ത്രിസഭാ തീരുമാനിച്ചത്. ഇതിനായി കേന്ദ്രക്യാബിനറ്റ് സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി കത്ത് നല്‍കും.
സ്വകാര്യവാഹനങ്ങള്‍ക്കും ഇളവില്ല. 20നുശേഷവും സ്വകാര്യവാഹനങ്ങള്‍ക്ക് നിയന്ത്രണം അതേപടി തുടരും. കാറില്‍ ഡ്രൈവറുള്‍പ്പെടെ രണ്ട് പേരും ഇരുചക്രവാഹനത്തില്‍ ഒരാളും മാത്രം. 20നുശേഷം മോട്ടോര്‍വാഹന ഓഫിസുകള്‍ തുറക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രം. സ്വകാര്യകമ്പനികള്‍ ആവശ്യപ്പട്ടാല്‍ കെ.എസ്.ആര്.ടി.സി. ബസുകള്‍ വാടകയ്ക്ക് നല്‍കും.
അതേസമയം, രോഗികളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ നാലു മേഖലകളാക്കി തിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടും. രോഗികളുടെ എണ്ണം കുറഞ്ഞതോടെയാണ് കേന്ദ്രം നിശ്ചയിച്ച ഹോട് സ്പോട്ടുകളില്‍ നിന്നും സംസ്ഥാനം പുതിയ മേഖല സംവിധാനത്തിലേക്ക് മറാന്‍ തീരുമാനിച്ചത്. കാര്‍ഷിക, മല്‍സ്യ നിര്‍മാണ മേഖലകളില്‍ ഈ മാസം 20ന് ശേഷം അനുമതി നല്‍കും. എന്നാല്‍ സാലറ ചലഞ്ച് നടപ്പാക്കുന്നതില്‍ മന്ത്രിസഭയില്‍ അവ്യക്തത തുടരു കയാണ്
രോഗവ്യാപനത്തിന്റെ തോത് അനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച ഹോട് സ്പോട്ടുകളില്‍ അവ്യക്തത വന്നതോടെയാണ് നാലു മേഖലകളാക്കി സംസ്ഥാനത്തെ തിരിക്കാനും കേന്ദ്രസര്‍ക്കാരിനോട് അനുമതി തേടാനും മന്ത്രിസഭാ തീരുമാനിച്ചത്. ഇതിനായി കേന്ദ്രക്യാബിനറ്റ് സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി കത്ത് നല്‍കും. മന്ത്രസഭാ തീരുമാനം അനുസരിച്ച് കാസർകോട് കണ്ണൂർ കോഴിക്കോട് മലപ്പുറം എന്നിവ അതി തീവ്ര മേഖലയില്‍ ഉള്‍പ്പെടും. ഇവിടെ മെയ് മൂന്ന് വരെ കർശന നിയന്ത്രണം തുടരും തീവ്രത നിലനില്‍ക്കുന്ന പത്തനംതിട്ട കൊല്ലം എറണാകുളം എന്നിവയെ പ്രത്യേക മേഖലയാക്കി .
ഈ മേഖലയില്‍ ഇളവുകൾ 24 ന് ശേഷം മാത്രമേ അനുവദീക്കൂ. അലപ്പുഴ തിരുവന്തപുരം തൃശൂർ പാലക്കാട് , വയനാട്.. എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ ഈ മാസം 20ന് ഭാഗിക ജനജീവിതം അനുവദിക്കാം. രോഗമുക്തമായി കോട്ടയം ഇടുക്കി എന്നിവയെ ഒറ്റസോണാക്കി. 20ന് ശേഷം സാധാരണ ജന ജീവിതം അനുവദിക്കാമെന്നുമാണ് മന്ത്രിസഭയുടെ തീരുമാനം..കള്ള് ചെത്തിന് തെങ്ങുകള്‍ ഒരുക്കുന്നതിന് മന്ത്രിസഭ അനുമതി നല്കി. ലോക് ഡൗണ്‍ കാലത്ത് അടഞ്ഞുകിടക്കുന്ന എല്ലാ കടകളും ശുചീകരണത്തിനായി ഒരു ദിവസം തുറക്കാനും അനുമതി നൽകി. വ്യവസായ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് വകുപ്പ സെക്രട്ടറിയോട് റിപ്പോർട്ട് തേടി ഏതൊക്കെ തുറക്കാം എത്ര പേർ ആകാം എന്നതും ഉൾപ്പെടുത്തണം. കേന്ദ്രനിർദേശം പൂര്‍ണമായി പാലിക്കാനാണ് മന്ത്രിസഭാ തീരുമാനം
കാർഷിക.കയർ , മൽസ്യ . പരമ്പരാഗത മേഖകളിലും നിര്‍മാണ മേഖലകളിലും കാര്യമായ ഇളവ് അനുവദിക്കും. കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രത്യേക പാക്കേജ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.നിലവില്‍ ലഭിക്കാനുള്ള അര്‍ഹമായ സാമ്പത്തിക സഹായത്തിന് പുറത്താണ് പ്രത്യേക പാക്കേജ് ആവശ്യപ്പെടുന്നത്. എന്നാല്‍ സാലറി ചലഞ്ചില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നോ എന്ന സംശയം പ്രകടമാവകയാണ്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും സാലറി ചലഞ്ച് ചര്‍ച്ചയായില്ല.
കൊറോണ വൈറസ് വ്യാപനം ഓണ്‍ലൈന്‍ വില്‍പ്പനശാലയായ ആമസോണിന് നേട്ടമായെന്ന് റിപ്പോര്‍ട്ടുകള്‍. ആമസോണിന്റെ ഓഹരിവില മൂന്നിരട്ടിയായി ഉയര്‍ന്നു. ഒരു മാസത്തിനുള്ളിലാണിത്. സെക്കന്‍ഡില്‍ 11,000 ഡോളര്‍ വെച്ച് ആമസോണിന്റെ ഉപഭോക്താക്കള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ചെലവിടുന്നുവെന്നാണ് കണക്ക്. ലോകത്തിലെ ഏറ്റവും സമ്പന്നനെന്ന സ്ഥാനം ആമസോണിന്റെ ഉടമ ജെഫ് ബെസോസ് ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ്. 138 ബില്യണ്‍ ഡോളറിന്റെ ആസ്തിയോടെ.
മഹാമാരിയുടെ വ്യാപനത്തോടെ മിക്ക കച്ചവടങ്ങളും പൂട്ടിയിരിക്കുകയാണ്. ലോകത്തിലെ വലിയൊരു ഭാഗം ലോക്ക്ഡൗണില്‍ കുടുങ്ങിയിരിക്കുന്നു. ഈ സന്ദര്‍ഭമാണ് ഓണ്‍ലൈന്‍ വ്യാപാരത്തിന് അനുകൂലമായി വന്നിരിക്കുന്നത്. ഭക്ഷണസാമഗ്രികള്‍ മാത്രമല്ല, വിനോദരംഗത്തും ആമസോണുള്ളതു കൊണ്ട് ആ വഴിക്കും വലിയ നേട്ടമാണ് കമ്പനിക്കുള്ളത്.
ചൊവ്വാഴ്ച മാത്രം ആമസോണിന്റെ ഒരു ഓഹരിയുടെ വില 2283 ഡോളറിലേക്ക് ഉയര്‍ന്നു. ഒരു മാസം മുമ്പ് ഓഹരിയുടെ വില 1,689. ഡോളറായിരുന്നു. ഇത് റെക്കോര്‍ഡ് വര്‍ധനയാണ്. കമ്പനിയുടെ മൊത്തം ആസ്തി 1.14 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നിരിക്കുകയാണ് ഇതോടെ. ബെസ്സോസ് ആമസോണിന്റെ 11 ശതമാനം ഓഹരികള്‍ കൈവശം വെക്കുന്നുണ്ട്.
അതെസമയം കൊറോണ വൈറസ് ആമസോണിന്റെ ജീവനക്കാരെയും ബാധിക്കുന്നുണ്ട്. ആമസോണിന്റെ യുഎസ്സിലെ സംഭരണശാലകളില്‍ എഴുപത്തഞ്ചോളം ജീവനക്കാര്‍ക്ക് കൊറോണ ബാധിച്ചതായി ബെസോസിന്റെ ഉടമസ്ഥതയിലുള്ള വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷിതമല്ലാത്ത തൊഴില്‍ സാഹചര്യങ്ങളിലാണ് ഇവര്‍ ജോലിയെടുക്കുന്നതെന്ന് വ്യാപകമായ വിമര്‍ശനമുണ്ട്. ഈ പ്രശ്നം ചൂണ്ടിക്കാണിച്ച രണ്ട് ജീവനക്കാരെ ആമസോണ്‍ പുറത്താക്കിയതും വാര്‍ത്തയായിരുന്നു.
കൊവിഡ് ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ 267 യുകെ പൗരന്മാരുമായി ആദ്യ വിമാനം സംസ്ഥാനത്ത് നിന്നും ലണ്ടനിലേക്ക് യാത്രയായി. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് ബ്രിട്ടീഷ് എയര്‍വേയ്സിന്റെ ചാര്‍ട്ടേര്‍ഡ് വിമാനം തിരുവനന്തപുരത്ത് നിന്ന് 110 യാത്രക്കാരുമായി പറന്നുയര്‍ന്നത്. കൊച്ചിയില്‍ നിന്നുള്ള 157 യാത്രക്കാരെയും കയറ്റിയാണ് വിമാനം ലണ്ടനിലേക്ക് യാത്രയായതെന്ന് ടൂറിസം മന്ത്രി അറിയിച്ചു.
ബ്രിട്ടീഷ് പൗരന്മാരെ കൂടാതെ ഓസ്ട്രിയ, കാനഡ, പോര്‍ച്ചുഗല്‍, അയര്‍ലാന്റ്, ലിത്വേനിയ എന്നീ രാജ്യങ്ങളിലെ ഏതാനും പൗരന്മാരും സംഘത്തിലുണ്ട്. കൊവിഡ് – 19 പോസറ്റീവാണെന്നു കണ്ടെത്തി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ചികിത്സയിലൂടെ സുഖം പ്രാപിച്ച ആറ് ബ്രിട്ടീഷ് പൗരന്മാരും ഈ സംഘത്തിലുണ്ട്.
ബംഗളൂരിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷനിലെ ഡെപ്യൂട്ടി സ്ഥാനപതി ജെറമി പിലിമോര്‍ ബെഡ്ഫോര്‍ഡ് കൊച്ചി വിമാനത്താവളത്തിലെത്തി നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്കി. യുകെ പൗരന്മാരെ സ്വദേശത്തേക്ക് സുരക്ഷിതമായി അയക്കാന്‍ സാധിച്ചതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്നാണ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രതികരിച്ചത്.
കൊവിഡ് രോഗ ബാധിതരായ എല്ലാ വിദേശ പൗരന്മാരുടെയും ചികിത്സാചെലവുകള്‍ സംസ്ഥാനം നേരിട്ടാണ് വഹിച്ചത്. ലോക്ഡൗണ്‍ കാലത്ത് വിദേശ പൗരന്മാരുടെ താമസവും ഭക്ഷണവും ടൂറിസം വകുപ്പാണ് ഏര്‍പ്പാട് ചെയ്തെന്നും അതിഥി ദേവോ ഭവ: എന്ന സംസ്കാരം ഉയര്‍ത്തിപ്പിടിച്ചാണ് ഇവരെ സംസ്ഥാനത്ത് സംരക്ഷിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ കഴിഞ്ഞിരുന്ന വിദേശ ടൂറിസ്റ്റുകളുമായി മടങ്ങിയ മൂന്നാമത്തെ വിമാനമാണിത്. നേരത്തെ ജര്‍മനിയില്‍ നിന്നുള്ള 232 പേരും ഫ്രാന്‍സില്‍ നിന്നുള്ള 112 പേരും എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ സ്വദേശത്തേക്ക് മടങ്ങിയിരുന്നു
ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയ മത്സരാര്‍ഥി രജിത് കുമാറായിരുന്നു. ആദ്യ സീസണിലെ വിജയിയായ സാബു മോന് ബിഗ് ബോസിലെത്തുന്നതിന് മുന്‍പുള്ള ചീത്തപേരെല്ലാം പുറത്തിറങ്ങിയതോടെ മാറിയിരുന്നു. അതുപോലെ തന്നെ ഡോ. രജിത് കുമാറിനെ കുറിച്ച് ആളുകള്‍ കൂടുതല്‍ അറിയുന്നത് ഷോ യിലൂടെയായിരുന്നു.
മത്സരത്തിന്റെ തുടക്കം മുതല്‍ മറ്റ് മത്സരാര്ഥികളില് നിന്നും ഒറ്റപ്പെട്ട് കഴിയുകയായിരുന്നു രജിത്. അദ്ദേഹത്തിന്റെ ചില പരാമര്‍ശങ്ങളായിരുന്നു അതിന് വഴിയൊരുക്കിയതും. ഉയര്‍ന്ന വിദ്യഭ്യാസം നേടിയ രജിത് പറയുന്ന പല കാര്യങ്ങളും തള്ള് ആണെന്നായിരുന്നു കൂടുതല്‍ പേരും പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന ചില ചിത്രങ്ങള്‍ അദ്ദേഹം പറഞ്ഞത് സത്യമാണെന്ന് തെളിയിക്കുകയാണ്.
ഡോക്ടര്‍ ആകാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും തനിക്ക് അതിന് കഴിഞ്ഞില്ല. എന്നാല്‍ തന്റെ ഒരുപാട് വിദ്യാര്‍ഥികള്‍ ഡോക്ടര്‍മാരായി വിവിധ ആശുപത്രികളില്‍ കഴിയുന്നുണ്ടെന്നായിരുന്നു ബിഗ് ബോസിനുള്ളില്‍ നിന്നും ഇടയ്ക്ക് രജിത് പറഞ്ഞത്. എന്നാല്‍ അത് വിശ്വസിക്കാന്‍ ആരും തയ്യാറായിരുന്നില്ല. ഇപ്പോഴിതാ ആറ്റിങ്ങല്‍ ഗോകുലം ഹോസ്പിറ്റലില്‍ ഡോക്ടറായ അഷ്ടമിയും ഒത്തുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് രജിത്.
ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട ചിത്രത്തിന് താഴെ ഇതാരാണെന്ന് ചോദിച്ച് ഒരുപാട് കമന്റുകള്‍ വരുന്നുണ്. എന്റെ പ്രിയ വിദ്യാര്‍ഥിനിയാണെന്ന് അദ്ദേഹം കുറിച്ചിട്ടുമുണ്ട്. അദ്ദേഹം പറഞ്ഞിരുന്നത് സത്യമാണെന്ന് വീണ്ടും തെളിയുകയാണെന്ന് ആരാധകരും പറയുന്നു. പുതിയ ഫോട്ടോയ്ക്ക് വലിയൊരു പിന്തുണയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.
മാര്‍ ഇവാനിയോസ് കോളേജ് തിരുവനന്തപുരത്ത് നിന്നും ബോട്ടണിയില്‍ ബിരുദം നേടിയ രജിത് പന്തളം എന്‍എസ്എസ് കോളേജില്‍ നിന്ന് ബോട്ടണിയില്‍ ഒന്നാം റാങ്കോട് കൂടി ബിരുദാനന്തര ബിരുദവും നേടി. സൈറ്റോജെനിറ്റിക്സില്‍ എംഫില്‍. മൈക്രോ ബയോളജിയില്‍ പിഎച്ച്ഡി, ബിഎഡ്, ലൈബറി സയന്‍സില്‍ ബിരുദവും സൈക്കോ തെറാപ്പിയില്‍ ബിരുദാനന്തര ബിരുദവും വേദാന്തത്തില്‍ ഒരു ഡിപ്ലോമയും സ്വന്തമാക്കിയിട്ടുണ്ട്.
കടലില്‍ കുടുങ്ങിയത് രണ്ടുമാസം, 28 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ മരിച്ചു. രണ്ട് മാസമാണ് ഇവര്‍ കപ്പലില്‍ ഭക്ഷണം കിട്ടാതെ കിടന്നത്. 382 പേരെ ബംഗ്ലാദേശ് തീര രക്ഷാസേന രക്ഷപ്പെടുത്തി. കൊറോണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മലേഷ്യന്‍ തീരത്തേക്ക് കപ്പല്‍ അടുപ്പിക്കാന്‍ സാധിച്ചില്ല.
തുടര്‍ന്ന് രണ്ട് മാസമായി കപ്പല്‍ കടലില്‍ കുടുങ്ങി കിടന്നു. 382 അഭയാര്‍ഥികളേയും അയല്‍രാജ്യമായ മ്യാന്മറിലേക്ക് അയക്കാമെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍ എത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇവര്‍ ബംഗ്ലാദേശില്‍ നിന്ന് യാത്ര തിരിച്ചവരാണോ അതോ മ്യാന്മറില് നിന്ന് പോയവരാണോ എന്ന കാര്യം വ്യക്തമല്ല.
ഇവരെ തെക്നാഫിനു സമീപത്തെ കടല്‍ത്തീരത്ത് എത്തിച്ചിരിക്കുകയാണ്. ഇവരില്‍ കോവിഡ് വൈറസ് ബാധിതര്‍ ഉണ്ടോ എന്ന സംശയത്തില്‍ ചോദ്യം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്ന് തീര രക്ഷാ സേന അധികൃതര്‍ പറയുന്നു.
പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അധ്യാപകനായ ബിജെപി നേതാവ് പത്മരാജൻ കൂടുതൽ കുട്ടികളെ ഉപദ്രവിച്ചതായി വെളിപ്പെടുത്തൽ. പീഡനത്തിനിരയായ പെൺകുട്ടിയുടെ സഹപാഠിയാണ് ഞെട്ടിപ്പിക്കുന്ന വിവരം വെളിപ്പെടുത്തിയത്.
‘നിരന്തരം ശുചിമുറിയിൽ കൊണ്ടുപോയി പപ്പൻമാഷ് ഓളെ ഉപദ്രവിച്ചു. ഒരു ദിവസം കരഞ്ഞുകൊണ്ടാണ് വന്നത്. മറ്റു കുട്ടികളോടും മോശമായി മാഷ് പെരുമാറാറുണ്ട്. മാഷെ പേടിച്ചാ ഓള് സ്കൂളിൽ വരാതിരുന്നത്. പുറത്തു പറഞ്ഞാൽ ഉമ്മയുടെയും ജീവൻ അപകടത്തിലാകുമെന്ന് ഭയന്നിരുന്നു. ഓള് വല്ലാത്ത പേടിയിലായിരുന്നു. എൽഎസ്എസ് ക്ലാസെന്ന് പറഞ്ഞ് അവധിദിവസം സ്കൂളിലേക്ക് വിളിപ്പിച്ചു. ഓളാകെ പേടിച്ചുപോയി”- സഹപാഠിയായ പെൺകുട്ടി പറഞ്ഞു. പരാതിയിലും മജിസ്ട്രേട്ടുമുമ്പാകെ നൽകിയ രഹസ്യമൊഴിയിലും ഈ സംഭവമെല്ലാം പീഡനത്തിനിരയായ പെൺകുട്ടിയും തുറന്നുപറഞ്ഞിട്ടുണ്ട്
പാനൂർ പൊലീസിനെ വെട്ടിച്ച് പ്രതി ഒളിച്ചുകഴിഞ്ഞത് ആർഎസ്എസ്സുകാരനായ പൊയിലൂർ വിളക്കോട്ടൂരിലെ കുനിയിൽ രാജീവന്റെ വീട്ടിൽ. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ വധശ്രമം, വിളക്കോട്ടൂരിലെ സിപിഐ എം പ്രവർത്തകൻ ജ്യോതിരാജ് വധം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് രാജീവൻ.
വിളക്കോട്ടൂരിൽ കൂടുതൽ പൊലീസിനെ കണ്ടതോടെ ബുധനാഴ്ച രാവിലെ ബന്ധുവായ ബിജെപി പ്രവർത്തകൻ പൊയിലൂർ തട്ടിൽപീടികയിലെ മത്തത്ത് നാണുവിന്റെ വീട്ടിലേക്ക് മാറ്റി. അവിടെവച്ചാണ് പ്രതിയെ പിടിച്ചത്. രാജീവന്റെ വീട്ടിലാണ് പൊലീസ് ആദ്യമെത്തിയത്. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് മനോജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് പുതിയ ഒളിയിടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്.