Kerala

മതപരിവര്‍ത്തനത്തിനു ശേഷം തിരുവനന്തപുരത്തു നിന്ന് കാണാതായ നിമിഷയെന്ന ഫാത്തിമയുടെ അമ്മ ബിന്ദു ഹാദിയ കേസില്‍ കക്ഷിചേരുന്നു. കേരളത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളേക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇവര്‍ ആവശ്യപ്പെട്ടു. എന്‍ഐഎ, റോ, ഐബി എന്നീ ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് ഹാദിയ മതം മാറി വിവാഹം കഴിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ കക്ഷിചേരണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ദദജിയില്‍ ബിന്ദു പറയുന്നത്.

തന്റെ മകളെ നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്തിയതാണെന്ന് ഇവര്‍ ആരോപിക്കുന്നു. കേരള പോലീസ് ഇക്കാര്യത്തില്‍ നടത്തിയ അന്വേഷണം പരാജയമാണ്. എന്‍ഐഎ അന്വേഷണം ഏറ്റെടുക്കണം. സംസ്ഥാനത്ത് നടക്കുന്ന മതപരിവര്‍ത്തനങ്ങള്‍ക്ക് സമാനത ഉണ്ടെന്നും വിദേശ ഫണ്ട് എത്തുന്നുണ്ടെന്നും ബിന്ദു ആരോപിക്കുന്നു. ബിന്ദുവിനൊപ്പം ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകര്‍ കൂടി സുപ്രീംകോടതിയില്‍ ഹാദിയ കേസില്‍ കക്ഷി ചേരുന്നുണ്ട്.

കാസര്‍ഗോഡ് പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളേജില്‍ അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് നിമിഷയെന്ന ഫാത്തിമയെ കാണാതായത്. ഇസ എന്ന യുവാവിനെ പരിചപ്പെട്ട നിമിഷ വെറും നാല് ദിവസത്തെ പരിചയത്തില്‍ മതം മാറുകയായിരുന്നുവെന്നാണ് ബിന്ദു പറഞ്ഞത്. ഇവര്‍ അഫ്ഗാനിസ്ഥാനിലേക്ക് പോയെന്ന് ബിന്ദു നേരത്തേ പറഞ്ഞിരുന്നു.

ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജില്‍ വിദ്യാര്‍ത്ഥിയെ എബിവിപി പ്രവര്‍ത്തകര്‍ നഗ്‌നനാക്കി മര്‍ദ്ദിച്ചു. കോളേജിലെ ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയായ അഭിജിത്തിനെയാണ് മൊബൈല്‍ ഫോണില്‍ ചെഗുവേരയുടെ ഫോട്ടോ കണ്ടതിന്റെ പേരില്‍ കോളേജ് ഗ്രൗണ്ടിലെത്തിച്ച് മര്‍ദ്ദിച്ചത്. എബിവിപിയുടെ ശക്തി കേന്ദ്രമാണ് വിടിഎം എന്‍എസ്എസ് കോളേജ്. എബിവിപിയുടെ മെമ്പര്‍ഷിപ്പ് എടുക്കാന്‍ തയ്യാറാകാതിരുന്നതിനാല്‍ അഭിജിത്തും കോളേജിലെ എബിവിപി പ്രവര്‍ത്തകരും തമ്മില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതോടെ എബിവിപി പ്രവര്‍ത്തകര്‍ തന്നെ നോട്ടമിട്ടിരുന്നുവെന്ന് അഭിജിത്ത് പറയുന്നു.

ഫോണില്‍ ചെഗുവേരയയുടെ ഫോട്ടോ കണ്ട് എസ്എഫ്‌ഐ ഉണ്ടാക്കാന്‍ വേണ്ടി കോളേജിലേയ്ക്ക് വന്നതാണോയെന്ന് ചോദിച്ചാണ് മര്‍ദ്ദനം ആരംഭിച്ചത്. ഫോണിലെ മറ്റു ദൃശ്യങ്ങളും ബലം പ്രയോ?ഗിച്ച് പരിശോധിച്ചു. ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ സജിന്‍ ഷാഹുലിന്റെ ഫോട്ടോ കണ്ടതിനെത്തുടര്‍ന്ന് മര്‍ദ്ദനം ശക്തമാക്കിയതെന്നും അഭിജിത്ത് പറഞ്ഞു. ഇനി മുതല്‍ ക്യാമ്പസിലും നാട്ടിലും എബിവിപി പ്രവര്‍ത്തകനാവണമെന്നാവശ്യപ്പെടാണ് പിന്നെ മര്‍ദ്ദിച്ചത്. ഷര്‍ട്ടും പാന്റും ഊരിപ്പിച്ചതിന് ശേഷം നഗ്‌നനാക്കിയാണ് ഗ്രൗണ്ടിലിട്ട് മര്‍ദ്ദിച്ചതെന്നും അഭിജിത്ത് പറഞ്ഞു. നാളെ മുതല്‍ എബിവിപിയുടെ പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ വീട്ടില്‍ കയറി മര്‍ദ്ദിക്കുമെന്നും മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ എബിവിപിക്കാര്‍ മര്‍ദ്ദനത്തിനിടയില്‍ ഭീഷണിപ്പെടുത്തി.

വെള്ളിയാഴ്ച നടന്ന എബിവിപിയുടെ റാലിയില്‍ പങ്കെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. അതിന് താത്പര്യമില്ലാത്തതിനെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാതെ കോളേജില്‍ നിന്ന് പോകുവാന്‍ ശ്രമിച്ചു. ഇതറിഞ്ഞ എബിവിപി പ്രവര്‍ത്തകര്‍ തന്നെ ബലമായി പിടിച്ചുകൊണ്ടുവന്ന് റാലിയുടെ മുന്‍ നിരയില്‍ നിര്‍ത്തി. എബിവിപിയുടെ കൊടി പിടിപ്പിച്ച് റാലിയില്‍ നടത്തിച്ചുവെന്നും അഭിജിത്ത് പറഞ്ഞു. ഇതിന് ശേഷം ബലമായി കൈയ്യില്‍ രാഖി കെട്ടാന്‍ ശ്രമിച്ചപ്പോള്‍ അതിനെ തടയാന്‍ ശ്രമിച്ചതിനും തല്ലിയെന്നും അഭിജിത്ത് പറയുന്നു. ദളിതന്മാര്‍ ഇനി ഈ ക്യാമ്പസില്‍ പഠിക്കണ്ടയെന്ന് പറഞ്ഞാണ് മര്‍ദ്ദിച്ചത്. മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത, എബിവിപിയുടെ കുത്തക ക്യാമ്പസാണ് ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജ്.

വെള്ളിമാടുകുന്ന് നിര്‍മ്മല ആശുപത്രിക്ക് സമീപം ഹോളി റെഡീമര്‍ പള്ളിയില്‍ തീപിടിച്ചു. രാത്രി ഒന്‍പത് മണിയോടെ സമീപത്തെ കടയിലെ ജീവനക്കാരനാണ് പള്ളിക്ക് തീപിടിച്ചത് ആദ്യം കണ്ടത്.
പള്ളിയുടെ മുന്‍വശത്തെ ജലധാരയ്ക്ക് സമീപമാണ് തീപിടിത്തമുണ്ടായത്. പള്ളിയുടെ മുന്‍ഭാഗം മുഴുവനായും കത്തിനശിച്ചിട്ടുണ്ട്.
നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീയണച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്ക്യൂട്ട് കാരണമോ പള്ളിക്ക് മുന്നില്‍ കത്തിച്ചുവച്ച മെഴുകുതിരികളില്‍ നിന്നോ തീപിടിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം.
നാളെ വിശദമായ പരിശോധന നടത്തിയാല്‍ മാത്രമേ അഗ്നിബാധയ്ക്ക് പിന്നിലെ കാരണം കണ്ടെത്താന്‍ സാധിക്കൂവെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജനരക്ഷായാത്രയുടെ സംഘാടനത്തിലും പങ്കാളിത്തത്തിലും ദേശിയ അധ്യക്ഷന്‍ അമിത്ഷായ്ക്ക് അതൃപ്തി. പയ്യന്നൂരില്‍ ജാഥ ഫ്‌ളാഗ് ഓഫ് ചെയ്ത അമിത്ഷാ 9 കിലോമീറ്ററോളം ജാഥയോടൊപ്പം നടന്നെങ്കിലും ബി.ജെ.പി ദേശിയഅധ്യക്ഷന്‍ പങ്കെടുത്ത പരിപാടിക്ക് വേണ്ടത്ര ജനപങ്കാളിത്തമോ മാധ്യമ ശ്രദ്ധയോ ഉണ്ടായില്ല എന്ന വിലയിരുത്തലാണ് അമിത് ഷായ്ക്കും ബി.ജെ.പി ദേശിയ നേതൃത്വത്തിനുമുള്ളത്. ഇന്നലെ നടന്‍ ദിലീപിന് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ദിലീപ് ആരാധകര്‍ സംഘടിപ്പിച്ച ആഘോഷങ്ങള്‍ ലൈവ് ആയി സംപ്രേക്ഷണം ചെയ്ത ദൃശ്യമാധ്യമങ്ങള്‍ അമിത്ഷായെയും ബി.ജെ.പി ജാഥയെയും ഏതാണ്ട് പൂര്‍ണ്ണമായും അവഗണിക്കുകയായിരുന്നു. 3 ദിവസം ജാഥയോടൊപ്പം സഞ്ചരിക്കുമെന്നു അറിയിച്ചിരുന്ന അമിത് ഷാ യാത്ര അവസാനിപ്പിച്ച് ഇന്ന് ഡല്‍ഹിയിലേക്ക് മടങ്ങുകയും ചെയ്തു .

ബി.ജെ.പി. സംസ്ഥാന നേതാക്കള്‍ക്കിടയിലെ ഭിന്നത ജാഥയുടെ സംഘാടനത്തിലും വ്യക്തമായി പ്രതിഫലിക്കുകയുണ്ടായി. പല ചേരികളായി തിരിഞ്ഞു നില്‍ക്കുന്ന പ്രമുഖ നേതാക്കള്‍ പലരും തമ്മില്‍ സംസാരിക്കാന്‍ പോലും കൂട്ടാക്കാതിരുന്നത് അമിത്ഷായുടെ ശ്രദ്ധയില്‍പെട്ടിരുന്നു. കൃഷ്ണദാസ്, മുരളീധരന്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള ചേരിപ്പോര് നിയന്ത്രിക്കാന്‍ ദേശീയനേതൃത്വത്തിനും കഴിയുന്നില്ല. അതോടൊപ്പം അല്‍ഫോണ്‍സ് കണ്ണന്താനം, സുരേഷ് ഗോപി തുടങ്ങിയവര്‍ക്ക് പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെക്കാള്‍ വലിയ പ്രാധാന്യം ലഭിക്കുന്നതില്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായി നേതാക്കള്‍ക്കിടയില്‍ അതൃപ്തിയുണ്ട്.

നാളെ പിണറായി ഉള്‍പ്പെടെയുള്ള സി.പി.എം ശക്തികേന്ദ്രങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അമിത്ഷാ യാത്രയിലുണ്ടാകുമെന്നായിരുന്നു ബി.ജെ.പി നേതൃത്വം അറിയിച്ചിരുന്നത്. പിണറായിയിലൂടെയുള്ള യാത്രയില്‍ അമിത്ഷാ ഉണ്ടാകുമെന്ന വാര്‍ത്തയ്ക്ക് ബി.ജെ.പി കേന്ദ്രങ്ങള്‍ വലിയ പ്രചരണമാണ് നല്‍കിയിരുന്നത്. യാത്ര മതിയാക്കി അമിത്ഷാ മടങ്ങിയത് പ്രവര്‍ത്തകരെ കടുത്ത നിരാശയിലാഴ്ത്തിയിരിക്കുകയാണ്.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് ജാഥയോടൊപ്പം സഞ്ചരിക്കും. നാളെയും ആദിത്യനാഥ് ജാഥയിലുണ്ടാകുമെന്ന് ബി.ജെ.പി നേതൃത്വം പ്രചരിപ്പിക്കുന്നുണ്ടെങ്കിലും നേതൃത്വത്തിന്റെ വാക്കുകള്‍ വിശ്വസിക്കാന്‍ പ്രവര്‍ത്തകര്‍ മടിക്കുകയാണ്. സെപ്റ്റംബറില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാനമൊട്ടാകെ പോസ്റ്ററുകള്‍ പതിച്ചതിനുശേഷം പൊടുന്നനേ ജാഥ മാറ്റിവെച്ചതുപോലെ, ഏതു നിമിഷവും നേതൃത്വം വാക്കുമാറ്റാം എന്ന അഭിപ്രായമാണ് ബി.ജെ.പി നേതൃത്വത്തെക്കുറിച്ച് അണികള്‍ക്കുള്ളത്.

ജാതിഭേദത്തിന്റെ മതിൽക്കെട്ടുകൾ ഭേദിച്ച് ദേവസ്വം ബോർഡ് നിയമിക്കുന്ന ആദ്യത്തെ പട്ടിക ജാതിക്കാരനായ ശാന്തിയായി യദുകൃഷ്ണ.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തിരുവല്ല ഗ്രൂപ്പിന് കീഴിലുള്ള ക്ഷേത്രത്തിലായിരിക്കും യദുവിന്റെ നിയമനം. ക്ഷേത്രം ഏതെന്ന് ഇനി നിശ്ചയിക്കണം.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ശാന്തി റാങ്ക് ലിസ്റ്റിൽ നാലാം റാങ്കുകാരനാണ് യദുകൃഷ്‌ണ.പുലയ സമുദായാംഗമാണു യദു.
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡാണ് നിയമന നടപടികൾ നടത്തിയത്. 967 പേർ എഴുതിയ പരീക്ഷയിൽ അന്തിമ ലിസ്റ്റിൽ വന്ന 441 പേരിൽ 62 പേരെയാണ് നിയമനത്തിനായി ശുപാർശ ചെയ്തിട്ടുള്ളത്. ഇവരിൽ യദു ഉൾപ്പടെ അഞ്ച് പട്ടികജാതിക്കാരും 30 പിന്നാക്കക്കാരുമുണ്ട്. നിയമന ഉത്തരവ് കാത്തിരിക്കുകയാണ് യദു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഇരുനൂറോളം അബ്രാഹ്മണ ശാന്തിക്കാര്‍ നിയമനം നേടിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു പട്ടികജാതിക്കാരന്‍ ഇടംനേടുന്നത്. സംസ്കൃത സാഹിത്യത്തില്‍ എം.എ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് യദു.
തൃശൂർ ചാലക്കുടിക്ക് സമീപം കൊരട്ടി നാലുകെട്ടിലെ നിർദ്ധന കുടുംബാംഗമാണ് യദു. കൂലിപ്പണിക്കാരനായ പി.കെ.രവിയാണു അച്ഛൻ. ലീലയാണ് അമ്മ . സഹോദരൻ ലാൽവിൻ.

 

കൊ​ച്ചി: തി​യേ​റ്റ​ർ സം​ഘ​ട​ന ഫി​യോ​കി(​ഫിലിം എ​ക്സി​ബി​റ്റേ​ഴ്സ് യു​ണൈ​റ്റ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് കേ​ര​ള)​ന്‍റെ ത​ല​പ്പ​ത്തേ​ക്കു ന​ട​ൻ ദി​ലീ​പ് തി​രി​ച്ചെ​ത്തി. കൊ​ച്ചി​യി​ൽ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യി 85 ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ജാ​മ്യ​ത്തി​ൽ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ദി​ലീ​പി​നെ വീ​ണ്ടും ഫി​യോ​കി​ന്‍റെ ത​ല​പ്പ​ത്ത് അ​വ​രോ​ധി​ച്ച​ത്. സം​ഘ​ട​ന​യു​ടെ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി ചേ​ർ​ന്നാ​ണു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ഫി​യോ​കി​ൽ നി​ർ​മാ​താ​ക്ക​ളും വി​ത​ര​ണ​ക്കാ​രും തി​യേ​റ്റ​ർ ഉ​ട​മ പ്ര​തി​നി​ധി​ക​ളും അം​ഗ​ങ്ങ​ളാ​ണ്.

സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ ദി​ലീ​പി​നു​വേ​ണ്ടി സ്ഥാ​ന​മൊ​ഴി​ഞ്ഞു ന​ൽ​കി. ദി​ലീ​പ് കു​റ്റ​വി​മു​ക്ത​നാ​യി​ല്ല, ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങു​ക മാ​ത്ര​മാ​ണു ചെ​യ്ത​തെ​ന്നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ സംഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളു​ടെ ഒ​ത്തൊ​രു​മി​ച്ചു​ള്ള തീ​രു​മാ​ന​മാ​ണ് ഇ​തെ​ന്ന് ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ പ​റ​ഞ്ഞു.

തി​യേ​റ്റ​ർ വി​ഹി​തം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഫി​ലിം എ​ക്സി​ബി​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ന​ട​ത്തി​യ സ​മ​രം ക്രി​സ്മ​സ് റി​ലീ​സു​ക​ളെ കാ​ര്യ​മാ​യി ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു ദി​ലീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ സം​ഘ​ട​ന രൂ​പം​കൊ​ണ്ട​ത്. ദി​ലീ​പ് പ്ര​സി​ഡ​ന്‍റും ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യാ​ണ് സം​ഘ​ട​ന രൂ​പീ​ക​രി​ച്ച​തെ​ങ്കി​ലും ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ ദി​ലീ​പി​നെ സം​ഘ​ടന​യു​ടെ ത​ല​പ്പ​ത്തു​നി​ന്നു പു​റ​ത്താ​ക്കി​യി​രു​ന്നു.

കോട്ടയം: നവജാത ശിശുവിനെ റോഡരികില്‍ ഉപേക്ഷിച്ച് മുങ്ങിയ യുവതിയെ കണ്ടെത്തി. കിടങ്ങൂര്‍മണര്‍ക്കാട് റോഡില്‍ മാന്താടിക്കവലയ്ക്ക് സമീപം മാരിയമ്മന്‍ കോവിലിനടുത്ത് താമസിക്കുന്ന 22കാരിയാണ് കിടങ്ങൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. അവശനിലയിലായ യുവതിയെ പോലീസ് പാലാ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിടങ്ങൂര്‍ മണര്‍ക്കാട് റോഡില്‍ മാരിയമ്മന്‍ കോവിലിന് പുറകുവശത്തുള്ള ഇടവഴിയിലാണ് പൊക്കിള്‍ക്കൊടി വേര്‍പ്പെടുത്തിയ    ചോരക്കുഞ്ഞിനെ കണ്ടെത്തിയത്.

പ്രസവത്തിന് ശേഷം അഞ്ചു മണിക്കൂര്‍ മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് മണ്ണിലാണ് കിടത്തിയിരുന്നത്. കുഞ്ഞിനെ കണ്ടെത്തിയ സ്ഥലത്ത് നിന്നും അമ്പത് മീറ്റര്‍ അകലെയാണ് അമ്മയുടെ വീട്. അവിവാഹിതയായ യുവതി തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് പുലര്‍ച്ചെയോടെ കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ചു. യുവതിയുടെ വീട്ടിലുണ്ടായിരുന്ന പ്രായമായ അമ്മയും വല്യമ്മയും സംഭവമറിഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്. കുഞ്ഞിനെ പ്രസവിച്ച കാര്യം ആദ്യം സമ്മതിക്കാതിരുന്ന യുവതി, വൈദ്യ പരിശോധനയിലാണ് പിടിക്കപ്പെട്ടത്.

കുഞ്ഞിനെ ഉപേക്ഷിച്ചതിന് യുവതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും, ആശുപത്രിയില്‍ കഴിയുന്ന യുവതിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായില്ലെന്നും പോലീസ് അറിയിച്ചു. അതേസമയം, കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുഞ്ഞിനെ ശിശു സംരക്ഷണ കേന്ദ്രം ഏറ്റെടുക്കും.

വേങ്ങര: ജി.എസ്.ടി, പെട്രോളിയം വിലവര്‍ധനയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ഈ മാസം 13ന് സംസ്ഥാന ഹര്‍ത്താല്‍ ആചരിക്കുന്നു. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍. തികച്ചും സമാധാന പരമായിരിക്കും. വിലവര്‍ധനവ് ജനങ്ങളുടെ നിത്യജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഹര്‍ത്താല്‍. സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ജനം യു.ഡി.എഫിനു പിന്നില്‍ അണിനിരക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വേങ്ങരയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ വിലക്കയറ്റം അടക്കമുള്ള ജനദ്രോഹ നടപടികളാണ് യു.ഡി.എഫ് പ്രചാരണ ആയുധമാക്കുന്നത്. നോമിനേഷന്‍ നല്‍കുന്നതിന് മുന്‍പേ പരാജയം സമ്മതിച്ച മുന്നണിയാണ് എല്‍.ഡി.എഫ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ കഴിയുമോ എന്നാണ് അവര്‍ നോക്കുന്നത്. അതിനു പോലും അവര്‍ക്ക് കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

കൊ​ല്ലം : ഏ​രൂ​രി​ൽ അ​​മ്മ​​യു​​ടെ സ​​ഹോ​​ദ​​രീ​​ഭ​​ർ​​ത്താ​​വ് ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു പോ​​​യി പീ​​​ഡി​​​പ്പി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ ഏ​​​ഴു വ​​​യ​​​സു​​​കാ​​​രി​​​യു​​​ടെ വീ​ടി​ന് പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി. നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് കു​ട്ടി​യു​ടെ മാ​താ​വും മ​റ്റു​ള്ള​വ​രും ബ​ന്ധു​വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റിയിരുന്നു. ഇ​വ​രു​ടെ വീ​ടി​ന് പ​രി​സ​ര​വാ​സി​ക​ൾ കേ​ടു​പാ​ട് വ​രു​ത്താ​തി​രി​ക്കാ​നാ​ണ് പോ​ലീ​സ് സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ഇ​വ​ർ​എ​ന്നു​മ​ട​ങ്ങി​വ​ന്നാ​ലും അ​വ​ർ​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്. എ​ന്നു​മ​ട​ങ്ങി​യെ​ത്തു​മെ​ന്നു​ള്ള വി​വ​രം ഇ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ അ​റി​യി​ക്കും. കൊ​ല്ല​പ്പെ​ട്ട പെൺകുട്ടിയുടെ മാ​താ​വ് , അ​വ​രു​ടെ സ​ഹോ​ദ​രി , ഇ​വ​രു​ടെ മാ​താ​വ് എ​ന്നി​വ​രുൾ​പ്പ​ടെ​യു​ള്ള​വ​രാ​ണ് നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പി​നെ​തു​ട​ർ​ന്ന് വീ​ടു​വി​ട്ട് പോ​യ​ത്. ഇ​വ​ർ​ക്ക് വേ​ണ്ട സം​ര​ക്ഷ​ണ​വും പോ​ലീ​സ് ന​ൽ​കി​യി​രു​ന്നു. കു​ട്ടി​യു​ടെ പി​താ​വ് ര​ണ്ട് വ​ർ​ഷമാ​യി ഭാര്യയുമായി പി​ണ​ങ്ങി ക​ഴി​യു​ക​യാ​ണ്. ബന്ധുവായ കു​ള​ത്തൂ​പ്പു​ഴ ച​ന്ദ​ന​ക്കാ​വ് രാ​ഗേ​ഷ് ഭ​വ​നി​ൽ രാ​ഗേ​ഷ് ര​ണ്ട് മാ​സം മു​മ്പാ​ണ് ഇ​വി​ടെ താ​മ​സ​മാ​ക്കി​യ​ത്.

ഇ​യാ​ളി​ൽ നി​ന്നും കു​ട്ടി മു​ന്പും പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ മാ​താ​വും ബ​ന്ധു​ക്ക​ളും ഇ​ത് മ​റ​ച്ച് വ​യ്ക്കു​ക​യാ​യി​രു​ന്നും ആ​രോ​പി​ച്ചാ​ണ് നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചെ​ത്തി ഇ​വ​ർ​ക്കെ​തി​രെ കൈ​യേ​റ്റ ശ്ര​മം ന​ട​ത്തു​ക​യും കൂ​ട്ട വി​ചാ​ര​ണ​ക്ക് ഇ​ര​യാ​ക്കി​യ​തും. വ​ൻ പോ​ലീ​സ് സം​ഘം നോ​ക്കി​നി​ൽ​ക്കേ ആയിരുന്നു നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. പ്ര​തി​ഷേ​ധം അ​തി​ര് ക​ട​ന്ന​തോ​ടെ േപാ​ലീ​സ് മൂ​വ​രേ​യും വീ​ട്ടി​ൽ നി​ന്നും ഒ​ഴി​പ്പി​ച്ച് സ്റ്റേ​ഷ​നി​ലേ​ക്ക് കൂ​ട്ടി​കൊ​ണ്ട് പോ​യി. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തേ​യും എ​തി​ർ​പ്പി​നേ​യും ഭ​യ​ന്ന് പി​താ​വി​ൻെ​റ വീ​ട്ടി​ലാ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​ത്. എ​ന്നാ​ൽ ഒ​റ്റ​മു​റി വീ​ട് നി​ൽ​ക്കു​ന്ന സ്ഥ​ലം മാ​ത്ര​മു​ള​ള കു​ടും​ബ​ത്തി​ന് മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ അ​വ​ശ്യ​മാ​യ സൗ​ക​ര്യം ഇ​ല്ലാ​തി​രു​ന്ന​താ​ണ് മ​റ്റൊ​രി​ട​ത്ത് സം​സ്ക​രി​ക്കാ​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ മാ​താ​വി​നും കു​ടും​ബ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കാ​നും ഇ​വ​ക്ക് സ്വ​ന്തം വീ​ട് വി​ട്ടി​റ​ങ്ങി നാ​ടു​വി​ടേ​ണ്ട സാ​ഹ​ച​ര്യം അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും സം​സ്ഥാ​ന വ​നി​താ​ക​മ്മീ​ഷ​ൻ േപാ​ലീ​സി​നോ​ട് അ​വ​ശ്യ​പെ​ട്ടി​രു​ന്നു. പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് അ​മ്മ​യും കു​ടും​ബ​വും വീ​ട്ടി​ല്‍​നി​ന്ന് മാ​റി​പ്പോ​കേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യം അ​ന്വേ​ഷി​ച്ച് പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്കു​മെ​ന്ന് കേ​ര​ള വ​നി​താ ക​മ്മീ​ഷ​ന്‍. ഇ​തു​സം​ബ​ന്ധി​ച്ച തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ഡ​യ​റ​ക്ട​ര്‍ സ്വീ​ക​രി​ക്കു​ന്ന​താ​ണ്. പോ​ലീ​സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും വി​ശ​ദീ​ക​ര​ണം ആ​രാ​യും. ര​ക്ഷി​താ​ക്ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്കും.

വര്‍ക്കലയില്‍ കാണാതായ ദമ്പതികള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. അയല്‍വാസികളുടെ നിരന്തര അക്രമത്തിനെതിരെ വര്‍ക്കല പോലീസില്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകാത്തതിന്റെ മനോവിഷമത്തില്‍ ആത്മഹത്യാകുറിപ്പെഴുതി വച്ചശേഷം ദമ്പതികളെ കാണാതാവുകയായിരുന്നു. ബന്ധുവീടുകളിലും ആരാധനാലയങ്ങളിലും ആശുപത്രികളും കേന്ദ്രീകരിച്ച് മൂന്നുദിവസമായി നടന്നുവന്ന അന്വേഷണം വിഫലമായതിനെ തുടര്‍ന്നാണ് ഇരുവരുടെയും ഫോട്ടയുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

സമൂഹ മാധ്യമങ്ങള്‍ വഴിയും ബസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധപ്പെടുത്തി ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസിന്റെ ശ്രമം. അയല്‍വാസിയുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് വര്‍ക്കല ഗവ. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചിലക്കൂര്‍ സെയ്ദലി മന്‍സിലില്‍ തങ്ങള്‍കുഞ്ഞ് (27), ഗര്‍ഭിണിയായ ഭാര്യ നേഹയെന്ന സ്വാലിഹ (26) എന്നിവരെ ബുധനാഴ്ച രാവിലെ ആശുപത്രിയില്‍ നിന്ന് കാണാതാവുകയായിരുന്നു.

ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ ഇവര്‍ ഒരു ഓട്ടോറിക്ഷയില്‍ കയറി പുത്തന്‍ ചന്ത ഭാഗത്ത് ഇറങ്ങിയെന്ന സൂചന മാത്രമാണ് പോലീസിന് ഇതുവരെ ലഭിച്ചിട്ടുള്ളത്. വര്‍ക്കല സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് ഇവര്‍ക്കായി മെഡിക്കല്‍ കോളേജ്, എസ്.എ.ടി, ജനറല്‍ ആശുപത്രി, ബീമാപ്പള്ളി, വെട്ടുകാട്, പാളയം പള്ളി തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം ഇന്നലെയും തെരച്ചില്‍ നടത്തി. ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധപ്പെടുത്തിയശേഷം അന്വേഷണം കൂടുതല്‍ വ്യാപകമാക്കാനാണ് പോലീസിന്റെ നീക്കം. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് നിരവധി തവണ മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന തങ്ങള്‍കുഞ്ഞിന്റെ പരാതി സ്വീകരിക്കുവാനോ അന്വേഷണം നടത്തുവാനോ വര്‍ക്കല പോലീസ് തയ്യാറാകാത്തതില്‍ നിരാശനായിരുന്നു തങ്ങള്‍കുഞ്ഞ്.

ഓരോ പ്രാവശ്യവും പരാതിയുമായി ചെന്നപ്പോഴൊക്കെ ഭീഷണിയും അവഗണനയുമായിരുന്നു വര്‍ക്കല സ്റ്റേഷനില്‍ നിന്നുണ്ടായത്. നീതി ലഭിക്കില്ല എന്നുറപ്പായതോടെയാണ് ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയെയും കൂട്ടി വിവരങ്ങളെല്ലാം ഒരു ആത്മഹത്യാക്കുറിപ്പെന്നപോലെ എഴുതി വച്ച് ഇവര്‍ ആശുപത്രി വിട്ടത്. മരണം മാത്രമേ ഞങ്ങളുടെ മുന്നിലുള്ളൂ എന്നെഴുതിയ കുറിപ്പില്‍ പണവും സ്വാധീനവുമില്ലാത്തവന്റെ വേദനയുണ്ട്. വര്‍ക്കല പുത്തന്‍ചന്ത മാര്‍ക്കറ്റിനു സമീപം ഉന്തുവണ്ടിയില്‍ പച്ചക്കറിക്കച്ചവടം നടത്തി വരികയാണ് തങ്ങള്‍കുഞ്ഞിന്റെ ഉപ്പ ഷാഹുദ്ദീന്‍.

ഇദ്ദേഹത്തിന് രണ്ട് ആണ്‍മക്കളാണുള്ളത്. മൂത്തയാള്‍ കുറെക്കാലമായി മാനസിക അസുഖത്തിന് ചികിത്സയിലാണ്. തങ്ങള്‍കുഞ്ഞും ഷാഹുദ്ദീനും രാപകല്‍ പണിയെടുത്താണ് കുടുംബം പോറ്റുന്നത്. ഒരു വെല്‍ഡിംഗ് വര്‍ക്ക്‌ഷോപ്പില്‍ ജീവനക്കാരനാണ് തങ്ങള്‍കുഞ്ഞ്. അഞ്ച് സെന്റ് ഭൂമിയും ചെറിയൊരു വീടുമാണ് ഇവരുടെ ആകെ സമ്പാദ്യം. കനാല്‍ പുറമ്പോക്കിലെ ചെറിയൊരു കുന്നിന്‍ മുകളിലെ ഇവരുടെ വീട്ടിലേക്ക് ഒരു നടവഴിയാണുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഈ വഴിയെച്ചൊല്ലിയാണ് അയല്‍വാസിയുമായി തര്‍ക്കം നടക്കുന്നത്. ഇതിന്റെ പേരില്‍ പലപ്രാവശ്യം തങ്ങള്‍കുഞ്ഞിന് മര്‍ദ്ദനമേറ്റു. ഏറ്റവുമൊടുവില്‍ രാത്രി വീടുകയറി മര്‍ദ്ദിച്ചു. പിറ്റേന്ന് വര്‍ക്ക്‌ഷോപ്പിലെത്തി കമ്പികൊണ്ട് അടിച്ച് കഴുത്തിലും നെഞ്ചിലും പരിക്കേല്‍പ്പിച്ചിരുന്നു.

തങ്ങള്‍കുഞ്ഞിന്റേത് മിശ്രവിവാഹമാണ്. സമീപവാസിയായ നേഹയെന്ന സ്വാലിഹയെ എട്ട് മാസം മുമ്പ് രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. സ്വാലിഹയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നെങ്കിലും പിന്നീട് അത് കെട്ടടങ്ങി. മൂന്ന് വര്‍ഷം മുമ്പ് അയല്‍വാസി വീടും പുരയിടവും വിലയ്ക്ക് ചോദിച്ചതായി തങ്ങള്‍കുഞ്ഞിന്റെ ബാപ്പ ഷാഹുദ്ദീന്‍ പറയുന്നു. കൊടുക്കാമെന്ന് വിചാരിച്ചെങ്കിലും ഉദ്ദേശിച്ച വില കിട്ടാത്തതുകൊണ്ട് കച്ചവടം നടന്നില്ല. ഇതിനു ശേഷമാണ് ഉപദ്രവം കൂടിയതെന്നും അദ്ദേഹം വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved