സിനിമയിലെ തിരക്കു മൂലം നടന്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ ഒരുങ്ങുന്നതായി സൂചന. ഇതു സംബന്ധിച്ച് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍ ഇന്നലെ ഏകെജി സെന്ററില്‍ എത്തി മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ച നടത്തിയതായി അറിയുന്നു. മുകേഷ് രാജി വെക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടാനാവും എന്നതാണ് ചര്‍ച്ച ചെയ്തതെന്ന് അറിയുന്നു.
മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാവുന്നില്ല എന്നതാണ് മുകേഷ് നേരിടുന്ന പ്രധാന വെല്ലുവിളി. സിനിമ- ചാനല്‍ തിരക്കുകളിലാണ് നടന്‍. രണ്ടാഴ്ച മുന്‍പും കൊല്ലത്തെത്തി ഇനിമുതല്‍ ആഴ്ചയില്‍ നാലു ദിവസമെങ്കിലും മണ്ഡലത്തിലുണ്ടാകാം എന്ന ഉറപ്പ് നല്‍കിയിരുന്നതാണ്.
നടനും എംഎല്‍എയുമായ മുകേഷിനെ കഴിഞ്ഞ ദിവസം അന്വേഷണസംഘം രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്‌തെന്നു സൂചനയുണ്ട്. എന്നാല്‍, ഇക്കാര്യം പൊലീസും മുകേഷും നിഷേധിക്കുകയാണ്. കേസിലെ ആദ്യ ഗൂഢാലോചന നടക്കുമ്പോള്‍ മുകേഷിന്റെ െ്രെഡവറായിരുന്നു പള്‍സര്‍ സുനി. എംഎല്‍എ ഹോസ്റ്റലില്‍ വച്ച് മുകേഷിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയില്‍ പല വൈരുദ്ധ്യങ്ങളും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മുകേഷിനെതിരേ സംശയമുന ഉയരുന്നത്.
രഹസ്യ കാമുകന്മാരെ മാറി മാറി ഉല്ലസിച്ചു കൊണ്ടിരുന്ന ഈ കുടുബിനിയുടെ ലീലകൾ കേട്ടവർ മൂക്കത്തു വിരൽ വച്ച് പോക്കും. ആറു വയസുള്ള ഒരു പെൺകുട്ടിയുള്ള ഈ സ്ത്രീ,ഭർത്താവായ ഒരു സാധു ചെറുപ്പക്കാരനെ വട്ടം കറക്കുന്നതു ഒരുനാൾ പിടിച്ചു കാമുകനുമായി ഒളിച്ചോടി പോലീസ് സ്റ്റേഷൻ വരെ എത്തിയതാണ്. ഒരു വിധം എല്ലാം പറഞ്ഞു തീർത്തു കുറച്ചു നാളുകൾ ജീവിതം മുൻപോട്ടു പോയതാണ്. വീണ്ടും ആ തടാക എല്ലാം പഴയ രീതിയിൽ തുടർന്ന് വീട്ടിൽ യക്ഷിയായി മാറുന്ന അവൾ ഭർത്താവിനെ ക്രൂരമായി മർദിക്കുന്നതു പതിവാണെന്നു അയൽവാസികൾ സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം മകളുടെ സന്തോഷപൂർവമുള്ള ജീവിതം ഓർത്തു എല്ലാം സഹിച്ചു മകളെ സ്വാന്തനപ്പെടുത്തി ജീവിതം മുൻപോട്ടു കൊണ്ടുപോകുന്നതിനിടയിൽ ആണ് പാല സുഹൃത്തുകളിലൂടെയും ഭാര്യയുടെ ലീലകൾ പറ്റി ഭർത്താവ് അറിയുകയും. എവിടെ യാത്ര ചെയ്താലും മുൻകൂട്ടി കാമുകൻ മാരെ വഴിയിൽ കത്ത് നിർത്തി കൊഞ്ചി കോഴയുന്ന യുവതിയുടെ അഷിഞ്ഞാട്ടം കൺമുൻപിൽ ഭർത്താവ് കാണുകയും പതിഞ്ഞിരുന്നു കാമുകനെ പിടിക്കുകയും ആയിരുന്നു. തുടർന്ന് ആ ഭർത്താവിന്റെ വാക്കുകൾ ആണ് മനുഷ്യമനഃസാക്ഷിയെ വേദനിപ്പിച്ചത് ഇതിനിടയിൽ എന്റെ കുഞ്ഞിന്റെ ഗതി എന്താകും ‘ എന്റെ മകൾക്കു വേണ്ടി എല്ലാം മറന്നു തുടർന്നും ഞാൻ അവളോടൊപ്പം ജീവിക്കാൻ തയാർ…. അതിൽ സ്വന്തം പിഞ്ചോമനയെ ജീവന് തുല്യം സ്‌നേഹിക്കുന്ന പിതാവിന്റെ വാക്കുകൾ ! ഇതേ പോലെ പീഡിപ്പിക്കപ്പെടുന്ന എത്രയോ പുരുഷന്മാർ ഇവിടെ വേറെയും കാണും മാനഹാനിയും മക്കളുടെ ഭാവിയും ഓർത്തു എല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്നവർ …. വിരൽ ചൂണ്ടുന്നത് പുരുഷാധിപത്യം എന്ന് പറയുമ്പോളും ഇവിടെ പീഡിപ്പിക്കപ്പെടുന്ന പുരുഷൻമാർക്കും ഒരു യൂണിയൻ വേണ്ടിവരുമോ?
ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നു പള്ളിപ്പാട് വഴുതാനത്തേക്കു പോകുകയായിരുന്ന ഓർഡിനറി ബസ് മുണ്ടാറ്റിൻകര പാലത്തിൽ നിന്നു തോട്ടിലേക്കു മറിഞ്ഞു. ഡ്രൈവർ ജഗ്ജീവൻ റാമിനു നിസാര പരുക്കേറ്റു. രണ്ടു യാത്രക്കാർ മാത്രമേയുണ്ടായിരുന്നുള്ളൂ. കണ്ടക്ടർക്കും യാത്രക്കാർക്കും പരുക്കില്ല. രാവിലെ എട്ടരയോടെയായിരുന്നു അപകടം.
പ്രശസ്ത മലയാളി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായെന്ന് റിപ്പോര്‍ട്ട്. യു.എ.ഇ സ്വദേശിയായ വ്യവസായി ബാങ്കുകളുമായും സര്‍ക്കാരുമായും നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് രാമചന്ദ്രന്റെ ജയില്‍ മോചനം സാധ്യമായതെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യ്തിരിക്കുന്നത്. യു.എ.ഇയിലെ ബര്‍ദുബായിലെ തന്റെ വസതിയിലുള്ള അദ്ദേഹം തന്റെ ചില ആസ്തികള്‍ വിറ്റ് കടബാധ്യതകള്‍ തീര്‍ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഈ വാര്‍ത്തകള്‍ അറ്റ്‌ലസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല. 2015 ലാണ് ബാങ്കുകളില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിന്റെ പേരില്‍ യു.എ.ഇയില്‍ അറ്റ്ലസ് രാമചന്ദ്രന്‍ അറസ്റ്റിലായത്. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്തതിനെത്തുടര്‍ന്ന് ബാങ്കുകള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു തൃശൂര്‍ സ്വദേശിയായ അദ്ദേഹത്തെ ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തത്. 15 ബാങ്കുകളുടെയും അധികൃതര്‍യോഗംചേര്‍ന്ന്, യു.എ.ഇ സെന്‍ട്രല്‍ ബാങ്കിനെ സമീപിക്കുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു നടപടി. 2015 ഡിസംബര്‍ 11ന് ദുബായ് കോടതി രാമചന്ദ്രന് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് നാട്ടിലും വിദേശത്തുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചിടേണ്ട അവസ്ഥയിലായി. തുടര്‍ന്ന് ദുബായിലെ വീട്ടില്‍ സാമ്പത്തിക പരാധീനതകളോടെ കഴിയുന്ന രാമചന്ദ്രന്റെ ഭാര്യ ഇന്ദിരാ രാമചന്ദ്രന്റെ അവസ്ഥ യു.എ.ഇയിലെ ഒരു പ്രശസ്ത മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് ശേഷമാണ് രാമചന്ദ്രനെ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതെന്നും വിവരമുണ്ട്.
സൗദി അറേബ്യയില്‍ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ വെട്ടേറ്റ് മലയാളി യുവാവ് മരിച്ചു. റിയാദ് അസീസിയ എക്‌സിറ്റ് 22ലെ കടയില്‍ ജീവനക്കാരനായ മലപ്പുറം പരപ്പനങ്ങാടി സദ്ദാം ബീച്ച് സ്വദേശി സിദ്ദീഖാണ് (45) മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെ കടയിലെത്തിയ രണ്ട് കവര്‍ച്ചക്കാര്‍ സിദ്ദീഖിനെ അക്രമിക്കുകയായിരുന്നു. സംഘം കടയിലെത്തിയ സമയത്ത് മറ്റാരുംതന്നെ കടയില്‍ ഉണ്ടായിരുന്നില്ല. വെട്ടേറ്റ് രക്തം വാര്‍ന്ന് അവശനായി കിടന്ന സിദ്ദീഖിനെ അരമണിക്കൂറിനുശേഷം എത്തിയ പൊലീസും റെഡ്ക്രസന്റും ചേര്‍ന്ന് ആശുപത്രിയിലേത്തിക്കുകയായിരുന്നു. അല്‍ഈമാന്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് അടിയന്തര ശുശ്രൂഷ നല്‍കിയെങ്കിലും വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ മരിച്ചു. സംഭവമറിഞ്ഞെത്തിയ സിദ്ദീഖിന്റെ സ്‌പോണ്‍സര്‍ കടയുടെ അടുത്തുനിന്നും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. സിസിടിവി ദൃശ്യത്തിലെ കാറിന്റെ നമ്ബര്‍ കവര്‍ച്ചകാരുടെതെന്ന് പോലീസ് ഉറപ്പിച്ചു. തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചയോടെ പ്രതികളെന്ന് കരുതുന്ന രണ്ട് യമനികളെ പോലീസ് പിടികൂടി. 20 വര്‍ഷമായി ഇതേ കടയില്‍ ജോലി ചെയ്തുവരികയാണ് സിദ്ദീഖ്. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം റിയാദില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചതായി അധികൃതര്‍ പറയുന്നു.
യുവാവിന്റെ ആക്രമണത്തിൽ പൊള്ളലേറ്റു കോയമ്പത്തൂർ ഗംഗ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കടമ്മനിട്ട കുരീത്തെറ്റ കോളനിയിലെ ശാരിക (17) മരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു കഴിഞ്ഞ ദിവസമാണ് ശാരികയെ എയർ ആംബുലൻസിൽ കോയമ്പത്തൂരിലേക്കു കൊണ്ടുപോയത്. ശശി-പൊന്നമ്മ ദമ്പതികളുടെ മകളാണ് ശാരിക.
പ്രണയാഭ്യര്‍ഥന നടത്തിയ സജില്‍ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വീട്ടുകാര്‍ സമ്മതിച്ചില്ല. പ്രായപൂര്‍ത്തിയായ ശേഷം ആലോചിക്കാമെന്നും ഫോണ്‍വിളികള്‍ വേണ്ടെന്നും വിലക്കിയിരുന്നു. എന്നാല്‍ വീടുവിട്ട് ഇറങ്ങിച്ചെല്ലണമെന്ന് ആവശ്യപ്പെട്ട് പ്രതി എത്തുകയും പെണ്‍കുട്ടി അതിനെ എതിര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് വൈകുന്നേരം കുടുംബവീട്ടില്‍ ഇരിക്കുമ്പോഴാണ് പ്രതി കൈയില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് പെണ്‍കുട്ടിയെ തീ കൊളുത്തിയത്.
പിടിയിലായ സജിൽ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. ഇയാൾക്കും 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.
ഫേസ്ബുക്കില്‍ പരിചയപ്പെട്ടയാള്‍ക്കൊപ്പം ഒളിച്ചോടി താമസിച്ചവരികയായിരുന്ന യുവതി മരിച്ച നിലയില്‍. തേവലക്കര പടിഞ്ഞാറ്റിന്‍കര അനില ഭവനില്‍ അനില (27) ആണ് മരലിച്ചത്.
ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് അനില പേരയം ഷീബാ കോട്ടേജില്‍ ജൂബിന്റെ (42) വീട്ടില്‍ താമസിച്ചുവരികയായിരുന്നു. കഴിഞ്ഞദിവസം ഉച്ചയോടെ പൊള്ളലേറ്റാണ് മരിച്ചത്.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. കരച്ചില്‍കേട്ട് നാട്ടുകാരാണ് കതക് ചവുട്ടിപ്പൊളിച്ച് അകത്തുകടന്നത്. മൃതദേഹം കത്തിക്കരിഞ്ഞനിലയിലായിരുന്നു.
വിദേശ ജോലിക്കാരനായ മൈനാഗപ്പള്ളി സ്വദേശി മനോജിനെ ഏഴു വര്‍ഷം മുന്‍പാണ് അനില വിവാഹം കഴിച്ചത്. ഫേസ്ബുക്ക് വഴി ആരംഭിച്ച പ്രണയത്തോടെ ഒരു വര്‍ഷം മുമ്പ് അനില ജൂബിന്റെ വീട്ടില്‍ എത്തുകയും ഇവര്‍ ഒന്നിച്ചുതാമസിച്ചുവരികയായിരുന്നു. ഇതിന്റെ പേരില്‍ ശാസ്താംകോട്ട പൊലീസിലും കുടുംബകോടതിയിലും കേസ് നിലനില്‍ക്കുന്നുണ്ട്. അനില രണ്ടുമാസം ഗര്‍ഭിണിയായിരുന്നെന്നും പറയുന്നു.
കൊല്ലം തഹസില്‍ദാര്‍, കൊട്ടാരക്കര ഡിവൈ.എസ്.പി. കൃഷ്ണകുമാര്‍, കുണ്ടറ പോലീസ് ഇന്‍സ്പെക്ടര്‍ ജയകുമാര്‍, എസ്.ഐ. നൗഫല്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മൃതദേഹപരിശോധനയ്ക്കായി കൊണ്ടുപോയി.
ബാണാസുര സാഗർ അണക്കെട്ടിൽ കൊട്ടത്തോണി മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ കൂടി മൃതദേഹം ലഭിച്ചു. ചെമ്പുകടവ് സ്വദേശി വട്ടച്ചോട് ബിനു (42)വിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ ലഭിച്ചത്. കാണാതായ മറ്റു മൂന്നു പേരുടെതയും മൃതദേഹം കഴിഞ്ഞ ദിവസങ്ങളിലായി കണ്ടെത്തിയിരുന്നു.
ഇന്ന് രാവിലെ പടിഞ്ഞാറത്തറ എസ്.ഐയുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ തീരത്തടിഞ്ഞ നിലയിലാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. പന്ത്രണ്ടാം മൈൽ പടിഞ്ഞാറേക്കുടിയിൽ വിൽസൺ (50), മണിത്തൊട്ടിൽ മെൽബിൻ (34),കോഴിക്കോട് ജില്ലയിലെ ചെമ്പുകടവ് സ്വദേശികളായ കാട്ടിലടത്ത് സചിൻ (20) എന്നിവരുടെ മൃതദേഹങ്ങളാണ് കരക്കടിഞ്ഞ നിലയിൽ നേരത്തെ കണ്ടെത്തിയത്. ഇതോടെ കാണാതായ എല്ലാവരുടെയും മൃതദേഹം ലഭിച്ചു.
ദിവസങ്ങളായി ഇവർക്കുവേണ്ടി നടത്തിയ തെരച്ചിലിനാണ് അവസാനമായത്. ഞായറാഴ്ച രാത്രിയിലാണ് ബാണാസുര സാഗർ ഡാമിന്റെ മഞ്ഞൂറ പന്ത്രണ്ടാം മൈലിലെ വെള്ളക്കെട്ടിൽ മീൻപിടിക്കുന്നതിനിടെ കൊട്ടത്തോണി മറിഞ്ഞ് നാലു പേരെ കാണാതായത്. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നു പേർ നീന്തിരക്ഷപ്പെട്ടിരുന്നു.
പറവൂര്‍ നിയോജക മണ്ഡലത്തിലെ ഏഴിക്കര പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ഓഷ്യനോറിയം എന്ന പേരില്‍ ഒരു ബഹുരാഷ്ട്ര കുത്തക കമ്പനി കൊണ്ടുവരുന്ന പദ്ധതി സംബന്ധിച്ച് സി.പി.എം നേതൃത്വത്തിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. അവിടെ പൊക്കാളി പാടം നശിപ്പിച്ചു കൊണ്ടും, നെല്‍വയല്‍ സംരക്ഷണ നിയമം പരസ്യമായി ലംഘിച്ചുകൊണ്ടും ഓഷ്യനേറിയം എന്ന പേരില്‍, അറുപത് ഏക്കര്‍ നശിപ്പിച്ചുകൊണ്ട് ഒരുപദ്ധതിയുമായി ഒരു ബഹുരാഷ്ട്ര കമ്പനി സമീപിച്ചിരിക്കുകയാണ്. ഇതിനെതിരെ അതിശക്തമായ ജനവികാരം ഏഴിക്കരയില്‍ നിലനില്‍ക്കുന്നുണ്ട്.
ഈ പദ്ധതിക്കെതിരായി സി.പി.എം അവരുടെ കര്‍ഷക-കര്‍ഷക തൊഴിലാളികാളുമായി ചേര്‍ന്ന് ജൂലൈ 16 ന് നടത്താന്‍ തീരുമാനിച്ചിരുന്ന പൊതുപരിപാടി റദ്ദാക്കി. അതിനര്‍ഥം ഈ പദ്ധതിക്കെതിരായി ഉയര്‍ന്നു വന്ന എതിര്‍പ്പുകളെ അടിച്ചമര്‍ത്താനാണ് സി.പി.എം നേത്യത്വം ശ്രമിക്കുന്നത് എന്നാണ്. ഇത് ഒരു ഇടതു പക്ഷ സര്‍ക്കാരിനെ സംബദ്ധിച്ചിടത്തോളം ഒരിക്കലും ഭൂഷണമായ കാര്യമല്ല. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ഉണ്ടാക്കി എന്ന് അഭിമാനിക്കുന്നവര്‍ അതിന്റെ ഡേറ്റാ ബാങ്ക് പ്രസിദ്ധീകരിക്കാന്‍ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.
വന്‍കിട പദ്ധതികളുടെ മറവില്‍ പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ച് ഇത്തരം പദ്ധതികള്‍ കൊണ്ടുവരുന്നതിന് ഒരിക്കലും അംഗീകരിക്കുവാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിയില്ല. തദ്ദേശീയ ജനതയുടെ, അതും സ്വന്തം പാര്‍ട്ടിക്കാരുടെ താല്‍പര്യം പോലും അവഗണിച്ചു കൊണ്ട് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ടാണ് ഈ പദ്ധതിയുമായി മുന്നോട്ട് പോവുന്നത് എന്നാണ് അറിയുവാന്‍ കഴിയുന്നത്. ഇക്കാര്യം സംബന്ധിച്ച് സി.പി.എം നേതൃത്വം അവരുടെ നിലപാട് വ്യക്തമാക്കണം. ഇത്തരം വിനാശ പദ്ധതിയുമായി മുന്നോട്ട് പോയാല്‍, അതിനെതിരായി ശക്തമായ സമരത്തിന് ആം ആദ്മി പാര്‍ട്ടി എന്നും മുന്നിലുണ്ടാവും
സംസ്ഥാനത്ത് സ്വകാര്യ നഴ്സുമാർ നടത്തിയ സമരം ഒത്തുതീർപ്പായി. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനം ആയത്. 20,000 രൂപ നഴ്സുമാരുടെ അടിസ്ഥാന ശമ്പളമാക്കി ഉയർത്താൻ ധാരണയായി. 50 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ 20,000 രൂപയാക്കി നിശ്ചയിച്ചു. ഇതിൽ കൂടുതൽ കിടക്കകളുള്ള ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം നിർണ്ണയിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഒരു മാസത്തിനകം ഈ സമിതി റിപ്പോർട്ട് നൽകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. നഴ്സിങ്ങ് സംഘടനകളുടെയും മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തിരുന്നു.
ലേബർ കമ്മിഷണർ, തൊഴിൽ-ആരോഗ്യ-നിയമ വകുപ്പ് സെക്രട്ടറിമാർ ഉൾപ്പെട്ടതാണ് സമിതി. ഈ സമിതിയോട് ഒരു മാസത്തിലുള്ളിൽ റിപ്പോർട്ട് നൽകാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഈ സമിതിയുടെ ശിപാർശ മിനിമം വേജസ് കമ്മിറ്റി പരിഗണിക്കുകയും വേതനകാര്യത്തിൽ തീരുമാനമെടുക്കുകയും ചെയ്യും.
നഴ്സുമാരുടെ ശമ്പളം പരിഷ്കരിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കാനാണ് ധാരണയായത്. ഇതോടെ 22 ദിവസമായി നഴ്സുമാരുടെ സമരം പിൻവലിക്കാൻ സംഘടന നേതാക്കൾ തീരുമാനിച്ചു. നഴ്‌സിംഗ് ട്രെയിനിമാരുടെ സ്റ്റൈപ്പന്റ് കാലാനുസൃതമായി വർധിപ്പിക്കും. അതും ട്രെയിനിങ് പിരിയഡ് സംബന്ധിച്ച കാര്യവും ഈ സമിതി പരിഗണിച്ചു നിർദേശം നൽകും. സമരം നടത്തിയ നഴ്സുമാർക്ക് എതിരെ പ്രതികാര നടപടി പാടില്ലെന്നും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.